Movies

‘തനിയാവര്‍ത്തനം’ മലയാള ചലച്ചിത്ര ലോകത്ത് നിറഞ്ഞാടിയിട്ട് മുപ്പതുവര്‍ഷം തികയുന്നു. സംവിധായകന്‍ എന്നനിലയില്‍ സിബി മലയിലിനും തിരക്കഥാകൃത്തെന്ന നിലയില്‍ ലോഹിതദാസിനും നടനെന്ന നിലയില്‍ മമ്മൂട്ടിക്കും ഈ ചിത്രം ചലച്ചിത്രയാത്രയിലെ നാഴികല്ലാണ്. എന്നാല്‍ നിര്‍മാതാവ് നന്ദകുമാര്‍ ഈ വെള്ളിവെളിച്ചത്തിലല്ല ജീവിക്കുന്നത്.
നൂറുദിവസം നിറഞ്ഞോടിയ ഒരു ചലച്ചിത്രത്തിന്റെ നിര്‍മാതാവ് ജീവിക്കാനായി ആലപ്പുഴയിൽ ദോശമാവ് വിൽക്കുന്നു. സിനിമയെടുത്ത കാലത്ത് വിതരണക്കാരുണ്ടായിരുന്നു. സിനിമകള്‍ പരാജയപ്പെട്ട് ദോശമാവ് കച്ചവടം തുടങ്ങിയതോടെ നിര്‍മാണവും വിതരണവുമെല്ലാം ഒറ്റയ്ക്കാണ്.
2007 ല്‍ നിര്‍മിച്ച അടിവാരമെന്ന സിനിമയോടെയാണ് നന്ദകുമാറിന്റെ അടിത്തറയിളകിയത്. പിടിച്ചുനില്‍ക്കാനായി പിന്നീട് കണ്ടെത്തിയതാണ് ഈ ദോശമാവ് കച്ചവടം. ഇന്ന് ദേവി ഫുഡ് പ്രൊഡക്ട്സ് ആണ് ഇദ്ദേഹത്തിന്റെ പ്രൊഡക്ഷന്‍ കമ്പനി. തനിയാവര്‍ത്തനം, മുദ്ര, സൂര്യമാനസം, യാദവം, അടിവാരം ഒടുവില്‍ കരീബിയന്‍സ്. അങ്ങനെ ആറുസിനിമകള്‍ നിര്‍മിച്ചു. പക്ഷേ ആറാമത്തേത് വേണ്ടായിരുന്നു എന്ന് തുറന്നുപറയാന്‍ മടിയില്ല നന്ദകുമാറിന്.
തനിയാവര്‍ത്തനം നിര്‍മിക്കുമ്പോള്‍ നന്ദകുമാറിന് പ്രായം 26 ആയിരുന്നു. മൂന്നുപതിറ്റാണ്ടുകഴി‍ഞ്ഞെങ്കിലും മറ്റൊരു തനിയാവര്‍ത്തനം സ്വപ്നം കണ്ടാണ് ദോശമാവും പേറിയുള്ള ഈ യാത്ര.

പത്തനംതിട്ടയിലെ കോന്നിയിലാണ് വീടെങ്കിലും ജനിച്ചതും വളര്‍ന്നതും ദുബൈയില്‍. പ്ലസ്ടു കഴിഞ്ഞതോടെ ബംഗളുരുവില്‍ പഠിക്കാന്‍ പോയി. ജീവിതത്തിന്റെ പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങള്‍ മനസിലാക്കിയത് അവിടെ നിന്നാണ്. ഇതിനിടെ കൂട്ടുകാരികള്‍ പലരും വിവാഹിതരായതും കുട്ടികളുണ്ടായതും താരത്തെ വിഷമിപ്പിച്ചു. കൂട്ടുകാരികളുടെ മക്കളെ കാണാന്‍ പോയാല്‍ കൊള്ളാമെന്നൊക്കെ വീട്ടുകാരോട് പറഞ്ഞു. അങ്ങനെയെങ്കിലും തന്റെ വിവാഹം നടക്കട്ടെ എന്ന് കരുതി. എന്നാല്‍ കൂട്ടുകാരികളുടെ വീട്ടില്‍ ചെന്നപ്പോള്‍ വിവാഹമായില്ലേ, എന്താ നടക്കാത്തത് അങ്ങനെ നൂറ് ചോദ്യങ്ങളായി.

അങ്ങനെ വിഷമിച്ചിരിക്കുമ്പോഴാണ് വീട്ടുകാര്‍ നല്ലൊരു ബന്ധം കൊണ്ടുവന്നത്. പക്ഷെ, ആ സമയത്ത് രഞ്ജിത്തിന്റെ പാലേരി മാണിക്യത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചു. അതോടെ വീട്ടുകാര്‍ പറഞ്ഞതൊന്നും കേട്ടില്ല. കരിയറാണ് വലുതെന്ന് പറഞ്ഞ് കല്യാണം തല്‍ക്കാലം വേണ്ടെന്ന് വെച്ചു. മാണിക്യം ശ്രദ്ധിക്കപ്പെട്ടതോടെ മാണിക്യം മൈഥിലിയായി. മലയാളത്തില്‍ തുടരെ തുടരെ അവസരങ്ങള്‍ ലഭിച്ചതോടെ വിവാഹമൊക്കെ മറന്നു. അതിനിടെ സ്വര്‍ണക്കടത്ത് കേസ് ഉള്‍പ്പെടെയുള്ള പല വിവാദങ്ങളില്‍ പെട്ട് ചീത്തപ്പേരിലായി. എങ്കിലും താരം പ്രൊഫഷനില്‍ തന്നെ ഉറച്ചുനിന്നു.

ഇതിനിടെ മലയാളത്തില്‍ പുതിയ പുതിയ നടിമാര്‍ വന്നതോടെ സിനിമകള്‍ കുറഞ്ഞു. ടി.വി ചന്ദ്രന്റെ ഉള്‍പ്പെടെ ഓഫ് ബീറ്റ് സിനിമകളില്‍ അഭിനയിച്ചു.എന്നും സ്‌നേഹം തേടിയുള്ള യാത്രയായിരുന്നു മൈഥിലിയുടേത്. അസിസ്റ്റന്റ് ഡയറക്ടറുമായി പ്രണയക്കുരുക്കിലും പെട്ടു. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കി പ്രണയിച്ച ചെറുപ്പക്കാരന്‍ പക്ഷെ, വിശ്വാസവഞ്ചന കാട്ടി. ഇരുവരും ഒത്തുള്ള സ്വകാര്യനിമിഷങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത് സോഷ്യല്‍ മീഡിയയിലൂടെയും മറ്റും പുറത്ത് വിട്ടു. ഇതോടെ താരം വിഷമത്തിലായി. എങ്കിലും വിവാഹ സ്വപ്‌നങ്ങള്‍ ഇല്ലാതായില്ല.

സിനിമാ ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കുകയും ചര്‍ച്ചയായി മാറുകയും ചെയ്ത ചിത്രമാണ് ‘രണ്ടാമൂഴം’. എംടി വാസുദേവന്‍ നായരുടെ ഇതിഹാസ നോവല്‍ സിനിമയാകുന്നെന്ന വാര്‍ത്തകള്‍ ഏറെ കാലമായി കേള്‍ക്കുന്നുണ്ടെങ്കിലും ഈ വര്‍ഷമാദ്യം അതിന് തീരുമാനമായി. എംടിയുടെ തിരക്കഥയില്‍ മോഹന്‍ലാല്‍ ഭീമനാകുന്ന ചിത്രം ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രമാണ്. എന്നാല്‍ പ്രേക്ഷകര്‍ക്ക് പുതുമയായത് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ എന്ന പേരാണ്. രാജമൗലിയെപോലുള്ള വലിയ സംവിധായകന്‍ പോലും വര്‍ഷങ്ങള്‍ നീണ്ട പഠനത്തിനൊടുവിലാണ് ബാഹുബലിയുമായി എത്തിയത്. അതിലും ബ്രഹ്മാണ്ഡ പ്രോജക്ടായ രണ്ടാമൂഴം എന്ത് വിശ്വാസത്തിലാണ് ഒരു സിനിമ പോലും ചെയ്തിട്ടില്ലാത്ത ശ്രീകുമാര്‍ മോനോനെ ഏല്‍പ്പിച്ചതെന്ന ചോദ്യം സ്വാഭാവികമായും ഉയര്‍ന്നു.

ഈ ചോദ്യം ഏറ്റവും കൂടുതല്‍ നേരിടുന്ന വ്യക്തിയാണ് നിര്‍മ്മാതാവ് ബിആര്‍ ഷെട്ടി. രണ്ടാമൂഴം ഹിന്ദിയും, ഇംഗ്ലീഷുമുള്‍പ്പെടെ ഒരു ഡസനോളം ഭാഷകളില്‍ എത്തിക്കാന്‍ ആയിരം കോടിയാണ് ഷെട്ടി അനുവദിച്ചിരിക്കുന്ന ബഡ്ജറ്റ്. എന്തുറപ്പിലാണ് ആയിരം കോടി മുടക്കുന്നതെന്ന് ചോദിക്കുന്നവരോട് ഷെട്ടിക്ക് കൃത്യമായ മറുപടിയുണ്ട്. ‘മഹാഭാരതം വളരെ ബൃഹത്തായ ഒരു ഇതിഹാസമാണ്. അതാണ് സ്‌ക്രീനില്‍ കാണിക്കേണ്ടത്. സ്വാഭാവികമായും വലിയ ബജറ്റ് ആവശ്യമാണ്. 750 കോടിയോളം രൂപയാണ് ശ്രീകുമാര്‍ മേനോന്‍ ചോദിച്ചത്. ആയിരം കോടി ചെലവിട്ടോളൂ എന്ന് ഞാന്‍ പറഞ്ഞു. അത് കുറ്റമറ്റ സിനിമയാവണമെന്നു മാത്രമാണ് ആവശ്യം’ എന്ന് ഒരു അഭിമുഖത്തില്‍ ഷെട്ടി പറഞ്ഞു.

Related image

ഇങ്ങനെയൊരു ചിത്രം നിര്‍മ്മിക്കാന്‍ ഷെട്ടിയെ പ്രേരിപ്പിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകളുമാണ്. ‘ഭാരതത്തിന്റെ ചരിത്രവും പാരമ്പര്യവും പുതുതലമുറയിലേയ്‌ക്കെത്തിക്കാനുള്ള എല്ലാ ശ്രമങ്ങള്‍ക്കും പിന്തുണ നല്‍കണമെന്നാണ് നരേന്ദ്ര മോദിയുടെ ആഹ്വാനം. അദ്ദേഹത്തിന്റെ വാക്കുകള്‍ ഉള്‍കൊണ്ടു തന്നെയാണ് ഇതിന്റെ നിര്‍മ്മാണത്തിലേയ്‌ക്കെത്തിയത്. പിന്നെ മോഹന്‍ലാലിനെ എനിക്ക് നേരത്തേ അറിയാം. രാജ്യം കണ്ട മികച്ച അഭിനേതാക്കളില്‍ ഒരാളാണ് അദ്ദേഹം. അതിനേക്കാളുപരി വളരെ സിംപിളായ നല്ല മനുഷ്യനാണ്. അദ്ദേഹത്തിലുള്ള വിശ്വാസം കൂടിയാണ് ഈ സിനിമ ഏറ്റെടുക്കാന്‍ കാരണം’ എന്നും ഷെട്ടി പറയുന്നു.

2018 ജനുവരിയില്‍ ചിത്രം ആരംഭിക്കും. 2019 ജനുവരിയില്‍ തീയറ്ററുകളിലെത്തും. എല്ലാ ഇന്ത്യന്‍ ഭാഷകളിലും ചില വിദേശ ഭാഷകളിലും സിനിമയെത്തിക്കണമെന്നാണ് എന്റെ ആഗ്രഹം. ഹോളിവുഡ്, ബോളിവുഡ് ടെക്‌നീഷ്യന്മാരും താരങ്ങളും ചിത്രത്തിലുണ്ടാകുമെന്നും ഷെട്ടി അറിയിച്ചു. രണ്ടാമൂഴത്തിന് മുന്‍പ് ഒടിയന്‍ എന്ന തന്റെ ആദ്യ ചിത്രം ഒരുക്കുകയാണ് ശ്രീകുമാര്‍ മേനോന്‍. മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ഒടിയന്‍ ഷൂട്ടിങ് അവസാന ഘട്ടത്തിലാണ്. പരസ്യ ചിത്ര സംവിധായകനായ ശ്രീകുമാര്‍ മേനോന്റെ രണ്ടാമൂഴത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

മലയാള സിനിമയ്ക്കു മറക്കാന്‍ കഴിയാത്ത നിരവധി നല്ല ചിത്രങ്ങള്‍ സമ്മാനിച്ച കൂട്ടു കെട്ടായിരുന്നു സിബി മലയിലും ലോഹിതദാസും ചേര്‍ന്നുള്ളത്. മമ്മൂട്ടിയേ നായകനാക്കി തനിയാവര്‍ത്തനം എന്ന ചിത്രത്തിലൂടെയാണ് ഇരുവരുടെയും കൂട്ടുകെട്ടു തുടങ്ങുന്നത്. പിന്നീട് സാഗരം സാക്ഷി എന്ന മമ്മൂട്ടി ചിത്രത്തിലൂടെ തന്നെ ആ കൂട്ടുകെട്ടു പിരിഞ്ഞു. ദിലീപ് കമലിന്റെ സഹസംവിധായകനായും കൂടാതെ ചെറിയ വേഷങ്ങളിലും അഭിനയിച്ചും വരുന്ന സമയത്താണു സാഗരം സാക്ഷി എന്ന ചിത്രത്തില്‍ തരക്കേടില്ലാത്ത ഒരു വേഷം കിട്ടുന്നത്. എന്‍ എഫ് വര്‍ഗീസിന്റെ മകന്റെ വേഷമായിരുന്നു ചിത്രത്തില്‍ ദിലീപിന്. അഞ്ചോളം സീനുകളില്‍ ദിലീപ് അഭിനയിച്ചിരുന്നു. പക്ഷേ ചിത്രം എഡിറ്റ് ചെയ്തു വന്നപ്പോള്‍ ദിലീപിന്റെ സീന്‍ ഒരെണ്ണമായി കുറഞ്ഞു. ചിത്രം റിലീസ് ചെയ്തപ്പോള്‍ ഏറെ പ്രതീക്ഷയോടെ തീയേറ്റില്‍ എത്തിയ താരത്തിനു പക്ഷേ നിരാശയായിരുന്നു ഫലം.ഒരു സീനില്‍ മാത്രമേ താന്‍ ഉള്ളു എന്നറിഞ്ഞപ്പോള്‍ ദിലീപിന്റെ കണ്ണ് നിറഞ്ഞൊഴുകി എന്നും പറയുന്നു.

തമിഴ്നാട്ടിൽ മാത്രമല്ല കേരളത്തിലും ഇളയദളപതി വിജയ്‌ക്ക് വലിയൊരു ആരാധക കൂട്ടമുണ്ട്. വിജയ്‌യുടെ ഓരോ ചിത്രം പുറത്തിറങ്ങുമ്പോഴും വലിയ വരവേൽപ്പാണ് ആരാധകർ നൽകുന്നത്. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രമാണ് മെർസൽ. ദീപാവലി ദിവസമായ നാളെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. കേരളത്തിലും വൻവരവേൽപാണ് മെർസലിന് ആരാധകർ ഒരുക്കിയിട്ടുളളത്. തിയേറ്ററുകളിൽ വിജയ്‌യുടെ കൂറ്റൻ ഫ്ലക്സ്ബോർഡുകൾ ഇതിനോടകം ആരാധകർ സ്ഥാപിച്ചു കഴിഞ്ഞു. ചെണ്ടമേളവും ബാൻഡ് സംഘവും ഒരുങ്ങിക്കഴിഞ്ഞു. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി തമിഴ് വെബ്സൈറ്റായ ഇന്ത്യാഗ്ലിറ്റ്സ് മുഖേന വിജയ് ആരാധകരുമായി സംവദിച്ചു.

”സിനിമയിൽ വരുന്ന സമയത്ത് വലിയ പ്രതീക്ഷകൾ ഒന്നും ഇല്ലായിരുന്നു. പക്ഷേ കൂടെ വർക്ക് ചെയ്ത സംവിധായകരും നിർമാതാക്കളും ചേർന്ന് എന്നെ നല്ലൊരു ഇടത്ത് കൊണ്ടെത്തിച്ചുവെന്ന് ഞാൻ മനസ്സിലാക്കുന്നു. അതിനെക്കാളുപരി എന്റെ ആരാധകർ. അവരെ ആരാധകർ എന്നു പറയുന്നതിനെക്കാളും എന്റെ സുഹൃത്തുക്കൾ എന്നു പറയാനാണ് ഞാൻ ആഗ്രഹിക്കുന്നത്. അവരുടെ പിന്തുണയില്ലാതെ ഇവിടംവരെ ഞാൻ എത്തില്ലായിരുന്നു” വിജയ് പറഞ്ഞു. മെർസലിന്റെ റിലീസിനു മുൻപായി ആരാധകരോട് ഒരു അഭ്യർഥനയും നടത്തി. ”എന്റെ സിനിമ റിലീസ് ചെയ്യുന്ന സമയത്ത് പാലഭിഷേകം ഒന്നും വേണ്ട എന്നു ഞാൻ നേരത്തെ പറഞ്ഞിട്ടുളളതാണ്. പക്ഷേ ഇപ്പോഴും എന്റെ ആരാധകർ അത് ചെയ്യുന്നുണ്ട്. പാലഭിഷേകം വേണ്ടാ” വിജയ് ആരാധകരോടായി പറഞ്ഞു. നിങ്ങളില്ലെങ്കിൽ ഞാനില്ലെന്നും വിജയ് പറഞ്ഞു.

അറ്റ്‌ലിയാണ് മെർസലിന്റെ സംവിധായകൻ. തെരിക്കുശേഷം വിജയ്‌യെ നായകനാക്കിയുളള അറ്റ്‌ലിയുടെ രണ്ടാമത്തെ ചിത്രമാണിത്. മെർസലിൽ മൂന്നു വേഷത്തിലാണ് വിജയ് എത്തുന്നത്. ആദ്യമായാണ് വിജയ് മൂന്നു റോളിൽ ഒരു ചിത്രത്തിലെത്തുന്നത്. സാമന്ത, നിത്യാ മേനോൻ, കാജൾ അഗർവാൾ എന്നിവരാണ് ചിത്രത്തിലെ നായികമാർ.

എം.ടി വാസുദേവന്‍ നായരുടെ വിഖ്യാത നോവല്‍ ‘രണ്ടാമൂഴം’ ചലച്ചിത്രമാവുമ്പോള്‍ അത് സംവിധാനം ചെയ്യുക ശ്രീകുമാര്‍ മേനോന്‍ ആയിരിക്കില്ല എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോർട്ടുകള്‍. പ്രമുഖ വ്യവസായി ബി.ആര്‍ ഷെട്ടി നിര്‍മിക്കുന്ന ചിത്രം 1000 കോടി ബജറ്റിലാണ് ഒരുക്കുന്നത്.

മലയാളത്തിന് പുറമെ ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രം പുറത്തിറക്കും എന്നാണ് റിപ്പോർട്ടുകള്‍. കൂടാതെ മറ്റ് ഇന്ത്യന്‍ ഭാഷകളിലേക്കും വിദേശഭാഷകളിലേക്കും ഡബ്ബ് ചെയ്യാനും പദ്ധതിയുണ്ട് എന്നും പറയപ്പെടുന്നു.

മോഹന്‍ലാലിന്റെ ഇപ്പോള്‍ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഒടിയനു ശേഷം ‘രണ്ടാമൂഴം’ ചിത്രീകരണം തുടങ്ങാനായിരുന്നു പദ്ധതി. വി.ആര്‍ ശ്രീകുമാര്‍ മേനോന്‍ തന്നെ ചിത്രം സംവിധാനം ചെയ്യുമെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ ഒടിയന്‍ ടീമംഗങ്ങള്‍ക്കിടയിലെ പടലപിണക്കങ്ങളും മറ്റും സംവിധായകന്‍ ശ്രീകുമാര്‍ മേനോന് തിരിച്ചടിയായി എന്നാണ് അണിയറ സംസാരം.

Related image

സിനിമയെ സംബന്ധിച്ച ചില വിവരങ്ങള്‍ പുറത്തു പോയതുമായി ബന്ധപ്പെട്ട് ഉടലെടുത്ത അസ്വാരസ്യങ്ങളാണ് പുതിയ സംഭവവികാസങ്ങളിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്. ഇതേത്തുർന്ന് ലൊക്കേഷനിലെ പൊട്ടിത്തെറി ഒഴിവാക്കാനായി ശ്രീകുമാര്‍ മേനോന് പകരം എം. പത്മകുമാറിനെ ഒടിയന്‍ സംവിധാനം ചെയ്യാനായി ഏല്‍പ്പിച്ചിരിക്കുകയാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതോടെയാണ് രണ്ടാമൂഴത്തില്‍ നിന്നും ശ്രീകുമാര്‍ മേനോനെ ഒഴിവാക്കാന്‍ തീരുമാനിച്ചത് എന്നാണ് വിവരം.

ശ്രീകുമാര്‍ മേനോന്റെ കന്നി ചിത്രമാണ് ഒടിയന്‍. ‘ഒടിയന്റെ’ ചിത്രീകരണം അതിവേഗം പുരോഗമിക്കുന്നതിനിടെ മേക്കിംഗ് വീഡിയോ പുറത്തു വന്നതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. ഈ സിനിമയുടെ യാതൊരു വിവരങ്ങളും പുറത്തുവിടരുതെന്ന് ശ്രീകുമാര്‍ മേനോന്‍ നിര്‍ദ്ദേശിച്ചിരുന്നു.

എന്നാല്‍ സിനിമയെ സംബന്ധിച്ച ചില വിവരങ്ങള്‍ പുറത്തു പോയത് ശ്രീകുമാര്‍ മേനോനെ ചൊടിപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ശ്രീകുമാര്‍ മേനോന്റെ നിലപാടുകള്‍ക്കെതിരെ അണിയറ പ്രവര്‍ത്തകര്‍ ഒന്നിച്ചു എന്നാണ് വിവരം. ഇതോടൊപ്പം പ്രമുഖ സംവിധായകന്‍ എം. പത്മകുമാര്‍ സിനിമയില്‍ കൈകടത്തുന്നതിനെയും ശ്രീകുമാര്‍ മേനോന്‍ എതിര്‍ത്തിരുന്നു.

ചിത്രത്തിന്റെ നിര്‍മ്മാതാവായ ആന്റണി പെരുമ്പാവൂരിന്റെ ഇടപെടലുകളും ശ്രീകുമാര്‍ മേനോന്‍ അംഗീകരിച്ചിരുന്നില്ല. ആന്റണി പെരുമ്പാവൂരിന്റെ വിശ്വസ്തനായ ഷാജി കുമാറാണ് ഒടിയന്റെ ക്യാമറാന്‍. അതുകൊണ്ടുതന്നെ എം. പത്മകുമാര്‍, ആന്റണി പെരുമ്പാവൂര്‍, ഷാജി കുമാര്‍ എന്നിവര്‍ ചേര്‍ന്ന് കാര്യങ്ങല്‍ നിയന്ത്രിക്കുന്നുവെന്ന പ്രതീതിയും സൃഷ്ടിക്കപ്പെട്ടു എന്നാണ് വിവരം.

പുലി മുരുകന്‍ ടീം തന്നെ ഒടിയനും മതിയെന്ന് ആന്റണി പെരുമ്പാവൂര്‍ നേരത്തെ നിലപാട് എടുത്തിരുന്നു. എന്നാല്‍ ഇതിനു വിരുദ്ധമായി ബോളിവുഡിലെ പ്രമുഖരായ അണിയറ പ്രവര്‍ത്തകരെ ഒടിയനുമായി സഹകരിപ്പിക്കാനായിരുന്നു ശ്രീകുമാര്‍ മോനോന് താല്‍പ്പര്യം.

പക്ഷേ ക്യാമറാമാനായി ഷാജി കുമാറും ആക്ഷന്‍ സംവിധായകനായി പീറ്റര്‍ ഹെയ്‌നും എത്തുകയായിരുന്നു. ഒടിയന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ക്യാമറാമാന്‍ ഷാജികുമാര്‍ പോസ്റ്റ് ചെയതതിനെ ശ്രീകുമാര്‍ മോനോന്‍ ചോദ്യം ചെയ്തതോടെ കാര്യങ്ങള്‍ വീണ്ടും കൈവിട്ടുപോയി.

നേരത്തെ വാരണാസി സെറ്റിലെ ചിത്രങ്ങള്‍ ശ്രീകുമാര്‍ മേനോനും സാമൂഹ്യമാധ്യമങ്ങളില്‍ ഇട്ടിരുന്നു. ഇതേ കാമറാമാനും ചെയ്തിട്ടുള്ളൂവെന്നാണ് ലൊക്കേഷനിലെ ഷാജി കുമാറിനെ അനുകൂലിക്കുന്നവര്‍ പറയുന്നത്. ഇതോടെ രണ്ട് ചേരി രൂപപ്പെടാതിരിക്കാനും തര്‍ക്കങ്ങള്‍ ചിത്രത്തെ ബാധിക്കാതിരിക്കാനും വേണ്ടി എം. പത്മകുമാറിനെ സംവിധാനം ഏല്‍പ്പിച്ചുവെന്നാണ് അണിയറക്കാര്‍ പറയുന്നത്

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ കരിയറിന്റെ ഇടകാലത്ത് ധാരാളം ചിത്രങ്ങള്‍ പരാജയമായിരുന്നു. തുടരെ തുടരെ ചിത്രങ്ങള്‍ പരാജയപ്പെട്ടതോടെ മമ്മൂട്ടി എന്ന നടന്റെ കാലം കഴിഞ്ഞെന്നും വിമര്‍ശകര്‍ പറഞ്ഞു.

എന്നാല്‍ പരാജയമായ നടന്‍ മതിയെന്ന് ഉറപ്പിച്ചുകൊണ്ട് കഥാകൃത്ത് ടെന്നീസ് ജോസഫും സംവിധായകന്‍ ജോഷിയും ന്യൂ ഡല്‍ഹി എന്നൊരു ചിത്രം ഒരുക്കാന്‍ തീരുമാനിച്ചു. എന്നാല്‍ നായകന്‍ മമ്മൂട്ടിയാണെന്ന് അറിയുന്ന നിര്‍മാതാക്കള്‍ ആ ചിത്രം ചെയ്യാന്‍ വിസമ്മതിച്ചു. ഒന്‍പത് നിര്‍മാതാക്കളാണ് മമ്മൂട്ടി നായകന്‍ ആണെങ്കില്‍ ന്യൂ ഡല്‍ഹി ചെയ്യാന്‍ തയാറല്ലെന്ന് അറിയിച്ചത്. മോഹന്‍ലാല്‍ നായകനായാല്‍ ചിത്രം ചെയ്യാമെന്നും അവരില്‍ പലരും അറിയിച്ചു.

എന്നാല്‍ ചിത്രം മമ്മൂട്ടിയെ നായകനായി ഒരുക്കണമെന്ന് തന്നെയായിരുന്നു ജോഷിയുടെ തീരുമാനം. ഒടുവില്‍ ദൈവത്തെ പോലെ ഒരു നിര്‍മാതാവിനെ അവര്‍ക്ക് ലഭിച്ചു, ജോയ് തോമസ്. സുരേഷ് ഗോപി, വിജയ രാഘവന്‍, സുമലത എന്നിവര്‍ അഭിനയിച്ച ചിത്രത്തില്‍ വില്ലനാകാന്‍ ടി.ജി രവിയെ ആണ് പരിഗണിച്ചത്.

എന്നാല്‍ ഇനി വില്ലന്‍ വേഷങ്ങള്‍ ചെയ്യുന്നില്ലെന്ന തീരുമാനത്തോടെ സിനിമയില്‍ നിന്നും ഇടവേള എടുത്തിരിക്കുകയായിരുന്നു രവി. അതുകൊണ്ട് ആ വേഷം ജഗന്നാഥ വര്‍മ്മയെ തേടിയെത്തി. ചിത്രം ആദ്യ ഷോയില്‍ തന്നെ മികച്ച അഭിപ്രായം നേടി. അക്കാലത്തെ ബോക്‌സ് ഓഫീസ് വിജയമായി ചിത്രം മാറുകയും ചെയ്തു.

മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകന്‍ ബിജിബാലിന്റെ ഭാര്യ ശാന്തിയുടെ വേര്‍പാട് സിനിമ പ്രേക്ഷകരെ മുഴുവന്‍ സങ്കടത്തിലാഴ്ത്തിയ വാര്‍ത്തിയായിരുന്നു. ഇപ്പോഴിതാ ബിജിബാലിന്റെ മക്കളായ ദേവദത്ത്, ദയ എന്നിവരും സഹോദരന്റെ മകള്‍ ലോലയും ചേര്‍ന്ന് ഒരു സംഗീത ദൃശ്യാവിഷ്‌കാരം ഒരുക്കിയിരിക്കുകയാണ്. ശാന്തിയുടെ ഓര്‍മകള്‍ നിറഞ്ഞ് നില്‍ക്കുന്ന ഈ സംരംഭത്തിന് കൈ പിടിച്ച്- ലൗ ടു ഓള്‍ മദേഴ്‌സ് എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ബോധി സൈലന്റ് സ്‌കേപ് ആണ് ഇത് യൂടൂബിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.ബിജിബാലിന്റെ സഹോദരന്റെ മകള്‍ ലോലയാണ് ഗാനത്തിന് വരികളെഴുതിയിരിക്കുന്നത്.

Image result for bijibal family

ദേവദത്ത് സംഗീതം നല്‍കിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ലോലയും ബിജിബാലിന്റേയും ശാന്തിയുടേയും മക്കളായ ദേവദത്തും ദയയും ചേര്‍ന്നാണ്. എവിടെ നിന്നാണ് യഥാര്‍ത്ഥ കല ജനിക്കുന്നത്? മറ്റെങ്ങുനിന്നുമല്ല, വൈകാരികതകളാണ് കലയായി പരിണാമപ്പെടുനന്നത് എന്നു പറഞ്ഞുകൊണ്ടാണ് ബോധി സൈലന്റ് സ്‌കേപ് ഈ ഗാനം യൂടൂബില്‍ പങ്കുവച്ചിരിക്കുന്നത്. ബോധിയുടെ പിന്നണി പ്രവര്‍ത്തകരാണ് ലോലയും ദേവദത്തും ദയയും.അമ്മയുടെ വേര്‍പാടില്‍ ഉള്ള് തേങ്ങുന്ന കുരുന്നുകളുടെ പിടച്ചിലാണ് ഈ ഗാനം. ആസ്വാദകന്റെ കണ്ണ് നിറയ്ക്കുന്നതാണ് ഈ കുഞ്ഞുങ്ങളുടെ വലിയ വലിയ ഹൃദയങ്ങളില്‍ നിന്നുണ്ടായ ഈ പാട്ട്. ‘കനവിലും അഴലിലും ദൂരെ ആ മേഘത്തോപ്പില്‍ നമുക്കൊന്നായി പറക്കാം…’ ആ അമ്മയ്ക്ക് ഇതിനുമപ്പുറം എന്ത് നല്‍കാനാണ്. അറിയപ്പെടുന്ന നര്‍ത്തകിയായ ശാന്തി നൃത്താധ്യാപികയും ഗായികയുമാണ്. ബിജിബാല്‍ ഒരുക്കിയ കൈയൂരുള്ളൊരു സമര സഖാവിന് എന്ന ആല്‍ബത്തില്‍ ശാന്തി പാടി അഭിനയിച്ചിരുന്നു. ഭര്‍ത്താവിന്റെ സംവിധാനത്തില്‍ പുറത്തിറക്കിയ സകലദേവനുതേയുടെ നൃത്ത സംവിധാനം ഒരുക്കിയതും ശാന്തിയായിരുന്നു.രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്ത് കുഞ്ചാക്കോ ബോബന്‍ അനു സിത്താര ചിത്രത്തിന് കൊറിയോഗ്രാഫി നിര്‍വഹിച്ചത് ശാന്തിയാണ്. ചിത്രത്തിലെ പല രംഗങ്ങളിലും ശാന്തി പ്രത്യക്ഷപ്പെടുന്നുണ്ട്. ബിജിബാല്‍ ആയിരുന്നു ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയത്. കലോത്സവ പരിപാടികള്‍ക്കിടെയായിരുന്നു ബിജിബാല്‍ ശാന്തിയെ കണ്ടുമുട്ടിയത്. ഇരുവരുടേയും ഒരു പൊതു സുഹൃത്ത് വഴിയാണ് വിവാഹക്കാര്യം ബിജിബാലിന്റെ വീട്ടില്‍ അറിയിക്കുന്നത്. ജോലി ഇല്ലാത്ത സമയത്തെ വിവാഹത്തോട് വീട്ടുകാര്‍ക്കാദ്യം താല്പര്യമില്ലായിരുന്നു.ഒരു ദിവസം പെട്ടന്ന് ശാന്തി വീട്ടില്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ശാന്തിയുടെ ആരോഗ്യ സ്ഥിതി മോശമാകുകയും ഓഗസ്റ്റ് 29ന് വൈകുന്നേരത്തോടെ മരണം സംഭവിക്കുകയുമായിരുന്നു.

മലയാളത്തിന്റെ ഈ യുവ നടന്റെ ആവിശ്യം കേട്ട് ഞെട്ടി സിനിമാക്കാർ. ചട്ടമ്പിത്തരത്തിന്റെ കഥ പറഞ്ഞ ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് വന്ന ഈ യുവനടൻ, പിന്നീട് ആ ചിത്രത്തിലെ പേരിലൂടെ പിൽക്കാലത്തു അറിയപ്പെട്ടിരിക്കുന്നത്. ആചിത്രത്തിലെ അഭിനയം സത്യത്തിൽ അസാധ്യം തന്നെ ആയിരുന്നു . ചിത്രം കണ്ടവരെല്ലാം നടനെ വാനോളം പുകഴ്ത്തുകയും ചെയ്തു. തുടർന്ന് നിരവധി ചിത്രങ്ങളിൽ നടന് അവസരങ്ങൾ ലഭിച്ചു. മറ്റൊരു തെന്നിന്ത്യൻ നടന്റെ ഫാൻസ്‌ കഥ പറഞ്ഞ ചിത്രത്തിലും നടൻ നായകനായിരുന്നു.

അതിനു ശേഷമാണ് യുവ നടനെ നായകനാക്കി ഒരു ചിത്രമെടുക്കാൻ ഒരു നവാഗതനായ സംവിധായകൻ സമീപിക്കുന്നത്. അഭിനയിക്കാമെന്ന് നടൻ സമ്മതിച്ചു. സിനിമയുടെ ചിത്രികരണം നടന്നു കൊണ്ടിരിക്കെ, മലയാളത്തിലെ സൂപ്പർ താര സിനിമയിൽ നടന് നല്ലൊരു വേഷം ലഭിക്കുന്നത്. ഷൂട്ടിങ് പകുതിയിൽ നിർത്തി നടൻ അതിൽ അഭിനയിക്കാൻ പോയി, അതിൽ നടൻ തകർത്തു അഭിനയിക്കുകയും ചെയ്തു . സിനിമയേക്കാൾ ഉപരി നടന്റെ പാട്ടും ഡാൻസും ഹിറ്റ് ആയി, തുടർന്ന് താൻ നായകനായി അഭിനയിച്ചു കൊണ്ടിരിക്കുന്ന ചിത്രത്തിൽ നടൻ മടങ്ങിയെത്തിയത്. എന്നാൽ ചിത്രത്തിലെ ആദ്യ ഭാഗങ്ങളിൽ കണ്ട ആളെ അല്ലായിരുന്നു തുടർന്ന് നടന്റെ ഭാവം എന്ന് അണിയറക്കാർ പറയുന്നു.
ലൊക്കേഷനിൽ എത്തിയ അന്ന് തന്നെ നടന്നത് ആവിശ്യം കേട്ട സംവിധായകനും നിർമാതാവും ഞെട്ടി. മറ്റു പ്രമുഖ നടന്മാർക്ക് ഉള്ളത് പോലെ തനിക്കു ഒരു കാരവൻ വേണം എന്നായിരുന്നു യുവനടന്റെ ആവിശ്യം. പ്രമുഖ നടന്മാരൊക്കെ സ്വന്തമായി വാങ്ങിയ കാരവൻ അന്ന് ഉപയോഗിക്കുന്നത്. എന്നാൽ ഈ നടന് അത് നിർമാതാവിന്റെ ചിലവിൽ വേണം. ചെറിയ ചിലവിൽ തുടങ്ങിയ പടം ഇങ്ങനെ പൂർത്തിയാക്കും എന്ന ചിന്തയിൽ ഇരിക്കെ അന്ന് നിർമ്മാതാവിന് ഇരുട്ടടി പോലെ നടന്റെ ഈ ആവിശ്യം നടൻ അതിൽ വാശിപിടിച്ചു നിൽക്കുകയും ചെയ്തു. ഒടുവിൽ ഒരു കാർ ഫുൾ ടൈം സ്റ്റാർ ആക്കി എ സിയിട്ട് നിർത്തി നടന്റെ ആവിശ്യം തർക്കം പരിഹരിച്ചു അതിനു ശേഷമാണു നടൻ അഭിനയം തുടർന്നത് എന്ന് അണിയറപ്രവർത്തകർ പറഞ്ഞു.

Read more.. ‘അഭിഷേക് കൂടെയുണ്ടായിരുന്നിട്ടും’ ഐശ്വര്യ റായ് ലൈംഗിക പീഡനത്തില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടു; മാനേജര്‍ സിമോണ്‍ ഷെഫീല്‍ഡിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ

ഹോളിവുഡ് ചലച്ചിത്ര നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റീന്റെ പീഡനക്കഥകള്‍ ഒന്നൊന്നൊയി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ആഞ്ജലീന ജൂലി, വെയ്ന്‍ത്ത് പാല്‍ട്രോ, മെറില്‍ സ്ട്രീപ്, ജെന്നിഫര്‍ ലോറന്‍സ്, കേറ്റ് വിന്‍സ്ലെറ്റ് തുടങ്ങിയ മുന്‍നിര താരങ്ങള്‍ വരെ ഹാര്‍വിയ്ക്കെതിരെ ആരോപണങ്ങളുമായി രംഗത്തുവന്നുകഴിഞ്ഞു. ആരോപണങ്ങളെ തുടര്‍ന്ന് സ്വന്തം സ്ഥാപനമായ വെയ്ന്‍സ്റ്റീന്‍ കമ്പനിയില്‍ നിന്നുവരെ ഹാര്‍വിയെ പുറത്താക്കിയിരിക്കുകയാണ്.

എന്നാല്‍, ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഞെട്ടലുണ്ടാക്കുന്ന വാര്‍ത്ത ഇതൊന്നുമല്ല. ഹാര്‍വിയുടെ പീഡനശ്രമത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടവരില്‍ ഒരു ബോളിവുഡ് താരവുമുണ്ട്. മറ്റാരുമല്ല, മുന്‍ വിശ്വസുന്ദരി കൂടിയായ ഐശ്വര്യ റായ്. വെറൈറ്റി ഡോട്ട് കോമാണ് ഈ ഞെട്ടുന്ന വെളിപ്പെടുത്തല്‍ പുറത്തുവിട്ടത്. ഐശ്വര്യയുടെ ഇന്റര്‍നാഷണല്‍ ടാലന്റ് മാനേജര്‍ സിമോണ്‍ ഷെഫീല്‍ഡാണ് വെറൈറ്റിയിലെഴുതിയ ലേഖനത്തിലൂടെ ഈ വെളിപ്പെടുത്തല്‍ നടത്തിയത്. തന്റെ ഇടപെടല്‍ കൊണ്ടു മാത്രമാണ് ഹാര്‍വിയുടെ ലൈംഗിക പീഡനത്തില്‍ നിന്ന് ഐശ്വര്യ രക്ഷപ്പെട്ടതെന്ന് ഷെഫീല്‍ഡ് പറഞ്ഞു.

aishwarya rai

കാന്‍ ചലച്ചിത്രോത്സവം, ആം ഫാര്‍ ഗാല തുടങ്ങിയവയില്‍ വച്ച് കണ്ട് ഐശ്വര്യയും ഭര്‍ത്താവ് അഭിഷേക് ബച്ചനുമായി ഹാര്‍വി നല്ല അടുപ്പത്തിലായിരുന്നു. ഇതുവെച്ച് ഒരിക്കല്‍ ഐശ്വര്യയെ തനിച്ചു കാണണമെന്ന് ഹാര്‍വി ആഗ്രഹം പ്രകടിപ്പിക്കുകയും അതിനുള്ള കരുനീക്കങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. ഞാന്‍ ഇടപെട്ടാണ് ഇത് തടഞ്ഞ് അപകടം ഒഴിവാക്കിയത്-ഷെഫീല്‍ഡ് വെളിപ്പെടുത്തി.

aiswarya rai

അവളെ ഒറ്റയ്ക്ക് ഒന്ന് കിട്ടാന്‍ ഞാന്‍ എന്താണ് ചെയ്യേണ്ടതെന്ന് ഹാര്‍വി ഒരിക്കല്‍ ചോദിച്ചതായും ഷെഫീല്‍ഡ് പറയുന്നു. ഒറ്റയ്ക്കുള്ള കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കാതിരുന്നപ്പോള്‍ താക്കീതായി. അധിക്ഷേപിച്ചു. മേലില്‍ ഒരു ജോലിയും ലഭിക്കില്ലെന്ന് ഭീഷണി മുഴക്കി. ഒന്നുറപ്പ്, എന്റെ ക്ലയന്റിന്റെ അടുത്ത് ഒന്ന് ശ്വാസം വിടാനുള്ള അവസരം പോലും ഞാനുണ്ടാക്കിക്കൊടുത്തിട്ടില്ല-ഷെഫീല്‍ഡ് എഴുതി.

സ്ത്രീകളെ ബിസിനസ് കാര്യങ്ങള്‍ സംസാരിക്കാന്‍ എന്നു പറഞ്ഞ് തന്റെ ഹോട്ടല്‍ മുറിയിലേയ്ക്ക് ക്ഷണിക്കുകയും അവരെ നഗ്നരാക്കി വരവേല്‍ക്കുകയും ചെയ്യുന്നതാണത്രെ ഹാര്‍വിയുടെ പതിവ്. അല്ലെങ്കില്‍ അവരെ കൊണ്ട് ഉഴിച്ചില്‍ നടത്തിക്കുകയോ അവര്‍ക്ക് മുന്നില്‍ നഗ്നനായി കുളിക്കുകയോ ചെയ്യാറുണ്ടെന്നും വിവിധ സ്ത്രീകള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടയ്ക്ക് ഇങ്ങനെ നിരവധി സ്ത്രീകളെ ഇയാള്‍ പീഡനത്തിന് ഇരയാക്കിയതായാണ് റിപ്പോര്‍ട്ട്.

Copyright © . All rights reserved