Movies

മമ്മൂട്ടിയും കുഞ്ചനും സിനിമയില്‍ വന്ന കാലം മുതല്‍ അടുത്ത സുഹൃത്തുക്കള്‍ ആണ്. എന്നാല്‍ 28 വര്‍ഷമായിട്ടും മമ്മൂട്ടിയ്ക്ക് പോലും അറിയാത്ത ഒരു രഹസ്യം കുഞ്ചന്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തി. അതിങ്ങനെ :

മമ്മൂട്ടി ആദ്യമായി സിങ്കപ്പൂരില്‍ ചെന്നപ്പോള്‍ സമ്മാനമായി ലഭിച്ചതാണ് ഒരു റോയല്‍ സല്യൂട്ട് മദ്യം. മദ്യം ഉപയോഗിക്കാത്ത മമ്മൂട്ടി തിരികെയെത്തിയപ്പോള്‍ മദ്യം സമര്‍പ്പിച്ചത് അയല്‍വാസി കൂടിയായ കുഞ്ചന്. അപ്രതീക്ഷതിമായി കിട്ടിയ ആ സമ്മാനം പെട്ടെന്നു പൊട്ടിച്ചാല്‍ മമ്മൂട്ടിയോടുള്ള സ്‌നേഹവും ആദരവും കുറയുമെന്നതിനാല്‍ പൊട്ടിക്കാതെ സൂക്ഷിച്ചു.വീട്ടില്‍ പല വിശേഷ അവസരങ്ങള്‍ വന്നപ്പോഴും ഈ മദ്യത്തിലേക്കു നോക്കിയെങ്കിലും പൊട്ടിക്കാന്‍ മനസു വന്നില്ല.

ഒരു മദ്യം പോലും വീട്ടിലിരിക്കാത്ത കുഞ്ചന്റെ വീട്ടിലെ ഷെല്‍ഫില്‍ അങ്ങനെ 28 വര്‍ഷങ്ങളായി ആ മദ്യം വെല്‍വെറ്റില്‍ പൊതിഞ്ഞു ഇപ്പോഴുമിരിക്കുന്നു. മമ്മൂട്ടിക്കു അറിയാത്ത ഈ രഹസ്യം കുഞ്ചന്‍ വെളുപ്പെടുത്തിയത് ചലച്ചിത്ര പ്രവര്‍ത്തകനായ ജി.കൃഷ്ണന്‍ മാലം രചിച്ചു ഡോണ്‍ ബുക്‌സ് പുറത്തിറക്കിയ മമ്മൂട്ടി അറിയാത്ത കാര്യങ്ങളിലൂടെ എന്ന പുസ്തകത്തിലൂടെയാണ്.

കഴിഞ്ഞ ആഴ്ച സംവിധായകന്‍ ലാല്‍ ജോസ് മോഹന്‍ലാലിനു നല്‍കി പ്രകാശനം ചെയ്ത ഈ പുസ്തകത്തില്‍ മമ്മൂട്ടിയെക്കുറിച്ചു മമ്മൂട്ടിക്കറിയാത്ത ഇത്തരത്തിലുള്ള രസകരമായ കാര്യങ്ങള്‍ പങ്കുവെക്കുന്നത്  ശ്രീകുമാരന്‍ തമ്പി,ഹരിഹരന്‍, ഐ.വി.ശശി, ഷീല, ഇന്നസെന്റ്, സത്യന്‍ അന്തിക്കാട്, പ്രിയദര്‍ശന്‍, കമല്‍, എസ്എന്‍ സ്വാമി, സിദ്ധിഖ് തുടങ്ങിയ ഒട്ടേറെ പ്രമുഖ സിനിമ പ്രവര്‍ത്തകരാണ്.

ശ്രീനിവാസൻ നായകനാവുന്ന ‘അയാൾ ശശി’യിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘അക്കന തിക്കന’ എന്ന ഗാനം പാടിയിരിക്കുന്നത് ശ്രീനിവാസനാണ്. വി.വിനയ കുമാറിന്റെ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് സി.ജെ.ബാസിലാണ്. വളരെ വ്യത്യസ്തമായ വരികളും സംഗീതവുമാണ് ഗാനത്തിന് നൽകിയിരിക്കുന്നത്.

നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ ‘ശശിപ്പാട്ട്’ എന്ന ഗാനം ഹിറ്റായിരുന്നു. വിനീത് ശ്രീനിവാസനായിരുന്നു ശശിപ്പാട്ട് ആലപിച്ചത്. ശ്രീനിവാസൻ മുഖ്യ വേഷത്തിലെത്തുന്ന ചിത്രമായ ‘അയാൾ ശശി’യിൽ കൊച്ചു പ്രേമൻ, മറിമായത്തിലൂടെ മലയാളിയുടെ പ്രിയങ്കരനായ ശ്രീകുമാർ, ദിവ്യ ഗോപിനാഥ്, ജയകൃഷ്‌ണൻ എന്നിവരാണ് മറ്റു അഭിനേതാക്കൾ. സജിൻ ബാബുവാണ് അയാൾ ശശി സംവിധാനം ചെയ്യുന്നത്. പിക്‌സ് എൻ. ടേൽസിന്റെ ബാനറിൽപി.സുകുമാർ, സുധീഷ് എൻ.പിളള എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ജൂലൈ ഏഴിന് ചിത്രം തിയേറ്ററിലെത്തും.

നസ്രിയയും ഫഹദ് ഫാസിലും തങ്ങളുടെ ആദ്യത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പില്‍ ആണെന്ന വാര്‍ത്ത‍ കഴിഞ്ഞ ദിവസമാണ് പല ഓണ്‍ലൈന്‍ മാധ്യമങ്ങളും പുറത്തുവിട്ടത്. ഫഹദും നസ്രിയയും കഴിഞ്ഞ ദിവസം ആശുപത്രിയില്‍ സന്ദര്‍ശനം നടത്തിയിരുന്നുവെന്നും ഇരുവരോടും അടുത്തവൃത്തങ്ങള്‍ തന്നെ ഇക്കാര്യം സ്ഥിരീകരിച്ചെന്നുമായിരുന്നു വാര്‍ത്തയില്‍ പറഞ്ഞിരുന്നത്.

ഒടുവില്‍  വാര്‍ത്ത തെറ്റാണെന്ന് പറയാന്‍ നസ്രിയ തന്നെ രംഗത്തെത്തേണ്ടി വന്നു. കൂടാതെ സ്വന്തം ഫെയ്‌സ്ബുക്ക് പേജില്‍ എല്ലാ ഊഹാപോഹങ്ങള്‍ക്കും നസ്രിയ ഒരു ക്യൂട്ട് മറുപടി നല്‍കിയിട്ടുണ്ട്. ഒരു വിഡിയോ സന്ദേശത്തിലൂടെയായിരുന്നു ഗര്‍ഭിണിയെന്ന വാര്‍ത്തയോട് നസ്രിയയുടെ പ്രതികരണം.

https://www.facebook.com/Nazriya4u/videos/1106840442749873/

അമല പോൾ വീണ്ടും വിവാഹിതയാകാൻ പോകുന്നു. ഒരു തമിഴ് മാഗസിനു നൽകിയ അഭിമുഖത്തിലാണ് താൻ വീണ്ടും വിവാഹിതയാകുമെന്ന് അമല വെളിപ്പെടുത്തിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഞാൻ സന്യാസിനിയായി ഹിമാലയത്തിലേക്കൊന്നും പോകാൻ പോവുന്നില്ല. ഞാൻ വീണ്ടും വിവാഹം കഴിക്കും. അതൊരു പ്രണയ വിവാഹമായിരിക്കും. അതാരാണെന്നത് സമയം വരുമ്പോൾ പറയും. എല്ലാവരെയും അറിയിച്ചുകൊണ്ടുളള വിവാഹമായിരിക്കുമതെന്നും അമല അഭിമുഖത്തിൽ പറഞ്ഞതായി റിപ്പോർട്ടിലുണ്ട്.

2011ല്‍ പുറത്തിറങ്ങിയ ‘ദൈവ തിരുമകള്‍’ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് സംവിധായകന്‍ എ.എല്‍.വിജയ്‌യുമായി അമല പോൾ പ്രണയത്തിലാകുന്നത്. 2014 ജൂണ്‍ 12നായിരുന്നു ഇവരുടെയും വിവാഹം. ഒരു വര്‍ഷത്തെ കുടുംബ ജീവിതത്തിന് ശേഷം ഇരുവരും വേർപിരിഞ്ഞു. വിവാഹ ബന്ധം വേർപെടുത്തിയതോടെ അമല പോൾ അഭിനയത്തിലേക്ക് തിരിഞ്ഞു. അമലയുടെ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘വിഐപി 2’. വിഷ്ണു വിശാലിനൊപ്പം മിൻമി എന്ന ചിത്രത്തിലും അരവിന്ദ് സ്വാമിക്കൊപ്പം ഭാസ്കർ ഒരു റാസ്കൽ എന്ന ചിത്രത്തിലും അമല അഭിനയിക്കുന്നുണ്ട്.

നേരത്തെ എ.എൽ.വിജയ് രണ്ടാം വിവാഹത്തിന് തയാറെടുക്കുന്നതായി വാർത്ത വന്നിരുന്നു. മലയാളിയായ യുവനടിയാണ് വധുവെന്നും റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ താൻ പുനർവിവാഹത്തിനൊരുങ്ങുന്നുവെന്ന വാർത്ത തീർത്തും തെറ്റാണെന്നും ഇങ്ങനെയൊരു വാർത്ത വന്നത് ഏറെ വേദനിപ്പിച്ചുവെന്നായിരുന്നു വിജയ്‌യുടെ മറുപടി.

അഭിനേത്രിയും നര്‍ത്തകിയുമായ ശോഭന വിവാഹത്തിന് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. നൃത്തത്തിനു വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ശോഭന നൃത്തവേദികളില്‍ സജീവമാകുന്നതിനിടെയാണ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ വിവാഹ വാര്‍ത്ത പ്രചരിക്കുന്നത്. കുടുംബ സുഹൃത്തിനെ വിവാഹം കഴിക്കുന്നു എന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നത്.

നൃത്തമാണ് തന്റെ ജീവിതമെന്നും അതിനിടയില്‍ പ്രണയത്തിനോ വിവാഹത്തിനോ സ്ഥാനമില്ലെന്നും നേരത്തെ തന്നെ താരം വ്യക്തമാക്കിയിരുന്നു. പുതിയ വാര്‍ത്തകള്‍ പ്രചരിച്ച് തുടങ്ങിയതോടെ വിവാഹത്തോടുള്ള താരത്തിന്റെ മനോഭാവത്തില്‍ മാറ്റം വന്നോ എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകരും സിനിമാ ലോകവും.

അതേസമയം, വിവാഹ വാര്‍ത്തയ്ക്ക് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്നു മാത്രമല്ല, താരം വിഷയത്തില്‍ പ്രതികരിച്ചിട്ടുമില്ല. എന്തായാലും വാര്‍ത്തകേട്ട് സിനിമാലോകം അമ്പരന്നിരിക്കുകയാണ്. ബാലചന്ദ്ര മേനോന്‍ സംവിധാനം ചെയ്ത ഏപ്രില്‍ 18 യൂടെയാണ് ശോഭന മലയാളത്തിന്റെ നായികയായി എത്തിയത്. തുടര്‍ന്ന് മികച്ച അവസരങ്ങളാണ് താരത്തെ തേടി എത്തിയത്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി സിനിമകളിലും മികവു തെളിയിച്ച താരമാണ് ശോഭന.

റോൾ ഏതുമായിക്കൊള്ളട്ടെ. അത് വിശ്വസിച്ച് ഏൽപിക്കാൻ പറ്റിയ അപൂർവം നടന്മാരിൽ ഒരാളാണ് സിദ്ദിഖ്. സഹനടനായി വന്ന് ഹാസ്യതാരമായി നമ്മെ കയ്യിലെടുത്ത് വില്ലനായി പേടിപ്പിച്ച അദ്ദേഹം ഇന്ത്യയിലെ തന്നെ മികച്ച നടന്മാരിൽ ഒരാളാണ്. തന്റെ സിനിമാജീവിതത്തിനിടയിലെ മോഹൻലാലുമായുള്ള അപൂർവ ബന്ധത്തെക്കുറിച്ച് അദ്ദേഹം എഴുതിയ കുറിപ്പാണ് സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്.

lal-sidhique

സിദ്ധിക്കിന്റെ ആ വാക്കുകൾ വായിക്കാം…..

രാവണപ്രഭുവിന്റെ ഷൂട്ട് കഴിഞ്ഞ് തിരിച്ചുമടങ്ങാനുള്ള ഒരുക്കങ്ങളിലായിരുന്നു ഞാന്‍ . അപ്പോഴാണ് ലാലിന്റെ ചോദ്യം.

‘എറണാകുളത്തേയ്ക്കാണ് അല്ലേ?’

‘അതേ.’

‘ഞാനും അങ്ങോട്ടേയ്ക്കാണ്. എന്റെ കാറില്‍ പോകാം.’

‘എങ്കില്‍ എന്റെ വീടുവരെ വരാമോ? ഭക്ഷണം അവിടുന്നാകാം.’

‘പിന്നെന്താ. പക്ഷേ എനിക്കുവേണ്ടി പ്രത്യേകിച്ചൊന്നുമുണ്ടാക്കരുത്.’ ലാല്‍ പറഞ്ഞു.

അതിന് എന്റെ മനസ്സ് അനുവദിച്ചില്ല. ലാല്‍ ആദ്യമായി വീട്ടിലേക്ക് വരുന്നതല്ലേ. അതുകൊണ്ട് ഞാന്‍ വിളിച്ചുപറഞ്ഞു, എന്തെങ്കിലും വിശിഷ്യ വിഭവങ്ങള്‍ കൂടി ഉണ്ടാക്കാന്‍.

വൈകുന്നേരം ആറുമണിയായി ഞങ്ങള്‍ കോയമ്പത്തൂരില്‍നിന്ന് പുറപ്പെടുമ്പോള്‍. വീട്ടിലെത്തുമ്പോള്‍ പത്തുമണി കഴിഞ്ഞിരുന്നു. വീട്ടില്‍ അന്ന് ഉപ്പയും ഉമ്മയുമുണ്ട്. സീനയും രണ്ടുമക്കളുമുണ്ട്. മോളായിട്ടില്ല.

എല്ലാവരോടും വളരെ അടുപ്പമുള്ള ഒരാളെപ്പോലെയാണ് ലാല്‍ പെരുമാറിയത്. കുട്ടികളോടൊപ്പം അദ്ദേഹം കളിയും ചിരിയുമായി നടന്നു. എല്ലാവര്‍ക്കും ലാലിനെ ഇഷ്ടമായി.

വീട്ടില്‍ വന്നാല്‍ ലാല്‍ കസേരയില്‍ ഇരിക്കാറില്ല. വീടിന് മുന്നിലൊരു വരാന്തയുണ്ട്. അവിടെ തൂണും ചാരി കാലും നീട്ടിയിരിക്കും. ഒരു സഹപ്രവര്‍ത്തകന്റെ വീട്ടില്‍ ഇത്രയും റിലാക്‌സ്ഡായിട്ടിരിക്കാന്‍ എനിക്കുപോലും സാധിച്ചിട്ടില്ല.

ഛോട്ടാമുംബയ് എന്ന സിനിമ നടന്നുകൊണ്ടിരിക്കുന്ന സമയം. അന്നെനിക്ക് വര്‍ക്കുണ്ടായിരുന്നില്ല. അന്നുച്ചയ്ക്ക് എനിക്കൊരു ഫോണ്‍കോള്‍ വന്നു. അത് ലാലായിരുന്നു.

‘അണ്ണാ എവിടെ?’

‘വീട്ടിലുണ്ട്.’

‘ഞാന്‍ വീട്ടില്‍ വന്നാല്‍ ഊണ് തരാമോ?’

‘പിന്നെന്താ.’

‘എങ്കില്‍ ഗേറ്റ് തുറക്കൂ. ഞാന്‍ നിങ്ങളുടെ വീട്ടിന് മുന്നിലുണ്ട്.’

ഇതാണ് ലാല്‍. ഓരോ നിമിഷവും എന്തെങ്കിലുമൊക്കെ സര്‍പ്രൈസുകള്‍ അദ്ദേഹം നല്‍കിക്കൊണ്ടേയിരിക്കും.ലാലിനോടൊപ്പം ഒരു മാസം നീളുന്ന ഗള്‍ഫ് ഷോയുടെ ഭാഗമായി ഞാനുമുണ്ടായിരുന്നു. പ്രോഗ്രാമുള്ള ദിവസം വൈകുന്നേരം നാലുമണിക്ക് ഞങ്ങള്‍ ഹോട്ടലില്‍നിന്ന് ഇറങ്ങും. വേദിയിലെത്തുന്ന ഞങ്ങളെ കാത്തിരിക്കുന്നത് വിവിധയിനം സ്‌നാക്‌സും സോഫ്റ്റ് ഡ്രിങ്ക്‌സും ജ്യൂസുകളുമൊക്കെയാണ്. എല്ലാവരും എന്തെങ്കിലുമെടുത്ത് കഴിക്കും. പ്രോഗ്രാമുള്ള ദിവസം എനിക്ക് ടെന്‍ഷനാണ്. വെറും വയറോടെ നില്‍ക്കുന്നതാണ് എനിക്ക് കംഫര്‍ട്ട്. അതുകൊണ്ട് ഒന്നും കഴിക്കാറില്ല. അപ്പോള്‍ ലാല്‍ നിര്‍ബന്ധിക്കും. ലാലിനോട് നോ എന്നുപറയാന്‍ ബുദ്ധിമുട്ടാണ്. കാരണം ആ രീതിയിലാണ് അദ്ദേഹം അത് അവതരിപ്പിക്കുന്നത്.

‘നല്ല ഫുഡ്ഡാണ് നിങ്ങള്‍ കഴിക്കൂ.’

‘ഇതുതന്നെയല്ലേ കുറച്ചുദിവസങ്ങളായി കഴിക്കുന്നത്. മടുത്തു. ചോറും മീന്‍കറിയും കഴിക്കാന്‍ കൊതിയാവുന്നു.’ ഞാന്‍ പറഞ്ഞു.

‘അത് എപ്പോഴും കിട്ടുന്നതല്ലേ. ഇപ്പോള്‍ ഇത് കഴിക്കൂ. നിങ്ങള്‍ കഴിച്ചാല്‍ ഞാനും കൂടി കഴിക്കാം.’ പിന്നെ അതില്‍നിന്ന് പിന്‍മാറാന്‍ നമുക്കാകില്ല.

അന്നത്തെ പ്രോഗ്രാം കഴിഞ്ഞ് ഹോട്ടലിലെത്തുമ്പോള്‍ രാവിലെ രണ്ടുമണി കഴിഞ്ഞിരുന്നു. ഞങ്ങളൊരുമിച്ചാണ് ലിഫ്റ്റില്‍ കയറിയത്. എന്റെയും ജയറാമിന്റേയും റൂം നാലാമത്തെ നിലയിലാണ്. അതിനും മുകളിലാണ് ലാലിന്റെ മുറി.

ഞാന്‍ റൂമിലെത്തി ഫ്രഷാകാന്‍ തുടങ്ങുമ്പോഴായിരുന്നു ലാന്‍ഡ് ഫോണ്‍ ശബ്ദിച്ചത്. ഫോണെടുക്കുമ്പോള്‍ മറുതലയ്ക്കല്‍ ലാലാണ്.

‘എന്റെ മുറിവരെ ഒന്നുവരുമോ?’

ലാലെപ്പോഴും അങ്ങനെയെ ചോദിക്കാറുള്ളൂ. അത് ആജ്ഞാപിക്കല്‍ ആവില്ല. അഭ്യര്‍ത്ഥനയാണ്.

ഞാന്‍ ലാലിന്റെ മുറിയില്‍ എത്തുമ്പോള്‍ കണ്ട കാഴ്ച എന്നെ വീണ്ടും ഞെട്ടിച്ചു. രണ്ട് പാത്രത്തിലായി ചോറും മീന്‍കറിയുമിരിക്കുന്നു.അന്ന് ദുബായില്‍ ലാലിനൊരു റെസ്റ്റേറന്റുണ്ട്. എനിക്ക് ചോറും മീന്‍കറിയും വേണമെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം അവിടെ വിളിച്ചുപറഞ്ഞ് വരുത്തിയതാണ്. റൂമില്‍ അത് എത്തിയിട്ടുണ്ടെന്ന് ഉറപ്പിച്ചതിനുശേഷമുള്ള വിളിയാണ് അല്‍പ്പം മുമ്പ് നടന്നത്.

‘കൊതിയായിട്ട് കിടന്നുറങ്ങണ്ട. ചോറും മീന്‍കറിയും കഴിച്ചോളൂ.’ ലാല്‍ പറഞ്ഞു. ആ നിമിഷം എന്റെ കണ്ണുകള്‍ നിറഞ്ഞു.ചോറില്‍ മീന്‍കറിയൊഴിച്ച് ഞാന്‍ കുഴയ്ക്കാന്‍ തുടങ്ങി. അത് കണ്ടിട്ട് ലാല്‍ വീണ്ടും പറഞ്ഞു. ‘എന്താ ഭംഗി. എനിക്കുകൂടി തരാമോ?’

ഞാന്‍ ഒരു ഉരുളകൂട്ടി ലാലിന്റെ വായിലേക്ക് വച്ചുകൊടുത്തു. പിന്നെ വേറൊരു പാത്രത്തില്‍ കുറച്ച് ചോറെടുത്ത് ലാലും എനിക്കൊപ്പം ഉണ്ണാനിരുന്നു.

ഇതൊക്കെ ഒരു സഹോദരനില്‍നിന്നോ ഒരു കൂട്ടുകാരനില്‍നിന്നോ സഹപ്രവര്‍ത്തകനില്‍നിന്നോ എല്ലാവര്‍ക്കും അനുഭവിക്കാന്‍ ഭാഗ്യം സിദ്ധിച്ചെന്നുവരില്ല.–സിദ്ദിഖ് പറഞ്ഞു.

മലയാളികളുടെ മനം കവർന്ന നടിയാണ് അനന്യ. എന്നാൽ കഴിഞ്ഞ രണ്ട് വർഷമായി മലയാള സിനിമകളിൽ അനനന്യയെ കണ്ടതേയില്ല. ‘ടിയാൻ’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ വീണ്ടും സജീവമാകുകയാണ് അനന്യ. വനിത മാഗസിന് നൽകിയ അഭിമുഖത്തിലാണ് ടിയാനിലെ വിശേഷങ്ങളും കുടുംബ വിശേഷങ്ങളും അനന്യ പങ്കുവെച്ചിരിക്കുന്നത്.

മലയാളത്തിൽ തന്റെ സിനിമകളൊന്നും റിലീസാകാത്തതാണ് എവിടെയായിരുന്നുവെന്ന ചോദ്യത്തിന് കാരണമെന്ന് അനന്യ അഭിമുഖത്തിൽ പറയുന്നു. “ഞാൻ എവിടെയും പോയിട്ടില്ല. ഇവിടെ തന്നെ ഉണ്ടായിരുന്നു. മലയാളത്തിൽ രണ്ട് വർഷത്തെ ഗ്യാപ് വന്നപ്പോഴും തെലുങ്കിൽ ഞാൻ സിനിമകൾ ചെയ്യുന്നുണ്ടായിരുന്നു. ‘അ ആ’ എന്ന തെലുങ്ക് സിനിമയുടെ ഷൂട്ട് നീണ്ടുപോയതാണ് ആ ഗ്യാപ് വർധിക്കാനുളള​ കാരണം”.

Image result for ananyaa-about-movie-tiyaan-and-family

പൃഥ്വിരാജും ഇന്ദ്രജിത്തും മുരളി ഗോപിയും പ്രധാന വേഷങ്ങളിലെത്തുന്ന ടിയാനാണ് അനന്യയുടെ പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം. ഇന്ദ്രജിത്ത് ചെയ്യുന്ന കഥാപാത്രത്തിന്റെ ഭാര്യയായ അംബ എന്ന കഥാപാത്രമായാണ് അനന്യ ചിത്രത്തിലെത്തുന്നത്.

ടിയാന്റെ കഥ കേട്ടപ്പോൾ ഇഷ്ടമായെന്ന് അനന്യ പറയുന്നു. ” നല്ല ടീമാണ് ആ സിനിമയുടെ പിന്നിൽ. അതായിരുന്നു പ്രധാന ആകർഷണം.മുരളിയേട്ടൻ, രാജു(പൃഥ്വിരാജ്), ഇന്ദ്രേട്ടൻ( ഇന്ദ്രജിത്ത്) എന്നിവർക്കൊപ്പം ഒരു ഷോട്ടിലെങ്കിലും ഒരുമിച്ച് അഭിനയിക്കാൻ പറ്റുന്നത് ചെറിയ കാര്യമല്ലല്ലോ. അതാണ് ഏറ്റവും വലിയ സന്തോഷം ” അനന്യ അഭിമുഖത്തിൽ പറഞ്ഞു.

മാതാപിതാക്കളുമായുളള അകൽച്ചയെ കുറിച്ച് അനന്യ പറയുന്നത് അത് എല്ലാവരുടെയും ജീവിതത്തിൽ സംഭവിക്കാവുന്ന അവസ്ഥയാണെന്നാണ്. ” ചിലപ്പോഴെങ്കിലും നമ്മളെടുക്കുന്ന തീരുമാനങ്ങൾ മാതാപിതാക്കളെ വേദനിപ്പിക്കുന്ന സാഹചര്യങ്ങളുണ്ടാകാം. എന്റെ കാര്യത്തിലും അത് തന്നെയാണ് സംഭവിച്ചത്. പക്ഷേ എന്തൊക്കെ സംഭവിച്ചാലും ഞാൻ അവരുടെ മകളാണ്. എന്നെ വെറുക്കാൻ അവർക്കോ, അവരെ മറക്കാൻ എനിക്കോ കഴിയില്ല. ” അനന്യയുടെ വാക്കുകൾ. കുറച്ച് കാലം ഉണ്ടായിരുന്ന അകൽച്ച ഉണ്ടായിരുന്നെങ്കിലും പിണക്കങ്ങളെല്ലാം മറന്ന് ഇപ്പോൾ പപ്പയും മമ്മിയും അനിയനും തനിക്കൊപ്പമുണ്ടെന്ന് അനന്യ പറയുന്നു. ഭർത്താവായ ആഞ്‌ജനേയൻ തന്റെ ബലമാണെന്നും ഇഷ്ടങ്ങൾ മനസിലാക്കി കൂടെ നിൽക്കുന്ന വ്യക്തിയാണെന്നും അനന്യ അഭിമുഖത്തിൽ പറയുന്നു.

ഹിന്ദി ടെലിവിഷന്‍ താരവും മോഡലുമായ കൃതിക ചൗധരിയെ മുറിക്കുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊലപാതകമെന്ന പ്രാഥമിക നിഗമനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

തിങ്കളാഴ്ച മുംബൈ അന്ധേരിയില്‍ ഫോര്‍ ബംഗ്ലാവ്‌സ് ഏരിയായിലെ ഫഌറ്റിലാണു കൃതികയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുറി പുറത്തു നിന്നു പൂട്ടിയ നിലയിലായിരുന്നു. ദുര്‍ഗന്ധം വമിച്ചതോടെ അയല്‍വാസിയാണു പൊലീസിനെ വിവരം അറിയിച്ചത്. അംബോലി പൊലീസ് എത്തി വാതിലിന്റെ പൂട്ട് തകര്‍ത്ത് അകത്തു കയറിയപ്പോഴാണു കൃതികയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയത്.

മോഡലിംഗിലും അഭിനയരംഗത്തും ഉയര്‍ന്നുവരുന്നൊരു താരമായിരുന്നു കൃതികയെന്നു ദേശീയമാധ്യമങ്ങള്‍ പറയുന്നു. ഇവര്‍ കുറച്ചു നാളുകള്‍ക്കു മുമ്പാണ് മുംബൈയില്‍ താമസം തുടങ്ങിയതെന്നും വാര്‍ത്തകളില്‍ പറയുന്നു. പ്രഥമദൃഷ്ടിയില്‍ കൊലപാതാകം എന്നും സംശയിക്കാമെങ്കിലും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയശേഷമേ സ്ഥിരീകരിക്കാനാവൂ എന്നാണു പൊലീസ് പറയുന്നത്.

ദിലീപ് – മഞ്ജു വിഷയത്തിനിടയില്‍ ഉയര്‍ന്നു കേട്ട മറ്റൊരു ഗോസ്സിപ്പ് ആയിരുന്നു ബിജു മേനോനെ ദിലീപ് ഒതുക്കാന്‍ ശ്രമിക്കുന്നു എന്നത്. മഞ്ജുവാര്യരുടെ ഏറ്റവും അടുത്ത സുഹൃത്താണ് സംയുക്ത വര്‍മ്മ. മഞ്ജു ദിലീപ് പിണക്കത്തില്‍ മഞ്ജുവിനൊപ്പം നിന്ന സുഹൃത്തുക്കളാണ് സംയുക്തയും , പൂര്‍ണ്ണിമയും ഭാവനയും. ഈ സൗഹൃദ കൂട്ടായ്മ സിനിമയില്‍ വലിയ ചേരി തിരിവു ഉണ്ടാക്കിയെന്നാണ് ഗോസിപ്പുകള്‍.

അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വാര്‍ത്തകളില്‍ ഒന്നായിരുന്നു ദിലീപ് ബിജു മേനോനെ ഒതുക്കാന്‍ ശ്രമിക്കുന്നു എന്നത്. സംയുക്തയുമായുള്ള പിണക്കം ദിലീപ് ഭര്‍ത്താവില്‍ തീര്‍ക്കുന്നുവെന്നായിരുന്നു പ്രചരണം. എന്നാല്‍ ഇത് തെറ്റാണെന്ന് ഇപ്പോള്‍ ബിജു മേനോന്‍ പറയുന്നു. വര്‍ഷങ്ങളായി ദിലീപുമായി മികച്ച സൗഹൃദം കാത്തുസൂക്ഷിക്കുന്ന ബിജുമേനോനെ ഈ വാര്‍ത്ത ഏറെ വേദനിപ്പിച്ചു. ഇത് വ്യാജമാണെന്ന് ബിജു മേനോന്‍ പറയുന്നു.

ദിലീപ് എന്നെയോ ഞാന്‍ ദിലീപിനേയോ ഒതുക്കാന്‍ ശ്രമിച്ചിട്ടില്ല. അതിന്റെ കാര്യവുമില്ല. ഒരു പണിയുമില്ലാത്ത ആരൊക്കയോ ചേര്‍ന്നു പടച്ചുവിട്ട വാര്‍ത്തകളാണ് അതെല്ലാം. വെറേ എന്തൊക്കെയോ വൃക്തിപരമായ ലക്ഷ്യങ്ങളോടെയായിരിക്കും അവര്‍ ആ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നത്. ഞാനും കാണാറുണ്ട് അത്തരം വാര്‍ത്തകള്‍. ദിലീപും കണ്ടിട്ടുണ്ടാകും. ഞാനും ദിലീപും ഇത്തരം കാര്യങ്ങള്‍ സംസാരിക്കാറില്ല. ദിലീപിനും മനസിലാക്കാന്‍ സാധിക്കും ഇതുപോലുള്ള ന്യൂസ് പടച്ചുവിടുന്നതിനു പിന്നിലുള്ള കാരണങ്ങള്‍ എന്നും ബിജു മേനോന്‍ പറയുന്നു.

മകൾ അലംകൃതയെ സ്‌ക്കൂളില്‍ ചേര്‍ത്തതിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് പൃഥ്വിരാജിന്റെ ഫേസ്ബുക് പോസ്റ്റ്. മകളുടെ സ്‌കൂളിലെ ആദ്യ ദിനത്തില്‍ തനിക്കായിരുന്നു ടെന്‍ഷന്‍ എന്നും എന്നാല്‍ കൂള്‍ ഡാഡിയായി അഭിനയിച്ചെന്നുമാണ് പോസ്റ്റ്.

എന്തായാലും പോസ്റ്റിനു താഴെ പതിവുപോലെ ആരാധകരുടെ കമന്റ് പ്രവാഹമാണ്. മോളെ സ്കൂളിൽ ചേർത്തതിന് ഇത്ര കടിച്ചാൽ പൊട്ടാത്ത ഇംഗ്ലീഷ് വേണോ എന്നും ഇത് മലയാളത്തിൽ പറയാമോ എന്നും തുടങ്ങി അലംകൃതയ്ക്ക് ആശംസകൾ നേർന്നും ആരാധകർ സന്തോഷം പങ്കു വെക്കുന്നുണ്ട്.

Copyright © . All rights reserved