Movies

ഷാരൂഖ് ഖാൻ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ അപകടം. ആനന്ദ് എൽ.റായ് ഷാരൂഖിനെ നായകനാക്കി ചെയ്യുന്ന സിനിമയുടെ സെറ്റിലായിരുന്നു അപകടം. സീലിങ്ങിന്റെ ഒരു ഭാഗം അടർന്നുവീഴുകയായിരുന്നു. അപകടസമയത്ത് ഷാരൂഖും ഉണ്ടായിരുന്നു. പരുക്കുകളൊന്നും കൂടാതെ ഷാരൂഖ് അദ്ഭുതകരമായി രക്ഷപ്പെട്ടു. മറ്റു ചിലർക്ക് ചെറിയ പരുക്കുകൾ പറ്റിയതായി റിപ്പോർട്ടുണ്ട്.

സംഭവത്തെക്കുറിച്ച് സംവിധായകൻ റായ് ഔദ്യോഗികമായി പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്. ചെറിയൊരു അപകടമായിരുന്നെന്നും ആർക്കും ഗുരുതര പരുക്കുകളില്ലെന്നും പ്രസ്താവനയിൽ പറയുന്നു. കഴിഞ്ഞ ആഴ്ചയാണ് ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയത്. കുളളനായിട്ടാണ് ഷാരൂഖ് ചിത്രത്തിൽ അഭിനയിക്കുന്നത്. അനുഷ്ക ശർമ, കത്രീന കെയ്ഫ് എന്നിവരാണ് നായികമാർ. ജബ് തക് ഹേ ജാനിനുശേഷമാണ് മൂവരും ഒന്നിക്കുന്ന ചിത്രമാണിത്. അപകടത്തെതുടർന്ന് നിർത്തിവച്ച ചിത്രത്തിന്റെ ഷൂട്ടിങ് ഈ ആഴ്ച അവസാനം വീണ്ടും തുടങ്ങിയേക്കും.

ഷാരൂഖ് ചിത്രത്തിനിടെ അപകടമുണ്ടാകുന്നത് ഇതാദ്യമായല്ല. ഡർ, റാ വൺ, ചെന്നൈ എക്സ്പ്രസ് എന്നിവ ഉൾപ്പെടെയുളള സിനിമകളുടെ ചിത്രീകരണത്തിനിടെയുണ്ടായ അപകടങ്ങളിൽ ഷാരൂഖിനു പരുക്കേറ്റിട്ടുണ്ട്.

മികച്ച നടനുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് വാങ്ങാനെത്തിയ  മമ്മൂട്ടിയെ സംഘാടകര്‍ അപമാനിച്ച സംഭവത്തില്‍ ആരാധകരുടെ പ്രതിഷേധം ശക്തമാകുന്നു.  ഹൈദരബാദില്‍ വച്ച് നടന്ന 63ാം ഫിലിം ഫെയര്‍ പുരസ്‌കാര ദാന ചടങ്ങിനിടെയാണ് മമ്മൂട്ടിയെ അപമാനിക്കുന്ന തരത്തിലുള്ള സംഭവങ്ങള്‍ നടന്നത്.

നോമ്പ് കാലമാണെന്നും നോമ്പ് നോറ്റിരിക്കുന്നതിനാല്‍ തന്നെ നേരത്തെ വിടുന്ന തരത്തില്‍ അവാര്‍ഡ്‌ ദാനം പ്ലാന്‍ ചെയ്യണമെന്നും മമ്മൂട്ടി സംഘാടകരോട് ആദ്യം തന്നെ ആവശ്യപ്പെട്ടിരുന്നു. മമ്മൂട്ടിയുടെ ഈ അപേക്ഷ സംഘാടകര്‍ അംഗീകരിക്കുകയും ചെയ്തു. താരത്തെ നോമ്പ് തുറയുടെ സമയത്തിനു മുന്പ് വിടാമെന്നും ഉറപ്പുനല്‍കിയിരുന്നു. പക്ഷെ അവാര്‍ഡ്‌ ദാന പരിപാടിയില്‍ സംഭവിച്ചത് മറ്റൊന്നായിരുന്നു.

സംഘാടകര്‍ നേരത്തെ എഴുതി തയ്യാറാക്കിയ ക്രമത്തിലാണ് താരങ്ങളെ അവാര്‍ഡ് നല്‍കാനായി വിളിച്ചത്. മമ്മൂട്ടിയുടെ പേര് അവസാനമായിരുന്നു ഉണ്ടായിരുന്നത്. അവാര്‍ഡ്‌ വാങ്ങേണ്ട സമയമായപ്പോഴേക്കും നോമ്പ് തുറക്കേണ്ട സമയം കഴിഞ്ഞു പോയിരുന്നു. വേദിയിലും സദസ്സിലുമായി ഉണ്ടായിരുന്ന പ്രമുഖ താരങ്ങളെല്ലാം അപ്പോഴേക്കും അവാര്‍ഡ്‌ ഏറ്റുവാങ്ങി പോയിരുന്നു. നോമ്പ് കാലമായതിനാല്‍ ആരാധകരും നേരത്തെ സ്ഥലം വിട്ടു. അവസാനം ഒഴിഞ്ഞ കസേരകള്‍ക്കു മുന്നില്‍ നിന്നാണ് താരം പുരസ്‌കാരം ഏറ്റു വാങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

വര്‍ഷങ്ങള്‍ക്കു മുന്പ് മലയാളത്തില്‍ ഇറങ്ങിയ സൂപ്പര്‍ ഹിറ്റ്‌ ചിത്രം സമ്മര്‍ ഇന്‍ ബത്‌ലഹേം കണ്ടവരെല്ലാം ചിന്തിക്കുന്ന ഒരു ചോദ്യമുണ്ട്. ജയറാമിന് ആ പൂച്ചയെ അയച്ച കാമുകി ആരായിരിക്കും. ചിത്രത്തിന്റെ ആരംഭ ഭാഗത്തിലും ക്ലൈമാക്‌സിലുമാണ് ജയറാമിന് കാമുകിയെന്ന് പറയപ്പെടുന്ന നായിക പൂച്ചയെ അയക്കുന്നത്. പൂച്ചയെ അയച്ച കാമുകിയെ കണ്ടെത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ചിത്രത്തിന്റെ അവസാനഭാഗം വരെ ജയറാമിനും കൂട്ടര്‍ക്കും അതിന് സാധിക്കുന്നില്ല. ഈ സസ്‌പെന്‍സ് തന്നെയായിരുന്നു ചിത്രത്തിന് ഏറെ പ്രേക്ഷക ശ്രദ്ധ നേടി കൊടുത്തത്.

1998ല്‍ റിലീസ് ചെയ്ത ചിത്രത്തിലെ ക്ലൈമാക്സ് രംഗം ഇന്നും ചര്‍ച്ചാവിഷയമാണ്. സുരേഷ്‌ഗോപി, ജയറാം, മഞ്ജുവാര്യര്‍, മോഹന്‍ലാല്‍ എന്നിവല്‍ അഭിനയിച്ച സൂപ്പര്‍ഹിറ്റ് ചിത്രമാണ് സമ്മര്‍ ഇന്‍ ബത്ലഹേം. സിനിമയുടെ അവസാനം ജയറാമിന് പൂച്ചയെ അയക്കുന്നത് നാലു കസിന്‍സില്‍ ആരാണെന്ന് ഇതുവരെയും അറിയില്ല.

ഈ സംഗതിയെക്കുറിച്ച് ചിത്രത്തിലെ നായികമാരിലൊരാളായ ശ്രീജയ പറയുന്നത് ഇങ്ങനെയാണ്.”ഇന്നും ആളുകള്‍ എന്നോടു ചോദിക്കുന്ന കാര്യമാണിത്. സത്യം പറയട്ടെ, അതാരാണെന്ന് എനിക്കുമറിയില്ല. രഞ്ജിയേട്ടന്‍ ഒരിക്കലും സ്‌പെസിഫിക്കായി ഒരാളെ എടുത്ത് പറഞ്ഞിട്ടില്ല. കഥയെഴുതിയ രഞ്ജിയേട്ടന് മാത്രമേ അറിയൂ ആ അജ്ഞാത കാമുകി ആരാണെന്ന്”.

നീണ്ട പതിനഞ്ചു വര്‍ഷത്തെ ഇടവേളക്ക് ശേഷം വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന കെയര്‍ഫുള്‍ എന്ന ചിത്രത്തിലൂടെ ഒരു തിരിച്ചു വരവ് നടത്താന്‍ പോകുകയാണ്  ശ്രീജയ. ഒരു പ്രമുഖമാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സമ്മര്‍ ഇന്‍ ബത്ലഹേമിലെ അജ്ഞാതകാമുകിയെക്കുറിച്ച് ശ്രീജയ പറഞ്ഞത്. എന്തായാലും ശ്രീജയയുടെ വാക്കുകള്‍ ആളുകളെ വീണ്ടും ബത്‌ലഹേമിലെ സമ്മര്‍ ഓര്‍മ്മിപ്പിക്കുകയാണ്.

വിവാഹശേഷം സിനിമയില്‍ നിന്ന് മാറി നിന്നെങ്കിലും ഇന്നും ശ്രീജയെ പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നു. വിവാഹശേഷം ശ്രീജയ ബാംഗ്ലൂര്‍ സെറ്റില്‍ഡാണ്. അവിടെ ഒരു ഡാന്‍സ് സ്‌കൂള്‍ നടത്തുന്നു. മദന്‍ നായര്‍ എന്നാണ് ഭര്‍ത്താവിന്റെ പേര്. ബിസിനസ്സുകാരനാണ്. ഒരു മകള്‍ മൈഥിലി. നൃത്തിന്റെ തിരക്കുകള്‍ക്കൊപ്പം കുടുംബത്തിന്റെ തിരക്കും നിറഞ്ഞ സന്തോഷകരമായ ജീവിതം നയിക്കുകയാണ് ശ്രീജയ.

പ്രേമത്തിലെ ചുരുണ്ട മുടിക്കാരി മേരിയായി എത്തിയ അനുപമ പരമേശ്വരന്‍ മലയാളത്തില്‍ മാത്രമല്ല തെലുങ്കിലെയും പ്രിയ നായികയായി മാറിക്കഴിഞ്ഞു. തന്റെ കരിയര്‍ മാറ്റിമറിച്ച ആ ചിത്രത്തിനോട് മറ്റെന്തിനേക്കാളും സ്‌നേഹം അനുപമയ്ക്കുണ്ട്. ആ സ്‌നേഹത്തിന്റെ ഓര്‍മക്കായി സ്വന്തം വീടിന് ‘പ്രേമം’ എന്നാണ് അനുപമ പേര് നല്‍കിയത്. ചിത്രം പുറത്തിറങ്ങി രണ്ടു വര്‍ഷം പിന്നിടുമ്പോഴാണ് ഇക്കാര്യം ഫെയ്‌സ്ബുക്കിലൂടെ അനുപമ വെളിപ്പെടുത്തിയത്. വീടിന്റെ ചിത്രവും പങ്കുവച്ചു. സിനിമയുടെ ടൈറ്റില്‍ എഴുതിയ അതേ സ്‌റ്റൈലില്‍ ആണ് വീട്ടിലും ഈ പേര് എഴുതിയിരിക്കുന്നത്.

‘രണ്ട് വര്‍ഷം മുമ്പ്, ഇതേ ദിവസം എന്റെ ജീവിതത്തില്‍ അത്ഭുതം സംഭവിച്ചു…’പ്രേമം’….ഇപ്പോള്‍ എന്റെ വീടിന് ഒരു പേര് നോക്കിയപ്പോള്‍ ഇതിലും മനോഹരമായ മറ്റൊരു പേരില്ല. ഏറ്റവും മികച്ച തുടക്കം നല്‍കിയ എന്റെ പ്രിയപ്പെട്ട സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന് നന്ദി. ഞാന്‍ പരിചയപ്പെട്ടിട്ടുള്ളതില്‍ ഏറ്റവും മനോഹരമായ വ്യക്തിത്വത്തിനുടമയാണ് താങ്കള്‍.

അന്‍വറിക്ക ഇല്ലായിരുന്നെങ്കില്‍ ഇതൊന്നും സംഭവിക്കില്ലായിരുന്നു, അദ്ദേഹത്തിനും നന്ദി. നിവിന്‍ ചേട്ടന്, മഡോണ, സായി പല്ലവി എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നു.’അനുപമ പറഞ്ഞു.

നേരം, പ്രേമം എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം അൽഫോൻസ് പുത്രൻ തന്റെ അടുത്ത ചിത്രത്തിന്റെ തയ്യാറെടുപ്പിലാണ്. പ്രേമം സിനിമ പുറത്തിറങ്ങി രണ്ടുവർഷത്തിന് ശേഷമാണ് അടുത്തചിത്രവുമായി അൽഫോൻസ് വരുന്നത്. തമിഴിലാണ് ചിത്രം ഒരുങ്ങുന്നത്.

ജയറാമിന്റെ മകൻ കാളിദാസാണ് അൽഫോൻസിന്റെ പുതിയ ചിത്രത്തിൽ നായകനെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതുസംബന്ധിച്ച് ചർച്ച നടന്നുവരുകയാണെന്നും കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവരുമെന്നും റിപ്പോർട്ടിൽ പറയുന്നു.

Image result for Premam-director-alphonse-puthren-Next-In-Tamil-With-Malayalam-Superstar-Son

അടുത്ത രണ്ടുമാസത്തിനുള്ളിൽ പുതിയ സിനിമ തുടങ്ങാനാകുമെന്നാണ് കരുതുന്നതെന്ന് അൽഫോൻസ് പുത്രൻ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു.‘ഇത്തവണ പുതിയ ചിത്രത്തിനായുള്ള പഠനത്തിന്റെയും തയ്യാറെടുപ്പിന്റെയും തിരക്കിലായിരുന്നു. ഈ ചിത്രം സംഗീതത്തെ ചുറ്റിപ്പറ്റിയുള്ളതാണ്. അതിനെക്കുറിച്ച് കൂടുതൽ പഠിച്ചു. അതുകൊണ്ടാണ് ചിത്രം തുടങ്ങാൻ ഇത്ര കാലയളവ് വന്നത്. പ്രണയവും സൗഹൃദവും ഈ സിനിമയിലുണ്ട്. എന്നാൽ പ്രേമം പോലെ ഇതൊരു പ്രണയചിത്രമല്ല, നേരം പോലെ ഒരു കോമഡി ത്രില്ലറുമല്ല. കോമഡിയും എല്ലാ വികാരങ്ങളും ചേരുന്ന ഒരു സാധാരണ സിനിമയായിരിക്കും ഇത്. ഇത്തവണ എന്റെ സുഹൃത്ത് നിവിൻ പോളിയല്ല നായകൻ. നിങ്ങളുടെ എല്ലാ പ്രാർത്ഥനയും അനുഗ്രവും ഉണ്ടാകണം.’ അൽഫോൻസ് പറഞ്ഞു.

പുതിയ ചിത്രം തമിഴിലാണ് അദ്ദേഹം സംവിധാനം ചെയ്യുന്നത്. ‘പുതുമയേതും ഇല്ലാതെ മൂന്നാമത് തിറൈയ് പടം ആരംഭിക്ക പോരേന്‍’ ഇങ്ങനെയായിരുന്നു പുതിയ സിനിമയെപ്പറ്റി അല്‍ഫോണ്‍സ് പുത്രന്‍ നേരത്തെ കുറിച്ചത്.

മലയാള സിനിമാ ആരാധകര്‍ ഏറെ കാത്തിരുന്ന ഒരു സിനിമാപ്രവേശനം ആണ് മോഹന്‍ലാലിന്റെ മകന്റെത്.  മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ വെള്ളിത്തിരയിലെത്തുന്ന കാര്യം ഉറപ്പായത് അടുത്തിടെയാണ്.

ജിത്തു ജോസഫ് ചിത്രത്തിലൂടെ പ്രണവും വെള്ളിത്തിരയില്‍ നായകനായെത്തുമ്പോള്‍ താരപുത്രന്റെ പ്രതിഫലം എത്രയായിരിക്കുമെന്നതും ആകാംഷയേകുന്നതാണ്. ജിത്തു ചിത്രത്തില്‍ പ്രണവ് വാങ്ങുന്ന പ്രതിഫലം ആരേയും ഞെട്ടിക്കുന്നതാണ്. വെറും ഒരു രൂപയാണ് പ്രണവ് പ്രതിഫലം വാങ്ങുന്നത്തെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മാധ്യമങ്ങളുടെ മുന്നില്‍ അധികം പ്രത്യക്ഷപ്പെടാത്ത പ്രണവ് തന്നെ ഇത് സ്ഥിരീകരിക്കേണ്ടതുണ്ട്.
2002ല്‍ തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ഒന്നാമന്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ കുട്ടികാലം അവതരിപ്പിച്ചുകൊണ്ട് പ്രണവ് മോഹന്‍ലാല്‍ അഭിനയ ജീവിതം തുടങ്ങിയത്. 2002ല്‍ തന്നെ പുനര്‍ജനി എന്ന ചിത്രത്തിലൂടെ മികച്ച ബാലതരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരവും താരം സ്വന്തമാക്കിയിട്ടുണ്ട്. എന്തായാലും മലയാളത്തിന്റെ താരരാജാവിന്റെ മകന്‍ വെള്ളിത്തിരയില്‍ നായകനാകുന്നത് കാണാനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.

ഒരു ലിപ്ലോക്ക് ചുംബനം കൊണ്ട് മലയാളത്തെ എല്ലാ അര്‍ഥത്തിലും ഞെട്ടിച്ച നടിയാണ് രമ്യ നമ്പീശന്‍. ആ അര്‍ഥത്തില്‍ ചാപ്പാക്കുരിശ് ഒരു വിപ്ലവം തന്നെയായിരുന്നു. രമ്യ എന്ന നടിയുടെ ബോള്‍ഡ്‌നസ് സിനിമാലോകം അറിഞ്ഞ സിനിമ കൂടിയായിരുന്നു അത്. എന്നാല്‍, ഈ രമ്യയുമായി ഒരു ലിപ്‌ലോക്ക് സീനിന് വിസമ്മതിച്ച നടനുണ്ട്, തമിഴ് താരം സിബിരാജ്.

പ്രദീപ് കൃഷ്ണമൂര്‍ത്തി സംവിധാനം ചെയ്ത സത്യ എന്ന ചിത്രത്തില്‍ രമ്യയും സിബിരാജും ചേര്‍ന്നൊരു ലിപ്‌ലോക്ക് സീനുണ്ടായിരുന്നു. ഈ സീനിനിന് രമ്യയ്ക്ക് എതിര്‍പ്പൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍, സിബിരാജ് അതിന് വഴങ്ങയില്ല. രമ്യയ്‌ക്കൊപ്പം അത്തരമൊരു സീനില്‍ അഭിനയിക്കാന്‍ ഒരുക്കമല്ലെന്ന് ഉറപ്പിച്ചു പറഞ്ഞു സിബിരാജ്.Image result for remya nambeesan sibiraj liplock

സംവിധായകന്‍ പ്രദീപ് തന്നെയാണ് ഒരു ചടങ്ങില്‍ വച്ച് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇക്കാര്യത്തില്‍ സിബിരാജിനോടുള്ള തന്റെ നീരസം മറച്ചുവച്ചതുമില്ല പ്രദീപ്. രമ്യയ്‌ക്കൊപ്പമുള്ള ലിപ്‌ലോക്ക് സീനിന് വിസമ്മതിക്കാന്‍ സിബിരാജ് പറഞ്ഞ ന്യായമാണ് രസകരം. മകന്‍ ഈ സിനിമ തിയേറ്ററില്‍ പോയി കാണുമ്പോള്‍ അത്ര സുഖകരമായ അനുഭവമായിരിക്കില്ല എന്നാണ് സീനില്‍ നിന്ന് പിന്‍മാറാനായി സിബിരാജ് പറഞ്ഞ ന്യായം. സിനിമയുടെ അവിഭാജ്യ ഘടകമായിരുന്ന ആ സീനിനുവേണ്ടി സിബിരാജിന്റെ മനസ്സ് മാറ്റാന്‍ സംവിധായകന്‍ ഏറെ പണിപ്പെട്ടെങ്കിലും കാര്യമുണ്ടായില്ല. ഒടുവില്‍ ആ സീന്‍ ഉപേക്ഷിക്കേണ്ടിവന്നു സംവിധായകന്. തെലുങ്ക് ഹിറ്റ് ചിത്രം ക്ഷണത്തിന്റെ തമിഴ് റീമേക്കാണ് ക്രൈം ത്രില്ലറായ സത്യ. ഒരു കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നതാണ് കഥ. ഒരു ക്രൈമിനെ സാധാരണക്കാരനായ ഒരാളുടെ കണ്ണില്‍ക്കൂടി നോക്കിക്കാണുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറിന്റ ജീവിതം ഇതിവൃത്തമായ സച്ചിൻ:എ ബില്യൺ ഡ്രീംസ് ഇന്ന് തിയറ്ററുകളിൽ എത്തും. ആഗോളതലത്തിലാണ് റിലീസ് നടക്കുന്നത്. സച്ചിൻ എന്ന ക്രിക്കറ്റ് താരത്തെയും സച്ചിനെന്ന വ്യക്തിയെയും വരച്ച് കാട്ടുന്നതായിരിക്കും ഈ ചിത്രമെന്നാണ് അണിയറ പ്രവർത്തകർ നൽകുന്ന സൂചന.ക്രിക്കറ്റ് ദൈവത്തിന്റെ വ്യക്തിഗത ജീവിതത്തെ കുറിച്ച് നമുക്കറിയാത്ത പല കാര്യങ്ങളും ചിത്രം പറയുന്നുണ്ട്.

ജീവിത പങ്കാളിയായ അഞ്‌ജലി ടെൻഡുൽക്കറെ കണ്ട് മുട്ടിയ കാര്യവും പ്രണയവും ഈ ചിത്രത്തിൽ പറയുന്നുണ്ടെന്ന് സച്ചിൻ ഇന്ത്യ ടുഡേയ്‌ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ജീവിതം സിനിമയാക്കുന്നതിന് മുൻപ് കുടുംബവുമായി വിശദമായി സംസാരിച്ചിരുന്നുവെന്നുംഅദ്ദേഹം പറയുന്നു.

നിവിൻ പോളിക്കും ഭാര്യ റിന്നയ്ക്കും പെണ്‍കുഞ്ഞ്. ഇരുവരുടെയും രണ്ടാമത്തെ കുട്ടിയാണ്. നിവിൻ തന്നെയാണ് ഈ സന്തോഷവാർത്ത ഫെയ്സ്ബുക്കിലൂടെ ആരാധകരെ അറിയിച്ചത്. ‘ഇറ്റ്സ് എ ഗേൾ’ എന്നെഴുതിയൊരു ചിത്രമാണ് നിവിൻ പോസ്റ്റ് ചെയ്തത്.

2010 ആഗസ്റ്റ് 28 നാണ് റിന്നയും നിവിനും വിവാഹിതരാകുന്നത്. ഫിസാറ്റില്‍ എന്‍ജിനിയറിങിന് ഒരുമിച്ച് പഠിക്കുമ്പോള്‍ തുടങ്ങിയ പ്രണയം വിവാഹത്തിലെത്തുകയായിരുന്നു. 2012 ലാണ് നിവിനും റിന്നയ്ക്കും ദാവീദ് പിറക്കുന്നത്. ദാവീദിനിപ്പോൾ അഞ്ചുവയസ്സ് പ്രായമുണ്ട്.

രഞ്ജിനി ഹരിദാസ്‌ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ മലയാളികള്‍ക്ക് ഓര്‍മ്മ വരിക ആ മംഗ്ലീഷും, പിന്നെ ആ അട്ടഹാസചിരിയുമാണ്. പക്ഷെ അവതാരകകലയെ ഇത്രത്തോളം പ്രശസ്തമാക്കിയ ഒരു അവതാരിക മുന്പ് മലയാളത്തില്‍ ഉണ്ടായിട്ടില്ല. അതാണ്‌ രഞ്ജിനിയുടെ വിജയം. പക്ഷെ ഒരുകാലത്ത് മിനിസ്ക്രീനിലും അവാര്‍ഡ്‌ വേദികളിലും കത്തിനിന്ന രഞ്ജിനിയെ ഇപ്പോള്‍ ടിവി ഷോകളില്‍ ഒന്നും കാണാനില്ല. പുതിയ താരങ്ങള്‍ വന്നപ്പോള്‍ രഞ്ജിനി ഒഴിയാക്കപ്പെട്ടോ?, അതോ രഞ്ജിനിയ്ക്ക് വല്ല വിലക്കും ഉണ്ടോ ?, രഞ്ജിനി എവിടെ?.

1982, ഏപ്രില്‍ 23 ന് കൊച്ചിയിലാണ് രഞ്ജിനിയുടെ ജനനം. ഗിരിനഗറിലെ കേന്ദ്രവിദ്യാലയത്തില്‍ പ്രഥമിക വിദ്യാഭ്യാസം നേടിയ രഞ്ജിനി സെന്റ് തെരേസ കോളേജില്‍ നിന്ന് ബിരുദം നേടി. യുകെയില്‍ പോയി എംബിഎ ചെയ്തു. അമ്മയായിരുന്നു എന്നും രഞ്ജിനിയ്ക്ക് പിന്തുണ. ചെറിയ പ്രായം മുതലേ താന്‍ കുടുംബത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു എന്ന് മുമ്പൊരു അഭിമുഖത്തില്‍ രഞ്ജിനി പറഞ്ഞിരുന്നു. യുകെയില്‍ പഠിക്കുമ്പോഴാണ് രഞ്ജിനി മോഡലിങ് രംഗത്തെ സാധ്യതകളെ കുറിച്ച് അറിഞ്ഞത്. പിന്നീട് ആ രംഗത്ത് ഭാഗ്യ പരീക്ഷണം നടത്തി. 2000 ല്‍ ഫെമിന മിസ് കേരളയായി രഞ്ജിനി ഹരിദാസ് തിരഞ്ഞെടുക്കപ്പെട്ടു. ഏഷ്യനെറ്റിലെ ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയാണ് രഞ്ജിനിയെ പ്രശസ്തിയാക്കിയത്. വളരെ എനര്‍ജറ്റിക്കായ, ഇംഗ്ലീഷും മലയാളവും കൂടിക്കലര്‍ന്ന സംസാരവും രഞ്ജിനിയെ വ്യത്യസ്തയാക്കി.

ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്നാര്‍ രഞ്ജിനി ഹരിദാസ്, രഞ്ജിനി ഹരിദാസ് എന്നാല്‍ ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്നും പറയുന്ന ഒരു ചെറിയ കാലമുണ്ടായിരുന്നു. കേരളത്തില്‍ റിയാലിറ്റി ഷോകള്‍ ശ്രദ്ധിക്കപ്പെട്ടത് രഞ്ജിനിയിലൂടെയാണെന്ന് പറഞ്ഞാലും തെറ്റില്ല. പിന്നെ അവതാരക ലോകത്ത് രഞ്ജിനി ഹരിദാസ് യുഗമായിരുന്നു. എവിടെ സ്‌റ്റേഡ് ഷോ നടത്തിയാലും റിയാലിറ്റി ഷോ നടത്തിയാലും അവാര്‍ഡ് ദാനം നടത്തിയാലും രഞ്ജിനി ഹരിദാസ് അവതാരകയായി എത്തും. ഏഷ്യനെറ്റ് ഫിലിം അവാര്‍ഡ്, ഏഷ്യവിഷന്‍ ഫിലിം അവാര്‍ഡ്, അമൃത ടിവി ഫിലിം അവാര്‍ഡ്, സൈമ.. അങ്ങനെ രഞ്ജിനി മുന്നില്‍ നിന്ന് നടത്തിയ അവാര്‍ഡ് നൈറ്റുകള്‍ക്ക് കൈയ്യും കണക്കുമില്ല.
നടുവിരലിൽ വോട്ട് ചെയ്തതും അത് ഉയർത്തി പിടിച്ച് സെൽഫി എടുത്തതിന്റെ പേരിലും രഞ്ജിനി പഴികേട്ടു. കേരളത്തിൽ പട്ടികളെ സംരക്ഷിക്കണം എന്ന് പറഞ്ഞ് രംഗത്തെത്തിയതിനായിരുന്നു ഒടുവിലത്തെ പ്രശ്നം. ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ നിരന്തരം വിമർശനങ്ങളും രഞ്ജിനിക്കെതിരെ ഉയർന്നു.
പ്രശസ്തിയിലേക്ക് കയറുമ്പോല്‍ രഞ്ജിനിയ്‌ക്കൊപ്പം വിവാദങ്ങളും ഉണ്ടായിരുന്നു. സ്വന്തം അഭിപ്രായം എവിടെയും വെട്ടി തുറന്ന് പറയുന്ന രഞ്ജിനിയുടെ സ്വഭാവവും വസ്ത്രധാരണ രീതിയും കുറച്ചൊന്നുമല്ല താരത്തെ വിവാദത്തിലാക്കിയത്. മലയാള ഭാഷയെ രഞ്ജിനി കൊല്ലുകയാണ് എന്ന ആരോപണവും ഉണ്ടായിരുന്നു. ഗീതം എന്ന ചിത്രത്തില്‍ ബാലതാരമായാണ് രഞ്ജിനി സിനിമയില്‍ അരങ്ങേറ്റം കുറിയ്ക്കുന്നത്.Image result for ranjini haridas

ഒരു സ്റ്റേജ് പരിപാടിയ്ക്ക് ഇടയില്‍ നടന്‍ ജഗതി ശ്രീകുമാര്‍ രഞ്ജിനിയുടെ അവതരണത്തെ കളിയാക്കിയ സംഭവം കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്പ് വലിയ പ്രാധാന്യം നേടിയിരുന്നു. ബോബി ചെമ്മണ്ണൂറിന്റെ ബ്രാന്റ് ഈവന്റിന് വേണ്ടി കേരളത്തിലെത്തിയ മറഡോണയുമായി രഞ്ജിനിക്ക് വഴിവിട്ട ബന്ധമുണ്ട് എന്നായിരുന്നു മറ്റൊരു വാര്‍ത്ത. എയർപോർട്ടിൽ ക്യൂ തെറ്റിച്ചതിന് ഉണ്ടായ തർക്കവും പൊലീസും കേസുമൊക്കെ പല വിവാദങ്ങള്‍ ഉണ്ടാക്കി.

1986 ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനുമൊപ്പം സാജന എന്ന കൊച്ചുകുട്ടിയായെത്തി. മോഹന്‍ലാലും, ദിലീപും, ജയറാമും മുഖ്യ വേഷത്തിലെത്തിയ ചൈന ടൌണില്‍ ഐഡിയ സ്റ്റാര്‍ സിംഗറിന്റെ അവതാരകയായ രഞ്ജി ഹരിദാസായി തന്നെ രഞ്ജിനി എത്തി. തുടര്‍ന്ന് തത്സമയം ഒരു പെണ്‍കുട്ടി എന്ന ചിത്രത്തിലും അവതാരകയുടെ വേഷത്തിലെത്തി.ഒരിക്കല്‍ ഐഡിയ സ്റ്റാര്‍ സിംഗറിന്റെ വേദിയില്‍ വച്ച് ദിലീപ് അഭിനയ മോഹമുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഹേയ് ഇല്ല എന്നായിരുന്നു രഞ്ജിനിയുടെ മറുപടി. അങ്ങനെ ഒരു പ്ലാനേ ഇല്ല എന്ന് പറഞ്ഞപ്പോള്‍ ആ പരസരത്തേക്ക് കാണരുത് എന്ന് ദിലീപും പറഞ്ഞു.

എന്നാല്‍ സിനിമ വേണ്ട എന്ന് പറഞ്ഞു നടന്ന രഞ്ജിനി ഹരിദാസ് എന്‍ട്രി എന്ന ചിത്രത്തിലൂടെ നായികയായി എന്‍ട്രി ചെയ്തു. ബാബുരാജിനൊപ്പം എസിപി ശ്രയ എന്ന കഥാപാത്രത്തെയാണ് രഞ്ജിനി അവതരിപ്പിച്ചത്. പക്ഷെ സിനിമ എട്ടുനിലയില്‍ പൊട്ടുകയും ചെയ്തു. ഇപ്പോള്‍ രഞ്ജിനി ചാനലില്‍ സജീവമല്ല. ഒരു അവാര്‍ഡ്‌ നൈറ്റിലും കാണുന്നില്ല. രഞ്ജിനി എവിടെയെന്നു ആര്‍ക്കും അത്ര പിടിയില്ല എന്നതാണ് സത്യം.

Copyright © . All rights reserved