സണ്ണി ലിയോണും ഭ​ർ​ത്താ​വ് ഡാ​നി​യേ​ൽ വെ​ബ​റും സഞ്ചരിച്ച വിമാനം യന്ത്രതകരാറിനെ തുടര്‍ന്ന് ക്രാഷ് ലാന്റ് ചെയ്യുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്ത്. സണ്ണി ലിയോണ്‍ തന്നെയാണ് അപകടത്തിന്‍റെ ദൃശ്യങ്ങള്‍ തന്‍റെ ഫേസ് ബുക്ക് പേജിലൂടെ പുറത്തുവിട്ടത്. കഴിഞ്ഞദിവസമായിരുന്നു സംഭവം. മും​ബൈ​യി​ലെ വസതിയിലേക്ക് പോകും ​വ​ഴി​ മോ​ശം കാ​ലാ​വ​സ്ഥ​യെ തു​ട​ർ​ന്ന് ലാത്തൂരിലെ ഒരു ഒറ്റപെട്ട സ്ഥലത്ത് വിമാനം ഇടിച്ചിറക്കുകയായിരുന്നു.

സണ്ണിയും സംഘവും അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ടുകയായിരുന്നു. അപകടത്തിന് ശേഷം തങ്ങള്‍ സുരക്ഷിതരാണെന്ന് കാണിച്ച് സണ്ണിലിയോണ്‍ വീഡിയോ പോസ്റ്റ് ചെയ്‍തപ്പോഴാണ് സംഭവം പുറം ലോകം അറിയുന്നത്. ഇതുകൂടാതെ അപകടസമയത്ത് വിമാനത്തില്‍ നിന്ന് റെക്കോര്‍ഡ് ചെയ്ത വീഡിയോ ആണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

https://www.facebook.com/sunnyleone/videos/630164830524999/