Movies

തെലുങ്ക് താരസംഘടനയായ മൂവി ആര്‍ട്ടിസ്റ്റ് അസോസിയേഷനിലെ തിരഞ്ഞെടുപ്പിനോട് ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തിനിടെ നടി ഹേമ, നടന്‍ ശിവ ബാലാജിയെ കടിച്ചു . പ്രകാശ് രാജും വിഷ്ണു മാഞ്ചും നയിക്കുന്ന പാനലുകളാണ് മത്സരിച്ചത്.

ഇന്നലെ തിരഞ്ഞെടുപ്പിനിടെയായിരുന്നു സംഭവം. ഹേമ, പ്രകാശ് രാജിന്റെ പാനലില്‍ നിന്ന് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും ശിവ ബാലാജി വിഷ്ണു മാഞ്ചുവിന്റെ പാനലില്‍ നിന്നുമാണ് മത്സരിച്ചത്. ഇരുവരും വോട്ട് ചെയ്യാന്‍ നില്‍ക്കുന്നതിനിടെ ശിവ ബാലാജിയുടെ ഇടതുകൈയില്‍ ഹേമ കടിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ നിമിഷ നേരം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായി.

ഇതിന് നടി പ്രതികരണവുമായി രംഗത്തെത്തി. ഒരാളെ അക്രമത്തില്‍ നിന്ന് രക്ഷിക്കാന്‍ താന്‍ ശ്രമിക്കുമ്പോള്‍ ശിവ ബാലാജി തന്നെ തടഞ്ഞുവെന്നും അതിന്റെ പരിണിതഫലമായി സംഭവിച്ചു പോയതാണെന്നും നടി പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ വിഷ്ണു മാഞ്ചു നേതൃത്വം നല്‍കിയ പാനല്‍ ആണ് വിജയിച്ചത്. മായുടെ പുതിയ പ്രസിഡന്റായി വിഷ്ണു മാഞ്ചു സ്ഥാനമേല്‍ക്കുകയും ചെയ്തു. വിജയികളെ അഭിനന്ദിച്ച പ്രകാശ് രാജ്, സംഘടനയില്‍ പ്രാദേശികവാദം ശക്തമാണെന്ന് ആരോപിച്ചു.

മലയാളത്തിന്റെ പ്രിയനടന് യാത്രാമൊഴി നല്‍കി കേരളം. തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തില്‍ ഔദ്യോഗിക ബഹുമതികളോടെ നെടുമുടി വേണുവിന്‌ന്റെ ഭൗതിക ദേഹം സംസ്‌കരിച്ചു. മകന്‍ ഉണ്ണിയാണ് അന്ത്യ കര്‍മ്മങ്ങള്‍ നിര്‍വ്വഹിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ രാഷ്ട്രീയ ചലചിത്ര രംഗത്തെ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു. രാവിലെ പത്ത് മുതല്‍ അയ്യങ്കാളി ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചതിന് ശേഷമായിരുന്നു സംസ്‌കാര ചടങ്ങുകള്‍.

തിങ്കളാഴ്ച ഉച്ചയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു നെടുമുടി വേണുവിന്റെ അന്ത്യം. 73 വയസ്സായിരുന്നു. ലിവര്‍ കാന്‍സറിനെ തുടര്‍ന്നുള്ള അസുഖങ്ങളെ തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ തിരുവനന്തപുരം സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് നെടുമുടി മരിക്കുന്നത്.

ആലപ്പുഴ ജില്ലയിലെ കുട്ടനാട് നെടുമുടിയില്‍ സ്‌കൂള്‍ അദ്ധ്യാപകനായിരുന്ന പി.കെ കേശവന്‍ പിള്ളയുടെയും കുഞ്ഞിക്കുട്ടി അമ്മയുടെയും അഞ്ച് ആണ്മക്കളില്‍ ഇളയ മകനായി 1948 മെയ് 22നാണ് കെ. വേണുഗോപാലന്‍ എന്ന നെടുമുടി വേണു ജനിച്ചത്.

ഭരതന്റെ ആരവം, പത്മരാജന്റെ ഒരിടത്തൊരു ഫയല്‍വാന്‍, തകര എന്നീ സിനിമകള്‍ നെടുമുടി വേണുവിന്റെ സിനിമാ ജീവിതത്തില്‍ വഴിത്തിരിവായി. ഇതുവരെ അഞ്ഞൂറിലധികം സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

നടന്‍ നെടുമുടി വേണു അന്തരിച്ചു. 73 വയസായിരുന്നു. ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ചികിത്സയിലിരിക്കെയാണ് അന്ത്യം. അത്യുല പ്രതിഭയെ നഷ്ടപ്പെട്ടതിന്റെ ആഘാതത്തിലാണ് മലയാള സിനിമാ ലോകം. നായകനായും വില്ലനായും സഹനടനായും അച്ഛനായും അപ്പൂപ്പനായും അമ്മാവനായും അഞ്ഞൂറിലധികം സിനിമകളില്‍ നിറഞ്ഞു നിന്ന താരമാണ് നെടുമുടി വേണു.

ദേശീയ ചലച്ചിത്ര പുരസ്‌കാരം മൂന്നു വട്ടവും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ആറുവട്ടവും ലഭിച്ചിട്ടുണ്ട്. ഏതാനും ചിത്രങ്ങളുടെ രചനയും നിര്‍വഹിച്ചിട്ടുണ്ട്. ഭാര്യ: ടി.ആര്‍. സുശീല. മക്കള്‍: ഉണ്ണി ഗോപാല്‍, കണ്ണന്‍ ഗോപാല്‍. ആലപ്പുഴ ജില്ലയിലെ നെടുമുടിയില്‍ സ്‌കൂള്‍ അധ്യാപകനായിരുന്ന പി.കെ കേശവന്‍ പിള്ളയുടെയും കുഞ്ഞിക്കുട്ടി അമ്മയുടെയും അഞ്ച് ആണ്മക്കളില്‍ ഇളയ മകനായി 1948 മെയ് 22നാണ് കെ. വേണുഗോപാലന്‍ എന്ന നെടുമുടി വേണു ജനിച്ചത്. നെടുമുടിയിലെ എന്‍.എസ്.എസ്. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ചമ്പക്കുളം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്നാണ് അദ്ദേഹം പ്രാഥമിക വിദ്യാഭ്യാസം നേടിയത്.

ബാല്യകാലം മുതല്‍ തന്നെ വായനയോടും എഴുത്തിനോടും അതിയായ താല്‍പര്യം ഉണ്ടായിരുന്ന നെടുമുടിവേണു നാടകങ്ങളും എഴുതിയിരുന്നു. സ്‌കൂളിലും നാട്ടിലും സുഹൃത്തുക്കള്‍ക്കൊപ്പം നാടകം അവതരിപ്പിച്ചിരുന്നു. വിദ്യാഭ്യാസകാലത്ത് മറ്റു സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു അദ്ദേഹം. ആലപ്പുഴ എസ്. ഡി കോളേജില്‍ നിന്ന് ബിരുദമെടുത്തശേഷം കലാകൗമുദിയില്‍ പത്രപ്രവര്‍ത്തകനായും ആലപ്പുഴയില്‍ പാരലല്‍ കോളേജ് അധ്യാപകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കോളേജിലെ സഹപാഠിയായിരുന്ന സംവിധായകന്‍ ഫാസിലുമായി ചേര്‍ന്ന് മിമിക്രിയും നാടകങ്ങളും അവതരിപ്പിച്ചാണ് കലാരംഗത്ത് താരം സജീവമായത്.

നെടുമുടി വേണു തിളങ്ങിയ ചിത്രങ്ങള്‍;

അപ്പുണ്ണി, പാളങ്ങള്‍, ചാമരം, തകര, കള്ളന്‍ പവിത്രന്‍, മംഗളം നേരുന്നു, കോലങ്ങള്‍, ചില്ല്, യവനിക, കേളി, വാരിക്കുഴി, പരസ്പരം, സര്‍ഗം, പഞ്ചവടി പാലം, അക്കരെ, ഇരകള്‍, അടിവേരുകള്‍, സുഖമോ ദേവി, ചിലമ്പ്, അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍, ഒരിടത്ത്, പെരുംതച്ചന്‍ ആരണ്യകം, ധ്വനി, ചിത്രം, ദശരഥം, താളവട്ടം, വന്ദനം, ഡോക്ടര്‍ പശുപതി, ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം, അങ്കിള്‍ ബണ്‍, സൂര്യ ഗായത്രി, വിയറ്റ്‌നാം കോളനി, സവിധം, മായാമയൂരം, ദേവാസുരം, നന്ദിനി ഓപ്പോള്‍, ശ്രീരാഗം, സ്ഥടികം, ദേവരാഗം, ഗുരു, ചുരം, സുന്ദരകില്ലാടി, ഹരികൃഷ്ണന്‍സ്, ഇംഗ്ലീഷ് മീഡിയം, മേഘം, ഇഷ്ടം, കാക്കക്കുയില്‍, തിളക്കം, ബാലേട്ടന്‍, ജലോത്സവം, തന്മാത്ര, പാസഞ്ചര്‍, ബെസ്റ്റ് ആക്ടര്‍, ആകാശത്തിന്റെ നിറം, ആലിഫ്, നിര്‍ണായകം, ചാര്‍ലി, പാവാട, കാര്‍ബണ്‍, താക്കോല്‍, യുവം, ആണും പെണ്ണും തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത റിലീസ് കാത്തിരിക്കുന്ന മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലും താരം പ്രധാന വേഷത്തിലെത്തിയിട്ടുണ്ട്. മൊഗാമല്‍, ഇന്ത്യന്‍, അന്യന്‍, പൊയ് സൊല്ല പോരും, സിലമ്പാട്ടം, സര്‍വ്വം താളമയം, ഇന്ത്യന്‍ 2, നവരസ തുടങ്ങിയ തമിഴ്ചിത്രങ്ങളിലും നെടുമുടി വേണു വേഷമിട്ടിട്ടുണ്ട്. ചോര്‍രഹേന്‍ എന്ന ഇംഗ്ലീഷ് ചിത്രത്തിലും ഇഷ്ടി എന്ന തമിഴ്ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.

മലയാളികളുടെ സ്വകാര്യ അഹങ്കാരം ആണ് നടൻ നെടുമുടിവേണു. വ്യത്യസ്ത കഥാപാത്രങ്ങൾ കൊണ്ട് സിനിമ പ്രേമികളെ കൈയിലെടുത്ത നെടുമുടി വേണുവിന്റെ ആരോഗ്യനിലയെ കുറിച്ചുള്ള വാർത്തകൾ ആണ് കഴിഞ്ഞദിവസം മുതൽ സോഷ്യൽ മീഡിയയിൽ. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമല്ല എന്ന് അറിഞ്ഞപ്പോൾ മുതൽ പ്രാർത്ഥനയിലാണ് ആരാധകരും സുഹൃത്തുക്കളും വേണ്ടപെട്ടവർ എല്ലാം തന്നെ. അദ്ദേഹം പൂർണ്ണ ആരോഗ്യവാനായി തിരികെ എത്താൻ ആണ് ഏവരും ആശംസിക്കുന്നതും. അദ്ദേഹത്തിന്റെ പരമ്പര ജ്വാലയായി സംവിധായകൻ വയലാർ മാധവൻ കുട്ടി ഉൾപ്പെടെയുള്ള ആളുകൾ സോഷ്യൽ മീഡിയ കുറിപ്പുകൾ പങ്കിട്ടെത്തിയിട്ടുണ്ട്.

ദേഹാസ്വാസ്ഥ്യത്തെ തുടർന്നാണ് നെടുമുടി വേണുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് എന്നാണ് റിപ്പോർട്ട്. ഞായർ രാവിലെയാണ്‌ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹം തീവ്രപരിചരണ വിഭാഗത്തിലാണെന്ന് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു. നേരത്തേ കോവിഡ്‌ ബാധിച്ചിരുന്നു.

അദ്ദേഹം ഒന്നിലധികം ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നു എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വേണുച്ചേട്ടൻ എത്രയും വേഗം അസുഖം മാറി പൂർണാരോഗ്യവനായി തിരികെയെത്താൻ പ്രാർഥിക്കുന്നു. ഇപ്പോൾ കിംസ് ആശുപത്രിയിലാണ് ഈ നടന കലാചാര്യൻ എന്നാണ് വയലാർ മാധവൻ കുട്ടി സോഷ്യൽ മീഡിയയിൽ കുറിച്ചത്.

മലയാള സിനിമയിലെ ഏറ്റവും പ്രതിഭാധനരായ അഭിനേതാക്കളിൽ ഒരാളാണ്‌ നെടുമുടി വേണു എന്ന പേരിൽ അറിയപ്പെടുന്ന കെ. വേണുഗോപാൽ. ഏറ്റവും മികച്ച നടന്മാരിൽ ഒരാളായ അദ്ദേഹം മലയാളത്തിലും തമിഴിലുമായി 500 ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. തിരക്കഥാ രചനയിലും ഏർപ്പെട്ടിട്ടുള്ള അദ്ദേഹം സിനിമ സംവിധാനവും ചെയ്തിട്ടുണ്ട്

അഭിനയത്തിനു പുറമെ ഏതാനും സിനിമകൾക്കു വേണ്ടി കഥയും എഴുതിയിട്ടുമുണ്ട്. 1978ൽ അരവിന്ദൻ സംവിധാനം ചെയ്ത തമ്പ് എന്ന ചിത്രത്തിലൂടെ ആയിരുന്നു അരങ്ങേറ്റം. ഭരതന്റെ ആരവം എന്ന ചിത്രത്തിലെ വേഷം ശ്രദ്ധേയമായി. പത്മരാജന്റെ ഒരിടത്തൊരു ഫയൽവാൻ എന്ന ചിത്രം കാരണവർ വേഷങ്ങളിലേക്കുള്ള ചുവടു മാറ്റത്തിനു നിമിത്തമായി.

അദ്ദേഹം ഏറ്റവും അടുത്തായി അഭിനയിച്ചത് ‘ആണും പെണ്ണും’ എന്ന സിനിമയിലാണ് . ഡോ: ബിജു സംവിധാനം ചെയ്യുന്ന ‘ഓറഞ്ച് മരങ്ങളുടെ വീട്’ എന്ന സിനിമയിലും പ്രധാനവേഷം ചെയ്തിട്ടുണ്ട്. കമൽ ഹാസന്റെ ‘ഇന്ത്യൻ 2’ ലും അദ്ദേഹം എത്തും എന്നുള്ള റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. തിയേറ്റർ റിലീസ് പ്രതീക്ഷിക്കുന്ന ‘മരയ്ക്കാർ: അറബിക്കടലിന്റെ സിംഹം’ സിനിമയിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

അഭിനയ വൈദഗ്ദ്ധ്യവും സംഭാഷണ അവതരണത്തിലെ വ്യത്യസ്തതയും ആണ് നെടുമുടിയുടെ കഥാപാത്രങ്ങൾക്ക് കരുത്തേകിയത്. ടെലിവിഷൻ പരമ്പരകളിലും നെടുമുടി സജീവമാണ്. പാച്ചി എന്ന അപരനാമത്തിൽ ചലച്ചിത്രങ്ങൾക്ക് തിരക്കഥകളും നെടുമുടി വേണു രചിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മടങ്ങിവരവിനുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ സിനിമ ലോകം.

മലയാള സിനിമയില്‍ മികച്ച നടന്മാരായ തിലകനും മമ്മൂട്ടിയും തമ്മില്‍ വഴക്കുണ്ടാക്കുന്നത് കണ്ടിട്ടുണ്ടെന്ന് ഡബിങ് ആര്‍ട്ടിസ്റ്റും തിലകന്റെ മകനുമായ ഷോബി തിലകന്‍. തച്ചിലേടത്ത് ചുണ്ടന്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ച് ഇരുവരും വഴക്കുണ്ടാക്കുന്നത് ഞാന്‍ കണ്ടിരുന്നു.

പിന്നീട് മമ്മൂട്ടിയും ഒത്തുള്ള സിനിമ വന്നപ്പോള്‍ ഒരുമിച്ച് അഭിനയിക്കാന്‍ താല്‍പ്പര്യം ഇല്ലെന്നും അഡ്വാന്‍സ് തിരികെ നല്‍കാമെന്നും അച്ഛന്‍ പറഞ്ഞു. രണ്ടുപേരും സമാന സ്വഭാവക്കാരാണ്. ഇത്തരം വഴക്കുകളെല്ലാം വെറും സൗന്ദര്യപ്പിണക്കങ്ങള്‍ മാത്രമാണെന്നും ഷോബി തിലകന്‍ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

തച്ചിലേടത്ത് ചുണ്ടന്‍ എന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ ഞാനും ഉണ്ടായിരുന്നു. അവിടെ വച്ച് ഇരുവരും വഴക്കിട്ടു. സൗന്ദര്യപ്പിണക്കം എന്ന് വേണമെങ്കില്‍ പറയാം, ഒരേ സ്വഭാവമുള്ളവരാണ് രണ്ട് പേരും. രണ്ടു പേര്‍ക്കും വഴക്കുണ്ടാക്കുന്നത് ഒരു ആത്മസംതൃപ്തിയാണ്. രണ്ട് മിനിറ്റ് വരെയെ അവരുടെ പിണക്കം ഉണ്ടാകാറുള്ളൂ. ചെറു ചിരിയോടെയാണ് ഞാന്‍ വഴക്കുകള്‍ കാണുന്നത്.

എനിക്കറിയാം അത് അത്രയെ ഉള്ളൂവെന്ന്. അച്ഛന്‍ ആശുപത്രിയിലായിരുന്നപ്പോള്‍ മമ്മൂട്ടിയും ദുല്‍ഖറും വന്നിരുന്നു. തച്ചിലേടത്ത് ചുണ്ടന് ശേഷം മമ്മൂട്ടിയും ഒത്തുള്ള സിനിമ വന്നപ്പോള്‍ സിനിമയുടെ നിര്‍മ്മാതാക്കളെ വിളിച്ച് മമ്മൂട്ടിയുടെ കൂടെ അഭിനയിക്കാന്‍ താല്‍പ്പര്യം ഇല്ലെന്നും അഡ്വാന്‍സ് തിരികെ നല്‍കാമെന്നും അച്ഛന്‍ പറഞ്ഞു. ഇതറിഞ്ഞ് മമ്മൂക്ക വിളിച്ച സംസാരിച്ചതോടെ പ്രശ്നം കഴിഞ്ഞു.’

കാന്‍സര്‍ എന്ന ഭീകരനെ ധൈര്യം കൊണ്ട് തോല്‍പിച്ച് മുന്നേറിയ മംമ്ത മോഹന്‍ദാസ് ഒരു പ്രചോദനം തന്നെയാണ്. ജീവിതം കൊണ്ട് മറ്റുള്ളവരെ പ്രചോദിപ്പിച്ചുകൊണ്ടിരിയ്ക്കുന്ന മംമ്ത മോഹന്‍ദാസിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റും പലര്‍ക്കും ഉന്മേഷം നല്‍കും വിധമാണ്. ഏറ്റവും ഒടുവില്‍ നടത്തിയ ഫോട്ടോഷൂട്ടിന്റെ ഏതാനും ചില ഫോട്ടോകള്‍ മംമ്ത തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചു. ‘മരിക്കാന്‍ സമയമില്ല’ എന്നാണ് ഒരു ഫോട്ടോയ്ക്ക് നടി നല്‍കിയ ക്യാപ്ഷന്‍. 007 ആസ്റ്റണ്‍ മാര്‍ട്ടിന്‍ വിറ്റേജുമായി മംമ്ത നില്‍ക്കുന്ന ഫോട്ടോകളാണ് കാണുന്നത്.

മണലാരണ്യങ്ങളിലെ ഒരു റോഡില്‍ നിന്ന് കൊണ്ടുള്ള റിച്ച് ഫോട്ടോഷൂട്ട് ആയിരുന്നു എന്ന് ചിത്രത്തില്‍ നിന്നും വ്യക്തം. മൂന്ന് ചിത്രങ്ങള്‍ക്കും മൂന്ന് ക്യാപ്ഷനാണ് നല്‍കിയത്. ഇത് പറക്കാനുള്ള സമയമാണ്, മരിക്കാന്‍ സമയമില്ല, ഉയര്‍ന്ന് നില്‍ക്കാനും എഴുന്നേല്‍ക്കാനുമുള്ള സമയമാണ്’ എന്നിങ്ങനെയാണ് ഓരോ ഫോട്ടോയ്ക്കും നല്‍കിയിരിയ്ക്കുന്ന ക്യാപ്ഷന്‍. ദിവസങ്ങള്‍ക്ക് മുന്‍പാണ് മംമ്ത ഒരു പോര്‍ഷെ 911 കരേര എസ് റൈസിങ് യെല്ലോ കളര്‍ കാര്‍ വാങ്ങിയത്. ഒരു കോടിയില്‍ അധികം വിലവരുന്ന ഈ വാഹനം കഴിഞ്ഞ ഒരു ദശകമായി തന്റെ സ്വപ്‌നമാണെന്ന് പറഞ്ഞുകൊണ്ട് മംമ്ത തന്നെയാണ് ഫോട്ടോകള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. കാര്‍ ഗുരുവായൂരില്‍ കൊണ്ടു പോയി പൂജിച്ച സന്തോഷവും മംമ്ത പങ്കുവച്ചിരുന്നു.

24 വയസിലാണ് ആദ്യമായി താരത്തിന് ക്യാൻസർ വന്നത്. അതിനെ അതിജീവിച്ച മമതയ്ക്ക് വീണ്ടും രോഗം പിടിപെട്ടു. ദൈവ വിശ്വസികളായ എന്റെ കുടുബവും ഒട്ടും വിശ്വാസം ഇല്ലാത്ത മുൻ ഭർത്താവിന്റെ കുടുംബവും ഒരിക്കലും ഒത്തുപോകില്ലന്നു തിരുമാനിച്ചതുകൊണ്ടാണ് വിവാഹംമോചനം നടന്നത്. എന്റെ ഭർത്താവിനെ സ്വന്തം മകനെപ്പോലെ കണ്ട എന്റെ വീട്ടുകാരുടെയും എന്റെ വീട്ടുകാരെ ഒരു സഹകരണം ഇല്ലാതിരുന്ന ഭർത്താവിന്റെ വീട്ടുകാരും തമ്മിൽ അന്തരം വിവാഹ ശേഷം കൂടി കൂടി വരികമാത്രമാണ് ചെയ്തത്. രണ്ടാമതും ക്യാൻസർ വന്നപ്പോൾ കൂടെ നിൽക്കുമെന്ന് കരുതിയ ഭർത്താവിന്റെ നിഴൽ പോലും കണ്ടില്ല മമ്ത പറയുന്നു

മമ്തയുടെതായി കഴിഞ്ഞ ദിവസം റിലീസ് ചെയ്ത പുതിയ ചിത്രം ഭ്രമം ആണ്. രവി കെ ചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രം അന്ധധം എന്ന ബോളിവുഡ് ചിത്രത്തിന്റെ റീമേക്ക് ആണ്. ചിത്രത്തില്‍ തബു അവതരിപ്പിച്ച കഥാപാത്രത്തെയാണ് മലയാളത്തില്‍ മംമ്ത മോഹന്‍ദാസ് ചെയ്യുന്നത്. പൃഥ്വിരാജും രാശി ഖന്നയുമാണ് മറ്റ് രണ്ട് കേന്ദ്ര കഥാപാത്രങ്ങള്‍.

ഇന്റസ്ട്രിയില്‍ പതിനഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ സന്തോഷവും കഴിഞ്ഞ ദിവസം മംമ്ത സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. 2005 ല്‍ റിലീസ് ചെയ്ത മയൂഖം എന്ന ചിത്രത്തിലൂടെയായിരുന്നു മംമ്തയുടെ സിനിമാ പ്രവേശനം. പൃഥ്വിരാജ്, മംമ്ത മോഹന്‍ദാസ്, ഉണ്ണി മുകുന്ദന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം. ബോളിവുഡ് ത്രില്ലര്‍ അന്ധാദുന്‍ മലയാളം റീമേക്ക് ചിത്രമാണ് ഭ്രമം. ബോളിവുഡില്‍ മുന്‍നിര സിനിമകള്‍ക്ക് ഛായാഗ്രഹണം നിര്‍വഹിച്ച രവി കെ.ചന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്, ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നതും അദ്ദേഹം തന്നെയാണ്.

അന്ധനാണെന്ന് നടിക്കുന്ന ഒരു പിയാനിസ്റ്റിന്റെ ജീവിതത്തിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. ഒരു കൊലപാതക രഹസ്യത്തിൽ കുടുങ്ങുന്ന അദ്ദേഹത്തിന്റെ സംഗീത യാത്ര സസ്പെൻസ്, പ്രചോദനം, ആശയക്കുഴപ്പം, നാടകം എന്നിവയുമായി ഇടകലർന്നിരിക്കുന്നു. ശങ്കര്‍, ജഗദീഷ്, സുധീര്‍ കരമന, രാശി ഖന്ന, സുരഭി ലക്ഷ്മി, അനന്യ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിക്കുന്നത് ശരത് ബാലനും ബാദുഷ എന്‍.എം ലൈന്‍ പ്രൊഡ്യൂസറുമാണ്. ശ്രീകര്‍ പ്രസാദാണ് എഡിറ്റിംഗ് നിർവ്വഹിക്കുന്നത്.

ആഡംബരക്കപ്പലില്‍ നടന്ന ലഹരിമരുന്ന് പാര്‍ട്ടിയുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ ആര്യന്‍ ഖാന് ഭക്ഷണവുമായി മാതാവ് ഗൗരി ഖാന്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഓഫീസിലെത്തി.

പായ്ക്കറ്റ് മക്ഡൊണാള്‍ഡ് ബര്‍ഗറുമായാണ് ഗൗരി കാറില്‍ എന്‍സിബി ഓഫീസിലെത്തിയത്. എന്നാല്‍ സുരക്ഷാ കാരണങ്ങളാല്‍ ഉദ്യോഗസ്ഥര്‍ ആര്യനെ കാണാന്‍ സമ്മതിച്ചില്ല. ഗൗരി കൊണ്ടുവന്ന ഭക്ഷണം ആര്യന് നല്‍കാനും ഉദ്യോഗസ്ഥര്‍ അനുവദിച്ചില്ല.

ആര്യനൊപ്പം അറസ്റ്റിലായ മറ്റു പ്രതികള്‍ക്കും ലോക്കപ്പില്‍ വീട്ടില്‍ നിന്നുള്ള ഭക്ഷണം കഴിക്കാന്‍ അനുവാദം നല്‍കിയിട്ടില്ല. ആഡംബര വിഭവങ്ങള്‍ കഴിച്ചുകൊണ്ടിരുന്ന ആര്യന്‍ ഖാനും സുഹൃത്തുക്കള്‍ക്കും റോഡരികിലെ തട്ടുകടയില്‍ നിന്നുള്ള ഭക്ഷണമാണ് നല്‍കുന്നത്.

പുരി-ഭാജി, ദാല്‍-ചവല്‍, സബ്‌സി പറാത്ത തുടങ്ങിയ സാധാരണ ഭക്ഷണങ്ങളും കൂടാതെ, അടുത്ത റസ്റ്റോറന്റില്‍ നിന്നും ബിരിയാണി, പുലാവ് തുടങ്ങിയവയുമാണ് എന്‍സിബി ഉദ്യോഗസ്ഥര്‍ നല്‍കിയത്. അറസ്റ്റിലായതിന് ശേഷം ആര്യന്റെയും മറ്റു പ്രതികളുടെയും ജീവിതരീതി തന്നെ മാറിമറിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.

വില കൂടിയ വസ്ത്രങ്ങള്‍ മാത്രം ധരിച്ചവര്‍ കഴിഞ്ഞ മൂന്നു ദിവസമായി ഒരേ ഡ്രസ് തന്നെയാണ് ധരിക്കുന്നത്. കഴിഞ്ഞ ദിവസം ആര്യനെ കാണാന്‍ പിതാവ് ഷാരൂഖ് ഖാന്‍ എത്തിയിരുന്നു. ഷാരൂഖിനെ കണ്ടയുടന്‍ ആര്യന്‍ പൊട്ടിക്കരഞ്ഞതായി എന്‍സിബി വൃത്തങ്ങള്‍ സൂചിപ്പിച്ചു.

ഞായറാഴ്ചയാണ് ആര്യന്‍ അടക്കം എട്ടുപേരെ എന്‍സിബി അറസ്റ്റ് ചെയ്തത്. മുംബൈയില്‍ നിന്നും ഗോവയിലേക്കു പുറപ്പെട്ട കോര്‍ഡിലിയ എന്ന കപ്പലിലായിരുന്നു ലഹരിവേട്ട നടന്നത്.

തെന്നിന്ത്യന്‍ സൂപ്പര്‍താരം അജിത്തിന്റെയും ശാലിനിയുടെയും വീടിന് മുന്നില്‍ യുവതിയുടെ ആത്മഹത്യാശ്രമം. തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവതിയെ പോലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തുകയായിരുന്നു. യുുവതിയെ അറസ്റ്റ് ചെയ്തെങ്കിലും കൗണ്‍സിലിങ് നല്‍കി വിട്ടയച്ചു.

അജിത്ത് കാരണം ജോലിയും വരുമാനവും ഇല്ലാതായെന്ന് ആരോപിച്ചാണ് യുവതിയുടെ ആത്മഹത്യാശ്രമം. ചെന്നൈയില്‍ സ്വകാര്യ ആശുപത്രിയില്‍ നഴ്സായി ജോലി ചെയ്യുന്ന ഫര്‍സാനയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഫര്‍സാന ജോലി ചെയ്യുന്ന ആശുപത്രിയില്‍ അജിത്തും ശാലിനിയും എത്തിയിരുന്നു.

അപ്പോള്‍ ഇരുവര്‍ക്കും ഒപ്പം നിന്ന് ഫര്‍സാന വീഡിയോ എടുത്തിരുന്നു. വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് പിന്നലെയാണ് യുവതിയെ ജോലിയില്‍ നിന്നും അധികൃതര്‍ പുറത്താക്കിയത്. ജോലി നഷ്ടമായതോടെ ഫര്‍സാന ശാലിനിയെ കണ്ട് അഭ്യര്‍ത്ഥിച്ചെങ്കിലും നടപടിയൊന്നും ഉണ്ടായില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഇതോടെ മറ്റൊരു സ്ത്രീക്കൊപ്പം ഫര്‍സാന അജിത്തിന്റെ വീട്ടില്‍ എത്തുകയായിരുന്നു. യുവതിയെ അനുനയിപ്പിച്ച് വിടാന്‍ ശ്രമിച്ചെങ്കിലും തിരികെ പോകാതെ കരയുകയായിരുന്നു. പിന്നീട് ആത്മഹത്യ ശ്രമവും നടത്തി.

നടന്‍  വിജയിയെ മാതാപിതാക്കളും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്നും, അവരെ കാണാന്‍ താരം അനുവാദം നല്‍കുന്നില്ല എന്ന തരത്തില്‍ നിരവധി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും താനും വിജയ്‌യും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്നും, എന്നാല്‍ അമ്മയുമായി വിജയ്ക്ക് ഒരു പ്രശ്‌നങ്ങള്‍ ഇല്ലെന്നും ചന്ദ്രശേഖര്‍ പറയുന്നു. സംഭവത്തിന്റെ സത്യാവസ്ഥ അദ്ദേഹം വെളിപ്പെടുത്തുന്നത് അങ്ങനെ.

ഒരു അഭിമുഖത്തില്‍ താന്‍ പറഞ്ഞ കാര്യങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഞാനും ഭാര്യ ശോഭയും വിജയിയെ കാണാനായി, അവന്റെ വീടിന്റെ മുന്നില്‍ പോയി നിന്നു. വിജയ് യോട് സെക്യൂരിറ്റ് ചെന്ന് പറഞ്ഞപ്പോള്‍, അമ്മയെ മാത്രം അകത്തേക്ക് കടത്തി വിടാന്‍ വിജയ് അയാളോട് പറഞ്ഞു. എന്നാല്‍ എന്നെ കടത്തി വിടാത്തത് കാരണം ശോഭയും വിജയ് യെ കാണാന്‍ വിസമ്മതിച്ചു. ഒടുവില്‍ മകനെ കാണാന്‍ കഴിയാതെ ഞാനും ശോഭയും അവിടെ നിന്നും മടങ്ങി’

എന്നാല്‍ അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല. എനിക്കും മകന്‍ വിജയ്ക്കും ഇടയില്‍ ഇപ്പോള്‍ പ്രശ്നങ്ങളുണ്ട്. ഇല്ല എന്ന് ഞാന്‍ പറയില്ല. പക്ഷെ അവന് അവന്റെ അമ്മയോട് യാതൊരു തര പ്രശ്നങ്ങളും ഇല്ല. അവര്‍ എന്നും പരസ്പരം കാണുകയും സംസാരിക്കുകയും ചെയ്യാറുണ്ട്.

അവര്‍ ഇരുവരും സന്തുഷ്ടരാണ്. അവരുടെ സ്നേഹബന്ധത്തെ കുറിച്ച് തെറ്റായ വാര്‍ത്ത വന്നത് കാരണമാണ് പ്രതികരിക്കേണ്ടി വന്നത് എന്നും ചന്ദ്രശേഖര്‍ വ്യക്തമാക്കി.

‘നാഗിൻ’ ടിവി പരമ്പരയിലൂടെ ശ്രദ്ധേയയായ നടി മൗനി റോയി(Mauni Roy) വിവാഹിതയാകുന്നു. മലയാളിയും ദുബായിലെ ബിസിനസുകാരനുമായ സൂരജ് നമ്പ്യാരാണ് മൗനി റോയിയുടെ കഴുത്തിൽ മിന്നുകെട്ടുന്നത്. ഇരുവരും രണ്ടു വർഷത്തിലേറെയായി പ്രണയത്തിലാണെന്നാണ് റിപ്പോർട്ട്. ദുബായിൽ ഇൻവെസ്റ്റ്മെന്‍റ് ബാങ്കറാണ് സൂരജ് നമ്പ്യാർ. ബംഗളുരുവിൽ ജനിച്ചു വളർന്ന സൂരജ് നമ്പ്യാർ പിന്നീട് ദുബായിലേക്ക്(Dubai) ചേക്കേറുകയായിരുന്നു.

മൗനിയുടെ ബന്ധുവായ വിദ്യുത് റോയ് സർക്കാർ ഒരു പ്രാദേശിക പത്രത്തിനോട് മൗനിയുടെ വിവാഹം ജനുവരിയിൽ നടക്കുമെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. വിവാഹം ദുബായിലോ ഇറ്റലിയിലോ വെച്ചായിരിക്കുമെന്നും സൂചനയുണ്ട്. കോവിഡ് കാലമായതിനാൽ തന്നെ ഇരു കൂട്ടരും തങ്ങളുടെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായി പ്രത്യേകം വിവാഹ സത്കാരം രണ്ട് ദിനങ്ങളിലായി നടത്താനും തീരുമാനിച്ചിട്ടുണ്ട്.

2022 ജനുവരിയിൽ ഇരുവരുടെയും വിവാഹം നടക്കുമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം. നടിയും അവതാരകയുമായ മന്ദിര ബേദിയുടെ വസതിയിൽവെച്ച് ഇരുവരുടെയും കുടുംബാംഗങ്ങൾ വിവാഹം കാര്യം തീരുമാനിച്ച് ഉറപ്പിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

അറിയപ്പെടുന്ന നടിയും ഗായികയും കഥക് നർത്തകിയും മോഡലുമാണ് മൗനി റോയി. പ്രധാനമായും ഹിന്ദി സിനിമകളിലും സീരിയലുകളിലൂടെയുമാണ് അവർ പ്രശസ്തി നേടിയത്. 2007 ൽ സ്റ്റാർ പ്ലസിലെ ക്യൂങ്കി സാസ് ഭി കഭി ബഹു തി എന്ന പരമ്പരയിലെ കൃഷ്ണ തുളസിയുടെ വേഷത്തിലൂടെ അവർ ടെലിവിഷനിൽ അരങ്ങേറ്റം കുറിച്ചു.

മറ്റ് നിരവധി ഷോകളിൽ അഭിനയിച്ചതിനു ശേഷം, 2011 -ൽ സതിയായി അഭിനയിച്ച ഡെവോൺ കെ ദേവ് … മഹാദേവ് ഓൺ ലൈഫ് ഓകെ എന്ന ഷോയിലും അവർ തിളങ്ങി. സാര നാച്ച് ദിഖ (2008), പതി പത്നി വോ (2009), ലക് ദിഖ്ല ജാ 7 (2014), ബോക്സ് ക്രിക്കറ്റ് ലീഗ് 2 (2016), ലിപ് സിംഗ് എന്നീ ഷോകളിലും അവർ ഉണ്ടായിരുന്നു.

കളേഴ്സ് ടിവിയിലെ നാഗിൻ 1 (2015-16) എന്ന അമാനുഷിക ത്രില്ലറിലെ ആകൃതി മാറുന്ന സർപ്പമായ ശിവന്യയുടെ കഥാപാത്രത്തിലൂടെ മൗനി റോയ് ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന ഹിന്ദി ടെലിവിഷൻ നടിമാരിൽ ഒരാളായി മാറി. ഷോയുടെ രണ്ടാം ഭാഗമായ നാഗിൻ 2 (2016–17) ൽ, റോയി അതിഥി വേഷത്തിൽ ശിവന്യയുടെ വേഷം അവതരിപ്പിക്കുകയും ശിവാനിയയുടെ മകൾ ശിവാംഗിയുടെ മറ്റൊരു പ്രധാന വേഷം അവതരിപ്പിക്കുകയും ചെയ്തു,

നാഗിനെ തുടർന്ന്, ബോളിവുഡിൽ നിന്ന് ഓഫറുകൾ ലഭിച്ചു, റീമ ​​കാഗ്ടിയുടെ സ്പോർട്സ് ഡ്രാമ ഗോൾഡ് (2018) ൽ ഹിന്ദി സിനിമയിൽ അരങ്ങേറ്റം കുറിച്ചു, നിർണായകവും വാണിജ്യപരവുമായ വിജയവും മികച്ച വനിതാ നവാഗത നാമനിർദ്ദേശത്തിനുള്ള ഫിലിം ഫെയർ അവാർഡും നേടി.

മൗനി റോയിയുടെ കരിയറിനെ കുറിച്ച് ഇത്ര വിസ്തരിച്ച് പറയുന്നത് എന്തിനാണെന്നായിരിക്കും കാരണമുണ്ട്. സിനിമയിലും മിനിസ്ക്രീനിലും തിളങ്ങുമ്പോഴും സോഷ്യൽ മീഡിയയിലും ഏറെ ആരാധകരുള്ള ഒരു സെലിബ്രിറ്റിയാണ് മൗനി റോയി. മോഡലിങ് രംഗത്ത് സജീവമായതുകൊണ്ട് തന്നെ തന്‍റെ ആകർഷകമായ ചിത്രങ്ങൾ അവർ ഇടയ്ക്കിടെ ഇൻസ്റ്റാഗ്രാമിലും മറ്റും ഷെയർ ചെയ്യാറുണ്ട്.

അമിതാഭ് ബച്ചനും രൺബീറും ആലിയയും ഒന്നിക്കുന്ന ബ്രഹ്മാസ്ത്ര എന്ന സിനിമയിലാണ് മൗനി റോയ് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

RECENT POSTS
Copyright © . All rights reserved