back to homepage

വാര്‍ത്തകള്‍

രജനികാന്തിനും ശ്രീ ശ്രീ രവിശങ്കറിനും പത്മവിഭൂഷണ്‍; സാനിയയ്ക്കും സൈനയ്ക്കും അനുപം ഖേറിനും പത്മഭൂഷന്‍; അജയ് ദേവ്ഗണിനും പ്രിയങ്ക ചോപ്രയ്ക്കും പത്മശ്രീ

ന്യൂഡല്‍ഹി: ചലച്ചിത്ര താരം രജനികാന്തിനും ജീവനകലാ ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കറിനും പത്മവിഭൂഷണണ്‍ അവാര്‍ഡ്. യാമിനി കൃഷ്ണമൂര്‍ത്തി, ഗിരിജാ ദേവി, റാമോജി റാവു, ഡോ. വിശ്വനാഥന്‍ ശാന്ത, ജഗ്‌മോഹന്‍, ഡോ. വസുദേസ് കല്‍കുര്‍തെ ആത്രെ, അവിനാശ് ദീക്ഷിത് ധീരുഭായ് അംബാനി (മരണാനന്തരം) എന്നിവരും പത്മവിഭൂഷന് അര്‍ഹരായി.

Read More

റബ്ബര്‍ ഇറക്കുമതി നിരോധനം കര്‍ഷകരെ പറ്റിക്കാന്‍; നേട്ടം റിലയന്‍സിന് മാത്രം.

കേന്ദ്ര ഗവണ്‍മെന്റിന്റെ തീരുമാനപ്രകാരം കഴിഞ്ഞ ദിവസം നടപ്പിലായ റബ്ബര്‍ ഇറക്കുമതി നിരോധനം രാഷ്ട്രീയ വ്യവസായ ഭരണ നേതൃത്വങ്ങള്‍ നടത്തുന്ന കര്‍ഷക വഞ്ചനയുടെ മറ്റൊരു പതിപ്പാണെന്ന് മലയാളം യു കെ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. ജനുവരി 21 മുതല്‍ മാര്‍ച്ച് 31 വരെയുള്ള 68 ദിവസത്തേയ്ക്കാണ് നിരോധനം നിലവിലുള്ളത്. രാഷ്ട്രീയ ഭരണ നേതൃത്വങ്ങള്‍ ചില മാധ്യമങ്ങളുടെ സഹായത്തോടെ നടത്തുന്ന പ്രചരണങ്ങള്‍ കണ്ടാല്‍ സ്വാഭാവീക റബ്ബറിന്റെ ഇറക്കുമതി പൂര്‍ണ്ണമായും നിരോധിച്ചു എന്ന പ്രതീതിയാണ് സൃഷ്ടിക്കപ്പെടുക. രാഷ്ട്രീയ ഭരണനേതൃത്വങ്ങള്‍ ഈ തീരുമാനത്തില്‍ മറച്ചു വെയ്ക്കുന്ന വലിയൊരു കപടതയുണ്ട്.

Read More

ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ ആത്മഹത്യ ചെയ്ത ദളിത് വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ ആത്മഹത്യ കുറിപ്പ്

ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ ആത്മഹത്യ ചെയ്ത ദളിത് വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ ആത്മഹത്യ കുറിപ്പ് പുറത്ത്. സര്‍വ്വകലാശാല അധികൃതര്‍ ഹോസ്റ്റലില്‍ നിന്ന് പുറത്താക്കിയ ദളിത് വിദ്യാര്‍ത്ഥികളിലൊരാളായ രോഹിത് വെമുല ഇന്നലെയാണ് ഹോസ്റ്റലിനകത്ത് അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ സംഘടന കൊടിയില്‍ തൂങ്ങി മരിച്ചത്. ആത്മഹത്യ കുറിപ്പിന്റെ പൂര്‍ണ രൂപം

Read More

എയര്‍ ഇന്ത്യ ജീവനക്കാരനെ മര്‍ദ്ദിച്ച എം.എല്‍.എയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു

ഹൈദരാബാദ്: എയര്‍ ഇന്ത്യ ജീവനക്കാരനെ തല്ലിയ കേസില്‍ ആന്ധ്രപ്രദേശില്‍ നിന്നുള്ള എംഎല്‍എ പി. മിഥുന്‍ റെഡ്ഡിയെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ നവംബറില്‍ തിരുപ്പതി വിമാനത്താവളത്തില്‍ വെച്ചാണ് എയര്‍ ഇന്ത്യ ജീവനക്കാരനെ നിയമസഭ സാമാജികന്‍ കൈയ്യേറ്റം ചെയ്തത്. ഇന്നലെ അര്‍ദ്ധരാത്രിയില്‍ ചെന്നൈയിലെ വിമാനത്താവളത്തില്‍ നിന്നാണ് മിഥുന്‍ റെഡ്ഡിയെ അറസ്റ്റ് ചെയ്തത്.

Read More

ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിച്ചു കൂടെയെന്ന് സുപ്രീം കോടതി

ദില്ലി: ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിച്ചു കൂടെയെന്ന് സുപ്രീം കോടതി. ഭരണ ഘടന അനുവദിക്കുന്നിടത്തോളം സ്ത്രീകള്‍ പ്രവേശിക്കുന്നത് തടയാനാകില്ലെന്നായിരുന്നു സുപ്രീംകോടതിയുടെ വാദം. ശബരിമലയില്‍ സത്രീകളെ പ്രവേശിപ്പിക്കണമെന്ന യംഗ് ലോയേഴ്സ് അസോസിയേഷന്റെ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ പരാമര്‍ശം. ഹര്‍ജി അടുത്തയാഴ്ച പരിഗണിക്കും.

Read More

ഭിന്നലിംഗക്കാര്‍ക്ക് അയ്യപ്പ ദര്‍ശനം വിലക്കുന്നതായി പരാതി

കൊച്ചി: ഏത് മതസ്ഥര്‍ക്കും ശബരിമലയിലെത്തി അയ്യപ്പ ദര്‍ശനം നടത്താമെന്നിരിക്കെ ഭിന്നലിംഗക്കാര്‍ക്ക് അയ്യപ്പ ദര്‍ശനം ഇപ്പോഴും സ്വപ്‌നം മാത്രമാകുന്നു. വ്രതമെടുത്ത് മലകയറാന്‍ എത്തുന്ന എത്തുന്ന ഭിന്നലിംഗക്കാരെ പമ്പ ഗണപതി ക്ഷേത്രത്തിന് മുന്നില്‍ വച്ച് തന്നെ പൊലീസ് മടക്കി അയക്കുന്നതായി ഇവര്‍ പരാതിപ്പെടുന്നു. വൈദ്യ പരിശോധന നടത്തി തങ്ങളെ മലകയറാന്‍ അനുവദിക്കണമെന്ന ആവശ്യവും പോലീസ് പരിഗണിക്കുന്നില്ലെന്നും ഇവര്‍ പരാതിപ്പെടുന്നു.

Read More

ഐ ഈ എല്‍ റ്റി എസ് സ്കോറിംഗില്‍ കാണിക്കുന്ന വിവേചനത്തിനെതിരെ യുകെ മലയാളികള്‍ ബ്രിട്ടീഷ് പാര്‍ലമെന്റിലേയ്ക്ക് ..

ബ്രിസ്റ്റോള്‍ ; ഐ ഈ എല്‍ റ്റി എസ് സ്കോറിംഗില്‍ വിദേശ നേഴ്സുമാരോട് കാണിക്കുന്ന വിവേചനത്തിനെതിരെ ഇന്ത്യന്‍ വര്‍ക്കേഴ്സ് അസോസിയേഷന്‍ ഗ്രേറ്റ്‌ ബ്രിട്ടന്‍റെ നേതൃതത്തില്‍ , ജനുവരി 20 ന് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ നടക്കുന്ന ലോബിയിങ്ങില്‍ പങ്കെടുക്കാന്‍ യുകെയിലെ മലയാളി അസോസിയേഷനുകള്‍ തയ്യാറെടുക്കുന്നു

Read More

കൊടിക്കുന്നില്‍ സുരേഷ് എംപിക്ക് നേരെ കയ്യേറ്റ ശ്രമം

തിരുവനന്തപുരം: കൊടിക്കുന്നില്‍ സുരേഷ്‌എംപിക്കു നേരെ കയ്യേറ്റ ശ്രമം. കുടുംബ വഴക്ക് തീര്‍ക്കാന്‍ എത്തിയതിനിടെയാണ് ഒരു കൂട്ടം ആളുകള്‍ എംപിക്കു നേരെ പ്രതിഷേധ പ്രകടനവുമായി എത്തിയത്. സംഭവത്തെ തുടര്‍ന്ന് മ്യൂസിയം പൊലീസ് കേസെടുത്തു. പരുക്കേറ്റ എംപിയെ തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമിച്ച

Read More

ഡിവൈഎസ്പിക്കെതിരായ ലൈംഗികാരോപണം: യുവതി ബലാല്‍സംഗത്തിന് ഇരയായിട്ടില്ലെന്ന് പരിശോധനാഫലം

കോട്ടയം ഡിവൈഎസ്പി ആയിരുന്ന ടി എ ആന്റണിക്കെതിരായ ബലാല്‍സംഗ കേസില്‍ നിര്‍ണ്ണായക വഴിത്തിരിവ്. ഡിവൈഎസ്പി ബലാല്‍സംഗം ചെയ്തു എന്ന് പറയപ്പെടുന്ന കഴിഞ്ഞ ഞായറാഴ്ച യുവതി ബലാല്‍സംഗത്തിന് ഇരയായിട്ടില്ലെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തു വന്നു. കോട്ടയം ജില്ലാ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. അന്നേ ദിവസം യുവതി ലൈംഗിക ബന്ധത്തില്‍ പോലും ഏര്‍പ്പെട്ടില്ലെന്ന് വൈദ്യ പരിശോധനാഫലത്തില്‍ പറയുന്നതായി പൊലീസ് അറിയിച്ചു.

Read More