Obituary

ന്യൂസ് ഡെസ്ക് മലയാളം യുകെ

കെന്റിലെ മെയ്ഡ്സ്റ്റോണിൽ താമസിക്കുന്ന ബിബിൻ അനു ദമ്പതികളുടെ മകൾ സെറ മരിയ ബിബിൻ (9) നിര്യാതയായി. പിതാവ് ബിബിനുമായി നാട്ടിൽ എത്തിയ സെറ തലചുറ്റി വീണതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യാവസ്ഥ മോശമായതിനെ തുടർന്ന് സെറയെ പിന്നീട് പാലായിലെ മാർ സ്ലീവ ആസ്റ്റർ മെഡിസിറ്റിയിലേക്ക് പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ നടന്ന വിദഗ്ദ്ധ പരിശോധനയിൽ ആണ് കുട്ടിയുടെ തലയിലെ ഞരമ്പ് പൊട്ടിയതായി അറിഞ്ഞത്.

ബിബിൻ അനു ദമ്പതികളുടെ ഏക മകളാണ് സെറ. സെറയും കുടുംബവും യുകെയിൽ എത്തിയിട്ട് മൂന്ന് വർഷം മാത്രം ആയിട്ടുള്ളു. മാതാവായ അനുവിന് ലീവ് ലഭിക്കാതിരുന്നതിനാൽ ബിബിനും സെറയും മാത്രമാണ് നാട്ടിലേക്ക് വന്നിരുന്നത്. ബിബിൻ രാമമംഗലം കട്ടയ്ക്കകത്ത് കുടുംബാംഗമാണ്. ശവസംസ്കാര ശുശ്രൂഷകൾ നാളെ ഓഗസ്റ്റ് 7 തിങ്കളാഴ്ച നാലുമണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം പൂത്ത്യക്ക സെന്റ് ജെയിംസ് മലങ്കര കത്തോലിക്ക പള്ളിയിൽ നടക്കും.

സെറ മരിയ ബിബിൻെറ അകാല നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

മൂവാറ്റുപ്പുഴയാറിൽ കുളിക്കാനിറങ്ങിയ മൂന്നു പേർ മുങ്ങി മരിച്ചു. മരിച്ചവരിൽ കവൻട്രിയിൽ താമസിക്കുന്ന യുകെ മലയാളികളുടെ പതിനഞ്ചുകാരിയായ മകളും. ബന്ധുക്കളായ മൂന്നു പേരാണ് മരിച്ചത്. അരയൻകാവ് മുണ്ടക്കൽ മത്തായിയുടെ മകൻ ജോൺസൺ (56), സഹോദരിയുടെ മകൻ വരിക്കാംകുന്ന് പൂച്ചക്കാട്ടിൽ അലോഷി (16), സഹോദരന്റെ മകൾ അരയൻകാവ് മുണ്ടയ്ക്കൽ ജിസ്മോൾ (15) എന്നിവരാണ് മരിച്ചത്. ബന്ധുവീട്ടിൽ എത്തിയപ്പോഴാണ് അപകടമുണ്ടായതെന്നാണ് വിവരം.

ജിസ്മോൾ യുകെ റഗ്ബി ഹൈസ്കൂൾ വിദ്യാർത്ഥിയാണ്. അമ്മയുടെ സഹോദരനായ സജി മാത്യു (51 ) വിൻെറ മൃതസംസ്‌കാരത്തിൽ പങ്കെടുക്കാനായി നാട്ടിലെത്തിയതാണ് ജിസ്മോളും കുടുംബവും. നാളെ യുകെയ്ക്ക് പോകാൻ ഇരിക്കെയാണ് അപകടം. ജിസ്മോൾ കാൽ വഴുതി വീണു വെള്ളത്തിൽ താഴുന്നതു കണ്ട് രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മറ്റു രണ്ടു പേരും ഒഴുക്കിൽ പ്പെടുകയായിരുന്നു. രാവിലെ 11 ഓടെയാണ് അപകടം നടന്നത്. ഇവർക്കൊപ്പം ഉണ്ടായിരുന്ന ജോൺസന്റെ സഹോദരൻ ജോബി മത്തായി, ഭാര്യ സൗമ്യ, ജോൺസന്റെ സഹോദരിമാരായ മിനി, സുനി എന്നിവർ രക്ഷപെട്ടു. ഇതിൽ ജോബിയുടെ മകളാണ് മരിച്ച ജിസ്മോൾ. സഹോദരി സുനിയുടെ മകനാണ് മരിച്ച അലോഷി.

ജോബി മാത്യു സൗമ്യ ജോബി ദമ്പതികളുടെ മൂത്ത മകളാണ് ജിസ്മോൾ ജോബി. ജുവൽ ജോബി ജോയൽ ജോബി എന്നിവരാണ് സഹോദരങ്ങൾ. ഏഴു പേരാണ് പുഴയിൽ കുളിക്കാനിറങ്ങിയത്. മൂന്നു പേരെ കാണാതായതിനെ തുടർന്ന് ഒപ്പമുണ്ടായിരുന്നവർ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. വൈക്കം കടുത്തുരുത്തി എന്നിവിടങ്ങളിൽനിന്നും അഗ്നിശമന സേന എത്തി രണ്ടു മണിക്കൂറോളം നീണ്ട് തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

ജിസ്മോൾ ജോബിയുടെ അകാല നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

കായനാട് സെന്റ് ജോർജ് സൺഡേസ്കൂൾ ഹെഡ്മാസ്റ്റർ ആയ കെ.വി സ്കറിയ കാരങ്ങൽ അന്തരിച്ചു. മൂന്ന് മക്കളും യുകെയിൽ ആണ്.

സംസ്കാര കർമ്മങ്ങൾ 7-ാം തീയതി തിങ്കളാഴ്ച ഉച്ചയ്ക്ക് 11 മണിക്ക് വീട്ടിൽ ആരംഭിച്ച് കായനാട് സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ വച്ച് നടത്തപ്പെടും.

മക്കൾ : നൂബി സ്കറിയ (റെക്സാം), എൽദോസ് സ്കറിയ (ഹൾ), ജൂബി സ്കറിയ (ബർമിംഗ്ഹാം) മരുമക്കൾ : ജിശാന്ത് ജോയ്, ഗിഫ്റ്റി എൽദോസ്, തോമസ് ജോസഫ്

ശ്രീ. കെ. വി സ്കറിയയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ലിവർപൂൾ: ലിവർപൂളിൽ താമസിക്കുന്ന അനു ലിബി, അനിത ജിജോ സഹോദരിമാരുടെ  പിതാവ് പി സി ജോൺ  (76 ) നാട്ടിൽ ഇന്ന് നിര്യാതനായി. രണ്ടാഴ്ചയോളം ചികിത്സയിൽ ആയിരുന്ന പി സി ജോൺ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയി വന്ന് വീട്ടിൽ റസ്റ്റ് എടുത്തു ഇരിക്കെയാണ് ഹൃദയസ്തംഭനമുണ്ടായത്. ആശുപത്രിയിൽ തിരികെ എത്തുന്നതിന് മുൻപേ മരണം സംഭവിക്കുകയും ചെയ്‌തു.

ചങ്ങനാശ്ശേരി അതിരൂപതയിൽപെട്ട പുതുപ്പള്ളിയിലുള്ള പൂമറ്റം പള്ളി ഇടവകയിലെ പുറത്തെപ്പറമ്പിൽ കുടുംബത്തിലെ അംഗമാണ്  പരേതൻ. സംസ്കാര കർമ്മം ഈ വരുന്ന തിങ്കളാഴ്ച (07/ 08 / 2023 ) ഉച്ചതിരിഞ്ഞു നടത്തുവാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.

പ്രിയപ്പെട്ട പിതാവായ പി സി ജോണിന്റെ വേർപാടിൽ  ദുഃഖാർത്ഥരായ  അനുവിനും അനിതക്കും മറ്റ് ബന്ധുമിത്രാതികൾക്കും മലയാളം യുകെയുടെ  അനുശോചനം അറിയിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

കുട്ടനാടിന്റെ സാമൂഹിക രാഷ്ട്രീയ മേഖലയിലെ നിറസാന്നിധ്യമായിരുന്ന ബിജോ തോമസ് അടുവിച്ചിറ (40) വിടവാങ്ങി. ക്യാൻസർ രോഗം ബാധിച്ചതിനെ തുടർന്ന് തിരുവനന്തപുരം ആർസിസിയിൽ ചികിത്സയിലായിരുന്നു. പുളിങ്കുന്നാണ് ബിജോയുടെ ജന്മദേശം. നിലവിൽ ചങ്ങനാശ്ശേരി മാമ്മൂട്ടിലാണ് താമസിക്കുന്നത്. യശ:ശരീരനായ എം.പി തോമസാണ് പിതാവ്. ഭാര്യ: അനുജാ ബിജോ. മകൾ : ബിച്ചു.

സാമൂഹിക രാഷ്ട്രീയ മേഖലകളിൽ ഇടപെട്ടിരുന്ന ബിജോ ഓൺലൈൻ മാധ്യമ രംഗത്ത് സജീവമായിരുന്നു. ബിജോയുടെ ഒട്ടേറെ പ്രാദേശിക സാമൂഹിക പ്രസക്തിയുള്ള വാർത്തകൾ മലയാളം യുകെ ന്യൂസിലൂടെ പുറത്തുവന്നിരുന്നു.

മലയാളം യുകെ ന്യൂസിന്റെ സഹയാത്രികനായിരുന്ന ബിജോയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസ് കുടുംബത്തിൻറെ ആദരാഞ്ജലികൾ അർപ്പിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

മകനോടും കുടുംബത്തോടും ഒപ്പം യുകെയിൽ സമയം ചെലവഴിക്കാൻ ഏപ്രിലിലാണ് റൂത്ത് പീറ്റേഴ്‌സ് യുകെയിലെത്തിയത്. എന്നാൽ മൂന്ന് മാസം മാത്രമാണ് അവർക്ക് കുടുംബത്തോടൊപ്പം ചിലവിടാൻ സാധിച്ചത്. 2023 ജൂലൈ 30-ന് രക്താർബുദത്തെ തുടർന്ന് റൂത്ത് പീറ്റേഴ്‌സ് ലോകത്തോട് വിട പറയുകയായിരുന്നു. തങ്ങളുടെ പ്രിയപ്പെട്ട കുടുംബാംഗത്തിൻെറ വിയോഗത്തിൻെറ വേദനയിലാണ് കുടുംബാംഗങ്ങൾ. നിലവിൽ റൂത്തിൻെറ കുടുംബം ശവസംസ്‌കാര ചെലവുകൾക്കായി സഹായം തേടുകയാണ്.

റൂത്തിന്റെ ശവസംസ്‌കാരം സംഘടിപ്പിക്കുന്നതിനും അന്തിമ വിടപറയുന്നതിനുമായി പണം നൽകുന്നതിനും നിങ്ങളുടെ ഓരോരുത്തരുടെയും വിലയേറിയ സഹായം തേടുന്നു. ഇതിനായുള്ള സംഭാവനകൾ നൽകാൻ കിംഗ്സ് ലിൻ മലയാളി കമ്മ്യൂണിറ്റി (കെഎംസി) എല്ലാ മലയാളികളുടെയും പിന്തുണയും സഹായവും അഭ്യർത്ഥിച്ചിട്ടുണ്ട്. സംഭാവന നൽകുന്നതിനായി താഴെ കൊടുത്തിരിക്കുന്ന ഗോ ഫണ്ട് ലിങ്കിൽ ക്ലിക്ക് ചെയ്യുക.
https://gofund.me/337e9be6

കൂടുതൽ വിവരങ്ങൾക്കായി കിംഗ്സ് ലിൻ മലയാളി കമ്മ്യൂണിറ്റിയുടെ അധികൃതരുമായി ബന്ധപ്പെണ്ടതാണ്.

പ്രസിഡന്റ് – ജിമ്മി ഡൊമിനിക് (07814 663978)
സെക്രട്ടറി- ലിജേഷ് ജോൺ (079580 85419)
ട്രഷറർ – ശ്രീ ജോമോൻ കിഴക്കേതിൽ (077760 30531)

റൂത്ത് പീറ്റേഴ്‌സിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

അയർലണ്ടിലെ ഡബ്ലിൻ സെന്റ്‌ വിൻസന്റ്സ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ മുൻ ക്ലിനിക്കൽ നേഴ്സ് മാനേജരായിരുന്ന സിസിലി സെബാസ്റ്റ്യൻ ചെമ്പകശ്ശേരിൽ നിര്യാതയായി. ഡബ്ലിനിലെ ബ്ലാക്ക്‌ റോക്ക് ബൂട്ടേഴ്സ് ടൗണിലെ കോര സി തോമസ് ആണ് ഭർത്താവ്. അയർലണ്ടിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരിൽ ഒരാളായിരുന്നു സിസിലി സെബാസ്റ്റ്യൻ.

ഐറിഷ് ഇന്ത്യൻ കൾച്ചറൽ അസോസിയേഷന്റെ ആദ്യ വൈസ് പ്രസിഡൻറ് ആയിരുന്ന സിസിലി സാമൂഹിക സാംസ്കാരിക മേഖലകളിൽ സജീവമായി ഇടപെട്ടിരുന്നു .

സംസ്കാരം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

സിസിലി സെബാസ്റ്റ്യൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

സ്കോട്ട്‌ ലൻഡിലെ അബർദീനിലെ ആദ്യകാല മലയാളികളിൽ ഒരാളായ റോയി ജോർജ് ആകസ്മികമായി മരണത്തിന് കീഴടങ്ങി. 62 കാരനായ റോയി ജോർജ് പത്തനംതിട്ട കുമ്പഴ വില്ലകത്ത് തെക്കേതിൽ കുടുംബാംഗമാണ്. റോയിയും കുടുംബവും ഒന്നര ദശാബ്ദങ്ങൾക്ക് മുൻപാണ് സൗദിയിൽ നിന്ന് യുകെയിലേയ്ക്ക് എത്തിയത്. ഭാര്യ സോഫി. രേഷ്മ, ജോയൽ എന്നിവരാണ് മക്കൾ.

ബന്ധുക്കളും സുഹൃത്തുക്കളുമായി നാട്ടിൽ അവധി ആഘോഷിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി റോയിയുടെ ജീവൻ മരണം കവർന്നെടുത്തത്.

ശവസംസ്കാര ശുശ്രൂഷകൾ നാളെ 27-ാം തീയതി വ്യാഴാഴ്ച വീട്ടിൽ ആരംഭിച്ച് പത്തനംതിട്ട കുമ്പഴ സെന്റ് മേരീസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ നടക്കും.

റോയി ജോർജിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ഏതാനും മണിക്കൂറുകൾക്കുള്ളിൽ തുടർച്ചയായ മരണത്തിന്റെ വേദനയിലാണ് യുകെ മലയാളികൾ . ബ്ലാക്ക് പൂളിലെ മെറീനയുടെ വിയോഗം തീർത്തും ആകസ്മികമായിരുന്നു. പല്ലുവേദനയായി ആശുപത്രിയിലെത്തിയ മെറീന 46 -മത്തെ വയസ്സിൽ രണ്ടു പെൺകുട്ടികളെ അനാഥരാക്കി മരണത്തിന് കീഴടങ്ങുകയായിരുന്നു. ഹേവാർഡ് ഹീത്തിലെ മഞ്ജു ഗോപാലകൃഷ്ണനും ഹള്ളിലെ ഡോ. റിതേഷും ക്യാൻസർ ബാധിതരായാണ് മരിച്ചത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയിലെത്തി ഒരു വർഷം മാത്രം തികയുന്ന സമയത്ത് ബ്ലാക്ക്പൂളിലെ മലയാളി നേഴ്സ് എറണാട്ടുകളത്തിൽ മെറീന ലൂക്കോസ് വിട വാങ്ങി. 46 വയസ്സ് മാത്രം പ്രായമുള്ള മെറീനയുടെ സ്വദേശം ചേർത്തല കണ്ണക്കരയാണ്. യുകെയിലെത്തി ഒരു വർഷം മാത്രം തികയുന്ന സമയത്താണ് ആകസ്മികമായ വേർപാട്.

കഠിനമായ പല്ലുവേദനയെ തുടർന്ന് വെള്ളിയാഴ്ചയാണ് മെറീനയെ പ്രിസ്റ്റൺ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെ തുടരെ തുടരെ സ്ട്രോക്ക് ഉണ്ടാവുകയും രോഗനില വഷളാവുകയും ആയിരുന്നു. ഇന്നലെ ജൂലൈ 23-ാം തീയതി വൈകിട്ട് 8 മണിയോടെയാണ് മരണം സംഭവിച്ചത്. 18 ഉം 16 ഉം വയസ്സുള്ള രണ്ട് പെൺകുട്ടികളാണ് മറീനയ്ക്ക് ഉള്ളത്. ലിവർപൂളിലെ സെന്റ് പയസ് X ക്നാനായ കാത്തലിക് മിഷൻ അംഗമായ മറീന കേരളത്തിൽ കണ്ണക്കരപ്പള്ളി ഇടവകാംഗമായിരുന്നു.

പൊതുദർശനത്തെ കുറിച്ചും സംസ്കാര ചടങ്ങുകളെ കുറിച്ചുമുള്ള കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.

മെറീന ലൂക്കോസിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

അയർലൻഡിൽ താമസിക്കുന്ന കോട്ടയം കുറവിലങ്ങാട് കാളികാവ് സ്വദേശിനിയായ മലയാളി നേഴ്സ് മരണമടഞ്ഞു. ഡബ്ലിനിലെ ബ്ലാഞ്ചാര്‍ഡ്സ് ടൗണില്‍ താമസിക്കുന്ന മേലുകാവ് മറ്റം പുലയൻപറമ്പിൽ ബിനോയ് ജോസിന്റെ ഭാര്യ ബിനുമോൾ പോളശ്ശേരിയാണ് മരണമടഞ്ഞത്.

ഡബ്ലിനിലെ നാഷണല്‍ മറ്റേര്‍ണിറ്റി ഹോസ്പിറ്റലിലെ നേഴ്സ് ആയിരുന്ന ബിനു മോൾ അയർലണ്ടിലേക്ക് ആദ്യകാലം കുടിയേറിയ മലയാളി നേഴ്സുമാരിൽ ഒരാളാണ്. ഇന്നലെ രാവിലെ 11 മണിയോടെ മാറ്റർ ഹോസ്പിറ്റലിൽ വച്ചായിരുന്നു അന്ത്യം. റിട്ടയേർഡ് പ്രൊഫസർ കോട്ടയം കാളികാവ് പി ജെ ഉലഹന്നാന്റെയും മേരിയുടെയും മകളാണ് മരണമടഞ്ഞ ബിനു മോൾ . സംസ്കാരം പിന്നീട് കേരളത്തിൽ വച്ച് നടത്താനാണ് ബന്ധുക്കൾ തീരുമാനിച്ചിരിക്കുന്നത്.

ബിനുമോൾ പോളശ്ശേരിയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

Copyright © . All rights reserved