Obituary

ബ്രസീലിയൻ നഗരമായ കാരതിങ്കയിലെ സംഗീതപ്രേമികള്‍ കാത്തിരിക്കുകയായിരുന്നു, ലോകത്തെ ഇളക്കിമറിച്ച് പാടിക്കയറിയ മറിലിയ മെൻഡോൻസയുടെ പാട്ടു കേള്‍ക്കാൻ. പക്ഷേ പാതിയിൽ മുറിഞ്ഞ ഈണമായി അവൾ മടങ്ങി. അപ്രതീക്ഷിതമായെത്തിയ ആ വിമാനാപകട വാർത്ത ബ്രസീലിയൻ സംഗീതലോകത്തിനു താങ്ങാവുന്നതിലപ്പുറം വേദനയാവുകയാണ്. മെൻഡോൻസയുടെ ജന്മനാടായ ഗോയിയാനിയയിൽ നിന്നു പുറപ്പെട്ട ചെറുവിമാനമാണ് വെള്ളിയാഴ്ച മിനാസ് ജെറായിസിൽ തകർന്നുവീണത്. മെൻഡോസയ്ക്കൊപ്പമുണ്ടായിരുന്ന 4 യാത്രക്കാരും കൊല്ലപ്പെട്ടു.

അപകടത്തിനു മണിക്കൂറുകൾക്കു മുൻപ് 26കാരിയായ മറിലിയ മെൻഡോൻസ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോകൾ ദശലക്ഷക്കണക്കിന് ആരാധകഹൃദയങ്ങളിൽ നോവായി അവശേഷിക്കുകയാണ‌്. വിമാനത്തിൽ കയറുന്നതിനു മുൻപും വിമാനത്തിനുള്ളിലിരുന്നും ഷൂട്ട് ചെയ്ത ദൃശ്യങ്ങളാണ് അവ. യാത്ര പറഞ്ഞ് ധൃതിയിൽ നടന്നു പോകുന്നതിന്റെയും ഇഷ്ടവിഭവങ്ങൾ ആസ്വദിച്ചു കഴിക്കുന്നതിന്റെയും സുഹൃത്തിനൊപ്പം വർക്കൗട്ട് ചെയ്യുന്നതിന്റെയുമെല്ലാം ദൃശ്യങ്ങൾ കോർത്തിണക്കിയൊരുക്കിയ വിഡിയോ ആണ് ഗായിക അവസാനമായി പോസ്റ്റ് ചെയ്തത്. പലതരം വിഭവങ്ങളുടെയും ചിത്രങ്ങൾ വിഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

ജീവിതത്തിലെ രുചി വൈവിധ്യങ്ങളിൽ പലതും നുകർന്നു തുടങ്ങും മുൻപേ മറിലിയ മെൻഡോൻസയ്ക്കു പറന്നകലേണ്ടി വന്നു. മരണം തൊട്ടടുത്തെത്തിയതറിയാതെ അവൾ ആസ്വദിച്ച ഓരോ നിമിഷവും പങ്കുവച്ച ദൃശ്യങ്ങളും ആരാധകഹൃദയങ്ങളിൽ മുറിപ്പാടായി മാറുകയാണ്. ചെറു പ്രായത്തിൽ അനേകം ബഹുമതികൾ നേടിയ മറിലിയ മെൻഡോൻസ ബ്രസീലിയൻ സംഗീതലോകത്തിന് എന്നും അദ്ഭുതമായിരുന്നു. ബ്രസീലിലെ നാടൻ സംഗീതമായ സെർടാനാജോയുടെ വക്താവാണ് മെൻഡോൻസ. സ്ത്രീകളുടെ പ്രശ്നങ്ങൾ ഗാനങ്ങളിലൂടെ അവതരിപ്പിക്കുക വഴി ലോകമെമ്പാടും അവർ ആരാധകരെ സ്വന്തമാക്കിയിരുന്നു. ഇൻസ്റ്റഗ്രാമിൽ 3.8 കോടിയും യൂട്യൂബിൽ രണ്ട് കോടിയും ആരാധകരുണ്ട് മെൻഡോൻസയ്ക്ക്.

2019ൽ പുറത്തിറക്കിയ ‘എം ടോഡോസ് ഓസ് കാന്റോസ്’ എന്ന ആൽബം ഗായികയ്ക്ക് ലാറ്റിൻ ഗ്രാമി പുരസ്കാരം നേടിക്കൊടുത്തു. ഈ വർഷം ഇതേ പുരസ്കാരത്തിന് ഗായികയുടെ ‘പട്രോവാസ്’ എന്ന ആൽബത്തിനു നോമിനേഷൻ ലഭിച്ചിട്ടുണ്ട്. പുരസ്കാര വേദിയിൽ തിളങ്ങാനൊരുങ്ങിയിരുന്ന മെൻഡോൻസയ്ക്കു പക്ഷേ അകാലത്തിൽ യാത്രയാകേണ്ടി വന്നു. ലിയോ ഡയസ് എന്ന രണ്ട് വയസുകാരൻ മകനെ തനിച്ചാക്കിയാണ് മറിലിയ മെൻഡോൻസയുടെ മടക്കം.

 

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ഇംഗ്ലണ്ട് നഗരമായ കവൻട്രിയിൽ മലയാളി ദമ്പതികളുടെ മകൾ രണ്ടര വയസ്സുകാരി ജെർലിൻ ജയിംസ് കോവിഡ് ബാധിച്ച് മരിച്ചു. കോഴിക്കോട് സ്വദേശികളായ പടത്തുകടവ് ഇളവകുന്നേൽ ജെയിംസിന്റെയും റിന്റോ ജെയിംസിന്റെയും ഇളയ മകളാണ് ജെർലിൻ. ജെർലിന്റെ കുടുംബത്തിൽ എല്ലാവരും കോവിഡ് പോസിറ്റീവായിരുന്നു. എന്നാൽ ജെർലിന്റെ നില വഷളായതിനെത്തുടർന്ന് ബർമിങ്ഹാമിലെ കുട്ടികളുടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എഗ്മോ മെഷീന്റെ സഹായത്തോടെ കുട്ടിയുടെ ജീവൻ നിലനിർത്തുവാൻ ശ്രമിച്ചുവെങ്കിലും, മരണത്തിന് കീഴടങ്ങുകയായിരുന്നു.

മൂന്നിലാവ് പുളിമൂട്ടിൽ കുടുംബാംഗമാണ് ജെർലിന്റെ മാതാവ് റിന്റോ. ഗ്രേസ് ലിൻ (12), ജെറോൺ (18) എന്നിവർ ജെർലിന്റെ സഹോദരങ്ങളാണ്. ജെയിംസിന്റെ സഹോദരി ടെസിയും ഭർത്താവ് ഡെറിക്കും ലൂട്ടണിൽ സ്ഥിരതാമസക്കാരാണ്. ജെർലിന്റെ ശവസംസ്കാര ശുശ്രൂഷ സംബന്ധിച്ച വിശദാംശങ്ങൾ പിന്നീട് അറിയിക്കുമെന്നാണ് ബന്ധുക്കൾ അറിയിച്ചത്.

ജെർലിന്റെ വിയോഗത്തിൽ മലയാളംയുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

വെസ്റ്റ് യോർക്ക്ഷയറിലെ വേക്ക്ഫീൽഡിൽ വിജോയി വിൻസെൻെറ പിതാവ് തൃശ്ശൂർ ഒല്ലൂർ തട്ടിൽ വിൻസന്റ് ആന്റണി (68) നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷകൾ വെള്ളിയാഴ്ച ഒല്ലൂർ സെൻറ് ആൻറണീസ് ഫൊറോന ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നതാണ്.ഭാര്യ ജോളി ഇരിഞ്ഞാലക്കുട തെക്കേത്തല കുടുംബാംഗമാണ്. മക്കൾ: വിജോഷ് വിൻസെൻറ് (ഒല്ലൂർ), വിജോയി വിൻസെൻറ് (യുകെ) മരുമക്കൾ: ആൻസി, ജോസ്‌ന.

വിജോയി വിൻസെൻെറ പിതാവിൻെറ നിര്യാണത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

പ്രശസ്ത ബോളിവുഡ് നടന്‍ യൂസഫ് ഹുസൈന്‍ (73) അന്തരിച്ചു. കോവിഡ് ബാധിതനായി മുംബൈ ലീലാവതി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയോടെയായിരുന്നു അന്ത്യം.

ധൂം 2, റായിസ്, റോഡ് തു സംഗം, വിവാഹ, ദില്‍ ചാഹ്താ ഹേ, ക്രിഷ് 3, വിശ്വരൂപം, ദബാങ് 3 തുടങ്ങിയ ചിത്രങ്ങളില്‍ അദ്ദേഹം ശ്രദ്ധേയ വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. യൂസഫിന്റെ മരുമകനും പ്രശസ്ത സംവിധായകനുമായ ഹന്‍സല്‍ മെഹ്തയാണ് മരണവാര്‍ത്ത സ്ഥിരീകരിച്ചത്

അഭിഷേക് ബച്ചന്‍, മനോജ് ബാജ്‌പേയ് തുടങ്ങി നിരവധി പ്രമുഖര്‍ ആദരാഞ്ചലികള്‍ നേര്‍ന്നു. ബോബ് ബിശ്വാസ് ആണ് ഇദ്ദേഹത്തിന്റേതായി പുറത്തു വരാനിരിക്കുന്ന ചിത്രം.

സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി അസ്സോസിയേഷൻെറ എക്സിക്യൂട്ടീവ് അംഗമായ മോജി ജോണിൻെറ പിതാവ് റ്റി വി ജോൺ (84)നിര്യാതനായി.

റ്റി വി ജോണിൻെറ വേർപാടിൽ ബന്ധുക്കളുടെ ദുഃഖത്തിൽ മലയാളം യുകെ പങ്ക്‌ചേരുന്നതോടൊപ്പം അനുശോചനം അറിയിക്കുകയും ചെയ്യുന്നു.

സാൻഡൽവുഡ് പവർ സ്റ്റാർ പുനീത് രാജ്കുമാറിനെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് സോഷ്യൽ മീഡിയയിൽ മരണവാർത്ത പ്രചരിക്കുന്നത്.

ആരോഗ്യനില മോശമായതിനെ തുടർന്ന് അപ്പുവിനെ ബംഗളൂരുവിലെ വിക്രം ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നാണ് റിപ്പോർട്ടുകൾ. അദ്ദേഹം ഇപ്പോൾ ഇല്ലെന്നാണ് കുടുംബത്തോട് അടുത്ത വൃത്തങ്ങൾ പറയുന്നത്. എന്നാൽ, ആശുപത്രിയുടെ ഭാഗത്തുനിന്നോ കുടുംബത്തിൽ നിന്നോ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

കന്നട മതിനി ആരാധനാപാത്രമായ ഡോ. രാജ്കുമാറിന്റെ ഇളയ മകൻ പുനീത് അവസാനമായി അഭിനയിച്ച യുവരത്‌ന എന്ന സിനിമ വൻ ഹിറ്റായിരുന്നു. ചിത്രം നിരവധി ഭാഷകളിൽ പുറത്തിറങ്ങി.

അതേസമയം, പുനീത് രാജ്കുമാറിന്റെ മരണത്തെ തുടർന്ന് അദ്ദേഹത്തിന്റെ വീടിന് ചുറ്റും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്, അതേസമയം വിക്രം ആശുപത്രിക്ക് ചുറ്റും കനത്ത ബന്ദോബസ്‌റ്റ് ഏർപ്പെടുത്തിയിട്ടുണ്ട്.

അദ്ദേഹത്തിന്റെ അസുഖത്തെക്കുറിച്ചുള്ള വാർത്ത പുറത്തുവന്നയുടൻ ഗുരുദത്ത്, രവിചന്ദ്രൻ എന്നിവരടക്കം എല്ലാ വ്യവസായ പ്രമുഖരും അദ്ദേഹത്തെ സന്ദർശിക്കാൻ ആശുപത്രിയിലെത്തി. കർണാടക മുഖ്യമന്ത്രി ബൊമ്മൈയും ഉടൻ ആശുപത്രി സന്ദർശിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

വാർത്ത പരന്ന ഉടൻ പുനീതിന്റെ സഹോദരൻ ശിവരാജ്കുമാറും ആശുപത്രിയിലെത്തി. ആകസ്മികമായി, ശിവണ്ണയുടെ ചിത്രം ഭജരംഗി 2 ഇന്ന് തിയേറ്ററുകളിൽ എത്തി.

നേരത്തെ ഇന്ത്യൻ എക്‌സ്പ്രസ് എഴുത്തുകാരി ശാരദ ശ്രീനിധി ഈ വാർത്ത ശരിയല്ലെന്ന് ആശംസിച്ച് ട്വീറ്റ് ചെയ്തിരുന്നു. എന്നാൽ, ട്വീറ്റ് ഇപ്പോൾ ലഭ്യമല്ല.

കേരളത്തിലെ തന്നെ മുതിർന്ന അർബുദ രോഗ ചികിത്സാവിദഗ്ധനും തിരുവനന്തപുരം ആർസിസിയുടെ സ്ഥാപക ഡയറക്ടറുമായ ഡോ. എം കൃഷ്ണൻ നായർ(81) അന്തരിച്ചു. അർബുദബാധിതനായി ചികിത്സയിലായിരുന്നു. തിരുവനന്തപുരം ശാസ്തമംഗലത്തെ വസതിയിലായിരുന്നു അന്ത്യം.

അർബുദ രോഗ ചികിത്സാ മേഖലയിലെ സംഭാവനകൾ പരിഗണിച്ച് രാജ്യം പദ്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്. കേരളത്തിലെ ക്യാൻസർ ചികിത്സ രംഗത്ത് നൂതനമായ മാറ്റങ്ങൾക്ക് തുടക്കമിട്ടത് ഡോ. എം. കൃഷ്ണൻ നായരായിരുന്നു. ലോകാരോഗ്യ സംഘടനയിലെ കാൻസർ ഉപദേശകസമിതി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. കൊച്ചിയിലെ അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ റിസർച്ച് പ്രൊഫസറുമാണ്.

ആർസിസിയുടെ സ്ഥാപകൻ എന്ന നിലയിലും വലിയ സംഭവനകൾ നൽകി. കമ്മ്യൂണിറ്റി ഓങ്കോളജി, പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ, പീഡിയാട്രിക് ഓങ്കോളജി തുടങ്ങിയ മേഖലകളിൽ നിരവധി പദ്ധതികൾ അദ്ദേഹം നടപ്പിലാക്കി. ദേശീയ ക്യാൻസർ നിയന്ത്രണ പദ്ധതി തയ്യാറാക്കിയതിലും വലിയ പങ്ക് വഹിച്ചിട്ടുണ്ട്.

1963 ലാണ് കേരള സർവകലാശാലയിൽ നിന്ന് എംബിബിഎസ് ബിരുദം നേടുന്നത്. 1968 ൽ പഞ്ചാബ് സർവകലാശാലയിൽ നിന്ന് റേഡിയോ തെറാപ്പി ക്ലിനിക്കൽ ഓങ്കോളജിയിൽ ബിരുദാനന്തരബിരുദം നേടി. 1972 ൽ ലണ്ടനിലെ റോയൽ കോളേജ് ഓഫ് റേഡിയോളജിയിൽ നിന്ന് ക്ലിനിക്കൽ ഓങ്കോളജിയിലും ബിരുദം നേടി.

1988 മു​ത​ൽ 1993 വ​രെ ദ​ക്ഷി​ണ കൊ​റി​യ​യു​ടെ പ്ര​സി​ഡ​ൻ​റാ​യി​രു​ന്ന റോ​ഹ്​ താ​യെ വൂ (88) ​അ​ന്ത​രി​ച്ചു. അ​സു​ഖ ബാ​ധി​ത​നാ​യി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ്​ അ​ന്ത്യ​മെ​ന്ന്​ സോ​ൾ നാ​ഷ​ന​ൽ യൂ​നി​വേ​ഴ്​​സി​റ്റി ഹോ​സ്​​പി​റ്റ​ൽ അ​റി​യി​ച്ചു. 1979ൽ ​സൈ​നി​ക അ​ട്ടി​മ​റി ന​ട​ത്തി ഭ​ര​ണം പി​ടി​ച്ച ചു​ൻ ഡു ​ഹ്വാ​ന്​ സു​ഹൃ​ത്താ​യ താ​യെ വൂ ​ശ​ക്ത​മാ​യ പി​ന്തു​ണ ന​ൽ​കി​യി​രു​ന്നു.

സൈ​ന്യ​ത്തി​െൻറ ഒ​രു ഡി​വി​ഷ​നെ ന​യി​ച്ച താ​യെ വൂ ​ത​ല​സ്ഥാ​നം പി​ടി​ച്ച​ട​ക്കു​ന്ന​തി​ൽ സ​ഹാ​യി​ച്ചി​രു​ന്നു. ചു​ൻ ഡു ​ഹ്വാ​െൻറ പി​ൻ​ഗാ​മി​യാ​യി താ​യെ വൂ ​വ​രാ​നി​രി​ക്കെ രാ​ജ്യ​ത്ത്​ ജ​നാ​ധി​പ​ത്യാ​നൂ​കൂ​ല പ്ര​ക്ഷോ​ഭം ശ​ക്ത​മാ​യി. 1980ൽ ​ഗ്വാ​ങ്​​ജു ന​ഗ​ര​ത്തി​ൽ ​പ്ര​ക്ഷോ​ഭം ന​ട​ത്തി​യ ജ​നാ​ധി​പ​ത്യാ​നൂ​കൂ​ലി​ക​ളാ​യ 200 പേ​രെ സൈ​ന്യം വ​ധി​ച്ചു.

1987ൽ ​ഉ​യ​ർ​ന്നു​വ​ന്ന ശ​ക്ത​മാ​യ ജ​ന​കീ​യ പ്ര​ക്ഷോ​ഭ​ത്തെ തു​ട​ർ​ന്ന്​ പ്ര​സി​ഡ​ൻ​റ്​ തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ത്താ​ൻ ചു​ൻ ഡു ​ഹ്വ​യും ത​യെ വൂ​വും നി​ർ​ബ​ന്ധ​തി​രാ​യി. 1987 ഡി​സം​ബ​റി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​തി​പ​ക്ഷ നി​ര​യി​ലെ ഭി​ന്ന​ത മു​ത​ലെ​ടു​ത്ത്​ താ​യെ വൂ ​പ്ര​സി​ഡ​ൻ​റാ​യി.

അ​ഞ്ചു വ​ർ​ഷ​ത്തി​നു​ ശേ​ഷം ഭ​ര​ണ​ത്തി​ൽ നി​ന്ന്​ പു​റ​ത്താ​യെ താ​യെ വൂ​വി​നെ, സൈ​നി​ക അ​ട്ടി​മ​റി, അ​ഴി​മ​തി കു​റ്റ​ങ്ങ​ൾ ചു​മ​ത്തി ശി​ക്ഷി​ച്ചു. ര​ണ്ടു വ​ർ​ഷ​ത്തെ ത​ട​വു​ശി​ക്ഷ​ക്ക്​ ശേ​ഷം മാ​പ്പു ന​ൽ​കി വി​ട്ട​യ​ച്ച താ​യെ വൂ, ​പൊ​തു​സ​മൂ​ഹ​ത്തി​ൽ നി​ന്ന​ക​ന്നാ​ണ്​ ശി​ഷ്​​ട​കാ​ലം ക​ഴി​ച്ചു കൂ​ട്ടി​യ​ത്.

സ്റ്റോക്ക് ഓണ്‍ ട്രെന്‍റ് മലയാളി അസ്സോസിയേഷൻെറ മുൻ പ്രസിഡന്റ് ജസ്റ്റിൻ പനക്കലിൻെറ പിതാവ് ജെയിംസ്‌ പനക്കൽ (85) നിര്യതനായി. ജസ്റ്റിൻെറ പിതാവിൻെറ വിയോഗത്തിൽ മലയാളം യുകെ ന്യൂസ് ടീമിൻെറ അനിശോചനം ബന്ധുക്കളേയും സുഹൃത്തുക്കളേയും അറിയിക്കുന്നു.

സ്റ്റോക്ക് ഓൺ ട്രെന്റ്: സ്റ്റോക്ക് ഓൺ ട്രെൻഡിൽ താമസിക്കുന്ന സാലി ബിനോയിയുടെ നിര്യാതയായ മാതാവ് മറിയാമ്മ വർഗീസിന്റെ  (84) സംസ്ക്കാരം വെള്ളിയാഴ്ച്ച ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് നാട്ടിൽ വെച്ച് നടത്തപ്പെടുന്നു. പെരുമ്പടം സെന്റ് ജോർജ്ജ് ഓർത്തഡോക്‌സ് സുറിയാനി പള്ളിയിൽ ചടങ്ങുകൾ നടത്തപ്പെടും.

ഇന്നലെയാണ്  സാലിയുടെ മാതാവ് മറിയാമ്മ നാട്ടിൽ വാർദ്ധക്യ സഹജമായ ബുദ്ധിമുട്ടുകളെ തുടർന്ന് മരണമടഞ്ഞത്.

സാലി ബിനോയിയുടെ മാതാവിന്റെ വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

RECENT POSTS
Copyright © . All rights reserved