back to homepage

Obituary

നടി രേഖ സിന്ധു കാറപകടത്തിൽ മരിച്ചു; കൂടെ യാത്ര ചെയ്തവരും മരിച്ചതായാണ് സൂചന 0

സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. മരിച്ചവരുടെ മൃതദേഹങ്ങൾ തിരുപട്ടൂർ സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കന്നഡയിലും തമിഴിലും നിരവധി ടിവി ഷോകളിൽ നടി പങ്കെടുത്തിട്ടുണ്ട്. മോഡൽ കൂടിയാണ്. നിരവധി പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

Read More

പാലക്കാട് കണ്ണാടിയില്‍ ‍വാഹനാപകടത്തില്‍ അമ്മയും മകളും മരിച്ചു; അപകടത്തില്‍ ദുരൂഹത, കൊലപാതകമെന്ന് സംശയം 0

പക്ഷെ അപകടത്തില്‍ കൂടുതല്‍ ദുരൂഹതയുള്ളതായി പോലീസ് . വിനുപ്രിയ, നീതു എന്നിവര്‍ അപകടത്തിനു മുന്‍പേ മരിച്ചതായി സംശയം. ഇരുവരുടെയും കഴുത്തില്‍ ഒരേ രീതിയില്‍ ആഴത്തിലുള്ള മുറിവ്. കാര്‍ അപകടത്തില്‍പ്പെട്ടത് ഇവരുടെ മരണത്തിനുശേഷമാണോ എന്ന് സംശയം. സയനെ തമിഴ്നാട് പൊലീസ് കസ്റ്റഡിയിലെടുത്ത് കോയമ്പത്തൂരിലേക്ക്

Read More

ബോളിവുഡ് സൂപ്പർ സ്റ്റാർ വിനോദ് ഖന്ന അന്തരിച്ചു; അര്‍ബുദബാധിതനായി മുംബൈയില്‍ ചികില്‍സയിലായിരുന്നു 0

നടനും മുന്‍ കേന്ദ്രമന്ത്രിയുമായ വിനോദ് ഖന്ന (70) അന്തരിച്ചു.അര്‍ബുദബാധിതനായി മുംബൈയില്‍ ചികില്‍സയിലായിരുന്നു.നൂറ്റി നാല്‍പതോളം ചിത്രങ്ങളില്‍ അഭിനയിച്ചു. ആദ്യ ചിത്രം മൻ ക മീത് ആണ്.1997ല്‍ ബി.ജെ.പിയില്‍ ചേര്‍ന്നു . മൂന്നു തവണ എം.പിയാകുകയും ചെയ്തു. 2002 ൽ കേന്ദ്ര ടൂറിസം മന്ത്രിയായിരുന്നു.

Read More

യാത്രക്കിടയിൽ ബസിൽ തല പുറത്തിട്ട പതിമൂന്ന് വയസുകാരന് ദാരുണാന്ത്യം 0

ഓടുന്ന ബസിൽ തലപുറത്തിട്ട കുട്ടിക്ക് ദാരുണാന്ത്യം. തല റോഡരികിലെ വൈദ്യുതി പോസ്റ്റിലിടിച്ച് കുട്ടിയുടെ തലയറ്റു. കണ്ണൂർ കൊട്ടിയൂർ പഞ്ചായത്ത് ഓഫീസിന് മുൻവശത്താണ് സംഭവം. ഗൂഡല്ലര് നിന്ന് ആറളം ഫാമിലേക്ക് വരികയായിരുന്ന സിബി (13) ആണ് മരിച്ചത്. ആറളം ഫാമിൽ ജോലി ചെയ്യുന്ന നെല്ലിശേരി ജയറാമിന്റെ മകനാണ് സിബി. അമ്മയോടൊപ്പം കെ എസ് ആർ ടി സി ബസിൽ വരുന്നതിനിടയിൽ ഛർദിക്കുവാൻ തല പുറത്തേക്കിട്ടപ്പോഴാണ് അപകടം സംഭവിച്ചത് എന്ന് കരുതുന്നു. ഇടത് വശത്തിരുന്ന കുട്ടിയുടെ തല ഉടലിൽ നിന്ന് വേർപെട്ട് റോഡിന്റെ മറുവശത്തെ കനാലിൽ വീണ നിലയിലാണ്. കേളകം പൊലീസ് സ്ഥലത്തത്തിയിട്ടുണ്ട്.

Read More

അഞ്ചുവിളക്കിന്റെ നാട്ടിൽ സാമൂഹിക സാംസ്കാരിക സാമുദായിക രാഷ്ട്രീയ രംഗങ്ങളിൽ നിറഞ്ഞുനിന്ന അഡ്വ:ടോമി കണയംപ്ലാക്കൽ വാഹനാപകടത്തിൽ മരിച്ചു 0

സ്കൂട്ടർ നിയന്ത്രണം വിട്ട് ഓടയിൽ വീണ നിലയിലായിരുന്നു. ചങ്ങനാശേരി ഫയർഫോഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ജനറൽ ആശുപത്രിയിൽ എത്തിച്ച മൃതദേഹം ചങ്ങനാശേരി സർക്കിൾ ഇൻസ്പെക്ടർ കെ.പി. വിനോദ്, എസ്ഐ നിസാം എന്നിവരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് തയാറാക്കി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Read More

മലയാളം യുകെ ഡയറക്ടര്‍ ഷാജി തോമസിന്റെ ഭാര്യാ സഹോദരന്‍ നിര്യാതനായി 0

മലയാളം യുകെയുടെ ഡയറക്ടറും യുക്മ മുന്‍ ദേശീയ ട്രഷററുമായ ഷാജി തോമസിന്റെ ഭാര്യാ ആന്‍സി ഷാജിയുടെ സഹോദരന്‍ തോമസ് പി സി, പാണ്ടിയാലയില്‍ (73 വയസ്സ്)നിര്യാതനായി.  ഒരു മാസമായി അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്ന തോമസ്‌ ഇന്നലെ വൈകിട്ട് ആണ് നിര്യാതനായത്. രോഗ

Read More

ജർമനിയിൽ ഉപരിപഠനത്തിനു പോകാനായി വിമാനത്താവളത്തിലേക്കുള്ള യാത്രയിൽ യുവ ഡോക്ടർ വാഹനാപകടത്തിൽ മരിച്ചു. 0

മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം പാലാ മരിയൻ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം പിന്നീട്. പിതാവ് ടി.ടി. തോമസ് റിട്ട. ഹെഡ്മാസ്റ്ററും മാതാവ് സൂസമ്മ റിട്ട. എസ്ബിടി അസി. മാനേജരുമാണ്. ഡോ. ആകാശ് അരുണാപുരം മരിയൻ മെഡിക്കൽ സെന്ററിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: ആശിഷ്, ആനന്ദ്.

Read More

മാഞ്ചസ്റ്റര്‍ മലയാളി ജോര്‍ജ്ജ് തോമസിന്‍റെ പിതാവ് നിര്യാതനായി 0

അഡ്വ. റെന്‍സന്‍ സഖറിയ  മാഞ്ചസ്റ്റര്‍: ട്രാഫോര്‍ട് മലയാളി അസോസിയേഷന്‍ മുന്‍ ട്രഷറും, സാല്‍ഫോര്‍ഡ് സീറോ മലബാര്‍ ഡയസിസ് സെക്രട്ടറിയുമായ ജോര്‍ജ് തോമസിന്റെ പിതാവ് പി.ജെ.തോമസ് (87) നിര്യാതനായി. വാര്‍ദ്ധക്യ സഹജമായ രോഗത്തെ തുടര്‍ന്നു ചികിത്സയിലായിരുന്ന പരേതന്‍ ഏപ്രില്‍ 19 ബുധനാഴ്ച രാത്രി

Read More

ബിജു മൂന്നാനപ്പള്ളിയുടെ മാതാവിന്റെ സഹോദരി സിസ്റ്റര്‍ കാര്‍മ്മല്‍ നിര്യാതയായി 0

സലിസ്ബിറി : സലിസ്ബിറി മലയാളി അസ്സോസ്സിയേഷന്റെ സജീവാംഗമായ ബിജു മുന്നാനപ്പള്ളിയുടെ മാതാവിന്റെ മൂത്ത സഹോദരി സിസ്റ്റര്‍ കാര്‍മ്മല്‍ നിര്യാതയായി. ആന്ധ്രാപ്രദേശില്‍ വച്ചായിരുന്നു മരണം. 85 വയസ്സുള്ള സിസ്റ്റര്‍ കാര്‍മ്മല്‍ കഴിഞ്ഞ അറുപത് വര്‍ഷങ്ങളായി ഫ്രാന്‍സിസ്കന്‍ ക്ലാരിസ് കോണ്ഗ്രികേഷന്‍ സഭാംഗമാണ്. ആന്ധ്രാപ്രദേശിലെ എലൂറില്‍ സേവനം അനുഷ്ടിച്ചു വരികെയായിരുന്നു. കേരളത്തിന് പുറമെ, ആന്ധ്രാ, ബീഹാര്‍, കര്‍ണ്ണാടക, തുടങ്ങിയ സംസ്ഥാനങ്ങളിലും മദര്‍ സുപ്പീരിയര്‍ ആയി സിസ്റ്റര്‍ കാര്‍മ്മല്‍ സേവനം അനുഷ്ടിച്ചിട്ടുണ്ട്.

Read More

പ്രവാസി മലയാളികളായ രണ്ടു പേർ വ്യത്യസ്ത സ്ഥലങ്ങളിൽ ജോലിക്കിടയിൽ മരണമടഞ്ഞു 0

അഞ്ചൽ സ്വദേശി ഇബ്രാഹീംകുട്ടി ഷഹാൽ (63) ആണ്​ മരിച്ച മറ്റൊരു മലയാളി വാദികബീർ കേന്ദ്രമായുള്ള എഞ്ചിൻ ഒായിൽ വിപണന സ്​ഥാപനത്തിലെ സെയിൽസ്​മാനായി ജോലി ചെയ്​തുവരുകയായിരുന്നു.

റൂട്ടിൽ പോയപ്പോൾ ഞായറാഴ്​ച വൈകുന്നേരം ലിവയിൽ വെച്ചാണ്​ ഹൃദയാഘാതം ഉണ്ടായത്​. ഇതേ തുടർന്ന്​ ലിവയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടു

Read More