Obituary

സൗദി അറേബ്യയിലെ ജിദ്ദ നാഷണൽ ആശുപത്രിയിലെ സ്റ്റാഫ് നേഴ്സായി ജോലി ചെയ്തിരുന്ന മഞ്ജു ദിനു (36) ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞു. മഞ്ജു കണ്ണൂർ സ്വദേശിനിയാണ്. ദിനു തോമസാണ് ഭർത്താവ്, മഞ്ജുവിനും ദിനുവിനും മൂന്ന് മക്കളുണ്ട്. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.

മഞ്ജു ദിനുവിൻെറ വിയോഗത്തിൽ മലയാളം യുകെ ന്യൂസിൻെറ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

യുകെ: സൗത്താംപ്ടൺ മലയാളി ജിജിമോന്റെ മാതാവ് ചങ്ങനാശേരി തുരുത്തി പാലാത്ര ഏലിയാമ്മ വർഗീസ്(85)‌ നിര്യാതയായി.

സംസ്‌ക്കാരം 12/12/2020 ശനിയാഴ്ച രാവിലെ 10 മണിക്ക് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം ചങ്ങനാശേരി തുരുത്തി മർത്താ മറിയം ഫൊറോനാ പള്ളിയില്‍.

മക്കള്‍: അലക്സ്, ജെയിംസ് (ബാസിൽഡൺ, യുകെ ), റോസമ്മ ബേബി, മോനിച്ചൻ(ഹൂസ്‌റ്റൻ, ടെക്സാസ് യുഎസ് ), മോളിക്കുട്ടി ടോം(സൗദി), ജിജിമോൻ(സൗത്താംപ്ടൺ, യുകെ).
മരുമക്കള്‍: ത്രേസിയാമ്മ, റോസമ്മ, പരേതനായ ബേബി, ഷിജി, ടോം, സിന്ധു.

ജിജിമോന്റെ മാതാവിൻെറ വിയോഗത്തിൽ മലയാളം യുകെ ന്യൂസിൻെറ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

പ്രമുഖ ടെലിവിഷന്‍ നടി ദിവ്യ ഭട്‌നാഗര്‍ കൊവിഡ് ബാധിച്ച് മരിച്ചു. 34 വയസായിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഒരാഴ്ചയായി വെന്റിലേറ്ററില്‍ തുടരുകയായിരുന്നു. നവംബര്‍ 26നാണ് ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ചികിത്സ തുടരുന്നതിനിടെയാണ് അന്ത്യം. തേര യാര്‍ ഹൂന്‍ മെയ്ന്‍ എന്ന കോമേഡി ഷോ അവതരിപ്പിക്കുന്നതിനിടെയാണ് ദിവ്യക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു.

ഒരാഴ്ചയായി ഗുരുതരാവസ്ഥയിലായിരുന്നു. യേ റിശ്താ ക്യാ കെഹ്താ ഹായ്, സന്‍കാര്‍ ഉദാന്‍ ജീത് ഗെയ് തോ പിയ മോറെ, വിഷ് തുടങ്ങി നിരവധി ടെലിവിഷന്‍ പരിപാടികളില്‍ ശ്രദ്ധേയമായ വേഷം ഇവര്‍ കൈകാര്യം ചെയ്തിട്ടുണ്ട്. നിരവധി പേര്‍ അശംസകള്‍ നേര്‍ന്ന് രംഗത്തെത്തി.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

അസുഖ ബാധിതനായി ചികിത്സയിലായിരുന്ന റാന്നി സ്വദേശി തിയ്യാടിക്കൽ സാജു നിര്യാതനായി. മോട്ടോർ ന്യൂറോൺ അസുഖം ബാധിച്ചതിനെ തുടർന്ന് ഏതാനും മാസങ്ങളായി ചികിത്സയിലായിരുന്നു. വിറ്റ്നി കമ്മ്യൂണിറ്റി ഹോസ്പിറ്റൽ നഴ്സായ മിനിയാണ് ഭാര്യ. സാജു മിനി ദമ്പതികൾക്ക് രണ്ടു മക്കളാണുള്ളത്. മകൾ ബോണ്‍സ്മൗത്തില്‍ നിയമ വിദ്യാര്‍ത്ഥിയും മകൻ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയും ആണ്. സാജു ഓക്സ്ഫോർഡ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് സഭാംഗമാണ്.

സാജുവിന്റെ കുടുംബം ഒന്നര പതിറ്റാണ്ടിലേറെയായി യുകെയിലാണ് താമസം. യുകെയില്‍ തന്നെ സംസ്‌കാരം നടത്താനാണ് ആലോചിക്കുന്നത്. തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഫ്യൂണറല്‍ സര്‍വീസ് ഏറ്റെടുത്തിരിക്കുകയാണ്. സാജുവിന്റെ സഹോദരിയും കുടുംബവും താമസിക്കുന്നതും ഓക്‌സ്‌ഫോര്‍ഡില്‍ തന്നെയാണ്.

സാജുവിൻെറ മരണത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുകയും അവരുടെ വേദനയിൽ പങ്കുചേരുകയും ചെയ്യുന്നു.

സ്വന്തം ലേഖകൻ 

ഗ്ലോസ്റ്റർ : ഗ്ലോസ്റ്റർഷെയർ മലയാളി അസ്സോസിയേഷന്റെ മുൻ സെക്രട്ട്രറി സതീഷ് വെളുത്തേരിലിന്റെ പിതാവ് ചെങ്ങന്നൂർ ആലയിൽ ജോയ് വെളുത്തേരിൽ ( 75 ) നാട്ടിൽ വച്ച് നിര്യാതനായി. വാർദ്ധക്യ സഹജമായ രോഗത്താൽ ചെങ്ങന്നൂർ സഞ്ജീവനി ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെ ഇന്നലെ വൈകുന്നേരമാണ് മരണമടഞ്ഞത്. ഭാര്യ പരേത ശോശാമ്മ . മക്കൾ : സതീഷ് വെളുത്തേരിൽ  (യുകെ ) , സന്ധ്യ വെളുത്തേരിൽ  (ക്യാനഡ) , സിന്ധു വെളുത്തേരിൽ  ( ദുബൈ ). മരുമക്കൾ : മഞ്ജു , ഡേവിസ് , പ്രവീൺ. പിതാവിന്റെ ശവസംസ്കാര ചടങ്ങുകളിൽ പങ്കെടുക്കുവാനായി സതീഷ്  ഉടൻ നാട്ടിലേയ്ക്ക് പുറപ്പെടുന്നതായിരിക്കും.

സ്റ്റാ​​​​ർ വാ​​​​ർ സീ​​​​രി​​​​സി​​​​ൽ ഡാ​​​​ർ​​​​ത്ത് വേ​​​​ഡ​​​​റാ​​​​യി തി​​​​ള​​​​ങ്ങി​​​​യ ബ്രി​​​​ട്ടീ​​​​ഷ് ന​​​​ട​​​​ൻ ഡേ​​​​വ് പ്രോ​​​​സ് (85) അ​​​​ന്ത​​​​രി​​​​ച്ചു. പ്രോ​​​​സ് മ​​​​രി​​​​ച്ച വി​​​​വ​​​​രം അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ ഏ​​​​ജ​​​​ന്‍റ് തോ​​​​മ​​​​സ് ബോ​​​​വിം​​​​ഗ്ട​​​​ൺ ഫേ​​​​സ്ബു​​​​ക്കി​​​​ലൂ​​​​ടെ​​​​യാ​​​​ണ് അ​​​​റി​​​​യി​​​​ച്ച​​​​ത്.

എ​​​​ൺ​​​​പ​​​​തു​​​​ക​​​​ളി​​​​ൽ റി​​​​ലീ​​​​സ് ചെ​​​​യ്ത ആ​​​​ദ്യ സ്റ്റാ​​​​ർ​​​​വാ​​​​ർ സീ​​​​രീ​​​​സി​​​​ലാ​​​​ണു പ്രോ​​​​സ് തി​​​​ള​​​​ങ്ങി​​​​യ​​​​ത്. യു​കെ​യി​ൽ ജ​നി​ച്ച ഡേ​വ് പ്രോ​സ് വെ​യി​റ്റ് ലി​ഫ്റ്റിം​ഗി​ലും ബോ​ഡി ബി​ൽ​ഡിം​ഗി​ലും ത​ന്‍റെ ക​ഴി​വ് തെ​ളി​യി​ച്ചി​ട്ടു​ണ്ട്.

1962, 63,64 വ​ർ​ഷ​ങ്ങ​ളിൽ ബ്രി​ട്ടീ​ഷ് വെ​യ്റ്റ്‌​ലി​ഫ്റ്റിം​ഗ് ചാം​പ്യ​നാ​യി​രു​ന്നു ഡേ​വ്.​ സൂ​പ്പ​ർ​മാ​ൻ സി​നി​മ​യി​ലെ നാ​യ​ക​നാ​യി​രു​ന്ന ക്രി​സ്റ്റ​ഫ​ർ റീ​വി​ന്‍റെ ഫി​സി​ക്ക​ൽ ട്രെ​യി​ന​റാ​യും ഡേ​വ് പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. ആ​റ് അ​ടി ആ​റ് ഇ​ഞ്ച് ഉ​യ​ര​മു​ണ്ടാ​യി​രു​ന്ന ഡേ​വ് പ്രോ​സി​ന്‍റെ ക​ഥാ​പാ​ത്ര​മാ​യ ഡാ​ർ​ത്ത് വേ​ഡ​റി​ന് ശ​ബ്ദം ന​ൽ​കി​യ​ത് ന​ട​ൻ ജ​യിം​സ് ഏ​ൾ ജോ​ന​സ് ആ​ണ്.

നടന്‍ ബാലയുടെ പിതാവും സംവിധായകനുമായ ഡോ. ജയകുമാര്‍ അന്തരിച്ചു. 72 വയസ്സായിരുന്നു. നിര്‍മ്മാതാവ് കൂടിയാണ് അദ്ദേഹം. ഇന്ത്യയിലെ പ്രമുഖ സറ്റുഡിയോയായ അരുണാചലം സ്റ്റുഡിയോയുടെ ഉടമയാണ് ഡോ ജയകുമാര്‍.

നാനൂറിലധികം പ്രൊജക്ടുകളില്‍ ഭാഗമായിട്ടുണ്ട്. ചെന്താമരയാണ് ഭാര്യ. അരുണാചലം സ്റ്റുഡിയോയുടെ ഉടമ എകെ വേലന്റെ മകളാണ് ചെന്താമര. മൂന്നൂമക്കളാണ് ഉള്ളത്. ചലച്ചിത്ര സംവിധായകന്‍ ശിവയാണ് ഒരു മകന്‍. ഒരു മകള്‍ കൂടിയുണ്ട്. മകള്‍ വിദേശത്താണ്.

ലോക ഫുട്‌ബോളിന്റെ ഇതിഹാസം കണ്ണടച്ചു. ദ്യേഗോ മാറഡോണയെന്ന മാന്ത്രികൻ ഇനിയില്ല. ഹൃദയാഘാതമാണ്‌ മരണകാരണം. 60 വയസായിരുന്നു. തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന്‌ മാറഡോണയ്‌ക്ക്‌ ഈയിടെ ശസ്‌ത്രക്രിയ നടത്തിയിരുന്നു.‌

1986ൽ അർജന്റീനയ്‌ക്ക്‌ ലോകകപ്പ്‌ നേടിക്കൊടുത്ത മാറഡോണ വിശ്വ ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച കളിക്കാരനായി വിലയിരുത്തപ്പെട്ടു. ലോകമാകെ ആരാധകരെ സൃഷ്‌ടിച്ചു. അനുപമായ കേളീശൈലി കൊണ്ട്‌ ഹൃദയം കീഴടക്കി.

1982, 1986, 1990, 1994 ലോകകപ്പുകളിൽ അർജന്റീനയ്‌ക്കായി കളിച്ചു. 1986 ലോകകപ്പിൽ ഒറ്റയ്‌ക്ക്‌ അർജന്റീനയെ കിരീടത്തിലേക്ക്‌ നയിച്ചു. ഈ ലോകകപ്പോടെയാണ്‌ മാറഡോണ ലോക ഫുട്‌ബോളിൽ സിംഹാസനം ഉറപ്പിച്ചത്‌.

ക്ലബ്ബ്‌ ഫുട്‌ബോളിൽ ബൊക്ക ജൂനിയേഴ്‌സ്‌, ബാഴ്‌സലോണ, നാപോളി ടീമുകൾക്കായി ബൂട്ടണിഞ്ഞു. ആകെ 588 മത്സരങ്ങളിൽ 312 ഗോൾ.
ക്ലബ്ബിനും ദേശീയ കുപ്പായത്തിലും ഒരുപോലെ മികവുകാട്ടിയ കളിക്കാരനായിരുന്നു മാറഡോണ. അർജന്റീനയ്‌ക്കായി 106 കളിയിൽ 42 ഗോളും നേടി. 2010 ലോകകപ്പിൽ അർജന്റീന ടീമിന്റെ പരിശീലകനുമായിരുന്നു.

ബ്യൂണസ്‌ ഐറിസിലെ സാധാരാണ കുടുംബത്തിൽനിന്നായിരുന്നു മാറഡോണയെന്ന ഇതിഹാസത്തിന്റെ തുടക്കം. 1986 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ നേടിയ അത്ഭുത ഗോൾ ചരിത്രത്തിന്റെ ഭാഗമായി. ഇംഗ്ലീഷ്‌ താരങ്ങളെ വെട്ടിച്ച്‌ 60 മീറ്റർ ഓടിക്കയറി ലക്ഷ്യം കണ്ടപ്പോൾ അത്‌ നൂറ്റാണ്ടിന്റെ ഗോളായി കുറിക്കപ്പെട്ടു.

ഫുട്‌ബോളിനൊപ്പം ജീവിതവും ലഹരിയായിരുന്നു മാറഡോണയ്‌ക്ക്‌. ഏറെ വിവാദങ്ങളും പിന്തുടർന്നു. പലപ്പോഴും ആശുപത്രിയിലായി. ആരാധകരെ ആശ്വസിപ്പിച്ച്‌ ഓരോ നിമിഷവും മാറഡോണ തിരിച്ചുവന്നു. പക്ഷേ, ഇക്കുറി അതുണ്ടായില്ല. രോഗ മുക്തി നേടുന്നതിനിടെ ലോകത്തെ കണ്ണീരണയിച്ച്‌ ആ നക്ഷത്രം പൊലിഞ്ഞു.

ക്യാന്‍സര്‍ ബാധിച്ച് ഏറെ നാളായി ചികിത്സയിലായിരുന്ന തമിഴ് നടന്‍ തവസി അന്തരിച്ചു. തമിഴ് സിനിമയിലെ ഹാസ്യതാരമായിരുന്നു തവസി (60) . കോമഡി, നെഗറ്റീവ് റോളുകളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്ന നടനായിരുന്നു അദ്ദേഹം.

മധുരൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് അന്ത്യം. ചികിത്സയ്ക്ക് പണമില്ലെന്നും സഹായിക്കണമെന്നും ആവശ്യപ്പെട്ട് തവസി സംസാരിക്കുന്ന ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

തവസിയുടെ ദയനീയസ്ഥിതി ശ്രദ്ധയില്‍പ്പെട്ട തിരുപ്പറന്‍കുന്‍ട്രം എംഎല്‍എയും, തവസി ചികിത്സയില്‍ കഴിഞ്ഞിരുന്ന ആശുപത്രിയുടെ ഉടമയുമായ ഡോ. പി ശരവണന്‍ അദ്ദേഹത്തിന്റെ ചികിത്സ സൗജന്യമായിരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

മാത്രമല്ല, സൂപ്പര്‍താരം രജനീകാന്തും നടന്‍ ശിവകാര്‍ത്തിയേകനും തവസിയുടെ ചികിത്സയ്ക്ക് സഹായം നല്‍കാമെന്ന് പ്രഖ്യാപിച്ചിരുന്നു. 2013-ല്‍ ശിവകാര്‍ത്തികേയന്‍ നായകനായിരുന്ന ‘വരുത്തപ്പെടാത വാലിബര്‍ സംഘം’ എന്ന സിനിമയിലെ തവസിയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

നടി ലീന ആചാര്യ അന്തരിച്ചു. വൃക്ക സംബന്ധമായ രോഗത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. ക്ലാസ് ഓഫ് 2020, സേത് ജി എന്നീ പരിപാടികളിലെ അഭിനേതാവായിരുന്നു. ലീന രോഗബാധിതയായിരുന്നുവെന്ന് അറിഞ്ഞില്ലെന്ന് നടൻ ആയുഷ് ആനന്ദ് പറഞ്ഞു.

നടിയുടെ സഹോദരൻ കഴിഞ്ഞ ദിവസമാണ് അസുഖത്തെക്കുറിച്ച് വെളിപ്പെടുത്തിത്. കുറച്ചു വർഷങ്ങളായി അസുഖം അലട്ടുന്നുണ്ടായിരുന്നു. അമ്മ ദാനം നൽകിയ ഒരു വൃക്കയുമായാണ് ജീവിച്ചിരുന്നതെന്നും ആയുഷ് പറഞ്ഞു. എപ്പോഴും ഉത്സാഹത്തോടെ മാത്രം കണ്ടിരുന്ന അവരുടെ വിയോഗം കനത്ത നഷ്ടമാണെന്നും ആയുഷ് പറഞ്ഞു. വിവിധ മേഖലയിലുള്ളവർ അനുശോചനം രേഖപ്പെടുത്തി.

RECENT POSTS
Copyright © . All rights reserved