Obituary

ന്യൂസ് ഡെസ്ക് മലയാളം യുകെ

ബർമിങ്ഹാമിൽ താമസിക്കുന്ന ജേക്കബ് എബ്രഹാമിൻ്റെയും ലിൻസി ജേക്കബിൻ്റെയും മകളായ അലീവിയമോളുടെ മൃതസംസ്കാര ശുശ്രൂഷകൾ 26-10-21 രാവിലെ 10:30 ന് ബർമിംഗ്ഹാം സേക്രഡ് ഹാർട്ട് ആൻഡ് ഹോളി സോൾസ് (B27 6RG 1151 Warwick Road) പള്ളിയിൽ വെച്ച് അഭിവന്ദ്യ അയ്യൂബ് മോർ സിൽവാനോസ് മെത്രാപോലീത്തയുടെയും, സഹ വൈദികരുടേയും സാന്നിധ്യത്തിൽ നടക്കും. തുടർന്ന് ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് സോളിഹുൾ വിഡ്നി മാനർ (B939AA) സെമിത്തേരിയിൽ സംസ്കാര ശുശ്രൂഷകൾ നടത്തപ്പെടുന്നതാണ്. മൃതസംസ്കാര ശുശ്രൂഷകളിൽ പങ്കെടുക്കുന്നവർ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് പള്ളി അധികൃതർ പ്രത്യേകം ആവശ്യപ്പെട്ടിട്ടുണ്ട്.

അലീവിയ ഒക്ടോബർ രണ്ടാം തീയതി രാത്രി രണ്ടുമണിക്കാണ് മരണമടഞ്ഞത്. അലീവിയ കുറേ നാളുകളായി ചികിത്സയിലായിരുന്നു. കോട്ടയം ചിങ്ങവനത്തിനടുത്ത് ചാന്നാനിക്കാട് ആണ് ജേക്കബ് എബ്രഹാമിൻ്റെ സ്വദേശം. യൂണിവേഴ്സിറ്റി തലത്തിൽ പഠിക്കുന്ന ക്രിസ്റ്റി അലീവിയയുടെ സഹോദരനാണ്. വർഷങ്ങളായി ബർമിങ്ഹാമിൽ സ്ഥിരതാമസമാക്കിയിരിക്കുന്ന ജേക്കബ് എബ്രഹാമിൻ്റെയും ലിൻസിയുടെയും കുടുംബം ബെർമിങ്ഹാം സിറ്റി മലയാളി കമ്മ്യൂണിറ്റിയിലും സജീവമായിരുന്നു.

അലീവിയയുടെ നിര്യാണത്തിൽ ബെർമിങ്ഹാം സിറ്റി മലയാളി കമ്മ്യൂണിറ്റി അനുശോചനം അറിയിച്ചു.

അലീവിയയുടെ വിയോഗത്തിൽ മലയാളംയുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

തൈറോയ്ഡ് ശസ്ത്രക്രിയയ്ക്ക് പിന്നാലെ ഹൃദയസ്തംഭനം ഉണ്ടായി അടൂരിലെ വില്ലേജ് ഓഫീസർക്ക് ദാരുണമരണം. ബന്ധുക്കളുടെ പരാതിയെ തുടർന്ന് അടൂർ പോലീസ് കേസെടുത്തു. അടൂർ വില്ലേജ് ഓഫീസർ കലയപുരം വാഴോട്ടുവീട്ടിൽ എസ് കല(49)യാണ് മരിച്ചത്. ബന്ധുക്കൾ ചികിത്സാ പിഴവ് ആരോപിച്ച് അടൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇതോടെയാണ് ആശുപത്രിക്കെതിരെ കേസെടുത്തത്.

വെള്ളിയാഴ്ച രാവിലെ ഒൻപതിനാണ് അടൂരിലെ സ്വകാര്യ ആശുപത്രിയിൽ കല ശസ്ത്രക്രിയക്ക് വിധേയയായത്. തുടർന്ന് ഐസിയുവിലേക്ക് മാറ്റിയിരുന്നു. ശേഷം കലയുടെ ഭർത്താവ് ജയകുമാറിനെ വൈകിട്ട് ഒരു തവണ മാത്രം കാണിച്ചു. അപ്പോൾ കലയ്ക്ക് ബോധമുണ്ടായിരുന്നില്ല. പിന്നീട് കലയെ ബന്ധുക്കളെ ആരേയും കാണിച്ചിരുന്നില്ല. പിന്നീട് അധികൃതർ ആരോഗ്യനില വഷളായെന്നും ഹൃദയാഘാതം സംഭവിച്ചെന്നും മറ്റൊരു ആശുപത്രിയിലേക്ക് മാറ്റണമെന്നും ബന്ധുക്കളെ അറിയിച്ചു.

ഏറെ കാത്തിരുന്ന ശേഷമാണ് കലയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ സാധിച്ചതും. ശനിയാഴ്ച പത്തരയോടെ മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിക്കുകയും ചെയ്തു. ഇതോടെയാണ് ചികിത്സാപിഴവ് ആരോപിച്ച് കുടുംബം ആദ്യം ചികിത്സിച്ച ആശുപത്രിക്ക് എതിരെ പരാതി നൽകിയത്.എന്നാൽ ചികിത്സാപിഴവ് സംഭവിച്ചിട്ടില്ലെന്നും ചികിത്സയ്ക്കിടെ ഹൃദയസ്തംഭനമുണ്ടായതാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് ആദ്യം ചികിത്സിച്ച ആശുപത്രിയുടെ വിശദീകരണം.

അടൂരുകാരുടെ സ്വന്തം ‘വില്ലേജമ്മ’ ആയിരുന്നു. നാട്ടുകാരുടെ ഏതു ആവശ്യത്തിനും സഹായവുമായി മുന്നിൽ നിന്ന കലയുടെ വിയോഗം ഈ നാടിന് ഇനിയും വിശ്വസിക്കാനാകുന്നില്ല. അടൂരിലെ സ്വകാര്യ ആശുപത്രിയിലെ തൈറോയ്ഡ് ശസ്ത്രക്രിയയ്ക്ക് പിന്നാലെ ഹൃദയസ്തംഭനം ഉണ്ടായാണ് അടൂരിലെ വില്ലേജ് ഓഫീസറായിരുന്ന കല മരിച്ചത്.

വിവിധ ആവശ്യങ്ങൾക്ക് വില്ലേജ് ഓഫീസിലെത്തുന്ന നാട്ടുകാരെ സഹായിക്കാൻ ഒരു മടിയും കാട്ടാത്ത വ്യക്തിയായിരുന്നു കലയെന്ന് നാട്ടുകാർ ഓർക്കുന്നു. പ്രളയ സമയത്ത് രാവും പകലും ആളുകൾക്ക് ഭക്ഷണം, വസ്ത്രം, താമസ സൗകര്യം എന്നിവ ഒരുക്കുന്നതിന് മുൻപന്തിയിൽ നിന്നു.

വില്ലേജിൽ എത്തുന്നവരെ സഹായിക്കുന്നതിൽ ഒരു മടിയും കാണിക്കാത്ത പ്രകൃതമായിരുന്നുവെന്നു സഹപ്രവർത്തകരും പറയുന്നു. ഡെപ്യൂട്ടി തഹസിൽദാർ പദവിയിലേക്ക് സ്ഥാന കയറ്റം ലഭിക്കാനിരിക്കെയാണ് കലയുടെ വിയോഗം.

അടുപ്പമുള്ളവർ ‘വില്ലേജമ്മ’ എന്ന് വിളിച്ചിരുന്ന കലയുടെ വിയോഗം തീരാനഷ്ടമാണെന്ന് ഇവർ പറയുന്നു. ജനിച്ചതും വളർന്നതും അടൂർ ചേന്നംപള്ളി മലമേക്കരയിലായതിനാൽ ധാരാളം സുഹൃത്തുക്കൾ കലയ്ക്ക് അടൂരിലുണ്ടായിരുന്നു. ചെന്നീർക്കര വില്ലേജ് ഓഫീസർ ആയിരിക്കുമ്പോൾ മികച്ച വില്ലേജ് ഓഫീസർക്കുള്ള അവാർഡ് നേടിയ വ്യക്തത്വമായിരുന്നു കലയെന്ന് സുഹൃത്തുക്കൾ പറഞ്ഞു. ഭർത്താവിനും മക്കൾക്കുമൊപ്പം കലയപുരത്തായിരുന്നു ഇവരുടെ താമസം.

 

ന്യൂസ് ഡെസ്ക് മലയാളം യുകെ

വേൾഡ് മലയാളി കൗൺസിൽ യുകെയുടെ ചെയർമാൻ  ഡോ.ജിമ്മി ലോനപ്പൻ മൊയലൻെറ മാതാവ് എൽസി ലോനപ്പൻ തൃശ്ശൂരിൽ നിര്യാതയായി. ലോനപ്പൻ മൊയലൻെറ ഭാര്യയാണ് പരേത .  അങ്കമാലി (വളവഴി) വലത്തുകാരൻ കുടുംബാംഗമാണ് .

മക്കൾ : ഡോ. ജിമ്മി ലോനപ്പൻ (യു കെ), ഷമ്മി, നിമ്മി, ഡോ. സിമ്മി. മരുമക്കൾ :ലിജി, ഡോറിൻ, സ്റ്റാൻലി, ഡോ. നോബിൾ. സഹോദരങ്ങൾ :പി എ തോമസ്( മുൻ മുനിസിപ്പൽ ചെയർമാൻ, അങ്കമാലി), മേരി, റോസി, ആനി, വെറോനിക്ക, ത്രേസ്യാമ്മ.

സംസ്കാരം തിങ്കളാഴ്‌ച (04-10-2021) രാവിലെ 11-ന് തൃശൂർ പടിഞ്ഞാറെ കോട്ട സെന്റ് ആൻസ് പള്ളിയിൽ.

ജിമ്മി ലോനപ്പൻെറ മാതാവിൻെറ നിര്യാണത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു

ന്യൂസ് ഡെസ്ക് മലയാളം യുകെ

ബർമിങ്ഹാമിൽ താമസിക്കുന്ന ജേക്കബ് എബ്രഹാമിൻ്റെയും ലിൻസി ജേക്കബിൻ്റെയും മകളായ അലീവിയ ഇന്നലെ രാത്രി രണ്ടുമണിക്ക് മരണമടഞ്ഞു . അലീവിയ കുറേ നാളുകളായി ചികിത്സയിലായിരുന്നു. കോട്ടയം ചിങ്ങവനത്തിനടുത്ത് ചാന്നാനിക്കാട് ആണ് ജേക്കബ് എബ്രഹാമിൻ്റെ സ്വദേശം. യൂണിവേഴ്സിറ്റി തലത്തിൽ പഠിക്കുന്ന ക്രിസ്റ്റി അലീവിയയുടെ സഹോദരനാണ്. വർഷങ്ങളായി ബർമിങ്ഹാമിൽ സ്ഥിരതാമസമാക്കിയിരിക്കുന്ന ജേക്കബ് എബ്രഹാമിൻ്റെയും ലിൻസിയുടെയും കുടുംബം ബെർമിങ്ഹാം സിറ്റി മലയാളി കമ്മ്യൂണിറ്റിയിലും സജീവമായിരുന്നു. കുഞ്ഞ് അലീവിയയുടെ നിര്യാണത്തിൽ കുടുംബത്തെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ വിഷമിക്കുകയാണ് സുഹൃത്തുക്കളും ബന്ധുക്കളും.

ക്‌നാനായ യാക്കോബായ സമുദായ അംഗമായ ജേക്കബ് എബ്രഹാം പ്രാർത്ഥന കൂട്ടായ്മകളിൽ സജീവമായിരുന്നു. അലീവിയയുടെ നിര്യാണത്തിൽ അമേരിക്ക, കാനഡ, യൂറോപ്പ് മേഖലയിലെ മെത്രാപ്പോലീത്തയായ ഡോ. അയ്യൂബ് മോർ സിൽവാനോസും ഇടവക വികാരി റെവ . ഫാ . ജോമോൻ അച്ചനും ദുഃഖിതരായ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു.

അലീവിയയുടെ നിര്യാണത്തിൽ ബെർമിങ്ഹാം സിറ്റി മലയാളി കമ്മ്യൂണിറ്റി അനുശോചനം അറിയിച്ചു.

അലീവിയയുടെ വിയോഗത്തിൽ മലയാളംയുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

 

സ്റ്റോക്ക് ഓൺ ട്രെന്റ്: കൂത്താട്ടുകുളത്തിനടുത്തുള്ള വടകരയിൽ വച്ചുണ്ടായ വാഹനാപകടത്തിൽ  എടപ്പനാട്ട് കുടുംബാംഗം റോയി ജേക്കബ് മരണമടഞ്ഞു. അറുപത്തിരണ്ട്‌ (62) വയസ്സാണ് പ്രായം. സ്റ്റോക്ക് ഓൺ ട്രെന്റിൽ താമസിക്കുന്ന ക്രിസ്റ്റിയുടെ ഭാര്യ ഷെറിൻ ക്രിസ്റ്റിയുടെ പിതൃസഹോദരനാണ് ദാരുണമായി മരണമടഞ്ഞത്. ഇന്ന് പ്രാദേശിക സമയം വൈകീട്ട് 5:30 ന്  ആണ് അപകടം ഉണ്ടായത്.

കൂത്താട്ടുകുളത്ത് കച്ചവടം നടത്തുകയാണ് റോയി. വ്യായാമത്തിനായി സൈക്കിളിൽ സായാഹ്നസവാരിക്കിറങ്ങിയ റോയി  ബസിനടിയിലേക്ക് വീഴുകയായിരുന്നു. ബസ്സിന്റെ പിൻ ചക്രത്തിനടിയിൽ പെട്ട റോയ് തൽക്ഷണം മരണപ്പെടുകയും ചെയ്തു എന്നാണ് അറിയുന്ന വിവരം. ഉടൻ തന്നെ പോലീസ്, ഫിർഫോഴ്‌സ്‌ എത്തി മേൽനടപടികൾ സ്വീകരിക്കുകയും ചെയ്തു. കൂത്താട്ടുകുളം ആശുപത്രിയിലെ മോർച്ചറിയിൽ ആണ് മൃതദേഹം ഇപ്പോൾ ഉള്ളത്. ശവസംക്കാരം സംബന്ധിച്ച തീരുമാനം ആയിട്ടില്ല.

ഭാര്യ ലിസി, മുതലക്കോടം മാളിയേക്കൽ കുടുബാംഗമാണ്. രണ്ട് മക്കൾ, റിറ്റോ, റിയ.

ചലച്ചിത്ര-സീരിയൽ താരം സചിവോത്തമപുരം തകിടിയേൽ രാജമ്മയുടെ മകൾ ശ്രീലക്ഷ്മി (രജനി38) അന്തരിച്ചു. ചെല്ലപ്പൻ ഭവാനീദേവിയുടെ ഭാരതീയ നൃത്തകലാക്ഷേത്രത്തിൽ നൃത്തം അഭ്യസിച്ച് അരങ്ങേറ്റം കുറിച്ച ശ്രീലക്ഷ്മി സ്‌റ്റേജിലും ക്യാമറയ്ക്ക് മുന്നിലും നിരവധി കഥാപാത്രങ്ങളെ മികവോടെ അവതരിപ്പിച്ചു.

തൃപ്പൂണിത്തുറ അരവിന്ദാക്ഷമേനോന്റെ ജയകേരള നൃത്തകലാലയത്തിൽ വിവിധ ബാലേകളിൽ ശ്രദ്ധേയമാർന്ന കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. പത്തനംതിട്ട മുദ്ര നൃത്തവേദിയുടെ അർധാംഗന എന്ന ബാലേയിലെ അഭിനയത്തിന് അഖിലകേരള നൃത്തകലാലയത്തിന്റെ 2020ലെ സംസ്ഥാന അവാർഡ് നേടിയിട്ടുണ്ട്.

നിരവധി സിനിമകളിലും സീരിയലുകളിലും ഷോർട്ട് ഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്. സചിവോത്തമപുരം യുവരശ്മി ലൈബ്രറി മികച്ച കലാകാരിക്കുള്ള പുരസ്‌കാരം നൽകി ആദരിച്ചിരുന്നു.

ഭർത്താവ്: വിനോദ്, തലശ്ശേരി മാഹി സ്വദേശിയാണ്. മക്കൾ: വൈഷ്ണവ്, അഭിനവ് (ഇരുവരും വിദ്യാർഥികൾ (എവിഎച്ച്എസ്എസ് കുറിച്ചി).

ലണ്ടൻ : വേൾഡ് മലയാളി കൗൺസിൽ യുകെ പ്രസിഡന്റ്‌ സൈബിൻ പാലാട്ടിയുടെ മാതാവ് എലിഞ്ഞിപ്ര പരേതനായ പാലാട്ടി ജോസഫിന്റെ ഭാര്യ റോസി ജോസഫ് (80)അന്തരിച്ചു. അങ്കമാലി പടയാട്ടിൽ കുടുബാ൦ഗാമാണ് പരേത. സംസ്കാരം പിന്നീട്.

മക്കൾ :സൈബിൻ പാലാട്ടി (യുകെ ), ഓൽബിൻ പാലാട്ടി (അയർലണ്ട് ).മരുമക്കൾ : ടാൻസി പാലാട്ടി (യുകെ ), ജെന്നി പാലാട്ടി (അയർലണ്ട് ).

കൊച്ചുമക്കൾ :സിബിൻ, കെവിൻ, ബെഞ്ചമിൻ, ആദിമോൾ, ആദിക്കുട്ടൻ. സഹോദരങ്ങൾ :മേരി ഡേവിഡ്, ട്രീസ സ്റ്റീഫൻ, സി. ഫ്രാൻസി എഫ് സി സി, ജെമ്മ പോൾ (ജർമ്മനി ), ജോളി എം പടയാട്ടിൽ (ജർമ്മനി ), ആന്റു.

റോസി ജോസെഫിന്റെ വേർപാടിൽ വേൾഡ് മലയാളി കൗൺസിൽ ഭാരവാഹികളായ ഗോപാലപിള്ള, ജോൺ മത്തായി, ജോസഫ് ഗ്രിഗറി, ജോസ് കുംബ്ലുവേലിൽ, ഡോ :ജിമ്മി ലോനപ്പൻ മൊയ്‌ലൻ, ജിമ്മി ഡേവിഡ്, അജി അക്കരക്കാരൻ, പോൾ വർഗീസ്, വേണുഗോപാൽ, മാത്യു എബ്രഹാം, ബാബു തോട്ടാപ്പിള്ളി, അനീഷ്‌ എബ്രഹാം, ജോൺസൺ ദേവസ്യ, ലാലി ഫിലിപ്പ്, എൽദോ വർഗീസ്, പ്രസാദ് ജോൺ, ബേബി, സോണി സിൽവി, ഡോ :ഗ്രേഷ്യസ് സൈമൺ,ജോജി വർഗീസ്‌, മാത്യു ചെറിയാൻ, വെങ്കിടെഷ്, കൂടാതെ മറ്റു ഭാരവാഹികൾ, മെമ്പേഴ്സ്, തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.

റോസി ജോസഫിൻെറ നിര്യാണത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു

ചെങ്ങറ ഭൂ സമര നേതാവ് ളാഹ ഗോപാലന്‍ (72) അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെയാണ് അന്ത്യം. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വച്ച് ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു അന്ത്യം. രണ്ട് ദിവസം മുമ്പായിരുന്നു അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പത്തനംതിട്ട ജില്ലയിലെ ചെങ്ങറയില്‍ ഭൂസമരം സംഘടിപ്പിച്ച് ശ്രദ്ധേയനായ വ്യക്തിത്വമാണ് അദ്ദേഹം. കേരളത്തിലെ നിരവധി ഭൂ സമരങ്ങള്‍ക്ക് നേതൃത്വം വഹിച്ചിട്ടുള്ള ഗോപാലന്‍ ശാരീരിക അവശതകളെ തുടര്‍ന്ന് ഏറെ നാളായി വിശ്രമത്തിലായിരുന്നു.

2007 ഓഗസ്റ്റ് 4ന് തുടക്കം കുറിച്ച ചെങ്ങറ സമരം കേരള ചരിത്രത്തിലെ സുപ്രധാന സമരമാണ്. ഭൂരഹിതരുടെ ഭൂമിക്കു വേണ്ടിയുള്ള പോരാട്ടങ്ങള്‍ക്ക് കരുത്തു നല്‍കിയ സമരമായിരുന്നു ചെങ്ങറയിലേത്. ഹാരിസണ്‍ മലയാളത്തിന്റെ ഭൂമിയില്‍ കുടില്‍ കെട്ടിയാണ് സമരം നടത്തിയത്. 143 ഹെക്ടറോളം ഭൂമിയില്‍ കുടില്‍ കെട്ടിയായിരുന്നു സമരം. അഞ്ച് വര്‍ഷം മുമ്പ് സമര സമിതിയിലെ വിഭാഗീയതയെ തുടര്‍ന്ന് ചെങ്ങറയില്‍ നിന്ന് ഇറങ്ങി.

അംബേദ്കര്‍ ആശയങ്ങള്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിച്ച നേതാവാണ് ളാഹ ഗോപാലന്‍. ദലിതരുടെ അവകാശങ്ങള്‍ക്കായി എന്നും പ്രവര്‍ത്തിച്ചു. ആലപ്പുഴ സ്വദേശിയാണ്. കെഎസ്ഇബി ജീവനക്കാരനായിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയിലെ പ്രത്യേകിച്ച് വെസ്റ്റ് യോർക്ക് ഷെയറിലെ മലയാളി സമൂഹത്തെ കടുത്ത ദുഖത്തിലാഴ്ത്തിയിരിക്കുകയാണ് ചാൾസ് ജോസഫിൻെറ (56) ആകസ്മിക നിര്യാണം . സ്റ്റെയർ കേസിൽ നിന്ന് വീണതിനെ തുടർന്ന് തലച്ചോറിലുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . മകൾക്ക് മെഡിസിന് അഡ്മിഷൻ കിട്ടിയ സന്തോഷത്തിൽ മകളെ യൂണിവേഴ്സിറ്റിയിലാക്കി തിരിച്ചെത്തിയ സന്തോഷത്തിലായിരുന്നു ചാൾസും കുടുംബവും. മണിമല സ്വദേശിയായ ചാൾസ് കുട്ടമ്പേരൂർ കുടുംബാംഗമാണ്. ഭാര്യ ആൻസി ഫിലിപ്പ് , മകൾ ടാനിയ ചാൾസ്

ചാൾസ് ജോസഫിൻെറ വിയോഗത്തിൽ മലയാളംയുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

മാഞ്ചസ്റ്റർ ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന രാജി തോമസിൻെറയും മിനി തോമസിൻെറയും പിതാവ് കാഞ്ഞിരപ്പിള്ളി പൂവത്തിങ്കൽ ശ്രീ തോമസ്‌ പി സി (77) നാട്ടിൽ നിര്യാതനായി. സ്റ്റോക്ക് ഓൺ ട്രെന്റ് ക്രൂവിൽ താമസിക്കുന്ന റോയി ജോസഫിന്റെ പിതൃ സഹോദരനും ആണ് പരേതൻ, മകൻ ഷോയി തോമസ്‌ (കാഞ്ഞിരപ്പള്ളി). സംസ്കാരം 24/09/2021 വെള്ളിയാഴ്ച രാവിലെ 10.30 ന് പാലപുറ പള്ളിയിൽ വച്ച് നടത്തപ്പെടുന്നു.

തോമസ്‌ പി സിയുടെ നിര്യാണത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

RECENT POSTS
Copyright © . All rights reserved