സ്വന്തം ലേഖകൻ
ഗ്ലോസ്റ്റർ : ഗ്ലോസ്റ്റർഷെയർ മലയാളി അസോസിയേഷന്റെ മുൻ സെക്രട്ടറിയായിരുന്ന ജിൽസ് പോളിന്റെ പിതാവ് ശ്രീ : റ്റി. ജെ. പൗലോസ് ( 84 ) നാട്ടിൽ വച്ച് നിര്യാതനായി . വാർദ്ധക്യ സഹജമായ രോഗത്താൽ ഇന്ന് ഉച്ചയ്‍ക്കായിരുന്നു അന്ത്യം . പിതാവിന്റെ രോഗവിവരമറിഞ്ഞ ജിൽസ് പോൾ ഇന്നലെ തന്നെ നാട്ടിലേയ്ക്ക് തിരിച്ചിരുന്നു . പരേതന്റെ ശവസംസ്കാരം ബുധനാഴ്ച്ച കണ്ണൂർ കരുവഞ്ചാൽ ലിറ്റിൽ ഫ്ലവർ പള്ളിയിൽ വച്ച് നടത്തപ്പെടും. പിതാവിന്റെ ശവസംസ്‌കാര ശുശ്രൂഷകളിൽ പങ്കെടുക്കുന്നതിനായി മരുമകൾ ബീന ജിൽസ് നാളെ രാവിലെ നാട്ടിലേയ്ക്ക് തിരിക്കും. ഭാര്യ : മറിയാമ്മ . മക്കൾ : ലില്ലിക്കുട്ടി , എൽസിറ്റ് , ജോസ് , ഷാർലെറ്റ് , റോസിറ്റ് .
ജിൽസ് പോളിന്റെ പിതാവ് ശ്രീ : റ്റി. ജെ. പൗലോസിന്റെ നിര്യാണത്തിൽ ജി എം എ കമ്മിറ്റി അനുശോചനം അറിയിച്ചു .
കോഴിക്കോട്: മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എം കമലം അന്തരിച്ചു. കോഴിക്കോട്ടെ വസതിയില്‍ വെച്ച് രാവിലെ ആറുമണിയോടെയായിരുന്നു അന്ത്യം. 95 വയസ്സായിരുന്നു. സംസ്‌കാരം വൈകീട്ട് അഞ്ചുമണിക്ക് മാവൂര്‍ റോഡ് ശ്മശാനത്തില്‍ നടക്കും.
1946ലാണ് രാഷ്ട്രീയത്തിൽ എത്തിയ കമലം, കരുണാകരന്‍ മന്ത്രിസഭയില്‍ 82 മുതല്‍ 87 വരെ സഹകരണമന്ത്രിയായിരുന്നു. കോണ്‍ഗ്രസിന്റെ കേരള ചരിത്രത്തിലെ ഏറ്റവും പ്രമുഖയായ വനിതാ നേതാവായിരുന്നു എം കമലം. മുൻപ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുമായി നല്ല ബന്ധം സൂക്ഷിച്ചിരുന്നു ഇവർ.
വനിതാ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍, കെപിസിസി വൈസ് പ്രസിഡന്റ്, ജനറല്‍സെക്രട്ടറി, എഐസിസി അംഗം തുടങ്ങിയ നിലകളില്‍ ഏഴുപതിറ്റാണ്ടുകാലം പൊതുരംഗത്ത് കര്‍മനിരതയായിരുന്നു എം കമലം.
എം കമലത്തിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. കോൺഗ്രസ് പിളർന്ന് സംഘടനാ കോൺഗ്രസ് രൂപീകൃതമായപ്പോൾ ആ പാർട്ടിയുടെ കേരളത്തിലെ പ്രമുഖ നേതാവായിരുന്നു എം കമലം.
അടിയന്തരാവസ്ഥക്കെതിരായ പോരാട്ടത്തിൽ അവർ സജീവമായി രംഗത്തുണ്ടായിരുന്നു. ഏഴ് പതിറ്റാണ്ട് പൊതു രംഗത്ത് കർമനിരതയായിരുന്ന കമലം മികച്ച സംഘാടകയും വാഗ്മിയുമായിരുന്നുവെന്ന് മുഖ്യമന്ത്രി അനുസ്‌മരിച്ചു.
ഭര്‍ത്താവ് പരേതനായ മാമ്ബറ്റ സാമിക്കുട്ടി. എം. യതീന്ദ്രദാസ് പത്മജ ചാരുദത്തന്‍, എം മുരളി, എം രാജഗോപാല്‍, എം വിജയകൃഷ്ണന്‍ എന്നിവരാണ് മക്കള്‍.
സ്വന്തം ലേഖകൻ
വെസ്റ്റ് യോർക്ക് ഷെയറിലേ വെയ്ക്ക് ഫിൻസിൽ താമസിക്കുന്ന വെസ്റ്റ് യോർക്ക് ഷെയർ മലയാളി അസോസിയേഷൻ വൈസ് പ്രസിഡണ്ട് സാബു മാടശ്ശേരിയുടെ മാതാവ് സാലി പോൾ (73) ഇന്ന് രാവിലെ നിര്യാതയായി. സാലി പോൾ നാലാം കോട് പുത്തൻപുരയ്ക്കൽ കുടുംബാംഗവും മാടശ്ശേരിയിൽ കല്ലായിക്കൽ എം പി പൗലോസിന്റെ ഭാര്യയുമാണ് . മൃത സംസ്കാര ശുശ്രൂഷകൾ നാളെ വൈകുന്നേരം നാലുമണിക്ക് ഭവനത്തിൽ നിന്ന് ആരംഭിക്കും. തൃശ്ശൂർ കട്ടിലകട്ടിലപൂവ്വം സെന്റ് മേരീസ് ജാക്കോബൈറ്റ് സിറിയൻ ചർച്ചിലാണ് മൃതദേഹം സംസ്കരിക്കുക.
മക്കൾ : സജി പോൾ (പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ) , സെബി പോൾ ,സതീഷ് പോൾ (ബിസിനസ് )സാബു പോൾ (യുകെ വെയ്ക്ക് ഫിൻസ് )
പരേതയുടെ നിര്യാണത്തിൽ വെസ്റ്റ് യോർക്ക്ഷെയർ മലയാളി അസോസിയേഷൻ പ്രസിഡന്റ് സിബി മാത്യുവും മലയാളം യു കെ ഡയറക്ട് ബോർഡും അനുശോചനം രേഖപ്പെടുത്തി.
സ്വന്തം ലേഖകൻ
പ്ലൈമൗത്തിൽ താമസിക്കുന്ന സണ്ണി ഫ്രാൻസിസ് (52)ഹാർട്ട് അറ്റാക്ക് മൂലം മരണമടഞ്ഞു. കേരളത്തിൽ കടുത്തുരുത്തി ആണ് സണ്ണിയുടെ വീട്. ഭാര്യ ഇപ്പോൾ അവധിക്ക് നാട്ടിൽ പോയിരിക്കുകയാണെന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത്. കൂടുതൽ വിവരങ്ങൾ കിട്ടുന്നതനുസരിച്ച് മലയാളം യുകെ റിപ്പോർട്ട് ചെയ്യുന്നതായിരിക്കും.
അകാലത്തിലുള്ള സണ്ണിയുടെ നിര്യാണത്തിൽ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുകയും മലയാളം യുകെ ന്യൂസ് ടീമിന്റെ അനുശോചനം അറിയിക്കുകയും ചെയ്യുന്നു.
ചൊവ്വാഴ്ച വൈകീട്ട് മുതൽ കാണാതായ മലയാളിയും എറണാകുളം സ്വദേശിനിയുമായ ആന്‍ റോസ് ജെറിയുടെ(21) മൃതദേഹമാണ് ക്യാംപസ് വളപ്പിലെ സെന്റ് മേരീസ് തടാകത്തില്‍ വെള്ളിയാഴ്ച 11:15 am (പ്രാദേശിക സമയം ) ന് കണ്ടെത്തിയത്. യുഎസിലെ ഇന്‍ഡ്യാനയിലെ നോത്രദാം സര്‍വകലാശാല സീനിയർ വിദ്യാർഥിനിയായിരുന്നു മലയാളിയായ ആൻ റോസ് ജെറി.
പ്രാഥമികാന്വേഷണത്തില്‍ മരണത്തില്‍ ദുരൂഹതകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ അറിയിച്ചു. തടാകത്തിൽ നിന്നും പുറത്തെടുത്ത മൃതദേഹത്തിൽ പരിക്കുകൾ കണ്ടില്ല എന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. പോസ്റ്റ്മാർട്ടം ചെയ്ത ശേഷം മാത്രമേ കൂടുതൽ വിവരം അറിയുവാൻ കഴിയുകയുള്ളു.
ആന്‍ റോസിനെ കഴിഞ്ഞ ചൊവ്വാഴ്ച കാണാതായതിനെത്തുടര്‍ന്ന് അന്വേഷണം നടക്കുന്നതിനിടെയാണ് ക്യാംപസിലെ തടാകത്തില്‍ വിദ്യാര്‍ഥിനിയുടെ മൃതശരീരം പബ്ലിക് സേഫ്റ്റി ഓഫീസർ കണ്ടെത്തിയത്. ജെറിയുടെ നിര്യാണത്തിൽ എല്ലാവിധ സഹായവുമായി ക്യാപസ്സ് മിനിസ്ട്രി മുന്നിൽത്തന്നെയുണ്ട്.
പരേതയുടെ ആത്മശാന്തിക്കായി തിങ്കളാഴ്ച്ച (ജനുവരി 27 ) ഒൻപത് മണിക്ക് സേക്രഡ് ഹാർട്ട് ബസിലിക്കയിൽ കുർബാന അർപ്പിക്കുന്നു. എല്ലാവരെയും കുർബാനയിലേക്ക് ക്ഷണിക്കുന്നതായി യൂണിവേഴ്സിറ്റി പ്രസിഡന്റ് ഫാദർ ജോൺ വാർത്താകുറിപ്പിൽ അറിയിച്ചു.
[ot-video][/ot-video]
തെന്നിന്ത്യൻ നടി അമല പോളിൻ്റെ അച്ഛൻ പോൾ വര്‍ഗ്ഗീസ് അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ആശുപത്രി അധികൃതര്‍ പുറത്തിറക്കിയ പത്രക്കുറിപ്പിലൂടെയാണ് നടിയുടെ അച്ഛൻ്റെ വിയോഗ വാര്‍ത്ത പുറത്തറിയുന്നത്. വാര്‍ധക്യ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 61 വയസ്സായിരുന്നു.
നാളെയാണ് അന്ത്യോപചാര കര്‍മ്മ ചടങ്ങുകൾ നടക്കുക. നാളെ മൂന്നു മണിക്കും അഞ്ചു മണിക്കുമിടെ കുറുപ്പംപടി സെൻ്റ് പീറ്റേഴ്സ് ആൻ്റ് സെൻ്റ് പോൾ കാത്തോലിക് പള്ളിയിൽ വെച്ച് അന്ത്യോപചാര കര്‍മ്മങ്ങൾ നടക്കുമെന്നും പത്രക്കുറിപ്പിലൂടെ അറിയിച്ചു.
അച്ഛൻ്റെ വിയോഗസമയത്ത് നടി ചെന്നൈയിലായിരുന്നു. നടിയുടെ ഏറ്റവും പുതിയ ചിത്രമായ അധോ അന്ത പറവൈ പോല എന്ന ചിത്രത്തിൻറെ ട്രെയിലര്‍ ലോഞ്ച് ഫങ്ഷനിൽ പങ്കെടുക്കുകയായിരുന്നു.
വിവരമറിഞ്ഞ അമല പോൾ ഉടൻ നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. അമലയുടെ കുടുംബത്തിനുണ്ടായ നികത്താനാകാത്ത വിയോഗത്തിൽ ദുഖം രേഖപ്പെടുത്തി ആരാധകരും സുഹൃത്തുക്കളും സഹതാരങ്ങളും രംഗത്തെത്തിയിട്ടുണ്ട്.
നീലത്താമര എന്ന ചിത്രത്തിലൂടെ സിനിമാ രംഗത്തേക്ക് എത്തിയ അമല പോളിൻ്റെ സിനിമാ കരിയറിൻ്റെ ആദ്യഘട്ടത്തിൽ അച്ഛൻ വലിയ എതിർപ്പായിരുന്നു. എന്നാൽ പിന്നീട് അത് അച്ഛൻ അംഗീകരിച്ചിരുന്നു. സഹോദരൻ അഭിജിത്ത് പോൾ ആദ്യഘട്ടം മുതൽ അമല പോളിന് അഭിനയരംഗത്ത് തുടരാൻ വലിയ പിന്തുണ് നൽകി. പിന്നീട് അഭിജിത്തും അഭിനയരംഗത്ത് ഭാഗ്യം പരീക്ഷിച്ചിരുന്നു.
ലോകത്തിലെ ഏറ്റവും ചെറിയ മനുഷ്യൻ എന്ന ഗിന്നസ് റെക്കോർഡ് നേടിയ ഖാഗേന്ദ്ര താപ മഗർ അന്തരിച്ചു. വെറും 67.08 സെന്റീമീറ്റർ മാത്രമായിരുന്നു ഇദ്ദേഹത്തിന്റെ ഉയരം. 27–ാമത്തെ വയസിലാണ് ന്യൂമോണിയ ബാധയെത്തുടർന്ന് നേപ്പാൾ സ്വദേശിയായ മഗർ വിട വാങ്ങിയത്.
2010 ലാണ് ലോകത്തിലെ ഏറ്റവും ചെറിയ മനുഷ്യനെന്ന ഗിന്നസ് റെക്കോർഡ് മഗർ സ്വന്തമാക്കിയത്. അന്ന് അദ്ദേഹത്തിന് 18 വയസായിരുന്നു. പരിചയപ്പെടുന്നവരെയെല്ലാം നിറഞ്ഞ ചിരിയോടെ സ്വീകരിക്കുന്ന മഗർ സമൂഹമാധ്യമങ്ങളിലും താരമായിരുന്നു. മധ്യ നേപ്പാൾ നഗരമായ പൊഖാരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. നേപ്പാൾ വിനോദ സഞ്ചാര വകുപ്പിന്റെ ഔദ്യോഗിക പ്രചാരകനായിരുന്ന മഗർ ഒട്ടേറെ രാജ്യങ്ങളിലും സഞ്ചരിച്ചിട്ടുണ്ട്.
കഴിഞ്ഞ ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിനിടെ ഇന്ത്യൻ ടീമിനു വേണ്ടി ആർത്തുവിളിച്ച ഒരു മുത്തശ്ശിയെ ഓർമയില്ലേ? ഇന്ത്യൻ ക്രിക്കറ്റിന്റെ ഏറ്റവും പ്രായം ചെന്ന ആരാധിക ചാരുലത പട്ടേൽ (87) ഓർമയായി. ജനുവരി 13 ന് വൈകുന്നേരമാണ് ഇന്ത്യൻ ടീമിന്റെ ആരാധിക വിടവാങ്ങിയത്. മരണ വാർത്ത ട്വിറ്ററിൽ പങ്കുവച്ച ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡ് ചാരുലതയുടെ മരണത്തിൽ അനുശോചനം അറിയിച്ചു.
‘ടീം ഇന്ത്യയുടെ സൂപ്പര്‍ ആരാധിക ചാരുലത പട്ടേൽ ഞങ്ങളുടെ ഹൃദയങ്ങളില്‍ തുടരും. ക്രിക്കറ്റിനോടുള്ള അവരുടെ അഭിനിവേശം നമ്മെ പ്രചോദിപ്പിക്കും. അവരുടെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ’- ബിസിസിഐ ട്വിറ്ററില്‍ കുറിച്ചു. ലോകക്കപ്പിൽ ഇന്ത്യ- ഇംഗ്ലണ്ട് മത്സരത്തിനിടെയായിരുന്നു ചാരുലത മുത്തശ്ശി പ്രശസ്തയായത്. ക്യാപ്റ്റൻ വിരാട് കോലി ഗാലറിയിലെത്തി ചാരുലതയെ പരിചയപ്പെട്ടതോടെയാണ് അവർ പ്രശസ്തയായത്. ക്രിക്കറ്റ് താരം രോഹിത് ശർമയും ചാരുലതയുടെ സമീപമെത്തി സംസാരിച്ചിരുന്നു.
ചെറുമകൾ അഞ്ജലിക്കൊപ്പമായിരുന്നു ചാരുലത പട്ടേല്‍ അന്ന് മത്സരം കാണാനെത്തിയത്. മറ്റുള്ള മത്സരങ്ങൾ കാണാൻ വിരാട് കോലി മുത്തശ്ശിയ്ക്ക് ടിക്കറ്റ് നൽകുകയും ചെയ്തിരുന്നു. ഗുജറാത്ത് സ്വദേശിയായ ചാരുലതയുടെ ജനനം സൗത്ത് ആഫ്രിക്കയിൽ ആയിരുന്നു. പിന്നീട് ഇവർ 1974 ല്‍ ഇംഗ്ലണ്ടിലെത്തി. ഇന്ത്യ ആദ്യമായി ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടുമ്പോഴും ചാരുലത ഗാലറിയിലെ സാന്നിധ്യമായിരുന്നു.
ഇറാന്‍ സൈനിക ജനറല്‍ ഖാസിം സുലൈമാനിയുടെ സംസ്‌കാര ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും 35 പേര്‍ കൊല്ലപ്പെട്ടു. തിക്കിലും തിരക്കിലുംപെട്ട് 48 പേര്‍ക്ക് പരിക്കേറ്റതായും ഇറാന്‍ ദേശീയ ടെലിവിഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
പതിനായിരങ്ങളാണ് സുലൈമാനിയുടെ വിലാപയാത്രയിലും സംസ്‌കാരചടങ്ങിലും പങ്കെടുക്കാനായി ഖാസിം സുലൈമാനിയുടെ ജന്മനാടായ കെര്‍മാനില്‍ എത്തിയിരിക്കുന്നത്. ഇതിനിടെയായിരുന്നു അപകടം.
ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ മാത്രം പത്തുലക്ഷത്തിലേറെ പേര്‍ സുലൈമാനിയുടെ വിലാപയാത്രയില്‍ പങ്കെടുത്തെന്നാണ് റിപ്പോര്ട്ട്.
അമേരിക്കയുടെ വ്യോമാക്രമണത്തിലാണ് ഖാസിം സുലൈമാനിയും മറ്റു സൈനിക ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടത്. ബാഗ്ദാദ് വിമാനത്താവളത്തില്‍ നിന്ന് വരുമ്പോള്‍ സുലൈമാനിയുടെ വാഹനവ്യൂഹത്തിന് നേരേ യുഎസ് സൈന്യം മിസൈലാക്രമണം നടത്തുകയായിരുന്നു.