Social Media

 

ഈ പാവങ്ങളോട് വിലപേശരുത് ”

” അരവയർ നിറയ്ക്കാൻ കഷ്ടപ്പെടുന്ന ഇവരുടെ ബുദ്ധിമുട്ടുകൾ ആര് മനസിലാക്കും? മനസ്സിൽ തട്ടിയ ഒരു കൂട്ടുകാരന്റെ ഫേസ് ബുക്ക് പോസ്റ്റ് ഞാൻ നിങ്ങളോടും പങ്കു വയ്ക്കുന്നു. ഒരു നിമിഷം നിങ്ങൾ ഇതു വായിക്കാൻ  മനസുവന്നാൽ ചിലപ്പോൾ നിങ്ങളും ഇതു ശരിയെന്നു ചിന്തിച്ചേക്കാം അത് നിങളുടെ നല്ല മനസുകൊണ്ട്

കടപ്പാട് :   മനസിലാക്കി തന്ന ആ നല്ല സുഹൃത്തിന്…….                                                                                                                                                                                                                                                                                          
വയനാട് – മുത്തങ്ങ റോഡിലൂടെ യാത്രചെയ്യുമ്പോ
ൾ പലപ്പോഴും വഴിയരികിൽ ഇതുപോലെ അരവയർ, അല്ലെങ്കിൽ ഇരുവയർ നിറക്കാനുള്ള പണം സമ്പാദിക്കാൻ നിൽക്കുന്ന ആദിവാസിപ്പെൺകുട്ടികളെയും ആൺകുട്ടികളെയും കാണാം. ° °
വെറും 40 രൂപയാണ് ഇവർ അര കിലോയിൽ കൂടുതലുള്ള ഒരു പായ്ക്കറ്റിനു വില ആവശ്യപ്പെട്ടത്. എനിക്കു പകുതി മതിയെന്നു പറഞ്ഞപ്പോൾ പകുതിയെടുത്തശേഷം ആ പായ്ക്കറ്റ് എനിക്കു തന്നു. 40 രൂപ കൊടുത്തുകൊണ്ടു ഞാൻ പറഞ്ഞു. ഇത് നിങ്ങൾ വച്ചോളൂ…
വളരെ വിനയത്തോടെ മറുപടി:
വേണ്ട ചേട്ടാ.. 20 രൂപ മാത്രം മതി.
ഞാൻ സന്തോഷത്തോടുകൂടി തരുന്നതല്ലേ വാങ്ങിക്കാൻ പറഞ്ഞപ്പോൾ ആ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു.
അല്പം മടിച്ചുകൊണ്ടുതന്നെ 20 രൂപ വാങ്ങിയശേഷം അവർ പറഞ്ഞു.
ചേട്ടാ…. മിക്കവാറും ആളുകൾ ഞങ്ങളോട് 20 രൂപയ്ക്ക് തരുമോ എന്നാണു ചോദിക്കാറുള്ളത്.
പറഞ്ഞുതീരും മുൻപേ രണ്ടു കാറുകൾ വന്നു നിർത്തി. ഒരു ആഡംബര കാറിൽ ഒരു ഫാമിലി, മറ്റൊന്നിൽ അഞ്ചു ചെറുപ്പക്കാർ.
അവരോടും അവർ പറഞ്ഞു ഇതേ വില 40 രൂപ. ആ രണ്ടു കാറിലും വന്നവർ 20 രൂപയ്ക്ക് തരുമോ എന്നു ചോദിക്കുന്നതും ഞാൻ കേട്ടു. °
മൈസൂർ, ബാംഗളൂർ എവിടെയൊക്കെയോ പോയി ആയിരങ്ങൾ ധൂർത്തടിച്ചു തിരിച്ചുവരുന്നവ
ർ 20 രൂപയ്ക്കു വേണ്ടി ആ പട്ടിണിപ്പാവങ്ങളോട് വിലപേശുന്നത് കണ്ടപ്പോൾ അറിയാതെ ഞാൻ അവരോടുപറഞ്ഞു. “ഇവരോട് വിലപേശരുത്.” നിങ്ങൾ ഈ യാത്രയിൽ എത്രയോ രൂപ മുടക്കി ഹോട്ടലിൽ ഭക്ഷണംകഴിച്ചു. എത്രയോ രൂപ tip കൊടുത്തു. എന്നിട്ടും ഈ പാവങ്ങളോട് 20 രൂപയ്ക്കുവേണ്ടി വിലപേശിയല്ലോ..
40 രൂപ കൊടുത്ത് അവർ ഞാവൽപ്പഴം വാങ്ങും മുൻപേ ഞാൻ പറഞ്ഞുകൊടുത്തു. ഇത് ഒരു വിഷവും രാസവളവും ചേർക്കാത്ത കാട്ടു ഞാവൽപ്പഴമാണ്. നിങ്ങൾക്ക് ഒരിക്കലും ഇത് കടകളിൽ കിട്ടൂ….ല്ല.
എന്തായാലും അവർ നാലഞ്ചു പായ്ക്കറ്റുകൾ വാങ്ങി യാത്രയായി.
…..ആ സന്തോഷത്തിൽ ആദിവാസി സ്ത്രീകൾ എന്റെയടുത്തുവന്നപ്പോൾ ഞാൻ പേര് ചോദിച്ചു.
ബിന്ദു:
ആ ദിവസത്തെ അനുഭവം അവർ പറഞ്ഞു.
ചേട്ടാ… ഞങ്ങളുടെ ഭർത്താക്കന്മാർ ഇന്ന് ഈ ഞാവൽപ്പഴം പറിച്ചുകൊണ്ടിരുന്നപ്പോൾ താഴെനിന്ന ഞങ്ങളോടു പറഞ്ഞു. “ശബ്ദമുണ്ടാക്കരുത്, തൊട്ടടുത്തുതന്നെ രണ്ടു കടുവകൾ നിലയുറപ്പുച്ചിട്ടുണ്ട്. അല്പം ദൂരെയായി കാട്ടാനായും. ഞങ്ങൾ ജീവൻ പണയം വെച്ചാണ് ഈ പഴങ്ങൾ കാട്ടിൽപോയി പറിച്ചെടുക്കുന്നത്. എന്നിട്ടും ഞങ്ങളോട് വിലപേശുന്നവരാണ് അധികവും.”
അവരുടെ സത്യസന്ധമായ വാക്കുകൾ കേട്ടപ്പോൾ ഞാൻ ഫോട്ടോ എടുത്തോട്ടെയെന്നു ചോദിച്ചപ്പോൾ അവർ സമ്മതം മൂളി. എടുത്ത ഫോട്ടോയെല്ലാം അവരെക്കാണിച്ചു. അവരുടെ പുഞ്ചിരിക്കുന്ന മുഖം കണ്ടു. എനിക്കും സന്തോഷമായി. 50 രൂപ കൊടുത്ത് ഒരു പായ്ക്കറ്റു ഞാവൽപ്പഴം കൂടി ഞാൻ വാങ്ങിച്ചു. ബാക്കി പണം വാങ്ങാൻ നിൽക്കാതെ ഞാൻ യാത്ര തുടർന്നു.
വലിയ സൂപ്പർ മാർക്കറ്റുകളിൽ പോയി അമിതമായ തോതിൽ വിഷം കലർന്ന പഴവർഗ്ഗങ്ങൾ കൂടുതൽ വിലകൊടുത്തുവാങ്ങി കഴിക്കുന്നവർ അറിയുന്നില്ല. അവർ വിലകൂടിയ രോഗങ്ങളെക്കൂടിയാണ് വാങ്ങിക്കഴിക്കു
ന്നതെന്ന്
……എല്ലാവരോടും ഒരപേക്ഷ:
“ഈ പാവങ്ങളോട് വിലപേശരുത്.”
കാരണം, അവർ വലിയ കെട്ടിടങ്ങൾ പണിയാൻ വേണ്ടിയോ, കാർ വാങ്ങാനോ, അടിച്ചുപൊളിച്ചു ജീവിതം അസ്വദിക്കാനോ വേണ്ടിയല്ല ആ വഴിയരികിൽ വന്നു നിൽക്കുന്നത്. ആരുടേയും മുമ്പിൽ കൈനീട്ടാതെ, ഒരു നേരത്തെ ഭക്ഷണത്തിനുള്ള വക അദ്ധ്വാനിച്ചു കണ്ടെത്തുകയാണ് അവരുടെ ലക്ഷ്യം.
കഴുകൻകണ്ണുകൊണ്ട് അവരെ നോക്കരുത്. അവർ പാവങ്ങളാണ്.
“അവരോടു വിലപേശരുത്”

യുകെ : കേരളത്തില്‍ നഴ്സുമാര്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി വന്ന ഫുജൈറയിലുള്ള ജോയി അച്ചന്റെ ഫേസ്ബുക്ക് പോസ്റ്റിന് പിന്തുണയേറുന്നു. ഫുജൈറയിലുള്ള ഈ അച്ചന്‍ ഇട്ട ഫേസ്ബുക്ക് പോസ്റ്റില്‍ നഴ്സുമാര്‍ ജീവിതകാലം മുഴുവന്‍ അനുഭവിക്കുന്ന പ്രശ്നങ്ങളെപ്പറ്റി വളരെ സത്യസന്ധമായ നിരീക്ഷണങ്ങളാണ് നടത്തിയിരിക്കുന്നത്. അതോടൊപ്പം സമൂഹവും സഭയും സ്വീകരിക്കേണ്ട മാറ്റങ്ങളെപ്പറ്റിയും വ്യക്തമാക്കിയിട്ടുണ്ട്. സമൂഹത്തെ ബാധിക്കുന്ന പ്രശ്നങ്ങളില്‍ ഇതുപോലെയുള്ള അച്ചന്മാര്‍ നടത്തുന്ന ഇടപെടലുകള്‍ എന്തുകൊണ്ടും അഭിനന്ദനാര്‍ഹമാണ്.

ജോയി അച്ചന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം താഴെകൊടുക്കുന്നു

UNA യും കത്തോലിക്ക സഭയും സോഷ്യല്‍ മീഡിയ ട്രോളെഴ്സും ഞാനും പിന്നെ നിങ്ങളും !!!!
*************************************************
കൊച്ചി: കത്തോലിക്ക സഭയ്ക്ക് കീഴിലുള്ള ആശുപത്രികളില്‍ നഴ്സുമാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ വേതനം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനമായി എന്ന് ഇന്നലെ ടിവിയില്‍ കണ്ടു . നഴ്സുമാരുടെ കുറഞ്ഞ വേതനം നിശ്ചയിക്കുന്നതിനായി സഭ പതിനൊന്നംഗ കമ്മിറ്റി രൂപീകരിച്ചു. അടുത്തമാസം കൂടുതല്‍ ശമ്പള വര്‍ദ്ധന പ്രാബല്ല്യത്തില്‍ വരുമെന്നും സഭ വ്യക്തമാക്കിയിട്ടുണ്ട്. വേതന വര്‍ദ്ധനവിന്റെ കാര്യത്തില്‍ സര്‍ക്കാറിന്റെ തീരുമാനത്തിനായി കാത്തുനില്‍ക്കില്ലെന്നും സഭ അറിയിച്ചു. നിലവില്‍ സഭയുടെ കീഴിലുള്ള ആശുപത്രികളിലടക്കം മിനിമം വേതനം ആവശ്യപ്പെട്ട് നഴ്സുമാര്‍ പ്രതിഷേധത്തിലാണ്. കത്തോലിക്ക സഭയുടെ ആശുപത്രികളില്‍ നഴ്സുമാരുടെ ശമ്പളം വര്‍ദ്ധിപ്പിക്കും… അത് കണ്ടപ്പോള്‍ മാളത്തില്‍ നിന്നും പുറത്തു വന്നതല്ല. എനിക്കുമുണ്ട് ഇനി ചിലത് ചെയ്യാന്‍ എന്ന് ഞാന്‍ തിരിച്ചറിയുന്നു പ്രിയ സഹോദരീ മക്കള്‍ മാലാഖമാരെ ….

മാലാഖമാരെന്നു നമുക്കിഷ്ടമുള്ളപ്പോള്‍ അവരെ വിളിക്കുകയും അല്ലാത്തപ്പോഴൊക്കെ നാം അവരെ നമുക്ക് തോന്നിയപോലെ വിളിച്ചൂ .. ചിത്രീകരിച്ചൂ .. സാഹിത്യത്തിലും സിനിമയിലും മാധ്യമങ്ങളിലും നാം അവരെ കണ്ടതും അവരെക്കുറിച്ച് കേട്ടതില്‍ ഭൂരിഭാഗവും ഇവരുടെ ജീവിതത്തിന്റെ സേവനത്തിന്റെ മഹാനീയതയല്ല …. മറിച്ചു അതിന്റെ വളരെ അപൂര്‍വ്വമായ വീഴ്ച്ചകളെയും വിഹ്വലതകളേയും പാര്‍വ്വതീകരിക്കുന്നതാണ്. സമൂഹ മനസാക്ഷി രൂപപ്പെടുത്തുന്ന ഈ വിദ്യാഭ്യാസ, മാധ്യമ, രാഷ്ട്രീയ, കലാ സാഹിത്യരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ ഒരു മനസാക്ഷി പരിശോധനക്ക് തയ്യാറാകണം. അല്ലാതെ ഇപ്പോള്‍ കിടന്നു സോഷ്യല്‍ മീഡിയ ട്രോളിംഗ് നടത്തുന്ന പലരും ആരെയും സഹായിക്കാനാണെന്നൊന്നും കരുതേണ്ടതില്ല.. കിട്ടിയ അവസരങ്ങളില്‍ അവര്‍ ആളാകാനും കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാനും ശ്രമിക്കുന്ന കപട ബുദ്ധിജീവികളും ധാര്‍മ്മീകതയോന്നുമില്ലാത്ത ഫൈക് മീഡിയ വാരിയെഴ്സും മാത്രമാണെനും നാം തിരിച്ചറിയണം… 

നഴ്സിംഗ് പരിശീലനത്തിന്റെ പേരില്‍ അവരെ കൊള്ളയടിച്ചവരും കീശ വീര്‍പ്പിച്ചവരും. ഇപ്പോള്‍ എവിടെ?. തരംതാണ സാഹചര്യങ്ങളില്‍ അവര്‍ക്ക് TRAINING കൊടുത്ത്.. കടുത്ത സാമ്പത്തീക മാനസീക പീഡനങ്ങളിലൂടെയും ചൂഷണങ്ങളിലൂടെയും അവരെ കടത്തിവിട്ടു പലപ്പോഴും മുറിവേല്പിച്ചു വേദനിപ്പിച്ചു. സേവന മേഘലകളിലേക്ക് അവരെ ഇറക്കിവിട്ടപ്പോഴും അവര്‍ക്ക് ഇക്കാലമത്രയും സഹിക്കേണ്ടി വന്നത് കണക്കെടുത്ത് തിരുത്തേണ്ടതാണ്.. ഇന്നവര്‍ ശമ്പളം പറഞ്ഞൂ ഒരു കുടക്കിഴില്‍ അണി നിരന്നപ്പോള്‍ കൂലിക്കാര്യത്തില്‍ മാത്രമല്ല ഈ നല്ല മാലാഖമാര്‍ തിരുത്ത്‌ ആവശ്യപ്പെടുന്നത് എന്ന് കൂടി നമ്മുടെ സമൂഹവും ഭരണകൂടവും ന്യായാസനങ്ങളും ഏറ്റവും കൂടുതല്‍ നഴ്സിന്ഗ് സ്ഥാപനങ്ങളും ശുശ്രൂഷാ മേഘലകളും നടത്തുന്ന ക്രൈസ്തവ സഭയും അവരുടെ ആശ്രിത സന്ന്യാസ സഭകളും ഖേദപൂര്‍വ്വം ഓര്‍ക്കേണ്ടതുണ്ട്… ഈ സത്യം കൂടി കണക്കിലെടുത്തില്ലെങ്കില്‍.. ശമ്പളം കൂട്ടിയാലും ഈ മേഘലയിലുള്ള പ്രശ്നങ്ങള്‍ തീരില്ല.. അവര്‍ പരിശീലിക്കപ്പെടുന്ന ഇടങ്ങളും അവരുടെ പരിശീലകരും ഇതോടുകൂടി ശുദ്ധീകരിക്കപ്പെണം …

ഈ മാലാഖമാര്‍ നമ്മുടെ മക്കളാണ്.. നമ്മുടെ സഹോദരിമാരാണ്.. ഈ നാടിന്റെ അഭിമാന ഭാജനങ്ങളാണ്. ജീവിതത്തില്‍ പലപ്പോഴും നമ്മള്‍ അവരുടെ പരിചരണം. അനുഭവിക്കുന്നവരാണ്… എപ്പോഴെങ്കിലും നമ്മള്‍ അവരെക്കുറിച്ച് ചിന്തിച്ചോ? അവര്‍ക്കും കുടുംബമുണ്ട്.. മക്കളുണ്ട്.. ശരീരമുണ്ട് വേദനയുണ്ട് രോഗങ്ങളുണ്ട് എന്നൊക്കെ! സേവനകാലം കഴിഞ്ഞു റിട്ടയര്‍ ചെയ്യുമ്പോള്‍.. അതും പലരും അകാലത്തില്‍ പാതി വഴിയില്‍ നടുവേദനക്കാരും .. വെരിക്കോസ് രോഗികളും ഗര്‍ഭാശയ സംബന്ധമായ രോഗികളും ആയാണ് ഇറങ്ങി വരാറ്. അവര്‍ക്ക് ശിഷ്ടകാലത്ത് നല്ല പരിചരണം ആവശ്യ മുണ്ട്.. അതിനു നമ്മുക്ക് രാഷ്ട്രീയ സാമൂഹ്യനീതിന്യായ ആല്മീയ പദ്ധതികളും സ്ഥാപനങ്ങളും കര്‍മ്മപരിപാടികളും വേണം …

അതുകൊണ്ട് നമുക്ക് ഇപ്പൊ കാട്ടിയ വീറും വാശിയും ട്രോളിംഗ് പോസ്റ്റ്‌ ഇട്ട വൈദീകരും ബുദ്ധിജീവികളും, വാരിയെഴ്സും സിനിമാ സാഹിത്യ മാധ്യമ ജീവനക്കാരും കലാകാരന്മാരും ഒക്കെ കാതും കണ്ണും ഹൃദയവും തുറന്നു ജാഗ്രതയോടെ തിരുത്തല്‍ ശക്തിയായി സോഷ്യല്‍ മീഡിയായില്‍ മാത്രമല്ല നമ്മുടെ പ്രസംഗ പീഠങ്ങളിലും ക്ലാസുകളിലും സെമിനാറുകളിലും കലാ സാഹിത്യ കര്‍മ്മ മണ്ഡലങ്ങളിലും ഈ നല്ല മാലാഖമാര്‍ക്ക് വേണ്ടി അവര്‍ നമ്മുടെ ICU WENTILATOR കിടക്കകള്‍ക്കരികില്‍ 
കാവലിരിക്കുന്ന പോലെ കാവലിരിക്കാം … 
സുവിശേഷപ്പെട്ടി 
ജോയി അച്ഛന്‍ SDB

More news.. കേരളാ സർക്കാർ നഴ്സിന് 33,000 രൂപ തുടക്ക ശമ്പളം..  കോട്ടയം എസ്.എച്ചിൽ  6,000.. കട്ടപ്പന സെൻറ് ജോൺസിൽ 6,500.. പാലായിലെ മാലാഖാമാർക്കും ലഭിക്കുന്നത് ഇതേ ശമ്പളം.. 15 വർഷം പരിചയമുള്ളവർക്ക് 12,000.. യൂണിയൻ തുടങ്ങിയാൽ പ്രതികാരനടപടി.. നഴ്സുമാരുടെ സമരം പൊതുജനം ഏറ്റെടുക്കുന്നു.

 

യുട്യൂബില്‍ രസകരമായ വീഡിയോകള്‍ ഇട്ട് ആരാധക വൃന്ദത്തെ സൃഷ്ടിച്ചെടുത്ത യുവാവിന് ദാരുണമായ അന്ത്യം. യുഎസിലെ മിന്നസോട്ടയില്‍ ജൂണ്‍ 26നായിരുന്നു സംഭവം. 22കാരനായ പെഡ്രോ റുയിസും ഭാര്യ മൊണാലിസ പെറെസും യു ട്യൂബിലെ ചിരപരിചിതരാണ്. ഇവരുടെ വീഡിയോകള്‍ ലക്ഷങ്ങള്‍ കാഴ്ചക്കാരാകാറുണ്ട്. എന്നാല്‍, ഒരു സാഹസിക പ്രകടനം പെഡ്രോയുടെ ജീവനെടുത്തു. തോക്കുപയോഗിച്ചു കൊണ്ടുള്ള സാഹസിക പ്രകടനമാണ് വിനയായത്. കട്ടിയുള്ള പുസ്തകം നെഞ്ചോട് ചേര്‍ത്തു നില്‍ക്കുന്ന പെട്രോയുടെ നേര്‍ക്കെതിരെ മൊണാലിസ വെടിയുതിര്‍ക്കണമെന്നതായിരുന്നു ആശയം. ഭാര്യ ഇതിന് എതിരുനിന്നെങ്കിലും കൂടിയ എന്‍സൈക്ലോപീഡിയ ബുക്കില്‍ പെഡ്രോ വെടിയുതിര്‍ത്ത് അപകടമില്ലെന്ന് കാണിച്ചു കൊടുത്തു. പുസ്തകം തുളച്ചു പോയി എന്നല്ലാതെ വെടിയുണ്ട അപ്പുറം കടന്നിരുന്നില്ല. പരീക്ഷണം ചെയ്ത് വിശ്വാസം ജനിപ്പിച്ചതിനാലാണ് ഇത്തരമൊരു സാഹസത്തിന് മുതിര്‍ന്നതെന്ന് മൊണാലിസ പറയുന്നു. എന്നാല്‍ ഇരുവരും പ്രതീക്ഷിച്ച പോലെ ആ പ്രകടനം മുന്നോട്ടു പോയില്ല. ഇരുവരുടെയും 3 വയസ്സ് പ്രായമുള്ള മകളും 30 പേരും പ്രകടനം നടത്തുമ്പോള്‍ പരിസരത്തുണ്ടായിരുന്നു. വെടിയുണ്ട പുസ്തകവും കടന്ന് പെഡ്രോയുടെ ഹൃദയത്തില്‍ തുളച്ചു കയറി. സംഭവസ്ഥലത്ത് വെച്ച് തന്നെ പെഡ്രോ മരണമടഞ്ഞു. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് മൊണാലിസയ്ക്കെതിരെ പോലീസ് കേസെടുത്തു. 10 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്

ഗ്ലാമര്‍ വേഷങ്ങളോട് ഒട്ടും എതിര്‍പ്പില്ലാത്ത നായികയാണ് പ്രിയാമണി എന്ന് ആരാധകര്‍ക്കറിയാവുന്നതാണ്. പൊതുവെ മലയാളി നായികമാര്‍ ചെയ്യാന്‍ മടിയ്ക്കുന്ന ബിക്കിനി വേഷം പോലും അന്യഭാഷയില്‍ ചെയ്ത് ആ ധൈര്യം പ്രിയ നേരത്തെ തെളിയിച്ചതാണ്. സിനിമകളില്‍ മാത്രമല്ല, മാഗസിനുകള്‍ക്കും ചാനലുകള്‍ക്കും വേണ്ടിയുള്ള ഫോട്ടോഷൂട്ടുകളിലും അതീവ ഗ്ലാമറസ്സായി പ്രിയാമണി എത്താറുണ്ട്. അങ്ങനെ ഒരു ഫോട്ടോഷൂട്ട് വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കപ്പ ടിവിയ്ക്ക് വേണ്ടി നടത്തിയ ഫോട്ടോ ഷൂട്ടിന്റെ വീഡിയോ ആണ് വിഷയം.

ജൂണ്‍ നാലിന് നടത്തിയ ഫോട്ടോഷൂട്ട് വീഡിയോ ഇപ്പോഴാണ് സോഷ്യല്‍ മീഡിയയില്‍ ട്രെന്റാകുന്നത്. നടിയുടെ ഫോട്ടോഷൂട്ട് വച്ച് ട്രോളുകളും ഇറങ്ങിക്കഴിഞ്ഞു. വിവാഹം ഉറപ്പിച്ചതോടെ പ്രിയ ഇപ്പോള്‍ സിനിമകളുടെ എണ്ണം കുറച്ചിരിയ്ക്കുകയാണ്. ഏറ്റെടുത്ത ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ ഉടന്‍ വിവാഹമുണ്ടാവുമെന്നാണ് നടിയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. അങ്കുളിക, വ്യൂഹ, കമിനി എന്നീ കന്നട ചിത്രങ്ങളാണ് ഇനി പ്രിയാമണിയ്ക്ക് പൂര്‍ത്തിയാക്കാനുള്ളത്. ഇപ്പോള്‍ വൈറലാകുന്ന നടിയുടെ ഫോട്ടോഷൂട്ട് വീഡിയോ കാണാം.

[ot-video][/ot-video]

 

ഫേസ്ബുക്കിലെ പ്രൊഫൈല്‍ പിക്ച്ചര്‍ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിന്റെ ഭാഗമായും പ്രൈവസി പോളിസികള്‍ കാര്യക്ഷമാക്കുന്നതിന്റെയും ഭാഗമായും ഫേസ്ബുക്ക് പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുന്നു. പ്രൊഫൈല്‍ പിക്ച്ചര്‍ ഗാര്‍ഡ് എന്ന് പേരിട്ടിരിക്കുന്ന ഫീച്ചര്‍ ഇന്ത്യയില്‍ മാത്രമാണ് നിലവില്‍ അവതരിപ്പിക്കുന്നത്. ഇതുവഴി അന്യര്‍ ഫേസ്ബുക്ക് പ്രൊഫൈല്‍ പിക്ച്ചറുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതും ദുരുപയോഗം ചെയ്യുന്നതും നിയന്ത്രിക്കാന്‍ അക്കൗണ്ടുടമക്ക് സാധിക്കും. ഫോട്ടോ ഇന്റര്‍നെറ്റ് വഴി ദുരുപയോഗം ചെയ്യപ്പെടുമോയെന്ന ഭയം കാരണം ഇന്ത്യയിലെ സ്ത്രീകള്‍ ഫേസ്ബുക്കില്‍ പ്രൊഫൈല്‍ പിക്ച്ചര്‍ നല്‍കാന്‍ ഭയപ്പെടാറുണ്ടെന്നാണ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍സ് നടത്തിയ സര്‍വ്വേയില്‍ മനസ്സിലാക്കിയത്. ഫേസ്ബുക്കിന്റെ ഔദ്യോഗിക ബ്ലോഗ് വഴിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. നിരവധി റിസര്‍ച്ച് ഓര്‍ഗനൈസേഷനുകളുമായി ചേര്‍ന്നാണ് ഫേസ്ബുക്ക് പുതിയ സുരക്ഷാഫീച്ചര്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. ഏകദേശം 200 മില്യണോളം ഉപഭോക്താക്കളാണ് ഫേസ്ബുക്കിന് ഇന്ത്യയില്‍ മാത്രമായുള്ളത്. പുതിയ സുരക്ഷാ ഫീച്ചര്‍ ലഭിക്കാനായി നിങ്ങളുടെ ഫേസ്ബുക്ക് ആപ്ലിക്കേഷനില്‍ ന്യീഫീഡ് റിഫ്രഷ് ചെയ്താല്‍ മാത്രം മതി. അതിനുശേഷം പുതിയ പിക്ചര്‍ ഗാര്‍ഡ് ഫീച്ചറിനെക്കുറിച്ചുള്ള ഒരു സന്ദേശം സ്‌ക്രീനില്‍ വരും. ഇതിന് ഓക്കെ നല്‍കിയതിന് ശേഷം ഈ ഫീച്ചര്‍ ആക്ടിവേറ്റ് ചെയ്യാവുന്നതാണ്. ആക്ടിവേറ്റ് ആയിട്ടുണ്ടെങ്കില്‍ നിങ്ങളുടെ പ്രൊഫൈല്‍ പിക്ച്ചറിന് ചുറ്റും ഒരു നീല ഷീല്‍ഡ് പ്രത്യക്ഷപ്പെടും. ഇങ്ങനെ സംരക്ഷിക്കപ്പെടുന്ന ചിത്രങ്ങള്‍ സ്‌ക്രീന്‍ഷോട്ട് എടുക്കാന്‍ സാധിക്കില്ലെന്നാണ് ഫേസ്ബുക്കിന്റെ അവകാശവാദം.

തിരക്കേറിയ തെരുവിലൂടെ കടന്നു പോയ വാഹനത്തിനു പുറകിൽ സിംഹത്തെ കണ്ട നാട്ടുകാർ ഒന്നു ഞെട്ടി. സിംഹത്തെ കണ്ട പലരും ഉച്ചത്തിൽ അലറി. പാക്കിസ്ഥാനിലെ കറാച്ചിയിലാണ് സംഭവം. കറാച്ചിയിലെ കരിമാബാദിലെ തെരുവിലൂടെ പിക്കപ് ട്രക്കിൽ സിംഹത്തെ കൊണ്ടുപോകുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ദൃശ്യങ്ങൾ വൈറലായതോടെ സിംഹത്തിന്റെ ഉടമയ്ക്കെതിരെ നടപടിയെടുക്കൻ സിന്ദ് ഇന്റീരിയർ മന്ത്രി സൊഹെയ്ൽ അൻവർ സിയാൽ പൊലീസിന് നിർദേശം നൽകി.

സിംഹത്തിന്റെ ഉടമ ജാവേദിനെ അറസ്റ്റ് ചെയ്തതായും മൃഗത്തെ കസ്റ്റഡിയിൽ എടുത്തതായും സീനിയർ സൂപ്രണ്ട് ഓഫ് പൊലീസ് അറിയിച്ചതായി പാക്കിസ്ഥാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മെഡിക്കൽ ചെക്കപ്പിനായി മൃഗത്തെ കൊണ്ടുപോവുകയായിരുന്നെന്നും മൃഗത്തെ സംരക്ഷിക്കുന്നതിന് തനിക്ക് ലൈസൻസുണ്ടെന്നും ജാവേദ് പൊലീസിനോട് പറഞ്ഞതായും റിപ്പോർട്ടുണ്ട്.

അതേസമയം, പ്രൈവറ്റ് മിനി സൂ നടത്തുന്നതിന് സിന്ദ് പ്രവിശ്യയിലെ വൈൾഡ്‌ലൈഫ് ഡിപ്പാർട്മെന്റ് ജാവദിന് പെർമിറ്റ് നൽകിയിരുന്നെന്നും അതിന്റെ കാലാവധി കഴിഞ്ഞ ജൂണിൽ കഴിഞ്ഞുവെന്നും പൊലീസ് വ്യക്തമാക്കി.

അമേരിക്കയിലാണ് സംഭവം. മൊബൈലിൽ നോക്കി നടന്ന ഒരു സ്‌ത്രീയാണ് വീണുപോയത്. ഫോണിൽ നോക്കി നടക്കുകയായിരുന്ന ഇവർ മുന്നിലുളള സെല്ലാറിലേക്ക് വീഴുകയായിരുന്നു. നിരീക്ഷണ ക്യാമറയിൽ പതിഞ്ഞ സ്ത്രീ വീഴുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സ്‌ത്രീ വീഴുന്നതും ഇത് കണ്ട് വഴിയാത്രക്കാരായ രണ്ട് സ്‌ത്രീകൾ ഓടികൂടുന്നതും വിഡിയോയിൽ കാണാം. സെല്ലാറിനകത്ത് വീണ് പരുക്കേറ്റ സ്‌ത്രീയെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റുന്നതും വീഡിയോയിലുണ്ട്. ന്യൂജഴ്‌സിയിലാണ് ഈ സംഭവം നടന്നത്.

നടക്കുമ്പോഴും വാഹനം ഓടിക്കുമ്പോഴും മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് പലപ്പോഴും അപകടങ്ങൾ വിളിച്ചുവരുത്താറുണ്ട്. മൊബൈലിൽ നോക്കി നടക്കുമ്പോൾ പലപ്പോഴും വഴിയിലുളള കുഴികളും മറ്റും പലരും ശ്രദ്ധിക്കാറില്ല. ചെറിയൊരു അശ്രദ്ധയ്‌ക്ക് നാം പലപ്പോഴും കൊടുക്കേണ്ടി വരുന്ന വില വളരെ വലുതാണ്. മൊബൈലിൽ നോക്കി നടന്ന് മുന്നിലുളള സെല്ലാറിലേക്ക് വീണു പോയ സ്‌ത്രീയുടെ അനുഭവം ഏവർക്കും ഒരോർമ്മപ്പെടുത്തലാണ്.

30 വയസുകാരിയായ നടിയെ വിവാഹം ചെയ്തതിന് പരിഹസിച്ചവര്‍ക്ക് മറുപടിയുമായി വിവാദ സംവിധായകന്‍ വേലു പ്രഭാകരന്‍. ജൂണ്‍ 2 ന് ചെന്നൈയിലെ ലേ മാജിക് ലാന്‍ഡേണ്‍ തിയേറ്ററില്‍ വെച്ചായിരുന്നു നടി ഷേര്‍ലി ദാസിനെ 60-കാരനായ വേലു പ്രഭാകരന്‍ വിവാഹം ചെയ്തത്. തുടര്‍ന്ന്, പലരും സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയും പരിഹസിച്ചിരുന്നു. ഇവര്‍ക്കെല്ലാം വ്യക്തമായ മറുപടിയുമായി എത്തിയിരിക്കുകയാണ് വേലു പ്രഭാകരന്‍.

എന്റെ പ്രായത്തില്‍ ഇന്ത്യയില്‍ വിവാഹം കഴിക്കാറില്ല. നമ്മുടെ രാജ്യം അത്ര പുരോഗമിച്ചിട്ടില്ല. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് 74-ാം വയസ്സില്‍ വിവാഹം ചെയ്യുകയാണെങ്കില്‍ അത് ആര്‍ക്കും പ്രശ്നമല്ല. ജീവിതത്തില്‍ എല്ലാവര്‍ക്കും ഒരു പങ്കാളിയെ വേണം. മുമ്പ് ഞാന്‍ വിവാഹിതനായിരുന്നു. ചില കാരണങ്ങളാല്‍ വിവാഹമോചനം നേടേണ്ടിവന്നു. ഇപ്പോള്‍ കുറേ വര്‍ഷമായി ഒറ്റയ്ക്കാണ്. അപ്പോഴാണ് ഷേര്‍ലി ജീവിതത്തിലേക്ക് കടന്നുവന്നത്. എന്നെ വിവാഹം ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് അവളാണ് പറഞ്ഞത്. അതു കേട്ടപ്പോള്‍ ഒരുപാട് സന്തോഷമായി എന്നും വേലു പ്രഭാകരന്‍ പറയുന്നു.

വേലു വളരെ സത്യസന്ധനായ വ്യക്തിയാണ്. പരസ്പരം അടുത്തപ്പോള്‍ അദ്ദേഹത്തെ പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ എനിക്ക് കഴിഞ്ഞു. അതുകൊണ്ട് വിവാഹം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു എന്നും ഷെര്‍ലി പറയുന്നു. 2009-ല്‍ പുറത്തിറങ്ങിയ വിവാദ തമിഴ് ചിത്രം ‘കാതല്‍ കഥൈ’യിലെ പ്രധാന വേഷം ചെയ്തത് ഷേര്‍ലിയായിരുന്നു. നല്ല മണിത്തന്‍, അദൈസിയ മണിതന്‍, ഊരുമം, പുതിയ ആച്ചി, അസുരന്‍, രാജലി, കടവുള്‍, ശിവന്‍ എന്നീ സിനിമകളാണ് വേലു പ്രഭാകരന്‍ സംവിധാനം ചെയ്തിരിക്കുന്നത്.

ഒഡീഷയിലെ ഒരുകൂട്ടം കൊളേജ് വിദ്യാര്‍ഥിനികളാണ് തകര്‍പ്പന്‍ നൃത്തച്ചുവടുകളിലൂടെ ആളുകളുടെ മനം കവര്‍ന്നത്. ഡാന്‍സെന്നു പറഞ്ഞാല്‍ ഇതാണ് കിടിലന്‍ ഡാന്‍സ്. കാഴ്ചക്കാരായി എത്തിയവര്‍ പോലും ആ പെണ്‍കുട്ടികളുടെ അസാധ്യ പ്രകടനത്തില്‍ മയങ്ങി അറിയാതെ നൃത്തം ചെയ്തു പോയി.  കാതലന്‍ എന്ന ചിത്രത്തിലെ മുക്കാല എന്ന പാട്ടിനു നൃത്തം ചെയ്യുന്ന ഒരു പെണ്‍കുട്ടിയെയാണ് വിഡിയോയുടെ തുടക്കത്തില്‍ കാണാനാവുക. മുക്കാല എന്ന ഗാനത്തിന്റെ ഹിന്ദിപതിപ്പിലുള്ള ഗാനത്തിനാണ് പെണ്‍കുട്ടി ചുവടുവെയ്ക്കുന്നത്.

തുടര്‍ന്ന് ഗാനങ്ങള്‍ മാറിമാറി വരുന്നതിനനുസരിച്ച് ഡാന്‍സില്‍ പങ്കെടുക്കുന്ന പെണ്‍കുട്ടികളുടെ എണ്ണവും കൂടുന്നുണ്ട്. 15 മില്യണിലധികം കാഴ്ചക്കാരുമായി ഈ നൃത്ത വിഡിയോ ഇപ്പോഴും അതിന്റെ വിജയക്കുതിപ്പ് ആഘോഷിക്കുകയാണ്. പെണ്‍കുട്ടികളുടെ എനര്‍ജിയും നൃത്തച്ചുവടുകളും അത്ഭുതപ്പെടുത്തിയെന്നാണ് വിഡിയോ കണ്ടവര്‍ അഭിപ്രായപ്പെടുന്നത്. ജനുവരിയില്‍ യുട്യൂബില്‍ അപ്‌ലോഡ് ചെയ്ത വിഡിയോ ഇപ്പോഴും വെര്‍ച്വല്‍ ലോകം ആഘോഷിക്കുന്നുണ്ടെങ്കില്‍  ജൂണിയർ മൈക്കിൾ ജാക്‌സൺ എന്നറിയപ്പെടുന്ന പ്രഭുദേവയെ പോലും തോൽപ്പിക്കുന്ന പെണ്‍കുട്ടികളുടെ അസാധ്യപെര്‍ഫോമെന്‍സ് കണ്ടിട്ടുതന്നെയാണെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.

[ot-video][/ot-video]

അഭിഭാഷകനായ ബോറിസ് പോളിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് വാര്‍ത്ത പുറം ലോകം അറിയുന്നത്. ഷമ്മി തിലകന്‍ എന്ന നടനെ എല്ലാവരും അറിയും. ജീവിതത്തില്‍ ഒരു പ്രതിസന്ധിയുണ്ടായപ്പോള്‍ അതിനെ നിയമപരമായി നേരിടാന്‍ വിവരാവകാശ നിയമം പഠിച്ച് സ്വയം ഉപയോഗിച്ച് വന്‍ വിജയം നേടിയ മിടുക്കന്‍ കുടിയാണ് ഷമ്മി തിലകന്‍ എന്നത് പലര്‍ക്കും അറിയില്ല. അദ്ദേഹം ഏറ്റുമുട്ടിയത് വന്‍ സ്വാധീനമുള്ള വ്യക്തിയോടാണ്. അയല്‍ക്കാരായ പത്ത് കുടുംബങ്ങള്‍ക്ക് വേണ്ടി കൂടിയായിരുന്നു പോരാട്ടം; എന്നു പറഞ്ഞാണ് ബോറിസ് തന്റെ പോസ്റ്റ് ആരംഭിക്കുന്നത്പ്ര ബലനായ അയല്‍വസ്തു ഉടമ അനധികൃത നിര്‍മ്മാണം നടത്തി ഈ പത്ത് കുടുംബങ്ങളുടെ സ്വൈര്യ ജീവിതം ഇല്ലാതാക്കുന്ന മലിനീകരണ പ്രവൃത്തികള്‍ നടത്തി വന്നതാണ് പ്രശ്‌നം. അധികൃതര്‍ക്ക് നല്‍കിയ പരാതികള്‍ മുങ്ങി. നടപടിയില്ല. ഓഫീസുകള്‍ കയറിയിറങ്ങി. അനക്കമില്ല. ഷമ്മിയുടെ ഫയലുകളില്‍ പേജുകള്‍ കൂടിക്കോണ്ടേയിരുന്നു. അപ്പോഴാണ് വിവരാവകാശ നിയമം രക്ഷക്കെത്തിയത്. വിവരം തേടിയുള്ള അപേക്ഷകള്‍ നാലുപാടും പറന്നു. ഓഫീസുകള്‍ ഉണര്‍ന്നു. മുങ്ങിയ ഫയലുകള്‍ മടിയോടെയെങ്കിലും പൊങ്ങിയെന്നും അദ്ദേഹം പോസ്റ്റില്‍ കുറിക്കുന്നു.

 

ബോറിസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

 

വിവരാവകാശ നിയമം വജ്രായുധമാക്കിയ നടന്‍. ഷമ്മി തിലകന്‍ എന്ന നടനെ എല്ലാവരും അറിയും. ജീവിതത്തില്‍ ഒരു പ്രതിസന്ധിയുണ്ടായപ്പോള്‍ അതിനെ നിയമപരമായി നേരിടാന്‍ വിവരാവകാശ നിയമം പഠിച്ച് സ്വയം ഉപയോഗിച്ച് വന്‍ വിജയം നേടിയ മിടുക്കന്‍ കുടിയാണ് ഷമ്മി തിലകന്‍ എന്നത് പലര്‍ക്കും അറിയില്ല. അദ്ദേഹം ഏറ്റുമുട്ടിയത് വന്‍ സ്വാധീനമുള്ള വ്യക്തിയോടാണ്. അയല്‍ക്കാരായ പത്ത് കുടുംബങ്ങള്‍ക്ക് വേണ്ടി കൂടിയായിരുന്നു പോരാട്ടം. പ്രബലനായ അയല്‍വസ്തു ഉടമ അനധികൃത നിര്‍മ്മാണം നടത്തി ഈ പത്ത് കുടുംബങ്ങളുടെ സ്വൈര്യ ജീവിതം ഇല്ലാതാക്കുന്ന മലിനീകരണ പ്രവൃത്തികള്‍ നടത്തി വന്നതാണ് പ്രശ്‌നം. അധികൃതര്‍ക്ക് നല്‍കിയ പരാതികള്‍ മുങ്ങി. നടപടിയില്ല. ഓഫീസുകള്‍ കയറിയിറങ്ങി. അനക്കമില്ല. ഷമ്മിയുടെ ഫയലുകളില്‍ പേജുകള്‍ കൂടിക്കോണ്ടേയിരുന്നു. അപ്പോഴാണ് വിവരാവകാശ നിയമം രക്ഷക്കെത്തിയത്. ഷമ്മിയുടെ പരാതികളില്‍ നടപടിയില്ല. പക്ഷെ അവസാനം ഓഫീസുകള്‍ ഉണര്‍ന്നു. മുങ്ങിയ ഫയലുകള്‍ മടിയോടെയെങ്കിലും പൊങ്ങി. കിട്ടിയ വിവരങ്ങളിലെ കബളിപ്പിക്കലുകള്‍ കണ്ടെത്താന്‍ കെട്ടിട നിര്‍മ്മാണ ചട്ടം, മുനിസിപ്പാലിറ്റി നിയമം, പരിസ്ഥിതി നിയമങ്ങള്‍ എന്നിവയുടെ പുസ്തകങ്ങള്‍ വാങ്ങി പഠിച്ചു. പല കുരുക്കുകളും അഴിഞ്ഞു തുടങ്ങി. പ്രബലനായ അയല്‍ക്കാരന്‍ ഷമ്മിയെ കള്ളക്കേസില്‍ കുടുക്കി. അയാളുടെ ജീവനക്കാരനെ പരിക്കേല്‍പ്പിച്ചു എന്ന ഗുരുതരമായ കേസ്. പോലീസ് പതിവ് നാടകം കളിച്ചു. കളവായ നിലയില്‍ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു. ഷമ്മി തിലകന്‍ പതറിയില്ല. വിവരാവകാശ നിയമപ്രകാരം ശേഖരിച്ച തെളിവുകളുമായി മേലുദ്യോഗസ്ഥര്‍ക്ക് പുനരന്വേഷണത്തിന് ഹര്‍ജി നല്‍കി. കള്ളം വെളിച്ചത്തായി. കുറ്റപത്രം പോലീസ് പിന്‍വലിച്ചു. വിവരാവകാശ നിയമം വജ്രായുധമാണെന്ന് ബോധ്യമായ ഷമ്മി തിലകന്‍ എല്ലാ ഫോറങ്ങളിലും പ്രബലനായ അയല്‍ക്കാരനെതിരെ വിജയം നേടി. ഉദ്യോഗസ്ഥര്‍ കൃത്യമായി നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിതരായി. നിയമബിരുധമുള്ളയാളാണ് ഷമ്മി തിലകന്‍ എന്ന് വിശ്വസിക്കുന്ന നിരവധി ഉദ്യോഗസ്ഥരെ എനിക്കറിയാം! മാതൃകയാക്കാവുന്ന സെലബ്രിറ്റി തന്നെയാണ് ഷമ്മി തിലകന്‍.

RECENT POSTS
Copyright © . All rights reserved