Social Media

ഇന്തോനേഷ്യയിലെ കെഞ്ചരന്‍ പാര്‍ക്കില്‍ വാട്ടര്‍ സ്ലൈഡ് പകുതിക്ക് പൊട്ടിവീണു. സ്ലൈഡിലുണ്ടായിരുന്ന ആളുകള്‍ 30 അടി താഴ്ചയിലേക്ക് വലിച്ചെറിയപ്പെടുന്ന ഭയപ്പെടുത്തുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്.

മേയ് 7നാണ് സംഭവം. ഒരു സർപ്പിളാകൃതിയിലുള്ള അടച്ച ട്യൂബ് സ്ലൈഡിന്‍റെ ഒരു ഭാഗം തകരുന്നതും അതിലുണ്ടായിരുന്ന ആളുകള്‍ 30 അടി താഴ്ചയിലുള്ള കോണ്‍ക്രീറ്റ് തറയിലേക്ക് വീഴുന്നതും വീഡിയോയില്‍ കാണാം. ഭയചകിതരായ ആളുകള്‍ ഉച്ചത്തില്‍ നിലവിളിക്കുന്നുമുണ്ട്. സ്ലൈഡിനുള്ളിൽ കുടുങ്ങിയ 16 പേരിൽ എട്ട് പേരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ഇതിൽ മൂന്ന് പേരുടെ എല്ലുകൾ ഒടിഞ്ഞതായി ഡെയ്‌ലി സ്റ്റാർ റിപ്പോർട്ട് ചെയ്യുന്നു.

സുരബായ നഗരത്തില്‍ സ്ഥിതി ചെയ്യുന്ന വാട്ടര്‍പാര്‍ക്കിലെ റൈഡുകള്‍ കാലപ്പഴക്കം ചെന്നവയാണെന്നും അറ്റകുറ്റപ്പണികള്‍ നടത്താത്തതുമാണ് അപകടത്തിനു കാരണമെന്നാണ് റിപ്പോര്‍ട്ട്. സംഭവം നടക്കുമ്പോൾ സ്ലൈഡിൽ ആളുകള്‍ കൂടുതലുണ്ടായിരുന്നതായി അധികൃതര്‍ സമ്മതിച്ചു. ഏറ്റവും പുതിയ അറ്റകുറ്റപ്പണികൾ ഒമ്പത് മാസം മുമ്പാണ് നടന്നതെന്ന് വാട്ടർ പാർക്ക് അധികൃതര്‍ അറിയിച്ചു.

ഭാവിയിൽ ഇത്തരം അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ മേഖലയിലെ മറ്റ് അമ്യൂസ്‌മെന്‍റ് പാർക്കുകളിലും അടിയന്തര പരിശോധന നടത്തണമെന്ന് സുരബായ സിറ്റി ഡെപ്യൂട്ടി മേയർ അർമുജി നിര്‍ദേശിച്ചു. അമ്യൂസ്‌മെന്‍റ് പാർക്കുകളുടെ ഉടമകൾ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും സന്ദർശകരുടെ സുരക്ഷക്ക് ആവശ്യമായ നടപടികൾ പാലിക്കണമെന്നും ഡെപ്യൂട്ടി മേയർ ഓർമ്മിപ്പിച്ചതായി ഒരു മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.

കായംകുളത്ത് ആത്മഹത്യാ ഭീഷണി മുഴക്കി മൊബൈല്‍ ടവറിന് മുകളില്‍ കയറിയ യുവതി കടന്നല്‍ കുത്തേറ്റതിനെ തുടര്‍ന്ന് താഴേക്ക് ചാടി. തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിക്ക് കായംകുളം ബിഎസ്എന്‍എല്‍ ഓഫീസിലായിരുന്നു സംഭവം. 23 വയസുകാരിയായ തമിഴ്‌നാട് സ്വദേശിനിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

ബിഎസ്എന്‍എല്‍ ഓഫീസിലെത്തിയ യുവതി ശൗചാലയം അന്വേഷിച്ച് മുകളിലേക്ക് പോകുകയായിരുന്നു.പിന്നീട് വീട്ടില്‍ പോകാനായി ജീവനക്കാര്‍ പുറത്തിറങ്ങിയപ്പോഴാണ് ടവറിലേക്ക് യുവതി വലിഞ്ഞു കേറുന്നത് കണ്ടത്. യുവതിയുടെ കയ്യില്‍ ഒരു കുപ്പിയില്‍ പെട്രോളും ലൈറ്ററും ഉണ്ടായിരുന്നു. തുടര്‍ന്ന് ജീവനക്കാര്‍ പോലീസിനെയും അഗ്നിരക്ഷാ സേനയെയും വിവരം അറിയിച്ചു.

അഗ്നിരക്ഷാ സേന സ്ഥലത്തെത്തി ടവറിന് ചുറ്റും വലവിരിച്ചിരുന്നു. ഇതിനിടെയില്‍ ടവറില്‍ ഉണ്ടായിരുന്ന കടന്നല്‍ കൂട് ഇളകി വീഴുകയും കടന്നല്‍ക്കൂട്ടം യുവതിയെ ആക്രമിക്കുകയും ചെയ്തു. തുടര്‍ന്ന് ഗത്യന്തരമില്ലാതെ യുവതി താഴേക്ക് ഓടിയിറങ്ങാന്‍ ശ്രമിക്കുകയും പിന്നെ വലയിലേക്ക് ചാടുകയുമായിരുന്നു. കടന്നല്‍ക്കൂട്ടം ഇളകിയതോടെ പ്രദേശത്ത് തടിച്ചുകൂടിയവരും ചിതറിയോടി.

യുവതിയെ പ്രാഥമിക ശുശ്രൂഷകള്‍ക്കായി ആശുപത്രിയില്‍ പ്രവേശിച്ചിപ്പിച്ചു. ഭര്‍ത്താവിനൊപ്പം കഴിയുന്ന തന്റെ കുഞ്ഞിനെ തിരികെകിട്ടാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് യുവതി പറഞ്ഞു.ഇവരുടെ കയ്യില്‍ നിന്ന് മലപ്പുറം ജില്ലാ പോലീസ് മേധാവിക്കു നല്‍കിയ പരാതിയുടെ പകര്‍പ്പ് ലഭിച്ചു. ഏപ്രില്‍ 13-ന് തിരൂരില്‍ സഹോദരിയുടെ വീട്ടില്‍വെച്ച് ഭര്‍ത്താവ് ക്രൂരമായി മര്‍ദ്ദിച്ചെന്നും മൂന്നരവയസ്സുള്ള കുട്ടിയെ കൊണ്ടുപോയി എന്നും പരാതിയില്‍ പറയുന്നു. തന്റെയും സഹോദരിയുടെയും ഭര്‍ത്താക്കന്മാര്‍ മദ്യപരാണെന്നും അവരുടെ കൂടെ കുട്ടി സുരക്ഷിതനല്ലെന്നും പരാതിയില്‍ സൂചിപ്പിച്ചിട്ടുണ്ട്.

നടൻ ഉണ്ണി രാജയ്ക്ക് കഴിഞ്ഞ ദിവസമാണ് കാസർകോട് ഗവ. പോസ്റ്റ് മെട്രിക് ഹോസ്റ്റലിലെ ടോയ്ലറ്റ് ക്ലീനറുടെ ജോലി ലഭിച്ചത്. പിന്നാലെ നിരവധി പേരാണ് താരത്തിന് അഭിനന്ദനവുമായി രംഗത്ത് വന്നത്. എന്തു ജോലിയും ചെയ്യാനുള്ള മനസിനെയാണ് ആരാധകർ അഭിനന്ദിച്ചത്. അതേസമയം, നെറ്റിചുളിച്ചവരും ഇക്കൂട്ടത്തിലുണ്ട്. ഇതിനെല്ലാം മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് നടൻ ഉണ്ണി രാജ. നാലാളറിഞ്ഞുവെന്ന് കരുതി ദൈവം വച്ചുനീട്ടിയ തൊഴിൽ സ്വീകരിക്കാതിരിക്കേണ്ട കാര്യമില്ലല്ലോ എന്നാണ് ഉണ്ണി രാജയുടെ നിലപാട്.

ഉണ്ണി രാജയുടെ വാക്കുകൾ;

‘ഏറെകാലമായുള്ള ആഗ്രഹമാണ് ഒരു ഗവൺമെന്റ് ജോലി എന്നുള്ളത്. എന്ത് ജോലി കിട്ടിയാലും ഇരുകയ്യും നീട്ടി സ്വീകരിക്കാൻ കാത്തിരുന്ന ഒരു കാലമുണ്ടായിരുന്നു. ആ സ്വഭാവത്തിന് ഇന്നും മാറ്റമില്ല. കലാരംഗത്തെ പ്രവർത്തനം വഴി നാലാളറിഞ്ഞു എന്നുകരുതി ദൈവം വച്ചുനീട്ടിയ തൊഴിൽ സ്വീകരിക്കാതിരിക്കേണ്ട കാര്യമില്ലല്ലോ. ‘നിങ്ങൾ ഒരു സെലിബ്രിറ്റി അല്ലെ നിങ്ങൾക്ക് ഇത് ചെയ്യേണ്ട ആവശ്യമുണ്ടോ?’ എന്ന ഇന്റർവ്യൂ ബോർഡ് അംഗങ്ങളുടെ ചോദ്യത്തിന് ഞാൻ അല്ലെങ്കിൽ വേറെ ആരെങ്കിലും ഇത് ചെയ്യില്ലേ സാറേ, അവരിൽ നിന്ന് എനിക്കെന്താ വ്യത്യാസം.

”ഒരു ഗവണ്മെന്റ് ജോലി കിട്ടിയെങ്കിൽ എന്ന് ഒരുപാടു പ്രാവശ്യം ആഗ്രഹിച്ചിട്ടുണ്ട്. കുടുംബം പുലർത്താൻ കൂലിപ്പണികൾ ഒരുപാടു ചെയ്തിട്ടുണ്ട്. കലയിൽ താല്പര്യവും ഭാഗ്യവുമുള്ളതുകൊണ്ട് ഇന്ന് അല്ലലില്ലാതെ ജീവിച്ചുപോകാനുള്ള വക കല എനിക്ക് തരുന്നുണ്ട്. പക്ഷേ അതിനൊപ്പം തന്നെ ജോലി എന്ന സ്വപ്നം ഉപേക്ഷിച്ചിരുന്നില്ല. പിഎസ്സി എഴുതി കിട്ടാത്തതുകാരണം എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിൽ ഇടയ്ക്കിടെ പോയി റജിസ്‌ട്രേഷൻ പുതുക്കിയിടുമായിരുന്നു. അങ്ങനെയിരിക്കെയാണ് കാസർകോട് ഗവ. പോസ്റ്റ് മെട്രിക് ഹോസ്റ്റലിലെ ‘സ്‌കാവഞ്ചർ’ എന്ന എന്ന പോസ്റ്റിലേക്ക് ജോലിക്കുള്ള ഉത്തരവ് റജിസ്ട്രേഡായി ലഭിച്ചത്. പിന്നെ ഒന്നും നോക്കിയില്ല സർട്ടിഫിക്കറ്റുകളുമെടുത്ത് നേരെ ഇന്റർവ്യൂവിനു ഹാജരായി.

എന്നെക്കണ്ടു ഇന്റർവ്യൂ ബോർഡിൽ ഉണ്ടായിരുന്നവർ ഒന്ന് പകച്ചു. ഇതെന്താ മറിമായമോ എന്നാണു അവർ ചോദിച്ചത്. മാറിമയവും ഓപ്പറേഷൻ ജാവ, തൊണ്ടിമുതലും ദൃക്സാക്ഷികളും എല്ലാം കണ്ടവരായിരുന്നു അവർ. ഈ ജോലിക്ക് വേണ്ടി സന്നദ്ധതയോടെ ചെന്ന എന്നെക്കണ്ടു അവർ ഞെട്ടി. ഈ ജോലിയെക്കുറിച്ച് അറിഞ്ഞുതന്നെയാണോ അപേക്ഷിച്ചത്?” എന്നാണ് അവർ ചോദിച്ചത് ഞാൻ പറഞ്ഞു അതെ. ബ്രിട്ടീഷ്‌കാരുടെ കാലത്തേയുള്ള ‘സ്‌കാവഞ്ചർ’ എന്ന പോസ്റ്റാണിത്. പേര് അതുതന്നെ ആണെങ്കിലും ജോലി ശൗചാലയം വൃത്തിയാക്കലാണ്. നിങ്ങൾക്ക് ഈ ജോലിക്ക് ചേരേണ്ട ആവശ്യമുണ്ടോ എന്നവർ ചോദിച്ചു. ഞാൻ പറഞ്ഞു അതിനെന്താ ഏത് ജോലിക്കും അതിന്റേതായ മഹത്വമുണ്ട്.

ഗാന്ധിജിപോലും കക്കൂസ് വൃത്തിയാക്കിയിട്ടില്ലേ. ഞാൻ ചെയ്തില്ലെങ്കിൽ മറ്റൊരാൾ ഇത് ചെയ്യും. അയാളിൽ നിന്ന് എന്ത് വ്യത്യാസമാണ് എനിക്കുള്ളത്. ദൈവത്തെയും എന്റെ മാതാപിതാക്കളെയും മനസ്സിൽ ധ്യാനിച്ച് ഞാൻ എനിക്ക് ആദ്യമായി കിട്ടിയ ജോലിക്ക് ചേർന്നു. അവിടെ നിന്ന് ഇറങ്ങിയപ്പോൾ പുറത്തുനിൽക്കുന്ന എല്ലാവരും എന്നോടൊപ്പമുള്ള സെൽഫിയെടുത്തു. ഈ ജോലി കിട്ടിയിട്ട് ചേരാൻ മടിച്ചു നിൽക്കുന്ന മറ്റുള്ളവർക്കും എന്റെ പ്രവർത്തി ഒരു മാതൃക ആകുന്നെങ്കിൽ ആകട്ടെ. എന്നെ മറ്റുള്ളവർ അറിയുന്ന നിലയിലാക്കിയത് മറിമായം എന്ന സീരിയലിലെ അഭിനയമാണ്. ഞാൻ ജോലിക്ക് കയറി എന്നുകരുതി കല ഉപേക്ഷിക്കില്ല. അഭിനയവും ജോലിയും ഒരുമിച്ച് കൊണ്ടുപോകണം എന്നാണു ആഗ്രഹം. എനിക്ക് ജോലി കിട്ടിയതിൽ അമ്മയ്ക്കും കുടുംബത്തിനും വളരെയധികം സന്തോഷമായി.”

സൗരയൂഥത്തിന്റെ കിടിലന്‍ വ്യൂവുമായി ഒരു നല്ല ലഞ്ച് അല്ലെങ്കില്‍ ഡിന്നര്‍ എങ്ങനെയിരിക്കും ? ആഗ്രഹമൊക്കെ കൊള്ളാം.. പക്ഷേ എങ്ങനെയെന്നല്ലേ ? എന്നാല്‍ ഇതിനുള്ള നീക്കങ്ങള്‍ അണിയറയില്‍ തുടങ്ങിക്കഴിഞ്ഞു എന്നാണ് വിവരം.

യുഎസ് സ്‌പേസ് കമ്പനിയായ ഓര്‍ബിറ്റല്‍ അസംബ്ലിയാണ് ഇത്തരമൊരു പദ്ധതിക്ക് തുടക്കം കുറിയ്ക്കുന്നത്. 2027ല്‍ പണി പൂര്‍ത്തിയാക്കാനുദ്ദേശിക്കുന്ന ഹോട്ടലില്‍ ബാറുകളും സിനിമ ഹാളുകളും ഭക്ഷണശാലകളുമെല്ലാമുണ്ട്. ഭൂമിയെ ഓരോ 90 മിനിറ്റിലും ചുറ്റുന്ന 400 പേര്‍ക്കിരിക്കാവുന്ന ഹോട്ടലാവും അവതരിപ്പിക്കുക. ചന്ദ്രന്റെ ഉപരിതലത്തിലേതിന് സമാനമായ കൃത്രിമ ഗുരുത്വാകര്‍ഷണമായിരിക്കും ഹോട്ടലിലും.

വൃത്താകൃതിയില്‍ ലോഹത്തിലാണ് ഹോട്ടലിന്റെ നിര്‍മാണം. ശാസ്ത്രജ്ഞര്‍ക്കായുള്ള ഗവേഷണ ഭാഗങ്ങളൊഴിച്ച് ബാക്കിയുള്ള 24 ഭാഗങ്ങളാവും അതിഥികള്‍ക്കായി നീക്കി വയ്ക്കുക. സഞ്ചാരികളെ ഭൂമിയില്‍ നിന്ന് ഹോട്ടലിലേക്കും തിരിച്ചും എത്തിക്കാനുള്ള ചുമതല സ്‌പേസ് എക്‌സിനെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. ഹോട്ടലില്‍ താമസിക്കാനെത്തുന്ന അതിഥികള്‍ക്ക് 15 ആഴ്ച പ്രത്യേക പരിശീലനം നിര്‍ബന്ധമാണ്. ഇതിന് ശേഷം പത്ത് ദിവസം ഭൂമിയില്‍ ബഹിരാകാശ ജീവിതം കൃത്രിമമായി അനുഭവിച്ച ശേഷമാകും സഞ്ചാരികള്‍ യാത്ര തിരിക്കുക.

സ്‌പേസ് ട്രപ്പുകള്‍ക്ക് സാധാരണ നല്ലൊരു തുക ചിലവാകും എന്നത് കൊണ്ട് തന്നെ സ്‌പേസ് ഹോട്ടലിലേക്കുള്ള ഫീസും തീരെ കുറവായിരിക്കില്ല എന്നാണ് നിഗമനം. ഇതിനെപ്പറ്റി കമ്പനി അറിയിപ്പുകളൊന്നും നല്‍കിയിട്ടില്ല.

മരിച്ചെന്ന് കരുതിയ ആളുകള്‍ ‘ജീവിച്ചു’ വന്ന ഒരുപാട് സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്. ഇങ്ങനെ മരിച്ചെന്ന് കരുതി സംസ്‌കരിക്കാന്‍ തയ്യാറെടുക്കുന്നതിനിടെ യുവതിയ്ക്ക് ജീവനുണ്ടെന്ന് കണ്ടെത്തിയ ഒരു സംഭവമാണ് പെറുവിലുണ്ടായിരിക്കുന്നത്. സംസ്‌കാര ശുശ്രൂഷകള്‍ നടക്കുന്നതിനിടെ ശവപ്പെട്ടിയില്‍ നിന്നും കൊട്ടുന്ന ശബ്ദം കേട്ട ബന്ധുക്കള്‍ പെട്ടി തുറന്ന് നോക്കിയപ്പോള്‍ അതിനുള്ളില്‍ യുവതിയെ ജീവനോടെ കണ്ടെത്തുകയായിരുന്നു.

റോസ ഇസബെല്‍ സെസ്‌പെഡസ് എന്ന യുവതിയാണ് സംസ്‌കാരത്തിനായി കൊണ്ടുപോകുന്നതിനിടെ ശവപ്പെട്ടിയ്ക്കുള്ളില്‍ നിന്നും തട്ടിയത്. സംഭവത്തെ കുറിച്ച് സെമിത്തേരി നടത്തിപ്പുകാരനായ ജുവാന്‍ സെഗുണ്ടോ പറയുന്നതിങ്ങനെ : “സംസ്‌കാരത്തിനെടുക്കുന്നതിനിടെയാണ് പെട്ടിയില്‍ തട്ടുന്ന ശബ്ദം കേട്ടത്. തുറന്നു നോക്കിയപ്പോള്‍ റോസ അതില്‍ കണ്ണ് തുറന്നിരിക്കുകയായിരുന്നു, അവള്‍ ആകെ വിയര്‍ത്തിരുന്നു. ഞാന്‍ വേഗം ഓഫീസിലെത്തി പോലീസിനെ വിളിച്ചു”.

ജീവനുണ്ടെന്ന് കണ്ടെത്തിയതോടെ ബന്ധുക്കള്‍ ഉടന്‍ റോസയെ ആശുപത്രിയിലെത്തിച്ചെങ്കിലും നിര്‍ഭാഗ്യവശാല്‍ ആശുപത്രിയില്‍ വെച്ച് റോസ മരണത്തിന് കീഴടങ്ങി. വാഹനാപകടത്തെത്തുടര്‍ന്നാണ് റോസയ്ക്ക് പരിക്ക് പറ്റുന്നത്. കോമയിലായതോടെ മരിച്ചെന്ന് കരുതി ആശുപത്രി അധികൃതര്‍ വിധിയെഴുതുകയായിരുന്നു. തുടര്‍ന്നാണ് സംസ്‌കാരത്തിന് കുടുംബം തയ്യാറെടുക്കുന്നത്. ആശുപത്രിയുടെ ഭാഗത്ത് നിന്നുണ്ടായ പിഴവായതിനാല്‍ ഇവര്‍ക്കെതിരെ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

സൈക്കിളില്‍ ഭക്ഷണവിതരണം നടത്തിയ സൊമാറ്റോ ഡെലിവറി ബോയിക്ക് ബൈക്ക് സമ്മാനിച്ച് പോലീസ്. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. ഇന്‍ഡോറിലെ വിജയ്നഗര്‍ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് സൊമാറ്റോയുടെ ഭക്ഷണവിതരണ ഏജന്റിന് ബൈക്ക് സമ്മാനിച്ചത്.

പട്രോളിങ്ങിനിടെയാണ് യുവാവിനെ പോലീസുകാര്‍ കാണുന്നത്. സാമ്പത്തിക പ്രശ്നങ്ങള്‍ കാരണമാണ് യുവാവിന് ബൈക്ക് വാങ്ങാന്‍ സാധിക്കാത്തതെന്ന് മനസ്സിലാക്കിയ പോലീസുകാര്‍ ചേര്‍ന്ന് പണമിട്ട് ബൈക്ക് വാങ്ങി നല്‍കുകയായിരുന്നു.

എസ്എച്ച്ഒ തെഹ്സീബ് ക്വാസി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടു പറഞ്ഞു. ഡൗണ്‍ പേയ്മെന്റായി ഏകദേശം 32,000 രൂപയും ആദ്യ ഇന്‍സ്റ്റാള്‍മെന്റും കൊടുത്തുവെന്നും ബാക്കിയുള്ള അടവ് സ്വന്തം നിലയ്ക്ക് അടച്ചുകൊള്ളാമെന്ന് യുവാവ് സമ്മതിച്ചതായും ക്വാസി കൂട്ടിച്ചേര്‍ത്തു. യുവാവിന് എന്തെങ്കിലും ബുദ്ധിമുട്ട് നേരിടുകയാണെങ്കില്‍ സഹായിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പോലീസുകാരോട് നന്ദിയുണ്ടെന്ന് യുവാവ് പ്രതികരിച്ചു. മുന്‍പ്, സൈക്കിളില്‍ ആറു മുതല്‍ എട്ടു പാഴ്സല്‍ വരെ ആയിരുന്നു വിതരണം ചെയ്തിരുന്നത്. എന്നാല്‍ ഇപ്പോള്‍ രാത്രികാലങ്ങളില്‍ 15-20 ഫുഡ് പാഴ്സലുകള്‍ വിതരണം ചെയ്യാന്‍ സാധിക്കുന്നുണ്ട്-ദ ലോജിക്കല്‍ ഇന്ത്യനോട് യുവാവ് പ്രതികരിച്ചു. പോലീസുകാരുടെ നല്ല മനസ്സിനെ അഭിനന്ദിച്ച് നിരവധിപേരാണ് രംഗത്തെത്തിയിട്ടുള്ളത്.

 

യുവനടി കഴിഞ്ഞ ദിവസമാണ് നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ പീഡന ആരോപണവുമായി രംഗത്തെത്തിയത്.നടിയുടെ പരാതി വിജയ് ബാബു തന്നെ ലൈംഗിക പീഡനത്തിന് ഇരയാക്കി എന്നാണ്.നടി പരാതിയുടെ കുറിപ്പ് പങ്കുവെച്ചത് വിമെന്‍ എഗയ്ന്‍സ്റ്റ് സ ക്ഷ്വല്‍ ഹരാസ്മെന്റ് ഫേസ്ബുക്ക് ഗ്രൂപ്പിലൂടെയാണ്. നടി പരാതി കൊടുത്തതോടെ വിജയ് ബാബു ഫേസ്ബുക്ക് ലൈവ് ആയി എത്തി.

ഇരയുടെ പേര് ഉൾപ്പെടെ എല്ലാം തുടർന്ന് വെളിപ്പെടുത്തി. വലിയ വിവാദമായതോടെ പിൻവലിച്ചു.കോടതി തുടർന്ന് വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാൻ ഉത്തരവിടുകയായിരുന്നു.പക്ഷെ വിജയ് ബാബു ഒളിവിൽ പോയിരിക്കുകയാണ്.ഇപ്പോൾ സോഷ്യൽ മീഡിയ മുഴുവൻ ചർച്ച വിഷയമാണ് ഈ വാർത്ത.ഇപ്പോൾ വിഷയത്തിൽ പ്രതികരിച്ചു കൊണ്ട് അഡ്വ സംഗീത ലക്ഷ്മണ പങ്കുവെച്ച കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്.

കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ.

വിജയബാബു വിഷയത്തിൽ ഒരു സ്‌റ്റേറ്റ്മെന്റ് തരാമോ, ബൈറ്റ് തരാമോ എന്നൊക്കെ ചോദിച്ച് സമീപിച്ച മാധ്യമസുഹൃത്തുക്കളോട് ഞാൻ പറഞ്ഞത് കേസ് റെക്കോഡ്സ് ഒന്നും തന്നെ കണ്ടിട്ടില്ല എന്നാണ്.വിജയബാബുവിന് വേണ്ടി ഹൈക്കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷ ഞാൻ വായിച്ചത് അൽപം മുൻപാണ്.

അതിൽ നിന്ന് കേസിന്റെ നിജസ്ഥിതി മനസ്സിലാക്കാൻ സാധിക്കുന്നില്ല.ഉള്ള് പൊള്ളയായ ഒരു ജാമ്യാപേക്ഷ.സത്യത്തിൽ, വിജയബാബുവിന്റെ ലൈവ് വീഡിയോയിന്മേലുള്ള പൊല്ലാപ്പ് ശ്രദ്ധയിൽപെട്ടപ്പോഴാണ് ഞാൻ പോയി ആ ലൈവ് വീഡിയോ കണ്ടെത്തി അത് മുഴുവൻ കണ്ടു തീർത്തത്.പിന്നെ പോയി പരാതിക്കാരിയുടെ പ്രശ്നമെന്താണ് എന്ന് തിരഞ്ഞു.

ആ സിനിമാ നടിയുടെത് എന്ന് പറയപ്പെടുന്ന ഒരു സോഷ്യൽ മീഡിയ കുറിപ്പും മുഴുവൻ വായിച്ചു.ഈ കുറിപ്പ് എഴുതാൻ വേണ്ടി മാത്രം ഞാൻ പോയി WCC യുടെ ഫേസ്ബുക്ക് പോസ്റ്റും വായിച്ചു.ഇതിനോടകം പുറത്തിറങ്ങിയിട്ടുള്ള പരാതിക്കാരി സിനിമാനടിയുടെതും പ്രതിയുടെതും- ആ രണ്ട് വെർഷനും അറിഞ്ഞതിൽ നിന്ന് എനിക്ക് മനസ്സിലായത് ഇതാണ്.

പ്രതിയുമായി അടുപ്പം കൂടിയപ്പോൾ സിനിമാനടിയുടെ ഉദ്ദേശം തീർച്ചയായും സിനിമയിൽ ചുവട് ഉറപ്പിക്കുക എന്നതായിരുന്നു തന്നെ. Her intention was to exploit the exploitation, to her benefit. And that’s where she failed miserably. അവളുടെ പരാതി കുറിപ്പ് വായിച്ചാൽ അതിൽ ഓരോ വരിയിലും പ്രതിയ്ക്ക് കേസിൽ നിന്ന് ഊരി പോകാനുള്ള പഴുതുകളാണ്.

അതൊന്ന് നേരാംവണ്ണം ഉശ്ശിരോടെ എഴുതി തയ്യാറാക്കി കൊടുക്കാൻ WCC യിൽ ആരുമില്ലാതെ പോയല്ലോ ഹോ! പ്രതിയുടെ രക്ഷയ്ക്കായി ഇതിനോടകം തന്നെ ഒരുപാട് points എനിക്ക് കണ്ടെത്താനായിട്ടുണ്ട്. അത് മുഴുവനും ഞാനിവിടെ പറഞ്ഞു തീർത്താൽ, ഒരിക്കൽ പോലും ഞാൻ കണ്ടിട്ടില്ലാത്ത വിജയബാബുവിന് അത് ഗുണം ചെയ്യും.

എനിക്ക് ഇഷ്ടമുള്ള ഒരു നടനല്ല അവൻ.എന്നിൽ അറപ്പുണ്ടാക്കുന്ന onscreen look and talk ആണ് അവന്റെത്. അവനെതിരെയുള്ള ലൈംഗിക പ രാതി വിവാദമായ പശ്ചാത്തലത്തിൽ തൽക്കാലം ഇത്ര മാത്രം പറഞ്ഞു വെക്കാം. തുടർന്ന് വായിക്കുമല്ലോ; വിജയബാബു പരാതിക്കാരിയുടെ പേര് വിവരങ്ങൾ വെളിപ്പെടുത്തിയത് നിയമ വിരുദ്ധമാണ്, ശിക്ഷാർഹമാണ് എങ്കിലും ഈ കേസിന്റെ പ്രത്യേക സാഹചര്യത്തിൽ അത് ന്യായീകരിക്കാവുന്നതാണ്.

കാരണം, പരാതി കൊടുത്ത സിനിമാനടി ചെയ്യേണ്ടിയിരുന്നത് പരാതിയിന്മേൽ അന്വേഷണം നടത്താൻ പോലീസിന് അവസരവും സമയവും സാവകാശവും കൊടുക്കുക എന്നതാണ്.പരാതിക്കാരിയുടെ പേര് വെളിപ്പെടുത്താൻ പാടില്ല എന്ന നിയമം ഉണ്ട് എന്നതിനർത്ഥം പരാതിക്കാരിക്ക് തന്നിഷ്ടം പോലെ എന്ത് നെറികേടും കൊള്ളരുതായ്മയും ചെയ്തുകൂട്ടാമെന്നല്ല.തന്റെ പേര് പുറത്തറിയില്ല എന്ന ധൈര്യത്തിൽ ആ ഹുങ്കിൽ എന്തും പരസ്യപ്പെടുത്താം എന്ന വ്യാഖ്യാനം ഇല്ല തന്നെ ആ നിയമത്തിന്.

ലൈം ഗികാരോപണങ്ങളുടെ പേരിൽ ഒരു ക്രൈം രജിസ്റ്റർ ചെയ്യപ്പെട്ടു എന്നതിനാൽ പരസ്യവിചാരണ നേരിടേണ്ടതായി വന്നപ്പോൾ പല കോണിൽ നിന്ന് ചോദ്യങ്ങൾ എത്തിയപ്പോൾ പ്രതീകരിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും വിജയബാബുവിനുണ്ട്. പരാതിയിലെ ആരോപണങ്ങൾ സംബന്ധിക്കുന്ന വിശദാംശങ്ങളുടെ രഹസ്യസ്വഭാവം മാനിക്കേണ്ടത് പരാതിക്കാരിയുടെ ചുമതലയും ഉത്തരവാദിത്വവുമാണ്.

പോലീസിന്റെ അന്വേഷണത്തിലിരിക്കുന്ന ഒരു പരാതിയുടെ, പരാതിയുടെ ഉള്ളടക്കം സോഷ്യൽ മീഡിയ വഴി നിരവധിയിടങ്ങളിലായി public domain ൽ എത്തിച്ചു കൊടുത്തതിന് കാരണക്കാരി അവൾ തന്നെയാണ്.എന്തിനധികം പറയേണ്ടൂ. അവന്റെ കാറിൽ വെച്ച് അവൾ അവന് ഓറൽ സെക്സ് ചെയ്തു കൊടുത്തത് വരെ അവൾ ലോകം മുഴുവൻ കേൾക്കാൻ പാകത്തിന് വിളിച്ചു പറഞ്ഞു.

കേസന്വേഷണത്തിന്റെ ആരംഭഘട്ടത്തിൽ തന്നെ ആരേ സമ്മർദ്ധത്തിലാക്കാനാണ് അവൾ അത് ചെയ്തത്? ഒരു വെള്ള കടലാസിൽ ചിലത് കുത്തികുറിച്ച് ഒരു പോലീസ് സ്റ്റേഷനിൽ കൊണ്ടു പോയി കൊടുത്തു എന്നത് കൊണ്ട് ആരോപണങ്ങൾ ശരിയാവണമെന്നില്ല, കുറ്റം തെളിയുന്നുമില്ല.അതിനൊക്കെ മുൻപ് ആരോപണങ്ങൾ അവൾ പരസ്യപ്പെടുത്തിയത് അവളുടെ ഇരവാദത്തിൽ കഴമ്പില്ല എന്ന് അവൾക്ക് തന്നെ ബോധ്യമുള്ളത് കൊണ്ടാണ്.

പറഞ്ഞ് ബോധ്യപ്പെടുത്താൻ ശ്രമിക്കാതെ നിയമം കൈയ്യിലെടുത്ത് പ്രവർത്തിച്ചത് ആദ്യം അവളാണ്.വിജയബാബുവിനെ പരസ്യ വിചാരണയ്ക്ക് പാത്രമാക്കാൻ ഒരു നിയമവും അവൾക്ക് അവകാശം നൽകുന്നില്ല, സ്വാതന്ത്ര്യം നൽകുന്നില്ല.വിജയബാബു നാട്ടിൽ അറിയപ്പെടുന്ന ഒരു വ്യക്തിയാണ്.പരാതിക്കാരി തനിക്ക് നേരെ ഉയർത്തിയ ആരോപണങ്ങൾ നിയമത്തിന്റെ വഴിയിലൂടെ പ്രതീക്കരിക്കാനും പ്ര തിരോധിക്കാനുമുള്ള അവസരം കൈവരുന്നതിന് മുൻപ് പരാ തിക്കാരി നിയമം കൈയിലെടുത്തത് കൊണ്ട് ആ വഴിക്ക് നീങ്ങാൻ വിജയബാബു നിർബന്ധിതനായതാവണം.

അവൾ സോഷ്യൽ മീഡിയയിലൂടെ പറഞ്ഞ ആ രോ പ ണ ങ്ങ ൾക്ക് സോഷ്യൽ മീഡിയയിൽ തന്നെ അവൻ മറുപടി പറഞ്ഞു.ഇനി നിയമത്തിന്റെ വഴിയിലുടെ വരുന്ന കേസിന് അത് വഴി തന്നെ മറുപടി പറയും.അത്രേ ഉള്ളു.I wouldn’t blame Vijay B a b u for disclosing either his d e f e n c e s against her allegations or even her name and other details on the social media. I n f a c t I am glad he did that.കാരണം, പ രാ തി ക്കാ രി യായ സിനിമാനടി പരസ്യപ്പെടുത്തിയ ആരോപണങ്ങളുടെ വെർഷൻ ഞാൻ സോഷ്യൽ മീഡിയ വഴിവായിച്ചറിയുകയും ചെയ്ത ശേഷം.

ആ നടിയുടെ പേര് വിജയബാബു വെളിപ്പെടുത്തിയില്ലായിരുവെങ്കിൽ സത്യത്തിൽ, ഏത് ചലചിത്ര പ്രവർത്തകയാണ് ഇത് എന്ന് വ്യാകുലപ്പെടുമായിരുന്നു ഞാൻ. വിജയബാബു നിർമ്മിച്ചതും അഭിനയിച്ചതുമായി സിനിമയിലെ എല്ലാ വനിതാ പ്രവർത്തകരെയും ഞാൻ സംശയിക്കുമായിരുന്നു.കെട്ടിയോളും കുട്ടിയുമുള്ള അവന്റെ കാറിലിരുന്ന് അവന് ഓറൽ സെക്സ് ചെയ്തുകൊടുത്ത വമ്പത്തി സിനിമാക്കാരി ആരപ്പാന്ന് എന്ന് സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന പല സ്ത്രീകളെയും ഞാൻ സംശയിക്കുമായിരുന്നു.

സിനിമാ മേഖലയിൽ തൊഴിൽ നേടാനും നിലനിന്നു പോകാനും തന്റെ ശരിരമാണ് തന്റെ സ്വത്ത്, തന്റെ ശരീരമാണ് അതിനുള്ള ആയുധമെന്നും കരുതാത്ത; നേർവഴിക്ക് ജീവിക്കുന്ന, സ്വയം വിൽക്കാതെ, ഒരു തമ്പ്രാന്റെം മുന്നിൽ തന്റെ സ്വത്വവും ശരീരവും അടിയറവ് വെക്കാതെ സിനിമയിൽ പണിയെടുക്കുന്ന പല സ്ത്രീകളുമുണ്ടാവും.

അവരെയൊക്കെ നമ്മൾ സംശയിക്കുമായിരുന്നു. വിജയബാബു ഉപയോഗിച്ച സ്ത്രീശരീരം എന്നും വിജയബാബുവിന്റെ ശരീരം ഉപയോഗിച്ച സ്ത്രി എന്നൊക്കെയുള്ള പൊതുജനങ്ങളുടെ സംശയത്തിന്റെ ചൂണ്ടുവിരലുകളിൽ നിന്ന്, എറി കണ്ണുകളിൽ നിന്ന്, മുൾമുനയിൽ നിന്ന് വിജയബാബു രക്ഷിച്ചത് അവനോടൊപ്പം ജോലി ചെയ്തിട്ടുള്ള എല്ലാ വനിതാ ചലചിത്രപ്രവർത്തകരെയുമാണ്.

ഇതിപ്പോ നമുക്ക് മനസ്സിലാല്ലോ ആരാണ് അവന് ഓറൽ സെ ക്സ് ചെയ്തു കൊടുത്തത് എന്നതും മറ്റും.പരാതിക്കാരിയുടെ പേര് വെളുപ്പെടുത്തിയത് വഴി വിജയബാബു ചെയ്തത് ഒരു നല്ല കാര്യം തന്നെയാണ്.ഇന്നലെ പൊട്ടിമുളച്ച ഒരു സിനിമാ നടിക്ക് വേണ്ടി എന്തിന് women in cinema യിലെ മറ്റുള്ളവര് പൊതുജനത്തിന്റെ മുന്നിൽ മോശക്കാരികളാവണം, പഴി കേൾക്കണം.തന്റെ കൂടെ പണിയെടുത്തിട്ടുള്ള സ്ത്രീകൾ എല്ലാം കൂട്ടത്തോടെ പിഴകളാണ് എന്ന് വിജയബാബു പറയിപ്പിച്ചില്ലല്ലോ! That’s why I said, I am glad. Indeed, I am.

So much so; ഇപ്പറഞ്ഞ പ രാ തി ക്കാ രി സിനിമാനടി ഉയർത്തുന്ന ഒരു ലൈം ഗീ ക വി ഷ യ മു ണ്ട്. WCC ക്രിയാത്മകമായി ഇടപ്പെട്ട് ഇതിനുള്ള പരിഹാരപ്രക്രിയ ചെയ്തു തുടങ്ങണം. സിനിമാ മേഖലയിൽ പണിയെടുക്കുന്ന സ്ത്രീകൾക്ക് റേ പ്പ് എങ്ങനെയാണ് എന്താണ് എന്നതിനെ കുറിച്ച് നല്ല കൗൺസലിംഗ് ക്ലാസുകൾ ഏർപ്പാടാക്കി കൊടുക്കണം, തിയറി ക്ലാസ് പറഞ്ഞ് പഠിപ്പിച്ച് കൊടുക്കണം.ആദ്യ തവണ തന്നെ റേ പ്പ് കിട്ടുമ്പോൾ അത് റേ പ്പ് ആയിരുന്നു എന്ന് മനസ്സിലാക്കിയെടുക്കാൻ women in cinema യെ പ്രാപ്തരാക്കണം WCC.

പിന്നെയും പിന്നെയും പോയി ട്രൈ ചെയ്തു നോക്കിയിട്ട് റേപ്പാണ് എന്ന് ഉറപ്പ് വരുത്തിയ ശേഷം കൊടുക്കുന്ന കേസ് – അത് പ്രതികൾക്ക് ശിക്ഷ വാങ്ങി കൊടുക്കാൻ തികയില്ല.നല്ല പ്രവണതയല്ലത്.വേണ്ടത് ചെയ്യുക WCC, ഉടനടി. വിജയബാബു കേസിന്റെ പശ്ചാത്തലത്തിൽ ഇനി പറയാനുള്ളത് സാമൂഹിക വിഷയമാണ്.നമ്മടെ നാട്ടിൽ അടുത്ത കാലത്തായി നടക്കുന്ന റേപ്പുകൾ എന്താ റേപ്പിസ്റ്റ് ഇരിക്കുന്നിടത്തേക്ക് പെണ്ണുങ്ങള് പിന്നേം പിന്നേം ചെന്നു കയറി കൊടുക്കുകയും ചെയ്യുന്നു.

ഒന്നുകിൽ പെണ്ണുങ്ങൾ ഒറ്റ റേപ്പിൽ പണി മതിയാക്കി അപ്പോ തന്നെ റേപ്പിസ്റ്റിനെതിരെ വാളും പരിചയുമായി ഇറങ്ങണം. അല്ലെങ്കിൽ നാട്ടിലെ ആണുങ്ങൾക്ക് ഇത്തിരി വകതിരിവ് വേണം.പിന്നേം പിന്നേം റേ പ്പ് ചെയ്യപ്പെടാൻ തോന്നും വിധം നിങ്ങള് പെണ്ണുങ്ങളെ റേപ്പരുത്.പ്ലീസ്.

പൾസർ സുനിയുടെയും വിജയബാബുവിന്റെയും ഓറൽ സെക്സിന്റെ ഉള്ളറകഥകൾ അന്വേഷിക്കുന്നതും പഠനവിഷയമാക്കുന്നതുമൊക്കെ നല്ലത് തന്നെ. ഇതിനിടയിൽ സ്വന്തം വീടിനകത്ത് കൂടി ട്രയിൻ കയറി പോകുന്നത് കാണാൻ ഇടവരരുത്. നാട് നേരിടുന്ന കാതലായ മറ്റ് പ്രശ്നങ്ങൾ കൂടി ഇടയ്ക്കൊന്ന് ശ്രദ്ധിച്ചേക്കണം.

ഇന്ത്യ കണ്ടതിൽ ഏറ്റവും വലിയ വിമാന അപകടങ്ങളിൽ ഒന്നായിരുന്നു 1978 ലെ എയർ ഇന്ത്യ ഫ്ലൈറ്റ് 855 വിമാന അപകടം.1978 ജനവരി 1 , ലോകം പുതുവർഷാഘോഷത്തിന്റെ തിരക്കിൽ മുഴുകിയിരിക്കുന്നു. മുംബൈ ഛത്രപതി ശിവാജി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും 1915 Km ദൂരമുള്ള ദുബായ് യാത്രയായിരുന്നു എയർ ഇന്ത്യ 855 ബോയിങ് 747-200 B എംപറർ അശോക വിമാനത്തിൻ്റെ ദൗത്യം. മഹാരാരാജാ കുടുംബത്തിലേക്ക് ആദ്യമായി എത്തിയ 747 സീരീസ് ജംബോജറ്റ് വിമാനമായിരുന്നു എംപറർ അശോക. പ്രാട്ട് ആൻഡ് വിട്നി JT 9D-7J ശ്രേണിയിൽ പെടുന്ന നാല് എഞ്ചിനുകൾ നൽകുന്ന കരുത്തിൽ കഴിഞ്ഞ ആറു വർഷവും പത്ത് മാസവും ഇന്ത്യയുടെ അഭിമാനമായി ആകാശം കൈയ്യടക്കിയ രാജാവ്.

1971ൽ ഈ വിമാനം വാങ്ങിയപ്പോൾ അതിന് നൽകാൻ ഇന്ത്യ കണ്ട ഏറ്റവും മഹാനായ ചക്രവർത്തിയുടെ പേരിനോളം മറ്റൊന്നും ചേരില്ല എന്ന് കരുതി കാണണം. ആകാശത്തിലെ കൊട്ടാരം (Palace of the Sky) എന്നാണ് ആ വിമാനത്തിന് എയർ ഇന്ത്യ പരസ്യം ചെയ്തിരുന്നത്.

പക്ഷെ സ്ഥിതി അൽപം വ്യത്യസ്ഥമായിരിന്നു. കഴിഞ്ഞ ദിവസത്തെ പറക്കലിനിടയിൽ ചിറകിൽ ഘടിപ്പിച്ചിട്ടുള്ള ഫ്ലാപ്പിൽ (വിമാനത്തിൻ്റെ ടേക്ക് ഓഫ്, ലാൻഡിംഗ് സമയങ്ങളിൽ ലിഫ്റ്റ് അധികരിപ്പിക്കുന്ന ഭാഗം) തട്ടിയ പക്ഷി കാരണമായി ഒരു റിപ്പയർ ആവശ്യമായി വന്നു.6*8 ഇഞ്ച് വലിപ്പത്തിലുണ്ടായ ആഘാതം ഹണി കോമ്പ് മെറ്റീരിയൽ ഉപയോഗിച്ച് പരിഹരിക്കാൻ എയർക്രാഫ്ട് എഞ്ചിനീയറിംഗ് ടീമിനു കഴിഞ്ഞു. ഇത് മൂലം സംഭവിച്ച കാലതാമസം അൽപ്പമെങ്കിലും യാത്രക്കാരെ ബുദ്ധിമുട്ടിച്ചിരിക്കാം.

ദൈവം നീട്ടി നൽകിയ ജീവിതത്തിൻ്റെ ഏതാനും മണിക്കൂറുകൾ. അതിൽ അനേകം മലയാളികളും കൂട്ടത്തിൽ തൃശൂർ സ്വദേശികളായ മോഹൻദാസും ഫാത്തിമയും. പോളിടെക്നിക് പഠനകാലത്ത് മൊട്ടിട്ട അവരുടെ പ്രണയസാഫല്യമായിരുന്നു ആ യാത്ര. പല പ്രതിസന്ധികളും നേരിട്ട പ്രണയത്തിനൊടുവിൽ രഹസ്യ വിവാഹം ചെയ്ത അവർ ഒന്നിച്ചുള്ള യാത്രയിൽ പ്രിയതമന്റെ കൈയ്യും പിടിച്ച് ഫാത്തിമ. തങ്ങൾ ഏറെക്കാലമായി സൂക്ഷിച്ച പ്രണയത്തിന്റെ കൊടുമുടികൾ കീഴടക്കിയ ആഹ്ലാദത്തിലായിരുന്നു.

സമയം ജനുവരി 1 വൈകുന്നേരം. അവസാന വട്ട പരിശോധനകൾക്ക് ശേഷം വിമാനത്തിൻ്റെ എഞ്ചിനീയർ വിമാനത്തിന് പറക്കാൻ സജജമാണെന്നുള്ള ഫിറ്റ്നസ് രേഖകൾ ഒപ്പിട്ടു നൽകി. ആവശ്യത്തിന് ഇന്ധനവും നിറച്ച് ഒരു യാത്രക്കായി തയ്യാറായി. വിമാനത്തിനെ നിയന്ത്രിക്കാനായി മൂന്നംഗ സംഘവും വേണ്ട തയ്യാറെടുപ്പുകൾ നടത്തി കൊണ്ടിരുന്നു. 18,000 മണിക്കൂറിലധികം പ്രവർത്തി പരിചയമുള്ള 51 വയസുള്ള മദൻലാൽ കാക്കർ ആയിരുന്നു ക്യാപ്റ്റനായി നിയോഗിക്കപ്പെട്ടത്. അദ്ദേഹത്തോടൊപ്പം 4000 മണിക്കൂർ വിമാനം പറത്തിയിട്ടുള്ള മുൻ ഇന്ത്യൻ എയർഫോർസ് പൈലറ്റ് കൂടിയായിരുന്ന ഇന്ദുവിർമണി ഫസ്റ്റ് ഓഫീസറായും ഇന്ത്യയിൽ തന്നെ അന്നത്തെ കാലത്ത് ഏറ്റവും കൂടുതൽ ഫൈയിംഗ് പരിചയമുള്ള ആൽഫെർഡോ ഫാരിയ ഫൈറ്റ് എഞ്ചിനീയറായും കോക്പിറ്റിൽ സ്ഥാനം പിടിച്ചു. 190 യാത്രക്കാർക്ക് വേണ്ട സഹായത്തിനായി 23 ക്യാബിൻ ക്രൂ ഉൾപ്പടെ ആകെ മൊത്തം 213 ആളുകൾ.

എല്ലാ വിധ സുരക്ഷാ പരിശോധനകൾക്കും ശേഷം ആ വിമാനം യാത്രക്കായി ഒരുങ്ങി. എന്നത്തേയും പോലെ ട്രാഫിക്ക് ഉള്ള ഒരു ദിനം. സമയം രാത്രി 08:13. മുബൈ എയർപ്പോർട്ട് സർഫസ് മൂവ് മെൻറ് കൺട്രോളിൻ്റെ (എയർ ട്രാഫിക്ക് കൺടോളിൽ ഗ്രൗണ്ട് മൂവ്മെൻ്റ് നിയന്ത്രിക്കുന്ന വിഭാഗം) ഭാഗത്ത് നിന്നുള്ള നിർദേശ പ്രകാരം വിമാനത്തിൻ്റെ എഞ്ചിനുകൾ പ്രവർത്തിപ്പിച്ച് തുടങ്ങിയിരിക്കുന്നു. എഞ്ചിൻ്റെ പ്രവർത്തനം, മറ്റ് കൺട്രോളുകൾ എന്നിവ തൃപ്തികരമായതിന് ശേഷം എഞ്ചിനീയറിനുള്ള അവസാന സന്ദേശത്തിലൂടെ വിമാനത്തിൽ ഘടിപ്പിച്ചിട്ടുള്ള ഹെഡ്സെറ്റ് വിശ്ചേതിക്കുന്നതിനുള്ള നിർദേശവും അവസാന യാത്രാ മംഗളങ്ങളും വരുന്നു.

വിമാനത്തിൻ്റെ ചക്രങ്ങൾ പതിയെ ചലിച്ചു തുടങ്ങിയിരിക്കുന്നു. അനുവദിക്ക പ്പെട്ട റൺവെ നംബർ 27 ൽ നിന്ന് പറന്നുയരാൻ ലക്ഷ്യമാക്കി നീങ്ങുന്നു. റൺവേയിൽ കയറുന്നതിന് മുൻപായി മുബൈ എയർപ്പോർട്ട് സർഫസ് മൂവ് മെൻറ് കൺട്രോളിൻ്റെ സന്ദേശങ്ങൾ അവസാനിപ്പിച്ച് മുംബൈ ടവറുമായി ബന്ധപ്പെടുന്നു. റൺവേയുടെ തുടക്കം മുതൽ ഒരു നിശ്ചിത ഉയരം വരെ വിമാനങ്ങളെ നിയന്ത്രിക്കുക ടവർ ആയിരിക്കും. ടവറിൻ്റെ നിർദേശം ഇപ്രകാരമായിരുന്നു. റൺവേ 27 ൽ നിന്ന് പറന്നു പൊങ്ങിയതിനെ തുടർന്ന് കൃത്യമായ ഹെഡിംഗിനോട് കൂടിയ ഒരു റൈറ്റ് ടേൺ, ശേഷം 2400 അടി ഉയരത്തിൽ എത്തി കഴിഞ്ഞാൽ റിപ്പോർട്ട് ചെയ്യുക.

ടവറിൽ നിന്നുള്ള അവസാന അനുമതിയും ലഭ്യമായതിനെ തുടർന്ന് വിമാനം അതിൻ്റെ 4 എഞ്ചിനുകളും ഒരേ സമയം പ്രവർത്തിപ്പിച്ച് മുന്നോട്ട് നീങ്ങി. നിശ്ചിത സ്പീഡിൽ എത്തിയതിന് ശേഷം അതിൻ്റെ കൺട്രോളുകൾ പ്രവർത്തിപ്പിച്ച് പൈലറ്റുമാർ വിമാനത്തെ റൺവേയിൽ നിന്ന് ഉയർത്തി. ശേഷം മുൻകൂട്ടി നിശ്ചയിച്ച പോലെ തന്നെ റൺവേയിൽ നിന്ന് ഉയർന്ന് ഒരു മിനുട്ടിനുള്ളിൽ ഹെഡിംഗ് അനുസരിച്ച് വലത് ഭാഗത്തേക്ക് ബോംബെ കോസ്റ്റ് ലൈൻ മറികടന്ന് അറബിക്കടലിന് മുകളിലൂടെ പറന്ന് അത് ലെവൽ ഫ്ലൈറ്റ് നില നിർത്തുന്നു.

പെട്ടെന്നു തന്നെ ഇടത്തോട്ട് തിരിഞ്ഞ് പിന്നീടൊരിക്കലും തിരിച്ചെടുക്കാൻ കഴിയാത്ത വിധം അതിൻ്റെ ദിശ നഷ്ടപ്പെടുന്നു. റൺവേയിൽ നിന്ന് ചക്രങ്ങൾ പിൻ വലിഞ്ഞ് കൃത്യം 101 സെക്കൻ്റുകൾക്കിപ്പുറം 108 ഡിഗ്രി ഇടത്തോട്ട് തിരിഞ്ഞതിൻ്റെ ഫലമായി അതിൻ്റെ ഉയരം നഷ്ടപ്പെടുകയും 45 ഡിഗ്രിയിൽ വിമാനം കടലിലേക്ക് പതിക്കുന്നു. ആർക്കും രക്ഷപ്പെടാൻ അവസരം നൽകാതെ അവർ അറബിക്കടലിൻ്റെ ആഴങ്ങളിലേക്ക് മറഞ്ഞു. അവസാനമായ ആ സന്ദേശം മാത്രം മുംബൈ എയർ ട്രാഫിക് കൺട്രോളിൽ മുഴങ്ങി. “ഹാപ്പി ന്യൂയർ ടു യു സർ” എയർ ഇന്ത്യ 855.

ഇന്ത്യൻ നേവിയുടെ ഒരു കമാൻഡർ സയ്യിദ് ഈ ദുരന്തം നേരിട്ട് കാണാൻ ഇടയായി. അദ്ധേഹത്തിൻ്റെ വാക്കുകളിൽ നോസ് ഡൈവ് ചെയ്ത് വലിയ ശബ്ദത്തോടെ കടലിൽ പതിക്കുന്നതും പതിക്കുമ്പോൾ വിമാനത്തിൻ്റെ ടേക്ക് ഓഫ് ലൈറ്റുകൾ പ്രകാശിച്ചിരുന്നു എന്നും ലഭ്യമായി.നാവികസേനയും വ്യോമസേനയും കഴിയുന്ന വിതത്തിൽ എല്ലാം രക്ഷാ പ്രവർത്തനങ്ങൾക്കായി ശ്രമിച്ചു. പക്ഷെ കടൽ വിഴുങ്ങിയ രാജാവിനെയും പ്രജകളേയും ജീവനോടെ ലഭ്യമായില്ല.

നിരവധി അന്വേഷണങ്ങൾ നടന്നുവെങ്കിലും വിമാനത്തിന് ഏതെങ്കിലും യന്ത്രതകരാറുകൾ ഉണ്ടായിരുന്നതായി കണ്ടെത്തിയില്ല. അപകടകാരണം പൈലറ്റിന്റെ പിഴവായി അപഗ്രഥിക്കപ്പെട്ടു.

അഞ്ച് ദിവസങ്ങൾക്ക് ശേഷം, കൃത്യമായി പറഞാൽ ജനുവരി 6. കടലിലൂടെ പോയിരുന്ന മത്സ്യ ബന്ധന ബോട്ട് എയർ ഇന്ത്യ വിമാനത്തിൻ്റെ വാൽ ഭാഗം (Empennage) കണ്ടെത്തുകയും പിന്നീടുള്ള അന്വേഷണങ്ങൾക്ക് അവ സഹായിക്കുകയും ചെയ്തു. സാധാരണയായി വിമാനങ്ങളുടെ ബ്ലാക്ക് ബോക്സ് എന്നറിയപ്പെടുന്ന ഭാഗം ഇവിടെയാണ് കാണപ്പെടുക.

കോക്പിറ്റിലെ സന്ദേശങ്ങളടങ്ങിയ കോക്പിറ്റ് വോയിസ് റെക്കോർഡറും, ഡിജിറ്റൽ ഡേറ്റാ ഫ്ലൈറ്റ് റെക്കോർഡറും ചേർന്നതാണ് ബ്ലാക് ബോക്സ്. ഇവ ഡീകോഡ് ചെയ്യുന്നതിനും വിശദ പരിശോധനക്കുമായി വാഷിംഗ്ടൺ ലേക്ക് അയച്ചു നൽകി.
അന്ന് എയർ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറായിരുന്ന അപ്പുസ്വാമി തങ്ങളുടെ വിമാനത്തിന് സാങ്കേതിക തകരാറുകൾ ഉണ്ടായിരുന്നില്ല എന്ന് തന്നെ സമർത്ഥിച്ച് കൊണ്ടിരുന്നു.

എയർ ഇന്ത്യയുടെ വിമാനം ഒരു ബോംബിംഗിലൂടെ പൊട്ടിത്തെറിക്കുമെന്ന് ഡിസംബർ 28 ന് എയർ ഇന്ത്യയുടെ ലണ്ടൻ ഓഫീസിന് ഭീഷണി ലഭിച്ചതായി സമാചാർ വാർത്താ ഏജൻസി റിപ്പോർട്ടുകൾ പുറത്ത് വിട്ടിരുന്നു. എന്നാൽ ഭീഷണിയുടെ കൂടുതൽ വിശദാംശങ്ങളൊന്നും നൽകിയിരുന്നില്ല. തങ്ങളുടെ നേതാവ് പി.ആർ. സർക്കാറിന്റെ മോചനം തേടുന്ന പ്രൂട്ടിസ്റ്റുകളിൽ നിന്നാണ് ഭീഷണി ഉണ്ടായതെന്നും ആരോപണമുണ്ട്. അത്തരമൊരു ഭീഷണി ലഭിച്ചുവെന്ന് അപ്പുസ്വാമിയുടെ നിർദേശത്തോടൊപ്പം വിമാനത്തിൻ്റെ അവശിഷ്ടങ്ങളിൽ കണ്ട പൊട്ടിത്തെറി സ്വഭാവം സംശയം കൂടുതൽ വർധിപ്പിച്ചു.

വിമാനത്തിൽ ഒരു ബോംബ് ഉണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് 126 ഓളം യാത്രക്കാർ ദുബായ് യാത്ര റദ്ദാക്കിയതായി മരിച്ച യാത്രക്കാരിലൊരാളുടെ ബന്ധു ലളിത് കുമാർ ഭാട്ടിയ അവകാശപ്പെട്ടു. റദ്ദാക്കലുകൾ സാധാരണമാണെന്നായിരുന്നു എയർ ഇന്ത്യയുടെ വിശദീകരണം.

രാവിലെ 7.15 ന് നിശ്ചയിച്ച ഫ്ലൈറ്റ് രാത്രി 7.15 ന് ഷെഡ്യൂൾ ചെയ്തപ്പോൾ നിരവധി യാത്രക്കാർ ദുബായിലേക്ക് പോകുന്ന മറ്റ് എയർലൈനുകളിലേക്ക് തിരിഞ്ഞു എന്നുമുള്ള വാർത്തകൾ വന്നു തുടങ്ങി. ബോംബെ-ദുബായ് ഒരു പാട് തിരക്കുള്ള റൂട്ടാണെന്നും സീറ്റുകൾ ലഭ്യമാകുന്നത് അത്ര എളുപ്പമല്ലെന്നും അവകാശപ്പെട്ടു കൊണ്ട് ട്രാവൽ ട്രേഡിലെ വിദഗ്ധർ ഈ വാദം തള്ളിക്കളഞ്ഞു. എങ്കിലും പോലീസ് ഈ സംശയങ്ങളെ എല്ലാം തന്നെ പരിഗണിച്ചു. ഫ്ലൈറ്റ് ക്യാൻസൽ ചെയ്യാനുള്ള കാരണങ്ങൾ ഓരോ യാത്രക്കാരോടും ചോദിച്ചറിഞ്ഞു കൊണ്ടിരുന്നു.

ഇതുവരെ, കടലിൽ നിന്ന് കണ്ടെടുത്ത ലോഹ ഭാഗങ്ങൾ twisted ആയ നിലയിലാണെന്ന് കണ്ടെത്തി, ഇത് ഒരു സ്ഫോടനം നടന്നിരിക്കാമെന്ന് സൂചിപ്പിക്കുന്നു. നിരവധി മൈൽ അകലെയുള്ള അലിബാഗിലാണ് അവശിഷ്ടങ്ങളുടെ ചില ഭാഗങ്ങൾ കണ്ടെത്തിയത്. വായുവിൽ ഉണ്ടായ ഒരു ഉഗ്ര സ്ഫോടനത്തിൽ അവശിഷ്ടങ്ങൾ ഇതുവരെ വന്നതാകാമെന്നു വരെ സംശയിച്ചു.

പിന്നീടുള്ള അന്വേഷണം വിമാനത്തിൻ്റെ ക്യാപ്റ്റനിലേക്ക് നീണ്ടു. ഈ വിമാനം നിയന്ത്രിച്ചിരുന്ന ക്യാപ്ടൻ മദൻലാൽ കഴിഞ്ഞ വർഷത്തിൽ എട്ട് മാസത്തോളം ആരോഗ്യ സംബന്ധ കാരണങ്ങളാൽ വിമാനങ്ങൾ പറത്തിയിരുന്നില്ല എന്നൊരു കണ്ടത്തലായിരുന്നു പുറത്ത് വന്നത്. ഇതിനുള്ളിൽ തന്നെ ബ്ലാക്ക് ബോക്സിൻ്റെ വിശദമായ പരിശോധന ഫലം പുറത്ത് വന്നിരുന്നു. ഒരു പരിധി വരെ അവ എല്ലാം തന്നെ ക്യാപ്റ്റനിലേക്ക് വിരൾ ചൂണ്ടുന്നു.

വിമാനത്തിൻ്റെ സ്വഭാവം നിർണയിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന ഒരു ഉപകരണമാണ് ആറ്റിറ്റ്യൂഡ് ഇൻഡികേറ്റർ. ഭൂമിയുടെ ചക്രവാളവുമായി താരതമ്യപ്പെടുത്തി വിമാനത്തിന്റെ ദിശയെ കുറിച്ചും നിലവിലെ സ്വഭാവത്തെ കുറിച്ചും രാത്രി സമയങ്ങയിലും മഴ, മഞ്ഞ് എന്നിവ മൂലം കാഴ്ച്ച കുറവുള്ള സമയങ്ങളിലും പൈലറ്റുമാരെ അറിയിക്കുന്ന ഉപകരണം. വിമാനത്തിൻ്റെ ഇടത്തോട്ടും വലത്തോട്ടുമുള്ള ചെരിവ്, ഉയർച്ചയും താഴ്ച്ചയും എല്ലാം ക്രിത്യമായി ലഭ്യമാകുന്നു.

പ്രധാനമായും 3 ആറ്റിറ്റ്യൂഡ് ഇൻഡിക്കേറ്ററുകൾ ഈ വിമാനത്തിൽ ലഭ്യമാണ്. അവ മൂന്ന് കോക്ക്പിറ്റ് അംഗങ്ങൾക്കുമായി പ്രത്യേകം സജ്ജീകരിച്ചിരിക്കുന്നു. വിമാനം റൺവേയിൽ നിന്ന് ഉയർന്നതിന് ശേഷം ഫ്ലൈറ്റ് പ്ലാൻ പ്രകാരം ക്യാപ്ടൻ വിമാനത്തെ വലത്തോട്ട് തിരിച്ചിരുന്നു. ഹെഡിംഗ് പൂർണമായതിന് ശേഷം വിമാനത്തിനെ അദ്ധേഹം Level Flight ൽ എത്തിക്കുന്നു. എന്നാൽ ലെവൽ ഫ്ലൈറ്റിലേക്ക് വിമാനം വന്നതിന് ശേഷവും ക്യാപ്റ്റൻ്റെ ഇൻഡികേറ്ററിൽ വിമാനം വലത്തേക്ക് തന്നെ തിരിയുന്നതായി കാണപ്പെട്ടു.

“തൻ്റെ ആറ്റിറ്റ്യൂഡ് ഇൻഡിക്കേറ്റർ ഇപ്പോഴും റൈറ്റ് ടേൺ കാണിക്കുന്നു” എന്ന് ക്യാപ്ടൻ ഫസ്റ്റ് ഓഫീസറോട് അഭിപ്രായപ്പെട്ടു. എന്നാൽ അതിനെ മറികടക്കുന്നതിനായി ക്യാപ്ടൻ വിമാനത്തെ ഇടത് ഭാഗത്തേക്ക് തിരിച്ചു കൊണ്ടിരുന്നു. ഈ സമയം ഫസ്റ്റ് ഓഫീസറിനു മുന്നിലുള്ള ആറ്റിറ്റ്യൂഡ് ഇൻഡികേറ്റർ ക്രിത്യമായി ലെഫ്ട് ടേൺ കാണിച്ചു കൊണ്ടിരുന്നു. ക്യാപ്ടൻ പറഞ്ഞ ആ തെറ്റ് മനസിലാക്കാൻ ഫസ്റ്റ് ഓഫീസറിനും കഴിഞ്ഞില്ല. അദ്ധേഹം തൻ്റെ ഇൻഡിക്കേറ്ററിൽ മാത്രം ശ്രദ്ധിച്ചിരുന്നു.

സൂര്യൻ അസ്തമിച്ചതിനാലും ഇരുട്ടു മൂടിയതിനാലും വിമാനത്തിൻ്റെ അവസ്ഥ പുറത്തെ ഭൂമിയുടെയും ആകാശത്തിൻ്റെയും ഇടയിലുള്ള ചക്രവാളവുമായി താരതമ്യപ്പെടുത്താൻ കഴിഞ്ഞില്ല. ക്യാപ്ടനു പരിസര സംബന്ധമായ ബോധം നഷ്ടമായി തുടങ്ങിയിരുന്നു. അദ്ദേഹത്തിൻ്റെ ഉപകരണത്തിൽ ലഭ്യമായ തെറ്റായ അറിവിന്മേൽ വിമാനത്തെ കൂടുതലായി ഇടത്തോട്ട് തിരിക്കുകയും നിശ്ചയ അളവിൽ കവിഞ്ഞതിനാൽ സ്റ്റാളിംഗ് എന്ന അവസ്ഥയിലേക്ക് എത്തി ഉയരം നഷ്ടപ്പെട്ടുകൊണ്ടിരുന്നു.

വിമാനം കടലിലേക്ക് പതിക്കുന്നതിന് തൊട്ട് മുൻപായി ഫ്ലൈറ്റ് എഞ്ചിനീയർ തങ്ങളുടെ നിലവിലെ സാഹചര്യം ആറ്റിറ്റ്യൂഡ് ഡയറക്ഷണൽ ഇൻഡിക്കേറ്റിൻ്റെ സഹായത്തോടെ മനസ്സിലാക്കുകയും ക്യാപ്ടനോട് സംസാരിക്കുവാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ എന്തെങ്കിലുമൊന്ന് ചെയ്യാൻ കഴിയുന്നതിനു മുൻപെ വിമാനം കടലിലേക്ക് കൂപ്പു കുത്തി ആ ജീവനുകൾ അറബി കടലിൻ്റെ ആഴങ്ങളിലേക്ക് താഴ്ന്നു പോയി.

ക്യാപ്റ്റനു തൻ്റെ ഉപകരണങ്ങൾ തകരാറിലായപ്പോൾ ഉണ്ടായ വിഭ്രാന്തിയും എന്താണ് തനിക്ക് ചുറ്റിനും സംഭവിച്ചു കൊണ്ടിരിക്കുന്നത് എന്ന് മനസ്സിലാക്കാൻ കഴിയാതെ പോയതും അപകട കാരണമായി ഉയർന്നു വന്നു. നിരവധി മൃതശരീരങ്ങൾ വീണ്ടെടുക്കാൻ കഴിഞ്ഞിരുന്നില്ല. അറബിക്കടലിന്റെ ആഴങ്ങളിൽ മോഹൻദാസിനെ തനിച്ചാക്കി ഫാത്തിമയുടെ മൃതശരീരം സ്വദേശത്ത് കൊണ്ടുവന്ന് സംസ്കരിച്ചു.

സിനിമാ മേഖലയെ പിടിച്ചുകുലുക്കുന്ന മീ ടൂ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ ഇപ്പോഴിതാ, അത്തരമൊരു വെളിപ്പെടുത്തൽ നടത്തുകയാണ് നർത്തകി വർണിക സിന്ധു. സിനിമാതാരം ആകണമെന്ന് തനിക്ക് ഒരുകാലത്ത് ആഗ്രഹമുണ്ടായിരുന്നെന്നും എന്നാൽ സിനിമ മേഖലയിൽ നിന്നും നേരിടേണ്ടി വന്നത് ദുരനുഭവമാണെന്നും വർണിക പറയുന്നു.

അക്ഷയ് കുമാർ നായകനായെത്തിയ സിനിമയിൽ നായികയാക്കാമെന്ന് വാഗ്ദാനം ചെയ്യുകയും എന്നാൽ തന്നെ ദുരുപയോഗം ചെയ്യാൻ നോക്കിയെന്നുമാണ് വർണിക വെളിപ്പെടുത്തിയിരിക്കുന്നത്. സ്വകാര്യ ചാനലിലെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു സിന്ധു.

അക്ഷയ് കുമാർ നായകനായ ഹിന്ദി സിനിമയിൽ അഭിനയിച്ചാൽ 24 ലക്ഷം തരാമെന്ന് പറഞ്ഞിരുന്നു. പകരം മൂന്ന് പേർക്ക് അഡ്ജസ്റ്റ് ചെയ്യണമെന്നായിരുന്നു മാനേജർ ആവശ്യപ്പെട്ടതെന്നും വർണിക വെളിപ്പെടുത്തുന്നു.

’24 ലക്ഷമാണ് അവർ ഓഫർ ചെയ്തത്. എന്നാൽ, ആ സിനിമ ചില കാരണങ്ങളാൽ വേണ്ടെന്ന് വെക്കുകയായിരുന്നു. അക്ഷയ് കുമാറായിരുന്നു ആ സിനിമയിലെ നായകൻ. പിന്നീട് ഒരു മാനേജരാണെന്ന് തോന്നുന്നു, ഫോണിൽ വിളിച്ചിട്ട് രണ്ടു മൂന്നു പേർക്ക് അഡ്ജസ്റ്റ് ചെയ്യുമോ എന്ന് ചോദിച്ചു. അപ്പോൾ അയാളെ അടിക്കാനാണ് തോന്നിയത്. അടിച്ചില്ല. പക്ഷേ അതോടെ അഭിനയത്തോടുള്ള എന്റെ മോഹം അടങ്ങി. അങ്ങനെയാണ് ഗ്രൂപ്പ് ഡാൻസിലേക്ക് മാറിയത്.’- താരം വെളിപ്പെടുത്തി.

ഈ സംഭവത്തോടെയാണ് തനിക്ക് ഒരുപാട് പണമൊന്നും വേണ്ട. ജീവിക്കാനുള്ളത് മതിയെന്ന ചിന്ത വന്നത്. ‘ഏത് മേഖലയാണെങ്കിലും യെസ് എന്ന വാക്കിനും നോ എന്ന വാക്കിനും ഒരു വിലയുണ്ട്. പിന്നെ വന്ന സിനിമാ ഓഫറുകളും മുൻപുണ്ടായ അനുഭവം പോലെയാകുമോ എന്ന് പേടിച്ച് ഒഴിവാക്കേണ്ടി വന്നിട്ടുണ്ട്. ജീവിച്ച് പോയാൽ മതി എന്നതിനാൽ ജീവിതം വിട്ടൊരു കളിയ്ക്ക് ഞാനില്ലെന്ന് അന്നേ തീരുമാനിച്ചതാണ്’-വർണിക പറയുന്നു.

കുട്ടികളുടെ പേരിനൊപ്പം അച്ഛന്റെ പേര് ചേര്‍ക്കുന്നതാണ് പൊതുവേ കണ്ടു വരുന്ന രീതി. കുട്ടിയില്‍ അച്ഛനൊപ്പം തന്നെ അമ്മയ്ക്കും അവകാശമുണ്ടെങ്കിലും അമ്മയുടെ പേര് കുട്ടികളുടെ പേരിനൊപ്പം ചേര്‍ക്കാന്‍ പാട്രിയാര്‍ക്കി അനുവദിക്കാറില്ല. ഇപ്പോഴിതാ എഴുതപ്പെടാത്ത ഈ നിയമത്തിന് വിലക്കിട്ടിരിക്കുകയാണ് ഇറ്റലി.

കുഞ്ഞുങ്ങളുടെ പേരിനൊപ്പം അച്ഛന്റെയും അമ്മയുടെയും പേര് ചേര്‍ക്കണമെന്നും അല്ലാത്തത് ഭരണഘടനാ വിരുദ്ധമാണെന്നുമാണ് ഇറ്റലിയുടെ പരമോന്നത കോടതിയുടെ ഉത്തരവ്. മാതാപിതാക്കള്‍ക്ക് കുട്ടിയുടെ കാര്യത്തില്‍ തുല്യ അവകാശവും ഉത്തരവാദിത്വവുമാണുള്ളതെന്ന് ചൂണ്ടിക്കാട്ടിയ കോടതി കുട്ടിയുടെ പേരിനൊപ്പം പിതാവിന്റെ പേരോ കുടുംബപ്പേരോ മാത്രം ചേര്‍ക്കുന്നത് വിവേചനപരവും കുട്ടിയുടെ ഐഡന്റിറ്റിയെ ബാധിക്കുന്നതുമായ കാര്യമാണെന്നും വ്യക്തമാക്കി.

പേരിനൊപ്പം രണ്ട് പേരുടെയും കുടുംബപ്പേര് ചേര്‍ക്കുകയോ രണ്ട് പേരും ചേര്‍ന്ന് ഒരു പേര് തിരഞ്ഞെടുക്കുകയോ ചെയ്യാം. ഇതുവരെ അമ്മയുടെ പേര് മാത്രമായി കുഞ്ഞിന്റെ പേരിനൊപ്പം ചേര്‍ക്കാന്‍ ഇറ്റലിയില്‍ നിയമപരമായി അനുവാദമുണ്ടായിരുന്നില്ല. ഫ്രാന്‍സ്, ജര്‍മനി, സ്‌പെയിന്‍ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിയമം പ്രാബല്യത്തിലുണ്ട്.

തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി തന്റെ ഫേസ്ബുക്കിലൂടെ അറിയിച്ച കുടുംബ മന്ത്രി എലീന ബൊനെറ്റി, ഈ നടപടിക്രമം സർക്കാർ പൂർണമായി പിന്തുണയ്ക്കുമെന്നും ഒരു കുഞ്ഞിനെ വളർത്തുന്നതിലും പരിപാലിക്കുന്നതിലും മാതാപിതാക്കൾക്ക് തുല്യ കടമയാണെന്നും അറിയിച്ചു.

RECENT POSTS
Copyright © . All rights reserved