Social Media

ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് വിഷുക്കൈനീട്ടം നല്‍കിയ സംഭവം വിവാദമായതിന് പിന്നാലെ പ്രതികരണവുമായി സുരേഷ് ഗോപി എം.പി. കൈനീട്ടം നല്‍കിയതില്‍ ചിലര്‍ക്ക് അസഹിഷ്ണുതയാണ്. കുഞ്ഞു കൈകളിലേക്ക് കൈനീട്ടം വെച്ച് നല്‍കിയതിനെ വിമര്‍ശിച്ചവര്‍ നന്മ തിരിച്ചറിയാന്‍ കഴിയാത്ത ചൊറിയന്‍മാക്രികള്‍ ആണെന്നും അദ്ദേഹം പരിഹസിച്ചു.

കുരുന്നുകളുടെ കൈയിലേക്ക് ഒരു രൂപയാണ് വെച്ച് കൊടുക്കുന്നത്. 18 വര്‍ഷത്തിന് ശേഷം വോട്ട് പിടിക്കാനുള്ള കപ്പമല്ല അത്. ഒരു രൂപാ നോട്ടില്‍ നരേന്ദ്ര മോദിയുടെയോ സുരേഷ് ഗോപിയുടെയോ ചിത്രമല്ല, ഗാന്ധിജിയുടെ ചിത്രമാണുള്ളത്. ഒരു രൂപ നോട്ടെടുത്ത് മഹാലക്ഷ്മി ദേവിയെ പ്രാര്‍ത്ഥിച്ച് കുഞ്ഞിന്റെ കൈ വെള്ളയില്‍ വെച്ച് കൊടുക്കുന്നത് ഈ കുഞ്ഞ് പ്രാപ്തി നേടി നിര്‍വഹണത്തിനിറങ്ങുമ്പോള്‍ കൈയില്‍ ഒരു കോടി വന്നു ചേരുന്ന അനുഗ്രഹ വര്‍ഷമാവണേ എന്ന് പ്രാര്‍ത്ഥിച്ച് കൊണ്ടാണ്. ഈ നന്മ മനസ്സിലാക്കാന്‍ പറ്റാത്ത മാക്രി പറ്റങ്ങളോട് എന്താണ് പറയേണ്ടത്. അവര്‍ ചൊറിയന്‍ മാക്രി പറ്റങ്ങളാണെന്നും സുരേഷ്‌ഗോപി കൂട്ടിച്ചേര്‍ത്തു.

നേരത്തെ തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തിലെ ശാന്തിക്കാര്‍ക്ക് സുരേഷ് ഗോപി വിഷുക്കൈനീട്ടമായി പണം നല്‍കിയത് വിവാദമായി മാറിയിരുന്നു. തുടര്‍ന്ന് മേല്‍ശാന്തിമാര്‍ വ്യക്തികളില്‍ നിന്ന് ഇത്തരത്തില്‍ പണം സ്വീകരിക്കരുതെന്ന് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ഉത്തരവിറക്കിയിരുന്നു. ദേവസ്വം കമ്മീഷണറുടെ ഉത്തരവ് രാഷ്ട്രീയ പ്രേരിതമാണെന്ന് സുരേഷ്‌ഗോപി പറഞ്ഞു.

കൈനീട്ട നിധി മേല്‍ശാന്തിമാരെ ഏല്‍പ്പിക്കുന്നത് ക്ഷേത്രങ്ങളെ ദുരപയോഗം ചെയ്യുന്നതിന് തുല്യമാണെന്നാൈണ് ഉത്തരവില്‍ പറയുന്നത്. സുരേഷ്ഗോപിയുടെ പേര് പരാമര്‍ശിക്കാതെയാണ് ഉത്തരവിറക്കിയിരിക്കുന്നത്. എന്നാല്‍ കൈനീട്ടം പോലുള്ള കാര്യങ്ങളുടെ പേരില്‍ ചില വ്യക്തികള്‍ ക്ഷേത്രങ്ങളെ ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഈ നടപടിയെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കിയിരുന്നു.

രാജ്യസഭാംഗത്വ കാലാവധി അവസാനിക്കുന്ന സാഹചര്യത്തില്‍ കൈ നീട്ട പരിപാടിയിലൂടെ സുരേഷ് ഗോപി തൃശൂരിലെ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ വീണ്ടും സജീവമാകുന്നതിനുള്ള ശ്രമം നടത്തുകയാണെന്നും ആരോപണങ്ങള്‍ ഉയരുന്നുണ്ട്. ക്ഷേത്രങ്ങളും പൂരങ്ങളും വോട്ട് പിടിക്കാനുള്ള താവളങ്ങളാക്കി മാറ്റുകയാണ്. ഇത് തിരിച്ചറിയാന്‍ തൃശൂരിലെ ജനങ്ങള്‍ക്ക് കഴിവുണ്ടെന്നും സിപിഐ നേതാവ് പി ബാലചന്ദ്രന്‍ എംഎല്‍എ പറഞ്ഞിരുന്നു.

രണ്ട് ബൾബ് മാറ്റിയിടുന്നതിന് 15 ലക്ഷം ശമ്പളം കിട്ടുക എന്ന് പറഞ്ഞാൽ ആരും ഒന്ന് അമ്പരക്കും. അമേരിക്കൻ എഞ്ചിനീയറായ കെവിൻ ഷമ്മിറ്റിന്റെ ജോലിയെ കുറിച്ചുള്ള വിവരണമാണ് ഇപ്പോൾ ലോകത്തെ തന്നെ അമ്പരപ്പിച്ചിരിക്കുന്നത്. വർഷത്തിൽ രണ്ടു തവണ മാത്രം ബൾബ് മാറ്റിയിടുന്നതിനാണ് ഈ ഉയർന്ന ശമ്പളം ഇദ്ദേഹം കൈപ്പറ്റുന്നത്.

എന്നാൽ വിചാരിക്കും പോലെ അത്ര നിസാരമല്ല ഈ ജോലി. നല്ല ഉയരമുള്ള ഒരു ടിവി ടവറിന്റെ ഏറ്റവും തുഞ്ചത്ത് ഘടിപ്പിച്ചിരിക്കുന്ന ബൾബ് മാറ്റുകയാണ് ഇദ്ദേഹത്തിന്റെ തൊഴിൽ. ഈ ടവറിന് ഉയരം 1,500 അടിയാണ്. അതിനാൽ അത്രയും ഉയരം കയറി വേണം ടവറിന്റെ അറ്റത്ത് എത്താൻ. അവിടെയാണ് ആറ് മാസം കൂടുമ്പോൾ മാത്രം മാറ്റിവെക്കേണ്ട ബൾബ് ഘടിപ്പിച്ചിരിക്കുന്നത്.

അപകടസാധ്യത ഏറെയുള്ള തൊഴിലായതിനാലാണ് ജോലിക്ക് ഇത്രയുമധികം വരുമാനം. വളരെയധികം ശ്രദ്ധിച്ച് ചെയ്യേണ്ടതിനാൽ ജോലിഭാരവും കൂടുതലാണെന്നു പറയാം. ജീവൻ പണയം വെച്ച് ഇലക്ട്രിക്കലായുള്ള നിരവധി ടൂളുകൾ ബാക്പാക്കിൽ കരുതി വേണം കെവിന് ഈ ടവർ കയറാൻ.

നിലവിൽ ഈ ജോലി ചെയ്യുന്ന കെവിൻ ഷമ്മിറ്റ് ഒരു ദിവസം മുഴുവൻ എടുത്താണ് പണി പൂർത്തിയാക്കുന്നത്. വളരെ സാവധാനം അത്യധികം ജാഗ്രതയോടെയാണ് കെവിൻ ഒരോ അടിയും മുകളിലേക്കും താഴേക്കും വക്കുക. ഇതിനിടെ ശക്തമായ കാറ്റുവീശിയാലോ മഴ പെയ്താലോ ടവർ കയറിയിറങ്ങുന്നത് വൈകും.

അമേരിക്കയിലെ സൗത്ത് ഡാക്കോട്ടയിലുള്ള കെഡിഎൽടി ടിവിയുടെ അനലോഗ് ടവറിന്റെ ബൾബാണ് കെവിന് മാറ്റേണ്ടത്. ഈ ജോലി ആർക്കും ചെയ്യാവുന്നതുമല്ല, ചില യോഗ്യതകൾ ഇവർക്ക് ആവശ്യമാണ്. ഇലക്ട്രിക്കൽ എഞ്ചിനീയറിങ്ങിൽ ബിരുദവും പ്രത്യേക പരിശീലനവും ലഭിച്ചവർക്ക് മാത്രമാണ് ഈ ജോലിക്ക് അർഹത. കെവിനെ പോലെ നിരവധി പേർ ഇത്തരത്തിൽ ടവറുകളിൽ ജോലി ചെയ്യുന്നുണ്ട്. ഇവരുടെയെല്ലാം സുരക്ഷ ഒരു ഹെൽമെറ്റും ബെൽറ്റും ധരിക്കുക മാത്രമായിരിക്കും.

 

സോഷ്യല്‍മീഡിയയില്‍ ട്രോളുകളേറെ ഏറ്റുവാങ്ങുന്ന ഒരു വിഭാഗമാണ് ഇന്ത്യന്‍ ടിവി സീരിയലുകള്‍. സ്ഥിരം പ്ലോട്ടുകളുമായി വലിച്ചു നീട്ടിയ എപ്പിസോഡുകളും ‘ഓവറാക്കി ചളമാക്കിയ’ അഭിനയവും ക്ലീഷേ ഡയലോഗുകളുമൊക്കെയായി എപ്പോഴും എയറില്‍ തന്നെയാണ് ഇന്ത്യന്‍ സീരിയല്‍.

ഇതുവരെ നമ്മുടെ നാട്ടിലെ തന്നെ ട്രോളുകളെ സഹിച്ചാല്‍ മതിയായിരുന്നെങ്കില്‍ ഇനി മുതല്‍ അതല്ല അവസ്ഥ. മറ്റ് രാജ്യക്കാര്‍ വരെ ഇപ്പോള്‍ നമ്മുടെ സീരിയലുകളെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ്. നൈജീരിക്കാരായ മൂന്ന് കണ്ടന്റ് ക്രിയേറ്റേഴ്‌സ് അത്തരത്തിലിറക്കിയ ഒരു സ്പൂഫ് വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. പോള്‍ സ്‌കാറ്റ എന്ന അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

പ്രാഗ്യയും പ്രാഗ്യയുടെ ഭര്‍ത്താവ് രാജുവും സഹാദരിയുമാണ് വീഡിയോയിലെ പ്രധാന കഥാപാത്രങ്ങള്‍. രണ്ട് യുവാക്കളാണ് സ്ത്രീവേഷത്തില്‍. ഇന്ത്യന്‍ സീരിയലുകളിലെ കഥാപാത്രങ്ങളെ അനുകരിച്ചാണ് ഇവരുടെ വസ്ത്രധാരണം. പ്രധാനകഥാപാത്രമായ പ്രാഗ്യ പടിക്കെട്ടില്‍ നിന്ന് വീഴുന്നതും ഭര്‍ത്താവ് ഓടിയെത്തി ഇവരെ രക്ഷിക്കുന്നതുമാണ് വീഡിയോയുടെ പ്രമേയം.

വീഴ്ചയ്ക്കും രക്ഷപെടുത്തലിനുമിടയിലുള്ള സീനുകള്‍ കണ്ടാല്‍ ഇന്ത്യന്‍ സീരിയലുകള്‍ ഒരു തവണയെങ്കിലും കണ്ടിട്ടുള്ള ആരും ചിരിച്ച് പോകും. സീനുകള്‍ക്കിടയില്‍ അനാവശ്യമായി തിരുകിക്കയറ്റുന്ന ഷോട്ടുകളും പ്ലോട്ടിന്റെ വലിച്ചുനീട്ടലുമൊക്കെ ഇവര്‍ തമാശ രൂപത്തില്‍ വീഡിയോയില്‍ അവതരിപ്പിച്ചിട്ടുണ്ട്. ദി ഗ്രേറ്റ് ഫോള്‍ എന്നാണ് ഇവര്‍ വീഡിയോയ്ക്ക് നല്‍കിയിരിക്കുന്ന പേര്.

 

 

View this post on Instagram

 

A post shared by PRAGYA (@paulscata)

കൊല്ലപ്പെട്ട ഗായകന്റെ മൃതദേഹം നിശാക്ലബ്ബിലെ വേദിയില്‍ ചാരിനിര്‍ത്തി ദുഖമാചരിച്ച് കുടുംബവും സുഹൃത്തുക്കളും. യുഎസ് റാപ്പര്‍ ഗൂന്യൂ എന്നറിയപ്പെട്ടിരുന്നു മാര്‍ക്കറ്റ് മോറോയുടെ മൃതദേഹമാണ് വേദിയില്‍ ചാരിനിര്‍ത്തി ബന്ധുക്കള്‍ ദുഖമാചരിച്ചത്.

ഞായറാഴ്ച രാത്രി വാഷിംഗ്ടണ്‍ ഡിസിയിലുള്ള ബ്ലിസ് എന്ന നൈറ്റ് ക്ലബ്ബിലായിരുന്നു പരിപാടി. ദി ഫൈനല്‍ ഷോ എന്ന് പേരിട്ട പരിപാടിയില്‍ മോറോയുടെ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളുമടക്കം നിരവധി പേര്‍ പങ്കെടുത്തിരുന്നു. ഷോയ്ക്കിടെ റെക്കോര്‍ഡ് ചെയ്ത വീഡിയോകളില്‍ കണ്ണ് തുറന്നിരിക്കുന്ന രീതിയില്‍ മോറോയുടെ എംബാം ചെയ്ത മൃതദേഹം വേദിയില്‍ ചാരിനിര്‍ത്തിയിരിക്കുന്നത് കാണാം.

ഡിസൈനര്‍ സ്വെറ്റ്ഷര്‍ട്ടിലും ജീന്‍സിലും ഒരുക്കിയിരിക്കുന്ന മൃതശരീരത്തിനെ വാച്ചും കിരീടവുമൊക്കെ ധരിപ്പിച്ചിട്ടുണ്ട്. മൃതദേഹത്തിന് ചുറ്റിലുമായാണ് ആളുകള്‍ കൂടിനില്‍ക്കുന്നത്. ലേസര്‍ ലൈറ്റുകളുടെ പശ്ചാത്തലത്തില്‍ റാപ്പ് ഗാനങ്ങള്‍ക്ക് ഇവര്‍ ചുവട് വയ്ക്കുന്നുമുണ്ട്‌. നാല്പത് ഡോളറാണ് പരിപാടിയില്‍ പങ്കെടുക്കുന്നതിനായി ഓരോരുത്തരില്‍ നിന്നും ഈടാക്കിയത്.

സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ നിരവധിയാളുകളാണ് പരിപാടിയെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. ഒരു മൃതദേഹത്തെ ഇത്രയേറെ അപമാനിക്കാന്‍ പാടില്ലായിരുന്നുവെന്നാണ് പലരുടെയും അഭിപ്രായം. വീഡിയോ വളരെ അസ്വസ്ഥതപ്പെടുത്തുന്നുവെന്നും ഒരു തരത്തിലും ഇത്തരത്തിലുള്ള പരിപാടികള്‍ ഉള്‍ക്കൊള്ളാനാവുന്നില്ലെന്നും പലരും അഭിപ്രായപ്പെട്ടു.

എന്നാല്‍ ഗായകന് ഇതിലും നല്ലൊരു യാത്രയയപ്പ് നല്‍കാനാവില്ലെന്നാണ് വിമര്‍ശനങ്ങളോട് കുടുംബത്തിന്റെ പ്രതികരണം. നിശാക്ലബ്ബിലെ വേദിയില്‍ മോറോ ഒരുപാട് പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ടെന്നും മകന് നല്‍കാവുന്ന ഏറ്റവും വലിയ ആദരമാണിതെന്നും മാതാവ് പാട്രിക് മോറോ പ്രതികരിച്ചു.

കഴിഞ്ഞ മാസം മേരിലാന്റിലെ ഒരു പാര്‍ക്കിങ് പ്രദേശത്ത് വെച്ച് വെടിയേറ്റാണ് മോറോ കൊല്ലപ്പെടുന്നത്. മോറോ മോഷണശ്രമത്തിനിടെ കൊല്ലപ്പെട്ടതാണെന്നും കഴുത്തിലെ ഡയമണ്ട് മാല നഷ്ടപ്പെട്ടിരുന്നുവെന്നും പാട്രിക് ആരോപിച്ചിരുന്നു. ഇതിനെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് നിശാക്ലബ്ബിലെ ദുഖാചരണം.

കൊല്ലം തെന്മലയില്‍ കുഞ്ഞിന്റെ പേരിടീല്‍ ചടങ്ങിനിടെ അമ്മ ഉദ്ദേശിച്ച പേര് അച്ഛന്‍ ഇടാഞ്ഞതിനെ തുടര്‍ന്ന് ഉണ്ടായ കൂട്ടത്തല്ല് വൈറലായിരുന്നു. ആചാരപ്രകാരമുള്ള കുഞ്ഞിന്റെ പേരിടീല്‍ ചടങ്ങ് നടക്കുന്നതിനിടെയായിരുന്നു സംഭവം. അച്ഛന്‍ വിളിച്ച അലംകൃത എന്ന പേര് അമ്മയ്ക്ക് ഇഷ്ടമായില്ല. ഇതേ തുടര്‍ന്ന് കുഞ്ഞിന്റെ ചെവിയില്‍ അമ്മ ഉച്ചത്തില്‍ നൈനിക എന്ന് വിളിക്കുകയും അപകടകരമായ രീതിയില്‍ കുഞ്ഞിനെ വലിച്ചെടുക്കുകയും ചെയ്യുന്നത് വീഡിയോയില്‍ വ്യക്തമായിരുന്നു. തുടര്‍ന്നാണ് ഇരു വീട്ടുകാരും തമ്മില്‍ ഏറ്റുമുട്ടിയത്. യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് കുഞ്ഞിന്റെ പിതാവും വെല്‍ഡര്‍ തൊഴിലാളിയുമായ പ്രദീപ് തുറന്ന് പറയുകയാണ്.

പ്രദീപ് പറയുന്നതിങ്ങനെ, വൈറല്‍ വിഡിയോയില്‍ പ്രചരിക്കുന്നത് പോലെ കുഞ്ഞിന് അലംകൃത എന്ന പേരിട്ടത് എന്റെ സഹോദരിയല്ല. ഞാന്‍ തന്നെയാണ്. ആശുപത്രിയില്‍വെച്ച് എന്നോട് ചോദിക്കാതെ ഭാര്യയും സഹോദരനും കൂടി ജനനസര്‍ട്ടിഫിക്കറ്റ് രജിസ്റ്റര്‍ ചെയ്യാനുള്ള പേപ്പറില്‍ നൈനിക എന്ന് എഴുതികൊടുത്തിരുന്നു. എന്നോട് ഒരു വാക്ക് ചോദിക്കാതെ ചെയ്തത് കൊണ്ട് പേരിടുന്ന സമയത്ത് ഞാനും ഭാര്യയുടെ അഭിപ്രായം ചോദിച്ചില്ല. പേരിടല്‍ ചടങ്ങിന്റെ അന്ന് സംഭവിച്ച കാര്യങ്ങള്‍ ആരോ വിഡിയോ പകര്‍ത്തി വൈറലാക്കിയതോടെ ചെറിയൊരു കുടുംബപ്രശ്‌നം വഷളാകുകയാണ് ചെയ്തത്.

ഞാനും ഭാര്യയും തമ്മില്‍ എല്ലാ കുടുംബങ്ങളിലും ഉള്ളതുപോലെയുള്ള ചെറിയ അഭിപ്രായ വ്യത്യാസങ്ങളും വഴക്കുകളും മാത്രമേയുള്ളൂ. അതല്ലാതെ വലിയ പ്രശ്‌നങ്ങളില്ല. എന്നാല്‍ വിഡിയോ വൈറലാക്കിയത് എന്റെ വീട്ടുകാരാണെന്ന് ആരോപിച്ച് ഭാര്യയുടെ വീട്ടുകാര്‍ ഇല്ലാത്ത ആരോപണങ്ങളാണ് പറഞ്ഞു നടക്കുന്നത്. ഞാന്‍ ഭാര്യയെ സ്ത്രീധനത്തിനായി പീഡിപ്പിച്ചിട്ടില്ല. അത് വസ്തുതാവിരുദ്ധമായ ആരോപണമാണ്. വിവാഹസമയത്ത് സ്ത്രീധനം ചോദിച്ചിട്ടുമില്ല.

എന്റെ കുടുംബത്തിലെ പ്രശ്‌നം ഈ രീതിയില്‍ വൈറലാക്കാന്‍ ഞാന്‍ കൂട്ടുനില്‍ക്കുമെന്ന് തോന്നുന്നുണ്ടോ? എനിക്ക് എന്റെ കുഞ്ഞിന്റെ ഭാവിയെക്കുറിച്ച് ചിന്തിക്കേണ്ടേ? 40 ദിവസം മാത്രം പ്രായമായ കുഞ്ഞിന്റെ മുഖം പുറത്തുകാണിച്ച് ഇതരത്തില്‍ വൈറലാക്കിയതിനെതിരെ ബാലാവകാശകമ്മീഷന് ഞാന്‍ പരാതി നല്‍കിയിട്ടുണ്ട്. കുഞ്ഞിനെ അപകടകരമായ രീതിയില്‍ കൈകാര്യം ചെയ്തത് തെറ്റാണ്.

കുടുംബത്തിന്റെയുള്ളില്‍ ഒതുങ്ങേണ്ട ഒരു പ്രശ്‌നം ഈ രീതിയില്‍ വൈറലായതില്‍ വിഷമമുണ്ട്. ഇത് ആരാണ് ചെയ്തതെന്ന് അറിയാന്‍ ഞാന്‍ സൈബര്‍സെല്ലില്‍ പരാതികൊടുക്കാന്‍ പോകുകയാണ്. ഈ വിഡിയോ കാരണം എന്റെ കുടുംബമാണ് മോശമായത്. ഭാര്യവീട്ടുകാര്‍ ആരോപിക്കുന്നത് പോലെ എന്റെ അമ്മയോ സഹോദരിയോ കുഞ്ഞിന്റെ പേര് തീരുമാനിക്കുന്നതില്‍ ഇടപെട്ടിട്ടില്ല.

അതേസമയം നേരത്തെ പ്രദീപിന്റെ ഭാര്യാ മാതാവ് സംഭവത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. പ്രദീപിനും കുടുംബത്തിനുമെതിരെ വലിയ ആരോപണങ്ങളായിരുന്നു ഇവര്‍ ഉന്നയിച്ചത്. പ്രദീപിന്റെ ഭാര്യ മാതാവ് പറഞ്ഞതിങ്ങനെ, മുന്‍ കൂട്ടി നിശ്ചയിച്ച പേരല്ല പേരിടീല്‍ ചടങ്ങിന് പ്രദീപ് കുഞ്ഞിന്റെ ചെവിയില്‍ വിളിച്ചത്. പ്രദീപിന്റെ സഹോദരി പറഞ്ഞ പേരാണ് ഇയാള്‍ വിളിച്ചത്. കുഞ്ഞിന്റെ പിതാവിന്റെ പെങ്ങളുടെ മോളാണ് വീഡിയോ പകര്‍ത്തിയത്. ഇതില്‍ അവരുടെ ഭാഗം മാത്രമാണ് കാണാനാവുന്നത്.

കുഞ്ഞ് ജനിച്ച് ആകെ 40 ദിവസമായതേയുള്ളു. പ്രസവം കഴിഞ്ഞ് പിഞ്ചു കുഞ്ഞുമായി കിടക്കുന്ന 20 വയസുള്ള മകള്‍ പച്ചവെള്ളം പോലും കുടിക്കാന്‍ കൂട്ടാക്കുന്നില്ലെന്നും ഇവര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം മെയ് 22നായിരുന്നു വിവാഹം അന്ന് മുതല്‍ ആരംഭിച്ചതാണ് ഭര്‍ത്താവിന്റെ അമ്മയും സഹോദരിയും സഹോദരി ഭര്‍ത്താവും കൂടെ തുടങ്ങിയ പീഡനം. തന്റെ ഭര്‍ത്താവ് മരിച്ച് പോയതാണ് വീട്ട് ജോലിക്ക് പോയാണ് മൂന്ന് മക്കളെ വളര്‍ത്തിക്കൊണ്ട് വന്നത്. രണ്ടാമത്തെ മോളാണ് ഇത്. 20 വയസ് മാത്രമാണ് ഇവള്‍ക്കുള്ളത്. ബ്രോക്കറാണ് മകള്‍ക്ക് വിവാഹാലോചനയുമായി വന്നത്. പെണ്ണ് കാണാന്‍ വന്നപ്പോള്‍ തന്റെ നിവൃത്തികേട് അവരോട് പറഞ്ഞതാണ്. സ്വര്‍ണമോ പണമോ ഒന്നും വേണ്ട എന്ന് അവര്‍ പറഞ്ഞു. എന്നിട്ടും പ്രമാണം പണയം വെച്ച് മകളെ പറ്റുന്ന രീതിയില്‍ കെട്ടിച്ചയച്ചു.

സ്ത്രീധനത്തിന്റെ പേരും പറഞ്ഞ് വിവാഹം കഴിഞ്ഞപ്പോള്‍ മുതലുള്ള പീഡനമാണ് മകള്‍ അനുഭവിക്കുന്നത്. മകള്‍ വെയ്ക്കുന്ന കറികള്‍ കൊള്ളില്ലെന്നും ഇവളുടെ മുഖത്തുകൂടി ഒഴിക്കണമെന്ന് ഭര്‍ത്താവിന്റെ സഹോദരി പറഞ്ഞിരുന്നു. മകള്‍ നൊന്ത് പ്രസവിച്ച കുഞ്ഞാണ് വെറും രണ്ട് ദിവസം മാത്രമാണ് മകളുടെ ഭര്‍ത്താവ് കുഞ്ഞിനെ കണ്ടിരിക്കുന്നത്. കുഞ്ഞിനെ ഒന്ന് തിരിഞ്ഞ് പോലും നോക്കിയിട്ടില്ല. കുഞ്ഞിനെ കിട്ടാതിരിക്കാന്‍ മകള്‍ ഗര്‍ഭിണിയായിരിക്കെ പല വഴിയില്‍ കൂടി ഓ്ട്ടോയിലിരുത്തി ഭര്‍ത്താവ് കൊണ്ടുപോയെന്നും പ്രദീപിന്റെ ഭാര്യാ മാതാവ് പറഞ്ഞിരുന്നു.

കു​ഞ്ഞി​ന്‍റെ പേ​രി​ട​ൽ ച​ട​ങ്ങി​നി​ട​യി​ൽ ന​ട​ന്ന ത​ർ​ക്ക​ത്തി​ന്‍റെ വീ​ഡി​യോ വൈ​റ​ലാ​കു​ന്നു. ആ​ചാ​ര പ്ര​കാ​രം കു​ട്ടി​യു​ടെ പേ​രി​ടാ​നാ​യി അ​ച്ഛ​ന്‍ മ​ടി​യി​ലി​രു​ത്തി ചെ​വി​യി​ൽ വി​ളി​ക്കു​ന്നു. എ​ന്നാ​ൽ അ​ച്ഛ​ൻ അ​ലം​കൃ​ത എ​ന്ന പേ​രാ​ണ് വി​ളി​ക്കു​ന്ന​ത്. ഇ​തോ​ടെ അ​മ്മ ദേ​ഷ്യ​പ്പെ​ട്ട് ന​യാ​മി​ക എ​ന്ന ഉ​ച്ച​ത്തി​ൽ കു​ഞ്ഞി​ന്‍റെ ചെ​വി​യി​ൽ വി​ളി​ക്കു​ക​യും കു​ഞ്ഞി​നെ വ​ലി​ച്ച് എ​ടു​ക്കു​ക​യും ചെ​യ്യു​ന്നു.

രം​ഗം വ​ഷ​ളാ​കു​ക​യും ര​ണ്ട് വീ​ട്ടു​കാ​രും പ്ര​ശ്ന​ത്തി​ൽ ഇ​ട​പെ​ട്ട് ത​ർ​ക്കി​ലേ​ക്ക് ക​ട​ക്കു​ക​യു​മാ​ണ് വീ​ഡി​യോ​യി​ൽ കാ​ണു​ന്ന​ത്. പ​ല​രും കു​ഞ്ഞി​ന്‍റെ സു​ര​ക്ഷ​യെ കു​റി​ച്ച് ആ​ശ​ങ്ക​പ്പെ​ട്ട വീ​ഡി​യോ ഷെ​യ​ർ ചെ​യ്തി​ട്ടു​ണ്ട്. മു​ൻ​കാ​മു​കി​യു​ടെ പേ​രാ​യി​രി​ക്കു​മോ ഭ​ർ​ത്താ​വ് ഇ​ട്ട​തെ​ന്നാ​ണ് ചി​ല​രു​ടെ ചോ​ദ്യം. വീ​ഡി​യോ ഇ​തി​നോ​ട​കം വൈ​റ​ലാ​ണ്.

അ​ച്ഛ​നും അ​മ്മ​യും വീ​ട്ടി​ല്‍ ഇ​ല്ലാ​ത്ത സ​മ​യം മ​ക്ക​ളാ​യ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത കു​ട്ടി​ക​ളെ വീ​ട്ടി​ല്‍ നി​ന്നും പു​റ​ത്താ​ക്കി ജ​പ്തി ചെ​യ്ത് ബാ​ങ്കി​ന്‍റെ ക്രൂ​ര​ത. മൂ​വാ​റ്റു​പു​ഴ പാ​യി​പ്ര പ​ഞ്ചാ​യ​ത്തി​ല്‍ വ​ലി​യ​പ​റ​മ്പി​ല്‍ അ​ജേ​ഷി​ന്‍റെ വീ​ടാ​ണ് അ​ര്‍​ബ​ന്‍ ബാ​ങ്ക് ജ​പ്തി ചെ​യ്ത​ത്.

ഹൃ​ദ്രോ​ഗി​യാ​യ അ​ജേ​ഷ് എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഭാ​ര്യ​യാ​ണ് അ​ജേ​ഷി​ന് കൂ​ട്ടി​രി​ക്കു​ന്ന​ത്. ജ​പ്തി ന​ട​പ​ടി​യു​മാ​യി ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​ര്‍ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ള്‍ നാ​ല് കു​ട്ടി​ക​ള്‍ മാ​ത്ര​മാ​യി​രു​ന്നു വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്.

സം​ഭ​വ​മ​റി​ഞ്ഞെ​ത്തി​യ നാ​ട്ടു​കാ​ര്‍ ജ​പ്തി ന​ട​പ​ടി​ക്ക് സാ​വ​കാ​ശം അ​ഭ്യ​ര്‍​ഥി​ച്ചെ​ങ്കി​ലും ഉ​ദ്യോ​ഗ​സ്ഥ​ര്‍ വ​ഴ​ങ്ങി​യി​ല്ല. ഇ​വ​ര്‍ ജ​പ്തി ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി മ​ട​ങ്ങി.  എ​ന്നാ​ല്‍ വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ മൂ​വാ​റ്റു​പു​ഴ എം​എ​ല്‍​എ മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്രാ​ദേ​ശി​ക നേ​താ​ക്ക​ള്‍ എ​ത്തി പ്ര​തി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു. ബാ​ങ്ക് അ​ധി​കൃ​ത​ര്‍ നേ​രി​ട്ടെ​ത്തി ജ​പ്തി ചെ​യ്ത വീ​ട് തു​റ​ന്ന് കൊ​ടു​ക്കു​മെ​ന്ന് എം​എ​ല്‍​എ​യെ അ​റി​യി​ച്ചി​രു​ന്നു.

രാ​ത്രി വൈ​കി​യി​ട്ടും ബാ​ങ്കി​ന്‍റെ ഭാ​ഗ​ത്തു നി​ന്നും വീ​ട് തു​റ​ന്നു​കൊ​ടു​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ ഒ​ന്നും ഉ​ണ്ടാ​വാ​ത്ത​തോ​ടെ എം​എ​ല്‍​എ ത​ന്നെ വീ​ടി​ന്‍റെ പൂ​ട്ട് പൊ​ളി​ച്ച് കു​ട്ടി​ക​ളെ വീ​ട്ടി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

അ​ര്‍​ബ​ന്‍ ബാ​ങ്കി​ല്‍ നി​ന്നും ഒ​രു ല​ക്ഷം രൂ​പ​യാ​ണ് അ​ജേ​ഷ് ലോ​ണെ​ടു​ത്ത​ത്. അ​സു​ഖം ബാ​ധി​ച്ച​തോ​ടെ തി​രി​ച്ച​ട​വ് മു​ട​ങ്ങി. പ​ലി​ശ ഉ​ള്‍​പ്പ​ടെ 1,40,000 രൂ​പ തി​രി​ച്ച​ട​യ്ക്കാ​ത്ത​തി​നെ തു​ട​ര്‍​ന്നാ​ണ് ബാ​ങ്ക് ജ​പ്തി ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ന്ന​ത്.

എംജി സർവകലാശാലാ യുവജനോത്സവത്തിന്റെ പ്രധാന വേദിക്ക് മുന്നിൽ വിദ്യാർഥികൾക്കൊപ്പം നൃത്തം ചെയ്ത പത്തനംതിട്ട ജില്ലാ കളക്ടർ ദിവ്യ എസ് അയ്യരുടെ വീഡിയോ കഴിഞ്ഞ ദിവസമാണ്‌ വൈറൽ ആയത്. കലോത്സവത്തിന്റെ ഭാഗമായി ഫ്ളാഷ്മോബിൽ പങ്കെടുത്ത വിദ്യാർഥികൾക്കൊപ്പമാണ് ദിവ്യ നൃത്തം ചെയ്തത്. ഇപ്പോൾ നൃത്തം ചെയ്തതിനു പിന്നാലെ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് കളക്ടർ.

കളക്ടർ ദിവ്യയുടെ വാക്കുകൾ;

”കലോത്സവത്തോട് അനുബന്ധിച്ചുള്ള ദീപക്കാഴ്ച്ച ഉദ്ഘാടനം ചെയ്യാൻ പോയതായിരുന്നു. കുഞ്ഞും അച്ഛനും അമ്മയുമൊക്കെ വേദിയിലേക്ക് വന്നിട്ടുണ്ടായിരുന്നു. കുഞ്ഞിനോടൊപ്പം വിദ്യാർഥികളുടെ ഡാൻസെല്ലാം ആസ്വദിച്ച് നിൽക്കുകയായിരുന്നു. അതിനിടയിലാണ് കുട്ടികൾ പെട്ടെന്നു വന്ന് വിളിച്ചത്. ‘മാഡം രണ്ട് സ്റ്റെപ്പ് വെക്കാമോ’ എന്നു ചോദിച്ചു. ആ സ്നേഹക്ഷണം സ്വീകരിക്കുകയായിരുന്നു”

ഡാൻസും പാട്ടുമൊക്കെ ചെയ്യാൻ വിമുഖത ഉള്ള ആളല്ലാത്തതുകൊണ്ട് അവർക്കധികം നിർബന്ധിക്കേണ്ടി വന്നൊന്നുമില്ല. രണ്ടു സ്റ്റെപ്പ് വെക്കാം എന്നു കരുതി പോയതാണ്, പക്ഷേ ഭയങ്കര ഊർജമായിരുന്നു. ഫ്ളാഷ് മോബിന്റെ അന്തസത്ത തന്നെ ആ ഊർജമാണല്ലോ. രാത്രി വീട്ടിലെത്തിയപ്പോഴാണ് വീഡിയോയുടെ പല വേർഷനുകൾ സാമൂഹിക മാധ്യമത്തിലുണ്ടെന്ന് അറിഞ്ഞത്. ഫേസ്ബുക് പേജൊന്നും ഇല്ലാത്തതുകൊണ്ട് ഇതൊന്നും നിരീക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല. അപ്പോഴാണ് അറിഞ്ഞത് സം​ഗതി കൈവിട്ടു പോയി എന്ന്.

കള്ള് കുടിയ്ക്കാനും ‘വെറൈറ്റി’ തേടിയെത്തി പുലിവാല് പിടിച്ച യുവാക്കളാണ് സോഷ്യല്‍ ലോകത്ത് നിറയുന്നത്. പാലാ മീനച്ചിലാര്‍ കടവില്‍ കള്ള് കുടിയ്ക്കാന്‍ പോലീസിന്റെ സഹായം തേടിയതാണ് സംഭവം.”ഇവിടിരുന്നു കള്ളുകുടിച്ചാല്‍ പോലീസ് വരുമോയെന്ന്” ചോദിച്ചത് സാക്ഷാല്‍ പോലീസിനോട്.

മദ്യത്തിന്റെയും ലഹരിമരുന്നിന്റെയും റെയ്ഡിനായി സ്‌ക്വാഡുകാരുടെ കൂടെ പാലാ മീനച്ചിലാര്‍ കടവില്‍ മഫ്തി വേഷത്തില്‍ നിന്ന പാല പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ടോംസണ്‍ പീറ്റര്‍ കുരിയാലിമല എന്ന കെപി ടോംസണിനോടായിരുന്നു യുവാക്കളുടെ ചോദ്യം. പൊതുസ്ഥലത്ത് മദ്യപിച്ചതിനുള്ള വകുപ്പു ചുമത്തി യുവാക്കള്‍ക്കെതിരെ പിന്നാലെ കേസെടുത്തു.

‘മീനച്ചിലാര്‍ തീരത്തിരുന്നു മദ്യപിച്ച ചിലരെ റെയ്ഡിന്റെ ഭാഗമായി പിടികൂടിയിരുന്നു. ഇവരെ റോഡിലേക്ക് എത്തിക്കുന്നത് വീക്ഷിച്ചുനിന്ന തന്നോടാണ് ആളറിയാതെ രണ്ടു പേര്‍ ഇവിടിരുന്നു കള്ളുകുടിച്ചാല്‍ പോലീസ് വരുമോയെന്ന് ചോദിച്ചത്. മറുപടി കേള്‍ക്കാന്‍ നില്‍ക്കാതെ തീരത്തെ പടികളിറങ്ങിപ്പോയ ഇവര്‍ പടികളിലൊന്നില്‍ ഇരുന്ന് ബീയര്‍ കുപ്പി തുറക്കാന്‍ തുനിഞ്ഞതോടെയാണ് സ്‌ക്വാഡിലെ മറ്റ് അംഗങ്ങള്‍ യുവാക്കളെ പിടികൂടിയത്.

ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെയുണ്ടായ രസകരമായ മുഹൂര്‍ത്തമായതിനാലാണ് അത് സമൂഹമാധ്യമത്തില്‍ പങ്കുവച്ചതെന്ന് കെപി ടോംസണ്‍ പറഞ്ഞു.

‘ആ ഫോൺ എടുത്തോളൂ… പക്ഷേ മകളുടെ ഓർമ്മക്കായി സൂക്ഷിക്കുന്ന ഒരുപിടി ചിത്രങ്ങൾ ഉണ്ട്… അതെങ്കിലും തിരികെ തരൂ’ ഇത് കള്ളന്മാർ തട്ടിയെടുത്ത ഫോൺ തിരികെ തരണമെന്നുള്ള വൃദ്ധ ദമ്പതികളുടെ കണ്ണീർ അപേക്ഷയാണ്. എപ്പോഴും കാണാനാ‌യി സൂക്ഷിച്ച് വെച്ച മകളുടെ ചിത്രങ്ങള്‍, വീഡി‌യോകള്‍ അങ്ങനെ ഒത്തിരി ഓർമകൾ ഉള്ള ഫോൺ ആണ് മോഷ്‌ടാക്കൾ തട്ടിയെടുത്തത്.

ഒരാഴ്ച മുന്‍പാണ് ബൈക്കിലെത്തിയ സംഘം തിരുവനന്തപുരം ഇലിപ്പോടുള്ള മാധവന്‍ പോറ്റിയുടെ ഫോണ്‍ തട്ടി‌യെടുത്ത് കടന്നുകളഞ്ഞത്. പൊലീസില്‍ പരാതി നല്‍കിയെങ്കിലും ഇതുവരെ ഫോണ്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് മാധവന്‍ പോറ്റിയും മകളും സ്കൂട്ടറില്‍ യാത്ര ചെയ്യുന്നതിനിടെ അപകടത്തില്‍പ്പെട്ട് മകള്‍ മരിക്കുന്നത്.

അന്ന് മുതല്‍ മനസ് തകര്‍ന്ന മാതാപിതാക്കള്‍ വിദേശത്തുള്ള മക്കളെ കാണുന്നതും വിളിക്കുന്നതുമെല്ലാം നഷ്ടമായ ഈ ഫോണിലൂടെയായിരുന്നു. ബൈക്കില്‍ എതിരെയെത്തിയ രണ്ട് പേരാണ് പോക്കറ്റില്‍ നിന്ന് ഫോണെടുത്ത് കടന്നുകളഞ്ഞത്.മോഷണം നടന്നയുടന്‍ തടയാനോ പ്രതിരോധിക്കാനോ സാധിച്ചിരുന്നില്ല. സമീപത്ത് നിന്ന് സിസിടിവി ദൃശ്യങ്ങളൊന്നും ലഭിക്കാത്തതും ഫോണ്‍ കണ്ടെത്തുന്നതിന് വെല്ലുവിളിയാണ്.

RECENT POSTS
Copyright © . All rights reserved