ഭൂമി മറ്റെല്ലാ ഗ്രഹങ്ങളെയും പോലെ വിവിധ മൂലകങ്ങൾ ചേർന്നുണ്ടായിട്ടുള്ള എരിയുന്ന അകക്കാമ്പുള്ള ഗ്രഹമാണ്. കൂടാതെ, ഭൂമി ഒരു ആവാസകേന്ദ്രമാണെങ്കിലും ശാസ്ത്രീയമായി ഗ്രഹം തന്നെയാണ്. അതുകൊണ്ട് തന്നെ ഭാവിയിൽ ഭൂമി മറ്റേതൊരു ഗ്രഹത്തെയും പോലെ എരിഞ്ഞു തീരും. ഉള്ളിലെ തീ എരിഞ്ഞു തീരുന്നതോടെ ഭൂമിയുടെ ഘടനയും ആകെ മാറും. അങ്ങനെ ഒരിക്കൽ ഭൂമി ഇന്നുള്ള ജീവന്റെ സമ്പത്തെല്ലാം നഷ്ടപ്പെട്ട് ജീവനറ്റ ഗ്രഹമായി മാറും. പക്ഷെ ഇത് എന്ന് സംഭവിക്കുമെന്ന കാര്യത്തിൽ കൃത്യമായ ഉത്തരം നല്കാൻ ഇന്നുള്ള സാങ്കേതിക വിദ്യകളും പഠനങ്ങളും പര്യാപ്‍തമായിട്ടില്ല.
അതെ സമയം, ഈ വിഷയത്തിൽ നടത്തിയ ഏറ്റവും പുതിയ പഠനത്തിൽ മറ്റൊരു നിർണായക വിവരം പങ്കുവെക്കുന്നുണ്ട്. ഭൂമിയുടെ ഒരു ഭാഗം അതിവേഗത്തിൽ തണുക്കുന്നു എന്നതാണ് ആ കണ്ടെത്തൽ. കഴിഞ്ഞ 400 മില്യൺ വർഷത്തിനിടയിൽ ഭൂമിയിൽ സംഭവിച്ച മാറ്റങ്ങളിലൂടെ ഉണ്ടായ അസന്തുലിതാവസ്ഥയാണ് ഇപ്പോഴത്തെ ഒരു ഭൂഭാഗത്തിന്റെ താപനിലയിലുണ്ടായ കുറവിന് കാരണം. ഭൂമിയുടെ പുറം കാമ്പിലുണ്ടായ മാറ്റത്തിൽ ഒട്ടേറെ തവണ വിവിധ കരമേഖലകൾ രൂപപ്പെടുകയും സമുദ്രങ്ങൾ രൂപപ്പെടുകയും ചെയ്തു. ഇവയുടെ രൂപവും സ്ഥാനവും മാറി. ഈ മാറ്റങ്ങളെല്ലാം ഭൂമിയിലെ ഒരു ഹെമിസ്ഫിയറിന്റെ ഇൻസുലേഷൻ അഥവാ താപം പിടിച്ചുനിർത്താനുള്ള ശേഷി വർധിച്ചപ്പോൾ മറ്റൊരു താപ ശോഷണത്തിലേക്കാണ് നയിച്ചതെന്ന് ഗവേഷകർ പറയുന്നു.
എരിഞ്ഞുകൊണ്ടിരിക്കുന്ന ഭൂമിയുടെ അന്തർഭാഗം അഥവാ ക്രസ്റ്റിൽ നിന്ന് റേഡിയോ ആക്ടീവ് വികിരണങ്ങളായാണ് ചൂട് ഭൂമിയുടെ മേൽത്തട്ടിലേക്കെത്തുന്നത്. ഈ താപവികിരണം നിരന്തരം സംഭവിച്ചു കൊണ്ടിരിക്കുന്ന ഒന്നാണ്. ഇതിൽ ഉള്ളിലൂടെ താപത്തേക്കാൾ ഉയർന്ന താപം മുകൾത്തട്ടിലേക്ക് എത്തിത്തുടങ്ങിയാൽ അതിനർത്ഥം ഭൂമി തണുക്കാൻ തുടങ്ങി എന്നാണ്. അതായത് ഭൂമിയുടെ ചൂട് നഷ്ടപ്പെടുകയും അത് മറ്റു പല ഗ്രഹങ്ങളെയും പോലെ തണുത്തുറഞ്ഞ ഒരു ജീവനില്ലാത്ത ഗ്രഹമായി മാറുകയും ചെയ്യും.
ഗവേഷകർ സമുദ്രപാളികളുടെ മാതൃകകൾ ഉപയോഗിച്ച് നടത്തിയ പഠനത്തിലൂടെയാണ് ഇപ്പോഴത്തെ കണ്ടെത്തൽ. രണ്ട് ആർധങ്ങളായാണ് ഭൂമിയെ ശാസ്ത്രം വിഭജിച്ചിരിക്കുന്നത്. ദക്ഷിണാർധവും ഉത്തരാർധവും. ഇതിൽ ഉത്തരാർധത്തിൽ കരമേഖലയാണ് കൂടുതൽ. ദക്ഷിണാർധത്തിൽ സമുദ്രമേഖലയും. അതുകൊണ്ട് തന്നെ ഭൂമിയുടെ ക്രസ്റ്റിൽ നിന്ന് പുറത്തേക്ക് വരുന്ന ചൂടിനെ തടഞ്ഞ് നിർത്തുന്നതിൽ ഉത്തരാർധമാണ് ഒരു പടി മുന്നിലുള്ളത്. സ്വാഭാവികമായി സമുദ്രമേഖല കൂടുതലുള്ള ഉത്തരാർധത്തിൽ ചൂട് കൂടുതൽ പുറത്തേക്ക് പോകുകയും ക്രമേണ ഈ മേഖലയിലെ ഉള്ളിലെ ചൂടിന്റെ അളവ് താരതമ്യേനെ കുറഞ്ഞു വരികയും ചെയ്തു.
ഈ രണ്ട് അർധങ്ങൾക്ക് പുറമെ, ഗവേഷകർ ചെറിയ വിഭാഗങ്ങളായി തിരിച്ചും ഭൂമിയുടെ ഇൻസുലേഷനെ കുറിച്ച് പഠനം നടത്തുകയുണ്ടായി. ഇതിൽ പസഫിക് മേഖലയാണ് ഏറ്റവും കൂടുതൽ ഉള്ളിൽ നിന്നുള്ള ചൂട് പുറത്തേക്ക് പോകാൻ അനുവദിക്കുന്നതെന്ന് കണ്ടെത്തി. സ്വാഭാവികമായും ഏറ്റവും വിപുലമായി വ്യാപിച്ച് കിടക്കുന്ന ആഫ്രിക്കൻ പ്ലേറ്റ് മേഖലയാണ് ഏറ്റവും ഉയർന്ന ഇൻസുലേഷൻ സ്വഭാവം കാണിക്കുന്നതെന്നും ഗവേഷകർ നിരീക്ഷിക്കുകയുണ്ടായി.
ഫരീദാബാദിലെ ജവഹർ കോളനിക്കടുത്താണ് സംഭവം. മൊബൈലിൽ ഫോണിൽ ശ്രദ്ധിച്ച് റോഡിലൂടെ നടന്ന സ്ത്രീ കൈക്കുഞ്ഞുമായി മാൻഹോളിൽ വീണു. ഒമ്പതുമാസം പ്രായമുള്ള കുഞ്ഞാണ് യുവതിയുടെ കൈയ്യിൽ ഉണ്ടായിരുന്നത്. മൊബൈലിൽ ആരെയോ വിളിക്കാൻ യുവതി ശ്രമിക്കുന്നതായി സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.
തുറന്നിരുന്ന മാൻഹോളിന് മുമ്പിൽ പരസ്യ ബോർഡും കൂടി ഉണ്ടായിരുന്നത് കൊണ്ടാണ് യുവതി കുഴി കാണാതെ പോയതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. വീഴ്ചയില്‍ ഇരുവര്‍ക്കും പരുക്കുകളൊന്നുമില്ലെന്ന് ഡെയിലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
യുവതി കുഞ്ഞുമായി വീഴുന്നത് കണ്ട് ആളുകൾ ഓടിയെത്തി. ആദ്യം കുഞ്ഞിനെയാണ് പുറത്തെടുത്തത്. ശേഷം കുഞ്ഞിനു പരുക്കൊന്നുമില്ലെന്നും അവര്‍ ഉറപ്പു വരുത്തി. പിന്നാലെ യുവതിയെയും രക്ഷപെടുത്തി. വിഡിയോ കാണാം.
Alert: A woman and her child was rescued within minutes after falling into an open manhole in Faridabad’s Jawahar colony. Residents are alleging negligence of Municipal Corporation of Faridabad @HindustanTimes@HTGurgaon pic.twitter.com/2YYbWkzWnp
— Dr. Leena Dhankhar (@leenadhankhar) October 15, 2021
ലഹരി കൈവശം വെച്ചു,മലേഷ്യയിൽ ഒരു സ്ത്രീക്ക് വിധിച്ചത് വധശിക്ഷ. 55–കാരിയായ മല്‍സ്യക്കച്ചവടക്കാരിയാണ് കുറ്റക്കാരി. ഹൈറൂൺ ജൽമാനി എന്നാണ് ഇവരുടെ പേര്. അവർക്ക് ഒമ്പത് മക്കളാണ്. ഭർത്താവില്ലാത്ത ജൽമാനി ഒമ്പത് മക്കളെ തനിച്ചാണ് വളർത്തിയത്. വധശിക്ഷയെന്നുള്ള വിധി കേട്ട് പൊട്ടിക്കരയുന്ന ജൽമാനിയുടെ വിഡിയോ ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്.
45 സെക്കന്റ് മാത്രമുള്ള വിഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്. ഇതിൽ കോടതിയിൽ നിന്ന് കരഞ്ഞുകൊണ്ട് പുറത്തേക്ക് ഇറങ്ങുന്ന ജൽമാനിയെ കാണാം. അവർ അവിടെ കൂടി നിന്നവരോട് സഹായത്തിനായി അപേക്ഷിക്കുന്നു. 2018 ജനുവരയിലാണ് 113.9 ഗ്രാം ലഹരിവസ്തു കൈവശം വെച്ചതിന് ഇവർ പിടിക്കപ്പെട്ടത്. മെത്ത് എന്ന ലഹരിയാണ് ഇവരുടെ കയ്യിലുണ്ടായിരുന്നത്. സംഭവത്തിൽ വലിയ തരത്തിലുള്ള ചർച്ചകളാണ് രാജ്യത്ത് ഉയരുന്നത്.
മലേഷ്യൻ നിയമപ്രകാരം 50 ഗ്രാമിൽ കൂടുതൽ മെത്ത് ലഹരി മരുന്ന് കൈവശം വെച്ചാൽ വധശിക്ഷയാണ് വിധിക്കുക. ലഹരി ക്കേസുകളിൽ വധശിക്ഷ വിധിക്കുന്ന ചുരുക്കം ചില രാജ്യങ്ങളിലൊന്നാണ് മലേഷ്യ. കഛിനമായ ഇത്തരം ശിക്ഷകൾ രാജ്യത്തെ പാർശ്വവൽക്കരിപ്പപ്പെട്ട, ദുർബലരായ സ്ത്രീകൾക്ക് താങ്ങാവുന്നതിലും അപ്പുറമാണെന്ന തരത്തിൽ വിമർശനങ്ങൾ ഉയരുന്നു.
ചൊവ്വയിലെ ജലാശം തേടിയുള്ള യാത്രയില്‍ കൂടുതൽ തെളിവുകൾ ശേഖരിച്ചിരിക്കുകയാണ് നാസയുടെ പെര്‍സവറന്‍സ് റോവര്‍. കോടിക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ചൊവ്വയുടെ ഭൂപ്രകൃതിയെ രൂപപ്പെടുത്താന്‍ വെള്ളം സഹായിച്ചുവെന്നതിന്റെ തെളിവുകള്‍ നിരത്തുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ ശാസ്ത്രലോകത്തിനു ലഭിച്ചിരിക്കുന്നത്.
കഴിഞ്ഞ വർഷം ജൂലൈ 30 ന് വിക്ഷേപിച്ച പെർവറൻസ് റോവർ 202 ദിവസത്തെ യാത്രയ്ക്ക് ശേഷം 472 ദശലക്ഷം കിലോമീറ്ററുകൾ പിന്നിട്ട് ഫെബ്രുവരി 18 നാണ് ചുവന്ന ഗ്രഹത്തിലെത്തിയത്. പര്യവേക്ഷണത്തിന്റെ ഭാഗമായി ഫെബ്രുവരിയില്‍, നാസയുടെ പെര്‍സവറന്‍സ് റോവര്‍ ജെസെറോ ഗര്‍ത്തത്തില്‍ ഇറങ്ങിയിരുന്നു.
ചൊവ്വയിൽ നിന്നും റോവർ അയച്ച വിശദമായ ചിത്രങ്ങളുടെ അടിസ്ഥാനത്തിൽ പഠനസംഘം ജെസെറോ ഗർത്തത്തെക്കുറിച്ചുള്ള ശാസ്ത്രീയമായ കണ്ടെത്തലുകൾ സയൻസ് എന്ന ജേർണലിൽ പ്രസിദ്ധീകരിച്ചിരിക്കുകയാണ്. ഈ ഗര്‍ത്തത്തിലെ പാറക്കെട്ടുകള്‍ക്കുള്ളിലെ പാളികളിൽ ജലത്തിന്റെ രൂപീകരണം എങ്ങനെ സംഭവിച്ചുവെന്ന് ശാസ്ത്രജ്ഞര്‍ വെളിപ്പെടുത്തുന്നു.
“1.5 മീറ്റർ വരെ ഉയരത്തിൽ പാറകൾ അടങ്ങിയ കിടങ്ങുകളിൽ സവിശേഷമായ പാളികൾ ഞങ്ങൾ കണ്ടു.” ഫ്രാൻസിലെ നാൻറ്റസിലെ ലബോറടോയർ ഡി പ്ലാനറ്റോളജി എറ്റ് ജിയോഡൈനാമിക്കിൽ നിന്നുള്ള ശാസ്ത്രജ്ഞനും സയൻസ് ജേർണലിൽ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പ്രധാന രചയിതാവുമായ നിക്കോളാസ് മംഗോൾഡ് പറഞ്ഞു.
പാളികളുടെ ആകൃതി ജലത്തിന്റെ സാന്നിധ്യത്തെക്കുറിച്ചും സ്ഥിരമായ ഒഴുക്കിനെക്കുറിച്ചും സൂചന നൽകി. പാറക്കഷണങ്ങളെ മൈലുകളോളം വഹിച്ചുകൊണ്ടുപോകണമെങ്കിൽ മണിക്കൂറിൽ 6 മുതൽ 30 കിലോമീറ്റർ വരെ വേഗതയിൽ ഒഴുകുമായിരുന്ന ജലപ്രവാഹം ഇവിടെ ഉണ്ടായിരുന്നിരിക്കണം എന്നും മാംഗോൾഡും സംഘവും കണക്കാക്കുന്നു.
ഏകദേശം 3.7 ബില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ചൊവ്വയുടെ ഭൂപ്രകൃതി ജലപ്രവാഹം താങ്ങാന്‍ പര്യാപ്തമായത്ര ഊഷ്മളവും ഈര്‍പ്പമുള്ളതുമായിരുന്നു എന്ന് പഠനം സൂചിപ്പിക്കുന്നു. മുകളിലെയും ഏറ്റവും താഴ്‌ഭാഗത്തെയും പാളികളിൽ ഒരുമീറ്റർ വ്യാസത്തിൽ പാറക്കല്ലുകൾ ചിതറിക്കിടക്കുന്നത് ശക്തമായ വെള്ളപ്പൊക്കങ്ങൾ ഗ്രഹത്തിലുണ്ടായതിന്റെ സാധ്യതകളിലേക്കും വിരൽ ചൂണ്ടുന്നുണ്ട്.
കൂടുതൽ പഠനങ്ങൾക്കായി മള്‍ട്ടി ടാസ്‌കിംഗ് റോവര്‍ സീല്‍ ചെയ്ത ട്യൂബുകളില്‍ പാറകളുടെയും മണ്ണിന്റെയും നിരവധി സാമ്പിളുകള്‍ ശേഖരിക്കും. ജെസറോ ഗർത്തത്തിൽ ഒരു തടാകത്തിന്റെയും നദിയുടെയും ഡെൽറ്റയുടെ സാന്നിധ്യം ഒരിക്കൽക്കൂടി സ്ഥിരീകരിക്കാൻ ഞങ്ങളെ പ്രാപ്തരാക്കുന്ന പ്രധാന നിരീക്ഷണമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത് എന്നും മംഗോൾഡ് പറയുന്നു.
ചൊവ്വയിൽ ജീവൻ നിലനിന്നിരുന്ന പ്രദേശങ്ങൾ ഏതൊക്കെയാണെന്ന് കണ്ടെത്താൻ പുതിയ തെളിവുകൾ സഹായിക്കും. ചൊവ്വയെ വലം വെയ്‌ക്കുന്ന കൃത്രിമ ഉപഗ്രഹങ്ങൾ എടുത്ത ചിത്രങ്ങളും ചെവ്വയിലെ ഗർത്തങ്ങളിൽ നിന്നും ശേഖരിച്ച അവശിഷ്ടങ്ങളുമാണ് സംഘം പഠനവിധേയമാക്കിയത്. ചുവന്ന ഗ്രഹത്തിലുടനീളമുള്ള തകർന്ന 262 തടാകങ്ങൾ ഗ്രഹത്തിന്റെ ഉപരിതലത്തെ എങ്ങനെ രൂപപ്പെടുത്തി എന്ന് അന്വേഷിക്കുന്ന ആദ്യ പഠനമാണിത്.
അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ മാസ്മരിക സൗന്ദര്യം എല്ലാവരുടെയും മനംകവരുന്നതാണ്. അതോടൊപ്പം തന്നെ പതഞ്ഞൊഴുകുന്ന വെള്ളത്തിന് സമീപമുള്ള ആ കുടിലും ഏറെ ശ്രദ്ധേയമാണ്.
കഴിഞ്ഞദിവസം കനത്ത മഴയ്ക്ക് പിന്നാലെ അതിരപ്പിള്ളി വെള്ളച്ചാട്ടം ഒന്നുകൂടെ രൗദ്രഭാവം പൂണ്ടിരുന്നു. സമൂഹമാധ്യമങ്ങളില്‍ കുതിച്ചുചാടുന്ന വെള്ളച്ചാട്ടത്തിന്റെ വീഡിയോയും പ്രചരിച്ചിരുന്നു. വെള്ളച്ചാട്ടത്തിന് സമീപത്തെ ഓലകുടിലിലേക്കായിരുന്നു വീഡിയോ ദൃശ്യങ്ങള്‍ കണ്ടവരുടെ ശ്രദ്ധ പതിഞ്ഞത്.
ശക്തമായ ഒഴുക്കിലും അതിരിപ്പിള്ളി വെള്ളച്ചാട്ടത്തിന് മുകളിലുള്ള ആ ചെറിയ കുടിലിന് ഇത്തവണയും കുലുക്കമൊന്നും സംഭവിച്ചിട്ടില്ല. 2018-ലെ മഹാപ്രളയകാലത്ത് കുടിലിന്റെ മുകളില്‍ വരെ വെള്ളമെത്തിയെന്നല്ലാതെ കുടിലിന് പോറല്‍പോലും ഏറ്റിട്ടില്ലായിരുന്നു.
2017ലാണ് ഈ കുടില്‍ സ്ഥാപിച്ചതെന്നാണ് ഇവിടുത്തെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. വിനോദസഞ്ചാരികളെ നിയന്ത്രിക്കാനായി വനസംരക്ഷണ സമിതി പ്രവര്‍ത്തകരും വനംവകുപ്പ് ഉദ്യോഗസ്ഥരും വെള്ളച്ചാട്ടത്തിന് മുകള്‍ഭാഗത്ത് ഉണ്ടാകാറുണ്ട്. ഇവര്‍ക്ക് വിശ്രമിക്കാനായി പ്രദേശവാസികളായ വനസംരക്ഷണ സമിതിയുടെ പ്രസിഡന്റായ പികെ സഹജന്റെ നേതൃത്വത്തിലുള്ള അഞ്ച് പേരാണ് ഈ കുടില്‍ നിര്‍മ്മിച്ചത്.
സിമന്റ്, കമ്പി, പൈപ്പുകള്‍ തുടങ്ങിയ നിര്‍മ്മാണ വസ്തുക്കളൊന്നും ഈ കുടിലില്‍ ഉപയോഗിച്ചിട്ടില്ല എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. പ്രകൃതി ദത്തമായ മുള, ഈറ്റ, തടിക്കഷ്ണങ്ങള്‍ എന്നിവ കൊണ്ടാണ് മേല്‍ക്കൂരയും ബേസ്‌മെന്റും ഉള്‍പ്പടെ നിര്‍മ്മിച്ചിരിക്കുന്നത്. പാറ തുരന്നാണ് തടി കൊണ്ടുള്ള തൂണുകള്‍ നാട്ടിയത്. അതുകൊണ്ടാകാം ശക്തമായ ഒഴുക്കിലും തകരാതിരിക്കാന്‍ കാരണമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
‘പാറപ്പുറത്തെ നിര്‍മ്മാണം മറ്റ് നിര്‍മ്മാണങ്ങളെ അപേക്ഷിച്ച് വളരെ ദുഷ്‌കരമാണ്. പാറകള്‍ പൊട്ടിക്കുവാനോ ഇളക്കുവാനോ സാധിക്കുകയില്ല. പകരം പാറകള്‍ക്കിടയിലെ വിടവുകള്‍ കണ്ടെത്തി വേണം അവിടേയ്ക്ക് തൂണുകള്‍ ഉറപ്പിക്കാന്‍. ഈ ബലത്തിലാണ് മുഴുവന്‍ കുടിലും നില്‍ക്കുന്നത്. ഇത്തരത്തില്‍ ലഭിച്ച രണ്ട് പ്രധാന വിടവുകളിലാണ് ഇവിടുത്തെ കുടിലും നില്‍ക്കുന്നത്’. സഹജന്‍ പറയുന്നു
കാട്ടുമുളകളാണ് തൂണുകളായി ഉപയോഗിച്ചിരിക്കുന്നത്. ഇതിന് നാട്ടിലെ മുളകളെക്കാള്‍ ബലവും ഭംഗിയും ഉണ്ടെന്നതാണ് കാരണമെന്നും സഹജന്‍ വിശദീകരിക്കുന്നു. അപകട സാധ്യതയുള്ള പ്രദേശങ്ങളിലൊക്കെ കാട്ടുമുളകള്‍ ഉപയോഗിക്കും.
എന്നാല്‍ പ്രത്യേക അനുമതി ഉണ്ടെങ്കിലേ വനത്തില്‍ നിന്നുള്ള മുളകള്‍ കൊണ്ടുപോകാനാകൂ. അതിനാല്‍ മറ്റുള്ളയിടങ്ങളില്‍ ഇത്തരം നിര്‍മ്മിതികള്‍ കുറവായിരിക്കും. ഈറ്റയും ഈറ്റയുടെ ഇലയും തടിയും ഉപയോഗിച്ചാണ് ബാക്കി ഭാഗങ്ങളെല്ലാം നിര്‍മ്മിച്ചിരിക്കുന്നത്.
ഇതില്‍ ഈറ്റ ഇല മാത്രം മൂന്നുവര്‍ഷം കൂടുമ്പോള്‍ മാറ്റി വിരിക്കണം. ഇത്തരത്തില്‍ പത്തോളം ഹട്ടുകള്‍ സഞ്ചാരികള്‍ക്ക് വിശ്രമിക്കാനായി ഇവര്‍ തന്നെ നിര്‍മ്മിച്ചിട്ടുണ്ട്. ഇനിയും സഞ്ചാരികളെ കാത്ത് ഉറപ്പിന്റെ പ്രതീകമായി ആ കുടില്‍ അവിടെ തന്നെയുണ്ടാകും.
സ്വര്‍ണ്ണത്തളികയില്‍ ഊണ് കഴിച്ച അനുഭവം പങ്കുവെച്ച് ഗായിക റിമി ടോമി. റിമിയും സഹോദരന്‍ റിങ്കുവും ഭക്ഷണം കഴിക്കനാ പോയതിന്റെ വീഡിയോ ആണ് താരം പങ്കിട്ടിരിക്കുന്നത്. മഹാരാഷ്ട്രയിലെ ഒരു ഹോട്ടലിലാണ് ഈ സന്ദര്‍ശനം. സ്വര്‍ണ്ണത്തളികയിലാണ് ഭക്ഷണം കഴിക്കുന്നത്.
വിസ്തൃതമായ സ്വര്‍ണത്തളികയില്‍ വിളമ്പിയ പലവിധ വിഭവങ്ങള്‍ ഓരോന്നായി താരം രുചിച്ച് നോക്കുകയും പിന്നീട് അതിന്റെ പ്രത്യേകതകളും റിമി പങ്കുവെയ്ക്കുന്നത്. ഭക്ഷണം കഴിച്ചതിനു ശേഷം ബില്‍ കണ്ടപ്പോള്‍ താന്‍ അത്ഭുതപ്പെട്ടു പോയി എന്നും രണ്ടു പേര്‍ ചേര്‍ന്ന് വിഭവസമൃദ്ധമായ ഊണ് കഴിച്ചിട്ടും വളരെ ചെറിയ തുക മാത്രമേ ആയിട്ടുള്ളു എന്നും റിമി പറയുന്നു.
ഭക്ഷണത്തിന്റെ ബില്‍ റിമി പ്രേക്ഷകരെ കാണിക്കുന്നുമുണ്ട്. ‘സ്വര്‍ണ്ണത്തളികയില്‍ ഒരു ഊണ്’ എന്ന അടിക്കുറിപ്പോടെയാണ് റിമി ടോമി വീഡിയോ പങ്കുവച്ചത്.
ഹെല്‍മറ്റും മാസ്‌ക്കുമില്ലാതെ വണ്ടിയോടിച്ചയാള്‍ പോലീസിന് നല്‍കിയ മറുപടി വൈറലാകുന്നു. പിഴ നല്‍കാന്‍ വേണ്ടി പിടികൂടിയ വ്യക്തിയോട് പോലീസ് പേര് ചോദിക്കുമ്പോള്‍ അയാള്‍ രാമന്‍ എന്ന് മറുപടി പറയുകയും, അച്ഛന്റെ പേര് ചോദിക്കുമ്പോള്‍ ദശരഥന്‍ എന്നും സ്ഥലം അയോദ്ധ്യയെന്നും മറുപടി പറയുകയും ചെയ്യുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്.
നിരവധി രസകരമായ കമന്റുകളാണ് ഈ വീഡിയോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. പിടികൂടിയ ആള്‍ തങ്ങളെ പരിഹസിക്കുകയാണെങ്കിലും എഴുതിയെടുക്കേണ്ടി വരുന്നതാണ് വീഡിയോയിലെ ഏറ്റവും രസകരമായ കാര്യം. വെറും 29 സെക്കന്റ് മാത്രമുള്ള ഈ വീഡിയോ നിരവധി പേരാണ് പങ്കുവച്ചിരിക്കുന്നത്.
മനുഷ്യന്‍ ആയിരക്കണക്കിന് പഠനങ്ങളും അന്വേഷണങ്ങളും നടത്തിയിട്ടും എത്തിപ്പെടാനായത് സമുദ്രത്തിന്‍റെ വെറും 20 ശതമാനം ഭാഗത്ത് മാത്രമാണ്. ബാക്കി 80 ശതമാനം ഇനിയും കണ്ടെത്താനായില്ലെന്നാണ് പറയപ്പെടുന്നത്. അതിനാല്‍ തന്നെ ആഴക്കടലില്‍ അത്ഭുതങ്ങള്‍ ഏറെയാണ്. വിചിത്രമായ പല ജീവജാലങ്ങളെയും കടലിന്‍റെ അടിത്തട്ടില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. അത്തരത്തില്‍ ഒരു വിചിത്ര ജീവിയെ ഈ അടുത്ത കാലത്ത് കണ്ടെത്താനായി. മനുഷ്യനെക്കാള്‍ വലിപ്പമുള്ള കണവ പോലെ ഒരു ജീവി.
2020ല്‍ ചെങ്കടലിലെ നിയോം പ്രദേശത്തിന്‍റെ അടിത്തട്ടില്‍ നടത്തിയ ഒരു അന്വേഷണത്തിലാണ് ഈ വിചിത്ര ജീവിയെ കണ്ടെത്തുന്നത്. സമുദ്ര ജീവശാസ്ത്രജ്ഞരുടെ ഒരു സംഘം 2011ല്‍ മുങ്ങിയ ‘പെല്ല’ എന്ന കപ്പലിന്‍റെ അവശിഷ്ടം അന്വേഷിച്ചിറങ്ങിയതാണ്. 2800 അടി താഴ്ചയിലായിരുന്നു കപ്പല്‍ കണ്ടെത്താനായത്. സമുദ്രത്തിന്‍റെ ഈ ഭാഗത്തേക്ക് എത്തിപ്പെടുന്നത് തന്നെ വളരെ പ്രയാസമാണ്. ആര്‍ഒവിയുടെ ക്യാമറയിലൂടെ മുങ്ങിയ കപ്പല്‍ നിരീക്ഷിക്കുമ്പോഴാണ് ഈ ഭീമന്‍ ജീവിയെ കാണാനായത്. കണവ മത്സ്യമായി തോന്നുമെങ്കിലും അതിന് മനുഷ്യനെക്കാള്‍ വലുപ്പമുണ്ടായിരുന്നു.
‘ഞാൻ കണ്ട കാഴ്ച ജീവിച്ചിരിക്കുന്നിടത്തോളം കാലം എനിക്ക് മറക്കാന്‍ കഴിയില്ല,’ ഓഷ്യൻ എക്സ് സയൻസ് പ്രോഗ്രാം ലീഡ്, മാറ്റീ റോഡ്രിഗ് പറഞ്ഞു. അപ്രതീക്ഷിതമായി ക്യാമറയില്‍ പതിഞ്ഞെങ്കിലും ഈ ജീവിയേതാണെന്ന് തിരിച്ചറിയാന്‍ തന്നെ ഏകദേശം ഒരു വര്‍ഷം വേണ്ടി വന്നു. ഭീമൻ കണവയെ പറ്റി കൂടുതല്‍ അറിയാന്‍ റോഡ്രിഗ് സുവോളജിസ്റ്റായ ഡോ. മൈക്കിൾ വെച്ചിയോണിന്റെ സഹായം തേടുകയായിരുന്നു. പിന്നീടാണ് വിചിത്ര ജീവി ‘പർപ്പിൾ ബാക്ക് ഫ്ലൈയിംഗ് സ്ക്വിഡ്’ ആണെന്ന് കണ്ടെത്തിയത്. ‘ചെങ്കടലില്‍ കപ്പല്‍ മുങ്ങിയ പ്രദേശത്ത് ഇവ കൂടുതലായി കാണപ്പെടുന്നു. സ്റ്റെനോട്യൂത്തിസിന്റെ ഭീമന്‍ രൂപമാണെന്ന് നിങ്ങള്‍ക്ക് കാണാനായത്.’ വെച്ചിയോണ്‍ പറഞ്ഞു. ടീം ചിത്രീകരിച്ച ഈ വിചിത്ര ജീവിയുടെ വിഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഭക്ഷണം കഴിയ്ക്കുമ്പോള്‍ നമ്മള്‍ സാധാരണ അത് ഉണ്ടാക്കിയതിന്റെ കടപ്പാടൊന്നും ഓര്‍മ്മിയ്ക്കാറില്ല. മണ്ണില്‍ വിയര്‍ത്ത് അധ്വാനിച്ചുണ്ടാക്കിയ ആഹാരം ദൈവ തുല്ല്യമാണ്.
എന്നാല്‍, കര്‍ഷകനോടും മണ്ണിനോടും ആദരപൂര്‍വ്വം ചെരുപ്പ് ഊരി വച്ച് ആഹാരം ഓര്‍ഡര്‍ ചെയ്ത് കഴിയ്ക്കുന്ന ഒരു കര്‍ഷകന്റെ ചിത്രം സോഷ്യല്‍ ലോകത്ത് വൈറലായിരിക്കുന്നത്.
ഇസ്മയില്‍ ഹസന്‍ എന്നയാളാണ് ഹൃദ്യമായ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. തന്റെ മകന്‍ പഠിയ്ക്കുന്ന കോയമ്പത്തൂരിലെ പിഎസ്ജി കോളേജിലെ കാന്റീനിലെ ദൃശ്യത്തെ കുറിച്ചാണ് ഇസ്മയിലിന്റെ കുറിപ്പ്.
ചെരുപ്പ് ഊരി വച്ച് ഭക്ഷണത്തിന് ഓര്‍ഡര്‍ ചെയ്തു. ഭക്ഷണം എത്തിയപ്പോള്‍ അതിനെ വണങ്ങി തികഞ്ഞ ആദരവോടെ അദ്ദേഹം ഭക്ഷണം കഴിച്ചു. അപ്പോഴും അയാള്‍ ചെരുപ്പ് ധരിച്ചില്ല. കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുള്ള ഈ ചിത്രവും കുറിപ്പും ഇപ്പോള്‍ ചര്‍ച്ചയാവുകയാണ്.
‘#ആകാലുകളിലൊന്നുനമസ്ക്കരിക്കാൻതോന്നി..
മക്കളുടെയോ മറ്റോ അഡ്മിഷനുമായി ബന്ധപ്പെട്ടാണെന്നു തോന്നുന്നു,
എന്റെ മോൻ Salman Ismailhassan കൂടി പഠിക്കുന്ന കോയമ്പത്തൂരിലെ PSG കോളേജിലെത്തിയ തമിഴ് ഭാഷയിൽ പറഞ്ഞാൽ ഒരു വ്യവസായി (കർഷകൻ) ആണ് ഇദ്ദേഹം..
അപ്രതീക്ഷിതമായി കോളേജ് കാന്റീനിലെത്തിയ Salman അവിടെ വച്ചു കണ്ട ഇദ്ദേഹത്തെ ശ്രദ്ധിച്ചു. ചെരുപ്പ് ഊരി മാറ്റി ഭക്ഷണത്തിന് ഒാർഡർ ചെയ്യുന്നതു കണ്ടപ്പോഴാണ് അവനതു ശ്രദ്ധിച്ചത്. അദ്ദേഹത്തിന്റെ കാലുകളിലേയ്ക്കു തന്നെയായിരുന്നു അവന്റെ ശ്രദ്ധ. ഭക്ഷണം കയ്യിൽ കിട്ടിയപ്പോൾ പവിത്രമായതെന്തോ കണ്ടപോലെ അദ്ദേഹം അത് കൊണ്ടുവന്നു ടേബിളിൽ വച്ച് നഗ്നപാദനായിത്തന്നെ നിന്ന് ആദ്യം ഭക്ഷണത്തെ വണങ്ങിയിട്ട് പിന്നീട് അത് കഴിക്കുന്നതാണവൻ കണ്ടത്. മുഴുവനും കഴിച്ച ശേഷമാണ് അദ്ദേഹം ചെരുപ്പുകൾ ധരിച്ചത്.
അപ്പോഴാണ് അദ്ദേഹത്തെക്കുറിച്ച് അന്വേഷിച്ചതും കർഷകനാണെന്നു മനസ്സിലാക്കിയതും..
ഭൂമി നൽകിയ ഭക്ഷണം കഴിച്ചപ്പോൾ അദ്ദേഹം ഭൂമിയെയും തന്നെയും ആ ചെരുപ്പുകൾ കൊണ്ട് അകറ്റിയില്ലാ എന്നു കൃത്യമായി ബോദ്ധ്യപ്പെട്ടപ്പോൾ അത്
അവനാകെ പുതിയൊരനുഭവവും അത്ഭുതവുമായിരുന്നു..
നമ്മുടെ ഭാരതത്തെ സംബന്ധിച്ചിടത്തോളം, അദ്ദേഹം കഴിച്ച ഭക്ഷണത്തിലല്ലാ, അദ്ദേഹത്തിൽ തന്നെയാണു ദൈവാംശം അടങ്ങിയിരിക്കുന്നതെന്നു ബോദ്ധ്യപ്പെടാൻ സൽമാന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ലാ!!!
#ഇൻഡ്യൻകർഷകർക്ക്ഐക്യദാാർഢ്യം…’
കൊല്ലം ആലപ്പാട് അഴീക്കലിനു തെക്കുപടിഞ്ഞാറ് കടലില്‍ മീന്‍പിടിത്തവലയില്‍ തിമിംഗലം കുടുങ്ങി. ആലപ്പാട്ട് നിന്ന് മീന്‍പിടിത്തത്തിനുപോയ ഓംകാരം ലൈലാന്‍ഡ് വള്ളത്തിന്റെ വലയിലാണ് തിമിംഗിലം ഇടിച്ചുകയറിയത്. തിങ്കളാഴ്ച രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം. 40 തൊഴിലാളികളുമായി പോയ വള്ളം കരയില്‍നിന്ന് എട്ട് നോട്ടിക്കല്‍ മൈലോളം അകലെ വെള്ളത്തില്‍ വലയിട്ടിരിക്കുകയായിരുന്നു. 71 അടി നീളമുള്ളതാണ് വള്ളം.
ഇതിനിടെയാണ് അമ്പതടിയോളം വരുന്ന തിമിംഗിലം വരുന്നതായി കണ്ടത്. ഇതോടെ വള്ളക്കാര്‍ അടുത്ത ചെറുവള്ളക്കാരുമായി ചേര്‍ന്ന് വടികൊണ്ട് വള്ളത്തിലും കടലിലും അടിച്ച് ശബ്ദമുണ്ടാക്കി തിമിംഗിലത്തെ തിരിച്ചുവിടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതിനിടെ വലയിലേക്ക് തിമിംഗിലം ഇടിച്ചുകയറി. പരിഭ്രാന്തരായ മത്സ്യത്തൊഴിലാളികള്‍ തിമിംഗലത്തെ വലയില്‍ നിന്നും ഒഴിവാക്കാന്‍ ഏറെ പണിപ്പെട്ടു.
മൂന്നുമണിക്കൂറോളം നടത്തിയ പരിശ്രമത്തിനൊടുവിലാണ് തിമിംഗിലത്തിന് കടലിലേക്ക് കടക്കാനായത്. വല തകര്‍ത്താണ് തിമിംഗിലം രക്ഷപ്പെട്ടത്. ഇതോടെ വലയിലുണ്ടായിരുന്ന മത്സ്യം മുഴുവനും നഷ്ടപ്പെട്ടു. 25 ലക്ഷത്തോളം വിലവരുന്ന വലയുടെ ഏറിയഭാഗവും നശിച്ചു. മൂന്നുലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.