Social Media

നീങ്ങി തുടങ്ങിയ ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയിലേക്ക് വീണയാളെ രക്ഷിച്ച് റെയില്‍വേ പോലീസ്. റെയില്‍വേ പോലീസ് ഉദ്യോഗസ്ഥന്റെ കൃത്യമായ ഇടപെടലാണ് യാത്രക്കാരന്റെ ജീവന്‍ കാത്തത്.

ഡല്‍ഹി റെയില്‍വേ സ്‌റ്റേഷനിലാണ് സംഭവം. രണ്ട് കൈയ്യിലും ബാഗുമായി ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് യാത്രക്കാരന്‍ പിടിവിട്ട് പാളത്തിലേക്ക് വീഴാന്‍ പോയത്.

ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍ കാലു കുടുങ്ങി, പാളത്തിലേക്ക് വീഴാന്‍ തുടങ്ങുമ്പോഴാണ് റെയില്‍വേ പോലീസ് ഉദ്യോഗസ്ഥനായ രാജ് വീര്‍ സിങ് രക്ഷയ്‌ക്കെത്തിയത്. സ്റ്റേഷനില്‍ ഡ്യൂട്ടിക്കുണ്ടായിരുന്ന രാജ് വീറും പ്ലാറ്റ്‌ഫോമിലുണ്ടായ മറ്റൊരു യാത്രക്കാരനുമാണ് അദ്ദേഹത്തെ പിടിച്ചു കയറ്റിയത്.

ട്രെയിനിനൊപ്പം കുറച്ചു ദൂരം നീങ്ങിയ ഇയാളെ രാജ് വീര്‍ കൂടെ ഓടി കയ്യില്‍ പിടിച്ചു വലിച്ച് രക്ഷപ്പെടുത്തുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമത്തില്‍ വൈറലായിരിക്കുകയാണ്. രാജ് വീറിന്റെ ധീരതയെ അഭിനന്ദിച്ച് റെയില്‍വേ പോലീസും വീഡിയോ പങ്കുവച്ചിട്ടുണ്ട്.

 

പാലക്കാട് ചന്ദ്രാ നഗറിലുള്ള ഹോട്ടലില്‍ കയറി ലോക്ഡൗണ്‍ ലംഘനം നടത്തി ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ചെന്ന വിവാദത്തില്‍ വിശദീകരണവുമായി
രമ്യാ ഹരിദാസ് എംപി.

പാഴ്സല്‍ വാങ്ങാനെത്തിയതായിരുന്നുവെന്നും യുവാവ് തന്റെ കൈയ്യില്‍ കയറി പിടിച്ചതിനാലാണ് പ്രവര്‍ത്തകര്‍ അത്തരത്തില്‍ പെരുമാറിയതെന്നും എംപി പറഞ്ഞു. വിഷയത്തില്‍ നിയമനടപടി സ്വീകരിക്കുമെന്നും എംപി പറഞ്ഞു.

മഴയായതിനാലാണ് ഹോട്ടലില്‍ കയറിയത്. ഭക്ഷണം ഹോട്ടലില്‍ ഇരുന്ന് കഴിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല. പാഴ്സലിനായി കാത്തുനില്‍ക്കുകയായിരുന്നെന്നും രമ്യ വ്യക്തമാക്കി.

”പാഴ്സല്‍ വാങ്ങാനെത്തിയതായിരുന്നു, എന്റെ കൈയ്യില്‍ കയറി പിടിച്ചതിനാലാണ് തന്റെ പ്രവര്‍ത്തകര്‍ അത്തരത്തില്‍ പെരുമാറിയത്. വിഷയത്തില്‍ നേതാക്കളുമായി സംസാരിച്ച് പോലീസില്‍ പരാതി നല്‍കും” രമ്യ ഹരിദാസ് പറഞ്ഞു.

ലോക്ക് ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് പാലക്കാട്ടെ സ്വകാര്യ ഹോട്ടലിനുള്ളില്‍ നേതാക്കള്‍ ഭക്ഷണം കഴിക്കാനിരിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. സംഭവം ചോദ്യ ചെയ്ത യുവാക്കളെ രമ്യ ഹരിദാസിനൊപ്പമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഞായറാഴ്ച പകലാണ് സംഭവം നടക്കുന്നത്.

രമ്യ ഹരിദാസ് എംപി, മുന്‍ എംഎല്‍എ വിടി ബല്‍റാം, നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായിരുന്ന പാളയം പ്രദീപ്, റിയാസ് മുക്കോളി എന്നിവരടക്കമുള്ളവര്‍ക്ക് എതിരെയാണ് ആരോപണം.

കല്‍മണ്ഡപത്തെ സ്വകാര്യ ഹോട്ടലില്‍ രമ്യയും സംഘവും ഭക്ഷണത്തിനായി കാത്തിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട യുവാവ് എംപിയോട് കാര്യം തിരക്കി. താന്‍ ബിരിയാണി പാര്‍സല്‍ ഓര്‍ഡര്‍ ചെയ്ത് കാത്തിരിക്കുകയാണെന്ന് രമ്യ ഹരിദാസ് മറുപടി നല്‍കി. പാര്‍സല്‍ വാങ്ങാന്‍ വരുന്നവര്‍ പുറത്താണ് നില്‍ക്കേണ്ടത്, ഞങ്ങള്‍ സാധാരണക്കാര്‍ പുറത്താണ് നില്‍ക്കാറുള്ളതെന്നും എംപിക്കെന്താണ് പ്രത്യേകതയെന്നും യുവാവ് തിരിച്ചു ചോദിച്ചു.

എംപി അല്ല പ്രധാനമന്ത്രിയായാലും പാഴ്സല്‍ വാങ്ങിക്കാന്‍ പുറത്ത് മഴയാണെങ്കിലും അവിടെ നിന്നാല്‍ മതിയെന്ന് പറഞ്ഞാണ് വാക്കുതര്‍ക്കം ഉണ്ടാകുന്നത്. തട്ടിക്കയറി വളരെ മോശമായ രീതിയിലേക്ക് പോയി.

ഇതിനിടെ രമ്യക്കൊപ്പമുണ്ടായിരുന്ന പാളയം പ്രദീപ് യുവാവിനെയും സുഹൃത്തിനെയും മര്‍ദിക്കുകയായിരുന്നു. വീഡിയോ ചിത്രീകരിച്ച ഫോണ്‍ പിടിച്ചുവാങ്ങാനും ശ്രമിച്ചു. യുവാവിന്റെ വാഹനത്തിന്റെ ഫോട്ടോയെടുത്ത ശേഷം വധഭീഷണി മുഴക്കിയ ശേഷമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ഥലത്ത് നിന്ന് പോയത്. പരിക്കേറ്റ യുവാവിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പു​തി​യ കാ​ർ വാ​ങ്ങി വരും വഴി അ​പ​ക​ട​മു​ണ്ടാ​കു​ന്ന​തി​ന്‍റെ പ​ല വീ​ഡി​യോ​ക​ളും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​ട്ടു​ണ്ട്. പു​തി​യ കാ​ർ ഓ​ടി​ച്ച് പ​രി​ച​യം ഇ​ല്ലാ​ത്ത​തി​നാ​ലാ​ണ് പ​ല അ​പ​ക​ട​ങ്ങ​ളും സം​ഭ​വി​ക്കാ​ൻ കാ​ര​ണം. അ​ത്ത​ര​മൊ​രു അ​പ​ക​ട​ത്തി​ന്‍റെ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ‌ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്.

പു​തി​യ ടാ​റ്റ ടി​യാ​ഗോ​യു​ടെ താ​ക്കോ​ൽ വാ​ങ്ങി ഷോ​റൂ​മി​ൽ നി​ന്നു ഇ​റ​ക്കു​ന്പോ​ൾ സം​ഭ​വി​ച്ച അ​പ​ക​ട​ത്തി​ന്‍റെ വീ​ഡി​യോ​യാ​ണ് വൈ​റ​ലാ​കു​ന്ന​ത്. ഹൈ​ദ​രാ​ബാ​ദി​ലു​ള്ള ടാ​റ്റ മോ​ട്ടോ​ഴ്സ് ഷോ​റൂ​മി​ലാ​ണ് അ​പ​ക​ടം. ര​ണ്ടു നി​ല​ക​ളു​ള്ള ഷോ​റൂ​മി​ന്‍റെ മു​ക​ളി​ല​ത്തെ നി​ല​യി​ൽ​വ​ച്ചാ​ണ് ഉ​പ​യോ​ക്താ​വി​ന് കാ​ർ കൈ​മാ​റു​ന്ന​ത്.

ഷോ​റൂ​മി​ന്‍റെ ഒ​ന്നാം നി​ല​യി​ൽ സെ​യി​ൽ എ​ക്സി​ക്യൂ​ട്ടീ​വ് കാ​ര്യ​ങ്ങ​ൾ ഉ​ട​മ​യ്ക്ക് വി​ശ​ദീ​ക​രി​ക്കു​മ്പോ​ഴാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. വാ​ഹ​നം സ്റ്റാ​ർ​ട്ട് ചെ​യ്ത് ഉ​ട​മ ആ​ക്സി​ലേ​റ്റ​ർ ച​വി​ട്ടു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് ഡീ​ല​ർ​ഷി​പ്പ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. പെ​ട്ടെ​ന്ന് മു​ന്നോ​ട്ട് പോ​യ കാ​ർ ഒ​ന്നാം നി​ല​യി​ൽ നി​ന്ന് താ​ഴെ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ഫോ​ക്സ്‌​വാ​ഗ​ൻ പോ​ളോ​യു​ടെ മു​ക​ളി​ലേ​ക്ക് പ​തി​ച്ചു.

ഷോ​റും മാ​നേ​ജ​രു​ടെ​യാ​യി​രു​ന്നു ഈ ​കാ​ർ. അ​പ​ക​ട​ത്തി​ൽ ടി​യാ​ഗോ ഉ​ട​മ​യ്ക്കും ഷോ​റൂ​മി​ന്‍റെ പു​റ​ത്തു​ണ്ടാ​യി​രു​ന്ന ഒ​രാ​ൾ​ക്കും പ​രി​ക്കേ​റ്റു. ഇ​രു​വ​രെ​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​ണ്.

ദക്ഷിണാഫ്രിക്കയില്‍ കലാപത്തിനിടെ കത്തിയമരുന്ന കെട്ടിടത്തില്‍ നിന്ന് രക്ഷപ്പെടുത്തുന്നതിനായി രണ്ടുവയസുകാരി മകളെ താഴേയ്ക്ക് എറിഞ്ഞ് അമ്മ. ഡര്‍ബനിലാണ് നെഞ്ചിടിപ്പിക്കുന്ന സംഭവം. കുഞ്ഞിനെ താഴേക്കെറിയുന്ന ദൃശ്യങ്ങളും ചിത്രങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍ ഇതിനോടകം നിറഞ്ഞു കഴിഞ്ഞു.

താഴെയുള്ളവര്‍ കുഞ്ഞിനെ പിടിച്ചെടുത്തതോടെ യാതൊരു പരിക്കും കൂടാതെ കുട്ടി സുരക്ഷിതയായി. ഒപ്പം അമ്മയും കെട്ടിടത്തില്‍ നിന്ന് രക്ഷപ്പെട്ടു. നലേദി മന്യോനി എന്ന സ്ത്രീയാണ് മറ്റൊരു മാര്‍ഗവുമില്ലാതിരുന്നപ്പോള്‍ ഒന്നാം നിലയില്‍ നിന്ന് കുഞ്ഞിനെ താഴെ നില്‍ക്കുന്നവരുടെ കൈകളിലേക്ക് എറിഞ്ഞു കൊടുത്തത്. ഈ സമയം കെട്ടിടത്തില്‍ തീ പടരുകയായിരുന്നു.

പ്രൊഫഷണല്‍ ക്യാമാറാമാനായ തുതുക സോന്‍ഡിയാണ് ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്. മറ്റൊരു മാര്‍ഗവുമില്ലാതിരുന്നതുകൊണ്ടാണ് കുഞ്ഞിനെ താഴെയുള്ളവരുടെ കൈകളിലേക്ക് എറിഞ്ഞു കൊടുത്തതെന്ന് മാതാവ് നലേദി മന്യോനി പ്രതികരിച്ചു.

കെട്ടിടത്തില്‍ തീ പടരുമ്പോള്‍ ഞാനും കുഞ്ഞും കുടുങ്ങി. ”കുഞ്ഞിനെ എറിയൂ എന്ന് താഴെയുള്ള അയല്‍വാസികള്‍ അലറി. ഞാന്‍ ശരിക്കും ഭയന്നു. ആരുടെയെങ്കിലും കൈയില്‍ കുഞ്ഞ് സുരക്ഷിതമായി എത്തുമെന്ന് ഞാന്‍ വിശ്വസിച്ചു. ഈ സമയം ഞങ്ങള്‍ക്ക് ചുറ്റും ആകെ പുക മൂടിയിരുന്നു”- നലേദി പറഞ്ഞു.

ലോകത്തെ മുഴുവൻ പിന്നാലെ നടത്തിച്ച് ചൈനയിലെ ആനകളുടെ യാത്ര ഇപ്പോഴും തുടരുകയാണ്. ഇതിനിടെ ഗുരുതര പരുക്കേറ്റ കുട്ടിയാനയെയും സംഘം ഉപേക്ഷിച്ചതായി റിപ്പോർട്ടുകൾ. പരുക്കേറ്റ കുട്ടിയാനെ ഉപേക്ഷിച്ച് മറ്റ് ആനകൾ മുന്നോട്ടുപോവുകയായിരുന്നു. മുൻപ് ഇതിൽ ഒരു കൊമ്പൻ കൂട്ടം തെറ്റി ഏറെ പിന്നിലാവുകയും തിരിച്ച് യാത്ര പുറപ്പെട്ട സ്ഥലേത്ത് നടപ്പു തുടങ്ങിയതായും റിപ്പോർട്ട് ഉണ്ടായിരുന്നു.

തെയിലെ തോട്ടത്തിന് സമീപമാണ് പരുക്കേറ്റ കുട്ടിയാനയെ ഉപേക്ഷിച്ച് സംഘം യാത്ര തുടർന്നത്. കാലിനാണ് പരുക്ക്. കടുത്ത അണുബാധ കുട്ടിയാനെ ബാധിച്ചിട്ടുണ്ടെന്നും വേണ്ട ചികിൽസ നൽകിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കുന്നു. 180 കിലോഗ്രാം ഭാരമാണ് കുട്ടിയാനയക്ക്. ഒന്നര വർഷമായി തുടങ്ങിയ യാത്ര ഇതിനോടകം 600 കിലോമീറ്റർ പിന്നിട്ടുകയാണ്.

ഇതിനോടകം കോടികളുടെ ചെലവാണ് അധികൃതർക്ക് ആനകളുടെ യാത്ര വരുത്തി വയ്ക്കുന്നത്. പല പ്രതിസന്ധികൾ വന്നിട്ടും 15 ആനകൾ തുടങ്ങിയ യാത്രയിൽ നിന്നും അംഗങ്ങൾ െകാഴിഞ്ഞുപോയിട്ടും പിൻമാറാതെ സംഘം യാത്ര തുടരുകയാണ്. ഇതോടെ കൗതുകവും വർധിക്കുന്നു. വൻ അകമ്പടിയും സുരക്ഷയുമാണ് ആനകൾക്കു ചൈന നൽകുന്നത്. അടിയന്തര സാഹചര്യങ്ങൾ നേരിടാനായി 410 അംഗ സുരക്ഷാ ഗ്രൂപ്പിനെയാണു നിയോഗിച്ചിരിക്കുന്നത്. 76 കാറുകളും 9 ഡ്രോണുകളും ആനകളുടെ നീക്കം സദാസമയവും നിരീക്ഷിക്കുന്നു. ഒരു നേരം 8 പേരെയെങ്കിലും ഉറപ്പാക്കി, 24 മണിക്കൂറും നിരീക്ഷണത്തിനായി നിയോഗിച്ചിട്ടുണ്ട്.

ആറായിരം അടി ഉയരമുള്ള മലയുടെ മുകളിൽ ഊഞ്ഞാലാടി. ഒടുവിൽ പിടിവിട്ട് യുവതികൾ താഴേക്ക് വീണു. സമൂഹമാധ്യമങ്ങളിൽ അമ്പരപ്പും വേദനയുമാകുകയാണ് ഈ നടുക്കുന്ന വിഡിയോ. സാഹസികത ആസ്വദിക്കാൻ പോയ സഞ്ചാരി സംഘത്തിലെ യുവതികളാണ് അപകടത്തിൽപ്പെട്ടത്. റഷ്യയിൽ നിന്നുള്ളതാണ് ഈ വിഡിയോ.

സുലാക് മലയിടുക്കിൽ നിന്നുള്ള ദൃശ്യങ്ങളാണിതെന്ന് റിപ്പോർട്ടിൽ പറയുന്നു. രണ്ട് യുവതികളെ ഊഞ്ഞാലിൽ ഇരുത്തി ശക്തമായി ആട്ടുകയാണ് യുവാവ്. ഇതിനിടയിൽ വശത്തുള്ള കമ്പിയിൽ ഊഞ്ഞാലിന്റെ ഒരുഭാഗം തട്ടുകയും ഗതി മാറി യുവതികൾ താഴേക്ക് പതിക്കുകയായിരുന്നു. ഇതോടെ ഒപ്പമുള്ളവർ നിലവിളിക്കുന്നതും കേൾക്കാം. മലയിടുക്കിന് താഴെ തടി െകാണ്ട് ഉണ്ടാക്കിയ ചെറിയ ഫ്ലാറ്റ്ഫോമിൽ പിടിച്ചുകിടന്ന യുവതികളെ ഒടുവിൽ രക്ഷപ്പെടുത്തുകയായിരുന്നു. നിസാര പരുക്കുകളോടെ യുവതികളെ ആശുപത്രിയിലെത്തിച്ചു.

 

മൂന്ന് വർഷമായി കൂടെയുള്ള കാമുകന്റെ വിവാഹമാണെന്ന് അറിഞ്ഞ് വിവാഹവെദിക്ക് പുറത്തെത്തി പൊട്ടിക്കരഞ്ഞ് യുവതി. മധ്യപ്രദേശിൽ നിന്നുള്ള ഈ ദൃശ്യങ്ങൾ സോഷ്യൽമീഡിയയുടെ ഹൃദയം തകർത്തിരിക്കുകയാണ്. ഹോശങ്കാബാദിലാണ് സംഭവം. കാൺപൂർ സ്വദേശിനിയായ യുവതിയാണ് വിവാഹവേദിക്ക് പുറത്ത് ‘ബാബൂ… ബാബൂ…’ എന്ന് കരഞ്ഞുനിലവിളിക്കുന്നത്.

തന്റെ ശബ്ദംകേട്ട് കാമുകൻ വരുമെന്ന പ്രതീക്ഷയിലാണ് യുവതി പുറത്തുനിന്നും ഉറക്കെ വിളിക്കുന്നത്. താൻ മറ്റൊരു വിവാഹം കഴിക്കുകയാണെന്ന് തന്നോട് വന്ന് നേരിട്ട് പറയണമെന്നാണ് യുവതി അഭ്യർത്ഥിക്കുന്നത്.

നിരവധിപേർ യുവതിയെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും പിന്മാറാൻ തയാറല്ലാതെ യുവതി കരയുന്നതാണ് വീഡിയോയിലുള്ളത്. യുവാവിന്റെ കുടുംബം ഒടുവിൽ പോലീസിനെ അറിയിച്ചതോടെയാണ് യുവതി പിന്മാറിയത്.

മൂന്നുവർഷമായി യുവാവിനൊപ്പം ഒരുമിച്ച് താമസിക്കുകയായിരുന്നു ഈ യുവതി. ഭോപാലിലെ സ്വകാര്യ സ്ഥാപനത്തിലാണ് ഇരുവരും ജോലിചെയ്യുന്നത്. വീഡിയോ പകർത്ത് ആരോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോ നിരവധിപേരാണ് കണ്ടത്. യുവതിയുടെ അവസ്ഥയിൽ ദുഃഖം രേഖപ്പെടുത്തുകയാണ് ഓരോരുത്തരും.

 

ഇന്ത്യൻ ചലച്ചിത്രമേഖലയിലെ മെഗാസ്റ്റാറായ രജനികാന്തിനെക്കുറിച്ച് ഒരു ആമുഖത്തിന്റെ ആവശ്യമുണ്ടോ? തീര്‍ച്ചയായും ഇല്ല. തമിഴ് ചലച്ചിത്രങ്ങളിലെ നിറസാന്നിധ്യമായ ഈ പ്രശസ്ത നടനെ ഇന്ത്യയിൽ ഉടനീളമുള്ള ഒരു വലിയ ആരാധകവൃന്ദം അംഗീകരിക്കുകയും ആരാധിക്കുകയും ചെയ്യുന്നുണ്ട്. ലോകപ്രശസ്തനായ ഈ നടന്റെ ജനപ്രീതി കാലാകാലങ്ങളായി വൈറലായ അദ്ദേഹത്തിന്റെ സ്റ്റണ്ടുകൾ അനുകരിക്കാൻ പലപ്പോഴും അദ്ദേഹത്തിന്റെ ആരാധകരെ പ്രേരിപ്പിക്കുന്നുവെന്നതാണ് സത്യം.

തലൈവരെ അനുകരിച്ച് സ്റ്റേജിൽ ഒരു രജനി സ്റ്റൈൽ സ്റ്റണ്ട് കാണിച്ചുകൊണ്ട് കാണികളുടെ കൈയ്യടി നേടാന്‍ അദ്ദേഹത്തിന്റെ ഒരു അപരന്‍ ഈ അടുത്ത കാലത്ത് നടത്തിയ ശ്രമം പക്ഷേ പൊട്ടിച്ചിരിയിലാണ്‌ അവസാനിച്ചത്.

Official_niranjanm87 എന്ന ഒരു ഇൻസ്റ്റാഗ്രാം ഉപയോക്താവ് തന്റെ അക്കൗണ്ടില്‍ അപ്‌ലോഡ് ചെയ്ത ഒരു വൈറൽ വീഡിയോയിലാണ്‌ ഈ രസകരമായ സംഭവം കാണാനാകുന്നത്. രജനീകാന്ത് ധരിക്കുന്ന രീതിയില്‍ കറുത്ത സ്യൂട്ടും ധരിച്ച്, വെളുത്ത താടിയുമായി അദ്ദേഹത്തിന്റെ ഈ അപരന്‍ സ്റ്റേജിൽ നടത്തിയ തന്റെ സ്റ്റണ്ടുകളിലൂടെ പ്രേക്ഷകരുടെ മുന്നില്‍ ഒന്നു ‘ഷൈൻ’ ചെയ്യാൻ ശ്രമിക്കുകയാണ്‌.

​’രജനീകാന്ത്’ നല്ല സ്റ്റൈലിൽ സ്റ്റേജിൽ വരികയും അവിടെ കിടന്ന പച്ച നിറത്തിലുള്ള പ്ലാസ്റ്റിക് കസേരയെ കാലു കൊണ്ട് തട്ടിയെറിയാൻ ശ്രമിക്കുകയും ചെയ്തു. പക്ഷേ, സംഭവം വിചാരിച്ചതു പോലെ നടന്നില്ല. അങ്ങനെ ചെയ്യാൻ ആരംഭിച്ചപ്പോള്‍, അയാളുടെ ബാലൻസ് നഷ്ടപ്പെടുകയും തലകുത്തനെ നിലത്തു വീഴുകയും ചെയ്തു. പോരേ പൂരം, കാണികള്‍ ആര്‍ത്തട്ടഹസിച്ച് തലതല്ലിച്ചിരിക്കുന്നത് നമുക്കു കേള്‍ക്കാം. ഒപ്പം തന്നെ പണി പാളിയ ‘രജനികാന്തി’നെ രക്ഷിക്കാന്‍ ആളുകൾ ഓടിക്കൂടുന്നതും നമുക്കു കാണാം.​

രജനീകാന്തിന്റെ ഈ അപരനെ തിരിച്ചറിയാനോ സംഭവം നടന്ന സ്ഥലം ഏതാണെന്ന് തിരിച്ചറിയാനോ കഴിഞ്ഞിട്ടില്ല. വൈ​റൽ വീഡിയോ ഇന്റർനെറ്റിൽ ഉണ്ടാക്കിയ പൊട്ടിച്ചിരിയുടെ അലകള്‍ ഇനിയും അടങ്ങിയിട്ടില്ല.

വീഡിയോ ആസ്വദിച്ച് ഒന്നു കൂടി നന്നായി ചിരിക്കാൻ ധാരാളം ആരാധകരാണ് വീഡിയോയുടെ കമന്റ് സെക്ഷനിൽ എത്തുന്നത്.

 

വലിയ ദുരന്തമായി കടലിന്റെ ആഴങ്ങളിൽ മറഞ്ഞിട്ടും ലോകത്ത് സജീവചർച്ചയാണ് ടൈറ്റാനിക് എന്ന കപ്പൽ. ഇപ്പോഴിതാ കടലിന്റെ അടിയിൽ കണ്ടെത്തിയ ടൈറ്റാനികിന്റെ ശേഷിപ്പുകൾ പൂര്‍ണമായും അപ്രത്യക്ഷമാവുകയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ലോഹം തിന്നുന്ന ബാക്ടീരിയകളും സമുദ്രജലപ്രവാഹങ്ങളുമാണ് കടലിനടിയില്‍ അന്ത്യവിശ്രമത്തിലുള്ള ടൈറ്റാനിക്കിനെ കാര്‍ന്നു തിന്നുന്നത്. കപ്പലിന്റെ പ്രധാനപ്പെട്ട പലഭാഗങ്ങളും ഇതിനോടകം ഇല്ലാതായതായും റിപ്പോർട്ടിൽ പറയുന്നു.

109 വര്‍ഷം പഴക്കമുള്ള ടൈറ്റാനിക്കിന് ബാക്ടീരിയകള്‍ക്കൊപ്പം സമുദ്രജലപ്രവാഹങ്ങളും വെല്ലുവിളിയാവുന്നുണ്ട്. ബാക്ടീരിയകള്‍ ദിവസവും ടൈറ്റാനിക്കിന്റെ ഭാഗമായ കിലോക്കണക്കിന് ഇരുമ്പാണ് അലിയിപ്പിക്കുന്നത്. ഏതാനും പതിറ്റാണ്ടുകള്‍ക്കുള്ളില്‍ തന്നെ ടൈറ്റാനിക്ക് കാര്യമായ അവശേഷിപ്പുകളില്ലാതെ സമുദ്രത്തില്‍ അലിഞ്ഞു ചേരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

‘ടൈറ്റാനിക് തിരിച്ചുവരവില്ലാത്തവിധം സമുദ്രത്തില്‍ അലിയുകയാണ്. അത് പൂര്‍ണമാവും മുൻപ് പരമാവധി വിവരങ്ങള്‍ നമുക്ക് ശേഖരിക്കേണ്ടതുണ്ടെന്ന് ഉത്തര അറ്റ്‌ലാന്റിക്കില്‍ ടൈറ്റാനിക്ക് മുങ്ങിക്കിടക്കുന്ന ഭാഗത്തേക്ക് പര്യവേഷണത്തിന് പോകുന്ന ഓഷ്യന്‍ഗേറ്റ് കമ്പനിയുടെ പ്രസിഡന്റ് സ്റ്റോക്ടണ്‍ റഷ് പറയുന്നു.

സ്വന്തം അനുഭവം പങ്കുവെച്ച ആനി ശിവ എന്ന പൊലീസ് ഓഫീസറുടെ ഫേസ്ബുക്ക് പോസ്റ്റാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. ആത്മവിശ്വാസം കൊണ്ടും കഠിനപ്രയത്‌നംകൊണ്ടും ജീവിതം നെയ്യ്‌തെടുത്ത പെണ്‍കുട്ടിയാണ് ഇന്ന് വര്‍ക്കല പോലീസ് സ്റ്റേഷനിലെ എസ്.ഐ.യായ ആനി ശിവ. ഭര്‍ത്താവിനാലും സ്വന്തം വീട്ടുകാരാലും തിരസ്‌കരിക്കപ്പെട്ട് ആറുമാസം പ്രായമുള്ള കൈക്കുഞ്ഞിനെയും കൊണ്ട് പതിനെട്ടാമത്തെ വയസ്സില്‍ തെരുവിലേക്ക് ഇറങ്ങേണ്ടിവന്ന പെണ്‍കുട്ടിയാണ് 14 വര്‍ഷങ്ങള്‍ക്കിപ്പുറം വര്‍ക്കല പോലീസ് സ്റ്റേഷനിലെ എസ്.ഐ.യായി മാറിയിരിക്കുന്നത്

വിശപ്പടക്കാന്‍ ഒരു നേരത്തെ ഭക്ഷണമോ കിടക്കാന്‍ ഒരു കൂരയോ ഇല്ലാതെ ആത്മഹത്യാശ്രമങ്ങളില്‍ പരാജയപ്പെട്ട് മരിക്കാനുള്ള ഊര്‍ജം നഷ്ടപ്പെട്ട പെണ്‍കുട്ടിയുടെ
ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെയും ജീവിതവിജയത്തിന്റെയും കഥയാണ് കാഞ്ഞിരംകുളം സ്വദേശിനി ആനി ശിവയുടേത്.

കാഞ്ഞിരംകുളം കെ.എന്‍.എം. ഗവ.കോളേജില്‍ ഒന്നാം വര്‍ഷ ഡിഗ്രിക്ക് പഠിക്കുമ്പോള്‍ വീട്ടുകാരുടെ ഇഷ്ടത്തെ എതിര്‍ത്ത് കൂട്ടുകാരനൊത്ത് ജീവിതം തുടങ്ങി. ഒരു കുഞ്ഞ് ജനിച്ച്.
ആറുമാസമായതോടെ ആ കൂട്ടും നഷ്ടമായി. കൈക്കുഞ്ഞുമായി സ്വന്തം വീട്ടിലേക്ക് മടങ്ങിയെങ്കിലും ദുരഭിമാനത്തിന്റെ വേലിക്കെട്ടുകള്‍ അവിടെ തടസ്സം സൃഷ്ടിച്ചു.
അമ്മൂമ്മയുടെ വീടിന്റെ ചായ്പില്‍ മകനെയുംകൊണ്ട് ജീവിതം തുടങ്ങി.

കറിപ്പൗഡറും സോപ്പും വീടുകളില്‍ കൊണ്ടുനടന്ന് കച്ചവടം നടത്തി. ഇന്‍ഷുറന്‍സ് ഏജന്റായി. വിദ്യാര്‍ഥികള്‍ക്ക് പ്രൊജക്ടും റെക്കോഡും തയ്യാറാക്കിക്കൊടുത്തു. സാധനങ്ങള്‍
ബൈക്കില്‍ വീടുകളില്‍ എത്തിച്ചുകൊടുത്തു. ഉത്സവവേദികളില്‍ ചെറിയ കച്ചവടങ്ങള്‍ക്ക് പലരുടെയും ഒപ്പംകൂടി. ഇതിനിടയില്‍ കോളേജില്‍ ക്ലാസിനുംപോയി സോഷ്യോളജിയില്‍ ബിരുദം നേടി.

കൈക്കുഞ്ഞിനെയുംകൊണ്ട് പലയിടത്തായി മാസങ്ങളുടെ ഇടവേളയില്‍ മാറിമാറിത്താമസിച്ചു. ആണ്‍കുട്ടികളെപ്പോലെ മുടിവെട്ടി. മകന്‍ ശിവസൂര്യയുടെ അപ്പയായി. ചേട്ടനും അനിയനുമാണെന്ന് പലരും ഒറ്റനോട്ടത്തില്‍ കരുതി.
014-ല്‍ സുഹൃത്തിന്റെ പ്രേരണയില്‍ വനിതകളുടെ എസ്.ഐ. പരീക്ഷ എഴുതാന്‍ തിരുവനന്തപുരത്തെ പരിശീലന കേന്ദ്രത്തില്‍ ചേര്‍ന്നു. വനിതാ പോലീസ് തസ്തികയിലേക്കും പരീക്ഷയെഴുതി.

2016-ല്‍ വനിതാപോലീസായി ജോലി ലഭിച്ചു. 2019-ല്‍ എസ്.ഐ. പരീക്ഷയിലും വിജയം. പരിശീലനത്തിനുശേഷം 2021 ജൂണ്‍ 25-ന് വര്‍ക്കലയില്‍ എസ്.ഐ.യായി ആദ്യനിയമനം.

” 10 വര്‍ഷങ്ങള്‍ക്ക് മുമ്പ് വര്‍ക്കല ശിവഗിരി തീര്‍ഥാടനത്തിന് ഐസ് ക്രീമും നാരങ്ങാ വെള്ളവുംവിറ്റ് ജീവിച്ച… അതേ സ്ഥലത്ത്…ഞാന്‍ ഇന്ന്..; സബ് ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ്…!??
ഇതിലും വലുതായി എനിക്ക് എങ്ങനെ ആണ് എന്റെ ഇന്നലെകളോട് റിവഞ്ച് ചെയ്യാനാകുക.” എന്നാണ് ആനി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

RECENT POSTS
Copyright © . All rights reserved