ആരോരുമില്ലാത്ത ഒരു പാവം പെൺകുട്ടി ലൈംഗിക ചൂഷണത്തിന് ഇരയായി അനുഭവിച്ച ഭീകരമായ ജീവിതത്തെക്കുറിച്ച് എഴുതിയിരിക്കുകയാണ് ആൻസി സി .കെ എന്ന കൂട്ടുകാരി . 21 വയസിനുള്ളിൽ 31 പേർ ശാരീരികമായി ഉപയോഗപ്പെടുത്തി വലിച്ചെറിഞ്ഞിട്ടും ജീവിതം തിരിച്ചുപിടിച്ച പ്രിയപ്പെട്ട കൂട്ടുകാരിയെ കുറിച്ച് ആൻസി എഴുതിയ കുറിപ്പ് വായിക്കാം.
‘എന്റെ കൂട്ടുക്കാരി, ഒരു തരത്തിലും ജീവിതത്തിന്റെ ഒരു ഘട്ടത്തിലും സ്വസ്ഥത അനുഭവിക്കാത്തവൾ, അഞ്ചാം വയസിൽ അമ്മയും പന്ത്രണ്ടാം വയസിൽ അച്ഛനും മരിച്ചവൾ, സഹോദരങ്ങളില്ല. സിനിമ അവൾക്കൊരു മോഹമായിരുന്ന കാലം. ആ പെൺകുട്ടി ചൂഷണം ചെയ്യപ്പെട്ടതിന് അതിരുകളില്ല. സിനിമയിലെ ചതികൾ അറിയാതിരുന്ന കാലം. പതിനെട്ടു വയസ്സിന്റെ തുടക്കം മുതൽ തന്നെ ശരീരം കൊടുക്കേണ്ടി വന്നവൾ. എന്റെ അടുത്ത കൂട്ടുകാരിയാണ്. സിനിമയിൽ അവസരം കിട്ടണമെങ്കിൽ കിടക്ക പങ്കിടണം എന്ന് മനസിലാക്കിയിട്ടാണോ അതോ ആകെയുള്ള ഒരു കുഞ്ഞ് വീട് ബാങ്കുകാർ കൊണ്ടുപോകാതെ ഇരിക്കാൻ വേണ്ടിയാണോ അവൾ ശരീരം കൊടുത്തു തുടങ്ങിയതെന്ന് എനിക്കറിയില്ല. ഒരിക്കൽ അവൾ എന്നോട് പറഞ്ഞു 10 രൂപയ്ക്ക് പ്ലാറ്റ്ഫോം ടിക്കറ്റ് എടുക്കാൻ കയ്യിൽ കാശില്ലാതെ വന്നിട്ട് അവളെ പോലീസ് പിടിച്ചെന്ന്, അതിനു തൊട്ടുമുൻപ് അവൾ ബാത്റൂമിലെ വെള്ളം കുടിച്ചെന്ന്, തറയിൽ കിടന്നുറങ്ങിയെന്ന്, കാശ് തരാം എന്നു പറഞ്ഞു തന്നെ കൊണ്ട് പോയി ഉപയോഗിച്ചവർ ആരും അവൾക്കു ഒരു രൂപ പോലും കൊടുത്തില്ലെന്ന്.
കാശിനു വേണ്ടിയാണ് അവൾ തറ്റ് ചെയ്തതെന്ന് എന്നോട് പറഞ്ഞിട്ടുണ്ട്, അപ്പോൾ തോന്നുന്നുണ്ടാകും വല്ല ജോലിക്കും പൊയ്ക്കൂടേ എന്ന്. ജോലികൾ അന്വഷിച്ചു ആ കുട്ടി. എനിക്കറിയാം ഏകദേശം നൂറോളം ഇന്റർവ്യൂസ് അറ്റൻഡ് ചെയ്തു, ഒരു പിസാ മേക്കിങ് ഷോപ്പിൽ പാത്രം കഴുകാൻ നിന്നു. അവിടെത്തെ മുതലാളിയുടെ ശല്യം സഹിക്കാതെയാണ് അവൾ അവിടെന്ന് ഇറങ്ങിയത്. ജീവിക്കാൻ മറ്റൊരു വഴിയും തെളിയാതെ വന്നപ്പോഴാണ് അവൾ സിനിമയിൽ ജൂനിയർ ആർടിസ്റ്റ് ആയി അഭിനയിക്കാൻ തുടങ്ങിയത്. അങ്ങനെ പരിചയപെട്ട ഒരാളാണ് അവൾക്ക് വാഗ്ദാനങ്ങൾ നൽകി ഹോട്ടൽ മുറിയിൽ വച്ച് ലൈംഗികമായി ഉപയോഗിച്ചത്. പീഡനം എന്ന് ഞാൻ അതിനെ പറയില്ല. ഇഷ്ടത്തോടെ അല്ലെങ്കിലും, ഗതികേട് കൊണ്ടാണെകിലും അവൾക്ക് സമ്മതമായത് കൊണ്ടാണ് അവൾ ചൂഷണം ചെയ്യപ്പെട്ടതെന്ന്.
അങ്ങനെ അങ്ങനെ എത്രയോ പേർ ആ പെൺകുട്ടിയെ ഉപയോഗിച്ചെന്നോ. ഒരാൾ അവൾക്ക് ഒരു പരസ്യം ചെയ്യാൻ അവസരം കൊടുക്കാം എന്ന് പറഞ്ഞ് മുന്നാറിലെ ഒരു റിസോർട്ടിൽ കൊണ്ട് പോയി ദിവസങ്ങളോളം സെക്സിനു ഉപയോഗിച്ച കാര്യം എന്നോട് പറഞ്ഞപ്പോൾ ഞാൻ കരഞ്ഞു. അപ്പോഴും എനിക്കവളെ കുറ്റപ്പെടുത്താൻ കഴിഞ്ഞില്ല. അയാൾ അവളുടെ യോനിയിലൂടെ വെള്ളരിക്ക കയറ്റുകയും, അവളെ ലൈംഗികമായി ഒത്തിരി ഉപദ്രവിക്കുകയും ചെയ്‌തെന്ന് എന്നോട് പറഞ്ഞു. മൂത്രം ഒഴിച്ചപ്പോൾ നീറ്റലുകൊണ്ട് അവൾ അലറി കരഞ്ഞെന്ന് പറഞ്ഞു. മൂന്നുദിവസത്തോളം വെള്ളം മാത്രം കുടിച്ച് നാലുപേരോടൊപ്പം കിടക്ക പങ്കിട്ടിട്ടുണ്ടെന്ന് അവൾ പറഞ്ഞു. ഒരിക്കൽ തളർന്നു വീണുപോയെന്ന് പറഞ്ഞു.
21 വയസ്സിനുള്ളിൽ ഏകദേശം 30 പേരോടൊപ്പം അവൾ കിടക്ക പങ്കിട്ടുണ്ട്. ജീവിതത്തിന്റെ എല്ലാ ക്രൂരതയും അവൾ അനുഭവിച്ചിട്ടുണ്ട്. കുടിച്ച് ബോധമില്ലാതെ വന്ന ഒരുത്തൻ ആ പെൺകുട്ടിയുടെ മുലകണ്ണ് കടിച്ചു പറിച്ചിട്ടുണ്ട്. ആ മുറിവിന്റെ വേദന മാസങ്ങളോളം ആ കുട്ടി അനുഭവിച്ചു. ഇത്രയൊക്കെ കേട്ടിട്ടും എനിക്ക് ആ പെൺകുട്ടിയെ കുറ്റം പറയാൻ തോന്നിയില്ല, അവളെ ഉപയോഗിച്ചവരിൽ ഒരാൾ പോലും ഒരു നൂറുരൂപ പോലും നൽകിയില്ലെന്ന് അവൾ പറഞ്ഞു.
പിന്നീട് എപ്പോഴോ അവൾ ആ തൊഴിൽ ഉപേക്ഷിച്ചു, ഒരാഴ്ച പട്ടിണി കിടന്നു, ഒരു തുണി കടയിൽ സെയിൽസ് ഗേൾ ആയി ജോലി ചെയ്തു. പാർട് ടൈം ആയി എംബിഎ ചെയ്തു. ഇന്നവൾ വെൽ റെപ്യൂറ്റഡ് കമ്പനിയിലെ ഉയർന്ന തസ്തികയിൽ ജോലി ചെയ്യുന്നു. ഞാൻ ഇത് ഇവിടെ എഴുതിയത് ആരുടേയും കാരുണ്യത്തിന് വേണ്ടിയല്ല. ആരോരുമില്ലാത്ത ഒരു പെൺകുട്ടി നടന്നു കയറിയ വഴികൾ പരിചയപെടുത്താനാണ്. അവൾ നേടിയ വിജയം അറിയിക്കാൻ വേണ്ടി ആണ്.
ആ പെൺകുട്ടി അനുഭവിച്ച മാനസിക സംഘർഷങ്ങൾ, വേദനകൾ അറിയിക്കാൻ വേണ്ടിയാണ്. സിനിമയിൽ ചതികൾ ഒത്തിരി ഒളിഞ്ഞും തെളിഞ്ഞും കിടക്കുന്നുണ്ട്. സിനിമ മോഹവുമായി ചെല്ലുന്ന പെൺകുട്ടികൾ ചൂഷണങ്ങൾക്ക് ഉപയോഗിക്കപ്പെടാൻ സാധ്യത ഉണ്ട്, ശ്രദ്ധിക്കുക. ഈ എഴുത്തിൽ ഒരു തരി പോലും കള്ളമില്ല, ഭാവനയില്ല, എന്റെ പ്രിയപെട്ടവൾ അനുഭവിച്ച വേദനകൾ തന്നെയാണ് അത്. ഇത് വായിച്ച് അവളെ കല്ലെറിയാൻ ആരും ഇതുവഴി വരേണ്ടതില്ല.
അമ്മമാരുടെ സ്‌നേഹം അങ്ങെയൊന്നും പറഞ്ഞറിയിക്കാന്‍ പറ്റില്ല. പ്രത്യേകിച്ച് കുഞ്ഞുങ്ങള്‍ക്ക് ആപത്തുണ്ടാകുന്ന ഘട്ടത്തില്‍ കുഞ്ഞിന്റെ ജീവന് രക്ഷിക്കാന്‍ അമ്മ എന്തും ചെയ്യും.
ഇവിടെ തന്റെ കുഞ്ഞിന്റെ ജീവന് സിംഹങ്ങളുടെ കയ്യില്‍ നിന്നും രക്ഷിക്കാന്‍ സ്വന്തം ജീവന് പോലും പണയം വച്ച് പോരാടുന്ന കാട്ടുപോത്താണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. സുശാന്ത നന്ദ ഐഫ്എസ് ആണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
വീഡിയോയുടെ തുടക്കത്തില്‍ കാട്ടു പോത്തും കുഞ്ഞും നടന്നു നീങ്ങുന്നതാണ് കാണുന്നത്. ഇവര്‍ക്ക് ചുറ്റിലും സിംഹക്കൂട്ടത്തെയും കാണാം. പെട്ടന്ന് ഒരു സിംഹം കാട്ടുപോത്തിന്റെ കുഞ്ഞിനെ കടിച്ചെടുത്ത് കാട്ടിലേക്ക് മറയുന്നത് വ്യക്തമായി കാണാം.
പക്ഷേ, ഈ സമയത്ത് പതറിപ്പോകാതെ തന്റെ കുഞ്ഞിനെ രക്ഷിക്കാന്‍ രണ്ടും കല്‍പ്പിച്ച് അമ്മ കാട്ടുപോത്ത് മുന്നോട്ടുവരുന്നതും കുഞ്ഞിനെ കടിച്ചെടുത്ത് ചെടികള്‍ക്കിടയില്‍ മറിഞ്ഞ സിംഹവുമായി ഏറ്റുമുട്ടുന്നതും വീഡിയോയില്‍ കാണാം.അവസാനം സിംഹത്തില്‍ നിന്നും കുഞ്ഞിനെ രക്ഷിച്ച് കാട്ടുപോത്ത് കുഞ്ഞുമായി ഓടി രക്ഷപ്പെടുന്നതും വീഡിയോയുടെ അവസാന ഭാഗത്ത് കാണാം.
Mother’s courage👌
Shared by NIFL pic.twitter.com/V7kjvOLv5f— Susanta Nanda IFS (@susantananda3) June 8, 2021
ജോസ്ന സാബു സെബാസ്റ്റ്യൻ
വന്ന് വന്ന് ജീവിതം വരെ മാർക്കറ്റിങ് ആക്കിയവരെ ….. നമ്മൾ തലമുറക്ക് എന്ത് മെസ്സേജാണ് ഇതിലൂടെ കൊടുക്കുന്നത്. നിങ്ങൾ എന്ത് ധരിക്കണം എന്നുള്ളത് നിങ്ങടെ മാത്രം ചോയ്സ് ആണ് . പക്ഷെ എന്റെ അഭിപ്രായത്തിൽ വസ്ത്രത്തിനുള്ളിലുള്ളതിന് കുളിമുറി അല്ലങ്കിൽ കിടപ്പുമുറി എന്നീ സ്ഥലങ്ങളിൽ മാത്രമേ പ്രസക്തിയുള്ളൂ. മറ്റ് സ്ഥലങ്ങളിൽ അത് തികച്ചും അപ്രസക്തമാണ്.
ഇന്ന് ഓരോ പെണ്ണും ഫെമിനിസം എന്ന് പ്രൗഢിയിൽ പറയുമ്പോഴും അവ തലമുടിയുടെ നീളം കുറവിലും വസ്ത്രകുറവിലും മാത്രമാണോ ഒതുങ്ങേണ്ടത്?. നമ്മൾ പെണ്ണുങ്ങൾ ആണുങ്ങൾക്കൊപ്പമാണെന്ന് വാദിക്കുമ്പോഴും ഇങ്ങനെ വികലമായ വസ്ത്രധാരണത്തിലൂടെ നമ്മൾ നമ്മളെത്തന്നെ ഒരുതരത്തിൽ ആണുങ്ങൾക്ക് മാർക്കറ്റിംഗ് ചെയ്യുകയല്ലേ ചെയ്യുന്നത്?
വഴിയേ പോകുന്നവരും വരുന്നവരുമെല്ലാം നമ്മുടെ ബോഡി കണ്ടു സംതൃപ്തിപ്പെടുമ്പോൾ അവിടെ സത്യത്തിൽ നമ്മൾ അടിമകൾ ആകുവല്ലേ ചെയ്യുന്നത്.
പകരം ആളുകൾ നമ്മളുടെ ബുദ്ധി കണ്ട് അത്ഭുതപ്പെടട്ടെ.. കഴിവ് കണ്ട് അഭിനന്ദിക്കട്ടെ.. പ്രതിഭ കണ്ട് ആശ്ചര്യപ്പെടട്ടെ. അങ്ങനെ നമ്മളെ മറ്റുള്ളവർ തിരിച്ചറിയട്ടെ. അല്ലാതെ തുണിയുടെ നീളകുറവ് നിങ്ങളുടെ ഐഡന്റിറ്റി ആക്കി മാറ്റാതിരുന്നൂടെ?
കാരണം നമ്മുടെ ശരീരത്തിന് തക്കതായ ഒരു ലക്ഷ്യമുണ്ട്, ഒരു സൗന്ദര്യവും സ്വഭാവമുണ്ട് അതിനെ പുഷ്ടിപ്പെടുത്താതെ പുരുഷൻെറ സന്തോഷത്തിനായി നമ്മൾ നമ്മുടെ ഡ്രസ്സ് കോഡ് ഒരു കാരണം ആക്കാതിരിക്കൂ.
നമ്മൾ പഴയകാലത്തിലേക്ക് ഒന്ന് തിരിഞ്ഞു നോക്കിയാൽ പണ്ടുള്ള ആണുങ്ങൾ അവരുടെ മസിൽ പവറിലൂടെ ഇന്നുവരെയുള്ള ഓരോന്നും ഡെവലപ്പ് ചെയ്‌തത്. ഇന്ന് ഒരൊറ്റ വിരലിൽ ചലിപ്പിക്കാവുന്ന മെഷീനറീസിൽ വരെ എത്തിനിൽക്കുന്നു അവരുടെ ലോകം. പക്ഷെ ഒരിക്കൽ കുഞ്ഞുങ്ങളെ നോക്കൽ വല്യ ടാസ്ക് ആയി കൊണ്ടുനടന്നു വിജയിച്ചിരുന്ന നമ്മൾ പെണ്ണുങ്ങൾ ഇന്ന് അവരുടെ പലവിധ കഴിവുകൾ ലോകത്തിനുമുമ്പിൽ സ്റ്റാമ്പ് ചെയ്യുമ്പോൾ മറ്റൊരുപറ്റം പെണ്ണുങ്ങൾ അവർക്കൊരു അപമാനമാകരുത്.
കാരണം ഇന്ന് നമ്മൾ പണ്ട് പഠിച്ചുവന്ന സ്ത്രീയുടെ പര്യായങ്ങളെല്ലാം പാടെ മാറി.
പണ്ട് തനിക്കുണ്ടാകുന്ന 10 ഉം 12 ഉം കുഞ്ഞുങ്ങളെയെല്ലാം പൊത്തി പൊതിഞ്ഞു വളർത്താൻ ശ്രമിച്ചാലും അവസാനം സർവൈവ് ആകുന്നത് വെറും രണ്ടോ മൂന്നോ കുഞ്ഞുങ്ങൾ ആയിരുന്നു. പക്ഷെ ഇന്ന് നമ്മളുടെ അടിസ്ഥാന സൗകര്യങ്ങൾ ഉയർന്നു രണ്ടു കുഞ്ഞുങ്ങൾ ഉണ്ടായാൽ രണ്ടും തന്നെ സർവൈവ് ചെയ്യുന്നു . അപ്പോൾ സ്ത്രീകൾ എത്ര സൂപ്പർ ആണ്. ആവർ കാരണമാണ് ഇന്ന് ഈ ലോകം തന്നെ നിലനിക്കുന്നത് . നമ്മൾക്ക് തന്നെ നമ്മുടെ അമ്മയെ കുറിച്ച് പറയാൻ ഇന്ന് വാക്കുകൾ തികയുമോ. പക്ഷെ വരും തലമുറ സ്ത്രീ എന്ന് പറയുമ്പോൾ എന്തായിരിക്കും അവരുടെ മനസ്സിൽ വരുന്ന ചിത്രം .
കാരണം ഇന്ന് സ്ത്രീകൾ മിക്കവർക്കും ഒരു ഉപഭോഗവസ്തുമാത്രമാണ് . അല്ലങ്കിൽ ഒരു മാനസിക ഉല്ലാസമാണ്. അങ്ങനെയൊക്കെ അകാനുള്ള പങ്കുംകൂടുതലും സ്ത്രീകൾ തന്നയാണ്. അവരെ അവർ മാർക്കറ്റ് ചെയ്യുന്ന രീതി തികച്ചും തെറ്റാണ് .
നമ്മൾ മാർക്കറ്റിൽ കാണുന്ന ഒരു സ്ഥിരം രീതിയാണ് കുറച്ചു കൊടുത്തു കൂടുതൽ വാങ്ങുന്നു. പക്ഷെ ഇവിടെ നമ്മൾ ചിന്തിക്കുന്നത് എത്ര കൂടുതൽ കാണിക്കാമോ എന്നതാണ്.
നിങ്ങളുടെ മനസ്സ് എന്ന് ഒരു മാർക്കറ്റിങ് സ്ഥലമാകുന്നുവോ അവിടെ നമുക്ക് നമ്മുടെ ബോധം നഷ്ടപ്പെടുന്നു, ബന്ധങ്ങൾ ഇല്ലാതാകുന്നു, മനുഷീക മൂല്യങ്ങൾ നശിക്കുന്നു, നമ്മൾക്ക് പിഴകളില്ലന്ന് സ്വയം വിശ്വസിക്കുന്നു. മനുഷ്യന്റെ പേശി ശക്തിയും കുട്ടികളെ പ്രസവിച്ചു വളർത്തുന്നതും ഒരിക്കൽ ഒരു സൂപ്പർ പവറായി കണ്ടിരുന്ന നമ്മൾ ഇന്ന് അവയെല്ലാം പാടെ നിർവീര്യമാക്കി നമ്മുടെ ജീവിതം സമ്പത്തിനും പ്രശസ്തിക്കും മാത്രമായ് ഒതുങ്ങി തുടങ്ങിയിരിക്കുന്നു. അത് നേടാൻ ഇന്നവൾ എന്തും ചെയ്യുന്നവൾ ആയി മാറിയിരിക്കുന്നു .
അവളെത്തന്നെ അവനു സന്തോഷിക്കാൻ ഒരു വിൽപ്പനചരക്കാക്കികൊണ്ട് അവൾ പറയുന്നു ദേ നൊക്കൂ ഞാൻ ഇപ്പോൾ സ്വതന്ത്രയായി ഇതാണ് ഞാൻ ഇപ്പോഴാണ് സ്വതന്ത്ര ആയതെന്നു..
നമ്മൾ സ്ത്രീകൾ ശരിക്കും സ്വതന്ത്രമാകാൻ തുണിയുടെ നീളം ഒരു അളവുകോലാകാതിരിക്കട്ടെ.
കൊവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയതിന് പിന്നാലെ ശരീരത്തിന് കാന്തികശക്തി ലഭിച്ചുവെന്ന വിചിത്രവാദവുമായി മഹാരാഷ്ട്ര നാസിക് സ്വദേശി. അരവിന്ദ് സോണര്‍ എന്ന മധ്യവയസ്‌കനാണ് വിചിത്ര വാദവുമായി രംഗത്തെത്തിയത്.
വാക്സിന്റെ രണ്ടാം ഡോസ് കുത്തിവച്ചശേഷം തന്റെ ശരീരത്തിന് കാന്തികശക്തി ലഭിച്ചുവെന്നാണ് അരവിന്ദിന്റെ വാദം. ലോഹവസ്തുക്കള്‍ തന്റെ ശരീരത്തില്‍ ഒട്ടിപ്പിടിക്കുന്നുവെന്ന് അദ്ദേഹം പറയുന്നു. അത് സത്യമാണെന്ന് തെളിയിക്കാന്‍ അദ്ദേഹം ഒരു വീഡിയോയും തയ്യാറാക്കിയിട്ടുണ്ട്. പാത്രങ്ങള്‍, സ്പൂണുകള്‍, നാണയങ്ങള്‍ എന്നിവ അരവിന്ദ് സോണറുടെ ശരീരത്തില്‍ ഒട്ടിപ്പിടിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.
നാണയങ്ങള്‍ അടക്കമുള്ളവ വിയര്‍പ്പ് കാരണം ശരീരത്തില്‍ ഒട്ടിപ്പിടിക്കുന്നതാവാം എന്നാണ് കരുതിയിരുന്നത്. എന്നാല്‍, കുളിച്ച് വന്നതിന് ശേഷവും ലോഹവസ്തുക്കള്‍ ഒട്ടിപ്പിടിക്കുന്നുണ്ട്. ഇതോടെ ബന്ധുക്കളും വിശ്വസിക്കുകയും ചെയ്തു. വിവരമറിഞ്ഞ് നാസിക് മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ ഡോക്ടര്‍മാര്‍ സോണറെ സന്ദര്‍ശിച്ചിരുന്നു. വാക്സിനേഷന്‍ കാരണമാണ് അങ്ങനെ സംഭവിക്കുന്നത് എന്ന് പറയാന്‍ കഴിയില്ലെന്ന് ഡോക്ടര്‍മാരും അഭിപ്രായപ്പെടുന്നു. വിശദമായ അന്വേഷണത്തിലൂടെ മാത്രമെ കാന്തശക്തിയുടെ കാരണം കണ്ടെത്താന്‍ കഴിയൂ എന്ന് ഡോ. അശോക് തോറാട്ട് ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിച്ചു.
കല്യാണ കുറിയിലൂടെ വൈറലായിരിക്കുകയാണ് സേലത്തൊരു കല്യാണം. കല്യാണക്കുറിയില്‍ വധുവിന്റേയും വരന്റേയും പേരുകളില്‍ കണ്ട കൗതുകം കൊണ്ട് ആരോ ഈ കത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെയാണ് ഇവരുടെ കല്യാണം വൈറലായത്.
വരന്റെ പേര് സോഷ്യലിസമെന്നും വധുവിന്റെ പേര് മമത ബാനര്‍ജിയെന്നുമാണ്. ഇതുതന്നെയാണ് ഈ കല്യാണക്കുറിയും അതോടൊപ്പം ഈ കല്യാണവും വൈറലാകാന്‍ കാരണവും. ഈ കല്യാണത്തിന് ആശംസ അറിയിച്ചിരിക്കുന്നത് കമ്യൂണിസവും ലെനിനിസവുമാണ് എന്നതും വ്യത്യസ്തത തന്നെ.
ഇനിയുമുണ്ട് ഈ കല്യാണത്തിന് പ്രത്യേകത. സോഷ്യലിസം ഇടത് കുടുംബത്തിലെ അംഗമാണ്. ഇടതിനോടുള്ള ആഭിമുഖ്യം തന്നെയാണ് സി പി ഐയുടെ സേലം ജില്ലാ സെക്രട്ടറിയായ എ മോഹനന് മക്കള്‍ക്ക് പേര് നല്‍കുമ്പോഴും ഉണ്ടായിരുന്നത്. ഒരു മകന്റെ പേര് സോഷ്യലിസം എന്നാണെങ്കില്‍ മറ്റുമക്കള്‍ക്ക് നല്‍കിയത് കമ്യൂണിസം എന്നും ലെനിനിസം എന്നുമാണ്.
അതുകൊണ്ടും തീരുന്നില്ല ഈ കല്യാണത്തിലെ പ്രത്യേകത. ഇടത് കുടുംബത്തിലേക്കുള്ള വധുവിനെ തെരഞ്ഞെടുത്തതാകട്ടെ കോണ്‍ഗ്രസ് കുടുംബത്തില്‍ നിന്നും. കോണ്‍ഗ്രസി നോടുള്ള താത്പര്യവും ആഭിമുഖ്യവും കാരണമായിരുന്നു മകള്‍ക്ക് മമതയെന്ന് പേര് നല്‍കാന്‍ കാരണമായതെന്ന് മമതയുടെ കുടുംബവും പറയുന്നു. ബാനര്‍ജി പശ്ചിമ ബംഗാളിനു വേണ്ടി ചെയ്ത നല്ല കാര്യങ്ങളില്‍ ആരാധന തോന്നിയാണ് അത്തരമൊരു പേര് മകള്‍ക്കു നല്‍കിയതെന്നു വധുവിന്റെ കുടുംബവും പറയുന്നു. മമത ബാനര്‍ജി ബംഗാളില്‍ കോണ്‍ഗ്രസിന്റെ തീപ്പൊരി നേതാവായിരുന്ന കാലത്താണ് കുടുംബത്തില്‍ ഈ മമത ബാനര്‍ജിയുടെ ‘പിറവി’.
അതേസമയം വളരെ ലളിതമായിട്ടാണ് വിവാഹ ചടങ്ങ് നടത്താന്‍ തീരുമാനിച്ചതെങ്കിലും ലോകം മുഴുവന്‍ അറിയുന്ന തരത്തിലേക്ക് വരന്റേയും വധുവിന്റെയും പേരിലെ കൗതുകം വിവാഹത്തെ എത്തിച്ചിരിക്കുകയാണ്. എന്നാല്‍ ക്ഷണക്കത്ത് ആരോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെ മോഹനന്റെ ഫോണിനു വിശ്രമമേയില്ല.
ഒറ്റപ്രസവത്തിൽ 10 കുഞ്ഞുങ്ങൾക്ക് ജന്മം നൽകി ലോകത്തിന് അത്ഭുതമായി ഈ അമ്മ. ദക്ഷിണാഫ്രിക്കയിലെ വീട്ടമ്മയായ 37കാരി ഗോസിയാമെ തമാരാ സിതോൾ ആണ് ഒറ്റ പ്രസവത്തിൽ തനിക്ക് 10 കുഞ്ഞുങ്ങൾ ജനിച്ചതായി അവകാശപ്പെട്ടിരിക്കുന്നത്. ഇങ്ങനെയൊരു വാർത്ത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും 10 കുഞ്ഞുങ്ങളുടെ ജനനം സ്ഥിരീകരിച്ചു കഴിഞ്ഞാൽ അത് റെക്കോർഡ് തന്നെയാകുമെന്നും ഗിന്നസ് ബുക്ക് വക്താവ് വ്യക്തമാക്കി. ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചതിന് ശേഷം ലോക റെക്കോർഡായി പ്രഖ്യാപിക്കുമെന്നും ഗിന്നസ് ബുക്ക് അധികൃതർ അറിയിച്ചു.
എട്ട് കുട്ടികളുണ്ടാകുമെന്നായിരുന്നു സിതോളിന്റെ സ്‌കാനിങ് റിപ്പോർട്ട്. എന്നാൽ, ഏഴ് മാസവും ഏഴ് ദിവസവും ആയപ്പോൾ അവർ പത്ത് കൺമണികൾക്ക് ജന്മം നൽകുകയായിരുന്നു. കുഞ്ഞുങ്ങളെ എങ്ങനെ വയർ ഉൾക്കൊള്ളും, അവർ അതിജീവിക്കുമോ, പൂർണ വളർച്ചയുണ്ടാകുമോ, കൈകളോ തലയോ ഉടലോ കൂടിച്ചേർന്നായിരിക്കുമോ കുട്ടികൾ പിറക്കുക എന്നൊക്കെ ഭയപ്പെട്ടിരുന്നെന്ന് തമാര സിതോൾ പറയുന്നു. കുഞ്ഞുങ്ങളെ ഉൾക്കൊള്ളാൻ വയർ സ്വയം വികസിക്കുന്നുണ്ടെന്ന് പറഞ്ഞ് ഡോക്ടറാണ് ധൈര്യം നൽകിയത്.
ഏഴ് ആൺകുട്ടികളും മൂന്ന് പെൺകുട്ടികളുമാണ് ഇവർക്ക് സിസേറിയനിൽ ജനിച്ചത്. ഇവർക്ക് ആറ് വയസ്സുള്ള ഇരട്ടകുട്ടികളുമുണ്ട്. ദക്ഷിണാഫ്രിക്കയിലെ ഗോതെംഗ് സ്വദേശിയായ തെബോഹോ സുതെത്‌സിയാണ് തമാരയുടെ ഭർത്താവ്.
കഴിഞ്ഞ മാസം ഒറ്റ പ്രസവത്തിൽ ഒമ്പത് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയ മൊറോക്കോയിലെ മലിയാൻ ഹലീമ സിസ്സെയുടെ പേരിലാണ് നിലവിലെ ഗിന്നസ് ലോകറെക്കോർഡ്.
ശ്മശാനത്തിലേക്ക് തകർന്ന് വീണ വിമാനത്തിന്റെ കഥ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞോടുകയാണ്. ട്രോളുകളിലും അക്കഥ പാടി നടക്കുന്നവരെയും കാണാം. ഇന്നലെ ബിജെപി നേതാക്കൾ നടത്തിയ വാർത്താസമ്മേളനത്തിൽ കേന്ദ്രമന്ത്രി വി.മുരളീധരൻ സംസാരിക്കുമ്പോഴാണ് വിമാനത്തിന്റെ കഥ പറഞ്ഞത്. മുൻപ് അദ്ദേഹം പെട്രോൾ വില വർധനവിനെ കുറിച്ച് പറഞ്ഞ ന്യായീകരണം ഇതുപോലെ വൈറലായിരുന്നു.
‘വിമാനം തകർന്ന് ശ്മശാനത്തിൽ വീണു. പിന്നീട് അവിടെ നിന്ന് ആളുകൾ തപ്പിയെടുത്തു. രണ്ടായിരം മൃതദേഹങ്ങൾ കിട്ടി. ആ രണ്ടായിരം ബോഡികൾ വിമാനത്തിലുള്ളവരുടെ ആണെന്നാണോ അതിന്റെ അർഥം. ആരുടെയെങ്കിലും കയ്യിൽ നിന്നും പണം കിട്ടിയിട്ടുണ്ടെങ്കിൽ അതെല്ലാം ധർമരാജന്റെ ആണെന്ന് എങ്ങനെയാ തെളിയിക്കുന്നത്.’ ഇതായിരുന്നു മുരളീധരന്റെ വാദം.
ഇതിന് പിന്നാലെ പഴയ പെട്രോൾ സിദ്ധാന്തത്തിന്റെ അത്രപോരെന്നും ബംഗാളിൽ പോയിട്ട് വന്ന ശേഷമുള്ള മാറ്റങ്ങളുമാണ് ഇതെല്ലാമെന്നും ട്രോളുകൾ നിറയാൻ തുടങ്ങി. സന്തോഷ് പണ്ഡിറ്റിന്റെ സിനിമകളിലെ ഡയലോഗ് പോലെ തോന്നുന്നു എന്നും ട്രോളുന്നവരെയും കാണാം.
സൂപ്പർമാൻ വേഷത്തിൽ നടുറോഡിൽ നിന്ന ഹാസ്യതാരത്തെ ബസ് ഇടിച്ചു. ബ്രസീലിലെ ബറാഡോസിലാണ് സംഭവം. സൂപ്പർമാന്റെ അൽഭുത സിദ്ധി കൊണ്ട് ഓടുന്ന ബസ് നിർത്താൻ കഴിയുമെന്ന് ആരാധകരെ കാണിക്കുന്നതിനായാണ് താരം റോഡിലിറങ്ങിയത്.
മുൻകൂട്ടി പ്ലാൻ ചെയ്ത് റോഡലിറങ്ങി നിന്നതാണ് ലൂയി റിബെറിയോ. സൂപ്പർമാനെ പോലെ അഭിനയിച്ച് റോഡിന് നടുവിൽ നിൽക്കും ബസ് പിന്നിലെത്തുമ്പോൾ നിർത്തണം എന്നായിരുന്നു തിരക്കഥ. പക്ഷേ റിബെറിയോ നിന്ന സ്ഥലം അൽപ്പം മാറിപ്പോയി. ബസ് ഡ്രൈവർ കഥയ്ക്ക് അനുസരിച്ച് വണ്ടി ഓടിച്ചെത്തി. അടുത്തെത്തിയിട്ടും റിബെറിയോയ്ക്ക് കുലുക്കമില്ല. ഒടുവിൽ ബസിടിച്ച് താരം സൈഡിലേക്ക് വീഴുകയായിരുന്നു.
വലിയ കുഴപ്പമൊന്നും പറ്റിയില്ലെന്നും താൻ നിന്നതിന്റെ കുഴപ്പമാണെന്നും പറഞ്ഞ് ഒടുവിൽ സൂപ്പർമാൻ ആശുപത്രിയിലേക്ക് പോയി.
ഒരു വിചിത്രരൂപത്തിന്റെ പേടിപ്പെടുത്തുന്ന വിഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പ്രേതരൂപത്തിലുള്ള രൂപത്തിനെയാണ് വിഡിയോയിൽ കാണുന്നത്. ജാർഖണ്ഡിലെ ഹസറിബാഗിലുള്ള പ്രദേശവാസികളാണ് വിഡിയോ പകർത്തിയത്. വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. ചിലർ പ്രേതമാണ് അതെന്ന് പറയുമ്പോൾ ചിലർ അന്യഗ്രഹജീവികളാണെന്നും അവകാശപ്പെടുന്നു. എന്തായാലും ഈ വിഡിയോ സോഷ്യൽ മീഡിയയിലുള്ളവരിൽ ആകാംക്ഷ വർധിപ്പിച്ചിരിക്കുകയാണ്. നിരവധി കമന്റുകളാണ് ലഭിക്കുന്നത്. പ്രേതമോ ഭൂതമോ എന്തായാലും കൊള്ളാം, മാസ് നിർബന്ധമാണ് എന്ന തരത്തിലുള്ള കമന്റുകളും ലഭിക്കുന്നുണ്ട്.
View this post on Instagram
പ്രിയപാപ്പാനെ അവസാനമായി ഒരു നോക്ക് കാണുവാന്‍ എത്തിയ ആന പല്ലാട്ട ബ്രഹ്മദത്തന്‍ എത്തിയത് ഇന്ന് നോവ് കാഴ്ചയാവുകയാണ്. മൂന്ന് പതിറ്റാണ്ടായി തന്നെ സ്‌നേഹിച്ചും പരിപാലിച്ചും കൊണ്ടുനടന് ഓമനച്ചേട്ടനാണ് യാത്രാമൊഴി നല്‍കാന്‍ ബ്രഹ്മദനത്തന്‍ എത്തിയത്. ചലമറ്റ മൃതദേഹത്തിന് മുന്നില്‍ ബ്രഹ്മദനത്തന്‍ തുമ്പികൈ ഉയര്‍ത്തി പ്രണാമം അര്‍പ്പിച്ചു.
ഇത് കണ്ട് ഓമനച്ചേട്ടന്‍(74കാരന്‍ ദാമോദരന്‍നായര്‍) മക്കളായ രാജേഷും പ്രിയയും പ്രീതയും ബന്ധുക്കളും പൊട്ടിക്കരഞ്ഞു. രാജേഷ് ആനയുടെ തുമ്പിക്കൈയില്‍ പിടിച്ച് കരഞ്ഞപ്പോഴും വികാരനിര്‍ഭര നിമിഷങ്ങളിലേയ്ക്ക് കൂപ്പുകുത്തി വീണു. പത്തുമിനിറ്റോളം നീണ്ടു നാടിനെ തന്നെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയ ആ നിമിഷങ്ങള്‍.
അര്‍ബുദരോഗത്തെ തുടര്‍ന്നായിരുന്നു ദാമോദരന്‍നായരുടെ അന്ത്യം. ആനകളുടെ കളിത്തോഴനും പാപ്പാനുമായിരുന്ന ളാക്കാട്ടൂര്‍ കുന്നക്കാട്ട് ഓമനച്ചേട്ടന്‍ എന്ന ദാമോദര്‍നായര്‍. ആറുപതിറ്റാണ്ടോളമായി ഓമനച്ചേട്ടന്‍ ആനകളുടെ പരിപാലനവുമായി രംഗത്തുണ്ടായിരുന്നു. സ്‌നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ആനകള്‍ തിരികെ സ്‌നേഹം നല്‍കുന്ന അപൂര്‍വം പാപ്പാന്മാരില്‍ ഒരാളായിരുന്നു ഓമനച്ചേട്ടന്‍.
ബ്രഹ്മദത്തന്‍ പുതുപ്പള്ളിയിലായിരുന്നപ്പോഴും ഇപ്പോള്‍ ഈരാറ്റുപേട്ട മേലമ്പാറ സ്വദേശികളുടെ ഉടമസ്ഥതയിലായപ്പോഴും കഴിഞ്ഞ 30 വര്‍ഷമായി പാപ്പാന്‍ ഓമനച്ചേട്ടന്‍ തന്നെയായിരുന്നു. കേരളത്തിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളില്‍ ബ്രഹ്മദത്തനും ഓമനച്ചേട്ടനും സ്ഥിരസാന്നിധ്യമായിരുന്നു.
ഇവരുടെ സ്‌നേഹപ്രകടനങ്ങള്‍ ആരെയും ആകര്‍ഷിക്കുകയും അമ്പരപ്പിക്കുകയും ചെയ്യുന്നതായിരുന്നു. ഇത്തവണത്തെ തൃശ്ശൂര്‍ പൂരത്തിനും ഓമനച്ചേട്ടനും ബ്രഹ്മദത്തനും പോയിരുന്നു. അവസാനത്തെ പൊതുചടങ്ങും അതായിരുന്നു. ഓമനച്ചേട്ടന്‍ മരിച്ചതിനെത്തുടര്‍ന്ന് ബ്രഹ്മദത്തന്റെ ഉടമകളും സഹോദരങ്ങളുമായ പല്ലാട്ട് രാജേഷും മനോജും ചേര്‍ന്നാണ് മേലമ്പാറയില്‍നിന്ന് ആനയെ ളാക്കാട്ടൂരിലെ ഓമനച്ചേട്ടന്റെ വീട്ടിലെത്തിച്ചത്.