Social Media

കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചുവെന്ന കാരണത്താൽ 300 തവണ ഏത്തമിടാൻ ശിക്ഷ ലഭിച്ച യുവാവ് മരിച്ചു. ഡാറൻ ‍മനവോഗ് പെനാരെന്‍ഡോൻഡോ എന്ന 28–കാരനാണ് ഫിലിപ്പൈൻസിൽ മരിച്ചത്. മനിലയ്ക്കടുത്തുള്ള സ്ഥലത്താണ് സംഭവം. സ്ഥലത്ത് 6 മണി മുതൽ കർഫ്യൂ ഏർപ്പെടുത്തിയിരിക്കുകയാണ്. എന്നാൽ ഈ സമയം കഴിഞ്ഞ് വെള്ളം വാങ്ങാനായി അടുത്തുള്ള കടയിലെത്തിയതാണ് ഡാറൻ.

ഡാറനെയും കർഫ്യൂ ലംഘിച്ച് മറ്റ് കുറച്ചു പേരേയുമാണ് 100 തവണ ഏത്തമിടാൻ പൊലീസ് ശിക്ഷിച്ചത്. ഒരേപോലെ ഏത്തമിട്ടില്ലെങ്കിൽ അത് ആവർത്തിക്കാൻ പൊലീസ് ആവശ്യപ്പെട്ടു. ഇതോടെ ഡാറൻ 300 തവണ ഏത്തമിടേണ്ടി വന്നു. നടക്കാൻ പോലും കഴിയാതെയാണ് ഇയാൾ വീട്ടിൽ തിരിച്ചെത്തിയതെന്നാണ് പങ്കാളിയായ റെയ്ച്ച്ലിൻ പറയുന്നതെന്ന് ഡെയിലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു.

കാലിനും മുട്ടുകള്‍ക്കും ഗുരുതരമായ ചതവുകള്‍ സംഭവിച്ചതിനാല്‍, നില്‍ക്കാന്‍ പോലും പറ്റുന്നില്ലായിരുന്നു. ഗോവണിയില്‍ കയറാനാവാതെ നിലത്തുവീണ ഇയാള്‍ അബോധാവസ്ഥയിലായി. തുടര്‍ന്ന് ശ്വാസം മുട്ടലുണ്ടായി. പിന്നീട്, കൃത്രിമശ്വാസം നല്‍കിയതിനെ തുടര്‍ന്ന് അബോധാവസ്ഥ നീങ്ങിയെങ്കിലും മണിക്കൂറുകള്‍ കഴിഞ്ഞതോടെ കുഴഞ്ഞു വീണു. ആശുപ്രതിയില്‍ എത്തിക്കുന്നതിനു മുമ്പു തന്നെ മരണം സംഭവിച്ചിരുന്നതായി റെയ്ച്ച്‍ലിൻ പറയുന്നു.

കര്‍ഫ്യൂ ലംഘിച്ചതിന് ഡാറന്‍ പിടിയിലായെങ്കിലും ഉടന്‍ തന്നെ പൊലീസിന് കൈമാറിയതായി നഗരസഭാ മേയര്‍ അറിയിച്ചു. നിയമം ലംഘിച്ചതിന് ശിക്ഷയായി ഏത്തമിടാന്‍ പറയുന്നില്ലെന്ന് പൊലീസ് അറിയിച്ചു. നിയമലംഘകരെ ഉപദേശിച്ചു നന്നാക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും ലഫ്. കേണല്‍ മാര്‍ലോ സെലേറോ പറഞ്ഞു. നിയമം ലംഘിച്ച് ഏതെങ്കിലും പൊലീസുകാര്‍ ഏത്തമിടീച്ചിട്ടുണ്ടെങ്കില്‍, കര്‍ശന നടപടി ഉണ്ടാവുമെന്നും അദ്ദേഹം അറിയിച്ചു.

ത് യൂ ട്യൂബര്‍മാരുടെ കാലമാണ്. ലോക്ഡൗണ്‍ കാലത്ത് യൂ ട്യൂബ് പേജ് തുടങ്ങിയവരുടെ എണ്ണം പതിന്‍മടങ്ങ് കൂടി. മൊബൈല്‍ ഫോണ്‍, വീട്, വാഹനം, പാചകം, യാത്ര .. എണ്ണിയാലൊടുങ്ങാത്ത വിഷയങ്ങളാണ് യൂ ട്യൂബര്‍മാര്‍ അപ്‌ലോഡ് ചെയ്യുന്നത്. തരക്കേടില്ലാതെ സമ്പാദിക്കുന്നവരും കൂട്ടത്തിലുണ്ട്.

ഇതില്‍ നിന്നൊക്കെ അല്‍പം മാറി ചിന്തിക്കുന്നവരുണ്ട്. അവര്‍ കുറച്ച് കൂടിയ ഐറ്റമായിരിക്കും. എന്നു വച്ചാല്‍ ജീവന്‍ പണയം വച്ചുള്ള കളി. കോടിക്കണക്കിന് കാഴ്ചക്കാരായിരിക്കും ഇവരുടെ പേജിന്. ഇത്തരത്തില്‍ അപകടം പിടിച്ച ഒരു വിഡിയോ അപ്‌ലോഡ് ചെയ്ത് ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ് അമേരിക്കയിലെ മിസ്റ്റർ ബീസ്റ്റ് എന്നറിയപ്പെടുന്ന ജിമ്മി ഡൊണാൾഡ്സൺ. അദ്ദേഹത്തിന്റെ വിഡിയോകളിൽ പലതും പ്രകോപനപരവും അപകടകരവുമാണ്. എന്നാൽ, ഓരോ വിഡിയോയ്ക്കും കുറഞ്ഞത് മൂന്നു കോടി വ്യൂസ് എങ്കിലും‌ ലഭിക്കുന്നുണ്ട്. അവയിൽ ചിലതിന്റെ വ്യൂസ് പത്ത് കോടി വരെ എത്തിയിട്ടുണ്ട്.

മണ്ണിനടിയിൽ കുഴിച്ചിട്ട ശവപ്പെട്ടിയിൽ അദ്ദേഹം കഴിച്ചുകൂട്ടിയത് 50 മണിക്കൂറാണ്. സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയ ഈ വിഡിയോക്കു യുട്യൂബിൽ മാത്രം 5.6 കോടിലധികം കാഴ്ചക്കാരാണുള്ളത്. ബീസ്റ്റ് തന്റെ സുഹൃത്തുക്കളുടെ സഹായത്തോടെയാണ് കുഴിച്ചുമൂടുന്നതും വിഡിയോ പകർത്തിയതും. ഗ്ലാസിൽ നിർമിച്ച ശവപ്പെട്ടിയിലാണ് 22 കാരനായ ബീസ്റ്റിനെ അടക്കം ചെയ്തത്

രണ്ട് ദിവസത്തിലധികമാണ് ശവപ്പെട്ടിയിൽ ചെലവഴിച്ചത്. ശവപ്പെട്ടിക്കുള്ളിൽ ക്യാമറ സ്ഥാപിക്കുകയും ചെയ്തിരുന്നു. 50 മണിക്കൂർ സാഹസത്തിന്റെ 12 മിനിറ്റ് ശ്രമം മാത്രമാണ് അപ്‌ലോഡ് ചെയ്തിട്ടുള്ളത്. ശവപ്പെട്ടിയിൽ കിടക്കുമ്പോഴും തന്റെ സുഹൃത്തുക്കളുമായി അദ്ദേഹം ആശയവിനിമയം നടത്തിയിരുന്നു. രണ്ടു ദിവസത്തോളം താൻ മൂത്രമൊഴിക്കാതെ കഴിച്ചുകൂട്ടിയെന്നാണ് അദ്ദേഹം പറഞ്ഞത്. ഇതുകാരണം ശക്തമായ പുറംവേദനയുണ്ടായിരുന്നു. പെട്ടിയിലെ ഒറ്റപ്പെട്ട ജീവിതം ഭീകരമായിരുന്നു. ഒരു ദിവസത്തിനുശേഷം വേദനയും ക്ലോസ്ട്രോഫോബിയയും അനുഭവിക്കാൻ തുടങ്ങിയതിനാൽ ഈ അനുഭവം എളുപ്പമുള്ള ഒന്നായിരുന്നില്ലെന്നും ജിമ്മി പറഞ്ഞു.

അയൽവീട്ടിലെ കുട്ടിയുടെ സൈക്കിൾ എടുത്തു കൊണ്ടുപോയ മൂന്നാംക്ലാസുകാരന് പോലീസ് സൈക്കിൾ വാങ്ങി നൽകി. ഷോളയൂർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഷോളയൂർ പോലീസ് സ്റ്റേഷനിൽ മൂന്നാംക്ലാസുകാരനെതിരെ മോഷണക്കുറ്റത്തിന് പരാതി ലഭിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം.

എന്നാൽ സൈക്കിൾ ഓടിക്കാനുള്ള കുട്ടിയുടെ ആഗ്രഹമാണ് മോഷണത്തിലേക്കെത്തിച്ചതെന്ന് മനസ്സിലാക്കിയ പോലീസ് പ്രശ്‌നം മാതൃകാപരമായി പരിഹരിക്കുകയായിരുന്നു. പരാതിക്കാർക്ക് സൈക്കിൾ തിരികെ നൽകിയതിന് പിന്നാലെ കുട്ടിക്ക് പോലീസ് സൈക്കിൾ സമ്മാനിക്കാൻ തീരുമാനിക്കുകയായിരുന്നു.

ഷോളയൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ വിനോദ് കൃഷ്ണയാണ് കുട്ടിയ്ക്ക് സൈക്കിൾ വാങ്ങി നൽകാൻ തീരുമാനിച്ചു. ഗൂളിക്കടവിലെ ലത്തീഫ് എന്നയാളുടെ സൈക്കിൾ കടയിൽ എത്തി സൈക്കിൾ വാങ്ങാനൊരുങ്ങുമ്പോൾ സംഭവമറിഞ്ഞ ലത്തീഫ് സൈക്കിൾ സൗജന്യമായി നൽകുകയായിരുന്നു.

സൈക്കിൾ കടയുടമ ലത്തീഫാണ് സംഭവം വിവരിച്ചുകൊണ്ട് ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. പോലീസിന്റെയും കടയുടമയുടെയും നല്ല മനസ്സിനെ അഭിനന്ദിച്ചുകൊണ്ട് നിരവധിപേരാണ് കമന്റുകളുമായെത്തിയത്.

പഠിക്കുന്ന കാലത്ത് സൈക്കിളില്ലാത്ത സമയത്ത് വന്നേരി ഹൈസ്‌കൂളിന് മുന്നിലെ കടയിൽ നിന്ന് സൈക്കിൾ വാടകക്കെടുത്ത് ഓടിച്ച തന്റെ അനുഭവവും ലത്തീഫ് പോസ്റ്റിൽ പങ്കുവെച്ചു. ചെറുപ്പത്തിൽ സൈക്കിളില്ലാത്ത കഥ ഓഫീസർ വിനോദ് കൃഷ്ണയും തന്നോട് പറഞ്ഞുവെന്ന് ലത്തീഫിന്റെ പോസ്റ്റിൽ പറയുന്നു.

കറുപ്പും ചുവപ്പും നിറത്തിലുള്ള മനുഷ്യ രക്തം കലര്‍ത്തിയ സാത്താന്‍ ഷൂ ആണ് ഇന്ന് ചര്‍ച്ചാ വിഷയം. പ്രശസ്ത അമേരിക്കന്‍ റാപ്പര്‍ ലില്‍ നാസ് എക്‌സുമായി ചേര്‍ന്നാണ് മനുഷ്യ രക്തമുള്ള ഷൂവിന്റെ വില്‍പ്പന നടത്തിയത്. ന്യൂയോര്‍ക്കിലെ ബ്രൂക്ലിന്‍ ആര്‍ട് കലക്ടീവ് ആണ് ഇതിന് പിന്നില്‍. സാത്താന്‍ ഷൂ എന്ന പേരില്‍ ഇറക്കിയ 666 ജോഡി ഷൂ ഞൊടിയിടയിലാണ് വിറ്റത്.

അതേസമയം, തങ്ങളുടെ ഷൂ രൂപമാറ്റം വരുത്തി വില്‍ക്കുന്നുവെന്ന ആരോപണവുമായി ആഗോള ബ്രാന്‍ഡായ നൈക്കി രംഗപ്രവേശം ചെയ്തതോടെ ഷൂ വിവാദത്തിലേയ്ക്ക് കൂപ്പുകുത്തി വീണു. സാമ്പത്തിക ലാഭത്തിനു വേണ്ടി മൂല്യങ്ങള്‍ തകര്‍ക്കാന്‍ കൂട്ടുനില്‍ക്കുന്നുവെന്ന ആരോപണം ഉയര്‍ന്നതോടെ സാത്താന്‍ ഷൂ വിവാദങ്ങളില്‍ ഇടം നേടുകയും ചെയ്തു.

കറുപ്പും ചുവപ്പും നിറങ്ങളാണ് ഷൂവിലുള്ളത്. ഇതിന്റെ അടിവശത്തായി ഒരു തുള്ളി മനുഷ്യ രക്തം ചേര്‍ത്തിട്ടുണ്ടെന്നാണ് ഇവരുടെ അവകാശവാദം. ലൂക്ക് 10 : 18 എന്നും ഷൂവില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ബൈബിളിലെ ലൂക്കോസിന്റെ സുവിശേഷം 10ാം അധ്യായത്തിലെ 18ാം വാക്യമായ ”അവന്‍ അവരോടു: സാത്താന്‍ മിന്നല്‍പോലെ ആകാശത്തു നിന്നു വീഴുന്നതു ഞാന്‍ കണ്ടു” എന്നതാണ് ഇതുകൊണ്ട് അര്‍ഥമാക്കുന്നത്. 1018 ഡോളര്‍ (ഏകദേശം 75,000 ഇന്ത്യന്‍ രൂപ) ആണ് വില. പുറത്തിറക്കി ഒരു മിനിറ്റില്‍ 666 ജോഡിയും വിറ്റു പോയെന്ന് ബ്രൂക്ലിന്‍ ആര്‍ട്ട് കലക്ടീവ് അറിയിക്കുന്നു.

ലോകത്തിലെ ഏറ്റവും തിരക്കുള്ള കപ്പൽച്ചാലുകളിലൊന്നും മനുഷ്യനിർമ്മിത പാതയുമായ സൂയസ് കനാലിൽ ഇരുപതിനായിരം ടൺ ഭാരവുമായി 400 മീറ്റർ നീളമുള്ള കണ്ടൈനർ കപ്പൽ കുടുങ്ങിയതോടെ ഗതാഗതം സ്തംഭിച്ചത് വ്യാപാരത്തെ പ്രതികൂലമായി ബാധിക്കുമെന്ന് സാമ്പത്തികവിദഗ്ധർ മുന്നറിയിപ്പു തരുന്നു.

ഒരു ദിവസത്തിന് ശേഷവും ടഗ്ഗർ കപ്പലുകള്‍ ഉപയോഗിച്ച് ഇതിനെ ചലിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. ചൈനയിൽ നിന്നും നെതർലാൻഡ്സിലേക്ക് ചരക്കുമായി പോകുകയായിരുന്ന പനാമയിൽ രജിസ്റ്റർ ചെയ്ത ‘എം വി എവർ ഗ്രീൻ’ എന്ന തയ് വാൻ കപ്പലാണ് കുടുങ്ങിയത്.

കോവിഡ് ആഘാതമേൽപ്പിച്ച വ്യാപാരരംഗത്തെ തകർച്ചയിൽ നിന്നും ലോകം കരകയറാൻ ശ്രമിക്കുമ്പോൾ ഒരു കപ്പലിന്റെ ദിശമാറ്റം എങ്ങനെ സ്ഥിതിഗതികളെ കൂടുതൽ വഷളാക്കും എന്നാണ് സംഭവം തെളിയിക്കുന്നത്.

യൂറോപ്പും ഏഷ്യയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന വീഥിയായ സൂയസിന്റെ ഇരുവശവും നിരവധി ചരക്കുകപ്പലുകളാണ് കുടുങ്ങിക്കിടക്കുന്നത്. കുറഞ്ഞത് രണ്ടുദിവസം വേണ്ടിവരും പ്രശ്നം പരിഹരിക്കാൻ എന്നാണ് കരുതുന്നത്. ഈ സ്ഥിതിവിശേഷത്തെ ഗൗരവമായിട്ടാണ് സാമ്പത്തികവിദഗ്ധർ കാണുന്നത്.

കാറ്റിന്റെ ശക്തി മൂലമാണ് കപ്പൽ തിരിയാനിടയായതെന്നാണ് വിശദീകരണം. കപ്പലിന്റെ ബോവ് കനാലിന്റെ പടിഞ്ഞാറേ തീരത്ത് ഇടിച്ചുകയറുകയും കപ്പൽ നെടുകെ കുടുങ്ങിപ്പോകുകയുമായിരുന്നു.

1869-ൽ സൂയസ് കനാൽ കമ്പനി നിർമ്മാണം പൂർത്തിയാക്കിയ ഏറ്റവും ഡിമാന്‍ഡ് കൂടിയ ഈ കൃത്രിമ കപ്പൽച്ചാൽ 1962 ഓടെ വില പൂർണമായും കൊടുത്തുതീർത്ത് ഈജിപ്റ്റ് സ്വന്തമാക്കുകയായിരുന്നു. ഈജിപ്റ്റ് ഗവണ്മെന്റിനു കീഴിലുള്ള സൂയസ് കനാൽ അതോറിറ്റിക്കാണ് കൈവശാവകാശവും നിയന്ത്രണവും.

സൗന്ദര്യവും ആരോഗ്യവും സംരക്ഷിക്കുന്നതില്‍ മുന്നിലാണ് തേനിന്റെ സ്ഥാനം.
ശരീരഭാരം കുറയ്ക്കാനും മുഖസൗന്ദര്യവും വര്‍ധിപ്പിക്കാനുമൊക്കെ തേന്‍ ഉപയോഗപ്പെടുത്തുന്നു.

അതേസമയം, ലോകത്തിലെ ഏറ്റവും വില കൂടിയ തേനിനെ കുറിച്ച് അറിയാം,തുര്‍ക്കിയിലെ സെന്റൗരി തേനാണ് ലോകത്തിലെ ഏറ്റവും വില കൂടിയ തേന്‍. ഒരു കിലോഗ്രാമിന് 8.6 ലക്ഷം രൂപയാണ് ഇതിന്റെ വില.

രുചിയുടെ കാര്യത്തിലും ഗുണമേന്മയുടെ കാര്യത്തിലും വിപണിയില്‍ നിന്ന് ലഭിക്കുന്ന പരമ്പരാഗത തേനില്‍ നിന്നും ഏറെ വ്യത്യസ്തമാണ് സെന്റൗരി. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം വിളവെടുക്കുന്നുവെന്ന പ്രത്യേകതയും സെന്റൗരി തേനിനുണ്ട്.

സമുദ്ര നിരപ്പില്‍ നിന്നും 2,500 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന സെന്റൗരിയിലെ ഗുഹയില്‍ നിന്നാണ് ഈ തേന്‍ ഉത്പാദിപ്പിക്കുന്നത്. അതിനാലാണ് സെന്റൗരി തേന്‍ എന്ന പേരും ലഭിച്ചത്.

 

രണ്ട് വയസുകാരിയായ മകളെയും കൂട്ടി മൃഗശാലയിലെത്തിയ 25കാരനായ ജോസ് ഇമ്മാനുവല്‍ ആനയുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇതിനോടകം സോഷ്യല്‍മീഡിയയില്‍ നിറഞ്ഞു കഴിഞ്ഞു. സാന്‍ഡിയാഗോ മൃഗശാലയില്‍ നിന്നാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്.

ഏഷ്യന്‍ ആഫ്രിക്കന്‍ ആനകളുള്ള മൃഗശാലയിലേക്കാണ് ജോസ് ഇമ്മാനുവല്‍ എന്ന ഇരുപത്തിയഞ്ചുകാരന്‍ മകളെയും കൊണ്ടുപോയത്. മൃഗങ്ങളുടെ വാസസ്ഥലത്തേക്ക് അതിക്രമിച്ചു കയറുകയായിരുന്നു ജോസ്. ആന വരുന്നതു കാണുന്നതോടെ വേലിക്കെട്ടിനു പുറത്തുനില്‍ക്കുന്ന ആളുകള്‍ ഉച്ചത്തില്‍ നിലവിളിക്കുന്നുണ്ട്.

ഇതുകേട്ടയുടന്‍ വേലിക്കെട്ടിനപ്പുറത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇടയ്ക്കു വച്ച് കുഞ്ഞ് താഴെ വീഴുന്നുമുണ്ട്. ഒടുവില്‍ അത്ഭുതകരമായാണ് കുഞ്ഞും യുവാവും രക്ഷപ്പെട്ടത്. സംഭവത്തില്‍, കുഞ്ഞിന് അപകടഭീഷണി ഉണ്ടാക്കിയതിന്റെ പേരില്‍ ജോസ് ഇമ്മാനുവലിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ഫോട്ടോയെടുക്കാനാണ് വേലിക്കെട്ടുകള്‍ കടന്ന് മൃഗവാസസ്ഥലത്തേക്ക് പോയതെന്നാണ് ജോസ് പോലീസുകാരോട് പറഞ്ഞത്. ഒരുലക്ഷം ഡോളര്‍ ജാമ്യത്തുകയിലാണ് ജോസിനെ വിട്ടയച്ചത്.

 

കേരളത്തിൽ എറെ കോളിളക്കം സൃഷ്ടിച്ച ചുംബന സമരത്തിനുശേഷം ഉയർന്നുകേട്ട പേരാണ് രശ്മി ആർ നായർ. പ്ലേ ബോയ് മോഡലായി പേരെടുത്ത രശ്മി ആർ നായർ പിന്നീട് പല വിവാദങ്ങളിലും അകപ്പെട്ടിരുന്നു. ഐ ടി മേഖലയിൽ ജോലിചെയ്തിരുന്ന രശ്മി രണ്ടായിരത്തി പത്തിൽ ആ ജോലി ഉപേക്ഷിച്ചുകൊണ്ട് മോഡലിങ് രംഗത്ത് സജീവമായി നിരവധി ദേശീയ മാസികളിൽ താരം തന്റെ കഴിവ് തെളിയിച്ചു.

സാമൂഹിക കാര്യങ്ങളിൽ അഭിപ്രായം തുറന്നു പറയാറുണ്ട് രശ്മി. സംഘികളാണ് എതിർവശത്തെങ്കിൽ രശ്മിയുടെ എഴുത്തിന് പതിവിലും മൂർച്ച കൂടും. ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും നിരവധിപ്പേരാണ് രശ്മി നായരെ ഫോളോ ചെയ്യുന്നത്. അതിനാൽ തന്നെ പങ്കുവെക്കുന്ന പോസ്റ്റുകൾ അതിവേ​ഗം വൈറലാകാറുണ്ട്.

രശ്മിയുടെ പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ ചർച്ചാവിഷയം. ബ്രൈഡ് സ്റ്റോറീസ് എന്ന പേരിലാണ് ഫോട്ടോകൾ പങ്കുവെച്ചത്. സാരി ബ്ലൗസും നിക്കറുമാണ് വേഷം.ആഭരണങ്ങൾ ധരിച്ച് കൊണ്ട് ഗ്ളാമർ ലൂക്കിൽ താരം പങ്കുവെച്ച ചിത്രങ്ങൾ ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത് .

 

ദേശീയ ജൂനിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പിനിടെ താത്കാലിക ഗ്യാലറി തകര്‍ന്നുവീണ് മുപ്പത് പേര്‍ക്ക് പരിക്കേറ്റു. തെലങ്കാനയിലെ സൂര്യപേട്ട് ജില്ലയില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം. പരിക്കേറ്റവരില്‍ ആറു പേര്‍ക്ക് ഗുരുതരമായ പൊട്ടലും ചതവുമുണ്ട്.

തെലങ്കാന കബഡി അസോസിയേഷനും കബഡി അസോസിയേഷന്‍ ഓഫ് സൂര്യപേട്ടും സംയുക്തമായി നടത്തിയ ടൂര്‍ണമെന്റിന് ഇടയിലാണ് ഗ്യാലറി തകര്‍ന്നു വീണത്. മരംകൊണ്ട് നിര്‍മിച്ച ഗ്യാലറിയാണ് മത്സരം നടന്നുകൊണ്ടിരിക്കെ തകര്‍ന്നുവീണത്. അപകടമുണ്ടാകുമ്പോള്‍ ഗ്യാലറിയില്‍ കാണികള്‍ തിങ്ങിനിറഞ്ഞു നില്‍പ്പുണ്ടായിരുന്നു. നിരവധി പേരാണ് മരത്തടികള്‍ക്ക് ഇടയില്‍ പെട്ട് പോയത്.

പരിക്കേറ്റവരെ സമീപത്തെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതില്‍ ആറു പേര്‍ക്ക് ഗുരുതരമായ പൊട്ടലും ചതവുമുണ്ട്. തകര്‍ന്ന ഗ്യാലറിയുടെ അടിയില്‍ നിന്ന് പോലീസും രക്ഷാപ്രവര്‍ത്തകരുമാണ് ആളുകളെ പുറത്ത് എടുത്തത്. ആളുകളുടെ ഭാരം താങ്ങാന്‍ കഴിയാതെ ഗ്യാലറി വീണതാണ് എന്നാണ് പ്രാഥമിക നിഗമനം.സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ബാങ്ക് വരാന്തയില്‍ നിന്നു തലകറങ്ങി താഴേക്ക് മറിഞ്ഞ ആളെ സമയോചിതമായ ഇടപെടലില്‍ യുവാവ് രക്ഷപ്പെടുത്തി. അരൂര്‍ സ്വദേശി നടുപ്പറമ്പില്‍ ബിനുവിന് (38) ഇത് പുനര്‍ജന്മം.കീഴല്‍ സ്വദേശി തയ്യല്‍മീത്തല്‍ ബാബുരാജാണ് രക്ഷകനായത്. ബാബുരാജിന്റെ ശ്രദ്ധ പതിഞ്ഞതുകൊണ്ട് മാത്രമാണ് താഴേക്കു വീഴുകയായിരുന്ന അരൂര്‍സ്വദേശി ബിനു രക്ഷപ്പെട്ടത്. ബിനു മറിഞ്ഞുവീഴുന്നതും ബാബുരാജ് രക്ഷിക്കുന്നതും പിന്നീട് കൂടുതല്‍ പേര്‍ ഓടിയെത്തി സഹായിക്കുന്നതും സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ഈ ദൃശ്യം ആളുകള്‍ വീര്‍പടക്കിയാണ്‌ കാണുന്നത്.

കേരള ബാങ്കിന്റെ എടോടി ശാഖയില്‍ ക്ഷേമനിധിയില്‍ പണം അടക്കാന്‍ എത്തിയതായിരുന്നു ബാബുരാജ്. സമയമാകാത്തതിനാല്‍ വരാന്തയില്‍

നില്‍ക്കുകയായിരുന്നു. തൊട്ടടുത്ത് ബിനുവും വേറെ രണ്ടു പേരുമുണ്ട്. ചുറ്റുമുള്ളകാഴ്ചകള്‍ കണ്ട് നില്‍ക്കുകയായിരുന്നു ഇവര്‍. ബാബുരാജ് തല തിരിച്ചപ്പോഴാണ് തൊട്ടടുത്തു നിന്നയാള്‍ പതുക്കെ താഴേക്കു മറിയുന്നതും ഒട്ടും മടിക്കാതെ ബാബുരാജ് പിടികൂടുന്നതും. അപ്പോഴേക്കും പൂര്‍ണമായി ബിനു മറിഞ്ഞിരുന്നെങ്കിലും സാഹസികമായി കാലില്‍ പിടിച്ച് നിര്‍ത്തുകയായിരുന്നു ബാബുരാജ്. ഓടിവന്ന മറ്റുള്ളവരും ബാങ്ക് ഗണ്‍മാന്‍ വിനോദും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി.. ബിനുവിനു യാതൊരു പരിക്കുമില്ലെങ്കിലും ആശുപത്രിയില്‍ ഡോക്ടറെ കാണിച്ചതിനു ശേഷം വീട്ടിലേക്കു പോയി. ഒരു നിമിഷം തെറ്റിയിരുന്നെങ്കില്‍ ബിനു താഴെ തറയില്‍ തലയിടിച്ച് വീഴുമായിരുന്നു. ബാബുരാജിന്റെ രക്ഷാപ്രവര്‍ത്തനമാണ് തുണയായത്. രക്ഷകനായ ബാബുരാജിനെ അഭിനന്ദനം അറിയിക്കുകയാണ് ഏവരും.

കടപ്പാട്: വടകര ന്യൂസ്

RECENT POSTS
Copyright © . All rights reserved