പൈലറ്റാകണമെന്ന തന്റെ സ്വപ്നം സാക്ഷത്കരിക്കുന്ന ജെനി ജെറൊമോന് അഭിനന്ദനവുമായി സോഷ്യൽ മീഡിയ. ഇന്നു രാത്രി 10.25 നു ഷാർജയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയർ അറേബ്യ വിമാനം അറബിക്കടലിനു മുകളിലൂടെ പറക്കുമ്പോൾ കേരളത്തിലെ തീരദേശമേഖയ്ക്കും തീരദേശമേഖലയുടെ പെണ്മയ്ക്കും മറ്റൊരു ചരിത്രനേട്ടം കൂടി പറന്നെത്തുകയാണ്.എയർ അറേബ്യയുടെ കോക്പിറ്റിനുള്ളിൽ സഹപൈലറ്റായി വിമാനം നിയന്ത്രിക്കുന്നത് ഒരു കടപ്പുറത്തുകാരിയാണ്. തെക്കൻ തിരുവനന്തപുരത്തെ കൊച്ചുതുറ എന്ന തീരദേശഗ്രാമത്തിൽ നിന്നുള്ള ജെനി ജെറോം ആണ് ഈ ചരിത്ര പറക്കലിലൂടെ തീരദേശത്തിന്റെ അഭിമാനം ആകുന്നത്.
അഭിനന്ദന കുറിപ്പ് വായിക്കാം
നമ്മുടെ ജെറോം ജോറിസ് (കൊച്ച് തുറ, കരുംകുളം ഗ്രാമപഞ്ചായത്ത്) ചേട്ടന്റെ മകൾ ജെനി ജെറൊം പൈലറ്റായി. ഒരു പക്ഷെ, കേരളത്തിലെ ആദ്യത്തെ വനിതാ commercial pilot ആയിരിക്കണം ജെനി. ജെനിയുടെ കോപൈലറ്റായുള്ള ആദ്യ യാത്ര തിരുവനന്തപുരത്തേക്കാണ് എന്നതും പ്രത്യേകതയാണ്.
താരതമ്യേന സ്ത്രീ സൗഹാർദ്ദപരമായ ഒരു തീരദേശ സമൂഹത്തിൽ നിന്നും പെൺകുട്ടികൾ ചിറക് വിരിച്ച് പറക്കേണ്ടതും സ്വപ്നങ്ങൾ നെയ്യേണ്ടതും സ്വാഭാവികമായി സംഭവിക്കേണ്ടതാണ്. പറക്കണമെന്ന സ്വപ്നം സാക്ഷാത്ക്കരിച്ച ജെനിക്ക് ആദരവോടെ എല്ലാവിധ ആശംസകളും നേരുന്നു. മകളുടെ വിമാനം പറപ്പിക്കാനുള്ള മോഹത്തെ കരുതലോടെ വളർത്തിയെടുത്ത ജെറോം എന്ന അച്ഛനും കുടുംബവും അഭിനന്ദനങ്ങൾ അർഹിക്കുന്നു.
ജെനി എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ്, “എനിക്ക് ഈ വിമാനം പറപ്പിച്ചാലെന്താ?” എന്ന മോഹം ഉദിക്കുന്നത്. അവൾ ആ ആഗ്രഹം കൊണ്ട് നടന്നു. സ്വന്തം നിലയിൽ തന്റേതായ ചില ഗവേഷണങ്ങൾ നടത്തുന്നുണ്ടായിരിന്നു. പ്ലസ്ടു കഴിഞ്ഞപ്പോൾ അവൾ തീർത്തു പറഞ്ഞു, “എനിക്ക് പൈലറ്റാകണം; അല്ല, ഞാൻ പൈലറ്റ് തന്നെയാകും.”
സാധാരണയുള്ള മറുപടി എന്തായിരിക്കും, “നീ പെൺകുട്ടിയല്ലേ, പൈലറ്റാകാനോ?”. അത് അവളെ നിരുത്സാഹപ്പെടുത്തിയില്ല. അവൾ മുന്നോട്ട് തന്നെ. സ്വന്തം ചേട്ടൻ “degree കഴിഞ്ഞിട്ട് ആലോചിച്ചാൽ പോരേ?” എന്ന് ചോദിച്ചെങ്കിലും. ഷാർജ Alpha Aviation Academy-യിൽ selection കിട്ടി, അവിടെ ചേർന്നു.
പരിശീലനത്തിനിടക്ക് രണ്ട് വർഷം മുൻപ് ഒരപകടം പറ്റിയിരിന്നു. പക്ഷെ ജെനിക്ക് ഒന്നും സംഭവിച്ചില്ല, ജെനിയുടെ സ്വപ്നത്തിനും. ഇന്ന് ഷാർജയിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള *എയർ അറേബ്യ (G9-449-10.50 pm) ഫ്ലൈറ്റിന്റെ കോ-പൈലറ്റ്* ആയി തിരുവനന്തപുരത്തേക്ക് യാത്ര തിരിക്കുന്നു.
വെത്യസ്ത പ്രമേയവുമായി എത്തി കയ്യടി നേടുകയാണ് കോൾ ബോയ്സ് എന്ന ഹൃസ്വ ചിത്രം. പ്രമേയത്തിന്റെ പുതുമ തന്നെയാണ് ഈ ഹൃസ്വ ചിത്രത്തെ സൂപ്പർ ഹിറ്റാക്കി മാറ്റുന്നത്. ഇതിനോടകം അഞ്ചു ലക്ഷത്തിനടുത്തു കാഴ്ചക്കാരെ യൂട്യൂബിൽ നിന്നും നേടിയ ഈ ഹൃസ്വ ചിത്രം ടീം ജാങ്കോ സ്പേസ് എന്ന യൂട്യൂബ് ചാനലിൽ ആണ് റിലീസ് ചെയ്തിരിക്കുന്നത്. ഈ കഴിഞ്ഞ മാർച്ച് അവസാനത്തോടെ റിലീസ് ചെയ്ത കോൾ ബോയ്സ് പറയുന്നത് വിദേശങ്ങളിൽ നിലവിലുള്ള മേൽ എസ്കോർട്ട് അഥവാ പുരുഷ്യ വേശ്യ എന്ന സംഭവം കേരളത്തിൽ വരുന്ന ഒരു കഥയാണ്.
തൃശൂർ താമസിക്കുന്ന പ്രിൻസ്, കൃഷ്ണകുമാർ എന്നിവരുടെ ജീവിതത്തിലേക്ക് തങ്ങൾ എന്ന് വിളിക്കപ്പെടുന്ന ഒരു പിമ്പ് കടന്നു വരുന്നതും പിന്നീട് സംഭവിക്കുന്ന കാര്യങ്ങളുമാണ് ഈ ചിത്രം കാണിച്ചു തരുന്നത്. പി പദ്മരാജൻ ഒരുക്കിയ ക്ലാസിക് മോഹൻലാൽ ചിത്രമായ തൂവാനത്തുമ്പികളുടെ ചില റെഫെറെൻസുകളും ഈ ഹൃസ്വ ചിത്രത്തെ മുന്നോട്ടു നയിക്കുന്നതിൽ പ്രധാനമാണ്.
ജൈസൺ ഔസേപ് കഥ, തിരക്കഥ എന്നിവയെഴുതി സംവിധാനം ചെയ്ത ഈ ഹൃസ്വ ചിത്രം നിർമ്മിച്ചിരിക്കുന്നത് അദ്ദേഹവും ഭവിൻ മേക്കുന്നതും ചേർന്നാണ്. ജിതിൻ വി രാജ് ക്യാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്തത് നിഷാദ് ഹാസനും പശ്ചാത്തല സംഗീതമൊരുക്കിയത് വിനീഷ് മണിയുമാണ്. ജൈസൺ ഔസേപ്, ഭവിൻ മേക്കുന്നത്, റാഫി സരിക, ധന്യ നാഥ്, പ്രവീൺ ഫ്രാൻസിസ് എന്നിവർ അഭിനയിച്ചിരിക്കുന്ന ഈ ഹൃസ്വ ചിത്രം സാങ്കേതികപരമായും അഭിനേതാക്കളുടെ പ്രകടനം കൊണ്ട് കൂടിയും മികച്ചു നിൽക്കുന്ന ഒരനുഭവമാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.
മസ്ക് ധരിച്ചില്ലെന്ന കാരണത്താല്‍ യുവതിയെ മകളുടെ മുന്പില് വച്ച് മര്‍ദിച്ച് പോലീസ് ക്രൂരത. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലാണ് ഏറെ ദാരുണമായ സംഭവം നടന്നത്. മകളുമൊത്ത് വീട്ടു സാധനങ്ങള്‍ വാങ്ങിക്കുന്നതിനായാണ് യുവതി പുറത്തിറങ്ങിയത്. ഇവര്‍ മാസ്ക് ധരിച്ചിരുന്നില്ല. പോലീസ് പിടികൂടിയ ഇവരെ വാഹനത്തിനുള്ളില്‍ കയറ്റാന്‍ ശ്രമിച്ചപ്പോള്‍ യുവതി പ്രതിരോധിച്ചു.
തുടര്‍ന്ന് ഇവരെ പോലീസുകാര്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ഒരു പോലീസുകാരൻ യുവതിയുടെ വയറിൽ ചവിട്ടി. ഒരു വനിത പോലീസും യുവതിയെ മര്‍ദിച്ചു. ഇവരുടെ മുടിയില്‍ കുത്തിപ്പിടിച്ച് റോഡിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്തു.
അമ്മയെ മര്‍ദിക്കുന്നത് തടയാന്‍ ശ്രമിച്ച മകളുടെ നേരെയും പോലീസ് ബലംപ്രയോഗിച്ചു. യുവതിയും മകളും ഉച്ചത്തില്‍ നിലവിളിക്കുന്നത് വീഡിയോയില്‍ കാണാം. സംഭവം നടന്നതിന്റെ സമീപം നിന്നയൊരാള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. കോവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് നേരെ പോലീസ് അക്രമം അഴിച്ചു വിടുന്നത് മധ്യപ്രദേശില്‍ ആദ്യത്തെ സംഭവമല്ല. സംസ്ഥാനത്ത് സമാനമായ സംഭവങ്ങള്‍ നിരവധി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
सागर में एक महिला की पिटाई का वीडियो वायरल हो रहा है, महिला अपनी बेटी के साथ बाहर निकली थी, मास्क नहीं पहना था बेटी ने भी मुंह पर सिर्फ स्कॉर्फ बांध रखा था। इस बीच पुलिस ने चेकिंग के दौरान गांधी चौक के पास उसे पकड़ लिया @ndtvindia @ndtv @manishndtv @alok_pandey @GargiRawat pic.twitter.com/rKwichtrpd
— Anurag Dwary (@Anurag_Dwary) May 19, 2021
ലോക്ഡൗൺ ആയതോടെ കേരളത്തിൽ മദ്യം സ്റ്റോക്ക് ഉള്ള ഒരേ ഒരു പട്ടാളക്കാരൻ മേജർ രവിയാണ് എന്ന് പരിഹസിച്ച് നിരവധി ട്രോളുകൾ പ്രചരിച്ചിരുന്നു . എന്നാൽ ഒരു തുള്ളി പോലും കഴിക്കാത്ത ആളാണ് താനെന്നും, ട്രോള്‍ ഉണ്ടാക്കുന്നവർ തന്നെയാണ് അതിന്റെ മറുപടിയും ഉണ്ടാക്കി പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം മനോരമയുമായുളള അഭിമുഖത്തിൽ പറയുന്നു.
‘ചില സുഹൃത്തുക്കളാണ് മദ്യത്തെക്കുറിച്ച് ഞാൻ ചീത്ത പറഞ്ഞ രീതിയിൽ ഉള്ള ഒരു സ്ക്രീൻഷോട്ട് അയച്ചു തന്നത്. ‘സാറ് ഇങ്ങനെ പറയില്ലല്ലോ, പിന്നെ എന്താണ് സംഭവിച്ചത്’ എന്ന് ചോദിച്ചു. ഞാൻ അങ്ങനെ പറയില്ല എന്ന് നിങ്ങൾക്ക് അറിയാമല്ലോ അപ്പോൾ ഊഹിച്ചോളൂ, പറഞ്ഞു.
‘ഞാൻ ആരെയും മോശം പറയുന്ന ആളല്ല. കേരളത്തിൽ മദ്യം സ്റ്റോക്ക് ഉള്ള ഒരേ ഒരു മേജർ ഞാൻ ആണ് എന്നൊക്കെയാണ് ട്രോള്‍. സത്യത്തിൽ ഞാൻ മദ്യപിക്കാത്ത ഒരാളാണ്. എന്റെ ക്വാട്ട പോലും ഞാൻ വാങ്ങാറില്ല. അതുകൊണ്ടു തന്നെ ഈ ട്രോള്‍ കാണുമ്പോൾ എനിക്ക് ചിരിയാണ് വരുന്നത്. ഇക്കാലത്ത് ചിരിക്കാൻ ഒരു കാര്യം ഇത് ഹിറ്റാണ് എന്നാണ് സുഹൃത്തുക്കൾ വിളിച്ചു പറയുന്നത്, മേജർ രവിയുടെ ഭാഷ കൊള്ളാമല്ലോ എന്ന് പറഞ്ഞു, അത് കേട്ട് ഞാൻ കുറെ ചിരിച്ചു.’
അര്‍ബുദത്തെ ചെറുപുഞ്ചിരിയോടെ പോരാടി ലോകത്തോട് വിടപറഞ്ഞ നന്ദുമഹാദേവ കേരളത്തിന്റെ കണ്ണീര്‍മുഖമാണ്. കാന്‍സറിനോട് അവസാന നിമിഷം വരെയും പടപൊരുതിയാണ് നന്ദു മരണം വരിച്ചത്. നന്ദുമഹാദേവ എങ്ങും പോയിട്ടില്ലെന്ന് അമ്മ ലേഖ കുറിക്കുന്നു. ഫേസ്ബുക്കിലൂടെയാണ് അവര്‍ കുറിപ്പുമായി എത്തിയത്.
നന്ദുമഹാദേവ…എങ്ങും പോയിട്ടില്ല. നിങ്ങളില്‍ ഓരോരുത്തരില്‍ കൂടെയും. ആയിരം സൂര്യന് ഒരുമിച്ചു ഉദിച്ച പോലെ കത്തി ജ്വലിക്കും ഓരോ ദിവസവും. ഹൃദയം പൊട്ടുന്ന വേദന അനുഭവിക്കുമ്പോഴും. അവന്റെ അമ്മ തളര്‍ന്ന് പോകില്ല. ആയിരക്കണക്കിന് അമ്മമാരുടെ പൊന്നു മോന് ആണ് നന്ദുമഹാദേവ. ഞങ്ങള്‍ തളര്‍ന്ന് പോകില്ല അവന് പറയും പോലെ കുഴഞ്ഞു വീണാലും ഇഴഞ്ഞു പോകും മുന്നോട്ടു. കൂടെ ഉണ്ടാകില്ലേ എന്റെ പ്രിയപ്പെട്ടവരെ… നന്ദുവിന്റെ ഒരുപാട് സ്വപ്നങ്ങള്‍ നമുക്ക് ഒരുമിച്ചു നിറവേറ്റണമെന്ന് ലേഖ ഫേസ്ബുക്കില്‍ കുറിച്ചു.
കോഴിക്കോട് എം.വി.ആര് ക്യാന്‍സര്‍ സെന്ററില്‍ ശനിയാഴ്ച പുലര്‍ച്ചെ 3.30നായിരുന്നു അന്ത്യം. തിരുവനന്തപുരം ഭരതന്നൂര്‍ സ്വദേശിയാണ്. അതിജീവനം എന്ന കൂട്ടായ്മയുടെ മുഖ്യ സംഘാടകനായിരുന്നു നന്ദു. അര്‍ബുദവുമായുള്ള പോരാട്ടത്തിനിടയിലും ആയിരക്കണക്കിന് ആളുകള്‍ക്ക് പ്രചോദനമേകിയ ധീര പോരാളി കൂടിയായിരുന്നു നന്ദു. ഇതോടെ കൊഴിഞ്ഞുപോയത് അര്‍ബുദത്തോട് മല്ലടിക്കുന്ന ഒരു കൂട്ടര്‍ക്കുണ്ടായിരുന്ന ധൈര്യം കൂടിയായിരുന്നു. അവസാന ദിവസങ്ങളില്‍ അര്‍ബുദം നന്ദുവിന്റെ ശ്വാസകോശത്തെയും പിടിമുറുക്കിയിരുന്നു. ഒരു നിമിഷമെങ്കില്‍ ഒരു നിമിഷം പുകയരുത് ജ്വലിക്കണമെന്ന ആശയത്തില്‍ ഉറച്ചുവിശ്വസിച്ചിരുന്ന ആളുകൂടിയായിരുന്നു നന്ദു.
മരണ വേദനയിലും ചിരിയോടെ നേരിട്ട് അര്‍ബുദ പോരാട്ടത്തില്‍ നിരവധി പേര്‍ക്ക് പ്രചോദനമായിരുന്നു നന്ദു. അവസാന നാളുകളില്‍ പോലും ഒരു ചെറുചിരിയോടെ മാത്രമായിരുന്നു നന്ദു പ്രത്യക്ഷപ്പെട്ടത്. ജീവിതത്തിന്റെ ഓരോ ഘട്ടവും നന്ദു സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. ജീവിതത്തിന്റെ ഒരു ഘട്ടത്തിലും തോറ്റുപോകരുതെന്ന് മറ്റുള്ളവര്‍ക്ക് പറഞ്ഞു കൊടുത്ത് സ്വയം മാതൃക കൂടി കാണിച്ചു തരികയായിരുന്നു നന്ദു മഹാദേവ.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
നന്ദുമഹാദേവ…
എങ്ങും പോയിട്ടില്ല
നിങ്ങളിൽ ഓരോരുത്തരിൽ കൂടെയും.
ആയിരം സൂര്യൻ ഒരുമിച്ചു ഉദിച്ച പോലെ കത്തി ജ്വലിക്കും ഓരോ ദിവസവും.
ഹൃദയം പൊട്ടുന്ന വേദന
അനുഭവിക്കുമ്പോഴും.
അവന്റെ അമ്മ തളർന്ന് പോകില്ല.
ആയിരക്കണക്കിന് അമ്മമാരുടെ പൊന്നു മോൻ ആണ് നന്ദുമഹാദേവ.
ഞങ്ങൾ തളർന്ന് പോകില്ല അവൻ പറയും പോലെ കുഴഞ്ഞു വീണാലും ഇഴഞ്ഞു പോകും മുന്നോട്ടു.
കൂടെ ഉണ്ടാകില്ലേ എന്റെ പ്രിയപ്പെട്ടവരെ…
നന്ദുവിന്റെ ഒരുപാട് സ്വപ്നങ്ങൾ നമുക്ക് ഒരുമിച്ചു നിറവേറ്റണം.
രസകരവും കൗതുകം നിറയ്ക്കുന്നതുമായ നിരവധി കാഴ്ചകളാണ് സമൂഹമാധ്യമങ്ങളിലൂടെ ഓരോ ദിവസവും നമുക്ക് മുന്പില് പ്രത്യക്ഷപ്പെടുന്നതും. അതും ലോകത്തിന്റെ പല ഇടങ്ങളില്‍ നിന്നുമുള്ള കാഴ്ചകള്‍. പലപ്പോഴും അതിശയിപ്പിക്കുന്ന മൃഗക്കാഴ്ചകളും സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട്.
അത്തരമൊരു ദൃശ്യമാണ് ശ്രദ്ധ നേടുന്നതും. വലിയൊരു കെട്ടിടത്തില്‍ തീ പടര്‍ന്നു തുടങ്ങിയപ്പോള്‍ രക്ഷപ്പെടാനായി അഞ്ചാം നിലയുടെ മുകളില്‍ നിന്നും താഴേക്ക് എടുത്തുചാടുന്ന ഒരു പൂച്ചയുടേതാണ് ഈ ദൃശ്യങ്ങള്‍. നാലുകാലില്‍ തന്നെ വന്നുവീഴുന്ന പൂച്ച സുരക്ഷിതനായി നടന്നു നീങ്ങുന്നതും ദൃശ്യങ്ങളില്‍ കാണാം.
നിരവധിപ്പേര്‍ ഇതിനോടകംതന്നെ ഈ വിഡിയോ കണ്ടുകഴിഞ്ഞു. പത്ത് ലക്ഷത്തിലും അധികമാണ് വിഡിയോയുടെ കാഴ്ചക്കാര്‍. ചിക്കാഗോ ഫയര്‍ മീഡിയയും ട്വിറ്ററില്‍ വിഡിയോ പങ്കുവെച്ചിട്ടുണ്ട്. എന്തായാലും സൈബര്‍ ഇടങ്ങളില്‍ വൈറലായിരിക്കുകയാണ് ഈ ‘സേഫ് ലാന്‍ഡിങ്’.
Eight lives to go…
A cat leaping from the 5th floor of a burning apartment and walking away unscathed.
🎥:In the clip pic.twitter.com/QIWJ7hJvet— Susanta Nanda IFS (@susantananda3) May 15, 2021
നിറത്തിലും ആകൃതിയിലുമൊക്കെ വ്യത്യസ്തതകളുള്ള വിവിധയിനം തവളകളെ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ തെക്കന്‍ പസിഫികിലെ സോളമന് ദ്വീപില്‍ നിന്നും അടുത്തിടെ കണ്ടെത്തിയത് വലിപ്പത്തിന്റെ കാര്യത്തിലും വ്യത്യസ്തയുള്ള ഒരു ഭീമന് തവളെയേയാണ്. ഏകദേശം ഒരു മനുഷ്യക്കുഞ്ഞിനോളം വലുപ്പമുണ്ട് ഈ താവളയ്ക്ക്. തവളയുടെ ചിത്രം ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു.
ഹോനിയാര എന്ന പ്രദേശത്തിന് സമീപം കാട്ടുപന്നികളെ വേട്ടയാടുന്നതിനിടെ ജിമ്മി ഹ്യൂഗോ എന്ന വ്യക്തിയാണ് തവളയെ കണ്ടെത്തിയത്. ഗ്രാമവാസികളെ വിളിച്ച് തവളയെ കാണിച്ചു കൊടുത്തപ്പോള്‍ അതിന്റെ വലുപ്പംകണ്ട് എല്ലാവരും അമ്ബരന്നു.
ഏതാനും നായകള്‍ പിടികൂടിയ നിലയില്‍ ഒരു കുറ്റിക്കാട്ടില്‍ നിന്നുമാണ് തവളയെ കണ്ടെത്തിയത്. നായകളുടെ ആക്രമണം മൂലം കണ്ടെത്തി അല്പസമയത്തിനകം തന്നെ തവള ചത്തിരുന്നു. ഈ വിഭാഗത്തില്‍പെട്ട തവളകള്‍ ബുഷ് ചികെന്‍ എന്നാണ് ഗ്രാമവാസികള്‍ക്കിടയില്‍ അറിയപ്പെടുന്നത്. മാംസത്തിനുവേണ്ടി പ്രദേവാസികള്‍ ഇവയെ വേട്ടയാടാറുണ്ട്.
കോര്‍ണുഫര്‍ ഗപ്പി എന്ന വിഭാഗത്തില്‍പ്പെട്ട തവളയാണിത്. തവളയുടെയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലെത്തിയതോടെ വന്യജീവി വിദഗ്ധര്‍ പോലും അദ്ഭുതപ്പെട്ടു. ഈ ഇനത്തില്‍ ഇത്രയും വലുപ്പമുള്ള ഒന്നിനെ താന്‍ ആദ്യം കാണുകയാണ് എന്ന് ഓസ്ട്രേലിയന്‍ മ്യൂസിയത്തിലെ ക്യുറേറ്ററായ ജോഡി റൗളെ വ്യക്തമാക്കി.
തവളകള്‍ ഇത്രയും വലുപ്പത്തില്‍ വളരുന്നത് അസാധാരണമാണെന്നും കോര്‍ണുഫര്‍ ഗപ്പി ഇനത്തിലെ തന്നെ ഏറെ പ്രായം ചെന്ന ഒന്നാവാം ഇതെന്നും അദ്ദേഹം പറഞ്ഞു.
തവള വര്‍ഗത്തില്‍ ഏറ്റവും വലുപ്പമുള്ളവയായി കണക്കാക്കപ്പെടുന്നത് ഗോലിയാത്ത് തവളകളാണ്. കാമറൂണ്‍, ഇക്വറ്റോറിയല്‍ ഗിനിയ എന്നീ പ്രദേശങ്ങളിലാണ് ഇവയെ സാധാരണയായി കണ്ടുവരുന്നത്. 36 സെന്റീമീറ്റര്‍ വരെ നീളം വയ്ക്കുന്ന ഇവയ്ക്ക് മൂന്ന് കിലോയോളം വരെ ഭാരവുമുണ്ടാകും. എന്നാല്‍ സ്വാഭാവിക ആവാസ വ്യവസ്ഥ നഷ്ടപ്പെടുന്നതിനാല്‍ ഗോലിയാത്ത് തവളകളെയും സാധാരണയായി കാണാന്‍ സാധിക്കാറില്ല.
ചെറിയ വേഷങ്ങളിലെങ്കിലും ശക്തമായ പ്രകടനങ്ങൾ കൊണ്ട് പ്രേക്ഷകരുടെ ഹൃദങ്ങളിൽ കയറിക്കൂടിയ നടിയാണ് ദിവ്യ പ്രഭ. ടേക്ക് ഓഫ് എന്ന സിനിമയിലെ ജിൻസി എന്ന കഥാപാത്രമാണ് ദിവ്യപ്രഭയെ ശ്രദ്ധേയാക്കുന്നത്. പിന്നീട് കമ്മാര സംഭവം, നോൺസെൻസ്, പ്രതി പൂവൻ കോഴി, തമാശ എന്നി സിനിമകളിലെ വേഷങ്ങൾ ഒരു നടിയെന്ന നിലയിൽ ദിവ്യയെ അടയാളപ്പെടുത്തി. അപ്പു ഭട്ടതിരി സംവിധാനം ചെയ്ത നിഴൽ എന്ന സിനിമയിലാണ് ദിവ്യ പ്രഭ അവസാനമായി അഭിനയിച്ചത്.
സീരിയലുകളുടെ ലോകത്തും ദിവ്യ പ്രഭ തിളങ്ങിയിരുന്നു.സംസ്ഥാന ടെലിവിഷൻ അവാർഡ്സ് അടക്കം നേടിയ ഒരാളാണ് ദിവ്യ പ്രഭ. മാലിക് എന്ന സിനിമയാണ് താരത്തിന്റെതായി അടുത്ത് പുറത്തിറങ്ങാനുള്ളത്. സോഷ്യൽ മീഡിയയിലും സജീവമാണ് ദിവ്യ. തന്റെ ചിത്രങ്ങളും വീഡിയോകളും താരം ആരാധകർക്ക് വേണ്ടി പങ്കു വയ്ക്കാറുണ്ട്.
നാടക രംഗത്തും തന്റെ സാനിധ്യമറിച്ച ഒരാളാണ് ദിവ്യ.ഇപ്പോൾ സോഷ്യൽ മീഡിയയിൽ ദിവ്യ പോസ്റ്റ് ചെയ്ത ഒരു വീഡിയോ ശ്രദ്ധേയമാണ്. തന്റെ ഒരു ഡാൻസ് വീഡിയോയാണ് ദിവ്യ പ്രഭ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.ഇത് എന്റെ വ്യായാമം ചെയ്യുന്ന രീതി എന്ന ക്യാപ്ഷനോടെയാണ് ഇൻസ്റ്റാഗ്രാമിൽ താരം ഈ വീഡിയോ പങ്കു വച്ചിരിക്കുന്നത്.
ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ബിഗ്ബോസ് സീസൺ മൂന്നിലെ മത്സരാർത്ഥിയായ ടിമ്പൽ ബാലിന്റെ പിതാവ് മരണപ്പെട്ടത് ബിഗ്ബോസ് മത്സരാർത്ഥിയും റേഡിയോ ജോക്കിയുമായ കിടിലൻ ഫിറോസ് കാരണമാണെന്ന് ആരോപിച്ച് ടിമ്പൽ ബാലിന്റെ മാതാവ് രംഗത്ത്. ബിഗ്ബോസ് വീട്ടിൽ വച്ച് നാട്ടുകൂട്ടം എന്ന ടാസ്കിനിടയിൽ കിടിലൻ ഫിറോസ് ടിമ്പൽ ബാലിന്റെ രോഗത്തെകുറിച്ചുള്ള പരാമർശം നടത്തിയത് വിവാദമായിരുന്നു. ഈ എപ്പിസോഡ് കണ്ടതിന് ശേഷമാണ് പിതാവിന് ഹൃദയാഘാതം സംഭവിച്ചതെന്നും ടിമ്പൽ ബാലിന്റെ മാതാവ് യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.
പിതാവിന്റെ മരണവിവരം അറിഞ്ഞ ടിമ്പൽ ബിഗ്ബോസിൽ നിന്നും പുറത്ത് പോകുകയും. വീണ്ടും തിരിച്ച് വരികയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസമാണ് ടിമ്പൽ ബാൽ ബിഗ്ബോസ് വീട്ടിൽ തിരിച്ചെത്തിയത് ഇതിന് പിന്നാലെയാണ് കിടിലൻ ഫിറോസിനെതിരെ ആരോപണവുമായി ടിമ്പലിന്റെ മാതാവ് രംഗത്തെത്തിയത്. നീയൊരു കൊലപാതകി ആണെന്നും കൊലപാതകം ചെയ്തിട്ട് നീ വിന്നർ ആയിട്ട് അതെവിടെ കൊണ്ട് വയ്ക്കുമെന്നും ടിമ്പലിന്റെ മാതാവ് ചോദിക്കുന്നു. ടിമ്പലിന്റെ പിതാവിന് ഹാർട്ടിന് പ്രോബ്ലം ഇല്ലായിരുന്നെന്നും. അവർ പറയുന്നു.
അതേസമയം ടിമ്പലിനെ പിന്തുണച്ചും വിമർശിച്ചും ആളുകൾ രംഗത്തെത്തി. ബിഗ്ബോസ് മെന്റൽ ടോർച്ചർ നേരിടേണ്ടി വരുന്ന പ്രോഗ്രാം ആണെന്നും അതിന്റെ പേരിൽ പിതാവ് മരണപെട്ടു എന്ന് പറയുന്നത് സിമ്പതി നേടാനുള്ളനീക്കമാണെന്നും ആളുകൾ പറയുന്നു. ഒരു മത്സരത്തിന്റെ പേരിൽ ഒരാളുടെ കുടുംബം തകർക്കരുതെന്നും ആളുകൾ പറയുന്നു.
ഡെന്മാർക്കിലെ ലോലാൻഡിൽ നിന്നും കണ്ടെടുത്ത ച്യൂയിങ്ഗത്തിൽ നിന്നും അതുപയോഗിച്ചയാളുടെ ജെന്റർ, പ്രായം, ഭക്ഷണ-ജീവിതരീതികൾ കണ്ടെടുത്ത് നരവംശ ശാസ്ത്രജ്ഞർ.
രണ്ടര സെന്റിമീറ്ററോളം നീളവും ഏതാണ്ട് അതിനടുത്ത് വീതിയും കനവുമുള്ള ഒരു ഖരവസ്തു പരിശോധിച്ചപ്പോൾ ശിലായുഗത്തിൽ ചവച്ചു തുപ്പിയ ബിർച്ച് മരത്തിന്റെ കറയാണെന്നു മനസ്സിലായി. ആദിമനുഷ്യർ മരവും കല്ലും ചേർത്തോട്ടിച്ച് ആയുധങ്ങളുണ്ടാക്കാൻ ഇത് ഉപയോഗിച്ചിരുന്നു മാത്രമല്ല ച്യൂയിങ്ഗമ്മായും ഇതുപയോഗിച്ചിരുന്നതായി തെളിഞ്ഞിട്ടുണ്ട്. ആന്റി സെപ്റ്റിക്ക് ഗുണമുള്ള ഈ വസ്തു പല്ലുവേദന മാറാനായോ മറ്റോ ഉപയോഗിച്ചിരുന്നിരിക്കാം എന്നാണ് കരുതുന്നത്.
ആന്റി സെപ്റ്റിക്ക് ഗുണവും ജലപ്രതിരോധശേഷിയുമാണ് അതിൽ ഡിഎൻഎ നഷ്ടപ്പെടാതെ സംരക്ഷിക്കപ്പെടാൻ കാരണം. ‘അസ്ഥിയിൽ നിന്നല്ലാതെ മറ്റേതെങ്കിലും ശേഷിപ്പിൽ നിന്നും ഒരു മനുഷ്യന്റെ പൂർണ്ണ ജനിതകഘടന ലഭിക്കുന്നത് അപൂർവ്വമാണ്. ഇത് ഒരതിശയം തന്നെയായിരുന്നു.’ ഗവേഷണത്തിന് നേതൃത്വം നൽകിയ കോപ്പൻ ഹേഗൻ സർവ്വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസ്സറായ ഹാന്നിസ് ഷ്രോഡർ പറഞ്ഞു.
ഡിഎൻഎ അപഗ്രഥനത്തിൽ അത് മദ്ധ്യയൂറോപ്പിലെ സ്കാന്ഡിനേവിയൻ അല്ലാത്ത ഇരുണ്ടനിറവും ഇരുണ്ടമുടിയും നീല കണ്ണുകളുമുള്ള പെൺകുട്ടിയാണെന്നു കണ്ടെത്തി. ഹെയ്സൽ കുരുക്കളും താറാവിറച്ചിയും കഴിച്ചിരുന്ന അവൾ വേട്ടക്കാരുടെ സമൂഹത്തിൽപ്പെട്ട കുട്ടിയാണെന്നും മനസ്സിലായി.
മെസോലിത്തിക് (പ്രാചീനശിലായുഗത്തിനും നവശിലായുഗത്തിനും മധ്യത്തിലുള്ള) യൂറോപ്പിലെ ശരീരഘടനയുമായി വളരെ സാമ്യമുള്ള അവൾക്ക് ഇന്നത്തെ സ്പെയിൻ, ബെൽജിയം വംശങ്ങളുമായി ജനിതകബന്ധമുണ്ട്. ഹിമയുഗത്തിനു ശേഷം സ്കാന്ഡിനേവിയൻ പ്രദേശത്ത് 12,000 കൊല്ലത്തിനും 11,000 കൊല്ലത്തിനും ഇടയിൽ രണ്ടു ജനവർഗ്ഗങ്ങൾ എത്തിച്ചേർന്നിട്ടുണ്ട് എന്ന കണ്ടെത്തലിനെ സാധൂകരിക്കുന്നതാണ് ഈ ശേഷിപ്പും.
കാർഷികവൃത്തി ചെയ്യുന്ന ജനതയുടെ പ്രത്യേകതകൾ അവളിൽ കണ്ടില്ലെങ്കിലും ആ പ്രദേശത്ത് കൃഷി തുടങ്ങിയിരുന്നതായി മറ്റു തെളിവുകളുണ്ട്. സ്കാന്ഡിനേവിയൻ കർഷകരിൽ നിന്നും വ്യതിരിക്തമായി പടിഞ്ഞാറുനിന്നും കുടിയേറിയ വേട്ടക്കാരിൽ പെട്ടവളാണ് പെൺകുട്ടി. ടോം ബയോർക്ക്ലൻഡ് എന്ന ചിത്രകാരൻ വരച്ച ഇല്ലസ്സ്ട്രേഷനാണ് ലേഖനത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്.
കൂടാതെ പല്ലിൽ ജീവിക്കുന്ന ബാക്ടീരിയ, സ്റെപ്റ്റോ കോക്കസ് ന്യൂമോണിയ ഇതേക്കുറിച്ചും തെളിവുകൾ ലഭിച്ചിട്ടുണ്ട്. ഇത്തരം ചവയ്ക്കുന്ന വസ്തുക്കൾ പ്രാചീനരുടെ അസ്ഥി, പല്ലുകൾ, രോഗങ്ങൾ ഇവയെക്കുറിച്ചെല്ലാം അറിവുതരാൻ കഴിയുന്ന സ്രോതസ്സുകളാണെന്ന് മോളിക്യൂലാർ ആർക്കിയോളജിസ്റ് ആൻഡേർസ് ഗോഥർസ്ട്രോംസ് പറഞ്ഞു.