കറുപ്പും ചുവപ്പും നിറത്തിലുള്ള മനുഷ്യ രക്തം കലര്‍ത്തിയ സാത്താന്‍ ഷൂ ആണ് ഇന്ന് ചര്‍ച്ചാ വിഷയം. പ്രശസ്ത അമേരിക്കന്‍ റാപ്പര്‍ ലില്‍ നാസ് എക്‌സുമായി ചേര്‍ന്നാണ് മനുഷ്യ രക്തമുള്ള ഷൂവിന്റെ വില്‍പ്പന നടത്തിയത്. ന്യൂയോര്‍ക്കിലെ ബ്രൂക്ലിന്‍ ആര്‍ട് കലക്ടീവ് ആണ് ഇതിന് പിന്നില്‍. സാത്താന്‍ ഷൂ എന്ന പേരില്‍ ഇറക്കിയ 666 ജോഡി ഷൂ ഞൊടിയിടയിലാണ് വിറ്റത്.
അതേസമയം, തങ്ങളുടെ ഷൂ രൂപമാറ്റം വരുത്തി വില്‍ക്കുന്നുവെന്ന ആരോപണവുമായി ആഗോള ബ്രാന്‍ഡായ നൈക്കി രംഗപ്രവേശം ചെയ്തതോടെ ഷൂ വിവാദത്തിലേയ്ക്ക് കൂപ്പുകുത്തി വീണു. സാമ്പത്തിക ലാഭത്തിനു വേണ്ടി മൂല്യങ്ങള്‍ തകര്‍ക്കാന്‍ കൂട്ടുനില്‍ക്കുന്നുവെന്ന ആരോപണം ഉയര്‍ന്നതോടെ സാത്താന്‍ ഷൂ വിവാദങ്ങളില്‍ ഇടം നേടുകയും ചെയ്തു.
കറുപ്പും ചുവപ്പും നിറങ്ങളാണ് ഷൂവിലുള്ളത്. ഇതിന്റെ അടിവശത്തായി ഒരു തുള്ളി മനുഷ്യ രക്തം ചേര്‍ത്തിട്ടുണ്ടെന്നാണ് ഇവരുടെ അവകാശവാദം. ലൂക്ക് 10 : 18 എന്നും ഷൂവില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ബൈബിളിലെ ലൂക്കോസിന്റെ സുവിശേഷം 10ാം അധ്യായത്തിലെ 18ാം വാക്യമായ ”അവന്‍ അവരോടു: സാത്താന്‍ മിന്നല്‍പോലെ ആകാശത്തു നിന്നു വീഴുന്നതു ഞാന്‍ കണ്ടു” എന്നതാണ് ഇതുകൊണ്ട് അര്‍ഥമാക്കുന്നത്. 1018 ഡോളര്‍ (ഏകദേശം 75,000 ഇന്ത്യന്‍ രൂപ) ആണ് വില. പുറത്തിറക്കി ഒരു മിനിറ്റില്‍ 666 ജോഡിയും വിറ്റു പോയെന്ന് ബ്രൂക്ലിന്‍ ആര്‍ട്ട് കലക്ടീവ് അറിയിക്കുന്നു.
ലോകത്തിലെ ഏറ്റവും തിരക്കുള്ള കപ്പൽച്ചാലുകളിലൊന്നും മനുഷ്യനിർമ്മിത പാതയുമായ സൂയസ് കനാലിൽ ഇരുപതിനായിരം ടൺ ഭാരവുമായി 400 മീറ്റർ നീളമുള്ള കണ്ടൈനർ കപ്പൽ കുടുങ്ങിയതോടെ ഗതാഗതം സ്തംഭിച്ചത് വ്യാപാരത്തെ പ്രതികൂലമായി ബാധിക്കുമെന്ന് സാമ്പത്തികവിദഗ്ധർ മുന്നറിയിപ്പു തരുന്നു.
ഒരു ദിവസത്തിന് ശേഷവും ടഗ്ഗർ കപ്പലുകള്‍ ഉപയോഗിച്ച് ഇതിനെ ചലിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. ചൈനയിൽ നിന്നും നെതർലാൻഡ്സിലേക്ക് ചരക്കുമായി പോകുകയായിരുന്ന പനാമയിൽ രജിസ്റ്റർ ചെയ്ത ‘എം വി എവർ ഗ്രീൻ’ എന്ന തയ് വാൻ കപ്പലാണ് കുടുങ്ങിയത്.
കോവിഡ് ആഘാതമേൽപ്പിച്ച വ്യാപാരരംഗത്തെ തകർച്ചയിൽ നിന്നും ലോകം കരകയറാൻ ശ്രമിക്കുമ്പോൾ ഒരു കപ്പലിന്റെ ദിശമാറ്റം എങ്ങനെ സ്ഥിതിഗതികളെ കൂടുതൽ വഷളാക്കും എന്നാണ് സംഭവം തെളിയിക്കുന്നത്.
യൂറോപ്പും ഏഷ്യയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന വീഥിയായ സൂയസിന്റെ ഇരുവശവും നിരവധി ചരക്കുകപ്പലുകളാണ് കുടുങ്ങിക്കിടക്കുന്നത്. കുറഞ്ഞത് രണ്ടുദിവസം വേണ്ടിവരും പ്രശ്നം പരിഹരിക്കാൻ എന്നാണ് കരുതുന്നത്. ഈ സ്ഥിതിവിശേഷത്തെ ഗൗരവമായിട്ടാണ് സാമ്പത്തികവിദഗ്ധർ കാണുന്നത്.
കാറ്റിന്റെ ശക്തി മൂലമാണ് കപ്പൽ തിരിയാനിടയായതെന്നാണ് വിശദീകരണം. കപ്പലിന്റെ ബോവ് കനാലിന്റെ പടിഞ്ഞാറേ തീരത്ത് ഇടിച്ചുകയറുകയും കപ്പൽ നെടുകെ കുടുങ്ങിപ്പോകുകയുമായിരുന്നു.
1869-ൽ സൂയസ് കനാൽ കമ്പനി നിർമ്മാണം പൂർത്തിയാക്കിയ ഏറ്റവും ഡിമാന്‍ഡ് കൂടിയ ഈ കൃത്രിമ കപ്പൽച്ചാൽ 1962 ഓടെ വില പൂർണമായും കൊടുത്തുതീർത്ത് ഈജിപ്റ്റ് സ്വന്തമാക്കുകയായിരുന്നു. ഈജിപ്റ്റ് ഗവണ്മെന്റിനു കീഴിലുള്ള സൂയസ് കനാൽ അതോറിറ്റിക്കാണ് കൈവശാവകാശവും നിയന്ത്രണവും.
സൗന്ദര്യവും ആരോഗ്യവും സംരക്ഷിക്കുന്നതില്‍ മുന്നിലാണ് തേനിന്റെ സ്ഥാനം.
ശരീരഭാരം കുറയ്ക്കാനും മുഖസൗന്ദര്യവും വര്‍ധിപ്പിക്കാനുമൊക്കെ തേന്‍ ഉപയോഗപ്പെടുത്തുന്നു.
അതേസമയം, ലോകത്തിലെ ഏറ്റവും വില കൂടിയ തേനിനെ കുറിച്ച് അറിയാം,തുര്‍ക്കിയിലെ സെന്റൗരി തേനാണ് ലോകത്തിലെ ഏറ്റവും വില കൂടിയ തേന്‍. ഒരു കിലോഗ്രാമിന് 8.6 ലക്ഷം രൂപയാണ് ഇതിന്റെ വില.
രുചിയുടെ കാര്യത്തിലും ഗുണമേന്മയുടെ കാര്യത്തിലും വിപണിയില്‍ നിന്ന് ലഭിക്കുന്ന പരമ്പരാഗത തേനില്‍ നിന്നും ഏറെ വ്യത്യസ്തമാണ് സെന്റൗരി. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം വിളവെടുക്കുന്നുവെന്ന പ്രത്യേകതയും സെന്റൗരി തേനിനുണ്ട്.
സമുദ്ര നിരപ്പില്‍ നിന്നും 2,500 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന സെന്റൗരിയിലെ ഗുഹയില്‍ നിന്നാണ് ഈ തേന്‍ ഉത്പാദിപ്പിക്കുന്നത്. അതിനാലാണ് സെന്റൗരി തേന്‍ എന്ന പേരും ലഭിച്ചത്.
രണ്ട് വയസുകാരിയായ മകളെയും കൂട്ടി മൃഗശാലയിലെത്തിയ 25കാരനായ ജോസ് ഇമ്മാനുവല്‍ ആനയുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇതിനോടകം സോഷ്യല്‍മീഡിയയില്‍ നിറഞ്ഞു കഴിഞ്ഞു. സാന്‍ഡിയാഗോ മൃഗശാലയില്‍ നിന്നാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്.
ഏഷ്യന്‍ ആഫ്രിക്കന്‍ ആനകളുള്ള മൃഗശാലയിലേക്കാണ് ജോസ് ഇമ്മാനുവല്‍ എന്ന ഇരുപത്തിയഞ്ചുകാരന്‍ മകളെയും കൊണ്ടുപോയത്. മൃഗങ്ങളുടെ വാസസ്ഥലത്തേക്ക് അതിക്രമിച്ചു കയറുകയായിരുന്നു ജോസ്. ആന വരുന്നതു കാണുന്നതോടെ വേലിക്കെട്ടിനു പുറത്തുനില്‍ക്കുന്ന ആളുകള്‍ ഉച്ചത്തില്‍ നിലവിളിക്കുന്നുണ്ട്.
ഇതുകേട്ടയുടന്‍ വേലിക്കെട്ടിനപ്പുറത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇടയ്ക്കു വച്ച് കുഞ്ഞ് താഴെ വീഴുന്നുമുണ്ട്. ഒടുവില്‍ അത്ഭുതകരമായാണ് കുഞ്ഞും യുവാവും രക്ഷപ്പെട്ടത്. സംഭവത്തില്‍, കുഞ്ഞിന് അപകടഭീഷണി ഉണ്ടാക്കിയതിന്റെ പേരില്‍ ജോസ് ഇമ്മാനുവലിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ഫോട്ടോയെടുക്കാനാണ് വേലിക്കെട്ടുകള്‍ കടന്ന് മൃഗവാസസ്ഥലത്തേക്ക് പോയതെന്നാണ് ജോസ് പോലീസുകാരോട് പറഞ്ഞത്. ഒരുലക്ഷം ഡോളര്‍ ജാമ്യത്തുകയിലാണ് ജോസിനെ വിട്ടയച്ചത്.
A 25-year-old father carried his 2-year-old daughter into an elephant enclosure at the San Diego Zoo on Friday. The man said he “wanted to take a photo with the African bull elephant.” He was arrested on suspicion of child endangerment pic.twitter.com/2XiVOx09nN
— CBS News 8 (@CBS8) March 20, 2021
കേരളത്തിൽ എറെ കോളിളക്കം സൃഷ്ടിച്ച ചുംബന സമരത്തിനുശേഷം ഉയർന്നുകേട്ട പേരാണ് രശ്മി ആർ നായർ. പ്ലേ ബോയ് മോഡലായി പേരെടുത്ത രശ്മി ആർ നായർ പിന്നീട് പല വിവാദങ്ങളിലും അകപ്പെട്ടിരുന്നു. ഐ ടി മേഖലയിൽ ജോലിചെയ്തിരുന്ന രശ്മി രണ്ടായിരത്തി പത്തിൽ ആ ജോലി ഉപേക്ഷിച്ചുകൊണ്ട് മോഡലിങ് രംഗത്ത് സജീവമായി നിരവധി ദേശീയ മാസികളിൽ താരം തന്റെ കഴിവ് തെളിയിച്ചു.
സാമൂഹിക കാര്യങ്ങളിൽ അഭിപ്രായം തുറന്നു പറയാറുണ്ട് രശ്മി. സംഘികളാണ് എതിർവശത്തെങ്കിൽ രശ്മിയുടെ എഴുത്തിന് പതിവിലും മൂർച്ച കൂടും. ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും നിരവധിപ്പേരാണ് രശ്മി നായരെ ഫോളോ ചെയ്യുന്നത്. അതിനാൽ തന്നെ പങ്കുവെക്കുന്ന പോസ്റ്റുകൾ അതിവേഗം വൈറലാകാറുണ്ട്.
രശ്മിയുടെ പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ ചർച്ചാവിഷയം. ബ്രൈഡ് സ്റ്റോറീസ് എന്ന പേരിലാണ് ഫോട്ടോകൾ പങ്കുവെച്ചത്. സാരി ബ്ലൗസും നിക്കറുമാണ് വേഷം.ആഭരണങ്ങൾ ധരിച്ച് കൊണ്ട് ഗ്ളാമർ ലൂക്കിൽ താരം പങ്കുവെച്ച ചിത്രങ്ങൾ ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത് .
ദേശീയ ജൂനിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പിനിടെ താത്കാലിക ഗ്യാലറി തകര്‍ന്നുവീണ് മുപ്പത് പേര്‍ക്ക് പരിക്കേറ്റു. തെലങ്കാനയിലെ സൂര്യപേട്ട് ജില്ലയില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം. പരിക്കേറ്റവരില്‍ ആറു പേര്‍ക്ക് ഗുരുതരമായ പൊട്ടലും ചതവുമുണ്ട്.
തെലങ്കാന കബഡി അസോസിയേഷനും കബഡി അസോസിയേഷന്‍ ഓഫ് സൂര്യപേട്ടും സംയുക്തമായി നടത്തിയ ടൂര്‍ണമെന്റിന് ഇടയിലാണ് ഗ്യാലറി തകര്‍ന്നു വീണത്. മരംകൊണ്ട് നിര്‍മിച്ച ഗ്യാലറിയാണ് മത്സരം നടന്നുകൊണ്ടിരിക്കെ തകര്‍ന്നുവീണത്. അപകടമുണ്ടാകുമ്പോള്‍ ഗ്യാലറിയില്‍ കാണികള്‍ തിങ്ങിനിറഞ്ഞു നില്‍പ്പുണ്ടായിരുന്നു. നിരവധി പേരാണ് മരത്തടികള്‍ക്ക് ഇടയില്‍ പെട്ട് പോയത്.
പരിക്കേറ്റവരെ സമീപത്തെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതില്‍ ആറു പേര്‍ക്ക് ഗുരുതരമായ പൊട്ടലും ചതവുമുണ്ട്. തകര്‍ന്ന ഗ്യാലറിയുടെ അടിയില്‍ നിന്ന് പോലീസും രക്ഷാപ്രവര്‍ത്തകരുമാണ് ആളുകളെ പുറത്ത് എടുത്തത്. ആളുകളുടെ ഭാരം താങ്ങാന്‍ കഴിയാതെ ഗ്യാലറി വീണതാണ് എന്നാണ് പ്രാഥമിക നിഗമനം.സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Many injured at National Kabaddi championship in Suryapet #Telangan after a gallery collapsed which had huge gathering. Injured have been rushed to the local hospital for treatment. pic.twitter.com/oq51eiV8JP
— Aneri Shah (@tweet_aneri) March 22, 2021
കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ബാങ്ക് വരാന്തയില്‍ നിന്നു തലകറങ്ങി താഴേക്ക് മറിഞ്ഞ ആളെ സമയോചിതമായ ഇടപെടലില്‍ യുവാവ് രക്ഷപ്പെടുത്തി. അരൂര്‍ സ്വദേശി നടുപ്പറമ്പില്‍ ബിനുവിന് (38) ഇത് പുനര്‍ജന്മം.കീഴല്‍ സ്വദേശി തയ്യല്‍മീത്തല്‍ ബാബുരാജാണ് രക്ഷകനായത്. ബാബുരാജിന്റെ ശ്രദ്ധ പതിഞ്ഞതുകൊണ്ട് മാത്രമാണ് താഴേക്കു വീഴുകയായിരുന്ന അരൂര്‍സ്വദേശി ബിനു രക്ഷപ്പെട്ടത്. ബിനു മറിഞ്ഞുവീഴുന്നതും ബാബുരാജ് രക്ഷിക്കുന്നതും പിന്നീട് കൂടുതല്‍ പേര്‍ ഓടിയെത്തി സഹായിക്കുന്നതും സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ഈ ദൃശ്യം ആളുകള്‍ വീര്‍പടക്കിയാണ് കാണുന്നത്.
കേരള ബാങ്കിന്റെ എടോടി ശാഖയില്‍ ക്ഷേമനിധിയില്‍ പണം അടക്കാന്‍ എത്തിയതായിരുന്നു ബാബുരാജ്. സമയമാകാത്തതിനാല്‍ വരാന്തയില്‍
നില്‍ക്കുകയായിരുന്നു. തൊട്ടടുത്ത് ബിനുവും വേറെ രണ്ടു പേരുമുണ്ട്. ചുറ്റുമുള്ളകാഴ്ചകള്‍ കണ്ട് നില്‍ക്കുകയായിരുന്നു ഇവര്‍. ബാബുരാജ് തല തിരിച്ചപ്പോഴാണ് തൊട്ടടുത്തു നിന്നയാള്‍ പതുക്കെ താഴേക്കു മറിയുന്നതും ഒട്ടും മടിക്കാതെ ബാബുരാജ് പിടികൂടുന്നതും. അപ്പോഴേക്കും പൂര്‍ണമായി ബിനു മറിഞ്ഞിരുന്നെങ്കിലും സാഹസികമായി കാലില്‍ പിടിച്ച് നിര്‍ത്തുകയായിരുന്നു ബാബുരാജ്. ഓടിവന്ന മറ്റുള്ളവരും ബാങ്ക് ഗണ്‍മാന്‍ വിനോദും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി.. ബിനുവിനു യാതൊരു പരിക്കുമില്ലെങ്കിലും ആശുപത്രിയില്‍ ഡോക്ടറെ കാണിച്ചതിനു ശേഷം വീട്ടിലേക്കു പോയി. ഒരു നിമിഷം തെറ്റിയിരുന്നെങ്കില്‍ ബിനു താഴെ തറയില്‍ തലയിടിച്ച് വീഴുമായിരുന്നു. ബാബുരാജിന്റെ രക്ഷാപ്രവര്‍ത്തനമാണ് തുണയായത്. രക്ഷകനായ ബാബുരാജിനെ അഭിനന്ദനം അറിയിക്കുകയാണ് ഏവരും.
കടപ്പാട്: വടകര ന്യൂസ്
തിരക്കുള്ള റോഡിൽ കാറിൽ നിന്നും താഴെ വീഴുന്ന കുഞ്ഞിന്റെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ട്വിറ്ററിൽ പങ്കുവച്ച വിഡിയോ ഒട്ടേറെ പേരാണ് ഷെയർ ചെയ്തിരിക്കുന്നത്. തിരക്കുള്ള ട്രാഫിക് സിഗ്നലിൽ നിന്നും മുന്നോട്ടെടുത്ത കാറിൽ നിന്നാണ് കുഞ്ഞ് താഴെ വീഴുന്നത്. കുഞ്ഞ് വീഴുന്നത് കണ്ടതോടെ മുന്നോട്ടെടുത്ത വാഹനങ്ങളെല്ലാം വേഗത കുറച്ചു.
ഈ സമയം കുഞ്ഞ് വീണത് അറിയാതെ കാർ മുന്നോട്ടുപോയിരുന്നു.റോഡിൽ വീണ കുഞ്ഞ് ചാടിയെഴുന്നേറ്റ് കാറിന് പിന്നാലെ ഓടുന്നതും കാണാം.
ഏതാനും മീറ്ററുകൾ പോയ ശേഷം കുഞ്ഞ് വീണതറിഞ്ഞ് കാറിൽ നിന്നും ഇറങ്ങി ഒരാൾ ഓടിവരുന്നതും സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളിൽ കാണാം. ഇരുചക്രവാഹനത്തിൽ എത്തിയ യുവതി റോഡിലൂടെ ഓടിയ കുഞ്ഞിനെ പിടിച്ചുനിർത്തുന്നതും സുരക്ഷിതമായി വീട്ടുകാർക്ക് കൈമാറുകയും ചെയ്തു. എവിടെ നിന്നുള്ള ദൃശ്യങ്ങളാണ് എന്ന കാര്യത്തിൽ വ്യക്തതയില്ല.
How can this even happen? pic.twitter.com/WXnWLeYIQY
— Shirin Khan شیرین (@KhanShirin0) March 16, 2021
കുഞ്ഞിനെ ബാഗിലാക്കി സ്കൂട്ടറിൽ തലങ്ങും വിലങ്ങും പായുന്ന ഒരു യുവതി, സംഭവം ഇങ്ങനെ സാമൂഹ്യ മാധ്യമത്തിൽ വൈറൽ ആയ 23 സെക്കൻഡ് വീഡിയോ കണ്ടവർക്ക് എല്ലാം നെഞ്ചിൽ അഭിമാനത്തിന്റെ തുടിപ്പ് ഉണ്ടാകും പിഞ്ചു കുട്ടിയെ കങ്കാരു ബാഗിൽ ആക്കി നെഞ്ചോടു ചേർത്ത് സ്വിഗിക്ക് വേണ്ടി ഭക്ഷ്ണാ വിതരണം നടത്തുന്ന യുവതി കൊടും വെയിൽ നെഞ്ചിൽ കുട്ടി വാടി ഉറങ്ങുന്നത് ആണ് വീഡിയോയിലെ കാഴ്ച കഷ്ടപ്പാടിലൂടെ പെൺകുട്ടി ഒറ്റയ്ക്ക് നടത്തുന്ന പോരാട്ടത്തിന്റെ കഥ ജീവിക്കാൻ ഉള്ള പെൺകുട്ടിയുടെ വീഡിയോ ഏതോ വഴിയാത്രക്കാരൻ യാത്രയ്ക്കിടെ കണ്ടതു ചിത്രീകരിച്ചു സമൂഹമാധ്യമങ്ങളിൽ പോസ്റ്റു ചെയ്തതോടെ വിഡിയോ വൈറലാകുകയായിരുന്നു.
തന്റെ വിഡിയോ ആരെങ്കിലും എടുത്തതോ വൈറലായതോ എറണാകുളം ഇടപ്പള്ളിയിൽ താമസിക്കുന്ന കൊല്ലം ചിന്നക്കട സ്വദേശി എസ്.രേഷ്മ അറിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസം ഒരു കൂട്ടുകാരി ഗ്രൂപ്പിൽ ഈ വിഡിയോ പോസ്റ്റു ചെയ്ത് ആരാണ് എന്നു ചോദിക്കുമ്പോഴാണു വിവരം അറിയുന്നത്. ‘പിന്നെ ആരൊക്കെയോ വാട്സാപ്പിൽ അയച്ചു തന്നു. ശരിക്കും പേടിച്ചു പോയി. ജോലി നഷ്ടമാകുമോ എന്നായിരുന്നു ആദ്യ ഭയം. വേറെ ഒരു വഴിയുമില്ലാത്തുകൊണ്ടാണു കുഞ്ഞുമായി ജോലിക്കു പോകേണ്ടി വരുന്നത്. കഴിഞ്ഞ ദിവസം ജോലി ചെയ്യുന്ന സ്ഥാപനത്തിൽനിന്നു വിളിച്ച് വിഡിയോയിലുള്ളത് താനല്ലേ എന്നു ചോദിച്ചപ്പോഴും ജോലിയിൽനിന്ന് പറഞ്ഞു വിടുമോ എന്നായിരുന്നു ഭയം.’ – രേഷ്മ പറയുന്നു.
‘എന്റെ നെഞ്ചിൽ ചാരിക്കിടക്കുമ്പോൾ അവൾ ഏറ്റവും സുരക്ഷിതയാണെന്ന് ഉറപ്പുണ്ട്. പെൺകുഞ്ഞല്ലേ. ധൈര്യമായി ഞാൻ ആരെ ഏൽപിക്കും? വിഡിയോ പലരും കൂട്ടുകാരും വീട്ടുകാരുമൊക്കെയുള്ള ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുന്നുണ്ട്. ചിലർ നെഗറ്റീവ് കമന്റ് എഴുതിയത് തളർത്തി. കംഗാരുവിനെപ്പോലെ കുഞ്ഞിനെയും കൊണ്ടുപോകാതെ എവിടെ എങ്കിലും ഏൽപിച്ചു കൂടെ? പൊലീസിൽ പരാതി കൊടുക്കും എന്നൊക്കെയാണ് ചിലർ എഴുതിയത്. സത്യത്തിൽ പേടിയുമുണ്ട്. ഞായറാഴ്ച ഡേ കെയർ ഇല്ലാത്തതിനാൽ ഒരു ദിവസം അവളെ കൂടെ കൊണ്ടുപോയേ പറ്റുകയുള്ളൂ. വാടകയ്ക്കു താമസിക്കുന്ന വീടിനടുത്തുള്ള ഡേകെയറിൽ ആഴ്ചയിൽ ആറു ദിവസവും കുഞ്ഞിനെ വിടുന്നുണ്ട്. ഞായറാഴ്ച കൂടി അവരെ എങ്ങനെയാണു ബുദ്ധിമുട്ടിക്കുക എന്നോർത്താണു ജോലിക്കു പോകുമ്പോൾ കൂടെക്കൂട്ടുന്നത്. ശനിയും ഞായറും ജോലി ചെയ്താൽ ഇൻസെന്റീവ് കൂടുതൽ കിട്ടും.
ദിവസവും രാവിലെ 9 മുതൽ രാത്രി 9 വരെ സുന്ദിയമ്മ എന്ന ആ അമ്മയാണ് കുഞ്ഞിനെ നോക്കുന്നത്. കൂടെ കൊണ്ടുപോകുന്നത് മോൾക്കും സന്തോഷമാണ്. യാത്ര ചെയ്യാം ആളുകളെ കാണാം. കാണുന്ന പലർക്കും കൗതുകമാണെങ്കിലും എനിക്കതിൽ അഭിമാനമാണ്. കഴിഞ്ഞ ഞായറാഴ്ച തോൾ വേദനിച്ചപ്പോൾ ആ അമ്മയെ വിളിച്ചു പറഞ്ഞു, അവർ പറഞ്ഞു, നീ ഇവിടെ കൊണ്ടു വിട്ടോളൂ എന്ന്. പൊലീസ് വണ്ടി കാണുമ്പോഴാണ് പേടി. സിഗ്നലിലൊക്കെ കിടക്കുമ്പോൾ എത്രയും പെട്ടെന്ന് പോയാൽ മതിയെന്നു കരുതും. വിവാഹിതയായി കൊച്ചിയിലെത്തിയിട്ട് നാലു വർഷമായി. വീട്ടുകാർക്കു താൽപര്യമില്ലാത്ത വിവാഹമായിരുന്നതിനാൽ അവർ വരാറില്ല. പ്ലസ്ടു സയൻസ് ജയിച്ച ശേഷം ഡിപ്ലോമ കോഴ്സ് ചെയ്തു. അതുകഴിഞ്ഞായിരുന്നു വിവാഹം. ഭർത്താവ് രാജു ജോലിക്കായി ഗൾഫിൽ പോയിട്ട് ഒരു വർഷമായി. ഹോട്ടൽ ജോലിയാണ്. എല്ലാ മാസവും അദ്ദേഹം ചെറിയ തുക അയച്ചു തരും. കൂട്ടുകാരി പറഞ്ഞാണ് കലൂരിലെ സ്ഥാപനത്തിൽ കോർപ്പറേറ്റ് അക്കൗണ്ടിങ് കോഴ്സ് പഠിക്കാൻ പോയിത്തുടങ്ങിയത്.
അതിനു ഫീസടയ്ക്കാൻ കൂടി പണം വേണമെന്നതിനാലാണ് അൽപം കഷ്ടപ്പെട്ടായാലും ജോലിക്കു പോകാൻ തീരുമാനിച്ചത്. അവർ തന്നെ പ്ലേസ്മെന്റ് തരുമെന്നാണ് പറഞ്ഞിരിക്കുന്നത്. വാടകയ്ക്ക് നല്ലൊരു തുക വേണം. ഡേ കെയറിലും മറ്റു ചെലവുകളും കഴിഞ്ഞാൽ ഓരോ മാസവും വരവു ചെലവുകളുടെ രണ്ടറ്റവും കൂട്ടിമുട്ടിക്കുന്നത് പ്രയാസമാണ്. ഫീസടയ്ക്കാൻ സാധിക്കാതിരുന്നതിനാൽ രണ്ടാഴ്ചയായി ക്ലാസിൽ പോകുന്നില്ല. ക്ലാസുള്ള ദിവസങ്ങളിൽ ഉച്ചയ്ക്കു 12 മുതൽ രാത്രി ഒൻപതു വരെ ഭക്ഷണ വിതരണത്തിനു പോകും. പലരും കടയിൽ നിൽക്കാനോ സെയിൽസിനോ ഒക്കെ വിളിച്ചിട്ടുണ്ട്. പക്ഷെ പഠനത്തോടൊപ്പം ചെയ്യാൻ നല്ലത് ഇതായതിനാലാണു സ്വിഗ്ഗി തിരഞ്ഞെടുത്തത്. ഒരു ദിവസം ജോലിക്കു പോകാൻ സാധിക്കാതിരുന്നാലും വലിയ പ്രശ്നമില്ല. ഒരു സ്ഥാപനത്തിൽ ജോലിക്കു കയറിയിട്ട് ഒരു ദിവസം പോകാൻ പറ്റിയില്ലെങ്കിൽ അവർക്കും ബുദ്ധിമുട്ടാകും. വിശക്കുന്ന ഒരാൾക്ക് ഭക്ഷണം കൊണ്ടുകൊടുക്കുന്ന ജോലിയല്ലേ. എനിക്കതു ചെയ്യാൻ സന്തോഷമാണ്’– രേഷ്മ പറഞ്ഞു.
‘ഈ വിഡിയോ കണ്ടപ്പോൾ ആദ്യം ഉള്ളൊന്നു പിടച്ചു. പിന്നെ വീണ്ടും കണ്ടപ്പോൾ അവരെ ഓർത്തു അഭിമാനം തോന്നി. ജീവിതവും ജീവനും പിടിച്ചു കൊണ്ടാണ് ആ അമ്മ പോകുന്നത്. അവളിലെ അമ്മയെ, സ്ത്രീയെ ഓർത്ത് അഭിമാനിക്കുന്നു. ഈശ്വരൻ കാവൽ ഉണ്ടാവും സഹോദരീ നിനക്ക്. നീ ആരാണെന്നോ, എവിടെ ആണെന്നോ അറിയില്ല. എന്റെ പ്രാർഥന നിനക്കൊപ്പം ഉണ്ടാവും’ – വിഡിയോ ഷെയർ ചെയ്തുകൊണ്ട് ഒരാൾ സമൂഹമാധ്യമത്തിൽ പോസ്റ്റു ചെയ്ത വരികളാണിത്.
പ്രതിവാര വാർത്താസമ്മേളനത്തിനിടെ വനിതാ മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ളവർക്ക് നേരെ സാനിറ്റൈസർ ചീറ്റിച്ച തായ് പ്രധാനമന്ത്രി പ്രയുത് ചാൻ ഒച്ച വിവാദത്തിൽ. മാധ്യമപ്രവർത്തകൻ ഇഷ്ടപ്പെടാത്ത ചോദ്യം ചോദിച്ചതാണ് പ്രധാനമന്ത്രിയെ ചൊടിപ്പിച്ചത്.
രാജ്യത്തെ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ കാബനറ്റ് പുനസംഘടനയുണ്ടാകുമോ എന്നായിരുന്നു മാധ്യമ പ്രവർത്തകന്റെ ചോദ്യം. ഇതുകേട്ട് ക്ഷുഭിതനായ പ്രധാനമന്ത്രി നിങ്ങൾ നങ്ങളുടെ കാര്യം നോക്കാനും പറഞ്ഞു.
പിന്നാലെ മാധ്യമപ്രവർത്തകരുടെ അടുത്തേക്ക് എത്തിയ അദ്ദേഹം സാനിറ്റൈസർ തളിക്കുകയായിരുന്നു. നേരത്തേയും നിരവധി വിവാദങ്ങളിൽ അകപ്പെട്ടിട്ടുള്ള വ്യക്തിയാണ് മുൻ സൈനിക കമാൻഡറായ പ്രയുത്. 2014ലെ സൈനിക അട്ടിമറിയ്ക്ക് നേതൃത്വം നൽകിയതും അദ്ദേഹമായിരുന്നു.