Social Media

സുഹൃത്തുക്കളുമൊത്ത് പിക്നിക്കിനെത്തിയ 27 കാരി നദിയിൽ വീണ് മരിച്ചു. ഒഡീൽ രാജ്ഗംഗ്പുർ കുംഭർപഡ സ്വദേശി അനുപമ പ്രജാപതിയാണ് മരിച്ചത്. സുഹൃത്തുക്കളുമൊത്ത് ഒഡീഷയിലെ പ്രമുഖ പിക്നിക് സ്പോട്ടായ സുന്ദർഗഡിലെ കനാകുണ്ടിലെത്തിയതായിരുന്നു അനുപമ. നദിക്കരയിൽ നിന്നും സെൽഫിയെടുക്കുന്നതിനിടെ അബദ്ധത്തിൽ കാൽവഴുതി വെള്ളത്തിലേക്ക് വീഴുകയായിരുന്നു.

കുത്തിയൊലിക്കുന്ന നദിയിൽ ഒഴുകി പോയ യുവതിയുടെ മൃതദേഹം തൊട്ടടുത്ത ദിവസമാണ് കണ്ടെത്തിയത്. ഇക്കഴിഞ്ഞ ജനുവരി മൂന്നിനു നടന്ന അപകടത്തിന്‍റെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ വൈറലായതോടെയാണ് ഇത് സംബന്ധിച്ച് റിപ്പോർട്ടുകൾ പുറത്തു വരുന്നത്. ദിക്കരയിലെ ഒരു പാറയില്‍ നിന്നും അനുപമ സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെ പിറകിലൂടെ വന്ന ഒരാൾ കാൽവഴുതി ഇതിന്‍റെ ആഘാതത്തിൽ നില തെറ്റിയ യുവതി വെള്ളത്തിലേക്ക് പതിക്കുന്നതാണ് ദൃശ്യങ്ങളിൽ. നദിയിലെ ശക്തമായ ഒഴുക്കിനെ തുടർന്ന് പെട്ടെന്ന് ആർക്കും സഹായിക്കാനും കഴിഞ്ഞില്ല.

ഒഴുകിപ്പോയ അനുപമയുടെ മൃതദേഹം കാണാതായ ഇടത്തു നിന്നും കുറച്ച് മാറി പാറക്കെട്ടുകൾക്കിടയിൽ നിന്നാണ് കണ്ടെടുത്തതെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇരുപത്തിരണ്ട് മണിക്കൂറോളം നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെടുക്കുന്നത്.

 

നടന്നുപോവുകയായിരുന്ന യുവാവിനെ റോഡിന്റെ വശത്ത് നിന്ന പശുക്കുട്ടി വന്ന് കുത്തി. കുത്ത് കൊണ്ടതോടെ കയ്യിലിരുന്ന കവറും അതിനുള്ളിലെ ഫയലും റോഡിലേക്ക് തെറിച്ചുവീണു. ദേഷ്യം വന്ന യുവാവ് കാലുമടക്കി പശുവിനെ തൊഴിച്ചു. തൊഴിയേറ്റ പശുക്കുട്ടി അമ്മ പശുവിന്റെ അടുത്തേക്ക് മാറി. കഥ അവിടെ കഴിയേണ്ടതാണ്. എന്നാൽ റോഡിൽ തെറിച്ച് വീണ ഫയലുകളും പേപ്പറും വാരിയെടുത്ത ശേഷം ഏതാനും നിമിഷം യുവാവ് കാത്തിരുന്നു.

എന്നിട്ടും കലി അടങ്ങാത വന്നതോടെ റോ‍ഡിന്റെ വശത്ത് കിടന്ന ഇഷ്ടിക എടുത്ത് പശുക്കുട്ടിയെ ക്രൂരമായി ആക്രമിച്ചു. പശുക്കുട്ടിയുടെ തലയിൽ പല തവണ ആവർത്തിച്ച് ഇയാൾ കല്ലുകൊണ്ട് ഇടിച്ചു. ഒടുവിൽ ഗുരുതരമായി പരുക്കേറ്റ പശുക്കുട്ടി എഴുന്നേറ്റ് നിൽക്കാൻ പോലും ആകാതെ തളർന്നുവീണു.

കലി അടങ്ങിയ യുവാവ് ഫയലുമായി മടങ്ങി.എന്നാൽ ഇതെല്ലാം സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. പശുക്കുട്ടിയെ ആക്രമിച്ച സംഭവം പൊലീസിന്റെ ശ്രദ്ധയിലെത്തി. ഗുരുതരപരുക്കേറ്റ പശുക്കുട്ടിയെ സഞ്ജയ് ഗാന്ധി ആശുപത്രിയിലേക്ക് ചികിൽസയ്ക്കായി മാറ്റി. ആക്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

 

റെയിൽവേ ട്രാക്കിൽ പാഞ്ഞടുക്കുകയായിരുന്ന ട്രെയിനിനു മുന്നിൽ നിന്ന് 60കാരനെ രക്ഷിച്ച പൊലീസ് കോൺസ്റ്റബിളിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി. മുംബൈയിലെ ദഹിസാർ റെയിൽവേ സ്റ്റേഷനിലാണ് ഈ സംഭവം. സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽനിന്ന് ട്രാക്കിലേക്ക് ഇറങ്ങിയ വയോധികൻ ട്രെയിൻ വരുന്നത് കണ്ടപ്പോൾ പിന്നീട് തിരിച്ചുകയറാൻ ശ്രമിച്ച് പരാജയപ്പെടുമ്പോളാണ് പൊലീസുദ്യോഗസ്ഥൻ ഇയാളെ വലിച്ച് പ്ലാറ്റ്ഫോമിലേക്ക് കയറ്റിയത്.

പ്ലാറ്റ്ഫോമിലേക്ക് കയറാൻ നേരമാണ് പ്രശ്നമുണ്ടായത്. ഈ അപകടം ശ്രദ്ധിച്ച പൊലീസ് കോൺസ്റ്റബിൾ എസ്ബി നിഗം ഇയാളെ പ്ലാറ്റ്ഫോമിലേക്ക് വലിച്ചിഴക്കുകയായിരുന്നു. സംഭവത്തിന് ശേഷം പോലീസ് കോൺസ്റ്റബിൾ ഇയാളെ അടിക്കുന്നതും വീഡിയോയിൽ കാണാം.

 

ഈ കാലത്ത് ബോൾഡ് ഫോട്ടോഷൂട്ട് എന്നത് ആർക്കും അത്ര പ്രാധാന്യമുള്ള ഒരു കാര്യമല്ല. എന്നാൽ അതെല്ലാം വളരെ വലിയൊരു അപരാധമായിരുന്നു എന്ന് കരുതിയിരുന്ന ഒരു കാലവും ഉണ്ടായിരുന്നു. അങ്ങനെയുള്ള കാലത്ത് ഏവരെയും ഞെട്ടിച്ച ഒരു ഫോട്ടോഷൂട്ട് നടത്തിയ നടിയാണ് ബീഗം പറ. ഒരു ഗ്ലാമറസ് നടി എന്നതിനേക്കാളേറെ മികച്ചൊരു അഭിനേത്രി എന്ന നിലയിലും പ്രശസ്തിയാർജ്ജിച്ച ബീഗം 1951ൽ ലൈഫ് മാഗസിന് വേണ്ടി നടത്തിയ ബോൾഡ് ഫോട്ടോഷൂട്ട് അന്നുവരെ ഉണ്ടായിരുന്ന എല്ലാ സങ്കല്പ്പങ്ങളെയും മാറ്റിമറിക്കുകയാണ് ചെയ്‌തത്‌. ജെയിംസ് ബുർക് എന്ന അന്നത്തെ ഒരു പ്രശസ്ത ഫോട്ടോഗ്രാഫറാണ് ആ ചിത്രങ്ങൾ പകർത്തിയത്.

ബോളിവുഡ് ഇതിഹാസമായിരുന്ന ദിലീപ് കുമാറിന്റെ സഹോദരൻ നസീർ ഖാനാണ് ബീഗത്തിന്റെ ഭർത്താവ്. ബീഗത്തിന്റെ അനന്തിരവൾ റുക്‌സാന സുൽത്താന്റെ മകൾ അമൃത സിംഗ് സൈഫ് അലി ഖാന്റെ മുൻഭാര്യയാണ്. 2008 ഡിസംബർ 9ന് തന്റെ എൺപത്തിയൊന്നാം വയസ്സിൽ മരണമടഞ്ഞ ബീഗത്തിന്റെ അവസാന ചലച്ചിത്രം 2007ൽ പുറത്തിറങ്ങിയ സാവരിയയാണ്.

സൗന്ദര്യത്തിന് ലോകമെമ്പാടും പ്രശസ്തരായ നിരവധി രാജ്ഞികളെയും രാജകുമാരിമാരെയും കുറിച്ച് ചരിത്രം നമ്മള്‍ വായിച്ചിട്ടുണ്ട്. എന്നിരുന്നാലും അവരുടെ സൗന്ദര്യം കാത്തുസൂക്ഷിക്കാൻ നിരവധി വിചിത്രമായ കാര്യങ്ങൾ അവര്‍ ചെയ്യാറുണ്ടായിരുന്നു. വെള്ളമോ പശുവിന്‍റെയോ എരുമയുടെയോ പാലില്‍ കുളിക്കുന്നത് നിങ്ങൾ പലപ്പോഴും കേട്ടിട്ടുണ്ടായിരിക്കും. എന്നാൽ കഴുതകളുടെ പാൽ ഉപയോഗിച്ച് കുളിക്കുന്ന ഒരു രാജ്ഞി ലോകത്തുണ്ടായിരുന്നുവെന്ന് നിങ്ങൾക്കറിയാമോ?. ഇതിനായി അവര്‍ ദിവസവും 700 കഴുത പാൽ കൊണ്ടുവരുമായിരുന്നു. ഈ രാജ്ഞി അവരുടെ സൗന്ദര്യത്തിന് മാത്രമല്ല. അവരുടെ ജീവിതവും വളരെ ദുരൂഹമായിരുന്നു.

ഈജിപ്ഷ്യൻ രാജകുമാരിയായ ക്ലിയോപാട്രയെ സൗന്ദര്യത്തിന്‍റെ ദേവി എന്നും വിളിച്ചിരുന്നു. ക്ലിയോപാട്ര അവളുടെ സൗന്ദര്യത്തിന് മാത്രമല്ല, അവളുടെ ജീവിതവും വളരെ ദുരൂഹമായിരുന്നു. അത് ഇപ്പോഴും പര്യവേക്ഷകരെ അവയിലേക്ക് ആകർഷിക്കുന്നു. പതിനാലാമത്തെ വയസ്സിൽ ക്ലിയോപാട്രയും സഹോദരൻ ടോളമി ഡയോനിസസും സംയുക്തമായി പിതാവിന്‍റെ മരണശേഷം രാജ്യം സ്വീകരിച്ചു. രാജ്യത്തിന്മേൽ ക്ലിയോപാട്രയുടെ അധികാരം സഹോദരന് സഹിച്ചില്ല. ക്ലിയോപാട്രയ്ക്ക് ശക്തി നഷ്ടപ്പെടുകയും സിറിയയിൽ അഭയം പ്രാപിക്കുകയും ചെയ്തെങ്കിലും ഈ രാജകുമാരി അത് ഉപേക്ഷിച്ചില്ല. റോമിലെ ഭരണാധികാരി ജൂലിയസ് സീസറിന്‍റെ സഹായത്തോടെ ക്ലിയോപാട്ര ഈജിപ്ത് ആക്രമിച്ചു. സീസർ ടോളമിയെ കൊന്ന് ക്ലിയോപാട്രയെ ഈജിപ്തിന്‍റെ സിംഹാസനത്തില്‍ ഇരുത്തി.

ക്ലിയോപാട്ര വളരെ സുന്ദരിയായിരുന്നുവെന്ന് പറയപ്പെടുന്നു. രാജാക്കന്മാരെയും സൈനിക ഉദ്യോഗസ്ഥരെയും അവളുടെ സൗന്ദര്യത്തിന്‍റെ കെണിയിൽ വീഴ്ത്തുകയും അവളുടെ എല്ലാ ജോലികളും അവരെകൊണ്ട് നിന്ന് ചെയ്യിപ്പിക്കുകയും ചെയ്തിരുന്നു. മാത്രമല്ല ലോകത്തിലെ 12 ലധികം ഭാഷകളെക്കുറിച്ചും അവര്‍ക്ക് അറിവുണ്ടായിരുന്നു.

ക്ലിയോപാട്ര എല്ലാ ദിവസവും 700 കഴുത പാൽ ആവശ്യപ്പെട്ടിരുന്നു. അടുത്തിടെ നടത്തിയ ഒരു ഗവേഷണത്തിലും ഇത് തെളിയിക്കപ്പെട്ടിട്ടുണ്ട്. തുർക്കിയിൽ നടത്തിയ ഒരു പഠനമനുസരിച്ച് ഒരു ഗവേഷണ സമയത്ത് എലികൾക്ക് പശുവിനും പാലും കഴുത പാലും ഭക്ഷണമായി നൽകിയപ്പോൾ പശുവിൻ പാൽ കുടിക്കുന്ന എലികൾ കൂടുതൽ കൊഴുപ്പുള്ളതായി കാണപ്പെട്ടു. പശു പാലിനേക്കാൾ കഴുത പാലിൽ കൊഴുപ്പ് കുറവാണെന്ന് ഇത് തെളിയിക്കുന്നു. ഇത് എല്ലാ അർത്ഥത്തിലും നല്ലതാണ്.

ഈജിപ്ത് ഭരിച്ച അവസാന ഫറവോൻ ക്ലിയോപാട്രയാണെന്ന് പറയപ്പെടുന്നു. അവൾ ആഫ്രിക്കൻ ആയിരുന്നെങ്കിലും അത് ഇപ്പോഴും ഒരു രഹസ്യമായി തുടരുന്നു. ക്ലിയോപാട്ര 39 ആം വയസ്സിൽ മരിച്ചു. പക്ഷേ അവൾ എങ്ങനെ മരിച്ചുവെന്നത് ഇന്നും ഒരു രഹസ്യമായി തുടരുന്നു. പാമ്പിനെ കടിപ്പിച്ചുകൊണ്ട് ക്ലിയോപാട്ര ആത്മഹത്യ ചെയ്തുവെന്ന് ചിലർ വിശ്വസിക്കുന്നു. ചിലർ പറയുന്നത് മയക്കുമരുന്ന് (വിഷം) കഴിച്ചതിനാലാണ് അവൾ മരിച്ചതെന്ന്. ഇതുകൂടാതെ പാമ്പുകടിയേറ്റ് കൊല്ലപ്പെട്ടുവെന്നും ചിലർ വിശ്വസിക്കുന്നു.

ആനക്കൂട്ടത്തിനൊപ്പം റോഡ് മുറിച്ച് കടക്കവെ കുട്ടിയാനയെ ബൈക്കിടിച്ചു. അനക്കമില്ലാതെ കിടന്ന ആനക്കുട്ടിക്ക് സിപിആര്‍ നല്‍കി പുനര്‍ജന്മം നല്‍കി തായ്‌ലാന്റിലെ മാന ശ്രീവതെ എന്ന രക്ഷാ പ്രവര്‍ത്തകന്‍. ചന്ദാബുരിയിലായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ ബൈക്കോടിച്ച ആളും ആനക്കുട്ടിയും റോഡിലേക്ക് തെറിച്ചു വീണിരുന്നു. ആനക്കുട്ടിയ്ക്ക് അനക്കമില്ലാതായി. ഫോണ്‍ വിളിയെ തുടര്‍ന്നാണ് മാന സംഭവസ്ഥലത്തെത്തിയത്.

തുടര്‍ന്ന് മാന ആനക്കുട്ടിയ്ക്ക് സിപിആര്‍ നല്‍കാന്‍ തീരുമാനിച്ചു. ആനയുടെ ഹൃദയത്തിന്റെ സ്ഥാനം വീഡിയോകളില്‍ കണ്ട് മാത്രം പരിചയമുണ്ടായിരുന്ന മാന ഒരൂഹത്തില്‍ ആനക്കുട്ടിയെ പരിചരിക്കുകയായിരുന്നു. അമ്മയാനയും കൂട്ടത്തിലെ മറ്റാനകളും കുറച്ചകലെ നിന്ന് കുട്ടിയെ വിളിക്കുന്നത് കേള്‍ക്കാമായിരുന്നുവെന്ന് മാന പിന്നീട് പറഞ്ഞു.

അവസാനം മാനയുടെ ശ്രമം ഫലിച്ചു. ആനക്കുട്ടി അനങ്ങാന്‍ തുടങ്ങി. പത്തു മിനിറ്റിനുള്ളില്‍ ആനക്കുട്ടി പതിയെ എണീറ്റു നിന്നു. പിന്നീട് കൂടുതല്‍ ചികിത്സക്കായി അതിനെ മറ്റൊരിടത്തേക്ക് മാറ്റി. ശുശ്രൂഷയ്ക്ക് ശേഷം കുട്ടിയെ അമ്മയുടെ അരികില്‍ തിരികെയെത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ആനക്കുട്ടി അനങ്ങിയപ്പോള്‍ തനിക്ക് സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞതായി മാന പ്രതികരിച്ചു. നിരവധി റോഡപകടങ്ങളില്‍ രക്ഷാപ്രവര്‍ത്തകനായ താന്‍ സിപിആര്‍ നല്‍കി ജീവന്‍ തിരികെ ലഭിച്ചത് ഈ ആനക്കുട്ടിയ്ക്ക് മാത്രമാണെന്ന് സന്തോഷത്തോടെയും അപകടങ്ങളില്‍ ജീവന്‍ നഷ്ടപ്പെടുന്നവരെ കുറിച്ച് ദുഃഖത്തോടെയും മാന സൂചിപ്പിച്ചു.

[row][third_paragraph] Left Side Content [/third_paragraph][paragraph_right] Right Side Content [/paragraph_right][/row]സ്വന്തം ലേഖകൻ

കൊച്ചി :  ട്വന്റി – ട്വന്റിയ്‌ക്കെതിരെയും  സാബു ജേക്കബിനെതിരെയും ഇന്ന് ഏറ്റവും കൂടുതൽ പ്രചരിപ്പിക്കുന്ന ഒരു വിമർശനമാണ് അവർ കിറ്റെക്‌സ് കമ്പനിയിൽ നിന്ന് ലഭിക്കുന്ന സി എസ് ആർ ഫണ്ടുകൊണ്ടാണ് കിഴക്കമ്പലത്ത്  ഈ വലിയ വികസന പ്രവർത്തനങ്ങളെല്ലാം നടുത്തുന്നത് എന്ന്  . അതുകൊണ്ട് തന്നെ എന്താണ് സി എസ് ആർ ഫണ്ടെന്നും , ആ ഫണ്ട് ചിലവഴിക്കുന്നത് ഇന്ത്യയിൽ നിയമപരമായി തെറ്റാണോ എന്നും ഓരോ ഇന്ത്യക്കാരനും അറിഞ്ഞിരിക്കേണ്ടതാണ്.

കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി ഫണ്ട്  അഥവാ കോർപ്പറേറ്റുകൾക്ക് സാമൂത്തോടുള്ള ധാർമ്മികമായ ഉത്തരവാദിത്തവും , കടമയും നിർവ്വഹിക്കുന്നതിന് മാത്രം ഉപയോഗിക്കാൻ അനുവാദമുള്ള ധനം എന്നതാണ് സി എസ് ആർ ഫണ്ട് കൊണ്ട് അർത്ഥമാക്കുന്നത്. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഏതൊരു സംഘടനയ്ക്കും ഇത്തരം ഫണ്ട് ഉപയോഗപ്പെടുത്തി സമൂഹത്തിന്റെ നന്മയ്ക്കായി പ്രവർത്തിക്കാൻ കഴിയുമെന്ന് ഇന്ത്യയിലെ സി എസ് ആർ നിയമങ്ങൾ വെളിപ്പെടുത്തുന്നു.

പല ലോക രാജ്യങ്ങളെപ്പോലെയും സി എസ് ആർ ഫണ്ട് നിർബന്ധമായും ജനങ്ങളുടെ നന്മയ്‌ക്കായി ചിലവാക്കിയിരിക്കണം എന്ന്  നിയമമാക്കിയ ഒരു രാജ്യമാണ് ഇന്ത്യ . ഇന്ത്യൻ കമ്പനി നിയമത്തിലെ സെക്ഷൻ 135 ൽ  ഒരു നിശ്ചിത വിറ്റുവരവും ലാഭവും ഉള്ള കമ്പനികൾ അവരുടെ വരുമാനത്തിന്റെ രണ്ട് ശതമാനം തുക സമൂഹത്തിന്റെ വികസനത്തിനായി ചെലവഴിക്കണമെന്ന് നിർബന്ധമാക്കിയിരിക്കുന്നു . ഇന്ത്യയിൽ അനേകം കമ്പനികൾ ഇതിനോടകം അവരുടെ വരുമാനത്തിൽ നിന്ന് ലഭിക്കുന്ന കോടികണക്കിന് സി എസ് എസ് ആര്‍ ഫണ്ട് ജനോപകാരപ്രദമായ പ്രവർത്തനങ്ങൾക്കായി ഇതിനോടകം  ചിലവഴിച്ചു കഴിഞ്ഞു .

കോർപ്പറേറ്റ് സാമൂഹിക ഉത്തരവാദിത്തം എന്നത് കമ്പനികൾ അവരുടെ വരുമാനത്തിന്റെ ഒരു ഭാഗം സമൂഹത്തിന് തിരികെ നൽകുക എന്നതാണ് . അതിലൂടെ കമ്പനിക്കൊപ്പം ചുറ്റുമുള്ള സമൂഹത്തിനും സാമ്പത്തികമായും , സാമൂഹികമായും ഒന്നിച്ച് വളരാനും കഴിയും. നികുതി വെട്ടിപ്പുകൾ നടത്താതെ വരുമാന കണക്കുകൾ ക്ര്യത്യമായി ഗവൺമെന്റിന് സമർപ്പിച്ചശേഷം , സി എസ് ആർ ഫണ്ടിൽ ലഭിക്കുന്ന തുക സമൂഹത്തിന്  വേണ്ടി ചിലവഴിപ്പിച്ച്  കമ്പനികളെ ധാർമ്മികമായി പ്രവർത്തിപ്പിക്കാൻ പഠിപ്പിക്കുക എന്നതാണ് സി‌എസ്‌ ആർ ഫണ്ടിന്റെ പ്രധാന ലക്ഷ്യം.

വിദ്യാഭ്യാസം , സാമൂഹ്യക്ഷേമം , ദാരിദ്ര്യ നിർമ്മാർജ്ജനം , ലിംഗസമത്വം , ഗ്രാമവികസനം ,  പരിസ്ഥിതി സുസ്ഥിരത , ടെക്നോളജി ഇൻകുബേറ്ററുകൾ, സ്പോർട്സ് , പ്രതിരോധം , ആരോഗ്യ സംരക്ഷണം , ശുചിത്വവും, ദുരന്തനിവാരണ പ്രവർത്തനങ്ങൾ എന്നിവ പോലുള്ള  വിവിധ പ്രവർത്തനങ്ങൾക്കായി ഈ ഫണ്ട് ചെലവഴിക്കാം. 2019 ലെ കമ്പനി ഭേദഗതി നിയമ  പ്രകാരം സി‌എസ്‌ ആർ ഫണ്ട്  ഒരു കമ്പനിക്ക് ഒരു നിശ്ചിത വർഷത്തിൽ പൂർണ്ണമായി ചെലവഴിക്കാൻ കഴിയുന്നില്ലെങ്കിൽ , ആ വർഷത്തേക്ക് അനുവദിച്ച പണത്തിന്  പുറമെ , പഴയ തുക മുന്നോട്ട് കൊണ്ടുപോകാനും അടുത്ത സാമ്പത്തിക വർഷത്തിൽ ചെലവഴിക്കാനും കഴിയും. സർക്കാർ നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് കമ്പനികൾക്ക് അവരുടെ സി‌ എസ്‌ ആർ പദ്ധതികൾക്കായി നിർദ്ദിഷ്ട നയങ്ങളും ലക്ഷ്യങ്ങളും വികസിപ്പിക്കുവാനും , അവയെ പിന്തുണയ്‌ക്കുന്നതിന് പ്രത്യേക വകുപ്പുകളെയും ടീമുകളെയും ഉൾപ്പെടുത്തുവാൻ  കഴിയുമെന്നും നിയമത്തിൽ പറയുന്നു.

ടാറ്റാ ഗ്രൂപ്പ് ഇന്ത്യയിൽ സി‌ എസ്‌ ആർ ഫണ്ട് ചിലവാക്കി കോടികണക്കിന് തുകയുടെ  ദാരിദ്ര്യ നിർമാർജന പരിപാടികൾ , സ്വയം സഹായ പദ്ധതികൾ , സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങൾ  , ഗ്രാമീണ സമുദായ വികസന പദ്ധതികൾ  നടപ്പിലാക്കി കഴിഞ്ഞു . നിരവധി സ്ഥാപനങ്ങൾക്ക് വിദ്യാഭ്യാസ രംഗത്ത് , സ്കോളർഷിപ്പുകളും എൻ‌ഡോവ്‌മെന്റുകളും ടാറ്റ ഗ്രൂപ്പ് നൽകുന്നു. ശിശു വിദ്യാഭ്യാസം സുഗമമാക്കുക, രോഗപ്രതിരോധം, എയ്ഡ്‌സ് സംബന്ധിച്ച് അവബോധം സൃഷ്ടിക്കൽ തുടങ്ങിയ ആരോഗ്യ പദ്ധതികളും  ടാറ്റ നടപ്പിലാക്കുന്നു . കാർഷിക പരിപാടികൾ, പരിസ്ഥിതി സംരക്ഷണം, സ്പോർട്സ് സ്കോളർഷിപ്പ് നൽകൽ, അടിസ്ഥാന സൗകര്യ വികസനം, ആശുപത്രികൾ , ഗവേഷണ കേന്ദ്രങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സ്പോർട്സ് അക്കാദമി, സാംസ്കാരിക കേന്ദ്രങ്ങളുടെ വികസനം ,സാമ്പത്തിക ശാക്തീകരണം എന്നിവയിലും ടാറ്റ അവരുടെ സി എസ് ആർ ഫണ്ടുകൾ ഉപയോഗപ്പെടുത്തുന്നു.

വിപ്രോ 2002 ൽ സി ആർ എസ് ഫണ്ട് ഉപയോഗിച്ചുള്ള പ്രവർത്തനങ്ങളിലൂടെ പൂനെ, ബെംഗളൂരു, ഹൈദരാബാദ്, കൊൽക്കത്ത, മുംബൈ, ചെന്നൈ എന്നിവിടങ്ങളിലായി 50000 നിരാലംബരും വൈകല്യമുള്ളവരുമായ  കുട്ടികൾക്ക് വിദ്യാഭ്യാസവും ആരോഗ്യ സൗകര്യങ്ങളും ഒരുക്കി . ഇന്ത്യയിലെ 118 വിദ്യാഭ്യാസ സംഘടനകളുടെ വിപുലമായ ശൃംഖലയിൽ അവർ പങ്കാളികളായി . ഇന്ത്യയിലെ താഴ്ന്ന വരുമാനമുള്ള കുടിയേറ്റ തൊഴിലാളികളേയും ഇഷ്ടിക ചൂള തൊഴിലാളികളേയും ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റാൻ വിപ്രോ അവരുടെ സി ആർ എസ് ഫണ്ട് ഉപയോഗപ്പെടുത്തുന്നു.

ഇന്ത്യയിലെ ഏറ്റവും വലിയ സിമൻറ് കമ്പനിയായ അൾട്രാടെക് സിമൻറ് രാജ്യത്തെ 407 ഗ്രാമങ്ങളിലുടനീളം സി എസ് ആർ ഫണ്ട് ഉപയോഗിച്ച് സാമൂഹിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു. ആരോഗ്യ പരിപാലനം, കുടുംബക്ഷേമ പരിപാടികൾ, വിദ്യാഭ്യാസം, അടിസ്ഥാന സ, കര്യങ്ങൾ, പരിസ്ഥിതി, സാമൂഹ്യക്ഷേമം, സുസ്ഥിരമായ ഉപജീവനമാർഗം എന്നിവയിൽ അവരുടെ പ്രവർത്തനങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. മെഡിക്കൽ ക്യാമ്പുകൾ, രോഗപ്രതിരോധ പരിപാടികൾ , ശുചിത്വ പരിപാടികൾ , സ്കൂൾ പ്രവേശനം , ജലസംരക്ഷണ പരിപാടികൾ , വ്യാവസായിക പരിശീലനം, ജൈവകൃഷി പരിപാടികളും അവർ നടത്തുന്നുണ്ട് .

ഇന്ത്യൻ വാഹന നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സി എസ് ആർ ഫണ്ട് ഉപയോഗിച്ച് സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്ന സമൂഹങ്ങളെ സഹായിക്കുന്നതിനുള്ള വിദ്യാഭ്യാസ പരിപാടികൾ നടത്തുന്നു. സി‌ എസ് ‌ആർ ഫണ്ട് ഉപയോഗിച്ചുള്ള പ്രവർത്തനങ്ങളിലൂടെ ലക്ഷക്കണക്കിന് ആളുകൾക്ക് സുസ്ഥിരമായ ഉപജീവന മാർഗ്ഗവും , തൊഴിലും സൃഷ്ടിക്കാനും, ഇന്റർനെറ്റ് വഴി ബന്ധിപ്പിച്ച് കാർഷിക ഉൽ‌പന്നങ്ങൾക്ക് നല്ല വില നൽകി കർഷകരെ സംരക്ഷിക്കുവാനും ഇന്ത്യയിലെ അനേകം കമ്പനികൾക്ക് കഴിഞ്ഞു.

ഇതേപോലെ തന്നെ അഴിമതി പൂർണമായി ഒഴിവാക്കികൊണ്ട് പഞ്ചായത്ത് ഫണ്ടും , സി എസ് ആർ ഫണ്ടും അങ്ങേയറ്റം നിയമപരമായി വിനിയോഗിച്ചുകൊണ്ടാണ് ട്വന്റി ട്വന്റിയും സാബു ജേക്കബും കിഴക്കംമ്പലത്തെ ഒരു മാതൃകാ പഞ്ചായത്തായി വികസിപ്പിച്ചത് . അത് സാബു ജേക്കബിന്റെ ഭരണ മികവും സാമ്പത്തിക അച്ചടക്കുവും കൊണ്ട് തന്നെയാണ്.

സമ്പത്ത് കുന്നു കൂടിയപ്പോൾ അനേകം ഇന്ത്യൻ വ്യവസായികൾക്ക് നഷ്ടപ്പെട്ടുപോയ സഹ ജീവികളോടെയുള്ള കരുതലാണ് രത്തൻ ടാറ്റയും , വിപ്രോയുടെ പ്രേംജിയും , കിറ്റെക്‌സിന്റെ സാബു ജേക്കബും ഒക്കെ ഇപ്പോൾ നടപ്പിലാക്കികൊണ്ടിരിക്കുന്നത് . അതുകൊണ്ട് തന്നെ നന്മയും , സാമൂഹ്യ ബോധവും , ദീർഘവീക്ഷണമുള്ള അനേകം സാബു ജേക്കബുമാർ ഇനിയും കേരളത്തിൽ ഉണ്ടാവേണ്ടത് എല്ലാ വിഭാഗം ജനങ്ങളുടെയും അടിസ്ഥാനപരമായ മാറ്റത്തിനും  പെട്ടെന്നുള്ള വികസനത്തിനും അനിവാര്യമാണ്‌.

ഹരിയാനയിലെ ഗുരുഗ്രാമില്‍ ആശുപത്രിയിലേക്ക് വാഹനം എട്ടുതവണ ഇടിച്ചുകയറ്റി അതിക്രമം. ആശുപത്രിയിലെ ഫാര്‍മസി പൂര്‍ണമായും തകര്‍ന്നു. രണ്ടു ആംബുലന്‍സുകള്‍ അടക്കം പതിനഞ്ചുവാഹനങ്ങള്‍ക്ക് കേടുപാടുണ്ടായി. ചികില്‍സയിലുള്ള രോഗികളുമായുള്ള തര്‍ക്കമാണ് അതിക്രമത്തിന് പിന്നിലെന്നാണ് വിവരം.

ഗുരുഗ്രാം സെക്ടര്‍ ഒന്‍പതിലെ ബാലാജി ആശുപത്രിയില്‍ വെള്ളിയാഴ്ചയാണ് സംഭവം. രാത്രി പത്തേകാലോടെ പാഞ്ഞെത്തിയ പിക്കപ്പ് വാന്‍ ആശുപത്രിയിലേക്ക് ഇടിച്ചുകയറി. അപകടമാണെന്ന് കരുതിയിരിക്കുമ്പോഴാണ് വാഹനം പിന്നിലേക്ക് എടുത്ത് അക്രമി വീണ്ടും ഇടിച്ചുകയറ്റിയത്. ആശുപത്രിയുടെ റിസപ്ഷനിലേക്കും ഫാര്‍മസിലേക്കുമായിരുന്നു അടുത്ത ഊഴം.

എട്ടുതവണ ഇടിച്ചുകയറ്റിയപ്പോള്‍ രണ്ടു ആംബുലന്‍സുകള്‍ ഉള്‍പ്പെടെ പതിനഞ്ചു വാഹനങ്ങള്‍ക്ക് കേടുപാടുണ്ടായി. അതിക്രമത്തിന് ശേഷം അക്രമി വാഹനം നിര്‍ത്താതെ ഓടിച്ചുപോകുന്നതും ദൃശ്യങ്ങളിലുണ്ട്. ഇതേ ആശുപത്രിയില്‍ ചികില്‍സയിലുള്ള രോഗികളുമായുള്ള തര്‍ക്കമാണ് അതിക്രമത്തിന് പിന്നില്ലെന്നാണ് പൊലീസ് പറയുന്നത്. കേസ് റജിസ്റ്റര്‍ ചെയ്ത പൊലീസ് പ്രതിക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. ആര്‍ക്കും സാരമായ പരുക്കുകളില്ലെന്ന് ആശുപത്രി അറിയിച്ചു.

ന്യുസ് ഡെസ്ക് മലയാളം യുകെ

വളയൻചിറങ്ങര : എട്ട് വയസുകാരൻ അബിൻ മോൻ ഓടി നടന്നു കളിക്കുകയും പഠിക്കുകയും ചെയ്യേണ്ട പ്രായമാണ് ഇപ്പോൾ. ആറു മാസം മുൻപ് വരെ അവൻ മിടുമിടുക്കനായി ഓടി നടക്കുമായിരുന്നു .  എന്നാൽ രക്താർബുദം ( ലുക്കീമിയ ) എന്ന മഹാരോഗത്തിന്റെ പിടിയിലകപ്പെട്ട് ആശുപത്രി കിടക്കയിൽ ആണ് അവൻ ഇപ്പോൾ . 24 മണിക്കൂറുകൾ നീണ്ടു നിൽക്കുന്ന കീമോതെറാപ്പിയുടെ ക്ഷീണം അവന്റെ  മനസ്സിനെയും ശരീരത്തെയും ആകെ തളർത്തിയിരിക്കുന്നു.

പെരുമ്പാവൂർ വളയൻചിറങ്ങരയിലെ , പുത്തൂരാൻ കവലയിൽ മൂന്നുപീടിയേക്കൽ വീട്ടിലെ ഷിബു വർഗീസിന്റെയും മഞ്ജുവിന്റെയും മകനാണ് അബിൻ. ലോക്ക് ഡൗൺ തുടങ്ങും മുൻപ് വരെ അബിന്റെ പപ്പ ഷിബുവിന് ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലി ഉണ്ടായിരുന്നു. തങ്ങളുടെ എട്ട് വയസ്സുള്ള ഏക മകന് ലുക്കീമിയ ഉണ്ട് എന്ന് തിരിച്ചറിഞ്ഞതിനുശേഷം ചികിത്സയ്ക്കായി ഇറങ്ങി തിരിച്ചതാണ് പാവം മാതാപിതാക്കളായ ഷിബുവും മഞ്ജുവും . കൊറോണ മഹാമാരിയിൽ കുടുംബനാഥനായ ഷിബുവിന് ഉണ്ടായിരുന്ന ജോലിയും നഷ്ടപ്പെട്ടു.

കയ്യിൽ ഉണ്ടായിരുന്ന സമ്പാദ്യം മുഴുവൻ കുഞ്ഞിന്റെ ചികിത്സയ്ക്കായി ഉപയോഗിച്ചു കഴിഞ്ഞു. ആറുമാസമായി എറണാകുളം ജില്ലയിലെ ഇടപ്പള്ളിയിലുള്ള  അമൃത ആശുപത്രിയിൽ ചികിത്സയിലാണ് ഏക മകനായ അബിൻ. തുടർച്ചയായി നടത്തേണ്ടി വരുന്ന കീമോതെറാപ്പി മൂലം ശരീരം മുഴുവൻ ക്ഷീണിച്ചും, വായ് പൊട്ടിയും ഒരു തുള്ളി വെള്ളം പോലും ഇറക്കാൻ ആവാത്ത അവസ്ഥയിലാണ് കുഞ്ഞ് അബിൻ. തുരുത്തിപ്പള്ളി സ്കൂളിൽ മൂന്നാം ക്ലാസ് വിദ്യാർത്ഥിയായ അബിൻ ആശുപത്രി കിടക്കയിൽ കിടന്നും ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാറുണ്ടായിരുന്നു.

എന്നാൽ ഇപ്പോൾ രോഗവും ചികിത്സയും അവശനിലയിലാക്കിയ അബിന് തുടർ ചികിത്സക്കായി സന്മനസ്സുകളുടെ സഹായം വേണ്ടി  വന്നിരിക്കുകയാണ്. മകനെ ബാധിച്ചിരിക്കുന്ന ബ്ലഡ്ഡ് ക്യാൻസർ ചികിത്സയ്ക്കായി ഭാരിച്ച തുകയാണ് ഈ മാതാപിതാക്കൾക്ക് കണ്ടെത്തേണ്ടി വന്നിരിക്കുന്നത് . ഈ ചികിത്സാ ചിലവുകൾ  സ്വപ്നം കാണാൻ പോലും കഴിയാത്ത വലിയ തുകയായി മാറിയിരിക്കുകയാണ് ഇപ്പോൾ ഈ മാതാപിതാക്കൾക്ക് .

ഈ ക്രിസ്തുമസ്സിനെ വരവേൽക്കാനായി ഹൃദയങ്ങൾ ഒരുക്കുമ്പോൾ , അബിൻ മോന്റെ കണ്ണിലെ കുഞ്ഞു നക്ഷത്രങ്ങൾ അണയാതെ കാക്കാൻ നമ്മൾ ഓരോരുത്തരും കനിയേണ്ടി വരും. രണ്ടര വർഷം നീണ്ടു നിൽക്കാവുന്ന ഈ ചികിത്സയുടെ ചെലവുകളിൽ ഒരു കൈത്താങ്ങാവാൻ , ഈ മോന്റെ കുരുന്നു ജീവൻ രക്ഷിക്കാൻ നമുക്ക് ഒന്നിച്ച് കൈകോർക്കാം.

അബിൻ മോനേ സഹായിക്കാൻ ആഗ്രഹിക്കുന്നവർക്ക്‌ അവന്റെ പപ്പയുടെ അക്കൗണ്ട് നമ്പരിലേയ്ക്ക് നേരിട്ട്  നിങ്ങളാൽ കഴിയുന്ന സഹായം എത്തിക്കാവുന്നതാണ്.

SHIBU VARGHESE

Bank name : Union Bank of India

Account number : 337902010044854

IFSC code : UBINO533793

Branch : Perumbavoor

Dist : Ernakulam

Phone number – Manju- 00919747873261

Shibu – 00917558873261

Shibu – 00919526983692

ഐവിഎഫ് ചികിത്സ എന്ന രീതിയെപ്പറ്റി പുതുമയുള്ള കാര്യമല്ല. എന്നാല്‍ ഇത്തരം ആധുനിക ചികിത്സാരീതികളെയെല്ലാം സംശയത്തോടും ആശങ്കയോടും കൂടി സമീപിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. ശരിയായ നിയമങ്ങളും മാനദണ്ഡങ്ങളുമൊന്നും നിശ്ചയിക്കപ്പെടാതിരുന്ന സമയത്തായിരുന്നു ഇത്. എന്നാൽ മാതാപിതാക്കളുടെ അറിവില്ലാതെ അമേരിക്കയിൽ ഒരു ഡോക്ടർ നൂറുകണക്കിന് കുട്ടികളുടെ അച്ഛനായ വാർത്തയാണ് ദി സൺ റിപ്പോർട്ട് ചെയ്യുന്നത്.

ഡോ. ഫിലിപ്പ് പെവെൻ എന്ന ഡോക്ടറാണ് നാലു പതിറ്റാണ്ട് നീണ്ട സേവന കാലയളവിനിടെ നൂറുകണക്കിന് ദമ്പതികൾക്ക് അവരറിയാതെ സ്വന്തം ബീജം നൽകിയത്. നാൽപതുവർഷത്തിനിടെ തന്റെ കീഴിൽ ചികിത്സയ്ക്കെത്തിയ ദമ്പതികളിലൂടെ ഏകദേശം 9000 കുട്ടികളുടെ പ്രസവത്തിനാണ് ഡോക്ടർ നേതൃത്വം നൽകിയത്. ഇപ്പോൾ ഈ കുട്ടികളിൽ ചിലരാണ് ഓൺലൈൻ ഡിഎൻഎ പരിശോധനയിലൂടെ തങ്ങൾ തമ്മിലുള്ള ബന്ധം കണ്ടെത്തിയത്. ഡോക്ടറുടെ ഡിഎൻഎയിലൂടെ തങ്ങള്‍ക്ക് ബന്ധമുണ്ടെന്നാണ് ഇവർ കണ്ടെത്തിയിരിക്കുന്നത്.

2019ൽ ജെയിം ഹാൾ എന്ന 61കാരി ഡോക്ടറെ സമീപിച്ചപ്പോൾ താനാണെന്ന് യഥാർത്ഥ അച്ഛനെന്ന് ഡോക്ടർ സമ്മതിച്ചതായാണ് വെളിപ്പെടുത്തൽ. ഇങ്ങനെ ഒട്ടനവധി ദമ്പതിമാർക്ക് തന്റെ ബീജം ഉപയോഗിച്ചിട്ടുണ്ടെന്നും ഡോക്ടർ സമ്മതിച്ചത്രെ. മിഷിഗണിലെ ഡെട്രോയിറ്റിലാണ് ഡോക്ടർ മെഡിക്കൽ പ്രാക്ടീസ് നടത്തിയിരുന്നത്. തന്റെ അച്ഛനും അമ്മയും മരിച്ചുവെന്നും അവർ വിചാരിച്ചിരുന്നത് തങ്ങളുടെ കുടുംബത്തിലെ ഒരംഗത്തിന്റെ ബീജമാണ് ഡോക്ടർ ഉപയോഗിച്ചത് എന്നായിരുന്നുവെന്നും ജെയിം ഹാൾ പറയുന്നു.

ഓൺലൈൻ വഴി തന്റെ ഡിഎൻഎയുമായി സാമിപ്യമുള്ള അഞ്ചുപേരെ കണ്ടെത്തിയതായും ഇവർ പറയുന്നു. തങ്ങൾ അഞ്ചുപേർ മാത്രമല്ലെന്നും നൂറുകണക്കിന് പേർ സഹോദരങ്ങളായി കാണുമെന്നാണ് ഹാള്‍ വിശ്വസിക്കുന്നത്. ”ഞങ്ങളെല്ലാവരും ഒരേ ആശുപത്രിയിലാണ് ജനിച്ചത്. എല്ലാവരുടെ മെഡിക്കൽ സർട്ടിഫിക്കറ്റിലും ഡോക്ടറുടെ പേരുണ്ട്”- ഹാളിനെ ഉദ്ധരിച്ച് ദി സണ്‍ റിപ്പോർട്ട് ചെയ്യുന്നു. കുട്ടികളില്ലാതിരുന്നതിനാലാണ് 1950കളുടെ തുടക്കത്തിൽ തന്റെ മാതാപിതാക്കൾ ഡോക്ടർ ഫിലിപ്പ് പെവെന്റെ ആശുപത്രിയിൽ ചികിത്സ തേടിയതെന്നും 61 കാരി പറയുന്നു.

1956ലാണ് ഹാളിന്റെ മൂത്ത സഹോദരിയായ ലിന്നിന് അമ്മ ജന്മം നൽകിയത്. 1959ൽ ഹാളിനും അവർ ജന്മം നൽകി. രണ്ട് കുട്ടികളുടെ പ്രസവവും ഡോക്ടർ ഫിലിപ്പിന്റെ മേൽനോട്ടത്തിലായിരുന്നു. 2008ലാണ് താനും സഹോദരിയും അച്ഛന്റെ മക്കളല്ലെന്ന് മനസിലാക്കുന്നത്. 2017ൽ ഒരു ടെസ്റ്റ് നടത്തി ഇക്കാര്യം സ്ഥിരീകരിച്ചു. 2019ലാണ് തന്റെ യഥാർത്ഥ അച്ഛനെ കണ്ടെത്താൻ ഹാൾ ശ്രമം തുടങ്ങിയത്. തുടർന്ന് ഓൺലൈൻ സൈറ്റുകളിലൂടെ നടത്തിയ തെരച്ചിലിലൂടെയാണ് തന്റെ ഡിഎൻഎയുമായി സാമ്യമുള്ളവരെ ഹാൾ കണ്ടെത്തിയത്.

104 വയസുള്ള ഡോക്ട‍ർ പെവെൻ ഇപ്പോഴും മിഷിഗനിൽ ജീവിച്ചിരിപ്പുണ്ട്. തുടർന്ന് ഡോക്ടറെ പോയി നേരിട്ട് കണ്ടു. തന്റെ രക്ഷിതാക്കളുടെ ചിത്രം കാണിച്ചു. ചിത്രം കണ്ട് ഡോക്ടർ അവരെ തിരിച്ചറിഞ്ഞു. താൻ മാത്രമല്ലെന്നും, ആശുപത്രിയിലെ ഒരു സംഘം ഡോക്ടർമാരും അവരുടെ സ്വന്തം ബീജം ചികിത്സയ്ക്ക് ഉപയോഗിച്ചിരുന്നുവെന്നും പെവെൻ പറയുന്നു. 1947 മുതൽ താൻ ബീജദാനം ചെയ്യുന്നുണ്ടെന്നും ഡോക്ടർ വെളിപ്പെടുത്തി. എന്തായാലും സംഭവിച്ചതിലൊന്നും വിഷമമില്ലെന്നും ജെയിം ഹാൾ പറയുന്നു.

RECENT POSTS
Copyright © . All rights reserved