ഹോംസ്‌റ്റേ നടത്തുന്നതിനിടെ രണ്ടുദിവസത്തിനായി മാത്രം വന്നെത്തിയ ഓസ്‌ട്രേലിയയിലെ അഡ്‌ലെയ്ഡ്കാരി സഞ്ചാരി കെറി ബഡ്ഡ് തന്റെ ജീവിതസഖിയായ കഥ പറയുകയാണ് ആലപ്പുഴക്കാരൻ അഞ്ജു അഹം. ലോക്ക്ഡൗണിനും നാല് മാസം മുമ്പ് മാത്രം ആലപ്പുഴയിൽ ആരംഭിച്ച ഹോംസ്‌റ്റേയാണ് അഞ്ജു അഹം എന്ന 32കാരന്റെ ജീവിതം മാറ്റി മറിച്ചത്. കെറിയുമായി സൗഹൃദത്തിലാവുകയും പിന്നീട് പ്രണയത്തിലാവുകയും ഇപ്പോൾ വിവാഹത്തിലേക്ക് വരെ കാര്യങ്ങൾ എത്തിച്ചേർന്നതും ഒരുപാട് പ്രതിസന്ധികളെ തരണം ചെയ്താണെന്ന് ഈ യുവാവ് പറയുന്നു.
അഞ്ജു അഹം ഫേസ്ബുക്കിൽ കുറിച്ച തന്റെ കഥ വൈറലാവുകയാണ് ഇപ്പോൾ. ഈ ഇന്ത്യൻ പ്രണയകഥ സോഷ്യൽമീഡിയ ഏറ്റെടുത്തുകഴിഞ്ഞു.
ശ്രത്രുവിന്റെ ശത്രു മിത്രമെന്നാണ് ചൊല്ല്. അത്തരമൊരു സംഭവമാണ് അന്റാർട്ടിയിൽ നിന്നു വരുന്നത്. അന്റാർട്ടിക്കയിലെ ഗെർലാച്ചെ കടലിടുക്കിലാണ് രസകരമായ സംഭവം അരങ്ങേറിയത്
തിമിംഗലത്തിന്റെ വായിൽ നിന്ന് രക്ഷപ്പെടുന്ന പെൻഗ്വിൻ പക്ഷിയുടെ വീഡിയോയാണ് വൈറലായിരിക്കുന്നത്. പ്രാണരക്ഷാർത്ഥം പെൻഗ്വിൻ കടലിലുണ്ടായിരുന്ന വിനോദ സഞ്ചാരികളുടെ ബോട്ടിലേക്ക് ചാടി കയറുകയായിരുന്നു. ആദ്യത്തെ ശ്രമം പരാജയപ്പെട്ടങ്കിലും പിന്നീട് നടത്തിയ ശ്രമത്തിൽ ബോട്ടിലെ ഒരു സഞ്ചാരിയുടെ സഹായത്തോടെ പെൻഗ്വിൻ ബോട്ടിൽ കയറി.
ട്രാവൽ ബ്ലോഗർ മാറ്റ് കാർസ്റ്റണും ഭാര്യ അന്നയുമാണ് വീഡിയോ പങ്കുവച്ചത്. സഞ്ചാരികൾക്ക് നടുവിൽ സുരക്ഷിതനായി നിൽക്കുന്ന പെൻഗ്വിനും വീഡിയോയിലുണ്ട്. ഒരു വർഷം മുന്‍പ് അപ്ലോഡ് ചെയ്ത വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
കടല്‍ത്തീരത്ത് ചത്തടിഞ്ഞത് 23 അടിയോളം നീളമുള്ള വിചിത്ര കടൽജീവി. വെയ്ൽസിലെ ബ്രോഡ് ഹാവെൻ സൗത്ത് ബീച്ചിലാണ് കൂറ്റൻ ജീവിയുടെ അഴുകിത്തുടങ്ങിയ ശരീരമടിഞ്ഞത്. മറൈൻ എന്‍വയോൺമെന്റൽ മോണിട്ടറിങ് യൂണിറ്റാണ് അവരുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ഈ ചിത്രം പങ്കുവച്ചത്. തിമിംഗലത്തിന്റെ ശരീരമാകാം ഇതെന്നാണ് ആദ്യം കരുതിയത്. എന്നാൽ സമുദ്ര ഗവേഷകരെത്തി പരിശോധിച്ചപ്പോഴാണ് തിമിംഗലത്തിന്റെ ശരീരമല്ല ഇതെന്ന് വ്യക്തമായത്.
തീരത്തടിഞ്ഞ സമുദ്ര ജീവിയുടെ ശരീരം അഴുകിത്തുടങ്ങിയ നിലയിലായിരുന്നു. ബാസ്ക്കിൻ സ്രാവിന്റേതാകാം ശരീരമെന്നാണ് ഗവേഷകരുടെ നിഗമനം. സ്രാവുകളിൽ വലുപ്പത്തിൽ രണ്ടാം സ്ഥാനമാണ് ബാസ്ക്കിൻ സ്രാവുകൾക്കുള്ളത്. പൂർണ വളർച്ചയെത്തിയ ബാസ്ക്കിൻ സ്രാവുകൾക്ക് 8 മീറ്ററോളം വലുപ്പമുണ്ടാകും. വെയ്ൽ സ്രാവുകളാണ് വലുപ്പത്തിൽ മുന്നിലുള്ള സ്രാവ് വിഭാഗം.
പൊതുവിടങ്ങളിലെ വിചിത്രമായ പ്രതികരണങ്ങളിലൂടെ വാര്‍ത്തകളില്‍ നിറയാറുള്ള താരമാണ് നന്ദമുരി ബാലകൃഷ്ണ. താരം വീണ്ടും ഒരു ആരാധകനെ തല്ലിയതായ റിപ്പോര്‍ട്ടുകളും വീഡിയോയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ഹിന്ദുപുര്‍ നിയോജക മണ്ഡലത്തില്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു നടന്‍. ഇതിനിടെ അണികളില്‍ ഒരാള്‍ ബാലകൃഷ്ണയുടെ വീഡിയോ എടുക്കാന്‍ ശ്രമിച്ചു. ഇത് താരത്തെ പ്രകോപിപ്പിക്കുകയും വീഡിയോ എടുത്ത തെലുങ്കു ദേശം പാര്‍ട്ടി പ്രവര്‍ത്തകനെബാലകൃഷ്ണ തല്ലുകയുമായിരുന്നു.
സംഭവം ചര്‍ച്ചയായതോടെ തല്ലുകൊണ്ട പ്രവര്‍ത്തകന്‍ വിശദീകരണവുമായി രംഗത്തെത്തി. താന്‍ ബാലയ്യ ഗാരുവിന്റെ ആരാധകനാണ്. അദ്ദേഹം രാവിലെ മുതല്‍ വൈകുന്നേരം വരെ തിരഞ്ഞെടുപ്പു പരിപാടികളില്‍ തുടര്‍ച്ചയായി പങ്കെടുത്ത അദ്ദേഹം തളര്‍ന്നിരുന്നു. ആരുമായും ഷെയ്ക്ക് ഹാന്‍ഡ് വരെ ചെയ്യാത്ത അദ്ദേഹം തന്നെ അടിച്ചത് ഭാഗ്യമായി കരുതുന്നു.
വീഡിയോ എടുക്കുന്നത് കണ്ടപ്പോള്‍ സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകനാണെന്ന് അറിയാതെയാണ് അദ്ദേഹം തന്നെ തള്ളിമാറ്റിയത്. തങ്ങള്‍ ആരാധകര്‍ക്ക് ഇത്തരം കാര്യങ്ങളൊന്നും പ്രശ്നമല്ല. അദ്ദേഹം എന്നെ തൊട്ടതില്‍ അഭിമാനം തോന്നുന്നു എന്നാണ് പ്രവര്‍ത്തകന്‍ പറയുന്നത്. നേരത്തെയും പൊതുവിടങ്ങളില്‍ ക്ഷുഭിതനാവുന്ന ബാലകൃഷ്ണയുടെ വീഡിയോകള്‍ ചര്‍ച്ചയായിരുന്നു.
പന്ത്രണ്ടാം നിലയിൽ നിന്നും അബദ്ധത്തിൽ താഴേക്കു വീണ രണ്ടുവയസ്സുകാരിക്ക് രക്ഷകനായി വന്ന് അക്ഷരാർത്ഥത്തിൽ ‘സൂപ്പർമാൻ’ ആയി മാറിയിരിക്കുകയാണ് ഒരാൾ. ആ വഴി പോയ ഒരു ഡെലിവറി ബോയ് ആണ് കുഞ്ഞിനെ കഥകളിൽ എന്ന പോലെ രക്ഷിച്ചത്.
വിയറ്റ്നാമിലെ ഹാനോയിലാണ് സംഭവം. ബാൽക്കണിയിൽ നിന്നും കുഞ്ഞ് താഴേക്കു പതിക്കുകയായിരുന്നു.
ഞായറാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് ഒരു ഡെലിവറിക്കായി തന്റെ കാറിൽ ഇരിക്കുകയായിരുന്നു 31 വയസ്സുകാരനായ നുയൻ ഇൻഗോക്. പെട്ടെന്നാണ് കുഞ്ഞിന്റെ കരച്ചിൽ കേട്ടതും. സ്ത്രീയുടെ ഉച്ചത്തിലുള്ള നിലവിളിയും ഒപ്പം കേൾക്കാമായിരുന്നു. എന്താണ് സംഭവിക്കുന്നതെന്നറിയാൻ നുയൻ കാറിന്റെ ജനാലയിലൂടെ തല പുറത്തേക്കിട്ടു നോക്കി.
ഏതോ ഒരു കുഞ്ഞ് എന്തോ കുസൃതി ഒപ്പിച്ചതാണ് എന്നാണ് ആദ്യം കരുതിയത്. പൊടുന്നനെ നുയൻ കാര്യം മനസ്സിലാക്കി. അപ്പോഴേക്കും കുഞ്ഞ് നിലത്തു നിന്നും ഏതാണ്ട് 50 മീറ്റർ മുകളിൽ എത്തിയിരുന്നു.
കുഞ്ഞ് ബാൽക്കണിയിൽ തൂങ്ങി നിൽക്കുന്നത് കണ്ടു. ഉടനെ നുയൻ കാറിൽ നിന്നും പുറത്തിറങ്ങി അടുത്തുള്ള കെട്ടിടത്തിന് മുകളിലേക്ക് കയറിപ്പറ്റി. കുഞ്ഞ് വീഴാൻ സാധ്യതയുള്ള ഇടത്തിന് അടുത്തായി സ്ഥാനമുറപ്പിച്ചു.
വിയറ്റ്നാമീസ് മാധ്യമങ്ങളോട് അത് പറയുമ്പോഴും നുയൻ വിറയ്ക്കുന്നുണ്ടായിരുന്നു. ജനറേറ്റർ സൂക്ഷിക്കാനുള്ള മുറിയുടെ തകരം കൊണ്ടുള്ള കൂരയിലാണ് ഇയാൾ കയറി നിന്നത്. എന്നാൽ ഇടയ്ക്കെവിടെയോ നുയനു കാലിടറി. എന്നിരുന്നാലും മുന്നോട്ടു നീങ്ങി കുഞ്ഞിനെ നിലത്തുപതിക്കാതെ സംരക്ഷിച്ചു.
അടുത്തുള്ള അപ്പാർട്മെന്റിൽ നിന്നുള്ള വീഡിയോയാണിത്. വളരെ കനംകുറഞ്ഞ ബാൽക്കണി കൈപ്പിടിയിൽ തൂങ്ങി നിൽക്കുന്ന കുഞ്ഞിന്റെ ദൃശ്യമാണ് വീഡിയോയിൽ. കണ്ടു നിന്നവരുടെ നിലവിളിയാണ് വീഡിയോയിൽ പതിഞ്ഞതും. അൽപ്പനേരം കൈപ്പിടിയിൽ തൂങ്ങി നിന്ന ശേഷമാണ് കുഞ്ഞ് താഴേക്കു വീണത്.
കുഞ്ഞ് തന്റെ മടിയിലേക്കാണ് വീണതെന്ന് നുയൻ പറഞ്ഞു. അപ്പോഴേക്കും കുഞ്ഞിന്റെ വായിൽ നിന്നും ചോര വരുന്നുണ്ടായിരുന്നു. അതുകണ്ടതും അയാൾ ഭയന്നു.
കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അരയിൽ സ്ഥാനഭ്രംശം സംഭവിച്ചിട്ടുണ്ട്. കുഞ്ഞിന് മറ്റ് പരിക്കുകൾ ഇല്ലെന്നും ഡോക്‌ടർമാർ അറിയിച്ചതായി ‘ദി ഗാർഡിയൻ’ റിപ്പോർട്ടിൽ പറയുന്നു.
😱¡HEROICA ATRAPADA!👏
Un repartidor le salvó la vida a una niña de 3 años que cayó del piso 12 de un edificio en Vietnam.
La nena sufrió fracturas en la pierna y en los brazos, pero está viva gracias a la heroica acción de Nguyen Ngoc Manh❤️, quien sufrió un esguince.#VIRAL pic.twitter.com/eI03quT0IM
— Unicanal (@Unicanal) March 1, 2021
തുടർച്ചയായി സ്ത്രീകൾക്ക് നേരെ മോശം അനുഭവങ്ങൾ ഉണ്ടാകുന്നതിന്റെ പശ്ചാത്തലത്തിൽ സ്ത്രീ സുരക്ഷയുടെ ആവശ്യകതയെപറ്റി എഴുത്തുകാരിയും അധ്യാപികയുമായ ശാരദക്കുട്ടി പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്.
ഒരുമിച്ചിരുന്ന് ആഹാരം കഴിക്കുക, മര്യാദക്ക് പെരുമാറുക, ഹൃദ്യമായി ചിരിക്കുക ഇതിനെല്ലാം കാമാസക്തി എന്ന് കൂടി അർത്ഥമുണ്ട്. അവർക്ക് കാമം തോന്നിയാൽ അതിനർഥം നമുക്ക് കാമമാണ് എന്നാണ് ശാരദകുട്ടി ഫെയ്‌സ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്.
പറക്കുന്ന വിമാനത്തിന്റെ കോക്ക്പിറ്റിൽ കയറിയ പൂച്ച പൈലറ്റിനെ ആക്രമിച്ചു. ഇതോടെ വിമാനം അടിയന്തരമായി നിലത്തിറക്കി. സുഡാനിൽ നിന്ന് ഖത്തർ തലസ്ഥാനമായ ദോഹയിലേക്കുള്ള വിമാനമാണ് അടിയന്തരമായി നിലത്തിറക്കിയത്. പൈലറ്റിനെയും ക്രൂവിനെയും പൂച്ച ആക്രമിച്ചെന്ന് റിപ്പോർട്ടിൽ പറയുന്നു.
കാര്‍ട്ടൂം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറന്നുയര്‍ന്ന് അരമണിക്കൂര്‍ പിന്നിട്ടപ്പോഴായിരുന്നു സംഭവം.
എന്നാൽ പൂച്ച എങ്ങനെ വിമാനത്തിനുള്ളിൽ കടന്നു എന്ന കാര്യത്തിൽ ടാര്‍കോ ഏവിയേഷന് ഇതുവരെ വ്യക്തതയില്ല. ഇതേ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. പൂച്ചയെ പിടികൂടാൻ ജീവനക്കാർ ശ്രമിച്ചെങ്കിലും പൂച്ച കോക്ക്പിറ്റിലൂടെ ഓടുകയായിരുന്നു. ഇതോടെ പൈലറ്റും ആശങ്കയിലായി. പിന്നാലെയാണ് അടിയന്തര ലാൻഡിങിന് അനുമതി തേടിയത്.
ട്രാഫിക് നിയമം തെറ്റിച്ച നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. പോര്‍ഷ പാനമേറ വാഹനത്തില്‍ ചീറിപായുന്ന ദുല്‍ഖറിനെ വീഡിയോയില്‍ കാണാം. വണ്‍വേയില്‍ നിയമം തെറ്റിച്ച് എതിര്‍ ദിശയിലേക്ക് കയറി പാര്‍ക്ക് ചെയ്ത നിലയിലാണ് ദുല്‍ഖറിന്റെ പോര്‍ഷ വിഡിയോയില്‍.
ട്രാഫിക് പൊലീസ് വണ്ടി റിവേഴ്‌സ് എടുക്കാന്‍ പറയുന്നതും വാഹനം റിവേഴ്സ് എടുത്ത് ഡിവൈഡര്‍ അവസാനിക്കുന്നിടത്തു നിന്നും റോഡിന്റെ ഇടതു വശത്തേക്ക് തിരിഞ്ഞ് ശരിയായ ശരിയായ ദിശയിലൂടെ പോകുന്നതും വീഡിയോയില്‍ കാണാം. വീഡിയോ ഷൂട്ട് ചെയ്ത സംഘം കുഞ്ഞിക്ക എന്ന് വിളിക്കുന്നതും കേള്‍ക്കാം.
ഡ്രൈവ് ചെയ്യുന്ന വ്യക്തി കൈ വീശി കാണിക്കുന്നുണ്ടെങ്കിലും അത് ദുല്‍ഖര്‍ തന്നെയാണോ എന്ന് വ്യക്തമല്ല. മുഹമ്മദ് ജസീല്‍ എന്ന ഇന്‍സ്റ്റാഗ്രാം ഐഡിയില്‍ നിന്നാണ് TN.6.W.369 എന്ന നമ്പര്‍ പ്ലേറ്റുള്ള താരത്തിന്റെ ചെന്നൈ രജിസ്ട്രേഷനുള്ള വാഹനത്തിന്റെ വീഡിയോ എത്തിയിരിക്കുന്നത്.
ഏകദേശം രണ്ട് കോടി രൂപയ്ക്ക് മുകളില്‍ വിലയുള്ള ലക്ഷുറി വാഹനമാണ് താരത്തിന്റെ പോര്‍ഷ പാനമേറ. 2017ല്‍ ആണ് ദുല്‍ഖര്‍ സ്വന്തമാക്കിയ വാഹനമാണ് പോര്‍ഷ പാനമേറ.
View this post on Instagram
കാടിനു നടുവിലൂടെയുള്ള യാത്രക്കിടെ ഒറ്റയാനു മുന്നിലകപ്പെട്ട് വിജയ് യേശുദാസും സുഹൃത്തുക്കളും. വിനോദയാത്രയ്ക്കിടയിലാണ് സംഘം കാട്ടുകൊമ്പനു മുന്നിൽ പെട്ടത്. ആനയെ ദൂരെ നിന്നു കണ്ടപ്പോള്‍ തന്നെ അവിടെത്തന്നെ വാഹനം നിർത്തിയിട്ടു. വിജയ് യേശുദാസാണ് വാഹനം ഓടിച്ചിരുന്നത്.
വാഹനത്തിനു നേരെയെത്തിയ കാട്ടാന രണ്ട് തവണ പിന്തിരിഞ്ഞു പോകുന്നതും പിന്നെ അൽപസമയം അവിടെ നിന്ന ശേഷം വാഹനത്തിനു സമീപത്തുകൂടി കടന്നു പോകുന്നതും കാണാം. ജീവിതത്തിൽ ഇതുപോലെയൊരു അവസ്ഥ ഉണ്ടായിട്ടില്ലെന്നും വന്യമൃഗങ്ങളുടെ മുന്നിലകപ്പെടുമ്പോൾ അവയെ പ്രകോപിതരാക്കാതിരുന്നാൽ മതിയെന്നും വിഡിയോയില്‍ പറയുന്നുണ്ട്.
കാട്ടിലൂടെയുള്ള യാത്രയിൽ വന്യമൃഗങ്ങളെ കണ്ടാൽ പുറത്തിറങ്ങാനോ ഫോട്ടോയെടുക്കാനോ ശ്രമിക്കരുതെന്നും വാഹനം മൃഗങ്ങളെ പ്രകോപിപ്പിക്കാത്ത നിലയിൽ നിർത്തിയിടണമെന്നുമാണ് വനം വകുപ്പിന്റെ മുന്നറിയിപ്പ്. ആനയെ പ്രകോപിപ്പിക്കരുതെന്നും വാഹനത്തിനുള്ളില്‍ അനങ്ങാതിരുന്നാൽ മതിയെന്നും ഇവർ പറയുന്നത് വിഡിയോയിൽ കേള്‍ക്കാം.
View this post on Instagram
ലോട്ടറി വാങ്ങാൻ പണമില്ലാത്തതിന്റെ പേരിൽ കടം പറഞ്ഞ് വാങ്ങിയ ലോട്ടറിക്ക് സമ്മാനം അടിച്ച സംഭവം നിരവധിയാണ്. ജാക്ക്പോട്ട് സമ്മാനങ്ങൾ സ്വപ്നം കാണുന്ന നിരവധി ആളുകളുണ്ട്. ലോട്ടറി അടിച്ചാൽ വാങ്ങാൻ ഉദേശിക്കുന്ന വീടും കാറുമെല്ലാം പലപ്പോഴും ഇവർ സ്വപ്നം കാണാറുമുണ്ട്. എന്നാൽ ജാക്ക്പോട്ടിന്റെ ഭാഗ്യനന്പറുകൾ ഒത്തുവന്നിട്ടും പണംകിട്ടിയില്ലെങ്കിലെ അവസ്ഥ ഒന്നോർത്തു നോക്കിക്കേ?
ഹെർട്ട്ഫോർഡ്ഷയറിലെ പത്തൊന്‍പതുകാരിയായ റേച്ചൽ കെന്നഡിയും ഇരുപത്തൊന്നുകാരനായ ലിയാം മക്രോഹനുമാണ് ഈ നിർഭാഗ്യ ദന്പതികൾ. ജാക്ക്പോട്ടിന്റെ നന്പറുകൾ സെറ്റ് ചെയ്തുവച്ച് ഓട്ടോമാറ്റിക്കായി പണം അടച്ച് വാങ്ങുന്ന ഒരു ആപ്പാണ് റേച്ചൽ ഉപയോഗിച്ചിരുന്നത്. ജാക്ക്പോട്ട് അടിച്ചെന്ന മെസേജ് ആപ്പിൽ എത്തിയതോടെ റേച്ചൽ സ്വപ്ന ലോകത്ത് എത്തി. കാറും വീടുമെല്ലാം സ്വപ്നം കണ്ടു.
ഭർത്താവ് ലിയാമിനെയും അമ്മയേയും വീട്ടിലേക്ക് വിളിച്ചുവരുത്തി. പക്ഷെ പിന്നീടാണ് ട്വിസ്റ്റ് ഉണ്ടാകുന്നത്. ജാക്ക്പോട്ട് അടിച്ചത് ക്ലെയിം ചെയ്യാൻ സെന്ററിലേക്ക് വിളിച്ച റേച്ചലിനെ കാത്തിരുന്നത് ഒരു ഞെട്ടിക്കുന്ന അറിയിപ്പായിരുന്നു. ജാക്ക്പോട്ടിന്റെ നന്പർ എല്ലാം കൃത്യമാണ്, പക്ഷെ ലോട്ടറി പണം അടച്ച് റേച്ചൽ വാങ്ങിയിരുന്നില്ലത്രേ. ആപ്പിന്റെ വാലറ്റിൽ ആവശ്യത്തിന് പണമില്ലാത്തതാണ് വിനയായത്.
ഒരു നിമിഷംകൊണ്ട് കണ്ട സ്വപ്നങ്ങളെല്ലാം ചീട്ടുകൊട്ടാരം പോലെ തകർന്നു. ഇനി ഈ നന്പറുകൾ തെരഞ്ഞെടുക്കില്ലെന്നാണ് ദന്പതികളുടെ തീരുമാനം. ഇനി എത്ര രൂപയുടെ ജാക്പോട്ട് സമ്മാനമാണ് ദന്പതികൾക്ക് നഷ്ടപ്പെട്ടതെന്ന് അറിയേണ്ടെ? ഏകദേശം 1860 കോടി രൂപ! ഇനി പറയൂ, ഇവരല്ലേ ലോകത്തിന്‍റെ ഏറ്റവും ഭാഗ്യമില്ലാത്ത ദന്പതികൾ