Social Media

‘സമുദ്രത്തിലെ ഏറ്റവും ഭംഗിയുള്ള കൊലയാളി’ എന്നറിയപ്പെടുന്ന പ്രത്യേകതരം ഡ്രാഗണിനെ കണ്ടെത്തിയിരിക്കുകയാണ് സൗത്ത് ആഫ്രിക്കയിലെ ഒരു കടൽതീരത്ത്. മായാജാല കഥകളിലും സയൻസ് ഫിക്ഷൻ കഥകളിലും ഒക്കെ കേട്ട് പരിചയിച്ച രൂപമുള്ള ജീവി എന്നാണ് ഇതിന്റെ ചിത്രം കണ്ടവരുടെ പ്രതികരണം.

നീല നിറത്തിൽ ഭംഗയുള്ള ചിറകുകളും വാലുമൊക്കെയായി പക്ഷികളെപ്പോലെയാണ് ഈ ഡ്രാഗണിന്റെ പൂപം. ബ്ലൂ ഡ്രാഗൺ എന്നാണ് ഇവയെ അറിയപ്പെടുന്നത്. കേപ്പ് ടൗണിന് സമീപമുള്ള ഫിഷ് ഹോക്ക് ബീച്ചിലാണ് ഈ ജീവി കരക്കടിഞ്ഞത്. വഗെനെർ എന്ന സ്ത്രീയാണ് ജീവിയെ കണ്ട്. ഉടൻ തന്നെ ഇവർ അതിന്റെ ചിത്രങ്ങൾ പകർത്തിയിരുന്നു.

കടൽ തീരത്തിന് സമീപം ജീവിക്കുന്ന ഇവർ സ്ഥിരമായി ബീച്ചിൽ എത്തുമായിരുന്നു. പലതരം ജീവികളെ കണ്ടിട്ടുണ്ട്. എന്നാൽ ബ്ലൂ ഡ്രാഗണെ ആദ്യമായാണ് കാണുന്നത്. ഇവയിൽ പ്രത്യേകതരം വിഷാംശം അടങ്ങിയിട്ടുണ്ട് എന്ന് മുതിർന്നവർ പറഞ്ഞുള്ള അറിവ് വഗെനെറിന് ഉണ്ടായിരുന്നു. അതിനാലാണ് ഇവയെ കൊലയാളി എന്ന് വിളിക്കുന്നതും.

സാധാരണ കടൽ ജീവികൾ കരയ്ക്കടിഞ്ഞ് കിടക്കുന്നത് കണ്ടാൽ അവയെ തിരികെ കടലിലേക്ക് ഇടാറുണ്ട്. പക്ഷേ ഈ ജീവി അപകടകാരിയാണെന്ന് കേട്ടിട്ടുണ്ട്. അതിനാൽ കുറച്ച് അകലം പാലിച്ചെന്നും കൈകൾകൊണ്ട് തൊടാൻ ഭയന്നെന്നും വഗെനെർ പറയുന്നു. പക്ഷേ അതിന്റെ നല്ല കുറച്ച് ചിത്രങ്ങൾ പകർത്തി. ഈ ചിത്രങ്ങൾ ഫിഷ് ഹോക്ക് ബീച്ചിന്റെ ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. ചിത്രങ്ങൾ കണ്ടവർ വിചിത്ര ജീവി എന്നാണ് പ്രതികരിക്കുന്നത്.

അമേരിക്കയിലെ യൂട്ടയിൽ കണ്ടെത്തിയ അജ്ഞാത ലോഹസ്തംഭം അപ്രത്യക്ഷമായ വാർത്ത വലിയ കൗതുകമാണ് സമ്മാനിച്ചത്. എന്നാൽ അതിന് പിന്നാലെ സമാനരൂപത്തിലുള്ള ലോഹസ്തംഭം റൊമാനിയയിൽ കണ്ടെത്തി. യൂട്ടയിലെ വിജനമായ മരുഭൂമി പ്രദേശത്താണ് നവംബർ 18ന് ലോഹനിർമിതമായ കൂറ്റൻ സ്തംഭം കണ്ടെത്തിയത്. മണ്ണിന് മുകളിലേക്ക് 12 അടിയോളം നീളത്തിൽ ത്രികോണാകൃതിയിലാണ് സ്തംഭം നിന്നിരുന്നത്. ഇതിനെ പറ്റിയുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെ ഇത് അപ്രത്യക്ഷമായെന്ന റിപ്പോർട്ടുകൾ വന്നു. ഇതിന് പിന്നാലെയാണ് റൊമാനിയയിലെ ബാറ്റ്കാസ് ഡോംനേയിൽ സമാനമായ ഒറ്റത്തൂൺ കണ്ടെത്തിയിരിക്കുന്നത്. ഇതോടെ ‘നിഗൂഢ ലോഹസ്തംഭം’ വലിയ ചർച്ചയാവുകയാണ്.
വന്യജീവി വിഭാഗത്തിലെ ഉദ്യോഗസ്ഥർ ഹെലികോപ്റ്ററിൽ സഞ്ചരിക്കുന്നതിനിടെ യാദൃശ്ചികമായി സ്തംഭം കണ്ടെത്തുകയായിരുന്നു. തികച്ചും വിജനമായ മരുഭൂമിയിൽ എങ്ങനെ ഇത്തരമൊരു സ്തംഭമെത്തി എന്നതാണ് ശാസ്ത്രലോകത്തെ അമ്പരപ്പിച്ചത്. വന്നതുപോലെ തന്നെ അപ്രത്യക്ഷമായി ഇപ്പോൾ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ് ‘നിഗൂഢ’ ലോഹസ്തംഭം.

തിളങ്ങുന്ന തരത്തിലുള്ള ലോഹം കൊണ്ടാണ് സ്തംഭം ഈ ലോഹസ്തംഭം നിർമിച്ചിരിക്കുന്നത്. മരുഭൂമിയിൽ ചുവന്ന പാറക്കെട്ടുകൾക്കുള്ളിലായാണ് ഇത് സ്ഥിതി ചെയ്തിരുന്നത്. എന്നാൽ സുരക്ഷ കണക്കിലെടുത്ത് സ്ഥലത്തെക്കുറിച്ചും സ്തംഭം നിർമിക്കാൻ ഉപയോഗിച്ചിരിക്കുന്ന ലോഹത്തേക്കുറിച്ചുമുള്ള കൃത്യമായ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിരുന്നില്ല. എന്നാൽ സാഹസിക സഞ്ചാരികൾ ഗൂഗിൾ മാപ്പുപയോഗിച്ച് സ്ഥലം കണ്ടെത്തി ഇവിടം സന്ദർശിക്കുകയും ലോഹസ്തംഭത്തിനൊപ്പം നിന്ന് ചിത്രങ്ങളെടുത്ത് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് കോവിഡ് മാനദണ്ഡങ്ങളൊക്കെ കാറ്റിൽ പറത്തി നിരവധി സഞ്ചാരികൾ ഇവിടേക്കെത്തിയിരുന്നു. അജ്ഞാതർ വെള്ളിയാഴ്ച രാത്രി തന്നെ ലോഹസ്തംഭം ഇവിടെ നിന്നു നീക്കം ചെയ്തതായി യൂട്ടയിലെ ബ്യൂറോ ഓഫ് ലാൻഡ് മാനേജ്മെന്റ് അധികൃതർക്ക് വിവരം ലഭിച്ചിരുന്നു.

പ്രശസ്ത ഹോളിവുഡ് ചിത്രമായ 2001: സ്പേസ് ഒഡീസിയിൽ കാണുന്ന തരത്തിൽ ഭൗമേതര ജീവികൾ നിർമിച്ച മോണോലിത്തുകളുമായി യൂട്ടയിൽ കണ്ടെത്തിയ സ്തംഭത്തിന് സാമ്യതകളുണ്ട്. അതിനാൽ സ്പേസ് ഒഡീസിയുടെ ആരാധകരോ അല്ലെങ്കിൽ ഏതെങ്കിലും കലാകാരന്മാരോ നിർമിച്ച സ്തംഭമാവാം ഇതെന്നാണ് നിഗമനം

ഒരു വാലന്റൈൻസ് ഡേയിൽ 58 വയസ്സുകാരിയായ പാം മനോഹരമായ പൂച്ചെണ്ടുകൾ കെകകളിൽ പിടിച്ചിരുന്ന പുരുഷന്മാരെ നോക്കി സങ്കടപ്പെട്ടു. അഞ്ച് വർഷമായി അവിവാഹിതായയ പാം പല ഡേറ്റിം​ഗ് ആപ്പുകളിലൂടെയും ഒരാളെ കണ്ടെത്താൻ ശ്രമിച്ചിരുന്നെങ്കിലും നടന്നില്ല. അവസാനമായി ബാഡൂയ എന്ന ഡേറ്റിം​ഗ് ആപ്പ് പരിശോധിച്ച പാമിനെത്തേടി ഒരു സന്ദേശമെത്തി. ജോനാഥൻ എന്ന യുവാവാണ് സന്ദേശമയച്ചത്. മെസ്സേജു വന്നതോടെ പാമിന്റെ മുഖം വെട്ടിത്തിളങ്ങി. അവന്റെ പ്രൊഫൈൽ ചിത്രത്തിൽ ക്ലിക്കുചെയ്യുമ്പോൾ കണ്ണുകൾ സന്തോഷംകൊണ്ട് നിറഞ്ഞു. ഒലിവുനിറത്തിലുള്ള ശരീരവും തവിട്ടുനിറത്തിലുള്ള ചുണ്ടുമുള്ള സുന്ദരനായിരുന്നു ജോനാഥൻ.

ജോനാഥന്റെ അടുത്ത സന്ദേശം പെട്ടന്നുതന്നെ പാമിനെത്തേടിയെത്തി, എനിക്ക് പത്തൊമ്പതു വയസ്സാണ്. പാം നിരാശയായി തിരിച്ച് സന്ദേശം അയച്ചു. ഞാൻ ഒരു മുത്തശ്ശിയാണ്!എനിക്ക് 30ഉം 32ഉം വയസ്സുള്ള പെൺകുട്ടികളും ഒരു പേരക്കുട്ടിയും ഉണ്ട്.എനിക്ക് പ്രായമായ ഒരാളോടൊപ്പം ജീവിക്കാനാണ് താൽപ്പര്യമെന്ന് ജോനാഥൻ മറുപടി നൽകി.

പിന്നീട് ഞങ്ങളുടെ സന്ദേശങ്ങൾ പ്രണയത്തെക്കുറിച്ചായിരുന്നു. 39 വയസ്സ് വിത്യാസം ഞങ്ങളുടെ സംസാരത്തിന് തടസ്സമായില്ല. സംസാരങ്ങൾ പതിയെ വീഡിയോ ചാറ്റിലേക്ക് നീങ്ങി.

ആഴ്ചകൾക്കുശേഷം എയർപോർട്ടിനു സമീപം ഇരുവരും കണ്ടുമുട്ടി. ജോനാഥൻ ആവേശത്തോടെ ചുംബിച്ചു. കൈകൾ കോർത്തുപിടിച്ച് കാഴ്ചകൾ കണ്ടുനടന്നു. എന്നാൽ മറ്റുള്ളവരുടെ തുറിച്ചുനോട്ടം പാമിനെ നിരാശയാക്കി. മൂന്ന് ദിവസത്തിന് ശേഷം ഞങ്ങൾ ആദ്യമായി ഒരുമിച്ച് ഉറങ്ങി, ജോനാഥൻ തന്നെ തനിച്ചാക്കി വീട്ടിലേക്ക് പോകാൻ നേരം പാം കരയാൻ തുടങ്ങി, പിന്നാലെ മക്കളെയും പേരക്കുട്ടിയെയും ജോനാഥനെ പരിചയപ്പെടുത്തിക്കൊടുത്തു.

അവർ അവനെ കണ്ടപ്പോൾ ഞെട്ടിപ്പോയി. അവർ പെട്ടന്ന് കൂട്ടുകാരെപ്പോലെയായി. പിന്നാലെ ജോനാഥന്റെ കുടുംബാം​ഗങ്ങൾ പാമിന് മെസ്സേജുകൾ അയക്കാൻ തുടങ്ങി. ജോനാഥന്റെ പലസുഹൃത്തുക്കളും പാമിനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. അവൻ നിങ്ങളെ ചതിക്കുന്നതാണെന്ന് പറഞ്ഞു. അവൻ നിങ്ങളുടെ ചെറുമകനാകാൻ പ്രായം കുറഞ്ഞവനാണെന്നും പറഞ്ഞ് പരിഹസിച്ചു. എന്നാൽ പൂർ‍ണ്ണ സപ്പോർട്ടുമായി ജോനാഥൻ പാമിനൊപ്പം നിന്നു. ഇരുവരുടെയും കുടുംബാം​ഗങ്ങളുടെ പൂർണ്ണസഹകരണത്തോടെ അറുപതുവയസ്സുകാരിയായ പാമും 21 വയസ്സുകാരനായ ജോനാഥനും പ്രണയിക്കുന്നു.സ്നേഹമാണ് പ്രധാനം.

ഭർത്താവിനെ പിടിച്ചുകെട്ടി കൂട്ടിലടച്ച് നദിയിൽ ഒഴുക്കി ഭാര്യ. നദിയിൽ മുങ്ങിത്താണ ഭർത്താവിനെ പിന്നീട് നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു.തെക്കന്‍ ചൈനയിലെ മാവോമിംഗ് നഗരത്തിൽ നിന്നാണ് ഈ പ്രതികാര വാർത്ത. സംഭവത്തിന്റെ വിഡിയോ ഇപ്പോൾ ചൈനയിൽ വൈറലാണ്.

കാമുകിയുമായി കിടക്ക പങ്കിട്ട ഭർത്താവിനെ ഭാര്യ കയ്യോടെ പിടികൂടുകയായിരുന്നു. ഇതിന് പിന്നാലെ മുള കൊണ്ട് തയാറാക്കിയ കൂട്ടിലേക്ക് കയ്യും കാലും കെട്ടിയ ഭർത്താവിനെ ഇരുത്തി നദിയിലേക്ക് വലിച്ചെറിഞ്ഞു. മൂന്നുപേർ ഭാര്യയെ സഹായിക്കാനും ഉണ്ടായിരുന്നതായി റിപ്പോർട്ടുകളുണ്ട്. അവിഹിതത്തിന് പിടിയിലാകുന്നവരെ പന്നികളെ കുടുക്കുന്ന കൂട്ടിനുള്ളിലാക്കി നദികളില്‍ വലിച്ചെറിയുന്ന ശിക്ഷാ രീതി ചൈനയിൽ പണ്ട് നിലവിലുണ്ടായിരുന്നു. ഇത്തരത്തിലാണ് ഭാര്യ വഞ്ചിച്ച ഭർത്താവിനോട് പക വീട്ടിയത്.

ഹെലിക്കോപ്റ്ററിൽ പറന്നിറങ്ങിയ വധുവിനെ കണ്ടപ്പോൾ നാട്ടുകാർക്ക് കൗതുകം. തിങ്കളാഴ്ച ഉച്ചയോടെയാണ് പഴശ്ശിരാജാ കോളേജ് ഗ്രൗണ്ടിൽ ഹെലിക്കോപ്റ്റർ ഇറങ്ങിയത്. നാട്ടുകാർ ആദ്യം കരുതിയത് രാഹുൽ ഗാന്ധി എംപി വന്നെന്നാണ്. പിന്നീടാണ് ന്യൂജെൻ കല്യാണത്തിന് വധുവിന്റെ മാസ് എൻട്രിയായിരുന്നു അതെന്ന് മനസിലായത്.

വിഐപി ആരെന്നറിയാൻ ഓടിയെത്തിയ നാട്ടുകാരുടെ മുമ്പിലൂടെ ഹെലിക്കോപ്റ്ററിൽ നിന്നിറങ്ങിയ വധുവും ബന്ധുക്കളും വിവാഹം നടക്കുന്ന ആടിക്കൊല്ലി ദേവാലയത്തിലേക്ക് പോയി.

കോവിഡിന്റെ പശ്ചാത്തലത്തിൽ വയനാട്ടിലെ വിവാഹ വേദിയിലേക്ക് മകളെ ഹെലികോപ്റ്ററിൽ എത്തിച്ച് വിവാഹം നടത്തി കർഷകൻ. വണ്ടൻമേട് ചേറ്റുകുഴി ആക്കാട്ടുമുണ്ടയിൽ ബേബിച്ചനാണ് മകൾ മരിയ ലൂക്കയെ വയനാട്ടിൽ എത്തിച്ച് പുൽപള്ളി കക്കുഴി വൈശാഖുമായുള്ള വിവാഹം നടത്തിയത്. വധുവിനൊപ്പം ബേബിച്ചനും ഭാര്യ ലിസിയും ഉൾപ്പെടെയുള്ളവർ ഇന്നലെ രാവിലെ ആമയാറിൽ നിന്നു ഹെലികോപ്റ്ററിൽ വയനാട്ടിലേക്കു പുറപ്പെട്ടു.

ബന്ധുക്കൾ ഞായറാഴ്ച രാവിലെ റോഡ് മാർഗം വയനാട്ടിൽ എത്തി വിവാഹത്തിൽ പങ്കെടുത്തു. മേയിൽ വിവാഹം നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും കോവിഡ് വ്യാപനത്തെത്തുടർന്ന് മാറ്റിവയ്‌ക്കേണ്ടി വന്നു. വയനാട്ടിലേക്കു 14 മണിക്കൂർ യാത്ര വേണ്ടിവരുമെന്നതും കോവിഡ് പ്രതിസന്ധിയുമാണ് വെല്ലുവിളിയായത്. തുടർന്നാണ് നാലര ലക്ഷം രൂപയോളം മുടക്കി ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കാൻ തീരുമാനിച്ചത്.

റായ്പൂരിൽ നിന്നും 90 കി.മീ അകലെയുള്ള അങ്കാർമോത്തി ദേവി ക്ഷേത്രത്തിലെ ആയിരങ്ങൾ പങ്കെടുക്കുന്ന ഉൽസവത്തിലാണ് വിവാഹം കഴിഞ്ഞ് കുട്ടികളില്ലാത്ത സ്ത്രീകൾക്ക് വേണ്ടിയുള്ള ഈ പ്രത്യേക ചടങ്ങ്.

ക്ഷേത്രത്തിന്റെ മുറ്റത്ത് നിരന്ന് കിടക്കുന്ന സ്ത്രീകളുടെ ശരീരത്തിലൂടെ ചവിട്ടി പൂജാരി കടന്നുപോകുന്നതാണ് ചടങ്ങ്. ആചാരത്തിന്റെ ഭാഗമായി കമിഴ്ന്ന് കിടക്കുന്ന നൂറോളം സ്ത്രീകളുടെ മുകളിലൂടെയാണ് ഇങ്ങനെ പൂജാരി നടന്നുപോവുക. ഇത്തവണയും ഒട്ടേറെ സ്ത്രീകൾ ഈ ചടങ്ങിൽ പങ്കെടുത്തു. ഇതിന്റെ വിഡിയോ ഇപ്പോൾ ദേശീയ തലത്തിൽ ചർച്ചയാവുകയാണ്. ഇത്തരത്തിൽ ചടങ്ങ് പൂർത്തിയാക്കിയാൽ കുട്ടികളുണ്ടാകാനുള്ള അനുഗ്രഹം കിട്ടുമെന്നാണ് വിശ്വാസം.

ഈ മാസം 20ന് നടന്ന ചടങ്ങിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. മാസ്കോ, സാമൂഹിക അകലമോ പാലിക്കാതെ ആയിരങ്ങളാണ് ഉൽസവത്തിൽ പങ്കെടുത്തത്. അതേസമയം ഇത്തരം ആചാരങ്ങളെ താനൊരു വിധത്തിലും പിന്തുണയ്ക്കുന്നില്ലെന്നാണ് ഛത്തീസ്ഗഡ് വനിത കമ്മീഷന്‍ ചെയർപേഴ്സൺ കിർണമയി നായിക് വ്യക്തമാക്കുന്നു. എന്നാൽ വിശ്വാസ വികാരങ്ങളെ വ്രണപ്പെടുത്താത്ത സ്ത്രീകളെ ബോധവൽക്കരിക്കാനാണ് അധികൃതരുടെ നീക്കം.

 

വെളുത്ത നിറമുള്ള മെലിഞ്ഞ പെൺകുട്ടികളെയാണ് സാധാരണ മലയാളികൾ സുന്ദരികൾ എന്ന് വിളിക്കുന്നത്. മലയാളികളുടെ സൗന്ദര്യ സങ്കല്പത്തെ പൊളിച്ചെഴുതുകയാണ് ഇന്ദുജ പ്രകാശ് എന്ന മോഡൽ. താൻ മോഡലിംഗ് രംഗത്തേക്ക് വന്നത് കറുത്തവർക്കും തടിയുള്ളവർക്കും പ്രചോദനം നൽകാൻ വേണ്ടി ആണെന്ന് ഇന്ദുജ പറയുന്നു. വലുപ്പം ഒരു പ്രശ്‌നമല്ല എന്ന തലവാചകത്തോടെ പങ്കുവെച്ച ചിത്രം പകർത്തിയത് പ്രശസ്ത ഫോട്ടോഗ്രാഫർ ശിവപ്രസാദാണ്. പ്രശസ്‌ത മോഡൽസായ ഗൗരി സിജി മാത്യൂസ്, ഇന്ദുജ എന്നിവരാണ് ഈ ഫോട്ടോഷൂട്ടിന്റെ ആശയത്തിന് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്. ഗൗരി, ഇന്ദുജ, ഷൈബു, ആദർശ് കെ മോഹൻദാസ് എന്നിവരാണ് ഫോട്ടോഷൂട്ടിൽ മോഡലുകളായി എത്തിയിരിക്കുന്നതും. പ്രണയം എന്നത് നിറമോ ലിംഗഭേദമോ അതിര് തീര്‍പ്പിക്കുന്ന ഒന്നല്ല എന്ന തീമിൽ മഹാദേവൻ തമ്പി ഒരുക്കിയ ഫോട്ടോഷൂട്ടിലൂടെയും പ്രശസ്തയാണ് ഗൗരി. വേട്ടക്കാരിയുടെ വേഷത്തിലാണ് ഇന്ദുജ എത്തുന്നത്. അരുവിയുടെ വക്കിൽ ഇരിക്കുന്നതാണ് ചിത്രം. പച്ചക്കറിയിൽ നിറച്ച ഫോട്ടോഷൂട്ടാണ് അത്.

ഇന്ദുജയുടെ വാക്കുകൾ:

139 കിലോ ആയിരുന്നു മുൻപ് എന്റെ ഭാരം. അന്നേരം ചെറിയ അപകർഷതാ ബോധമൊക്കെ തലപൊക്കിയിട്ടുണ്ട്. ഇന്ന് 108 കിലോയിൽ എത്തി നിൽക്കുമ്പോൾ തടി എന്റെ സ്വപ്‌നങ്ങൾക്ക് തടസമാകുന്നില്ല. ആ ചിത്രങ്ങളിൽ നിങ്ങൾ കാണുന്നത് എന്റെ മനസാണ്. തടിച്ച ശരീരങ്ങളെ കോമാളിയായി കാണുന്നവർ ചിലപ്പോൾ അതു കണ്ടുവെന്നു വരില്ല. 108 കിലോ ശരീരഭാരവും വച്ച് ഉടുമ്പൻ ചോലയിലെ കുന്നും മലയും ചെരിവും താണ്ടി ഞാനെത്തിയത് എന്റെ ആഗ്രഹങ്ങൾക്കും സ്വപ്‌നങ്ങൾക്കും വേണ്ടിയാണ്. എന്നെ അവിടെ എത്തിച്ചതും അതേ മനസാണ്.

 

ബീച്ചിൽ എത്തിയ വിനോദ സഞ്ചാരികൾ നോക്കിനിൽക്കെ കൂറ്റൻ മലയിടിഞ്ഞ് കടലിലേക്ക് പതിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. സ്‌പെയിനിലെ കാനറി ദ്വീപിലുള്ള ലാ ഗോമേറ ബീച്ചിലാണ് സംഭവം നടന്നത്. കടലിന് അഭിമുഖമായി നിൽക്കുന്ന മലയുടെ ഒരു ഭാഗം പെട്ടന്ന് അടർന്ന് താഴേക്ക് പതിക്കുകയായിരുന്നു. അതേസമയം ആളപായം ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

നേരത്തെ മലയിൽ വിള്ളൽ കണ്ടതിനാൽ ആളുകളെ ആ ഭാഗത്തേക്ക് പ്രവേശിപ്പിച്ചിരുന്നില്ല. അതേസമയം നിരവധി വാഹനങ്ങൾ അവിടെ പാർക്ക് ചെയ്തിട്ടുണ്ടായിരുന്നുവെന്നാണ് അവിടെ ഉണ്ടായിരുന്ന ദൃക്‌സാക്ഷികൾ പറയുന്നത്. കാനറി ദ്വീപിന്റെ പ്രസിഡന്റ് ഏയ്ഞ്ചൽ നിക്ടർ ടോറസ് ആണ് അപകടത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.

ദ്വീപിന്റെ അടുത്ത് റിസോർട്ടിൽ താമസിക്കുന്നവരാണ് മല ഇടിഞ്ഞു വീഴുന്നതിന്റെ ദൃശ്യങ്ങൾ വീഡിയോയിൽ പകർത്തിയത്. അതേസമയം അപകടത്തിന് ശേഷം ഉടൻ തന്നെ സുരക്ഷാ പ്രവർത്തകർ എത്തി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു.

 

വിവാഹം കഴിഞ്ഞ് ഒന്‍പതു വർഷങ്ങൾക്കു ശേഷമാണ് നിർമാതാവായ നിധി പർമർ ഹിരനന്ദിനിക്കും ഭർത്താവ് തുഷാറിനും കുഞ്ഞ് പിറന്നത്. 2020 ഫെബ്രുവരി 20നാണ് ഇവർക്ക് ആൺകുഞ്ഞു പിറന്നത്. ഇപ്പോൾ നിധിയുടെ പുതിയ തീരുമാനം കേട്ട് അഭിനന്ദിക്കുകയാണ് സോഷ്യൽ മീഡിയ. കുഞ്ഞിനു നൽകിയ ശേഷമുള്ള മുലപ്പാൽ ആവശ്യമുള്ള മറ്റു കുഞ്ഞുങ്ങൾക്ക് നൽകുകയാണ് നിധി.

‘കുഞ്ഞിന് ആവശ്യത്തിനു നൽകിയ ശേഷവും മുലപ്പാൽ ഒഴുകിക്കൊണ്ടിരുന്നു. അപ്പോഴാണ് ഞാൻ ഇങ്ങനെ ഒരു തീരുമാനം എടുത്തത്. മുലപ്പാൽ എടുത്ത് റഫ്രിജറേറ്ററിൽ സൂക്ഷിച്ചാൽ മൂന്നോ നാവോ മാസം ഉപയോഗിക്കാമെന്ന് ഇന്റർനെറ്റില്‍ നോക്കിയപ്പോൾ എനിക്ക് മനസ്സിലായി. അങ്ങനെയാണ് മുലപ്പാൽ ശേഖരിച്ച് സൂക്ഷിക്കാൻ തുടങ്ങിയത്. എന്നാൽ കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ഫ്രീസർ നിറഞ്ഞു. അപ്പോൾ വീണ്ടും ആശങ്കയിലായി. ഇന്റർനെറ്റിൽ നോക്കിയപ്പോൾ ഫേസ്പാക്കായും മറ്റും മുലപ്പാൽ ഉപയോഗിക്കുന്നതായി കണ്ടു. മാത്രമല്ല, മുലപ്പാൽ കുഞ്ഞിനെ കുളിപ്പിക്കാനും കാൽ കഴുകാനുമെല്ലാം ഉപയോഗിക്കുമെന്ന് എന്റെ ചില സുഹൃത്തുക്കൾ പറഞ്ഞു. പക്ഷേ, എന്തുകൊണ്ടോ എനിക്ക് അതിനോട് യോജിക്കാനായില്ല. അത് ക്രൂരതയാണെന്ന് എനിക്ക് തോന്നി. അങ്ങനെയാണ് മുലപ്പാൽ വിൽക്കാൻ തീരുമാനിച്ചത്.’– നിധി പറയുന്നു.

മു‌ംബൈയിലെ സൂര്യ ആശുപത്രിയിലേക്കാണ് നിധി തന്റെ മുലപ്പാൽ നൽകുന്നത്. 2019 മുതൽ ആശുപത്രിയിൽ ബ്രസ്റ്റ് മിൽക്ക് ബാങ്ക് നിലവിലുണ്ട്. ലോക്ഡൗൺ തുടങ്ങിയതിനു ശേഷം ആവശ്യത്തിന് പാൽ ലഭിക്കാത്ത അവസ്ഥയുണ്ടായിരുന്നു. ‘ബാന്ദ്രയിലെ വനിതാ ശിശുക്ഷേമ ആശുപത്രിയിലുള്ള എന്റെ ഗൈനക്കോളജിസ്റ്റുമായി ഇക്കാര്യം സംസാരിച്ചു. അവരാണ് സൂര്യ ആശുപത്രിയിലേക്ക് പാൽ നൽകാൻ പറഞ്ഞത്. 20 പാക്കറ്റ് പാൽ എന്റെ കയ്യിൽ ഉണ്ടായിരുന്നു. ഒരു കുഞ്ഞ് വീട്ടിലുള്ളതിനാൽ കോവിഡ് പടരുന്ന സാഹചര്യത്തിൽ ആശുപത്രിയിലേക്ക് പാൽ എത്തിക്കാൻ എനിക്ക് പ്രയാസമായിരുന്നു. എന്നാൽ ആശുപത്രി അധികൃതർ വീട്ടിൽ വന്ന് പാൽ ശേഖരിക്കാൻ സന്നദ്ധതകാണിച്ചു’– നിധി വ്യക്തമാക്കി.

ആൺകുട്ടിയായി ജനിച്ച് വളർന്ന ട്രാൻസ്ജെന്റർ വിഭാഗത്തിൽപെട്ടയാൾ ഗർഭിണിയെന്ന് വാർത്ത. പെർസിസ്റ്റന്റ് മുള്ളേറിയൻ ഡക്ട് സിൻഡ്രോം (PMDS)എന്ന അപൂർവ അവസ്ഥയാണ് മൈക്കി ചാനൽ എന്ന 18 കാരന്റേത്. പുരുഷ ലൈംഗികാവയവവും സ്ത്രീ പ്രത്യുത്പാദന അവയവങ്ങളും ഗർഭപാത്രവും ഉള്ള അവസ്ഥയാണിത്. ഫലോപ്യൻ ട്യൂബ്, ഗർഭപാത്രം, വളർച്ചയെത്താത്ത യോനി നാളം എന്നിവ ശരീരത്തിലുണ്ടാകും.

ലൈംഗിക ബന്ധത്തിന് ശേഷവും മൂത്രമൊഴിക്കുമ്പോഴും ഉള്ള അസാധാരണ അനുഭവങ്ങളെ തുടർന്നാണ് മൈക്കി ഡോക്ടറെ സമീപിക്കുന്നത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് PMDS എന്ന അവസ്ഥയാണ് മൈക്കിയുടേത് എന്ന് കണ്ടെത്തിയത്.

ഈ അവസ്ഥയിൽ ട്യൂമർ, ക്യാൻസർ സാധ്യത കൂടുതലായതിനാൽ സർജറി നടത്തി യൂട്രസ് നീക്കം ചെയ്യാൻ ഡോക്ടർമാർ മൈക്കിയെ ഉപദേശിച്ചിരുന്നു. എന്നാൽ തന്റെ പുരുഷ പ്രത്യുത്പാദന അവയവങ്ങൾ വന്ധ്യതയിലാണെന്ന് മനസ്സിലാക്കിയ മൈക്കി ഉടൻ തന്നെ ഒരു കുഞ്ഞിന് ജന്മം നൽകാൻ തീരുമാനിക്കുകയായിരുന്നു.

കുഞ്ഞുണ്ടാകണമെന്ന ആഗ്രഹം ഉള്ളതിനാലാണ് താൻ ഇത്തരത്തിൽ ഒരു തീരുമാനം എടുത്തതെന്ന് മൈക്കി പറയുന്നു. കുട്ടിക്കാലം മുതൽ പാവകളെ താലോലിച്ചാണ് വളർന്നത്. മുതിർന്നാൽ കുഞ്ഞ് വേണമെന്ന് ആഗ്രഹിച്ചിരുന്നു. അതിനാൽ ഗർഭം ധരിക്കാൻ അവസരമുണ്ടെന്ന് അറിഞ്ഞപ്പോൾ അതിന് തയ്യാറെടുക്കുകയായിരുന്നു.-മൈക്കി പറയുന്നു. തുടർന്ന് ഫെർട്ടിലിറ്റി പ്രക്രിയയ്ക്ക് വിധേയനാകുകയായിരുന്നു. യോനീ കവാടം ഇല്ലാത്തതിനാൽ ദാതാവിന്റെ സ്പേം നേരിട്ട് കുത്തിവെക്കുകയായിരുന്നു.

ഇപ്പോൾ നാല് മാസം ഗർഭിണിയാണ് മൈക്കി. PMDS എന്ന അവസ്ഥയെ കുറിച്ച് ബോധവത്കരണം നടത്തുകയാണ് മൈക്കിയുടെ ലക്ഷ്യം. തന്നെ പോലുള്ളവരോട് സമൂഹം പുലർത്തുന്ന തെറ്റായ കാഴ്ച്ചപ്പാടുകളും മുൻവിധികളും മാറണമെന്നും മൈക്കി ആഗ്രഹിക്കുന്നു.

മൈക്കിയെ ഗർഭാവസ്ഥയിലുള്ളപ്പോൾ നടത്തിയ പരിശോധനയിൽ പെൺകുഞ്ഞാണെന്നായിരുന്നു ഡോക്ടർമാർ അമ്മയെ അറിയിച്ചിരുന്നത്. എന്നാൽ ആൺകുട്ടിയായി ജനിച്ചപ്പോൾ ഡോക്ടർമാരും അമ്പരന്നിരുന്നുവെന്ന് മൈക്കി പറയുന്നു.

കുട്ടിക്കാലത്ത് ആൺകുട്ടിയായുള്ള അവസ്ഥയിൽ അസ്വസ്ഥയായിരുന്നു മൈക്കി. അമ്മയുടെ ലിപ്സ്റ്റിക്കും ആന്റിയുടെ പേഴ്സുമെല്ലാം ഉപയോഗിച്ച് കളിക്കാനായിരുന്നു തനിക്ക് താത്പര്യം. ഒരിക്കലും ഒരു പുരുഷനെ പോലെ ആയിരുന്നില്ല താൻ ചിന്തിച്ചതും തന്റെ ശരീരഭാഷയും സ്വഭാവവുമെല്ലാം സ്ത്രീകളുടേതു പോലെയായിരുന്നുവെന്നും മൈക്കി പറയുന്നു.

RECENT POSTS
Copyright © . All rights reserved