ഇറ്റലിയിലാണ് സംഭവം, രക്ഷിച്ചത് ഒരു ജീവൻ. നിർണായക സമയത്ത് ജീവൻ രക്ഷാ ശസ്ത്രക്രിയയ്ക്കായി അവയവം എത്തിക്കാൻ ആഡംബര സ്പോർട്സ് കാർ ഉപയോഗിച്ച പൊലീസ്. ഒരു രോഗിയുടെ ജീവൻ രക്ഷിക്കാൻ വൃക്കയുമായി ഇറ്റാലിയൻ പൊലീസ് പാഞ്ഞത് ആഡംബര വാഹനമായ ലംബോർഗിനിയിൽ.
ഇറ്റലിയിലെ വടക്കൻ നഗരമായ പഡോവായിൽ നിന്ന് രാജ്യത്തിന്റെ തെക്ക് ഭാഗത്തുള്ള റോമിലെ ജെമെല്ലി ആശുപത്രിയിലേക്ക് ലംബോർഗിനി ഹുറാകാൻ LP610-4 വാഹനത്തിൽ ഇറ്റാലിയൻ പൊലീസ് ഡ്രൈവ് ചെയ്തത് 500 കിലോമീറ്റർ. മണിക്കൂറിൽ 230 കിലോമീറ്റർ വേഗതയിലാണ് പൊലീസ് വാഹനം ഓടിച്ചത്.
സാധാരണ ആറു മണിക്കൂർ സമയം വേണം ഇത്രയും ദൂരം യാത്ര ചെയ്യാൻ. എന്നാൽ, ഇത്തവണ വെറും രണ്ടു മണിക്കൂർ സമയം കൊണ്ടാണ് വൃക്കയുമായി പൊലീസ് ലംബോർഗിനിയിൽ പാഞ്ഞെത്തിയത്.
അതേസമയം, വൃക്കയ്ക്കായി കാത്തിരിക്കുന്ന രോഗിക്ക് യഥാസമയം അവയവം എത്തിക്കാൻ പ്രാദേശിക അധികാരികൾക്ക് കഴിയില്ലെന്ന് വ്യക്തമായതോടെ അധികൃതർ മുന്നോട്ട് വരികയായിരുന്നെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അതേസമയം, അവയവങ്ങൾ, പ്ലാസ്മ, വാക്സിനുകൾ എന്നിവ രാജ്യത്തിന്റെ ഒരു ഭാഗത്ത് നിന്ന് മറ്റൊരു ഭാഗത്തേക്ക് കൊണ്ടു പോകാൻ സഹായിക്കുക എന്നതാണ് ലംബോർഗിനിയുടെ ധർമമെന്നും അല്ലാതെ കാറോട്ട മത്സരത്തിൽ പങ്കെടുക്കലല്ലെന്നും പ്രാദേശിക പൊലീസ് പറഞ്ഞു.
ഒരു ജീവൻ രക്ഷിക്കാൻ സൂപ്പർ പവറുകളുടെ ആവശ്യമില്ലെന്നും ഒത്തൊരുമയും സാങ്കേതികവിദ്യയും കാര്യക്ഷമതയും മതിയെന്നും ഇറ്റാലിയൻ പൊലീസ് ഓൺലൈനിൽ കുറിച്ചു.
This Lamborghini helped deliver a kidney for emergency transplant pic.twitter.com/szXD1ieSwq
— Reuters (@Reuters) November 7, 2020
വെളുത്ത് മെലിഞ്ഞിരിക്കുന്നവരെയാണ് പൊതുവേ മലയാളികൾ സൗന്ദര്യമുള്ളവരായി കണക്കാക്കുന്നത്. മലയാളത്തിൽ പ്രത്യക്ഷപ്പെടുന്ന പരസ്യങ്ങളിലും ഫോട്ടോഷൂട്ടുകളിലും ഉള്ള പെൺകുട്ടികളെ കാണുമ്പോഴേ ഈ കാര്യം അടിവരയിട്ട് ഉറപ്പിക്കാം. മലയാളികളുടെ ഈ അഭിരുചി മുതലെടുത്ത് കൊണ്ട് പരസ്യ കമ്പനിക്കാർ വീണ്ടും വീണ്ടും ഇത് പോലെയുള്ള പെൺകുട്ടികളെ മാത്രമാണ് മോഡലിങ്ങിനായി ക്ഷണിക്കുന്നതും.
ഇപ്പോഴിതാ മലയാളികളുടെ സ്ഥിര സൗന്ദര്യ സങ്കൽപ്പങ്ങളെ തച്ചുടച്ചിരിക്കുകയാണ് ഇന്ദുജ പ്രകാശ് എന്ന മോഡൽ. താൻ ഈ രംഗത്തേക്ക് വന്നത് കറുത്ത നിറമുള്ളവർക്കും താടിയുള്ളവർക്കും എല്ലാം പ്രചോദനം നൽകാൻ വേണ്ടിയാണെന്ന് ഇന്ദുജ പറഞ്ഞു.
വലുപ്പം ഒരു പ്രശ്‌നമല്ല എന്ന തലവാചകത്തോടെ പങ്കുവെച്ച ചിത്രം പകര്‍ത്തിയത് പ്രശസ്ത ഫോട്ടോഗ്രാഫര്‍ പ്രശാന്ത് ബാലചന്ദ്രനാണ്. വേട്ടക്കാരിയുടെ വേഷത്തിലാണ് ഇന്ദുജ എത്തുന്നത്അ രുവിയുടെ വക്കില്‍ ഇരിക്കുന്നതാണ് ചിത്രം.
139 കിലോ ആയിരുന്നു മുന്‍പ് എന്റെ ഭാരം. അന്നേരം ചെറിയ അപകര്‍ഷതാ ബോധമൊക്കെ തലപൊക്കിയിട്ടുണ്ട്. ഇന്ന് 108 കിലോയില്‍ എത്തി നില്‍ക്കുമ്പോള്‍ തടി എന്റെ സ്വപ്‌നങ്ങള്‍ക്ക് തടസമാകുന്നില്ല. ആ ചിത്രങ്ങളില്‍ നിങ്ങള്‍ കാണുന്നത് എന്റെ മനസാണ്. തടിച്ച ശരീരങ്ങളെ കോമാളിയായി കാണുന്നവര്‍ ചിലപ്പോള്‍ അതു കണ്ടുവെന്നു വരില്ല. 108 കിലോ ശരീരഭാരവും വച്ച് ഉടുമ്പന്‍ ചോലയിലെ കുന്നും മലയും ചെരിവും താണ്ടി ഞാനെത്തിയത് എന്റെ ആഗ്രഹങ്ങള്‍ക്കും സ്വപ്‌നങ്ങള്‍ക്കും വേണ്ടിയാണ്. എന്നെ അവിടെ എത്തിച്ചതും അതേ മനസാണെന്ന് ഇന്ദുജ പറഞ്ഞു
https://www.facebook.com/induja.prakash.3/posts/1113205162432593
കുടുംബസമേതം പിറന്നാൾ ആഘോഷിച്ച സന്തോഷത്തിലാണ് മല്ലിക സുകുമാരൻ. മക്കളായ പൃഥ്വിരാജ്, ഇന്ദ്രജിത്ത് എന്നിവർ ഷൂട്ടിംഗ് തിരക്കിലാണ് അമ്മയുടെ പിറന്നാൾ ആശംസിക്കാറുള്ളത്. എന്നാൽ, ഇത്തവണ മക്കളും മരുമക്കളും കൊച്ചുമക്കളുമെല്ലാം ഒത്തുചേർന്ന് മല്ലികയുടെ പിറന്നാൾ ആഘോഷമാക്കി. പിറന്നാൾ ആശംസകളിൽ വേറിട്ടുനിൽക്കുന്നത് കൊച്ചുമകൾ പ്രാർത്ഥന ഇന്ദ്രജിത്തിന്റേതാണ്. മല്ലികയും പ്രാർത്ഥനും നൃത്തം ചെയ്യുന്ന വീഡിയോയാണ് ആശംസയ്‌ക്കൊപ്പം പങ്കുവെച്ചിരിക്കുന്നത്.
‘ഏറ്റവും കൂളായ മുത്തശ്ശിക്ക് ജന്മദിനാശംസകൾ, എന്നെക്കാൾ വേഗത്തിൽ ഈ ടിക്ടോക്ക് നൃത്തങ്ങൾ മുത്തശ്ശി പഠിച്ചു. വളരെയധികം സ്നേഹം’- വീഡിയോ പങ്കുവെച്ചുകൊണ്ട് പ്രാർത്ഥന കുറിക്കുന്നു. അതേസമയം, മല്ലിക സുകുമാരന്റെ പിറന്നാൾ ആഘോഷത്തിൽ മക്കൾ കുടുംബസമേതം പങ്കെടുത്തു. ആഘോഷ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു.
കഴിഞ്ഞ ദിവസമായിരുന്നു ഇന്ദ്രജിത്തിന്റേയും പൂർണിമയുടെയും മകൾ പ്രാർത്ഥനയുടെ പിറന്നാൾ കുടുംബം ആഘോഷമാക്കിയത്. അന്ന് പ്രാർത്ഥനയ്ക്ക് വളരെ ഹൃദ്യമായൊരു ആശംസയാണ് മല്ലിക സുകുമാരൻ അറിയിച്ചത്. ‘അമ്മൂമ്മയുടെ പ്രാർത്ഥന മോൾക്ക് ഇന്ന് പതിനാറാം ജന്മദിനം… സൗന്ദര്യത്തിൻ്റേയോ , പരിഷ്ക്കാരങ്ങളുടേയോ ആലങ്കാരിക ഭാഷ അമ്മൂമ്മക്കറിയില്ല…. ഒന്നറിയാം… അച്ഛച്ഛന് പ്രിയപ്പെട്ട ഗാനങ്ങൾ പാടി ഞാൻ ഉറക്കിയിരുന്ന എൻ്റെ പാത്തുമോൾ ഇന്ന് കൗമാരത്തിലേക്ക് കടക്കുന്നത് സന്തോഷത്തോടെ കാണുന്നു…. എൻ്റെ കുടുംബത്തിലെ ആദ്യത്തെ പേരക്കിടാവ്….. പാത്തുക്കുട്ടാ…. അമ്മൂമ്മയുടെ പ്രാർത്ഥനയും അനുഗ്രഹാശിസ്സുകളും…’- മല്ലിക സുകുമാരന്റെ വാക്കുകൾ.
1954- ല്‍ കൈനിക്കര മാധവന്‍പിള്ളയുടെയും ശോഭയുടെയും നാലാമത്തെ മകളായിട്ടാണ് മല്ലിക സുകുമാരന്റെ ജനനം. ചലച്ചിത്രരംഗത്തും സീരിയല്‍ രംഗത്തും നിറസാന്നിധ്യമാണ് താരം.1974-ല്‍ ജി അരവിന്ദന്‍ സംവിധാനം നിര്‍വ്വഹിച്ച ‘ഉത്തരായനം’ എന്ന സിനിമയിലൂടെയായിരുന്നു ചലച്ചിത്രരംഗത്തേക്കുള്ള മല്ലികയുടെ അരങ്ങേറ്റം.
നിയന്ത്രണം തെറ്റി പാഞ്ഞ മെട്രോ ട്രെയിനിന് രക്ഷയായി ‘തിമിംഗലത്തിന്റെ വാല്‍’. ‘സേവ്ഡ് ബൈ എ വെയ്ല്‍സ് ടെയ്ല്‍’ എന്ന നാമത്തില്‍ പണികഴിപ്പിച്ച പ്രതിമയാണ് അക്ഷരാര്‍ത്ഥത്തില്‍ തുണച്ചത്. ട്രെയിനില്‍ യാത്രക്കാര്‍ ഇല്ലാതിരുന്നത് വലിയ ദുരന്തം ആണ് മാറിപോയത്.
റോട്ടര്‍ഡാമിലാണ് അമ്പരപ്പിക്കുന്ന സംഭവം. നിയന്ത്രണം തെറ്റി പാളത്തിന്റെ അറ്റത്തേക്കാണ് വണ്ടി ഓടിയെത്തിയത്. അറ്റത്തുണ്ടായിരുന്ന പ്രതിമയില്‍ തട്ടി താഴേക്ക് പതിക്കാതെ വണ്ടി തലനാരിഴയ്ക്ക് നില്‍ക്കുകയായിരുന്നു.
തീവണ്ടിയുടെ നില്‍പ് തികച്ചും കാവ്യാത്മമായി തോന്നുന്നതായി ആര്‍ക്കിടെക്ടും കലാകാരനുമായ മാര്‍ടെന്‍ സ്ത്രൂയിജ് അഭിപ്രായപ്പെട്ടു. എന്നാല്‍ തീവണ്ടിയുടെ ഭാരം താങ്ങാന്‍ പ്രതിമയ്ക്കായത് ഭാഗ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിഹാറിലെ ഭഗൽപൂർ എന്ന സ്ഥലത്ത് നിന്നുമാണ് ഈ വാർത്ത വരുന്നത്. പ്രശസ്തമായ ഒരു ഹോട്ടൽ ഉണ്ട് ഇവിടെ. മൂന്നുനില കെട്ടിടമാണ്. കെട്ടിടത്തിന്റെ ഏറ്റവും മുകളിൽ ടെറസിൽ ആയി നിലകൊള്ളുന്നത് ഒരു മഹീന്ദ്ര സ്കോർപിയോ വണ്ടി ആണ്. ആനയ്ക്ക് നെറ്റിപ്പട്ടം കെട്ടിയ പോലെയാണ് ഹോട്ടലിന് ഈ വണ്ടി ഇപ്പോൾ. എന്താണ് സംഭവം എന്നറിയാതെ നാട്ടുകാർ പലരും ഹോട്ടലിൽ കയറി അന്വേഷിച്ചു. അപ്പോഴാണ് എന്താണ് സംഭവം എന്ന് നാട്ടുകാർക്ക് പോലും മനസ്സിലാകുന്നത്. പിന്നീട് ഈ വാർത്ത സമൂഹമാധ്യമങ്ങളിൽ കാട്ടുതീപോലെ പടർന്നു. വാർത്തയുടെ സത്യാവസ്ഥ എന്താണെന്ന് അറിഞ്ഞപ്പോൾ സാക്ഷാൽ മഹീന്ദ്ര മുതലാളി പോലും ഞെട്ടി.
ഇൻതസാർ ആലം എന്ന വ്യക്തിയുടെ ഹോട്ടൽ ആണ് ഇത്. സ്കോർപിയോ ആയിരുന്നു ഇദ്ദേഹം ഉപയോഗിച്ച ജീവിതത്തിലെ ആദ്യത്തെ വണ്ടി. അതുകൊണ്ടുതന്നെ ആ വണ്ടിയോട് വൈകാരികമായ ഒരു അടുപ്പം കൂടി ഇദ്ദേഹത്തിന് ഉണ്ടായിരുന്നു. അതുകൊണ്ടാണ് വണ്ടിയുടെ മോഡലിൽ ഒരു വാട്ടർടാങ്ക് പണികഴിപ്പിക്കുകയും അത് ഹോട്ടലിന് മുകളിൽ ഒത്ത നടുവിലായി സ്ഥാപിക്കുകയും ചെയ്തത്. ഇയാളുടെ ആദ്യത്തെ വണ്ടിയുടെ അതേ നമ്പർപ്ലേറ്റ് തന്നെയാണ് വാട്ടർ ടാങ്കും ഇപ്പോൾ ഉപയോഗിച്ചിരിക്കുന്നത് എന്നാണ് നാട്ടുകാർ പറയുന്നത്.
ഇദ്ദേഹത്തിൻറെ ഭാര്യയാണ് ഇത്തരത്തിൽ ഒരു ആശയം ഇദ്ദേഹത്തിന് നൽകിയത്. ഒരിക്കൽ ആഗ്രയിൽ പോയപ്പോൾ സമാനമായ ഒരു ആശയം അവിടെ കണ്ടതിനുശേഷമാണ് ഭാര്യ ഈ കാര്യം ഭർത്താവിനോട് പറഞ്ഞത്. എന്നാൽ ഉടൻ തന്നെ ഇത്തരത്തിൽ ഒരു വാട്ടർ ടാങ്ക് നിർമ്മിക്കുവാൻ മുൻകൈയെടുത്തത് ഭർത്താവ് തന്നെ. കുടുംബത്തിനു മുഴുവൻ വൈകാരികമായി അടുപ്പമുള്ള ഒരു വണ്ടിയാണ് മഹീന്ദ്ര സ്കോർപിയോ. ആഗ്രയിൽ നിന്നും തൊഴിലാളികൾ എത്തിയാണ് ഈ വാട്ടർടാങ്ക് പണികഴിപ്പിച്ചത്. ഏകദേശം രണ്ടര ലക്ഷം രൂപയാണ് ഈ വാട്ടർടാങ്ക് നിർമിക്കുന്നതിനു വേണ്ടി ഇദ്ദേഹം ചിലവാക്കിയ തുക.
എന്നാൽ ഇപ്പോൾ ഏറ്റവും രസകരമായ വാർത്ത ഇതൊന്നുമല്ല. വാർത്ത സമൂഹമാധ്യമങ്ങളിൽ പരന്നതോടെ എല്ലാരും ഇയാളെ അഭിനന്ദിക്കുകയും പ്രശംസിക്കുകയും ചെയ്തു. അങ്ങനെ ഈ വിവരം സാക്ഷാൽ ആനന്ദ് മഹീന്ദ്ര വരെ അറിഞ്ഞു. ഇത്തരത്തിൽ ഒരു ആശയം നടപ്പാക്കിയതിന് ഇന്തസാറിന് ഒരു സലാം നൽകുകയുംചെയ്തു ആനന്ദ് മഹീന്ദ്ര. മഹീന്ദ്ര സ്കോർപിയോ എന്ന വണ്ടിയോട് ഇദ്ദേഹം കാണിക്കുന്ന സ്നേഹത്തിന് നന്ദിയുണ്ട് എന്നും ആനന്ദ് മഹീന്ദ്ര ട്വിറ്ററിൽ കൂട്ടിച്ചേർത്തു. മഹീന്ദ്ര ഗ്രൂപ്പ് ചെയർമാനാണ് ആനന്ദ് മഹീന്ദ്ര. ഇദ്ദേഹം കൂടി ട്വിറ്ററിൽ ഈ വാർത്ത ഷെയർ ചെയ്തതോടെ അക്ഷരാർത്ഥത്തിൽ ഒരു സൂപ്പർ സ്റ്റാറായി മാറിയിരിക്കുകയാണ് ബിഹാർ സ്വദേശി ഇന്തസാർ ആലം.
ആ ഭീമൻ മരം മുറിച്ചുവർക്കു മരത്തിനുള്ളിൽ കണ്ട കാഴ്ച വീശ്വസിക്കാനായില്ല.ജോർജിയിൽ പതിവ് പോലെ മരം വെട്ടുകാർ മരം മുറിച്ചു കൊണ്ടിരിക്കുകയായിരുന്നു.അപ്പോൾ ആയിരുന്നു കൂടെ ഉള്ള ആളിന്റെ നിലവിളി കേൾക്കുന്നത്.ഓടി ചെന്ന് നോക്കിയവർ ഞെട്ടി.മുറിച്ചിട്ട മരത്തിനു നടുവിൽ വിചിത്ര ജീവിയുടെ ശവ ശരീരം. അവർക്ക് എന്ത് ചെയ്യണം എന്ന് അറിയുന്നില്ല.അവർ ആനിമൽ എക്‌സ്‌പേസിനെ വിളിച്ചപ്പോഴാണ് ആ സത്യം അറിയുന്നത്.അത് ഒരു നായയുടെ ശവ ശരീരമാണ്.

പക്ഷെ ആ നായ എങ്ങനെ ഈ വൻ മരത്തിന്റെ നടുവിൽ പെട്ടു.ഇത്രേ കാലം ആയിട്ടും എ നായയുടെ ശവ ശരീരം അഴുകാത്തതു എന്ത്.ഇങ്ങനെ ഉള്ള ചോദ്യം അവരെ അലട്ടി.അത് കൊണ്ട് തന്നെ അവർ ആ മരം കഷ്ണങ്ങൾ ആയി മുറിക്കണ്ട എന്ന് തീരുമാനിക്കുകയും ഇതിന്റെ സത്യാവസ്ഥ അറിയാൻ ആനിമൽ എക്സ്പെട്സിനു നൽകുകയും ചെയ്തു.അതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ എക്‌സ്പറ്റ്സ് ആ നായയുടെ ശവ ശരീരത്തിന് നാല്പത് വർഷത്തിന് അപ്പുറം പഴക്കം ഉണ്ട് എന്ന് കണ്ടെത്തി.എങ്ങനെ ആണ് ഈ നായ മരത്തിന്റെ നടുവിൽ വന്നത് എന്ന ചോദ്യത്തിന് അവർ നൽകിയ ഉത്തരം ഇങ്ങനെ.ഈ മരത്തിന്റെ നടുവിൽ പൊള്ള ആയിരുന്നു.ഇത് ഒരു വേട്ട നായ ആണ്.അണ്ണാനെയോ മറ്റു ഏതോ ജീവിയെ പിടിക്കാൻ ഓടിക്കുന്നതിനു ഇടക്ക് ഈ നായ ഇരുപത് അടിയോളം പൊക്കത്തിൽ മരത്തിൽ കയറുകയും എ പൊത്തിൽ വീഴുകയാണ് ചെയ്തത്.തിരിഞ്ഞുനോക്കാനാകാതെ നായ മരിച്ചു.
പല തവണ ബ്രേക്ക് ഡൗണാവുകയും മെഴ്‌സിഡ്‌സ് ഡീലേഴ്‌സ് റിപ്പയര്‍ ചെയ്യുകയും ചെയ്തിട്ടും ശരിയാകാത്തതിനെ തുടര്‍ന്ന് ദേഷ്യം വന്ന യൂടൂബര്‍ തന്റെ കാര്‍ കത്തിച്ചു. 2.4 കോടി രൂപ വില വരുന്ന മെഴ്‌സിഡസ് എഎംജി ജിടി 63 എസ് ആണ് റഷ്യന്‍ യൂടൂബറായ മിഖായേല്‍ ലിത്വിന്‍ കത്തിച്ചത്. ഒരു വയലിന് നടുവിലിട്ട് കാര്‍ കത്തിക്കുന്ന വീഡിയോ ലക്ഷക്കണക്കിനാളുകളാണ് മിഖായേല്‍ ലിത്വിന്‌റെ ഫേസ്ബുക്ക് ചാനലില്‍ കണ്ടത്.
അഞ്ച് തവണ റിപ്പയറിനായി കാര്‍ അയച്ചുകൊടുത്തിരുന്നു. എന്നാല്‍ ഈ റിപ്പയറുകളൊന്നും ഫലമുണ്ടാക്കിയില്ല. 40 ദിവസത്തോളം ഈ കാര്‍ റിപ്പയര്‍ ചെയ്തിരുന്നു. ഒരു സര്‍വീസില്‍ ടര്‍ബൈന്‍ മാറ്റി. ഇത് ജര്‍മ്മനിയില്‍ നിന്ന് വരുത്തിയതാണ്. ആറാം തവണയും ബ്രേക്ക് ഡൗണായി മെഴ്‌സിഡസ് ഡീലേഴ്‌സിനെ വിളിച്ചപ്പോള്‍ അവര്‍ ഫോണെടുത്തില്ല. തുടര്‍ന്നാണ് പ്രതിഷേധത്തിന്റെ ഭാഗമായി മിഷ എന്നറിയപ്പെടുന്ന മിഖായേല്‍ ലിത്വിന്‍ കാര്‍ കത്തിച്ചത്.
‘സേവ് ദ ഡേറ്റ്’ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്ന ഫോട്ടോഷൂട്ടുകൾ. വ്യത്യസ്ത തരം പ്രമേയം ആണ് പ്രത്യേകത. എന്നാലിപ്പോൾ ഒരു വിവാഹത്തിന്റെ ചിത്രങ്ങളാണ് വൈറലാകുന്നത്. പക്ഷേ ‘സേവ് ദ ഡേറ്റ’ല്ല.
പ്രളയത്തില്‍ കര കവിഞ്ഞൊഴുകുന്ന പുഴ മുറിച്ചുകടന്ന് വിവാഹച്ചടങ്ങിനായി പള്ളിയിലേക്ക് പോകുന്ന വധുവും വരനും. വിവാഹം നിശ്ചയിച്ചിട്ട് മാസങ്ങളായിരുന്നു. ഇതിനിടെ തികച്ചും അപ്രതീക്ഷിതമായാണ് പ്രളയത്തിന്റെ വരവ്. വിവാഹം മാറ്റിവയ്ക്കാനുമാകില്ല. ഫിലിപ്പീൻസിലാണ് കൗതുകക്കാഴ്ച.
റോനിൽ ഗുലീപ്പയും ജെസീൽ മസ്വേലയും സാഹസികമായി പുഴകടന്ന് പള്ളിയിലെത്തുകയായിരുന്നു. കൂട്ടിന് വീട്ടുകാരും സുഹൃത്തുക്കളും. ഇതിനിടെ പകർത്തിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ഏത് സാഹസികതയെയും തരണം ചെയ്ത് ജീവിതത്തിന്റെ നല്ല നിമിഷം ആസ്വദിക്കുക എന്നാണ് പലരും ഈ ചിത്രത്തിന് പ്രതികരിക്കുന്നത്.
Baha is real haha
# smile kau galabang sa tubig among bride hehe..
#brgy. LuyangPosted by Josephine Bohol Sabanal on Friday, 23 October 2020
ചൈനയിലെ ഷാങ്ഹായ് വന്യജീവിസങ്കേതത്തിൽ വിനോദസഞ്ചാരികളുടെ കൺമുന്നിൽ വെച്ച് മൃഗശാല ജീവനക്കാരൻ കരടികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. വന്യജീവി സങ്കേതത്തിലെ വൈൽഡ് ബീസ്റ്റ് മേഖലയിൽ വച്ചാണ് സംഭവം. ജോലിക്കാരനെ ആക്രമിച്ച ശേഷം കരടികൾ കൂട്ടം കൂടുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ഭീതി പടർത്തുകയാണ്.
കരടികൾക്ക് സ്വൈര്യവിഹാരം നടത്തുന്നതിനുവേണ്ടിയുള്ള തുറസ്സായ സ്ഥലമാണ് വൈൽഡ് ബീസ്റ്റ് ഏരിയ. ഇവിടെയെത്തുന്ന വിനോദസഞ്ചാരികൾ വാഹനങ്ങൾക്കുള്ളിലിരുന്നു കൊണ്ടാണ് മൃഗങ്ങളെ വീക്ഷിക്കുന്നത്. കരടികൾ കൂട്ടം ചേരുന്നതു കണ്ട് വാഹനത്തിനുള്ളിൽ നിന്ന് വിനോദസഞ്ചാരികൾ ഭയന്ന് നിലവിളിക്കുകയായിരുന്നു.
എന്നാൽ മൃഗശാല ജീവനക്കാരനെ കരടി ആക്രമിക്കുന്നത് പുറത്തു വന്ന ദൃശ്യങ്ങളിലില്ല. അതേസമയം കരടികൾ ചേർന്ന് ജോലിക്കാരനെ ആക്രമിച്ചതായും അയാൾ മരണപ്പെട്ട ശേഷം അവ ശരീരം ഭക്ഷിച്ചതായും സന്ദർശകർ വ്യക്തമാക്കി.
മൃഗങ്ങളുടെ ആക്രമണത്തിൽ ജീവനക്കാരിലൊരാൾ മരണമടഞ്ഞതായി വിനോദസഞ്ചാരകേന്ദ്രം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ മരണമടഞ്ഞ വ്യക്തിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തുന്നതായി വന്യജീവി സങ്കേതം വെബ്സൈറ്റിലൂടെ ഇറക്കിയ പ്രസ്താവനയിൽ പറയുന്നു.
374 ഏക്കറുകളിലായി വ്യാപിച്ചു കിടക്കുന്ന ഷാങ്ഹായ് വന്യജീവിസങ്കേതത്തിൽ ഇരുന്നൂറിലധികം ഇനങ്ങളിലായി ഒരു ലക്ഷത്തിൽ പരം മൃഗങ്ങളുണ്ടെന്നാണ് കണക്ക്.
ആകാശത്ത് പറന്നു നടക്കുന്ന മനുഷ്യൻ. പല സ്ഥലത്ത് നിന്നും പലരും ഈ കാഴ്ച കണ്ട് അമ്പരന്നു. അന്യഗ്രഹജീവി എന്ന തരത്തിൽ വാർത്ത പരന്നതോടെ ജനം കൂടി. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ ആകാശത്ത് അന്യഗ്രഹജീവി എന്ന വാർത്ത കാട്ടുതീ പോലെ പടർന്നു. പലയിടത്തും പലരും ഈ മനുഷ്യരൂപത്തെ ആകാശത്ത് കണ്ടതോടെ വെറും കെട്ടുകഥയല്ല എന്ന ജനം ഉറപ്പിച്ചു.
സാങ്കൽപ്പിക കഥാപാത്രമായ ‘അയൺ മാൻ’ ആണ് ആകാശത്ത് വന്നതെന്നും ആ രൂപത്തോട് സാദൃശ്യം തോന്നിയെന്നും ചിലർ സ്ഥിരീകരിച്ചു. ഒടുവിൽ പൊലീസ് എത്തിയപ്പോഴാണ് സംഭവത്തിന്റെ സത്യം പുറത്തറിയുന്നത്. ‘അയൺ മാൻ’ രൂപത്തിൽ ആരോ പറത്തി വിട്ട ഭീമൻ ബലൂണാണ് ഇൗ പ്രശ്നങ്ങൾക്കെല്ലാം പിന്നിൽ. സാധാരണ ബലൂണിൽ നിന്നും ഏറെ വലുതും മനുഷ്യന്റെ രൂപവുമായിരുന്നു ഇതിന്. സമീപത്തെ ഒരു കനാലിൽ വീണ ബലൂൺ പൊലീസെത്തി പരിശോധിക്കുകയും ഭയപ്പെടാൻ ഒന്നുമില്ലെന്നും സ്ഥിരീകരിക്കുകയും ചെയ്തു.
#VIDEO: Mistaken for ‘alien’, #IronMan balloon causes stir in Uttar Pradesh’s Dankaur. @ShoDankaur recovered the Iron Man balloon from a canal near Bhatta Parsaul village in #UttarPradesh on Saturday. pic.twitter.com/hNgy93vU56
— Rahul Upadhyay (@rahulrajnews) October 18, 2020