Social Media

വിശക്കുന്നവര്‍ക്ക് കൊല്ലം നഗരത്തില്‍ ഇനിയൊരു ഇല്ലമുണ്ട്. ആഹാരം പാഴാക്കരുതെന്നും ആരും പട്ടിണികിടക്കരുതെന്നും ഒരേസമയം ഓര്‍മിപ്പിക്കുന്ന ഒരിടം. ഈ ഭക്ഷണ കലവറയ്ക്ക് ഹാപ്പി ഫ്രിഡ്ജ് എന്നാണ് പേര്. ഹാപ്പി ഫ്രിഡ്ജ് നിറയണമെങ്കില്‍ നന്മനിറഞ്ഞ മനസുള്ളവര്‍ ഈ ആശയത്തെ ഏറ്റെടുക്കണം. വിവാഹം, പിറന്നാള്‍ തുടങ്ങി ആഘോഷങ്ങളുടെ ബാക്കിയിരിപ്പ് കേടുവരാതെ ഇവിടെ എത്തിക്കാം. കുഴിച്ചുമൂടാത്ത കരുണ, മറ്റൊരാളുടെ വിശപ്പടക്കും.

ഒരുനേരമെങ്കിലും ഒരു വയറുനിറയട്ടെ എന്ന് ചിന്തിക്കുന്നവര്‍ക്കും, ഭക്ഷണം വാങ്ങി ഈ കാരുണ്യകേന്ദ്രത്തില്‍ എത്തിക്കാം. ഹാപ്പി ഫ്രിഡ്ജില്‍ വന്നുചേരുന്ന ആഹാരം എന്നും രാത്രി സന്നദ്ധ പ്രവർത്തകർ വഴിയോരങ്ങളില്‍ കഴിയുന്നവര്‍ക്ക് വിളമ്പും

പളളിമുക്ക് കേക്ക്സ് ആൻഡ് കേക്ക്സിനു മുന്നിലാണ് തെക്കൻ കേരളത്തിലെ ആദ്യത്തെ ഹാപ്പി ഫ്രിഡ്ജ്. സന്നദ്ധ സംഘടനകളായ ദ് ഗുൽമോഹർ ഫൗണ്ടേഷനും ഫീഡിങ് ഇന്ത്യയുമാണ് പദ്ധതിക്കു പിന്നില്‍. വിതരണത്തിന് കാത്തുനില്‍ക്കാതെ വിശക്കുന്നവര്‍ക്ക് ഇവിടെ എത്തി ഭക്ഷണപ്പൊതി എടുക്കാനും സാധിക്കും

വിശപ്പിന്റെ വിലയറിയുന്നവര്‍ക്ക്, ഹാപ്പി ഫ്രിഡ്ജിനടുത്തേക്ക് ഒരു ഭക്ഷണപൊതിയുമായി വരാം. മടക്കയാത്രയില്‍. ലഭിക്കുന്നത് മനസുകൊണ്ട് ലഭിക്കുന്ന സന്തോഷമായിരിക്കും. വിശപ്പറിഞ്ഞു വിളമ്പുന്നതിനുള്ള മനസുഖം

തല നാരിഴയ്ക്ക് വലിയൊരു അപകടത്തിൽ നിന്നും രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ്‌ ഒരു കെ എസ് ആർ ടി സി ബസ്സും അതിലെ യാത്രക്കാരും. അടൂർ എം സി റോഡിലാണ് വന്‍ അപകടം ഒഴിവായിരിക്കുന്നത്. നെല്ലിമൂട്ടിപ്പടി ജംഗ്ഷനിൽ ബ്രേക്ക് തകരാറിലായ കെഎസ്ആർടിസി ബസ് റോഡിന്‍റെ മധ്യഭാഗത്തു വച്ചായിരുന്നു കറങ്ങി തിരിഞ്ഞ് നിന്നത്. ബസ് റോഡിൻറെ സമീപത്ത് നിർത്തിയിട്ടിരുന്ന കാറിൽ തട്ടിയത് ഒഴിച്ചാൽ വലിയ അപകടമൊന്നും ഉണ്ടായില്ല. ബസ് റോഡില്‍ നിന്ന് തെന്നി മാറാതിരുന്നതും എതിരെ വാഹനങ്ങള്‍ വരാത്തതും വന്‍ ദുരന്തത്തെ ഒഴിവാക്കി.

ഇങ്ങനെ സംഭവിച്ചതിന് പിന്നാലെ അടുത്ത് ഉണ്ടായിരുന്ന ആൾക്കാരെല്ലാം ഓടിക്കൂടുകയും ചെയ്യുന്നത് വിഡിയോയിൽ കാണാം. തിരുവനന്തപുരത്തു നിന്ന് മല്ലപ്പള്ളിയ്ക്കു പോയ ഫാസ്റ്റ് പാസഞ്ചർ ബസില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നു. എന്നാൽ അപകടത്തിൽ നിന്നും രക്ഷ നേടിയതിന്റെ ആശ്വാസത്തിലാണ്‌ ഓരോ യാത്രക്കാരും. ഈ സംഭവത്തിന്റെ വിഡിയോ വൈറലായി കൊണ്ടിരിക്കുകയാണ് .

 

മിസോറി: മിസോറിയില്‍ നീന്തല്‍ കുളത്തില്‍ ഇറങ്ങിയ സുസീ ടൊറസിന്റെ ചെവിയ്ക്കുള്ളില്‍ നിന്ന് വിഷചിലന്തിയെ പുറത്തെടുത്തു. മിസോറിയിലെ കാനസസ് സിറ്റിയിലാണ് സംഭവം. നീന്തല്‍ കുളത്തില്‍ നിന്ന് കയറിയ ശേഷം സുസീക്ക് ചെവിയ്ക്കുള്ളില്‍ അസ്വാഭാവികമായി എന്തോഉള്ളതായി തോന്നിയിരുന്നു. എന്നാല്‍ നീന്തുന്നതിനിടെ ചെവിയില്‍ വെള്ളം കയറിയതാകും എന്നാണ് സൂസി കരുതിയിരുന്നത്.

പിറ്റേന്ന് ഉറക്കമുളര്‍ന്നപ്പോള്‍ സൂസിയുടെ ചെവിക്കുള്ളില്‍ നിന്ന് എന്തോ ശബ്ദം കേള്‍ക്കാന്‍ തുടങ്ങി. തുടര്‍ന്ന് അസഹനീയമായ വേദനയെ തുടര്‍ന്ന് സൂസി അശുപത്രിയില്‍ എത്തി. തുടര്‍ന്ന് സൂസിയുടെ ചെവിയില്‍ പരിശോധന നടത്തുന്നതിനിടെ മെഡിക്കല്‍ അസിസ്റ്റന്റ് മുറിയില്‍ നിന്ന് ഇറങ്ങിയോടുകയായിരുന്നു. ശേഷം ഉടന്‍ തന്നെ സഹപ്രവര്‍ത്തകരുമായി അവര്‍ വീണ്ടും മുറിയിലെത്തി. സൂസിയുടെ ചെവിയില്‍ നിന്ന് വലിയ വിഷ ചിലന്തിയെയാണ് പുറത്തെടുത്തത്.

കൊടിയ വിഷമുള്ള ചിലന്തിയാണ് ചെവിക്കുള്ളില്‍ കുടുങ്ങിയതെന്നാണ് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചത്. അതേസമയം സൂസിയെ ചിലന്തി കടിച്ചിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. വയലിന്‍ സ്‌പൈഡര്‍ എന്ന് വിളിക്കുന്ന ബ്രൗണ്‍ റെക്ലുസ് സ്‌പെഡര്‍ എന്ന ചിലന്തിയാണ് സൂസിയുടെ ചെവിയില്‍ കയറിയത്. ഇവ കടിച്ചാല്‍ പേശീ വേദന, ഛര്‍ദ്ദി, ശ്വാസതടസ്സം, എന്നീ ലക്ഷണങ്ങളുണ്ടാകുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

ബംഗളൂരു: കൊടുക്കുന്നതേ തിരിച്ചു കിട്ടൂ എന്ന് പറയാറുണ്ട്. ബഹുമാനിക്കാന്‍ പ്രായം എത്രയെന്നൊന്നും ഇല്ല. എല്ലാവരെയും ബഹുമാനിക്കാന്‍ മടിക്കരുതെന്ന് പഠിപ്പിക്കുകയാണ് ബംഗളൂരുവില്‍ നിന്നുളള ഒരു പോലീസുകാരന്റെ പ്രവൃത്തി. ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ ഒരു സ്കൂള്‍ കുട്ടിയെ സല്യൂട്ട് ചെയ്യുന്ന വീഡിയോ ആണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ബംഗളൂരു സിറ്റി പോലീസ് കമ്മീഷണര്‍ ടി സുനില്‍ കുമാറാണ് റോഡിലൂടെ നടന്ന് പോകുന്ന ആണ്‍കുട്ടിക്ക് സല്യൂട്ട് നല്‍കി ബഹുമാനിച്ചത്. ബംഗളൂരു മല്യ ആശുപത്രിയില്‍ നിന്നും സഹപ്രവര്‍ത്തകര്‍ക്കൊപ്പം പുറത്തേക്ക് വരികയായിരുന്ന കമ്മീഷണറോട് സ്കൂള്‍ വിദ്യാര്‍ത്ഥി ആദരവോടെ സല്യൂട്ട് ചെയ്യുകയായിരുന്നു. മറ്റൊന്നും ആലോചിക്കാതെ കമ്മീഷണറും തിരികെ സല്യൂട്ട് നല്‍കി.

മലയാളിയായ യുവാവിന് ഭാര്യ നൽകിയ കിടിലൻ സർപ്രൈസാണ് സോഷ്യൽ ലോകത്ത് വൈറലാവുന്നത്. വിവാഹശേഷമുളള ആദ്യ ജന്മദിനത്തിൽ ഭർത്താവിനെ ഞെട്ടിക്കാൻ കടൽ കടന്നാണ് ഭാര്യ എത്തിയത്.

കൂട്ടുകാർക്കൊപ്പം യുവാവ് കേക്ക് മുറിച്ച് ജന്മദിനം ആഘോഷിക്കുമ്പോഴാണ് അപ്രതീക്ഷിതമായി ഭാര്യ എത്തിയത്. നാട്ടിലുളള ഭാര്യയെ മസ്കറ്റിൽ കണ്ടപ്പോൾ യുവാവ് സ്തബ്ധനായി. എന്തു ചെയ്യണമെന്ന് അറിയാതെ യുവാവ് നിൽക്കുമ്പോൾ ഭാര്യ പൂക്കൾ നൽകിയശേഷം സ്നേഹ ചുംബനം നൽകി. സന്തോഷത്താൽ ഭാര്യയെ ആലിംഗനം ചെയ്ത യുവാവിന് എന്താണ് നടക്കുന്നതെന്ന് വീണ്ടും വിശ്വസിക്കാനായില്ല. ജന്മദിനത്തിൽ ഭാര്യയെ നേരിട്ട് കാണാൻ കഴിഞ്ഞതിന്റെ സന്തോഷവും ഒപ്പം അമ്പരപ്പും യുവാവിന്റെ മുഖത്ത് പ്രകടമായിരുന്നു.

മസ്കറ്റിലായിരുന്നു ജന്മദിനാഘോഷം.ഒരു പ്രവാസിക്ക് ഇത്രയും നല്ലൊരു ജന്മദിന സർപ്രൈസ് ഒരുക്കിയ കൂട്ടുകാർക്ക് സോഷ്യൽ മീഡിയ നിറഞ്ഞ മനസോടെ കൈയ്യടിക്കുകയാണ്.

ഞങ്ങൾ മടങ്ങുന്നു ക​വ​ള​പ്പാ​റ​യി​ൽ നി​ന്നും ര​ക്ഷാ​പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ച്ചി​റ​ങ്ങി​യ അ​ഗ്നി​ശ​മ​ന​സേ​നാം​ഗ​ത്തി​ന്‍റെ കു​റി​പ്പ് ഹൃ​ദ​യ​ഭേ​ദ​ക​മാ​കു​ന്നു. ഇ.​കെ. അ​ബ്ദു​ൾ സ​ലീം എ​ന്ന​യാ​ളാ​ണ് ഈ ​വ​രി​ക​ൾ പ​ങ്കു​വ​ച്ച​ത്. മ​ഞ്ചേ​രി ഫ​യ​ർ​സ്റ്റേ​ഷ​നി​ലെ അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ മാ​സ്റ്റ​റാ​ണ് സ​ലീം. അ​പ​ക​ട​ത്തി​ൽ ത​ക​ർ​ന്ന് വീ​ണ വീ​ടി​ന്‍റെ കോ​ണ്‍​ക്രീ​റ്റ് തൂ​ണു​ക​ളു​ടെ ഇ​ട​യി​ൽ ര​ക്ഷ​യ്ക്കാ​യി നീ​ട്ടി​യ കൈ​ക​ളു​മാ​യി കി​ട​ക്കു​ന്ന അ​ലീ​ന​യെ​ന്ന കു​രു​ന്ന് ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രു​ടെ ക​ണ്ണ് ന​ന​യി​ച്ച​തി​നെ​ക്കു​റി​ച്ചും അ​ദ്ദേ​ഹം മ​ന​സ് തു​റ​ന്നു. പ​തി​നെ​ട്ട് ദി​വ​സ​ങ്ങ​ളാ​യി ക​വ​ള​പ്പാ​റ​യി​ൽ ഒ​രു മ​ന​സോ​ടെ പ്ര​വ​ർ​ത്തി​ച്ച ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രു​ടെ ക​ണ്ണീ​ർ​പ്ര​ണാ​മം എ​ന്ന് കു​റി​ച്ചാ​ണ് അ​ദ്ദേ​ഹം ത​ന്‍റെ വാ​ക്കു​ക​ൾ അ​വ​സാ​നി​പ്പി​ച്ച​ത്.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം:

ഞങ്ങൾമടങ്ങുന്നു…
തീരാത്ത വേദനയായി മനസ്സിൽ നിങ്ങളുണ്ടാവും കണ്ണീർപ്രണാമം……

മനുഷ്യപ്രയത്നങ്ങൾക്കും യന്ത്രങ്ങളുടെ ശക്തിക്കും പരിമിതികളുണ്ട്! പ്രകൃതിയുടെ ചില തീരുമാനങ്ങൾക്ക് മുന്നിൽ മനുഷ്യൻ എത്ര നിസ്സഹായർ!
അൻപത്തൊമ്പത് പേരുടെ സ്വപ്നങ്ങൾക്ക് മേൽ ഒരു നിമിഷം കൊണ്ട് പെയ്തിറങ്ങിയ അശനിപാതം.
കവളപ്പാറ ദുരന്തം….
പതിനെട്ട് ദിവസങ്ങളായി തുടരുന്ന മൃതദേഹങ്ങൾക്കായുള്ള തിരച്ചിൽ അവസാനിപ്പിച്ച് ഞങ്ങൾ മടങ്ങുകയാണ്…..
ഹതഭാഗ്യരായ അൻപത്തിഒൻപത് പേരിൽ നാൽപ്പത്തിയെട്ട് പേരെ ഉപചാരങ്ങളോടെ മണ്ണിൻെറ മാറിലേക്ക് തന്നെ തിരികെ നൽകാനായി
എന്ന ചാരിതാർത്ഥ്യത്തോടെ,
മായാത്ത വേദനയായി ഇനിയും ആ പതിനൊന്ന് പേരുകൾ മനസ്സിൽ തുടികൊട്ടുന്നു.
ഇമ്പിപ്പാലൻ, സുബ്രമഹ്ണ്യൻ, ജിഷ്ണ, സുനിത ശ്രീലക്ഷ്മി, ശ്യാം ,കാർത്തിക് ,കമൽ, സുജിത്, ശാന്തകുമാരി, പെരകൻ

മുത്തപ്പൻ കുന്നിടിഞ്ഞ് വീണ നാൽപ്പതടിയോളമുള്ള മണ്ണിൻെറ ആഴങ്ങളിലല്ല, ഞങ്ങൾ രക്ഷാപ്രവർത്തകരുടെ മനസ്സിൻെറ ആകാശത്ത് നക്ഷത്രങ്ങളായി നിങ്ങൾ തിളങ്ങി നിൽക്കും !
ഞങ്ങളുടെ പാo പുസ്തകളിൽ നിന്നും പ്രകൃതി കീറിയെടുത്ത പാOങ്ങളുടെ പ്രതീകമെന്നോണം!

പതിനെട്ട് ദിവസങ്ങളായി കവളപ്പാറയിൽ ഒരു മനസ്സോടെ പ്രവർത്തിച്ച രക്ഷാപ്രവർത്തകരുടെ
കണ്ണീർ പ്രണാമം…..

ചിത്രം –
മലപ്പുറം
ജില്ലാ ഫയർ ഓഫീസർ ശ്രീ.മൂസാ വടക്കേതിലിൻെറ നേതൃത്വത്തിൽ യാത്രാമൊഴി.(കടപ്പാട് :- അബ്ദുൾ സലിം.E.K)

വീട്ടുമുറ്റത്തിട്ട് കാർ തിരിക്കുമ്പോൾ കുഞ്ഞ് കാറിന് സമീപത്തേക്ക് ഒാടിയെത്തുന്നതാണ് വിഡിയോ. എന്നാൽ കാറിനു സമീപത്ത് കുഞ്ഞ് നിൽക്കുന്നത് ഡ്രൈവർ ശ്രദ്ധിച്ചില്ല.

ഡോറിൽ പിടിച്ചു ടയറിന്റെ അടുത്തുകൂടിയുമെല്ലാം കുട്ടി പോകുന്നതായി വിഡിയോയിൽ കാണാം. അവസാനം ബംമ്പറിന് മുന്നിലെത്തിയ കുട്ടിയെ കാർ തട്ടുകയായിരുന്നു. കുട്ടിയുടെ കരച്ചിൽ കേട്ടതോടെ വാഹനം നിർത്തി ഡ്രൈവർ വേഗം പുറത്തിറങ്ങി. അപ്പോഴാണ് വീട്ടിലെ മറ്റ് അംഗങ്ങളും ഇക്കാര്യം അറിയുന്നത്. കുഞ്ഞുങ്ങളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വച്ചില്ലെങ്കിൽ പതിയിരിക്കുന്ന അപകടങ്ങളേറെയാണ് എന്നതിലേക്ക് വിരൽ ചൂണ്ടുന്നു ഈ സിസിടിവി ദൃശ്യങ്ങൾ

ചൈനയിലെ ഒരു പെട്രോള്‍ പമ്പില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്.പെട്രോൾ പമ്പിനുള്ളിൽ വച്ച് കാറിന് തീ പിടിക്കുക. തീ ആളിപ്പടരുന്ന കാറിൽ നിന്നും കഷ്ടിച്ച് രക്ഷപ്പെടുന്ന ഡ്രൈവർ.

പെട്രോൾ പമ്പിലെത്തി കാറില്‍ ഇന്ധനം നിറച്ചശേഷം കാർ സ്റ്റാർട്ട് ചെയ്തപ്പോഴാണ് തീ പടിച്ചത്. നിമിഷനേരം കൊണ്ട് തീ ആളിപ്പടർന്നു. ഇതോടെ വാഹനത്തിലുണ്ടായിരുന്ന ഡ്രൈവർ വിന്‍ഡോയിലൂടെ ഡ്രൈവര്‍ പുറത്തേക്കുചാടി രക്ഷപ്പെട്ടു. പെട്രോള്‍ പമ്പിലെ ജീവനക്കാരുടെ കൃത്യമായ ഇടപെടലിലൂടെ തീ പെട്രോൾ പമ്പിലേക്ക് പടരുന്നത് തടയാനായി. ഇതിലൂടെ വലിയ ദുരന്തമാണ് ഒഴിവായത്.

 

തുഷാർ വെള്ളാപ്പള്ളിയും നാസലും തമ്മിലുള്ള പ്രശ്നങ്ങളിൽ നാസലിനെ സപ്പോർട്ട് ചെയ്തു കൊണ്ട് സുഹൃത്തുക്കൾ ഫെയ്‌സ് ബുക്ക് കൂട്ടായ്മ സ്റ്റാർട്ട് ചെയ്തു .നാസലിൻെറ ഭാഗം അക്കമിട്ട് നിരത്തികൊണ്ടുള്ള വാദമുഖങ്ങളാണ് സുഹൃത്തുക്കൾ നിരത്തിയിരിക്കുന്നത് . നാസലിനൊപ്പം, ന്യായത്തിനൊപ്പം എന്ന ഹാഷ് ടാഗിലാണ് ഫെയ്‌സ് ബുക്ക് കൂട്ടായ്മ തുടങ്ങിയിരിക്കുന്നത് .

ഫെയ്‌സ് ബുക്ക്  പേജിൽ നിന്ന്

എൻ്റെ ( കോളേജിലെ ) സീനിയർ ആയിരുന്നു നാസിൽ അബ്ദുള്ള.
ബുദ്ധി പണയം വെച്ചിട്ടില്ലാത്ത , മനുഷ്യ സ്നേഹികൾക്ക് നാസിലിനെ പിന്തുണക്കാം , എല്ലാ നെറികെട്ടവന്മാരിൽ നിന്നും. നിങ്ങളുടെ പിന്തുണ അടിച്ചമർത്തപ്പെട്ടവന് ആവശ്യമാണ് .

സബ് കോൺട്രാക്ടർ പണി എടുപ്പിച്ചിട്ടു , പണം കൊടുക്കാതെ മുങ്ങിയ വ്യക്തിയാണ് നാസിലിന് തുഷാർ വെള്ളാപ്പള്ളി എന്ന കോടീശ്വരൻ.
മാതാപിതാക്കൾ കിടന്നുറങ്ങുന്ന വീട്ടിൽ നിന്നും, വെറും പതിനഞ്ചു കിലോമീറ്റര് ദൂരെ , നെന്മ മരം എന്ന മഹാനും ( പ്രതേക സാഹചര്യത്തിൽ വണ്ടി ചെക്കിൽ ഇടപെടുന്ന ), അവിടെ കൊടുത്താൽ ഇവിടെ വാങ്ങുന്ന പ്രതിഭ ശാലിയാണ് നാസിലിന് ശ്രീ “ഇക്ക”.
ഇടതുപക്ഷത്തിന് വോട്ടു ചെയ്യുന്നതിന്റെ പ്രസക്തിയെ പറ്റി , വാതോരാതെ മണിക്കൂറുകളോളം കോളേജ് പഠനകാലത്ത് ഹോസ്റ്റലിൽ വെച്ച് നമ്മോടൊക്കെ സംസാരിച്ചിരുന്ന നാസിലിൻറെ ഇപ്പോഴത്തെ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ .

UAE ൽ ഭൂമി വിൽക്കാൻ വന്ന തുഷാർ വെള്ളാപ്പള്ളി , പോലീസ് സ്റ്റേഷന് കണ്ടപ്പോഴേക്കും പിണറായിയുടെ മനസ്സിൽ ഉൾവിളി എത്തി. അപ്പൊ തന്നെ കേന്ദ്രത്തിലേക്കും, ” ഇക്കാക്കും” വിളി പോയി . ഇക്കാ ഈ വിഷയത്തിൽ ഇടപെട്ട് കേരളത്തിലെ ഏതു ടൌൺ ന്റെ ഏതു ഭാഗമാണ് , പകരം ചോദിച്ചത് എന്ന് അറിയാൻ താല്പര്യം ഉണ്ട് പ്രിയപ്പെട്ട മുഖ്യമന്ത്രി.

1. ഇനിയാണ് ഇവരുടെ ശരിയായ കളി തുടങ്ങുന്നത് . പ്രതി പുറത്താണ് . സെറ്റൽമെൻറ് എന്ന പേരിൽ വിളിക്കുന്നു . ചുമ്മാ സംസാരിച്ചു വിടുന്നു . സമൂഹം ഒന്ന് തണുക്കുന്നു .( കള്ളന്മാരുടെ കൂട്ടത്തിന്റെ ആദ്യ വിജയം.)

2. തുഷാർ പൈഡ് ന്യൂസ് കൊടുക്കാന് മീഡിയ യെ വിളിക്കുന്നു . എന്നിട്ടു പറയുന്നു – നാസിലിനു തെറ്റിദ്ധാരണ ഉണ്ടായതാണെന്ന് . പൊതു സമൂഹം ഒന്ന് കൂടെ തണുക്കുന്നു .( കള്ളന്മാരുടെ കൂട്ടത്തിന്റെ രണ്ടാമത്തെ വിജയം .)

3. തുഷാർ പറയുന്നു – ക്യാഷ് സെറ്റൽമെൻറ് ഒന്നും ഉറപ്പില്ല, വീണ്ടും സംസാരിക്കും എന്ന് . പൊതു സമൂഹം അറിയാതെ വിശ്വസിക്കുന്നു , നാസിൽ ഇതിനൊക്കെ റെഡി ആണെന്ന് . ( സത്യത്തിൽ കട ബാധ്യത മൂലം തകർന്നു കിടക്കുന്ന അവനിക്ക് വേണ്ടത് ക്യാഷ് മാത്രം ആണ്.). (കള്ളന്മാർ പൊതു സമൂഹത്തിനെ മൊത്തം വിഡ്ഢികളാക്കി കൊണ്ടേ ഇരിക്കുന്നു.)

4. “ഇക്കയുടെ” കുടുംബ സുഹൃത്തും , പിണറായിയുടെ ഭരണത്തിലെ ഒരു “അസാധാരണക്കാരനുമായ”, തുഷാർ പുറത്തിറങ്ങിയതോടെ , വേറെ എന്തൊക്കെ കളികൾ , നാസീലിനെ ഒതുക്കാനും, ഭയപ്പെടുത്താനും, നടക്കും എന്നത് ഒരു പൊതു സമൂഹത്തിന്റെ ചിന്തകൾക്കും അപ്പുറമാണ്.

5. ഇടനിലക്കാരില്ലാതെ സംസാരിക്കാം എന്ന് ആദ്യം പറന്നതും , പിന്നെ മാറ്റി പറന്നതും , ഇന്ന് ഒരു സംസാരവും ഇല്ല എന്ന് പറന്നതുമൊക്കെ, കള്ളന്മാരുടെ കളിയുടെ ചെറിയ കാർഡുകളാണ്.

നാം തോൽക്കണോ വേണ്ടയോ എന്നത് നമ്മുടെ അന്തസ്സിന്റെ ഭാഗമാവണം . കള്ളന്മാർക്ക് എപ്പഴും കട്ട് കൊണ്ടിരിക്കാനുള്ളതല്ല ഈ ലോകം . നാസീലിനെപ്പോലെ ചതിക്കപ്പെട്ടവന് തിരിച്ചുവരാൻ കൂടിയുള്ളതാണ്

നമുക്ക് ചെയ്യാനുള്ളത് , നാസീലിന്റെ കൂടെ നിൽക്കുക എന്നുള്ളതാണ്. അവന്റെ അവകാശം കിട്ടുന്നതുവരെ.

ഈ ഒരു ചതിയെ, താൽക്കാലിക വർത്തയായോ , കള്ളന്മാരുടെ സ്ഥിരം നമ്പറിൽ മുങ്ങിപ്പോകുന്ന തരത്തിലോ വിട്ടു കൊടുക്കാതിരിക്കാൻ എല്ലാ പ്രവാസി സുഹൃത്തുക്കളുടേയും, മലയാളി സമൂഹത്തിന്റെയും പിന്തുണ ആവശ്യമാണ് 🙏.

ഈ കാട്ടു കള്ളൻമാരേ കൂച്ചുവിലങ്ങിടാൻ നാസിലിൻ വേണ്ടി ഓരോ മലയാളിയും ശബ്ദിക്കണം, ഓരോ പ്രവാസിയും ശബ്ദിക്കണം അത് നീതി കിട്ടുന്നത് വരെ തുടരുകയും വേണം….

#നാസിലിനോടപ്പം #ന്യായത്തിനൊപ്പം #Stand_for_justice_to_non_privileged_common_man_aswell
#Support_Nazil
#Aecian‘s #Unity_is_the_Symbol_of#AEC 💙💪
#StandwithNazil
#aecians #aec

കൊച്ചി നഗരമധ്യത്തില്‍ ഇടിച്ചുതെറിപ്പിച്ച കാറിന്റെ ബോണറ്റില്‍ വീണ യുവാവുമായി 400 മീറ്റര്‍ പാഞ്ഞ് ഡ്രൈവറുടെ ക്രൂരത. ഓട്ടോയില്‍ വന്നിറങ്ങിയയുടനെയായിരുന്നു കാര്‍ യുവാവിനെ ഇടിച്ചു തെറിപ്പിച്ചത്. യുവാവുമായി 400 മീറ്ററോളം സഞ്ചരിച്ച കാര്‍ ഒടുവില്‍ അയാളെ റോഡിലുപേക്ഷിച്ച് കടന്നുകളയുകയും ചെയ്തു. ദേശീയപാതയില്‍ ഇടപ്പിള്ളിയില്‍ നിന്നും വൈറ്റിലേക്കുള്ള വഴി വന്ന ടാക്‌സി കാര്‍ ആണ് അപകടമുണ്ടാക്കിയത്.

മരോട്ടിച്ചോട് ജംഗ്ഷന് സമീപത്തേക്ക് ഓട്ടോയില്‍ വന്നിറങ്ങിയ ഉടന്‍ അമിത വേഗത്തിലെത്തിയ കാര്‍ തന്നെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നെന്ന് അപകടത്തില്‍പ്പെട്ട യുവാവ്  അറിയിച്ചു. കൊച്ചി സ്വദേശിയായ നിശാന്തിനാണ് പരിക്കേറ്റത്. നിശാന്തും സുഹൃത്തും ഭക്ഷണം കഴിക്കാനായി ഓട്ടോയില്‍ വന്നിറങ്ങിയപ്പോഴായിരുന്നു അപകടം. ആദ്യത്തെ ഇടിയ്ക്ക് ശേഷം കൈകാണിച്ച് നിര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ കാര്‍ വീണ്ടും ഇടിയ്ക്കുകയും നിശാന്ത് ബോണറ്റിലേക്ക് വീഴുകയുമായിരുന്നു. അതോടെ ഡ്രൈവര്‍ അതേ സ്പീഡില്‍ തന്നെ കാര്‍ മുന്നോട്ടെടുക്കുകയും ചെയ്തു. 400 മീറ്ററോളം മുന്നോട്ടോടിയ ശേഷം ബ്രേക്കിട്ടപ്പോഴാണ് നിശാന്ത് തെറിച്ച് റോഡിലേക്ക് വീണത്.

കാര്‍ നിശാന്തിന്റെ വലതുകാലിലൂടെ കയറിയിറങ്ങുകയും ചെയ്തു. രണ്ട് കാലുകള്‍ക്കും നടുവിനും ഗുരുതരമായി പരിക്കേറ്റ ഇയാള്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഡ്രൈവറുമായി സംസാരിക്കുകയോ വാക്കുതര്‍ക്കമുണ്ടാകുകയോ മുന്‍ പരിചയമോ ഒന്നുമില്ലെന്ന് നിശാന്ത് പറയുന്നു. 19ന് വൈകുന്നേരം നാലുമണിയോടെയാണ് സംഭവമുണ്ടായത്. നിശാന്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പോലീസ് സമീപത്തെ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാര്‍ അമിത വേഗത്തിലായിരുന്നതിനാല്‍ തന്നെ കാറിന്റെ നമ്പര്‍ സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമല്ല.

RECENT POSTS
Copyright © . All rights reserved