ഷിബു മാത്യൂ.
യോര്‍ക്ഷയര്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഗ്രാസ്‌റൂട്ട് കണക്ടിംഗ് കമ്മ്യൂണിറ്റി അവാര്‍ഡ് 2021 പ്രഖ്യാപിച്ചു. യുകെയിലെ ലീഡ്‌സില്‍ താമസിക്കുന്ന മലയാളിയായ ജേക്കബ് കളപ്പുരയ്ക്കല്‍ പീറ്റര്‍ അവാര്‍ഡിന് അര്‍ഹനായി. ക്രിക്കറ്റില്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന് (ECB) ജേക്കബ് നല്കിയ സംഭാവനകളെ മുന്‍നിര്‍ത്തിയാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. 40ഓളം നോമിനേഷന്‍സില്‍ നിന്നാണ് ഈ അവാര്‍ഡ് ജേക്കബിനെ തേടിയെത്തിയത്. യോര്‍ക്ഷയറിലെ ലീഡ്‌സ് ഗ്ലാഡിയേറ്റസ് ടീമില്‍ കളിക്കുന്ന ജേക്കബ്, പത്ത് ടീമുകളെ ഉള്‍പ്പെടുത്തി കഴിഞ്ഞ മൂന്ന് വര്‍ഷമായി ലീഡ്‌സ് പ്രിമിയര്‍ ലീഗ് (LPL) സംഘടിപ്പിച്ച് വരുന്നു. നൂറ്റിയമ്പതോളം കളിക്കാരാണ് ലീഡ്‌സ് പ്രീമിയര്‍ ലീഗില്‍ കളിക്കുന്നത്. വര്‍ഷം തോറും ലീഡ്‌സ് പ്രീമിയര്‍ ലീഗിന് വലിയ ജനപിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കോവിട് കാലത്തുപോലും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പോലും LPL നടത്തുവാന്‍ സാധിച്ചു എന്നത് ശ്രദ്ധേയമായി. ജേക്കബ് നേതൃത്വം കൊടുക്കുന്ന ലീഡ്‌സ് പ്രീമിയര്‍ ലീഗിന്റെ പ്രശക്തി യോര്‍ക്ക്ഷയറിന് പുറത്തേയ്ക്കും വ്യാപിച്ചു തുടങ്ങി. യോര്‍ക്ഷയര്‍ ക്രിക്കറ്റ് ഫൗണ്ടേഷനാണ് ജേക്കബിനെ യോര്‍ക്ഷയര്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ അവാര്‍ഡ് നിര്‍ണ്ണയത്തിലേയ്ക്ക് നോമിനേറ്റ് ചെയ്തത്. ഈ മാസം പത്തൊമ്പതിനാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.
ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന്റെ (ECB) ഗ്രാസ്‌റൂട്ട്‌സ് ക്രിക്കറ്റ് കണക്ടിംഗ് കമ്മ്യൂണിറ്റീസ് അവാര്‍ഡ് 2021 ന്റെ സെലക്ഷനിലേയ്ക്ക് യോര്‍ക്ക്ഷയര്‍ ക്രിക്കറ്റ് ബോര്‍ഡ് ജേക്കബിനെ നേരിട്ട് നോമിനേറ്റ് ചെയ്തിരിക്കുകയാണ്.
കേരളത്തില്‍ ചേര്‍ത്തലയ്ക്കടുത്തുള്ള എഴുപുന്നയാണ് ജേക്കബിന്റെ ദേശം. കുടുംബത്തോടൊപ്പം ലീഡ്‌സില്‍ താമസിക്കുന്നു.
ഷിബു മാത്യൂ
യുകെ മലയാളികളോടൊപ്പം ലീഡ്‌സിലെ തറവാട് റെസ്റ്റോറന്റില്‍ ഓണമുണ്ണാനെത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീം. പതിനെട്ട് കൂട്ടം കറികളും അടപ്രഥമനും ഉള്‍പ്പെടെ കോലിപ്പട ഓണമുണ്ടത് വാഴയിലയില്‍. യുകെയില്‍ എത്തിയാല്‍ സ്ഥിരമായി തറവാട് റെസ്റ്റോറന്റില്‍ എത്തി ഭക്ഷണം കഴിക്കുന്ന ക്യാപ്റ്റന്‍ കോലിയും ഭാര്യ അനുഷ്‌ക ശര്‍മ്മയും ഇത്തവണ തറവാട്ടില്‍ എത്തിയത് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ മുഴുവന്‍ അംഗങ്ങളെയും കൂട്ടി മലയാളികളുടെ പ്രിയപ്പെട്ട ഓണസദ്യയുണ്ണാനായിരുന്നു. 65 പേരടങ്ങുന്ന സംഘമാണ് ഈ മാസം 25ന് ലീഡ്‌സില്‍ നടക്കുന്ന ടെസ്റ്റ് മാച്ചിന് ഇന്ത്യന്‍ ടീമിനെ പ്രതിനിധീകരിച്ചെത്തിയിരിക്കുന്നത്.
ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ കോലിയും അനിഷ്‌കയും മറ്റ് ടീമംഗങ്ങളോടൊപ്പം തറവാട് റെസ്റ്റോറന്റില്‍ എത്തി. അത്തപ്പൂക്കളവും നിലവിളക്കുമായി കേരളത്തനിമയുള്ള ഡ്രസ്സും ധരിച്ച് വളരെ വലിയ സ്വീകരണമാണ് ടീം തറവാട് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് നല്‍കിയത്. ഓണസദ്യ ആവോളം ആസ്വദിച്ച കോലിയും കൂട്ടരും മൂന്ന് മണി വരെ തറവാട് റെസ്റ്റോറന്റില്‍ ചിലവഴിച്ചു.
വിരാത് കോളിയെയും അനുഷ്‌കയെയും കൂടാതെ മറ്റ് ടീമംഗങ്ങളായ അജിന്‍ക്യ റഹാണെ, KL രാഹുല്‍, രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വ്വിന്‍, ചെറ്റ്ഷ്വ്വര്‍ പൂജാര, മുഹമ്മദ് ഷാമി, ഷര്‍ഡുല്‍ താക്കൂര്‍, ഇശാന്ത് ശര്‍മ്മ, ജസ്പ്രിറ്റ് ബുംമ്രാ, മുഹമ്മദ് സിരാജ്, ഹനുമവിഹാരി, പ്രതീപ് ഷാ, അഭിമന്യു ഇസ്വരന്‍, മായങ്ക് അഗര്‍വാള്‍, വ്‌റിഡിമാന്‍ സാഹ, സൂര്യകുമാര്‍ യാദവ്, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ കുടുംബ സമേതമാണ് എത്തിയത്. ടീമിനോടൊപ്പം ഓണസദ്യയുണ്ണാന്‍ രവി ശാസ്ത്രിയെത്തിയതും ശ്രദ്ധേയമായി. ഓണാഘോഷം കഴിഞ്ഞ് മടങ്ങവെ കോലിയും അനിഷ്‌കയും തറവാടിന് ആശംസകള്‍ നേര്‍ന്ന് സ്വന്തം കൈപ്പടയില്‍ എഴുതിയ സന്ദേശം കൈയ്യൊപ്പോടുകൂടി തറവാടിന് കൈമാറി.
BCCI യുടെ ലോജിസ്റ്റിക് മാനേജര്‍ ഋഷികേശ് ഉപാധ്യായ 2014ല്‍ ഇന്ത്യന്‍ ടീം ലീഡ്‌സില്‍ കളിക്കാന്‍ എത്തിയപ്പോള്‍ യാദൃശ്ചികമായി തറവാട്ടില്‍ എത്തിയിരുന്നു. ഭക്ഷണം നന്നായി ഇഷ്ടപ്പെട്ട അദ്ദേഹം തറവാട് റെസ്റ്റോറന്റിനെ ഇന്ത്യന്‍ ടീമിനു പരിചയപ്പെടുത്തി. അന്ന് ടീമിന്റെ ക്യാപ്റ്റനായിരുന്ന M.S ധോണിയും, വിരാട് കോലിയും അക്കൂട്ടത്തില്‍ ടീമിനോടൊപ്പം എത്തിയ സഞ്ചു സാംസണും പിന്നീട് തറവാട്ടില്‍ എത്തി ഭക്ഷണം കഴിച്ചിരുന്നു. അന്ന് ഭക്ഷണം വളരെ ഇഷ്ടപ്പെട്ട വിരാട് കോലി തറവാട് റെസ്റ്റോറന്റിന്റെ മാനേജിംഗ് പാട്ണറായ പ്രകാശ് മണ്ടോന്‌സയ്ക്ക് ഒരു ഉറപ്പ് നല്‍കി. ഇനി എന്ന് ലീഡ്‌സില്‍ വന്നാലും തറവാട്ടിലെത്തി ഭക്ഷണം കഴിച്ചിരിക്കും എന്ന ഉറപ്പ്. പിന്നീട് ടീം ആവശ്യപ്പെട്ടതില്‍ പ്രകാരം സൗത്ത് ഇന്ത്യന്‍ ഭക്ഷണമായ ദോശ, ചമ്മന്തി, ഇഡലി, വട, സാമ്പാര്‍, ഉപ്പ് മാവ്, മൊട്ടറോസ്റ്റ് തുടന്നിയ വിഭവങ്ങള്‍ തറവാട്ടില്‍നിന്നാണ് എത്തിച്ചുകൊണ്ടിരുന്നത്. പിന്നീടങ്ങോട്ട് ഇന്ത്യന്‍ ടീം എന്ന് ലീഡ്‌സിലെത്തിയാലും തറവാട്ടിലെത്തി ഭക്ഷണം കഴിക്കുന്നത് ശീലമാക്കി.
2019 ല്‍ ഇന്ത്യന്‍ ടീം ലീഡ്‌സില്‍ കളിക്കാനെത്തിയ ആദ്യ ദിവസം. വളരെ അപ്രതീക്ഷിതമായി കോലിയും ഭാര്യ അനുഷ്‌കയും തറവാട്ടില്‍ എത്തി പ്രകാശ് മണ്ടോന്‍സയെ കണ്ടു പറഞ്ഞു കഴിഞ്ഞ പ്രാവശ്യം ഞാന്‍ തന്ന ഉറപ്പ് പൂര്‍ത്തിയാക്കിയെന്ന്. റെസ്റ്റോന്റ് നല്ല തിരക്കിലായിരുന്നതുകൊണ്ട് അവര്‍ക്ക് വേണ്ടി പ്രത്യേക ഇരിപ്പിടങ്ങള്‍ ഒരുക്കാന്‍ ടീം തറവാടിന് സാധിച്ചിരുന്നില്ല. സാധാരണക്കാരെപ്പോലെ കോലിയും ഭാര്യയും തറവാടിന്റെ സ്‌പെഷ്യല്‍ ഇനങ്ങളായ കാരണവര്‍ മസാല ദോശയും മൊട്ട റോസ്റ്റും വെജിറ്റേറിയന്‍ താലിയുമാണ് കഴിച്ചത്. ഇവര്‍ കഴിച്ചുകൊണ്ടിരുന്ന സമയത്ത് തൊട്ടടുത്ത ടേബിളിലിരുന്നു ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന ഇംഗ്ലീഷ് ഫാമിലിയില്‍ നിന്നൊരാള്‍ കോലിയും ഭാര്യ അനിഷ്‌കയും ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന ഒരു ചിത്രം ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തു. നിമിഷങ്ങള്‍ക്കകം തറവാട് റെസ്റ്റോറന്റിന്റെ അകത്തും പുറത്തും ജനങ്ങള്‍ തടിച്ചുകൂടി. തുടര്‍ന്ന് അവര്‍ ഭക്ഷണം കഴിച്ച് വേഗം സ്ഥലം വിട്ടു. പിന്നീടുള്ള ദിവസങ്ങളില്‍ ഭക്ഷണം പാഴ്‌സലായി ഇവര്‍ താമസിക്കുന്ന ഹോട്ടലില്‍ എത്തിക്കുകയായിരുന്നു.
2014 ജൂണില്‍ ലീഡ്‌സില്‍ പ്രവര്‍ത്തനമാരംഭിച്ച തറവാട് റെസ്റ്റോറന്റിന് ഏഴ് വയസ്സ് തികഞ്ഞു. സിബി ജോസ്, പ്രകാശ് മണ്ടോന്‍സ, രാജേഷ് നായര്‍, അജിത് നായര്‍, മനോഹരന്‍ ഗോപാല്‍ എന്നിവരാണ് തറവാടിന്റെ ഡയറക്ടര്‍മാര്‍. സൗത്തിന്ത്യന്‍ ഭക്ഷണങ്ങള്‍ രുചിയും തനിമയം ഒട്ടും നഷ്ടപ്പെടുത്താതെ പാശ്ചാത്യ സമൂഹത്തിന് പരിജയപ്പെടുത്തുന്നതില്‍ തറവാട് റെസ്റ്റോറന്റ് നൂറ് ശതമാനം വിജയിച്ചിരിക്കുകയാണ്. പാശ്ചാത്യ സമൂഹത്തിനെ കൊണ്ട് ദിവസവും റെസ്റ്റോറന്റ് നിറയുന്നത് അതിനുദാഹരണമാണ്.. ദൂരദേശങ്ങില്‍ നിന്നും യോര്‍ക്ഷയറില്‍ എത്തുന്ന നിരവധിയാ സെലിബ്രെറ്റികള്‍ തറവാട് സന്ദര്‍ശിക്കാറുണ്ട്. ടീം തറവാടിന്റെ വിജയം ജീവനക്കാരുടെ കൂട്ടായ പ്രയ്‌നത്തിന്റെ ഫലം മാത്രമാണെന്ന് ഡയറക്ടര്‍ സിബി ജോസ് പറഞ്ഞു.
കോവിഡുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ടീമിന് പല പരിമിതികളും ഉണ്ടായിരുന്നു. അതു കൊണ്ട് ടീം ഇന്ത്യയുടെ ഓണാഘോഷ പരിപാടികളുടെ ബി സി സി ഐ യുടെ ഒഫീഷ്യൽ ഫോട്ടോഗ്രാഫർ അയച്ച ചിത്രങ്ങൾ ആണ് ഇതിൽ ചേർത്തിട്ടുള്ളത്.
ഷിബു മാത്യൂ.
യുകെ മലയാളിയായ രാജേഷ് ജോസഫിന്റെ മനസ്സില്‍ വന്ന ചിന്തകളാണ് 360 ഡിഗ്രി ചിന്തകള്‍. 360 ഡിഗ്രി ഒരു വൃത്തത്തെ സൂചിപ്പിക്കുന്നു. ജീവിതമാകുന്ന ഈ വൃത്തത്തെ ഈ മഹാമാരിയുടെ കാലത്ത് അനുദിന ചിന്തകളിലൂടെ മനസ്സിനെ ഉണര്‍ത്തുക എന്നതായിരുന്നു 360 ഡിഗ്രി ചിന്തകള്‍ എന്ന ആശയത്തിന്റെ ലക്ഷ്യം. 360 ഡിഗ്രി ചിന്തകള്‍ 360 ദിവസം ഇന്ന് പൂര്‍ത്തിയാക്കി. ഇനി പുതിയ ചിന്തകള്‍ക്ക് സ്ഥാനമില്ല എന്ന് അര്‍ത്ഥമില്ല. പക്ഷേ, 360 ചിന്തകള്‍ മലയാളി മനസ്സുകള്‍ക്ക് എന്ത് മാറ്റം വരുത്തി?? അതാണ് വിഷയം. മലയാളികളുടെ ചിന്താഗതിക്കു മാറ്റം വരണം.. ആയിരിക്കുന്ന രാജ്യത്തോട് കൂറ് വേണം. കൂറില്ലാത്തവരാണ് മലയാളികള്‍ എല്ലാവരും എന്നും അര്‍ത്ഥമില്ല.
360 ചിന്തകള്‍ 360 ദിവസവും ക്രിത്യതയോടെ കൊണ്ടു പോകുമോ എന്നതായിരുന്നു രാജേഷിന്റെ പ്രധാന വിഷയം. അത് സാധിക്കാനുതകുന്ന ചിന്തകളാണ് 360 ഡിഗ്രിയില്‍ ദിവസവും പ്രതിഫലിച്ചിരുന്നത്.
360 ഡിഗ്രി ചിന്തകള്‍ നല്‍കിയ വലിയ പാഠമുണ്ട്.
അത് ഉള്‍ക്കൊള്ളാന്‍ മലയാളികള്‍ തയ്യാറായാല്‍ നമ്മള്‍ ആയിരിക്കുന്ന രാജ്യത്തോട് നമ്മള്‍ കൂറുള്ളവരായി മാറും.
360 ഡിഗ്രി എന്റെയും നിങ്ങളുടെയും ജീവിത ചിന്തകളാണ്. ഈ യാത്ര നമുക്ക് അനുസ്യൂതം തുടരാം. രാജേഷിന്റെ വാക്കുകളിലേയ്ക്ക്.
താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഷിബു മാത്യൂ. മലയാളം യുകെ.
ഒരു കാര്യം ഉറപ്പാണ്. കല്യാണത്തിന് മുമ്പായാലും ശേഷമായാലും പ്രണയം ഒരു വികാരമാണ്. കല്യാണത്തിന് മുമ്പുള്ള പ്രണയത്തിനാണ് കാഠിന്യം. കാരണം പ്രണയിച്ച ആളേ കിട്ടുമോ എന്ന ഉറപ്പില്ലായ്മ. കല്യാണത്തിന് ശേഷമാണെങ്കില്‍ ഈ പ്രണയത്തിന്റെ കാഠിന്യം സ്വാഭാവികമായി കുറയും. കാരണം ഇനി മറ്റാരും കൊത്തിക്കൊണ്ടു പോകാനൊരു സാധ്യതയില്ല എന്നുള്ള ഒരു ഉറപ്പുള്ളതുകൊണ്ട്….
എന്തായാലും ഒരു കാര്യം സത്യമാണ്.
പ്രണയം. അത്.. ???
ബാക്കിയുള്ളത് കേരളം കണ്ടതില്‍ മികച്ച സെലിബ്രറ്റി സൈക്കോളജിസ്റ്റും കൊച്ചി സണ്‍റൈസ് ഹോസ്പിറ്റലിലെ ചീഫ് കണ്‍സള്‍റ്റന്‍് സൈക്കോളജിസ്റ്റുമായ ഡോ. വിപിന്‍ വി റോള്‍ഡന്റ് നേരിട്ട് വിവരിക്കും..
എങ്ങനെ പ്രണയിക്കാം.??
താഴെയുള്ള ലിങ്ക് കാണുക.
ഷിബു മാത്യൂ
നിരവധി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുമ്പോഴും സാറാസ് എന്ന മലയാള ചിത്രം മുന്നേറുകയാണ്. ചിത്രത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ കമന്റുകളുടെ പെരുമഴയാണിപ്പോള്‍.
അദ്ധ്യാപികയും ടെലിവിഷന്‍ അവതാരകയുമായ മായാറാണി സാറാസ് എന്ന സിനിമ നല്‍കുന്ന അപകടകരമായ സന്ദേശത്തിനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. തന്റെ ഫേസ്ബുക്ക് പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകളുടെ പ്രവാഹമാണിപ്പോള്‍.
എന്റെ 30 വയസുവരെ എനിക്ക് ലഭിച്ചിട്ടില്ലാത്ത എന്റെ മീഡിയ കരിയര്‍ എനിക്ക് കിട്ടിയത് എന്റെ മക്കള്‍ ഉണ്ടായ ശേഷമാണ്. അതുകൊണ്ട് മക്കള്‍ നമ്മുടെ കരിയര്‍ നശിപ്പിക്കില്ല. മായാറാണി പറയുന്നു.
ഒരു തലമുറയ്ക്ക് മൊത്തമായി വലിയൊരു അപകടത്തിന്റെ സന്ദേശമാണ് സാറാസ് നല്‍കുന്നത്.
‘എനിക്കിഷ്ടമില്ല ‘ എന്നതിന്റെ പേരില്‍ ഒരു കുഞ്ഞുജീവന്‍ നശിപ്പിച്ച ഈ ഫിലിം വല്യ ഒരു ക്രൈം ആണ് ചെയ്തതെന്ന് മായാറാണി തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്കിന്റെ പൂര്‍ണ്ണരൂപം ചുവടെ ചേര്‍ക്കുന്നു.
ഞാന്‍ മായാറാണി. അദ്ധ്യാപികയായ ഞാന്‍ മൂന്ന് മക്കളുടെ അമ്മയുമാണ്. ഇന്നലെ പുതിയ ചര്‍ച്ച വിഷയമായ സാറാസ് എന്ന ഫിലിം കണ്ടു… ഒട്ടും ബോറടിപ്പിച്ചില്ല…. ഭംഗിയായിട്ടുണ്ട്… നമ്മുടെ നാട്ടില്‍ കൊലപാതകം ഇപ്പോള്‍ ഒരു ക്രൈം അല്ലാതെ ആകുമോ എന്ന് ഇപ്പോള്‍ ഇറങ്ങുന്ന പല സിനിമകളും എന്നില്‍ സംശയം ജനിപ്പിക്കുന്നു. കുടുംബ സ്വത്തിനു വേണ്ടി അപ്പനെ കൊല്ലുന്ന മകന്‍, കരിയറിനു വേണ്ടി കുഞ്ഞിനെ കൊല്ലുന്ന അമ്മ, സ്ത്രീധനം പറഞ്ഞു ഭാര്യയെ കൊല്ലുന്ന ഭര്‍ത്താവ്…. പേടിക്കണം ഇവിടെ ജീവിക്കാന്‍…
ഇനി വീണ്ടും സാറായിലേക്ക്… നെഗറ്റീവ് തീം സൃഷ്ടിച്ചു സിനിമ ക്ലിക്ക് ആക്കുക എന്നതാണ് ഉദേശിച്ചത് എങ്കില്‍ നിങ്ങള്‍ വിജയിച്ചു… കാരണം റേറ്റിംഗ് കൂടിയിട്ടുണ്ട്…
എനിക്ക് ഈ ഫിലിമില്‍ യോജിക്കാന്‍ സാധിക്കാതെ പോയ കഥാപാത്രം ബഹുമാനപെട്ട ഗൈനക്കോളജിസ്റ്റ് ആണ്. ജീവനെ അതിന്റെ തുടക്കം മുതല്‍ ബഹുമാനിച്ചു കൊള്ളാം എന്ന് പറഞ്ഞല്ലേ ഈ ഡോക്ടര്‍മാര്‍ ആ പദവി ഏറ്റെടുക്കുന്നത്? നാട്ടില്‍ നടക്കുന്ന പല അബോര്‍ഷനുകളും സത്യത്തില്‍ ഇവര്‍ ഒന്ന് സപ്പോര്‍ട്ട് ചെയ്താല്‍ അവസാനിക്കാവുന്നതേ ഉള്ളൂ.
40 ആം വയസ്സില്‍ അതും 9 മാസവും ജോലിക്ക് പോയ ശേഷം എന്റെ മൂന്നാമത്തെ കുഞ്ഞിനെ പ്രസവിച്ച അമ്മയാണ് ഞാന്‍. 25 വയസ്സിലെ ആരോഗ്യം ഒന്നും 40 ആം വയസ്സിലെ ഗര്‍ഭത്തിനുണ്ടാവില്ല. അതുകൊണ്ട് ഗര്‍ഭിണിയായ അവസ്ഥയില്‍ ഒരു ഫിലിം ഡയറക്റ്റ് ചെയ്യാന്‍ പാടില്ല എന്നൊക്കെ പറയുന്നത് ഒത്തിരി അമ്മമ്മാരെ കളിയാക്കലും പുതിയ കുട്ടികളെ തെറ്റിധരിപ്പിക്കലും ആണ്.
ഇവിടെ സാറയുടെ ഗര്‍ഭം 2 മാസമേ ആയിട്ടുള്ളൂ. ഒരു സിനിമ തീരാന്‍ 45 ദിവസം ഒക്കെ മതിയാവും… ഗര്‍ഭാവസ്ഥയില്‍ ഇത് ഡയറക്റ്റ് ചെയ്തിരുന്നെങ്കില്‍ ഈ ഫിലിം യഥാര്‍ത്ഥ സ്ത്രീ ശക്തീകരണം ഉറപ്പിച്ചേനെ. കാരണം ഗര്‍ഭാവസ്ഥയില്‍ ആ പടം പൂര്‍ത്തിയാക്കാന്‍ സഹായിക്കുന്ന പുരുഷമാരുടെ ക്രൂ ഉം ഭര്‍ത്താവും…. ഒടുവില്‍ കുഞ്ഞിനേയും കൊണ്ടു റിലീസിന് എത്തുന്ന സാറയും. എങ്കില്‍ ഈ സിനിമ ഈ കാലഘട്ടത്തിലെ തന്നെ ഏറ്റവും നല്ല സ്ത്രീ പക്ഷ സിനിമയും കുടുംബ ചിത്രവും ഓക്കേ ആയേനെ. എന്റെ ജൂഡ് സാറെ നിങ്ങള് പാളിപ്പോയി… സമ്മതിച്ചേ പറ്റു…
പിന്നെ ഇപ്പോഴത്തെ തലമുറയോട്. ഓരോ മക്കളും നമ്മുടെ ജീവിതത്തില്‍ വല്യ മാറ്റങ്ങളും നേട്ടങ്ങളും ആണ് സമ്മാനിക്കുന്നത്. ഒരു സ്ത്രീക്ക് അവരുടെ കരിയര്‍ വളരെ പ്രധാനപ്പെട്ടത് തന്നെ ആണ് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. എന്റെ 30 വയസുവരെ എനിക്ക് ലഭിച്ചിട്ടില്ലാത്ത എന്റെ മീഡിയ കരിയര്‍ എനിക്ക് കിട്ടിയത് എന്റെ മക്കള്‍ ഉണ്ടായ ശേഷമാണ്. അതുകൊണ്ട് മക്കള്‍ നമ്മുടെ കരിയര്‍ നശിപ്പിക്കില്ല…
എന്റെ ശരീരം, എന്റെ തീരുമാനം…. ഈ സിനിമയില്‍ പ്രൊജക്റ്റ് ചെയ്യപ്പെടുന്ന ഈ വാക്കുകള്‍ ശ്രദ്ധിച്ചോ? സ്ത്രീകള്‍ ഇങ്ങനെ ചിന്തിച്ചാല്‍ കുഞ്ഞിന്റെ അപ്പന്‍മാരുടെ റോള്‍ എന്താണ്? ഈ സിനിമയില്‍ വളരെ സപ്പോര്‍ട്ടീവ് ആയ ഒരു ഭര്‍ത്താവും ആ കുഞ്ഞു ജനിക്കണം എന്ന് ആഗ്രഹിച്ച വ്യക്തിയും ആണ് ജീവന്‍ എന്ന കഥപാത്രം. അപ്പോള്‍ പിന്നെ ‘എന്റെ, എന്റെ, എന്റെ…’ എന്ന് മാത്രം പ്രൊമോട്ട് ചെയ്യുന്ന ഈ സിനിമ പുതിയ തലമുറയില്‍ കുത്തിവയ്ക്കുന്ന ഒരു വിഷം ഉണ്ട്. അതാണ് selfishness. നമ്മുടെ അമ്മമാരൊക്കെ ഇങ്ങനെ ചിന്തിക്കാതെ ഇരുന്നതിനു അവര്‍ക്കു ഒരു ബിഗ് സല്യൂട്ട്. ജീവന്‍ അമൂല്യമാണ്. അത് നശിപ്പിക്കാന്‍ മനുഷന്‍ ആരാണ്? പ്രത്യേകിച്ചും ഈ കോവിഡ് മഹാമാരിയുടെ കാലഘട്ടത്തില്‍ മനുഷ്യന്റെ ജീവന്‍ രക്ഷിക്കാന്‍ ഏതറ്റം വരെ പോകാന്‍ എല്ലാവരും തയ്യാറാകുമ്പോള്‍ വളരെ കൂള്‍ ആയി ‘എനിക്കിഷ്ടമില്ല ‘ എന്നതിന്റെ പേരില്‍ ഒരു കുഞ്ഞുജീവന്‍ നശിപ്പിച്ച ഈ ഫിലിം വല്യ ഒരു ക്രൈം ആണ് ചെയ്തത്.
ലേഡി ഡയറക്ടര്‍മാര്‍ ഒക്കെ ഇപ്പോള്‍ രംഗത്ത് സര്‍വസാധരണം ആവുകയാണ്. പക്ഷെ, ഗര്‍ഭിണിയായ ഒരു ഡയറക്ടര്‍ എല്ലാ കാലത്തും ജനഹൃദയത്തില്‍ സ്ഥാനം പിടിക്കുമായിരുന്നു. വെല്ലുവിളികളെ നേരിടാനുള്ള വല്യ പ്രചോദനം ആകുമായിരുന്നു. ഈ സിനിമ നല്‍കിയ മൂല്യ ച്യുതി ഓര്‍ത്തു ദുഃഖം ഉണ്ട്. പുതിയ തലമുറയിലെ കൊച്ചുങ്ങളെ.. നിങ്ങള്‍ ഇതൊന്നും കണ്ടു പഠിച്ചേക്കല്ലേ…!
മായാറാണി.
https://m.facebook.com/story.php?story_fbid=10221117166702256&id=1336823677&sfnsn=scwspmo
മലയാളം യുകെ സ്‌പെഷ്യല്‍.
ഞാന്‍ മായാറാണി. ഞാന്‍ തന്നെയാണ് മുകളില്‍ പറഞ്ഞ അദ്ധ്യാപിക.
ഫോക്കസ് ഏരിയ മനസ്സില്‍ ധ്യാനിച്ചു മോഡല്‍ എക്‌സാം ന്റെ കൂടെപ്പിറപ്പായിരിക്കണേ question paper എന്ന് പ്രാര്‍ത്ഥിച്ചു കൃത്യം 9.30am നു ഹാളിലെത്തി. 20 പേരുള്ള റൂമില്‍ 10 പേരുണ്ട്. ബാക്കി ഉള്ളവന്മാര്‍ക്കൊക്കെ കോറോണാ പിടിച്ചോ ആവോ..???
ഉള്ളതാകട്ടെ….! അബ്‌സെന്റിസ് നെ കാത്തു 15 min പോയെങ്കിലും ഒരുത്തനേം കണ്ടില്ല….
9.45am ചോദ്യപേപ്പര്‍ പൊട്ടിക്കുമ്പോള്‍ 10 എണ്ണം മിച്ചം ഉണ്ടല്ലോ…!
വിശാലമായി വായിക്കാം എന്ന സന്തോഷം ആയിരുന്നു ഉള്ളില്‍.. ഒന്നാമത്തെ ചോദ്യം തന്നെ അങ്ങ് ഇഷ്ടപെട്ടൂ…. പിന്നെ ഷോര്‍ട്ടസ്‌റ് ഡിസ്റ്റന്‍സും, മാട്രിക്‌സും,എല്‍ പി പി ഒക്കെ കണ്ടപ്പോള്‍ മനസ്സില്‍ ലഡ്ഡു പൊട്ടി… എല്ലാവനും രക്ഷപെടും. ഇത്തവണയും 100%.. ഹോ ആശ്വാസം ആയി… ആശ്വസിക്കുന്നതിനിടയില്‍ ബാക്കിയുള്ള എല്ലാ സുന്ദരകുട്ടന്മാരും (തലമുടി എന്റെ മുടിയെക്കാള്‍ നീളം, ഷര്‍ട്ട് മാത്രം യൂണിഫോം ) എത്തി…
10 am നു എന്റെ വക ഒരു ഉപദേശം… ചുമ്മാ ഇരിക്കട്ടെ.. ‘ എല്ലാരും കഴിയുന്നത്ര ചോദ്യങ്ങള്‍ അറ്റന്‍ഡ് ചെയ്യണം.. ഒന്നും അറിയില്ലെങ്കില്‍ ചോദ്യത്തില്‍ കാണുന്ന എന്തെങ്കിലും ഒക്കെ എഴുതണം.. ഒട്ടും സമയം കളയണ്ട.. വേഗം തുടങ്ങിക്കോ ‘… എന്റെ വാക്കുകള്‍ അവരെ ലഹരി പിടിപ്പിച്ചു????… പിന്നെ കണ്ടകാഴ്ച രസകരമാണ്… 5 ഓ 6 ഓ പേരൊഴികെ ബാക്കി ഉള്ളവര്‍ answer ഷീറ്റ് നെ പ്രണയിച്ചു കൊണ്ട് അതിനെ കെട്ടിപ്പിടിച്ചു അങ്ങ് കിടന്നു… ഞാന്‍ അറിയാവുന്ന പ്രാര്‍ത്ഥനകളും നമസ്‌കാരങ്ങളും ഒക്കെ ചൊല്ലി അങ്ങോട്ടും ഇങ്ങോട്ടും നടപ്പ് ആരംഭിച്ചു… കോപ്പി അടിക്കാന്‍ പോലും ഒരുത്തനും എഴുന്നേറ്റില്ല… അരമണിക്കൂര്‍ കഴിഞ്ഞു… .. ചിലര്‍ ഗാഡനിദ്രയില്‍ ആയിട്ടുണ്ട്…
‘എനിക്ക് എന്തിന്റെ കേടാരുന്നു ‘ എന്ന സ്റ്റിക്കര്‍ ഇടാന്‍ തോന്നി… ഇവനെ ഒക്കെ ഉപദേശിക്കാന്‍ തോന്നിയ എനിക്ക് അവിടുത്തെ അദ്ധ്യാപകരോട് എന്തെന്നില്ലാത്ത ബഹുമാനം തോന്നി…. അറിയാതെ ഒപ്പിട്ടുപോയ 4 അഡിഷണല്‍ ഷീറ്റ് ഉണ്ട് കൈയ്യില്‍…. ഇത് ആര്‍ക്കു കൊടുക്കും….. ഒരു പണിം ഇല്ലാതെ ഒരു മണിക്കൂര്‍….
11 am ആയപ്പോള്‍ ഞാന്‍ മനസ്സില്‍ തോന്നിയ കാര്യം ഉറക്കെ വിളിച്ച് പറഞ്ഞു… ‘ ഒരു ഫോട്ടോ എടുക്കാന്‍ സാധിച്ചിരുന്നെങ്കില്‍ പരീക്ഷ ഹാളില്‍ ബോധംകെട്ടുറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ എന്ന അടികുറുപ്പോടെ പ്രിന്‍സിപ്പാളിനു കൊടുക്കാമായിരുന്നു ‘… എന്തോ ഒച്ചകേട്ടു കുറേപേര്‍ ഞെട്ടി എഴുനേറ്റു.. ബാക്കി ഉള്ള രണ്ടുപേര്‍ കൂര്‍ക്കം വലിക്കാന്‍ സാധ്യത ഉണ്ടെന്നു തോന്നി… തട്ടിമുട്ടി എഴുനേല്‍പ്പിച്ചു… രാവിലെ കിടക്കപ്പായയില്‍ നിന്നും എഴുന്നേറ്റാല്‍ ഇതിലും വൃത്തി ഉണ്ടാവും….
ഉണര്‍ന്നവരെല്ലാം എനിക്ക് വേണ്ടി അരമണിക്കൂര്‍ എഴുതി… എന്റെ അഡിഷണല്‍ ഷീറ്റ് അപ്പോളും ആരുടെ എങ്കിലും അടുത്തെത്താന്‍ കൊതിച്ചുകൊണ്ടിരുന്നു…. 11.30 ആയപ്പോള്‍ തന്നെ പേപ്പര്‍ കൂട്ടികെട്ടിയ ഇവന്മാരെ ജയിപ്പിക്കനാണല്ലോ ഇനി വാല്യൂയേഷന്‍ ഇല്‍ നമ്മുടെ പെടാപ്പാട്….
ഏതായാലും അവസാനത്തെ ‘ഇഞ്ചുരി ടൈമിയില്‍ ‘ എന്റെ 4 അഡിഷണല്‍ ഷീറ്റ് ചിലവായ സന്തോഷത്തില്‍ പരീക്ഷ അവസാനിപ്പിച്ചു പേപ്പര്‍ കൈമാറി…
സ്വന്തം സ്‌കൂളിലെ സുന്ദരകുട്ടന്മാരില്‍ കലം ഉടക്കാന്‍ സാധ്യത ഉള്ളവനെ ആദ്യം വാട്‌സ് അപ്പ് ഇല്‍ മെസ്സേജ് ഇട്ട് അന്വേഷിച്ചു… അവന്റെ മറുപടി ‘ മിസ്സേ പൊളിച്ചു ഞാന്‍… രണ്ടു അഡിഷണല്‍ ഷീറ്റ് വാങ്ങി… 12 മണിവരെ എഴുതി.’… ഞാന്‍ പുളകം കൊണ്ടു… ഒന്നുകൂടി വ്യക്തമായി ചോദിച്ചു… ‘ ഞാന്‍ പറഞ്ഞ ഷോര്‍ട്‌സ്‌റ് ഡിസ്റ്റന്‍സും, ഗ്രാഫും, മാട്രിക്‌സ് ഉം നീ ചെയ്തല്ലോ അല്ലെ ‘
….ഉടന്‍ ഒരു വോയിസ് നോട്ട് ‘ എന്റെ മിസ്സേ ഉത്തരം ഒന്നും എനിക്ക് അറിയില്ലായിരുന്നു… ഞാന്‍ ചോദ്യങ്ങള്‍ മുഴുവന്‍ ഭംഗിയായി എഴുതി വച്ചിട്ടുണ്ട് ‘..എന്തൊക്കെ ആയിരുന്നു രണ്ടുമാസം ആയിട്ട് .ഓണ്‍ലൈന്‍ പഠിപ്പിക്കുന്നു.. വീഡിയോ അയക്കുന്നു.. സ്‌പെഷ്യല്‍ ക്ലാസ്സെടുക്കുന്നു.. ഒടുക്കം പവനായി ശവമായി..എന്റെ എക്‌സാംഹാളില്‍ ഗാഡ്ഢനിദ്രപ്രാപിച്ച ലെവനോ അതോ ഇവനോ മഹാന്‍…. താടിക്ക് കൈയും കൊടുത്തിരിക്കുന്ന സ്റ്റിക്കര്‍ ഉടന്‍ പോസ്റ്റ് ചെയ്തു ഞാന്‍ വണ്ടി തിരിച്ചു. ശുഭം.
മായാറാണി.
ആന്റണി ജോസഫ്.
സ്വന്തം അപ്പച്ചന് വേണ്ടി ബക്കറ്റ് പിരിവ് നടത്തി ആത്മാര്‍ത്ഥമായി സഹായിച്ച സഖാവ് ജെയ്കിനെ യാതൊരു ഉളിപ്പുമില്ലാതെ ജോസ്‌മോന്‍ അഭിനന്ദിക്കുന്ന ട്രോള്‍ മലയാളം യുകെയുടെ ട്രോളും തള്ളും എന്ന ഇലക്ഷന്‍ പംക്തിയില്‍ സ്ഥാനം പിടിച്ചു. നോട്ടെണ്ണുന്ന മിഷീനും വീട്ടിലുണ്ടെന്ന് രാഷ്ട്രീയഭേതമെന്യേ പല നേതാക്കളും വികാരഭരിതരായി ഒരേ സ്വരത്തില്‍ വിളിച്ചു പറയുമ്പോള്‍ അതിശയോക്തിക്ക് വകയൊന്നുമില്ല. ബക്കറ്റ് പിരിവാണല്ലോ ഇടതന്റെ റിസേര്‍വ് ബാങ്ക് ! ഒരു പിരിവ് കാലം നെറ്റിയില്‍ കുരിശു വരച്ച് ഇടതന്‍ വലതന്റെ ബക്കറ്റില്‍ ഇട്ടു. അതോടെ വലത് ഇടത്തോട്ട് താന്നു. ഇടതു വശത്ത് കുരിശില്‍ തറച്ച കള്ളന് സ്വര്‍ഗ്ഗരാജ്യവും കിട്ടി. ട്രോളര്‍മാര്‍ക്ക് ആഘോഷിക്കാന്‍ ഇതില്‍ക്കൂടുതല്‍ എന്ത് വേണം.
ഇതുകൊണ്ടൊന്നും തീര്‍ന്നില്ല മല്ലൂസ്! ആഴക്കടല്‍ പൊക്കി രാഹുല്‍ കേരളത്തില്‍..
അക്ഷരാഭ്യാസമില്ലാതെ വിരിയാതെ പോകുന്ന താമര ഗുരുവായൂരിലും ദേവികുളത്തും പിന്നെ വേറെ ഒരിടത്തും..
ഇടതന്റെ പെന്‍ഷന്‍ തള്ള് എല്ലാ മണ്ഡലത്തിലും പതിവിലും ശക്തിയോടെ..
ഇതിനിടയില്‍ ഒരു വിരുതന്റെ ഓട്ടോയുടെ പിറകില്‍ മുഖ്യന്റെ ചിത്രം. ചോദിച്ചപ്പോള്‍ പറയുകയാ.. പെട്രോളിനു വില കൂടി. കയറ്റം പിടിക്കാന്‍ ഇതു മതി. തള്ളായിരിക്കും ഉദ്ദേശിച്ചത് !!
ഇട്ടേച്ച് പോയ റോസക്കുട്ടിയും തൊടുപുഴ മുഴുവനും ട്രാക്ടറോടിച്ച ഔസേപ്പച്ചനും പ്രവാസി മലയാളികള്‍ക്ക് തിങ്കളാഴ്ച്ച ആനന്ദദായകമാക്കി.
ഇതിനിടയില്‍ ഒരു പ്രാധാനപ്പെട്ടത് പറയാന്‍ വിട്ടു. പൂഞ്ഞാറാശാന് ഇലക്ഷന്‍ പ്രചാരണത്തിനിടയില്‍ കണക്കിന് കിട്ടിയെന്ന് ഈരാറ്റുപേട്ടയില്‍ നിന്ന് പിള്ളേര്‍ പറഞ്ഞു. എടാ പോടാ വിളിയും പച്ചക്കറിയും സോറീ.. പച്ച തെറിയും വിളിച്ചു എന്നാണ് ഒടുവില്‍ കിട്ടിയ വിവരം. ആര് ആരേ വിളിച്ചു എന്ന് അവര്‍ പറഞ്ഞില്ല. ഊഹിക്കാമല്ലോ..
അവസാന കാലം കുടുംബമായി ജീവിച്ച് തീര്‍ക്കാമെന്ന് ആശാനും തെളിയ്ച്ചു.
ട്രോളും തള്ളുമാണല്ലോ നമ്മുടെ വിഷയം. അതിലേയ്ക്ക് പോകാം..
കുര്യാക്കോസിന്റ സ്വപ്നങ്ങള്‍..
മികവ് കുറയാതെ മൂവാറ്റുപുഴയെ നോക്കുന്നു..
ബി ജെ പിയില്‍ എത്തുന്നതിന് മുമ്പ് ഒന്നും പറയാതിരുന്ന ഏട്ടന് എന്തു പറ്റി പെട്ടന്ന്??
ഇടയ്ക്ക് കിട്ടിയത് ചേര്‍ത്തു. അത്രയേയുള്ളൂ.
മറുപടി ഇല്ല.
ഈ സൗന്ദര്യത്തിന് ഒരു സ്മാര്‍ട്ട് ഫോണ്‍ തീര്‍ച്ചയായും അത്യാവശ്യമാണ്. ഇനിയും കൊടുക്കാം..
മറുപടി ഉണ്ട്.
എന്തിനാ ടെന്‍ഷന്‍..?
വെള്ളമിറങ്ങി മരിക്കാന്‍ പറ്റില്ലേ.?.
ജോസ് മോന്റെ പാലാ..
എന്താണീ വട്ടം??
നേരറിയാന്‍ CBI
വിശ്വാസം. അതാണല്ലോ എല്ലാം..
ഇനി ജനം 100 മൈലില്‍ പറക്കും..
ജയിപ്പിക്കുവാനുള്ള തീവണ്ടിയാത്രയോടെ ട്രോളും തള്ളും ഇന്ന് അവസാനിപ്പിക്കുന്നു.
സ്പിരിച്ച്വല്‍ ഡെസ്‌ക്. മലയാളം യുകെ.
വിശുദ്ധ നോമ്പിന്റെ എല്ലാ ആഴ്ചകളിലും പ്രധാന വായന ഭാഗം
സൗഖ്യദാന ശുശ്രൂഷകളെക്കുറിച്ചാണ്. വിവിധതരം രോഗങ്ങള്‍
ബാധിച്ചവരെ കര്‍ത്താവ് സൗഖ്യമാക്കുന്നതായി നാം വായിക്കുന്നു .
അവരില്‍ ചിലര്‍ അവന്റെ അടുത്തേക്ക് വരുന്നു, ചിലര്‍ കൊണ്ടുവരുന്നു,
എന്ത് തന്നെ ആയാലും എല്ലാരും സൗഖ്യപ്പെടുന്നതായി നാം കാണുന്നു.
ഇന്നത്തെ പ്രധാന ചിന്തയും മറ്റൊന്നുമല്ല. ഒരു സൗഖ്യദാന ശുശ്രൂഷ
തന്നെയാണ്. ഒരു പ്രത്യേകതയുള്ളത് ഇത് സംഭവിക്കുന്നത്
തിരഞ്ഞെടുക്കപ്പെട്ട ജനമായ ഇസ്രായേല്‍ മക്കളുടെ ഇടയില്‍ അല്ല.
ഇസ്രായേല്‍ക്കാര്‍ ജാതികള്‍ എന്ന് അധിക്ഷേപിച്ചിരുന്ന കാനായക്കാരുടെ
ഇടയില്‍ നിന്നുള്ള ഒരു സ്ത്രീയാണ് ഇന്ന് ക്രിസ്തുവുമായി
അടുത്തുവരുന്നത്. വളരെ വ്യക്തമായി ആയി ഈ സംഭവം നമുക്ക്
നല്‍കുന്ന പാഠം, ദൈവം ചിലരുടെ മാത്രം ആവശ്യങ്ങള്‍ക്കു ഉള്ളതല്ല!
സര്‍വ്വ സൃഷ്ടികള്‍ക്കും മതിയായവന്‍ ആണ് എന്നുള്ളതാണ് . ഈ ചിന്തക്ക്
അടിസ്ഥാനപ്പെടുത്തിയിരിക്കുന്ന വിശുദ്ധ വേദഭാഗം വിശുദ്ധ
മത്തായിയുടെ സുവിശേഷം 15 ആം അധ്യായം 21 മുതല്‍ 31 വരെയുള്ള
വാക്യങ്ങള്‍ ആണ്.
ദൈവത്തിന്റെ സ്വന്തം ജനമായ ഇസ്രായേല്‍ മക്കളുടെ ഇടയില്‍ നിന്നും
അതിര്‍ത്തിവിട്ട് കുറെ മാറി കര്‍ത്താവ് പോയിരിക്കുകയായിരുന്നു. തന്നെ
എപ്പോഴും പിന്‍പറ്റി കൊണ്ടിരിക്കുന്ന ജനബാഹുല്യവും , കുറ്റവും
കുറവും കണ്ടുപിടിക്കുവാന്‍ തക്കവണ്ണം ഉള്ള പരീശന്മാരുടെ
ശ്രമങ്ങളെയും തടുത്തു നിര്‍ത്തുവാന്‍ ആയിരിക്കാം കര്‍ത്താവ് ഇങ്ങനെ
ഒരു സ്ഥലത്തേക്ക് പോയത്. അവിടെ വച്ചാണ് ഈ കാനായക്കാരി സ്ത്രീ
കര്‍ത്താവിന്റെ അടുക്കലേക്ക് വന്നിട്ട് എന്റെ മകള്‍ക്ക് ഭൂതം
ബാധിച്ചിരിക്കുന്നു സൗഖ്യം തരണമെന്ന് അപേക്ഷിക്കുന്നു. ആരാലും
അറിയപ്പെടാത്ത നാട്ടിലാണ് എങ്കിലും അവള്‍ അഭിസംബോധന ചെയ്യുന്നത്
യേശുവേ, ദാവീദിന്റെ പുത്രാ എന്ന് വിളിച്ചു കൊണ്ടാണ്. ഈ ചോദ്യം കേട്ടിട്ട്
കര്‍ത്താവ് യാതൊന്നും മറുപടി പറയാതെ പോകുന്നത് കണ്ടപ്പോള്‍
ശിഷ്യന്മാര്‍ അവനോടു പറയുന്നു അവള്‍ പിന്നാലെ നടന്നു നമ്മളെ
ശല്യപ്പെടുത്തുന്നു. അതിനാല്‍ അവളെ പറഞ്ഞു അയ്ക്കണമേ എന്ന്. ഇവിടെ
ഒരു കാര്യം വളരെ ശ്രദ്ധേയമാണ്. രോഗ സൗഖ്യം വേണ്ടവര്‍ കര്‍ത്താവിനെ
അന്വേഷിച്ച് അവന്‍ എവിടെയാണോ അവിടെ എത്തിച്ചേരുന്നു. ഇന്നത്തെ
കാലഘട്ടത്തില്‍ ഇതിന് അല്പം മാറ്റം ഉണ്ട് . പല ആളുകളും സൗഖ്യം
നല്‍കുവാന്‍ തക്കവണ്ണം പലരാജ്യങ്ങളും ചുറ്റി നടക്കുകയാണ്. അതിനു
പരസ്യത്തിന്റെ പിന്‍ബലം വേണം, പ്രവര്‍ത്തിക്കാന്‍ ആയിട്ട്
ചെലവു ചെയ്ത് വേദികള്‍ വേണം. അതിലേറെ ഇത് ആകര്‍ഷകമാക്കുവാന്‍
പറ്റിയ ആളുകളും വേണം. ദൈവമാണോ മനുഷ്യനാണോ സൗഖ്യം
നല്‍കുന്നത് എന്ന് പലപ്പോഴും ശങ്കിച്ചു പോയിട്ടുണ്ട്. സൗഖ്യ ദാന
ശുശ്രൂഷകള്‍ ക്രമീകരിച്ചു നടത്തിത്തരുന്ന ഏജന്‍സികള്‍ വരെ ഉണ്ട്
എന്ന് അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ കര്‍ത്താവ് നല്‍കിയ സൗഖ്യ
ദാനങ്ങളെക്കുറിച്ച് നമ്മള്‍ മനസ്സിലാക്കുമ്പോള്‍ ഇപ്രകാരം അല്ല. അവരുടെ
പാപങ്ങളെ രോഗങ്ങളെ തൊട്ടു അറിഞ്ഞു അവരെ സൗഖ്യമാക്കുന്നു.
ദൈവത്തിന് മഹത്വം കൊടുക്കുവാനും ദൈവ കല്പനകള്‍ അനുസരിച്ച്
ജീവിക്കാനുമാണ് സൗഖ്യം നല്‍കി അവരെ അയച്ചത്.
മനുഷ്യന്‍ ഒരുപാട് പുരോഗമിച്ചു എന്ന് അവകാശപ്പെടുമ്പോഴും ജാതിമത
ചിന്തകളും അവയുടെ വേര്‍തിരിവുകളും ഏറ്റവും ഏറിയ ഒരു കാലഘട്ടം
കൂടിയാണിത്. ഇതിലും അപ്പുറം ആണ് ജോലിയുടെ, സമ്പത്തിന്റെ
അടിസ്ഥാനത്തില്‍ വേര്‍തിരിവുകള്‍ നമ്മുടെ ഇടയില്‍ നടത്തിയിരിക്കുന്നത്.
എന്തിനേറെ, സഭയും സമുദായങ്ങളും പോലും മത്സരബുദ്ധിയോടെ
പെരുമാറുന്ന അവസരങ്ങള്‍ നാം കണ്ടിട്ടുണ്ട്. എല്ലാ അതിര്‍വരമ്പുകളും
മാറ്റി ഏവര്‍ക്കും സാധ്യമായ തരത്തില്‍ ദൈവകൃപ എത്തിക്കുന്നതിന്
വിളിക്കപ്പെട്ടവരാണ് നമ്മളോരോരുത്തരും. വിസ്മരിച്ച് പോകുന്ന ഈ
യാഥാര്‍ത്ഥ്യം ഇനിയെങ്കിലും നാം മനസ്സിലാക്കിയെ മതിയാവുകയുള്ളൂ.
ദൈവസന്നിധിയില്‍ നിന്നുള്ള സൗഖ്യവും കൃപകളും സൗജന്യമാണ്.
ഇവയെ പ്രാപിക്കുവാന്‍ എല്ലാവര്‍ക്കും തുല്യ അവസരങ്ങളും ഉണ്ട്.
എന്തുകൊണ്ട് നമുക്ക് ലഭിക്കുന്നില്ല അല്ലെങ്കില്‍ എന്തുകൊണ്ട് നമുക്ക്
അപ്രാപ്യമായി എന്ന് നാം ഒരിക്കലും ചിന്തിക്കാറില്ല. സഹനവും
ക്ഷമയും നൈഷ്ടികമായ ആചാരങ്ങളും നമ്മെ ദൈവത്തോട് അടുപ്പിക്കുന്നു.
ഈ പാതയില്‍ സഞ്ചരിക്കുവാന്‍ അല്‍പം ക്ഷമയും ബോധ്യവും
അതോടൊപ്പം കഠിനാദ്ധ്വാനവും ആവശ്യമാണ്. എന്തിനും കുറുക്കുവഴി
തേടുന്ന നാം ആത്മീയതയുടെ കാര്യത്തിലും അപ്രകാരം
പ്രവര്‍ത്തിക്കുവാന്‍ ആഗ്രഹിക്കുന്നു. ഇന്നത്തെ സൗഖ്യദായകന്‍ മാരും
ധ്യാന ഗുരുക്കന്മാരും ചിലരെങ്കിലും ഇങ്ങനെയുള്ളവരെ വരെ തങ്ങളുടെ
വരുതിയില്‍ വരുത്തുവാന്‍ ഇടയാകുന്നു. പാലിക്കപ്പെടേണ്ട പ്രമാണങ്ങള്‍
പാലിക്കപ്പെടാതെ മറ്റൊരാളുടെ വാക്കുകളില്‍ വീണു
പോകുമ്പോഴാണ് നമ്മുടെ തെറ്റുകള്‍ മനസ്സിലാക്കുന്നത്.
പല സ്ഥലങ്ങളും സന്ദര്‍ശിക്കുവാനും പല നേര്‍ച്ചകളും നേരുവാനും
പലയിടങ്ങളിലും പോയി ധ്യാനം കൂടുവാനും
ആഗ്രഹിക്കുന്നുവരാണെങ്കിലും ദൈവത്തെ കണ്ടെത്തുവാന്‍ പലപ്പോഴും
നാം ശ്രമിക്കാറില്ല. വിശാലവും വീതിയേറിയതുമായ വഴിയിലൂടെ
സഞ്ചരിക്കുവാന്‍ നാം തയ്യാറാകുമ്പോള്‍ ഇടുക്കമുള്ളതും ഞെരുക്കമുള്ളതുമായ സ്വര്‍ഗ്ഗത്തിലേക്കുള്ള വാതില്‍ നാം മറന്നും അറിയാതെയും പോകുന്നു.
തപസ്സും ധ്യാനവും ജീവിത ഭാഗമായി ആജീവനാന്തം ഉള്‍ക്കൊള്ളുന്നവര്‍ക്ക് മാത്രമേ ദൈവസന്നിധിയില്‍ എത്തപ്പെടാന്‍ സാധിക്കുകയുള്ളൂ.
പലവുരു ദൈവസന്നിധിയില്‍നിന്ന് ഉത്തരം ലഭിക്കാതെ
വന്നപ്പോള്‍ ഈ സ്ത്രീ മടങ്ങി പോകേണ്ടതായിരുന്നു. എന്നാല്‍ അടങ്ങാത്ത
ആവേശവും ഒടുങ്ങാത്ത വിശ്വാസവും അവളെ നിലനിര്‍ത്തി.
വിശ്വാസത്തിന്റെയും സഹനത്തിന്റെയും ശക്തി അവള്‍ തെളിയിച്ചു.
അവളുടെ മങ്ങാത്ത വിശ്വാസം കണ്ടിട്ടാണ് കര്‍ത്താവ് അവളോട്
പറഞ്ഞത് ഈ നാഴിക മുതല്‍ നിന്റെ മകള്‍ക്ക് സൗഖ്യം ലഭിച്ചിരിക്കുന്നു
എന്ന് .
നോമ്പ് നമുക്ക് തരുന്നതും വിശ്വാസത്തിലധിഷ്ഠിതമായരിക്കുന്ന
അനുഭവങ്ങള്‍ ആണ്. എന്നാല്‍ പാതി വഴിയില്‍ അല്ല എങ്കില്‍ കാര്യ
സാധനത്തിനു ശേഷം ഉപേക്ഷിച്ചു നാം പോകുമ്പോള്‍ നമ്മുടെ
ബലഹീനതകള്‍ വീണ്ടും നമ്മില്‍ ബലം പ്രാപിക്കുന്നു. അപ്പോള്‍
കുറുക്കുവഴിയിലൂടെ കാര്യം നേടുവാന്‍ നാം തയ്യാറാവുന്നു. നമ്മെ
അന്വേഷിച്ചുവന്ന ദൈവത്തെ കണ്ടെത്തേണ്ടിയിരിക്കുന്നു. അതിനു
മുന്നിട്ടിറങ്ങേണ്ടതും ഒരുങ്ങേണ്ടതും നമ്മള്‍ തന്നെയാണ്. മറ്റൊരാള്‍
പറയുന്ന ദൈവത്തെയല്ല നമ്മുടെ സ്വന്തം ദൈവത്തെ തന്നെ നാം
കണ്ടെത്തണം. മറ്റൊരാളുടെ അനുഭവം കേട്ടു വികാരം
കൊള്ളുന്നതിനെക്കാളും സ്വന്തം അനുഭവങ്ങളില്‍ ദൈവത്തെ
മനസ്സിലാക്കുവാന്‍ നമുക്ക് കഴിഞ്ഞാല്‍ ഈ നോമ്പ് യാഥാര്‍ത്ഥ്യമായി.
ദൈവത്തെക്കുറിച്ച് കേള്‍ക്കുവാന്‍ ദൈവത്തെക്കുറിച്ച് വായിക്കുവാന്‍
എളുപ്പമാണ് എന്നാല്‍ ദൈവീകരാകുവാന്‍ സമര്‍പ്പണം ഉണ്ടായാലേ തീരൂ.
അതും നാം തന്നെ ചെയ്യുക.
ദൈവം അനുഗ്രഹിക്കട്ടെ .
പ്രാര്‍ത്ഥനയില്‍
ഹാപ്പി ജേക്കബ് അച്ചന്‍
സ്പിരിച്ച്വല്‍ ഡെസ്‌ക്. മലയാളം യുകെ.
ദൈവരാജ്യം നിങ്ങളില്‍ നിന്നെടുത്ത് ഫലം പുറപ്പെടുവിക്കുന്ന ജനതയ്ക്ക് നല്‍കപ്പെടും. ഇസ്രായേല്‍ മക്കള്‍ക്ക് കൊടുത്ത അവകാശമായിരുന്നു ദൈവരാജ്യം. അത് ഫലം പുറപ്പെടുവിക്കുന്നതിനു വേണ്ടിയും ഫലത്തിന്റെ ഓഹരികള്‍ പങ്കുവെയ്ക്കുന്നതിനും വേണ്ടിയായിരുന്നു. പക്ഷേ…
ഫാ. ബിനോയ് ആലപ്പാട്ട് ഒരുക്കുന്ന നോമ്പ് കാല ചിന്തകള്‍ ‘സൗമാ റംമ്പാ’ മന്ന എന്ന സ്ഥിരം പംക്തിയിലൂടെ ഈസ്റ്റര്‍ ദിനം വരെ മലയാളം യുകെയില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും.
മന്ന 850 ന്റെ പൂര്‍ണ്ണരൂപം കാണുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക.
സ്പിരിച്ച്വല്‍ ഡെസ്‌ക്. മലയാളം യുകെ.
മന്ന 843. തങ്ങളില്‍ ആരാണ് വലിയവനെന്ന് തര്‍ക്കിക്കുന്ന സഹോദരങ്ങള്‍. അവരുടെ ഉയര്‍ച്ചെയ്ക്കു വേണ്ടിയുള്ള പരിശ്രമത്തെ അസൂയ്യയോടു കൂടെ കാണുന്ന കൂട്ടുകാര്‍.
നമ്മുടെ ജീവിതവുമായി തുലനം ചെയ്താല്‍ ഇതുമായി നമ്മുടെ ജീവിതത്തിന് ബന്ധമുണ്ടോ??
നോമ്പിലെ മൂന്നാം ഞായറില്‍ ഫാ. ബിനോയ് ആലപ്പാട്ടൊരുക്കുന്ന നോമ്പുകാല സന്ദേശത്തിന്റെ പൂര്‍ണ്ണരൂപം കാണാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക.