Spiritual

ന്യൂസ് ഡെസ്ക് മലയാളം യുകെ

ക്രിസ്മസ് കാലം ബൈബിൾ വായനയുടേതാണ്. നമ്മളിൽ എത്രപേർ ബൈബിൾ പൂർണമായി വായിച്ചിട്ടുണ്ട്. എന്നാൽ ഗ്ലോസ്റ്ററിൽ നിന്നുള്ള ബിന്ദു പോള്‍സൺ ബൈബിൾ വായിക്കുക മാത്രമല്ല പത്തുമാസം കൊണ്ട് എഴുതി തീർക്കുകയും ചെയ്ത് അപൂർവമായ നേട്ടം കൈവരിച്ചിരിക്കുകയാണ്.

ബിന്ദുവിൻെറ ഭർത്താവ് പോൾസൺ ചങ്ങനാശേരി കണ്ടംകേരില്‍ കുടുംബാംഗമാണ്. ബിന്ദുവിൻെറ വീട് കേരളത്തിൽ തൊടുപുഴ കരിമണ്ണൂരും . ആലനും ആര്യയുമാണ് പോൾസൺ ബിന്ദു ദമ്പതികളുടെ മക്കൾ. പോൾസൻെറ അമ്മ പരേതയായ റോസമ്മ ടീച്ചർ തൻറെ ഉദ്യമത്തിന് ഒരു പ്രേരകശക്തി ആയിരുന്നു എന്ന് ബിന്ദു പറയുന്നു. 2019 ഒക്ടോബറിലാണ് പോൾസണിൻെറ അമ്മ മരിച്ചത്. തങ്ങളോടൊപ്പം അമ്മ ഉണ്ടായിരുന്നപ്പോൾ സ്ഥിരമായി ബൈബിൾ വായിച്ചിരുന്നത് ബിന്ദുവിന് പ്രേരണയായി. അമ്മയുടെ വേർപാടിൻെറ ദുഃഖം മനസ്സിലേറ്റിയിരുന്നപ്പോഴാണ് ന്യൂ ഇയറിൽ ഒരു വർഷം കൊണ്ട് ബൈബിൾ വായനയ്ക്കുള്ള ഉള്ള ആഹ്വാനം ഫാ ടോണി പഴയകളം നൽകിയത്.

2020 -ൽ ന്യൂ ഇയറിലാണ് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ പരിപാടിയുടെ ഭാഗമായി ഒരു വർഷം കൊണ്ട് ബൈബിൾ വായിക്കാൻ ആഹ്വാനം ചെയ്യപ്പെട്ടത്. പലരും അത് ഏറ്റെടുക്കുകയും പൂർത്തിയാക്കുകയും ചെയ്തിരുന്നു. എന്നാൽ ബൈബിൾ വായന തുടങ്ങിയപ്പോൾ വായനയോടൊപ്പം തന്നെ കൈ കൊണ്ട് പകർത്തി എഴുതുവാൻ അവർ തീരുമാനിക്കുകയായിരുന്നു. ഒരു വർഷം കൊണ്ട് എഴുതി തീർക്കാനാണ് പദ്ധതിയിട്ടിരുന്നതെങ്കിലും ഒക്ടോബർ -10ന് അമ്മയുടെ ആണ്ടിനുമുമ്പ് എഴുതി തീർക്കാൻ സാധിച്ചത് ഒരു നിയോഗമായി തീർന്നു എന്ന് ഇവർ വിശ്വസിക്കുന്നു.

ഈ ക്രിസ്മസ് കാലം ഇവർക്ക് പ്രാർത്ഥനാനിർഭരമാണ്. ബൈബിൾ എഴുതി പൂർത്തിയാക്കാൻ സാധിച്ചത് പുൽക്കൂട്ടിലെ ഉണ്ണീശോയുടെ അനുഗ്രഹത്താലാണെന്നാണ് ബിന്ദു പോൾസൺ ദമ്പതികൾ വിശ്വസിക്കുന്നത്. ഒപ്പം 10 മാസം കൊണ്ട് ബൈബിൾ എഴുതിത്തീർക്കാൻ സാധിച്ച ഈ അപൂർവ്വമായ നേട്ടം അമ്മ റോസമ്മ ടീച്ചറിൻെറ ഓർമ്മയ്ക്കു മുന്നിൽ സമർപ്പിക്കുകയാണ് ഈ കുടുംബം.

ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ മണ്ഡല ചിറപ്പ് ആഘോഷങ്ങൾ ഡിസംബർ 26 ന് ഐക്യവേദിയുടെ ഫേസ്ബുക്ക് പേജ് വഴി തത്സമയമായി സംപ്രേക്ഷണം ചെയ്യുന്നു. മണ്ഡലകാല സമാപനത്തോട് അനുബന്ധിച് അയ്യപ്പ പൂജയും, പടിപൂജയും, ധനുമാസ തിരുവാതിര ആഘോഷങ്ങളോടനുബന്ധിച് എൽഎച്ച്എ വനിതാ സംഘത്തിന്റെ തിരുവാതിരകളിയും, ദീപാരാധനയ്ക്കു ശേഷം പാരമ്പര്യ ശൈലിയിൽ തയ്യാറാക്കിയ തിരുവാതിര പുഴുക്കും കഞ്ഞിയും പരമ്പരാഗത രീതിയിൽ പാള പാത്രങ്ങളിൽ വിളമ്പുന്നതുമെല്ലാം എന്നതും കഴിഞ്ഞ ഏതാനും വർഷങ്ങളായി എൽഎച്ച്എ യുടെ ആഘോഷ പരിപാടികളുടെ മാത്രം പ്രത്യേകതകളാണ്. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതിനാൽ ഈ വർഷം ആഘോഷങ്ങൾ ഫേസ്ബുക്ക് ലൈവ് വഴിയാണ് സംഘടിപ്പിക്കുന്നത്.

അയ്യപ്പഭക്തന്മാരുടെ അനുഷ്ഠാന കലയായ ശാസ്‌താംപാട്ട് ഡിസംബർ 26 ന് ആഘോഷപരിപാടികളുടെ ഭാഗമായി ഫേസ്ബുക്ക് പേജ് വഴി തത്സമയം സംപ്രേക്ഷണം ചെയ്യും. കേരളത്തിലും, യുഎഇ യിലും പ്രശസ്തനായ ശാസ്‌താംപാട്ട് കലാകാരൻ ശ്രീ ബിനീഷ് ഭാസ്കരൻ എടക്കളത്തൂരാണ് ആഘോഷപരിപാടികൾക്ക് നേതൃത്വം നൽകുന്നത്. ബിനീഷും, മക്കളായ അദ്വൈതും അക്ഷിതും ചേർന്നാണ് ശാസ്‌താംപാട്ട് അവതരണം. സംഗീത സംവിധായകൻ കൂടിയായ ബിനീഷ് ഒട്ടനവധി വാദ്യോപകരണങ്ങളിലും പ്രാവീണ്യം നേടിയിട്ടുണ്ട്.


കൂടുതൽ വിവരങ്ങൾക്ക് ദയവായി ബന്ധപ്പെടുക : സുരേഷ് ബാബു- 07828137478, സുഭാഷ് സർക്കാര- 07519135993, ജയകുമാർ- 07515918523, ഗീത ഹരി- 07789776536, ഡയാന അനിൽകുമാർ – 07414553601.

സന്തോഷത്തിലാകുവാന്‍ എന്റെ ബലിയര്‍പ്പണം എന്നെ സഹായിക്കുന്നുണ്ടോ?? എപ്രകാരമാണ് നിനക്ക് ദൈവത്തിങ്കലേയ്ക്ക് എത്തുവാന്‍ സാധിക്കുക..?.

സ്പിരിച്ച്വല്‍ ഡെസ്‌ക്. മലയാളം യുകെ സ്വര്‍ഗ്ഗീയ മഹിമകള്‍ അഴിച്ച് വെച്ച് ദൈവം നിസ്സഹായകനായ ഒരു മനുഷ്യനായി ഭൂമിയില്‍ അവതാരമെടുത്തതാണ് തിരുപ്പിറവി.
താരകവഴിയേ.. ഇരുപത്തിമൂന്നാം ദിനത്തിന്റെ പൂര്‍ണ്ണരൂപം കാണുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക.

സ്പിരിച്ച്വല്‍ ഡെസ്‌ക്. മലയാളം യുകെ
ദൂതന്റെ വചനത്തെ വിശുദ്ധമായി പരിപാലിച്ചുകൊണ്ടും മൗനമായി നീതിപൂര്‍വ്വം പ്രവര്‍ത്തിച്ചതുകൊണ്ടും രക്ഷ ഈ ഭൂമിയില്‍ ജനിച്ചു. രക്ഷ പ്രാപിക്കണം എന്നാണ് എല്ലാവരുടെയും ആഗ്രഹം. കാലിത്തൊഴുത്തിലേയ്ക്കുള്ള യാത്ര ചെന്നെത്തുന്നത് രക്ഷകനിലാണ്.

താരകവഴിയേ.. ഇരുപത്തിരണ്ടാം ദിനത്തിന്റെ പൂര്‍ണ്ണരൂപം കാണുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക.

സ്പിരിച്ച്വല്‍ ഡെസ്‌ക്. മലയാളം യുകെ
ഉണ്ണിമിശിഹായുടെ തിരുപ്പിറവിക്ക് ഏതാനും ദിവസം മാത്രം. 2020 ക്രിസ്തുമസ്സ് പുതിയ അനുഭവമാണ്. ഒരു പാട് നന്മകളും കൊറോണ സമ്മാനിച്ചിട്ടുണ്ട്. ഇത്തവണ പുല്‍ക്കൂട് ഹൃദയത്തിലാണ്. എന്റെ തമ്പുരാനോട് എന്റെ കുറവുകള്‍ ഏറ്റു പറയാം..

താരകവഴിയേ.. ഇരുപത്തൊന്നാം ദിനത്തിന്റെ പൂര്‍ണ്ണരൂപം കാണുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക.

സ്പിരിച്ച്വല്‍ ഡെസ്‌ക്. മലയാളം യുകെ മംഗളവാര്‍ത്തക്കാലത്തെ അവസാന ഞായറാഴ്ച്ച. സമാനമായ ഒരന്തരീക്ഷത്തില്‍ എന്റെ അമ്മ നിര്‍ത്തപ്പെടേണ്ടിടത്ത് തന്റെ വളര്‍ത്ത് പിതാവ് പ്രവര്‍ത്തിച്ച പ്രതികരണത്തെ ഈശോ ഉള്‍ക്കൊണ്ടുകൊണ്ട് പ്രതികരിക്കുകയാണ്. ആരും നിന്നെ കുറ്റപ്പെടുത്തിയില്ലേ??
ഞാനും നിന്നെ വിധിക്കുന്നില്ല.!
യൗസേപ്പിന്റെ നീതിബോധത്തില്‍ നിന്നാണ് രക്ഷകന്റെ ജനനം. നമ്മുടെ ജീവിതത്തില്‍ ദൈവത്തിന്റെ ഭൂത് ദമ്പതിമാര്‍ക്ക് ഈ കാലഘട്ടത്തില്‍ നല്കപ്പെട്ടാല്‍ അതിനെ സങ്കോചം കൂടാതെ സന്തോഷത്തോടെ യൗസേപ്പിന്റെ നീതിബോധത്തില്‍ സ്വീകരിക്കാന്‍ നമ്മളില്‍ എത്ര പേര്‍ തയ്യാറാകും??
സ്വപ്നത്തില്‍ മാത്രം നിര്‍ദ്ദേശം ലഭിച്ചവന്‍ അത് സ്വീകരിക്കുകയാണ്. ദൈവത്തില്‍ വളരുന്നവനായ യൗസേപ്പ് സ്വയം ദൈവീകമായ തന്റെ ജീവിതത്തിലൂടെ വളര്‍ത്തിയെടുത്തു നമുക്ക് നല്‍കുന്ന പാഠം.

കുറവിലങ്ങാടിന്റെ സുവിശേഷത്തിന്റെ പൂര്‍ണ്ണരൂപം കാണുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക.

ക്രിസ്മസിനൊരുക്കമായിക്കൊണ്ട് , കാലത്തിന്റെ പൂർണ്ണതയിൽ ടീനേജുകാരായ കുട്ടികളിൽ ഉടലെടുക്കുന്ന വികാര വിചാരങ്ങളിലെ നന്മയും തിന്മയും യേശുവിൽ ഐക്യപ്പെടുത്തി സ്വയം വിവേചിച്ചറിയുവാൻ , മാതാപിതാക്കളെ കൺകണ്ട ദൈവമായികരുതി അവരെ സ്നേഹിക്കുവാനും അംഗീകരിക്കുവാനും , അവരുമായി പൂർണ്ണമായി ഐക്യപ്പെടേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ബോധ്യപ്പെടുത്തുവാനും അതിനായി അവരെ പ്രാപ്തരാക്കുകയും ഒരുക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയും സെഹിയോൻ മിനിസ്ട്രീസ് യുകെ ഒരുക്കുന്ന ഏകദിന പ്രാർത്ഥനാ ശുശ്രൂഷ 23 ന് ബുധനാഴ്ച രാവിലെ 11.30 ന് ആരംഭിക്കും.

www.sehionuk.org/register എന്ന ലിങ്കിൽ ഈ ശുശ്രൂഷയിലേക്ക് എല്ലാവർക്കും സൗജന്യമായി രജിസ്റ്റർ ചെയ്യാവുന്നതാണ്.

ഏറെ അനുഗ്രഹീതമായ ഈ ശുശ്രൂഷയിലേക്ക് സെഹിയോൻ യുകെ മിനിസ്ട്രി യേശുനാമത്തിൽ എല്ലാ ടീനേജേഴ്‌സിനെയും ക്ഷണിക്കുകയും മാതാപിതാക്കളെ അതിനായി പ്രേരിപ്പിക്കുകയും ചെയ്യുന്നു.

സ്പിരിച്ച്വല്‍ ഡെസ്‌ക്. മലയാളം യുകെ
പുല്‍ക്കൂട്. ഒരു കാലത്ത് സാഹോദര്യത്തിന്റെയും കൂട്ടായ്മയുടെയും ഭാഗമായി നിര്‍മ്മിച്ചതായിരുന്നു പുല്‍ക്കൂടുകള്‍.. വളര്‍ന്ന് വളര്‍ന്ന് ഇന്നത് വാണിജ്യത്തിന്റെ ഭാഗമായി മാറി. എളിമയുടെ വലിയ നിര്‍വ്വജനമായാണ് പുല്‍ക്കൂട് നമ്മുടെ മുമ്പില്‍ പ്രത്യക്ഷപ്പെടേണ്ടത്. ഹൃദയത്തില്‍ നന്മയുടെ പുല്‍ക്കൂടൊരുക്കണം..

താരകവഴിയേ.. ഇരുപതാം ദിനത്തിന്റെ പൂര്‍ണ്ണരൂപം കാണുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക.

സ്പിരിച്ച്വൽ ഡെസ്ക്. മലയാളം യുകെ
രക്ഷാകവചങ്ങളായി കരുതി വെച്ചതൊക്കെ കാലപ്പഴക്കത്തിൽ തുരുമ്പിച്ചെന്നും വരാം! എവിടെയാണ് നമ്മുടെയൊക്കെ സുരക്ഷാ കവചങ്ങൾ?? നമ്മുടെ നിക്ഷേപങ്ങൾ എവിടെയാണ് സൂക്ഷിച്ച് വെച്ചിരിക്കുന്നത്??
ദൈവം നിങ്ങളുടെ വിശ്വാസത്താല്‍  സന്തോഷവും സമാധാനവുംകൊണ്ടു നിങ്ങളെ നിറയ്‌ക്കട്ടെ! അങ്ങനെ, പരിശുദ്‌ധാത്‌മാവിന്റെ ശക്‌തിയാല്‍ നിങ്ങള്‍പ്രത്യാശയില്‍ സമൃദ്‌ധി പ്രാപിക്കുകയും ചെയ്യട്ടെ!

താരകവഴിയേ.. പത്തൊമ്പതാം ദിനത്തിൻ്റെ പൂർണ്ണരൂപം കാണുവാൻ താഴെയുള്ള ലിങ്കിൽ ക്ലിക് ചെയ്യുക.

RECENT POSTS
Copyright © . All rights reserved