Spiritual

ഗ്രേറ്റ്‌ ബ്രിട്ടൻ സീറോ മലബാർ രൂപത, 2021 കുടുംബകൂട്ടായ്‌മ വർഷം ആയി ആചരിക്കുന്നത്തിന്റെ മുന്നോടിയായി 8 റീജിയണുകളെയും കേന്ദ്രീകരിച്ചു സംഘടിപ്പിക്കപെടുന്ന സെമിനാറുകൾക്ക് ഗ്ലാസ്സ്‌ഗോ റീജിയണിൽ (05/10/2020, തിങ്കളാഴ്ച്ച) ആരംഭമായി.വൈകുന്നേരം 6 മണിക്ക് രൂപതാ അദ്ധ്യക്ഷൻ അഭിവന്ദ്യ പിതാവ് മാർ ജോസഫ് സ്രാമ്പിക്കൽ അനുഗ്രഹപ്രഭാഷണത്തോടു കൂടി ഉത്ഘാടനകർമ്മം നിർവ്വഹിച്ചു. കുടുബകൂട്ടായ്മകളുടെ പ്രധാന്യത്തെക്കുറിച്ചും അടുത്ത വർഷം ആചരിക്കുന്ന കുടുംബകൂട്ടായ്‌മ വർഷത്തിന്റെ വിജയത്തിനാവശ്യമായ സഹായ സഹകരണങ്ങൾ സെമിനാറിൽ പങ്കെടുക്കുന്ന ഏവരുടെയും ഭാഗത്തുനിന്നും ഉണ്ടാകേണ്ടുന്നതിന്റെ ആവശ്യകതയെ കുറിച്ചും അഭിവന്ദ്യ പിതാവ് എടുത്തു പറയുകയുണ്ടായി. കോവിഡ് മഹാമാരിയുടെ പിടിയിലമർന്നു കൊണ്ടിരിക്കുന്ന ഈലോക ജീവിതത്തിൽ, ആഗോള സഭയുടെ ചെറിയ പതിപ്പായ ഗാർഹിക സഭയെയും അതിന്റെ കൂട്ടായ്‌മകളായ കുടുംബ യൂണിറ്റുകളുടെ ഒത്തുചേരുകളെയും, പ്രാർത്ഥനാ സമർപ്പണങ്ങളെയും മാറ്റിനിർത്തികൊണ്ട് വിശ്വാസജീവിതത്തിൽ മുൻപോട്ട് പോകുവാൻ സാധ്യമല്ല എന്ന് ഓർപ്പിക്കുകയും ചെയ്തു. ആത്മീയ ഉയർച്ചക്കും, വളർച്ചക്കും കരുത്തേകുന്ന ഒന്നായി കുടുംബകൂട്ടായ്‌മ വർഷാചാരണം മാറട്ടെ എന്ന് മാർ സ്രാമ്പിക്കൽ പ്രത്യാശിച്ചു.

പ്രസ്തുത ഓൺലൈൻ സെമിനാറുകളിൽ ക്ലാസുകൾക്ക് നേതൃത്വം നൽകുന്നത്, ഫാ. ഡോ. അരുൺ കലമറ്റത്തിൽ (പാലക്കാട്‌ രൂപത) ആണ്.ഗ്ലാസ്ഗോ റീജിയൺ കേന്ദ്രീകരിച്ചു നടത്തപ്പെട്ട സെമിനാറിൽ കുടുബകൂട്ടായ്‌മ വർഷചാരണത്തിന്റെ ചെയർമാൻ ഫാ. ഹാൻസ് പുതിയകുളങ്ങര സ്വാഗതവും ഗ്ലാസ്സ്‌ഗോ റീജിയൺ കോ-ഓർഡിനേറ്റർ ഫാ. ജോസഫ് വെമ്പാടാൻതറ നന്ദിയും പ്രകാശിപ്പിച്ചപ്പോൾ, രൂപതാ വികാരി ജനറാളുമാരായ മോൺ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട്, കുടുബകൂട്ടായ്‌മ വർഷത്തിന്റ ഇൻ – ചാർജ്ജ്, മോൺ. ജോർജ്ജ് തോമസ് ചേലക്കൽ, രൂപതാ വൈസ് ചാൻസിലർ ഫാ. ഫ്രാൻസ്വാ പാത്തിൽ എന്നിവർ സന്ദേശങ്ങൾ നൽകി.

തുടർന്നുവരുന്ന ദിവസങ്ങളിൽ താഴേപറയുന്ന വിധത്തിൽ ആണ് സെമിനാറുകൾ ക്രമീകരിച്ചിരിക്കുന്നത്.
06/10/2020, ചൊവ്വാഴ്ച – പ്രെസ്റ്റൻ റീജിയൺ,
07/10/2020, ബുധനാഴ്ച – മാഞ്ചെസ്റ്റർ റീജിയൺ,
08/10/2020, വ്യാഴാഴ്ച – കോവെന്ററി റീജിയൺ,
12/10/2020, തിങ്കളാഴ്ച – കേബ്രിഡ്ജ് റീജിയൺ,
13/10/2020, ചൊവ്വാഴ്ച – ലണ്ടൻ റീജിയൺ,
14/10/2020, ബുധനാഴ്ച – ബ്രിസ്റ്റോൾ – കാർഡിഫ് റീജിയൺ,
15/10/2020, വ്യാഴാഴ്ച – സൗത്തംപ്റ്റൺ റീജിയൺ.
ഓൺലൈനിൽ സൂം ഫ്ലാറ്റ്ഫോമിൽ വൈകുന്നേരം 6 മണി മുതൽ 8 മണി വരെ ആണ് സെമിനാറുകൾ.

പരിശുദ്ധ ദൈവ മാതാവിനോടുള്ള ജപമാല ഭക്തിയിൽ , മഹാമാരിയുടെ ആപത്ഘട്ടത്തെ യേശുവിൽ അതിജീവിക്കുകയെന്ന അനുഗ്രഹ സുവിശേഷവുമായി സെഹിയോൻ യുകെയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 10 ന് നടക്കും.
ആഗോളതലത്തിൽ നവസുവിശേഷവത്ക്കരണം ലക്ഷ്യമാക്കി സെഹിയോൻ യുകെ യുടെ സ്ഥാപകൻ റവ. ഫാ. സോജി ഓലിക്കൽ തുടക്കമിട്ട ,ദേശഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുത്തുവരുന്ന രണ്ടാം ശനിയാഴ്ച ബൈബിൾ കൺവെൻഷൻ ഇത്തവണയും ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ ഓൺലൈനിലാണ് നടക്കുക .

ഡയറക്ടർ റവ.ഫാ.ഷൈജു നടുവത്താനിയിൽ നയിക്കുന്ന കൺവെൻഷനിൽ , ഓസ്കോട്ട് സെന്റ് മേരീസ് സെമിനാരി കോളേജ് സ്പിരിച്വൽ ഡയറക്ടർ കാനൻ ജോൺ യുഡ്രിസ്‌, അമേരിക്കയിൽ നിന്നുമുള്ള പ്രശസ്ത വചന പ്രഘോഷകൻ ബ്രദർ ജോർജ് പട്ടേരിൽ , സെഹിയോൻ യുകെ കാത്തലിക് മിനിസ്ട്രി യുടെ പ്രമുഖ ശുശ്രൂഷകനും രണ്ടാം ശനിയാഴ്ച്ച കൺവെൻഷന്റെ കോ ഓർഡിനേറ്ററുമായ ബ്രദർ. ജോൺസൺ ജോസഫ് എന്നിവർ ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ശുശ്രൂഷകൾക്ക്‌ നേതൃത്വം നൽകും .രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 മണിവരെയായിരിക്കും മലയാളം കൺവെൻഷൻ .1 മണിമുതൽ 4 വരെ ഇംഗ്ലീഷ് കൺവെൻഷനും നടക്കും . .

WWW.SEHIONUK.ORG/LIVE എന്ന വെബ്സൈറ്റിലും സെഹിയോൻ യൂട്യൂബ് , ഫേസ്ബുക്ക് പേജുകളിലും ശുശ്രൂഷ ലൈവ് ആയി കാണാവുന്നതാണ്.

രോഗ പീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട് ,അത്ഭുതകരമായ വിടുതലുകളും രോഗശാന്തിയും സംഭവിച്ചുകൊണ്ടിരിക്കുന്ന ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന , വി. കുർബാന,വചന പ്രഘോഷണം, ആരാധന എന്നിവ ഉൾപ്പെടുന്ന രണ്ടാം ശനിയാഴ്ച്ച ശുശ്രൂഷയിലേക്ക് സെഹിയോൻ മിനിസ്ട്രി യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്
ജോൺസൺ ‭+44 7506 810177‬
അനീഷ് ‭07760 254700‬
ബിജുമോൻ മാത്യു ‭07515 368239‬

ഷൈമോൻ തോട്ടുങ്കൽ

പ്രെസ്റ്റൻ .ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത നടത്തുന്ന ഈ വർഷത്തെ ബൈബിൾ കലോത്സവത്തിന്റെ രജിസ്‌ട്രേഷൻ പുരോഗമിക്കുന്നു. നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ച് മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്‍തമായി ഈ വർഷം വെർച്യുൽ ബൈബിൾ കലോത്സവമാണ് നടത്തുക . കുട്ടികളുടെ സർഗാത്മക കഴിവുകളെ കണ്ടെത്തുവാനുള്ള അവസരങ്ങളാണ് ഓരോ മത്സരങ്ങളും. അതിനായി അവരെ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിമിതമായ സാഹചര്യത്തിൽനിന്നുകൊണ്ട് രൂപത ബൈബിൾ അപ്പോസ്റ്റലേറ്റ് ശ്രമിക്കുന്നത്. ഓരോ എയ്‌ജ് ഗ്രൂപ്പുകാർക്കും വ്യത്യസ്തങ്ങളായ മത്സരങ്ങളാണ് നടത്തുക. നിലവിലെ സാഹചര്യങ്ങളെ പരിഗണിച്ചുകൊണ്ടും രൂപത ബൈബിൾ അപ്പോസ്റ്റോലേറ്റ് യൂണിറ്റ് കോർഡിനേറ്റേഴ്‌സിന്റെയും കാറ്റിക്കിസം ഹെഡ് ടീച്ചേഴ്സിന്റെയും അഭിപ്രായങ്ങളോട് ചേർന്നുകൊണ്ട് മത്സരത്തിൽ പങ്കെടുക്കുന്നതിന് പേരുകൾ നൽകേണ്ട അവസാന തീയതിയിൽ മാറ്റം വരുത്തിയിരിക്കുകയാണ് . മത്സരങ്ങൾക്ക് പേര് നൽകാനുള്ള അവസാന തീയതി ഒക്ടോബർ 11 നും മത്സരങ്ങൾക്കുള്ള വീഡിയോ ലഭിക്കേണ്ട അവസാന തീയതി നവംബർ 1 നും ആയിരിക്കുമെന്ന് ബൈബിൾ അപ്പോസ്റ്റോലെറ്റിന് വേണ്ടി ജിമ്മിച്ചൻ ജോർജ് അറിയിച്ചു. ഇതുവഴി കൂടുതൽ കുട്ടികൾക്ക് മത്സരത്തിൽ പങ്കെടുക്കാനുള്ള അവസരം ലഭിക്കുകയാണ് . ഈ വർഷത്തെ ബൈബിൾ കലോത്സവത്തെക്കുറിച്ചും മത്സരങ്ങൾ അയക്കേണ്ട രീതികളെക്കുറിച്ചും അറിയുന്നതിനായി ബൈബിൾ അപ്പോസ്റ്റോലെറ്റിന്റെ വെബ്സൈറ്റ് സന്ദർശിക്കുക. http://smegbbiblekalotsavam.com/?page_id=748

സ്പിരിച്ച്വല്‍ ഡെസ്‌ക്. മലയാളം യുകെ.
ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയില്‍ ഭാരതത്തിലെ ആദ്യ വിശുദ്ധ
വി. അല്‍ഫോന്‍സാമ്മയുടെ തിരുന്നാള്‍ ആഘോഷിച്ചു. അല്‍ഫോന്‍സാമ്മയുടെ നാമഥേയത്തിലുള്ള പ്രസ്റ്റണ്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ രൂപതാദ്ധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ആഘോഷമായ ദിവ്യബലിയര്‍പ്പിച്ചു. കോവിഡ് 19 തുമായി ബന്ധപ്പെട്ട് ഗവണ്‍മെന്റിന്റെ നിയ്മങ്ങള്‍ കൃത്യമായി പാലിച്ച് ഓണ്‍ലൈനിലാണ് ദിവ്യബലിയര്‍പ്പിച്ചത്.
ദിവ്യബലിയില്‍ അഭിവന്ദ്യ പിതാവ് വിശ്വാസികള്‍ക്കായി സന്ദേശം നല്‍കി.
അല്‍ഫോന്‍സാമ്മയെ നയിച്ച പ്രചോദനം ജ്ഞാനത്തിന്റെ പ്രവര്‍ത്തിയാണ്. കൊറോണാ കാലം അല്‍ഫോന്‍സാമ്മയുടെ ജീവിതവുമായി ബന്ധപ്പെട്ടതാണ്. അല്‍ഫോന്‍സാമ്മയുടെ മൃതസംസ്‌കാരം അത്ഭുത വിഷയമായിരുന്നു. സന്തോഷത്തോടെ അത് നമുക്ക് സ്വീകരിക്കാം. ജനിച്ച ദിവസം മുതല്‍ കുര്‍ബാനയായി മാറിയവളാണ് അല്‍ഫോന്‍സാമ്മ. നമ്മുടെ ജീവിതവും അങ്ങെനെയാവണം. എല്ലാവരും മാറണം. ഞാനും മാറണം. അഭിവന്ദ്യ പിതാവ് തന്റെ സന്ദേശത്തില്‍ പറഞ്ഞു.

അഭിവന്ദ്യ പിതാവ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ തന്റെ താമസം ബര്‍മ്മിംഗ്ഹാമിലേയ്ക്ക് മാറ്റുകയാണ്. രൂപതയുടെ നടുഭാഗം എന്ന നിലയില്‍ ബര്‍മ്മിംഗ്ഹാമാണ് രൂപതയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ സുഗമമാണെന്ന് ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത ഔദ്യോഗീകമായി അറിയ്ച്ചു. ബര്‍മ്മിംഗ്ഹാമിലെ സെന്റ് ബെന്‍ഡിക്ട് സാല്‍ട്‌ലിയിലാവും ഇനി മുതല്‍ പിതാവ് താമസിക്കുക. ഔദ്യോഗിക കാര്യങ്ങള്‍ക്ക് മാത്രമേ ഇനി മുതല്‍ രൂപതാദ്ധ്യക്ഷന്‍ കത്തീഡ്രല്‍ ദേവാലയത്തിലെത്തുകയുള്ളൂ.
വി. അല്‍ഫോന്‍സാമ്മയുടെ തിരുന്നാള്‍ മംഗളങ്ങള്‍ എല്ലാവര്‍ക്കും നേര്‍ന്ന് കൊണ്ട് ആഘോഷമായ ദിവ്യബലി അവസാനിച്ചു.

വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുന്നാള്‍ ദിവസം ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാദ്ധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അര്‍പ്പിച്ച ആഘോഷമായ ദിവ്യബലിയും സന്ദേശവും കാണാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക.

ഷൈമോൻ തോട്ടുങ്കൽ
പ്രെസ്റ്റൻ .ഗ്രേറ്റ് ബ്രിട്ടൺ സിറോ മലബാർ രൂപതയിൽ നടത്തുന്ന സുവാറ ബൈബിൾ ക്വിസ് മത്സരങ്ങളുടെ രണ്ടാം റൗണ്ട് മത്സരങ്ങൾ ഇന്ന് സമാപിക്കും. ആദ്യ റൗണ്ട് മത്സരങ്ങളിൽ ഏറ്റവും കൂടുതൽ മാർക്കുകൾ നേടിയ എൺപതു ശതമാനം കുട്ടികളാണ് രണ്ടാം റൗണ്ടിലേക്ക് യോഗ്യത നേടിയത് . രണ്ടാം റൗണ്ട് മത്സരങ്ങളുടെ മൂന്ന് ആഴ്‌ചകളിലെ മത്സരങ്ങൾ കഴിഞ്‍ ഈ റൗണ്ടിലെ അവസാന ആഴ്ച മത്സരത്തിലേക്ക് കുട്ടികൾ ഇന്ന് പ്രവേശിക്കുകയാണ്. ഈ റൗണ്ടിലെ നാല് ആഴ്ചകളിലെയും മാർക്കുകൾ കൂട്ടി അതിൽനിന്നും ഏറ്റവും കൂടുതൽ മാർക്കുകൾ നേടുന്ന അമ്പതു ശതമാനം കുട്ടികൾ മൂന്നാം റൗണ്ടിലേക്ക് യോഗ്യത നേടും. ഈ റൗണ്ടിലെ മത്സരഫലം ഓരോ കുട്ടികളെയും അവരുടെ രജിസ്റ്റേർഡ് ഇമെയിൽ വഴി അറിയിക്കുന്നതായിരിക്കും. ഫൈനൽ മത്സരം ഓഗസ്റ്റ് 29 ന് നടത്തും.
സുവാറ ബൈബിൾ ക്വിസ് മത്സരത്തിന്റെ ഭാഗമായി ഓരോ കുടുംബത്തിലും കുട്ടികൾ ദൈവവചനം ആവർത്തിച്ച് ഉരുവിടുമ്പോൾ വചനമായ അവതരിച്ച ദൈവം നമ്മുടെ രൂപതയെയും കുടുംബങ്ങളെയും ശക്തിപ്പെടുത്തും . പുതു തലമുറയിലൂടെ ദൈവത്തിന്റ വചനം നാം ആയിരിക്കുന്നിടത്തും ലോകം മുഴുവനും പ്രഘോഷിക്കുവാനും സാധിക്കട്ടെ. മത്സരങ്ങളെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി ബൈബിൾ അപ്പോസ്റ്റോലെറ്റിന്റെ വെബ്സൈറ്റ് സന്ദർശിക്കുകയോ ബൈബിൾ അപ്പൊസ്‌തലേറ്റുമായി ബന്ധപ്പെടുകയോ ചെയ്യുവാൻ ബൈബിൾ അപ്പൊസ്‌തലേറ്റിന് വേണ്ടി ജിമ്മിച്ചൻ ജോർജ് അറിയിച്ചു .

വാല്‍താംസ്റ്റോ: – സെ.മേരീസ് & ബ്ലസ്സഡ് കുഞ്ഞച്ചൻ മിഷനിൽ ( ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ ) നാളെ ജൂലൈ മാസം 22-ാംതീയതി മരിയൻ ദിന ശുശ്രൂഷ ഉണ്ടായിരിക്കുന്നതാണ്‌ . ഇതോടൊപ്പം പരിശുദ്ധ അമ്മയുടെ മാതാപിതാക്കളായ വിശുദ്ധ യോവാക്കിമിന്റെയും വിശുദ്ധ അന്നയുടെയും തിരുനാൾ ദമ്പതിദിനമായി ആചരിക്കുന്നു.

തിരുക്കര്‍മ്മങ്ങളൂടെ വിശദവിവരം താഴെ ചേര്‍ക്കുന്നു.

07.00 pm വിശൂദ്ധ കുര്‍ബ്ബാന, തുടര്‍ന്നു് നിത്യ സഹായമാതാവിന്റെ നൊവേന, പരി.പരമ ദിവ്യകാരുണ്യ ആരാധന.

തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്ത് അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിനായി ഈ ശുശ്രൂഷകളിലേക്ക് ഒത്തിരി സ്‌നേഹത്തോടെ സ്വാഗതം ചെയ്യുന്നതായി സെ.മേരീസ് & ബ്ലസ്സഡ് കുഞ്ഞച്ചൻ മിഷന്റെ പ്രീസ്റ്റ് ഇൻചാർജ് ഫാ.ജോസ് അന്ത്യാംകുളം MCBS അറിയിച്ചു

ഷൈമോൻ തോട്ടുങ്കൽ

പ്രെസ്റ്റൻ .ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ നടത്തുന്ന സുവാറ ബൈബിൾ ക്വിസ് മത്സരങ്ങളുടെ രണ്ടാം റൗണ്ടിലെ മൂന്നാമത്തെ ആഴ്ച്ച മത്സരത്തിൽ നാല്പത്തിമൂന്ന് കുട്ടികൾ പ്രഥമസ്ഥാനം നേടി. ഇത്തവണയും എയ്‌ജ് ഗ്രൂപ്പ് 11 – 13 ൽ മുപ്പത്തിയൊന്നു കുട്ടികൾ നൂറു ശതമാനം വിജയം നേടി. എയ്‌ജ് ഗ്രൂപ്പ് 8 -10 ൽ ഒമ്പതുകുട്ടികൾ നൂറു ശതമാനം വിജയം നേടിയപ്പോൾ എയ്‌ജ് ഗ്രൂപ്പ് 14 – 17 ൽ മൂന്ന് കുട്ടികൾ നൂറ് ശതമാനം വിജയം നേടി.

ഈ റൗണ്ടിലെ അവസാനത്തെ മത്സരം അടുത്ത ശനിയാഴ്ച നടക്കും. മൂന്നാമത്തെ റൗണ്ട് മത്സരത്തിലേക്ക് രണ്ടാം റൗണ്ടിലെ മത്സരത്തിലെ നാല് ആഴ്ചകളിലെ മത്സരങ്ങളുടെ മാർക്കുകൾ കൂട്ടി അതിൽനിന്നും ഏറ്റവും കൂടുതൽ മാർക്കുകൾ നേടുന്ന അമ്പതു ശതമാനം കുട്ടികൾ യോഗ്യത നേടും. ഓഗസ്റ്റ് 29 തിന് ഫൈനൽ മത്സരങ്ങൾ നടത്തും .

ഓരോ ആഴ്ചത്തേയും പഠനഭാഗങ്ങളും ബൈബിൾ ക്വിസിനെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങളും ബൈബിൾ അപ്പോസ്റ്റോലെറ്റിന്റെ വെബ്‌സൈറ്റിൽ കൊടുത്തിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയിലെ മത്സരത്തിൽ നൂറുശതമാനം മാർക്ക് നേടിയവരെ ക്കുറിച്ചും അറിയുവാൻ താഴെ കാണുന്ന വെബ്‌സൈറ്റിൽ ബന്ധപ്പെടണമെന്ന് ബൈബിൾ അപ്പൊസ്‌തലേറ്റിന് വേണ്ടി ജിമ്മിച്ചൻ ജോർജ് അറിയിച്ചു . :http://smegbbiblekalotsavam.com/?page_id=595

സ്പിരിച്ച്വല്‍ ഡെസ്‌ക്. മലയാളം യുകെ.
ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത രൂപം കൊണ്ടിട്ട് നാല് വര്‍ഷം തികഞ്ഞു. 2016 ജൂലൈ 16നാണ് പരിശുദ്ധ പിതാവ് ഫ്രാന്‍സീസ് പാപ്പ യൂറോപ്പില്‍ സീറോ മലബാര്‍ വിശ്വാസികള്‍ക്കായി പുതിയ രൂപത പ്രഖ്യാപിച്ചത്. രൂപതയുടെ പ്രഥമ മെത്രാന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നാല് വര്‍ഷം പൂര്‍ത്തിയായ തന്റെ രൂപതയിലെ വിശ്വാസികള്‍ക്കായി എഴുതിയ ഇടയലേഖനം മലയാളം യുകെ ന്യൂസ് പ്രസിദ്ധീകരിക്കുകയാണ്. വിശ്വാസത്തില്‍ നിന്ന് ഉത്ഭവിക്കാത്തതെല്ലാം പാപമാണ് എന്ന് ഇടയലേഖനത്തില്‍ അടിവരയിട്ട് പറയുന്നു. ആതുരസേവന രംഗത്ത് പ്രവര്‍ത്തിച്ച വിശ്വാസികളുടെ അര്‍പ്പണ മനോഭാവത്തെക്കുറിച്ച് ഇടയലേഖനത്തില്‍ പ്രത്യേകം പ്രതിപാതിക്കുന്നുണ്ട്. ദൈവം വെറുക്കുന്നവരും നിയമം വിലക്കുന്നവരുമാകേണ്ടവരല്ല വിശ്വാസികള്‍. ശരിയെന്നു തോന്നുന്ന വഴികള്‍ ചിലപ്പോള്‍ മരണത്തിലേയ്ക്കുള്ളതാകാം. അതിനാല്‍ തിരിച്ചറിവുകളില്‍ ആഴപ്പെടേണ്ടിയിരിക്കുന്നു എന്ന ഉദ്‌ബോധനത്തോടെ അവസാനിക്കുകയാണ് ഇടയലേഖനം.

ഇടയലേഖനത്തിന്റെ പൂര്‍ണ്ണരൂപം കാണുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ഷൈമോൻ തോട്ടുങ്കൽ

പ്രെസ്റ്റൻ .ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ നടത്തുന്ന സുവാറ ബൈബിൾ ക്വിസ് മത്സരങ്ങളുടെ രണ്ടാം റൗണ്ട് മത്സരങ്ങളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് . നാല് ആഴ്ചകളിലായി നടത്തപ്പെടുന്ന രണ്ടാം റൗണ്ടിലെ മൂന്നാമത്തെ ആഴ്ച്ചയിലെ മത്സരങ്ങളാണ് ഇന്നു നടക്കുക. നാല് ആഴ്ചകളിലെയും മത്സരങ്ങളുടെ മാർക്കുകൾ കൂട്ടിയതിനുശേഷം അതിൽനിന്നും ഏറ്റവും കൂടുതൽ മാർക്കുകൾ നേടുന്ന അമ്പതുശതമാനം കുട്ടികൾ മൂന്നാം റൗണ്ടിലേക്കുള്ള മത്സരങ്ങൾക്ക് യോഗ്യത നേടും.

മൂന്നാം റൗണ്ട് മത്സരങ്ങൾ മൂന്ന് ആഴ്ചകളായിട്ടാണ് നടത്തുക .ഓഗസ്റ്റ് 29 തിന് ഫൈനൽ മത്സരം നടത്തും.ഓരോ ആഴ്ചയിലേയും മത്സരങ്ങൾക്കുശേഷം ആ ആഴ്ചയിലെ പ്രഥമസ്ഥാനം നേടിയവരുടെ ലിസ്റ്റ് വെബ്‌സൈറ്റിൽ പ്രസ്ദ്ധീകരിക്കുന്നതാണ് . http://smegbbiblekalotsavam.com/?page_id=595 രൂപതയിലെ ബൈബിൾ അപ്പോസ്റ്റലേറ്റിന്റെ നേതൃത്വത്തിലാണ് സുവാറ ബൈബിൾ ക്വിസ് മത്സരങ്ങൾ കുട്ടികൾക്കായി സംഘടിപ്പിച്ചിരിക്കുന്നത്മത്സരങ്ങളെക്കുറിച്ച് കൂടുതൽ അറിയുവാനും പഠന ഭാഗങ്ങൾ അറിയുവാനും ബൈബിൾ അപ്പോസ്റ്റോലെറ്റിന്റെ വെബ്സൈറ്റ് സന്ദർശിക്കുകയോ ബൈബിൾ അപ്പൊസ്‌തലേറ്റുമായി ബന്ധപ്പെടുകയോ ചെയ്യുവാൻ ഓൺലൈൻ ബൈബിൾ ക്വിസ് പി ആർ ഓ , ജിമ്മിച്ചൻ ജോർജ് അറിയിച്ചു

അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തിൽ യുവജനങ്ങൾക്കായി ജൂലൈ 18,19
( ശനി , ഞായർ ) തീയതികളിൽ രണ്ടുദിവസത്തെ ധ്യാനം ” എബ്ളൈസ് ഇൻ ദ സ്പിരിറ്റ് “ഓൺലൈനിൽ നടക്കുന്നു .

ഡയറക്ടർ ഫാ. ഷൈജു നടുവത്താനി , ഐനിഷ് ഫിലിപ്പ് , ജോസ് കുര്യാക്കോസ് എന്നീ പ്രശസ്ത വചന ശുശ്രൂഷകർ നയിക്കുന്ന ധ്യാനത്തിൽ ആത്മീയാനുഭവം പങ്കുവച്ച്‌ അമേരിക്കയിൽനിന്നുമുള്ള റോൺ , ഷെറി എറിക്സൺ ദമ്പതികളും പങ്കെടുക്കും.

വചനപ്രഘോഷണം , പ്രയ്‌സ് ആൻഡ് വർഷിപ് ,ദിവ്യകാരുണ്യ ആരാധന, അനുഭവ സാക്ഷ്യങ്ങൾ തുടങ്ങിയവ ശുശ്രൂഷയുടെ ഭാഗമാകും. ഉച്ചകഴിഞ്ഞ് 3 മുതൽ വൈകിട്ട് 6 വരെയായിരിക്കും ധ്യാനം.
പങ്കെടുക്കുന്നവർ www.afcmuk.org/register എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യേണ്ടതാണ് .

കൂടുതൽ വിവരങ്ങൾക്ക്
ബ്ലെയർ ബിനു
+44 7712 246110

RECENT POSTS
Copyright © . All rights reserved