ജോജി തോമസ്
കോവിഡ് 19 ലോകമെങ്ങുമുള്ള ജനങ്ങളുടെ ജീവിതചര്യയിൽ വരുത്തിയ മാറ്റങ്ങൾ ചെറുതല്ല. കോടിക്കണക്കിന് വരുന്ന വിശ്വാസികളുടെ വിശ്വാസ പരിപാലനത്തിന്റെ ഭാഗമായുള്ള പല ആചാരങ്ങളിലും തടസ്സങ്ങൾ സൃഷ്ടിക്കാൻ കൊറോണ കാലത്തിനായി. എന്നാൽ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ എങ്ങനെ ഇതിനെ മറികടക്കാമെന്നതിനും, വിശ്വാസികളുടെ അനുദിന ആത്മീയ ജീവിതത്തിലേയ്ക്ക് കടന്നു വരാൻ സാധിക്കുമെന്നതിന്റെയും ഉത്തമ ഉദാഹരണമാണ് സീറോ മലബാർ സഭ ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ പല ഇടപെടലുകളും. മലയാളത്തിലും, ഇംഗ്ലീഷിലുമുള്ള തിരുക്കർമ്മങ്ങൾ, പ്രാർത്ഥനാ പരിപാടികൾ, ധ്യാനങ്ങൾ എന്നിവയിലൂടെ സഭാംഗങ്ങളുടെ വിശ്വാസ ജീവിതത്തിൽ ആവശ്യമായ പിന്തുണ നൽകാനുള്ള പ്രയത്നത്തിലാണ് ബ്രിട്ടനിലെ സീറോ മലബാർ സഭ. ഓൺലൈനിലൂടെയുള്ള പ്രസ്തുത പരിപാടികളിലെല്ലാം ആയിരക്കണക്കിന് വിശ്വാസികളാണ് സജീവമായി പങ്കെടുക്കുന്നത്. കുട്ടികൾക്കായി ജൂൺ മാസത്തിൽ സംഘടിപ്പിക്കുന്ന ഓൺലൈൻ ബൈബിൾ ക്വിസ്സാണ് ഇതിൽ ഏറ്റവും പുതുമയാർന്നത്. നൂറുകണക്കിന് കുട്ടികളാണ് ബൈബിൾ ക്വിസ്സിൽ പങ്കെടുക്കാൻ താല്പര്യം കാണിച്ച് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കുട്ടികളെ ബൈബിൾ ക്വിസ്സിൽ പങ്കെടുക്കാൻ ക്ഷണിച്ചുകൊണ്ട് ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ സന്ദേശവും, വീഡിയോയും ഇതിനോടകം എല്ലാ ഇടവകകളിലും, മിഷനിലും എത്തുകയും ചെയ്തിരുന്നു. ഇനിയും നിരവധി കുട്ടികളും മാതാപിതാക്കളും താൽപര്യവുമായി എത്തുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ.
സ്പിരിച്വല് ഡെസ്ക്. മലയാളം യുകെ.
മാതാവിന്റെ വണക്കമാസം മുപ്പതാം ദിവസത്തില് എത്തിയിരിക്കുകയാണ്. മറിയത്തിനുള്ള പ്രതിഷ്ഠ. ഇതാണ് ഫാ. ബിനോയ് ആലപ്പാട്ട് CMF ഇന്നത്തെ വണക്കമാസത്തില് പ്രാര്ത്ഥനാ വിഷയമായെടുത്തിരിക്കുന്നത്. വായിക്കുന്നതിനേക്കാള് കൂടുതല് കേള്ക്കുമ്പോഴാണ് കാര്യങ്ങള് കൂടുതല് ഗ്രഹിക്കുവാന് സാധിക്കുന്നത്. ശ്രോതാക്കള്ക്ക് മനസ്സിലാകുവാന് പാകത്തിന് വളരെ ലളിതമായ ഭാഷയില് വണക്കമാസ പുസ്തകത്തിന്റെ രൂപത്തില് തന്നെയാണ് പ്രാര്ത്ഥനകള് ക്രമീകരിച്ചിരിക്കുന്നത്. കുടുംബത്തോടൊപ്പം ഒരുമിച്ചിരുന്ന് പ്രാര്ത്ഥിക്കുവാനുള്ള അവസരമാണ് ഫാ. ബിനോയ് മലയാളം യുകെയിലൂടെ ഒരുക്കിയിരിക്കുന്നത്.
മെയ് മുപ്പത്തൊന്ന്, വണക്കമാസം വീടല് വരെ മാതാവിന്റെ വണക്കമാസ പ്രാര്ത്ഥനകള് മലയാളം യുകെയില് പ്രസിദ്ധീകരിക്കുന്നതാണ്.
ഫാ. ബിനോയ് ആലപ്പാട്ട് തയ്യാറാക്കിയ മാതാവിന്റെ വണക്കമാസം മുപ്പതാം ദിവസം ശ്രവിക്കുവാന് താഴെയുള്ള ലിങ്കില് ക്ലിക് ചെയ്യുക
സ്പിരിച്വല് ഡെസ്ക്. മലയാളം യുകെ.
മാതാവിന്റെ വണക്കമാസം ഇരുപത്തിയൊമ്പതാം ദിവസത്തില് എത്തിയിരിക്കുകയാണ്. യഥാര്ത്ഥമായ മരിയഭക്തി. ഇതാണ് ഫാ. ബിനോയ് ആലപ്പാട്ട് CMF ഇന്നത്തെ വണക്കമാസത്തില് പ്രാര്ത്ഥനാ വിഷയമായെടുത്തിരിക്കുന്നത്. വായിക്കുന്നതിനേക്കാള് കൂടുതല് കേള്ക്കുമ്പോഴാണ് കാര്യങ്ങള് കൂടുതല് ഗ്രഹിക്കുവാന് സാധിക്കുന്നത്. ശ്രോതാക്കള്ക്ക് മനസ്സിലാകുവാന് പാകത്തിന് വളരെ ലളിതമായ ഭാഷയില് വണക്കമാസ പുസ്തകത്തിന്റെ രൂപത്തില് തന്നെയാണ് പ്രാര്ത്ഥനകള് ക്രമീകരിച്ചിരിക്കുന്നത്. കുടുംബത്തോടൊപ്പം ഒരുമിച്ചിരുന്ന് പ്രാര്ത്ഥിക്കുവാനുള്ള അവസരമാണ് ഫാ. ബിനോയ് മലയാളം യുകെയിലൂടെ ഒരുക്കിയിരിക്കുന്നത്.
മെയ് മുപ്പത്തൊന്ന്, വണക്കമാസം വീടല് വരെ മാതാവിന്റെ വണക്കമാസ പ്രാര്ത്ഥനകള് മലയാളം യുകെയില് പ്രസിദ്ധീകരിക്കുന്നതാണ്.
ഫാ. ബിനോയ് ആലപ്പാട്ട് തയ്യാറാക്കിയ മാതാവിന്റെ വണക്കമാസം ഇരുപത്തിയൊമ്പതാം ദിവസം ശ്രവിക്കുവാന് താഴെയുള്ള ലിങ്കില് ക്ലിക് ചെയ്യുക.
ഡിവൈൻ റിട്രീറ്റ് സെൻററിൽ നിന്ന് മെയ് 29 ആം തീയതി തുടങ്ങി 31 ആം തീയതി വരെ നടത്തപ്പെടുന്ന ഓൺലൈൻ ധ്യാനത്തിൽ പങ്കെടുത്തു അനുഗ്രഹങ്ങൾ പ്രാപിക്കാൻ മാർ ജോസഫ് ശ്രാമ്പിക്കൽ വിശ്വാസ സമൂഹത്തെ ആഹ്വാനം ചെയ്തു. മലയാളത്തിലുള്ള ധ്യാനം ഈ ദിവസങ്ങളിൽ 11 30 am to 5 pm വരെയും ഇംഗ്ലീഷിലുള്ള ധ്യാനം 6 pm മുതൽ 10 pm വരെയാണ് നടത്തപ്പെടുന്നത്. ശനിയാഴ്ച ദിവസത്തെ ഇംഗ്ലീഷിലുള്ള ധ്യാനം 12 മണിയ്ക്കാണ് അവസാനിക്കുന്നത്.
സ്പിരിച്വല് ഡെസ്ക്. മലയാളം യുകെ.
മാതാവിന്റെ വണക്കമാസം ഇരുപത്തിയെട്ടാം ദിവസത്തില് എത്തിയിരിക്കുകയാണ്. പാപികളുടെ സങ്കേതമായ പരിശുദ്ധ അമ്മ. ഫാ. ബിനോയ് ആലപ്പാട്ട് CMF ഇന്നത്തെ വണക്കമാസത്തില് പ്രാര്ത്ഥനാ വിഷയമായെടുത്തിരിക്കുന്നത് ഇതാണ്. വായിക്കുന്നതിനേക്കാള് കൂടുതല് കേള്ക്കുമ്പോഴാണ് കാര്യങ്ങള് കൂടുതല് ഗ്രഹിക്കുവാന് സാധിക്കുന്നത്. ശ്രോതാക്കള്ക്ക് മനസ്സിലാകുവാന് പാകത്തിന് വളരെ ലളിതമായ ഭാഷയില് വണക്കമാസ പുസ്തകത്തിന്റെ രൂപത്തില് തന്നെയാണ് പ്രാര്ത്ഥനകള് ക്രമീകരിച്ചിരിക്കുന്നത്. കുടുംബത്തോടൊപ്പം ഒരുമിച്ചിരുന്ന് പ്രാര്ത്ഥിക്കുവാനുള്ള അവസരമാണ് ഫാ. ബിനോയ് മലയാളം യുകെയിലൂടെ ഒരുക്കിയിരിക്കുന്നത്.
മെയ് മുപ്പത്തൊന്ന്, വണക്കമാസം വീടല് വരെ മാതാവിന്റെ വണക്കമാസ പ്രാര്ത്ഥനകള് മലയാളം യുകെയില് പ്രസിദ്ധീകരിക്കുന്നതാണ്.
ഫാ. ബിനോയ് ആലപ്പാട്ട് തയ്യാറാക്കിയ മാതാവിന്റെ വണക്കമാസം ഇരുപത്തിയെട്ടാം ദിവസം ശ്രവിക്കുവാന് താഴെയുള്ള ലിങ്കില് ക്ലിക് ചെയ്യുക.
ആനുകാലിക സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ലോകജനതയെ നിത്യ രക്ഷകനായ യേശുവിൽ ഐക്യപ്പെടുത്തി, പരിശുദ്ധാത്മാവിന്റെ ഫലങ്ങളും ദാനങ്ങളും സ്വീകരിച്ച് പുതിയൊരു പന്തക്കുസ്താനുഭവത്തിലേക്കു നയിക്കുകയെന്ന ലക്ഷ്യവുമായി അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തിൽ 21 മുതൽ നടന്നുവരുന്ന , പ്രമുഖ വചന പ്രഘോഷകരും ശുശ്രൂഷകരും നയിക്കുന്ന “ഹോളി ഫയർ” ഇംഗ്ളീഷ് ഓൺലൈൻ ധ്യാന ശുശ്രൂഷ 30 ന് സമാപിക്കും.
അഭിഷേകാഗ്നി മിനിസ്ട്രിയുടെ പ്രശസ്ത വചന പ്രഘോഷകരായ ബ്രദർ ജോസ് കുര്യാക്കോസ് , സെബാസ്റ്റ്യൻ സെയിൽസ് തുടങ്ങിയവർ നയിക്കുന്ന ഇംഗ്ളീഷ് ശുശ്രൂഷ
AFCM GLOBAL MEDIA എന്ന യൂട്യൂബ് പേജിലും, ഫേസ് ബുക്ക് പേജിലും ലൈവ് ആയി കാണാവുന്നതാണ്.
യുകെ സമയം വൈകിട്ട് 7 മുതൽ രാത്രി 9 വരെയാണ് ധ്യാനം .
രോഗ പീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട് അത്ഭുത അടയാളങ്ങളും , രോഗശാന്തിയും ജീവിത നവീകരണവും വഴിയായി പുതിയ പന്തക്കുസ്ഥാനുഭവം സാധ്യമാക്കുന്ന ,വചന പ്രഘോഷണം, ആരാധന എന്നിവ ഉൾപ്പെടുന്ന ശുശ്രൂഷയിലേക്ക് അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്
WWW.AFCMUK.ORG
സ്പിരിച്വല് ഡെസ്ക്. മലയാളം യുകെ.
മാതാവിന്റെ വണക്കമാസം ഇരുപത്തിയേഴാം ദിവസത്തില് എത്തിയിരിക്കുകയാണ്. പരി. അമ്മ സകല വരപ്രസാദങ്ങളുടെയും മദ്ധ്യസ്ഥ. ഫാ. ബിനോയ് ആലപ്പാട്ട് CMF ഇന്നത്തെ വണക്കമാസത്തില് പ്രാര്ത്ഥനാ വിഷയമായെടുത്തിരിക്കുന്നത് ഇതാണ്. വായിക്കുന്നതിനേക്കാള് കൂടുതല് കേള്ക്കുമ്പോഴാണ് കാര്യങ്ങള് കൂടുതല് ഗ്രഹിക്കുവാന് സാധിക്കുന്നത്. ശ്രോതാക്കള്ക്ക് മനസ്സിലാകുവാന് പാകത്തിന് വളരെ ലളിതമായ ഭാഷയില് വണക്കമാസ പുസ്തകത്തിന്റെ രൂപത്തില് തന്നെയാണ് പ്രാര്ത്ഥനകള് ക്രമീകരിച്ചിരിക്കുന്നത്. കുടുംബത്തോടൊപ്പം ഒരുമിച്ചിരുന്ന് പ്രാര്ത്ഥിക്കുവാനുള്ള അവസരമാണ് ഫാ. ബിനോയ് മലയാളം യുകെയിലൂടെ ഒരുക്കിയിരിക്കുന്നത്.
മെയ് മുപ്പത്തൊന്ന്, വണക്കമാസം വീടല് വരെ മാതാവിന്റെ വണക്കമാസ പ്രാര്ത്ഥനകള് മലയാളം യുകെയില് പ്രസിദ്ധീകരിക്കുന്നതാണ്.
ഫാ. ബിനോയ് ആലപ്പാട്ട് തയ്യാറാക്കിയ മാതാവിന്റെ വണക്കമാസം ഇരുപത്തിയേഴാം ദിവസം ശ്രവിക്കുവാന് താഴെയുള്ള ലിങ്കില് ക്ലിക് ചെയ്യുക.
വിവിധ സഭാ പാരമ്പര്യങ്ങളിലെ മരിയ വിജ്ഞാനത്തിൻെറ ഗാനാവിഷ്കാരമായ സമ്പൂർണ സൗന്ദര്യം മറിയം ഗ്രേറ്റ് ബ്രിട്ടൻ രൂപത റിലീസ് ചെയ്തു. ഇത് ആദ്യമായാണ് മരിയ വിജ്ഞാനം ഗാനാവിഷ്കാരമായി പുറത്തു വരുന്നത്. ഫാദർ ജോയ് ചെഞ്ചേരിൽ എം സി ബി എസ് രചിച്ച് ഫാദർ മാത്യു പയ്യപ്പിള്ളി സംഗീതം നൽകിയ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് കെസ്റ്ററും ചിത്ര അരുണും ആണ്.
എടത്വ: കോവിഡ്-19 നെ അതിജീവിക്കാം പ്രാര്ത്ഥനയോടെ പ്രതീക്ഷയോടെ കരുതലോടെ. കേരളത്തിലെ മൂന്ന് വ്യത്യസ്ത കത്തോലിക്കാസഭകളിലെ 57 സന്യാസിനിമാര് ലോകത്തിലെ വിവിധ സ്ഥലങ്ങളില് ഇരുന്ന് ഒന്നുചേര്ന്ന് ആലപിച്ച കോവിഡ് അതിജീവനഗാനം ശ്രദ്ധേയമാകുന്നു. ആതുര സേവകര്ക്കും നിയമപാലകര്ക്കും നന്ദി അര്പ്പിച്ചും നല്ലൊരു നാളേയ്ക്കായി സ്വപ്നം കണ്ടീടുന്ന നമ്മള്ക്ക് മുന്നിലേക്ക് സമര്പ്പിച്ചിരിക്കുന്ന ഈ പ്രാര്ത്ഥനാ ഗാനത്തിന്റെ മനോഹരമായ വരികള് എഴുതിയത് സിസ്റ്റര് മരിയറ്റ് എസ്.എ.ബി.എസാണ്. സിസ്റ്റര് മരിയറ്റ് എടത്വാ ചങ്ങംകരി വടക്കേപുരയ്ക്കല് ജയിംസ് അന്നമ്മ ദമ്പതികളുടെ മുത്തമകളാണ്. വിതുര ഛായം ആള് സയ്ന്റ്സ് അഡറോഷന് കോണ്വെന്റില് സേവനം ചെയ്യുന്ന സിസ്റ്റര് മരിയറ്റ് എടത്വാ സെന്റ് മേരീസ് ഗേള്സ് ഹൈസ്കൂള് പൂര്വ്വവിദ്യാര്ത്ഥിനിയും പിതാവ് ജയിംസ് ചങ്ങംകരി സണ്ഡേസ്കൂളിലെ ഹെഡ്മാസ്റ്ററാണ്.
ഈ കോവിഡ് അതിജീവനഗാനത്തിന് സംഗീതം ജോണി ബാലരാമപുരവും കീബോര്ഡ് & മിക്സിഗ് ജിയോ പയസും ക്യാമറ സോണി വിന്സെന്റുമാണ് ചെയ്തിരിക്കുന്നത്.
സ്പിരിച്വല് ഡെസ്ക്. മലയാളം യുകെ. മാതാവിന്റെ വണക്കമാസം ഇരുപത്തിയാറാം ദിവസത്തില് എത്തിയിരിക്കുകയാണ്. പരിശുദ്ധ കന്യകയുടെ സ്വാര്ഗ്ഗാരോപണമാണ് ഫാ. ബിനോയ് ആലപ്പാട്ട് CMF ഇന്നത്തെ വണക്കമാസത്തില് പ്രാര്ത്ഥനാ വിഷയമായെടുത്തിരിക്കുന്നത്. വായിക്കുന്നതിനേക്കാള് കൂടുതല് കേള്ക്കുമ്പോഴാണ് കാര്യങ്ങള് കൂടുതല് ഗ്രഹിക്കുവാന് സാധിക്കുന്നത്. ശ്രോതാക്കള്ക്ക് മനസ്സിലാകുവാന് പാകത്തിന് വളരെ ലളിതമായ ഭാഷയില് വണക്കമാസ പുസ്തകത്തിന്റെ രൂപത്തില് തന്നെയാണ് പ്രാര്ത്ഥനകള് ക്രമീകരിച്ചിരിക്കുന്നത്. കുടുംബത്തോടൊപ്പം ഒരുമിച്ചിരുന്ന് പ്രാര്ത്ഥിക്കുവാനുള്ള അവസരമാണ് ഫാ. ബിനോയ് മലയാളം യുകെയിലൂടെ ഒരുക്കിയിരിക്കുന്നത്.
മെയ് മുപ്പത്തൊന്ന്, വണക്കമാസം വീടല് വരെ മാതാവിന്റെ വണക്കമാസ പ്രാര്ത്ഥനകള് മലയാളം യുകെയില് പ്രസിദ്ധീകരിക്കുന്നതാണ്.
ഫാ. ബിനോയ് ആലപ്പാട്ട് തയ്യാറാക്കിയ മാതാവിന്റെ വണക്കമാസം ഇരുപത്തിയാറാം ദിവസം ശ്രവിക്കുവാന് താഴെയുള്ള ലിങ്കില് ക്ലിക് ചെയ്യുക.