Spiritual

 

തിരുവല്ല: ബിലിവേഴ്സ് ഈസ്റ്റേൺ ചർച്ച് പരാമാദ്ധ്യക്ഷൻ മോറാൻ മോർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപോലീത്തയുടെ സെക്രട്ടറിയായി സെന്റ് തോമസ് കത്തീഡ്രൽ ചർച്ച് കുറ്റപ്പുഴ ഇടവക മുൻ വികാരി ഫാദർ:സഞ്ജീവ് ബെഞ്ചമിനെ നിയമിച്ചു.

നിലവിൽ ബിലിവേഴ്സ് ഈസ്റ്റേൺ ചർച്ച് തിയോളജിക്കൽ സെമിനാരി അധ്യാപകനാണ്. മെത്രാപോലീത്തയുമായി കൂടിക്കാഴ്ച നടത്തുന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്ക് സെക്രട്ടറിയെ ബന്ധപ്പെടാവുന്നതാണ്.

ബർമിംങ്‌ഹാം: ലോകപ്രശസ്തനായ കത്തോലിക്ക കരിസ്മാസ്റ്റിക് ശുശ്രൂഷകൻ ബ്രദർ ഡാമിയൻ സ്റ്റെയിൻ നയിക്കുന്ന മൂന്ന് ദിവസത്തെ വരദാനഫലങ്ങളുടെ വളർച്ചാനുഭവത്തിലേക്ക് നയിക്കുന്ന പ്രത്യേക ശുശ്രൂഷ സെപ്റ്റംബർ 9 മുതൽ 11 വരെ വെയിൽസിൽ നടക്കും .പ്രാർത്ഥനയിലും ആത്മീയ ശുശ്രൂഷാരംഗത്തും , വളർച്ചയും നിലനിൽപ്പും ആഗ്രഹിക്കുന്ന ആർക്കും പങ്കെടുക്കാം.


ഏതെങ്കിലും പ്രത്യേക മിനിസ്ട്രിയുടെ ഭാഗമായി പ്രവർത്തിക്കുന്നവർക്ക് അവരുടെ ശുശ്രൂഷാ വളർച്ചയ്ക്കുതകുന്ന തിയറി, പ്രാക്ടിക്കൽ സെഷനുകൾ ഉൾപ്പെടുന്നതാണ് പ്രൊഫസി സ്കൂൾ. അത്യത്ഭുതകരമായ രോഗശാന്തിയും വിടുതലുമാണ് നാളിതുവരെ ബ്രദർ ഡാമിയന്റെ ശുശ്രൂഷകളിൽ ദൈവിക ഇടപെടലുകളിലൂടെ സാധ്യമായിക്കൊണ്ടിരിക്കുന്നത് .ആഗോള പ്രശസ്തമായ “കോർ ഏറ്റ് ലുമെൻ ക്രിസ്റ്റി ” എന്ന കാത്തലിക് കരിസ്മാറ്റിക് മിനിസ്ട്രിയുടെ സ്ഥാപകനായ ബ്രദർ ഡാമിയന്റെ ശുശ്രൂഷകളിൽ “ഇന്ന് വിതച്ചാൽ ഇന്ന് വിളവ് ” എന്നപോലെ ഓരോരുത്തരുടെയും വിശ്വാസ തീഷ്ണതയ്ക്കനുസൃതമായ ആത്മീയ വളർച്ചയും വിടുതലും, രോഗശാന്തിയും, അത്ഭുതങ്ങളുമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് .
റവ. ഫാ.സോജി ഓലിക്കലിന്റെ നേതൃത്വത്തിൽ സെഹിയോൻ യുകെയാണ് പ്രൊഫസി സ്കൂളിന്റെ സംഘാടകർ.
ബുക്കിങ്ങിന് www.sehionuk.org/register എന്ന വെബ്സൈറ്റിൽ സീറ്റുകൾ രജിസ്റ്റർ ചെയ്യാം. താമസവും ഭക്ഷണവും ഉൾപ്പെടെ ഒരാൾക്ക് 100 പൗണ്ട്.
കൂടുതൽ വിവരങ്ങൾക്ക് 07456088413
07576751540
അഡ്രസ്
കെഫെൻലി പാർക്ക് കോൺഫറൻസ് സെന്റർ.
ന്യൂടൗൺ , വെയിൽസ്
SY 16 4 A J

മലയാളീ അസോസിയേഷൻ ഓഫ് നോർത്താപ്റ്റൺ അവധിക്കാലത് കുട്ടികൾക്കായി നടത്തിയ വ്യക്തിത്വ വികസന ക്യാമ്പിന് ഹൃദ്യമായ പരിസമാപ്തി. വ്യത്യസ്തമായി ചിന്തിക്കുകയും ,സമൂഹത്തിലുള്ള മറ്റു കുട്ടികളുമായി സംവദിക്കുകയും,സഹവസിക്കുകയും ഒരുമിച് ഭക്ഷണം കഴിക്കുകയും , മൊബൈൽ ഫോണും കമ്പ്യൂട്ടർ ഗെയിംസും മാറ്റിവച്‌ രണ്ടുദിവസം അടിച്ചു പൊളിച്ചു നോർത്താംപ്ടണിലെ കുട്ടികൾ .

അവധിക്കാല സമ്മർക്യാമ്പിൽ 38 കൂട്ടികളാണ് പങ്കെടുത്തത് .ശനിയാഴ്ച്ച രാവിലെ 9.30 മുതൽ റെജിസ്‌ട്രേ ഷൻ ആരംഭിക്കുകയും 10 .30 ന് ഡോ റോയ് മാത്യു ക്യാമ്പ് ഉത്‌ഘാടനം ചെയ്തു കുട്ടികളെ അഭിസംബോധന ചെയ്തു .വ്യക്തിത്ത്വ വികസന ക്യാമ്പ് ഇന്നത്തെ കാലത്തിന്റെ ആവശ്യമായിട്ടും എന്തിനും ഏതിനും സ്വാതത്ര്യമുള്ള ഈ രാജ്യത്തു ഉയർന്ന ലക്ഷ്യമുള്ളവരായി വളരുവാൻ കുട്ടികളെ അദ്ദേഹം ഉദ്ബോധിപ്പിച്ചു. ഞായറാഴ്ച 4 :30 വരെ ആയിരുന്നു പ്രസ്തുത ക്യാമ്പ് നടന്നത് .

രണ്ടു ദിവസളിലായി കൂടുതൽ സെൽഫ് കോൺഫിഡൻസ് നേടിയെടുക്കുകയും ,സ്റ്റേജ് ഫിയർ മാറ്റി ,പബ്ലിക് സ്‌പീക്കിങ് ,ഗ്രൂപ്പ് ഡിസ്‌ക്ഷൻസ് , സെൽഫ് മോട്ടിവേഷൻ ,ക്വിസ് മത്സരങ്ങൾ, ,മെഡിറ്റേഷൻ , ഇന്റർനെറ്റ് ,സോഷ്യൽ മീഡിയ സേഫ്റ്റി ,
മാജിക് മാത്‍സ്, മാനുഷികമൂല്യങ്ങൾ , എൻ്റെ ഒരുദിവസം എങ്ങനെ ആയിരിക്കണം ,ബേസിക് മോട്ടോർ വെഹിക്കിൾ എഞ്ചിനീറിങ് ,ഇന്ത്യ മഹാരാജ്യം , കേരളം , മലയാളഭാഷാ , തുടങ്ങിയ വിഷയങ്ങളില് പ്രഗത്ഭരായ മാതാപിതാക്കൾ ക്ലാസുകൾ നടത്തുകയുണ്ടായി .തീം ബേസ്‌ഡ് കളറിങ്, ഗെയി൦സ് ,ഫ്ളിപ് ഫ്ലോപ്പ് , ടവർ ബിൽഡിംഗ് , ഗെയിo 21 , ഗോൾഡൻ ഗ്ലാസ് , ഗ്രൂപ്പ് സോങ് , തുടങ്ങിയ നിരവധി കളികളും അതിനോടനുബന്ധിച് ഒരു ലേർണിങ് ഔട്ട്കം കുട്ടികളെ ചിന്തിപ്പിക്കുകയൂം ചെയ്‌തു . കേരളത്തിലുണ്ടായ പ്രകൃതി ദുരന്ത നിവാരണത്തിനായി കുട്ടികളായ ഞങ്ങൾക്ക് എന്ത് ചെയ്യാൻ പറ്റും എന്നതിനെപ്പറ്റി കുട്ടികൾ ചിന്തിക്കുകയും ഗ്രൂപ്പിൽ ചർച്ച ചെയ്യുകയും പ്രതിവിധികൾ ആരായുകയും ചെയ്തു .
കൃത്യമായ പ്ലാനിംഗ് , സമയനിഷ്ഠ , ശാസ്ത്രീയമായ അവലോകനം ,നല്ല ഭക്ഷണം തുടങ്ങിയവ മലയാളീ അസോസിയേഷൻ ഓഫ് നോർത്താംപ്ടൺ കുട്ടികൾക്കായി സജിജികരിക്കുകയും ചെയ്തിരുന്നു .അവധിക്കാലത്തെ ഏറ്റവും മനോഹരമായ ഈ സംരംഭത്തെ മാതാപിതാക്കൾ മുക്തകണ്ഠം പ്രശംസിക്കുകയുമുണ്ടായി. ഇനിയും എന്നായിരിക്കും നമ്മൾ കൂടുന്നത് എന്ന് ചോദിച്ചുകൊണ്ടാണ് കുട്ടികൾ പിരിഞ്ഞു പോയത് . രണ്ടു ദിവസങ്ങളിലായി നടന്ന ഈ സമ്മർ ക്യാമ്പിൽ സംബന്ധിച്ച എല്ലാ കുട്ടികൾക്കും പുതിയൊരു അധ്യയന വർഷത്തിലേക്കു പ്രവേശിക്കാൻ കൂടുതൽ പ്രചോദനവും ഊർജവും ലഭിക്കുകയുണ്ടായി .

വാല്‍ത്താംസ്‌റ്റോ മരിയന്‍ തീര്‍ത്ഥാടന ദേവാലയത്തില്‍ ആഗസ്റ്റ് 21 – ബുധനാഴ്ച മരിയൻ ദിനവും എണ്ണനേർച്ച ശ്രുശ്രുഷയും ഉണ്ടായിരിക്കും എന്ന് വികാരി ഫാ. ജോസ് അന്തിയാംകുളം(M C B S ) അറിയിച്ചു.

ഫാദർ ജോർജ് തോമസ് ചേലക്കൽ

ലെസ്റ്ററിലെ മദർ ഓഫ് ഗോഡ് ദേവാലയത്തിൽ എട്ടു നോമ്പ് ആചാരണവും പ്രധാന തിരുനാളും ആഘോഷിക്കുന്നു. എട്ടു ദിനങ്ങളിലായി ആഘോഷിക്കുന്ന കർമങ്ങൾ സെപ്റ്റംബർ ഒന്നിന് കൊടിയേറി എട്ടിന് അവസാനിക്കുന്നു. പ്രധാന തിരുനാൾ ദിനമായ എട്ടാം തിയതി താമരശ്ശേരി രൂപത അദ്യക്ഷൻ അഭിവന്ദ്യ മാർ റെമിജിയൂസ് ഇഞ്ചനാനിയിൽ ചടങ്ങുകൾക്ക് മുഖ്യ കാർമ്മികൻ ആകും. മുൻവർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഇംഗ്ലീഷ് മലയാളം കമ്മ്യൂണിറ്റി സംയുക്തമായി ഈ വർഷത്തെ തിരുനാൾ കൊണ്ടാടുന്നത് .തിരുനാൾ ദിനത്തിൽ കുട്ടികളെ അടിമവെയ്ക്കുന്നതിനു കഴുന്ന് എടുക്കുന്നതിനും കൂടാതെ സമൂഹ വിരുന്നും ഒരുക്കിയിരിക്കുന്നു. തിരുനാൾ ഇട ദിവസങ്ങളിൽ രാവിലെ കുർബാന ഇംഗ്ലീഷിലും തുടന്ന് നിത്യ ആരാധന നടത്തപെടുന്നതായിരിക്കും വൈകുന്നേരം മലയാളത്തിലും കുർബാന ഉണ്ടായിരിക്കുന്നതായിരിക്കും.അനുഗ്രഹത്തിന്റെ ‌പ്രാർത്ഥനുടെ ഈ പുണ്യനിമിഷത്തിലേക്കു എല്ലാവരെയും സ്നേഹത്തോടെ സ്വാഗതം ചെയുന്നു.

 

ഫാ. ബിജു കുന്നയ്ക്കാട്ട് PRO 
ദൈവ വചനം കലാരൂപങ്ങളിലൂടെ വേദിയില്‍ നിറഞ്ഞാടുന്ന മൂന്നാമത് ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാ ബൈബിള്‍ കലോത്സവം ഇക്കുറി  നവംബര്‍ 16 ശനിയാഴ്ച ലിPRO വര്‍പൂളില്‍വച്ച് നടത്തപ്പെടുന്നു. ലിവര്‍പൂളിലെ ഡാ ലാ സാലേ അകാദമിയിലാണ് ബൈബിള്‍ കലോത്സവം അരങ്ങേറുന്നത്. ഇതിന്റെ ഭാഗമായുള്ള കോര്‍ കമ്മിറ്റികള്‍ രൂപീകരിച്ചു. 

ഓരോ വര്‍ഷം പിന്നിടുമ്പോഴും കലോത്സവം അതിന്റെ മികവില്‍ ഏറെ മുന്നോട്ടുപോവുകയാണ്. വചനം കുട്ടികള്‍ പാട്ടിലൂടെയും നൃത്തത്തിലൂടെയും സ്‌കിറ്റിലൂടെയുമൊക്കെ ലളിതമായി വേദിയില്‍ അവതരിപ്പിക്കുമ്പോള്‍ അത് കാണികള്‍ക്കു നല്‍കുന്ന സംതൃപ്തി ഏറെയാണ്. ദൈവ വഴിയിലൂടെ വചനത്തിന്റെ മാഹാത്മ്യം ഉള്‍ക്കൊണ്ട് കുട്ടികള്‍ വളര്‍ന്നുവരുന്നുവെന്നും അവര്‍ വിശ്വാസത്തിലുറച്ചുള്ള ജീവിതം ഇനിയും തുടരുമെന്നും ഓരോ ബൈബിള്‍ കലോത്സവവും നമ്മളെ ഓര്‍മ്മിപ്പിക്കും. കുരുന്നുമനസിലെ ദൈവ ചിന്തയുടെ ആഴം ചിലപ്പോഴൊക്കെ അത്ഭുതപ്പെടുത്തുകയും ചെയ്യും.
മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഈ വര്‍ഷത്തെ നിയമാവലിയില്‍ ചെറിയൊരു വ്യത്യാസമുണ്ട്. ഇത്തവണ എട്ട് റീജ്യണുുകളില്‍ നടക്കുന്ന മത്സരങ്ങളില്‍ നിന്ന് ഇന്‍ഡിവിഡ്വല്‍ ഇനത്തില്‍ ടോപ്പാകുന്ന രണ്ടുപേരേയും ഗ്രൂപ്പ് ഇനങ്ങളിലെ ഒരു ടീമിനും മാത്രമേ രൂപതാ ബൈബിള്‍ കലോത്സവത്തില്‍ പങ്കെടുക്കാനാകൂ. കഴിഞ്ഞ വര്‍ഷത്തെ അഭൂതപൂര്‍വ്വമായ തിരക്ക് മൂലമാണ് ഈ രീതിയില്‍ ഒരുക്കിയിരിക്കുന്നത്.

ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ കലോത്സവത്തിന്റെ രക്ഷാധികാരിയാണ്. കലോത്സവത്തിന്റെ അഡൈ്വസേഴ്‌സ് വികാരി ജനറല്‍മാരായ റവ ഫാ ആന്റണി ചുണ്ടലിക്കാട്ട്, റവ ഫാ ജോര്‍ജ് ചാലക്കല്‍, ഫാ സജി മലയില്‍ പുത്തന്‍പുരയിൽ, റവ ഫാ ജിനോ അരിക്കാട്ട്, ചാൻസലർ റവ ഫാ മാത്യു പിണക്കാട്ട്  എന്നിവരാണ്.

ഫാ ജോര്‍ജ്ജ് എട്ടുപാറയിലും ഫാ പോള്‍ വെട്ടിക്കാട്ടുമാണ്   കലോത്സവത്തിന്റെ ഡയറക്ടര്‍മാര്‍ . കലോത്സവം ചീഫ് കോര്‍ഡിനേറ്റേഴ്‌സായി റോമില്‍സ് മാത്യുവും സിജി വാദ്യാനത്തും പ്രവർത്തിക്കുന്നു.

 

 ജോണ്‍ കുര്യന്‍, ടോം തോമസ്, അനിത ഫിലിപ്, ബിജു ജോസ്, ജെഗി ജോസഫ് , ജെയിംസ് ഫിലിപ്,  ജോജി മാത്യു, ജോമി ജോണ്‍, ലിജോ പടയാട്ടില്‍, ഫിലിപ് കണ്ടോത്ത്, റോയ് സെബാസ്റ്റിയന്‍ തുടങ്ങിയവര്‍ കോര്‍കമ്മറ്റി അംഗങ്ങളുമാണ്.

ബർമിങ്ഹാം : റവ.ഫാ.സോജി ഓലിക്കൽ ആത്മീയ നേതൃത്വം നൽകുന്ന അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രീസ് യുകെ ഒരുക്കുന്ന നവസുവിശേഷവത്ക്കരണത്തിനായുള്ള യുവജന ശാക്തീകരണം ” അലാബേർ ” സംഗമത്തിനായുള്ള ഒരുക്കങ്ങൾ വിവിധ തലങ്ങൾ കേന്ദ്രീകരിച്ച്‌ നടന്നുവരുന്നു.
ഏറെ പുതുമകൾ നിറഞ്ഞ ആത്മാഭിഷേക ശുശ്രൂഷകളുമായി പരിശുദ്ധാത്മപ്രേരണയാൽ നയിക്കപ്പെടുന്ന അലാബേർ 2019 ആഗസ്റ്റ് 31 ശനിയാഴ്ച ബർമിങ്ഹാം ബഥേൽ കൺവെൻഷൻ സെന്ററിലാണ് നടക്കുക . രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാണ് സമയം.
ബർമിങ്ഹാം അതിരൂപത ആർച്ച് ബിഷപ്പ് ബർണാഡ് ലോങ്‌ലി അലാബേർ 2019 ലേക്ക് യുവജനതയെ ക്ഷണിച്ചുകൊണ്ട് നൽകുന്ന സന്ദേശം കേൾക്കാം .

യേശുവിൽ വളരാനുള്ള അതിശക്തമായ ബോധ്യങ്ങളും മനോബലവും നേടുകവഴി പ്രലോഭനങ്ങളെ തോൽപ്പിക്കാൻ , പൈശാചിക ശക്തികളുടെ ലക്ഷ്യമായ യുവജനതയെ എന്നേക്കുമായി ഒരുക്കുന്ന ഈ നൂതന ശുശ്രൂഷയിലേക്കു www.sehionuk.org/register എന്ന വെബ്സൈറ്റിൽ നേരിട്ട് റെജിസ്റ്റർ ചെയ്യാം.
5 പൗണ്ടാണ് ഒരാൾക്ക് ടിക്കറ്റ് ചാർജ് .
യുവജനങ്ങളുടെ വളർച്ചയുടെ പാതയിൽ മാർഗദർശിയായി ഇന്നും പ്രവർത്തിക്കുന്ന റവ. ഫാ.സെബാസ്റ്റ്യൻ അരീക്കാട്ട് അലാബേർ ശുശ്രൂഷയെപ്പറ്റി നൽകുന്ന സന്ദേശവും കേൾക്കാം ;

വി.കുർബാനയ്ക്കു പുറമേ സെഹിയോൻ യുകെ യുടെ വിറ്റ്നസെസ്‌ ബാൻഡ് , പ്രത്യേക വർക് ഷോപ്പുകൾ , അനുഭവ സാക്ഷ്യങ്ങൾ തുടങ്ങിയവ അലാബേറിന്റെ ഭാഗമാകും .കാലഘട്ടത്തിന്റെ മുന്നേറ്റത്തെ സൂഷ്മമായി നിരീക്ഷിച്ചുകൊണ്ട് വിവിധ മാനുഷികതലങ്ങൾക്കനുയോജ്യമായ ശുശ്രൂഷകളുമായി , വിവിധ ഭാഷാ ദേശക്കാർക്കിടയിൽ ശക്തമായ ദൈവികോപകരണമായി പ്രവർത്തിക്കുന്ന റവ. ഫാ. സോജി ഓലിക്കലും അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയും നാളെയുടെ പ്രതീക്ഷയായ യുവജനതയെ ആത്മീയതയുടെ അനുഗ്രഹവഴിയെ സഞ്ചരിക്കാൻ പ്രാപ്തമാക്കുന്ന ഏറെ അനുഗ്രഹദായകമായ ഈ ശുശ്രൂഷകളിലേക്ക് യേശുനാമത്തിൽ ക്ഷണിക്കുന്നു.
ADRESS .
BETHEL CONVENTION CENTRE
BIRMINGHAM.
B 70 7J W .
കൂടുതൽ വിവരങ്ങൾക്ക്‬.
ക്ലമൻസ് നീലങ്കാവിൽ ‭07949 499454‬.
ടെന്നി ‭+44 7740 818172‬.

ടെൻഹാം: ദി മോസ്റ്റ് ഹോളി നെയിം കത്തോലിക്കാ ദേവാലയത്തിൽ വെച്ച് മൂന്നാം ശനിയാഴ്ച്ചകളിൽ പതിവായി നടത്തി വരുന്ന നൈറ്റ് വിജിൽ ഓഗസ്റ്റ് 17ന് ശനിയാഴ്ച്ച വൈകുന്നേരം 7.30 ന് പരിശുദ്ധ ജപമാല സമർപ്പണത്തോടെ ആരംഭിക്കും. ദി ലേഡി ക്വീൻ ഓഫ് ഹോളി റോസറി മിഷൻ ഡയറക്ടർ ഫാദർ സെബാസ്റ്റ്യൻ ചാമക്കാല വിശുദ്ധ ബലി അർപ്പിച്ചു വചനപ്രഘോഷണം നടത്തുന്നതാണ്.

കരുണക്കൊന്തക്കു ശേഷം, ദിവ്യകാരുണ്യ ആരാധനയോടെ അവസാനിക്കുന്ന ഈ തിരുകർമ്മങ്ങളിൽ ബ്ര. ചെറിയാൻ, ബ്ര. ജൂഡി എന്നിവർ പ്രെയിസ് ആൻഡ് വർഷിപ്പ് ശുശ്രുഷകൾക്കു നേതൃത്വം നല്കും. ശുശ്രുഷകൾക്ക് സമാപനമായി 11:30 ന് സ്നേഹ വിരുന്നും ഉണ്ടായിരിക്കുന്നതാണ്.

ഈ ഭക്‌തി നിർഭരമായ ശുശ്രുഷയിൽ പങ്കുചേർന്ന് അനുഗ്രഹം പ്രാപിക്കുവാൻ
ഏവരെയും സസ്നേഹം ക്ഷണിക്കുന്നു .

ഇംഗ്ലണ്ടിലെ നസ്രത്തായ വാത്സിങ്ങാംമരിയൻ തീർത്ഥാടന കേന്ദ്രത്തിലേക്കുള്ള സീറോ മലങ്കര കത്തോലിക്കാ സഭ യുകെ റീജിയനിലെ കുടുംബങ്ങളുടെ വാർഷിക തീർത്ഥാടനം 2019, സെപ്റ്റംബർ 28 ശനിയാഴ്ച്ച ക്രമീകരിച്ചിരിക്കുന്നു. എൺപത്തൊന്പതാമതു പുനരൈക്യവാർഷികവും ഇതോടൊപ്പം ആഘോഷിക്കുന്നു.യുകെയിലെ മലങ്കര സഭയെ പരിശുദ്ധ ധൈവമാതാവിന്റെ തിരുസന്നിധിയിൽ സമർപ്പിക്കാനുള്ള ഒരുക്കങ്ങൾ വിവിധ തലങ്ങളിൽ നടന്നുവരുന്നു.

തീർത്ഥാടനം ഏറ്റവും അനുഗ്രഹപൂർണമാകുന്നതിന് വിവിധ ശുശ്രൂഷകൾ ക്രമീകരിച്ചിരിക്കുന്നു. രാവിലെ 11 മണിക്ക് വാത്സിങ്ങാംമംഗളവാർത്താ ദൈവാലയത്തിൽ പ്രാരംഭപ്രാർത്ഥനയോടും ധ്യാനചിന്തയോടും കൂടെ തീർത്ഥാടനത്തിന് തുടക്കം കുറിക്കും. തുടർന്ന് പരിശുദ്ധ ദൈവമാതാവിന്റെ തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള വാത്സിങ്ങാംമാതാവിന്റെ നാമധേയത്തിലുള്ള മൈനർ ബസലിക്കയിലേക്കുള്ള തീർഥാടനയാത്ര 2 – മണിക്ക് ആഘോഷമായ വിശുദ്ധ കുർബാന, വചന സന്ദേശം, മദ്ധ്യസ്ഥപ്രാർത്ഥന എന്നിവയും ഉണ്ടായിരിക്കും.

സീറോ മലങ്കര കത്തോലിക്കാ സഭയുടെ യുകെ റീജിയനിലെ 16 – മിഷൻ സെന്ററുകളിലെ കുടുംബങ്ങളുടെ ഒത്തുചേരലായിരിക്കും വാത്സിങ്ങാം തീർത്ഥാടനം.

മലങ്കര കത്തോലിക്കാ സഭയുടെ പുനരൈക്യവാർഷികാഘോഷങ്ങളും ഇതിനോടനുബന്ധിച്ചു ക്രമീകരിച്ചിരിക്കുന്നു. 1930, സെപ്റ്റംബർ 20 ന് ദൈവദാസൻ മാർ ഇവാനിയോസ് മെത്രാപ്പോലിത്തയുടെ നേതൃത്വത്തിലാണ് ചരിത്രപ്രസിദ്ധമായ , കത്തോലിക്കാസഭയുടെ പുനരൈക്യം നടന്നത് . കഴിഞ്ഞ 89 വർഷങ്ങൾ സഭയെ വഴി നടത്തിയ നല്ലവനായ ദൈവത്തിന് നന്ദി പറയുവാനുള്ള അവസരമാകും മലങ്കര സഭാംഗങ്ങളുടെ കൂടി വരവ് .

അഭിവന്ദ്യ പിതാക്കന്മാർ നയിക്കുന്ന ശുശ്രൂഷകളിൽ സഭയുടെ യുകെ കോർഡിനേറ്റർ ഫാ .തോമസ് മടുക്കുമൂട്ടിൽ , ചാപ്ലിയൻമാരായ ഫാ .രഞ്ജിത്ത് മഠത്തിറമ്പിൽ , ഫാ . ജോൺ അലക്സ് , ഫാ . ജോൺസൻ മനയിൽ എന്നിവർ സഹകാർമ്മികരാകും .

നാഷണൽ കൗൺസിലിൻെറയും വിവിധ മിഷൻ സെന്ററുകളുടെയും നേതൃത്വത്തിൽ ഒരുക്കങ്ങൾ തീവ്രഗതിയിൽ പുരോഗമിക്കുന്നു .

Glasgow:  സെന്റ് തോമസ് സീറോ മലബാർ കാത്തലിക് മിഷൻ സൺഡേ സ്കൂൾ കുട്ടികൾക്കായുള്ള സമ്മർ റിട്രീറ്റ് പ്രോഗ്രാം ഓഗസ്റ്റ് 8, 9, 10 തീയതികളിൽ നടന്നു. മിഷൻ ഡയറക്ടർ ഫാദർ ബിനു കിഴക്കേലാംതോട്ടം. സി. എം. എഫ് ദിവ്യബലി അർപ്പിച്ച് ധ്യാനം ആരംഭിച്ചു. ഷിജോ തോമസ് ഇലഞ്ഞിക്കൽ, കൃപ, സ്റ്റെഫീനാ എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾക്കായി ക്ലാസ്സുകൾ മ്യൂസിക്കൽപ്രോഗ്രാംസ് ഗ്രൂപ്പ് ഡൈനാമിക് ആക്ടിവിറ്റി തുടങ്ങിയവ നടന്നു. വിശുദ്ധ കുർബാന ആരാധന കുമ്പസാരം എന്നിവയിലൂടെ നല്ലൊരു ആത്മീയ അനുഭവം നേടിയെടുക്കുവാൻ കുട്ടികൾക്ക് സാധിച്ചു. കൈക്കാരന്മാർ സൺഡേ സ്കൂൾ അധ്യാപകർ മാതാപിതാക്കൾ  തുടങ്ങിയവർ ഒത്തുചേർന്ന് കുട്ടികൾക്കായി ഈ ദിവസങ്ങളിൽ ഏറ്റവും നല്ല സാഹചര്യങ്ങൾ ഒരുക്കി കൊടുത്തു .

RECENT POSTS
Copyright © . All rights reserved