Spiritual

ലണ്ടൻ . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത മെയ് 23 നു നടത്തുന്ന എയിൽസ്‌ഫോർഡ് മരിയൻ തീർഥാടനത്തോടനുബന്ധിച്ച്‌ രൂപതാ മീഡിയ കമ്മീഷന്റെ ആഭിമുഖ്യത്തിൽ യു കെ യിലെ സീറോ മലബാർ മിഷനുകളിലെയും , വിശുദ്ധ കുർബാന കേന്ദ്രങ്ങളിലെയും ഗായകസംഘങ്ങൾക്കായി മരിയൻ സംഗീത മത്സരം സംഘടിപ്പിക്കുന്നു . ഒന്നാം സമ്മാനം 501 പൗണ്ടും ട്രോഫിയും , രണ്ടാം സമ്മാനം 301 പൗണ്ടും ട്രോഫിയും ,മൂന്നാം സമ്മാനം 201 പൗണ്ടും ട്രോഫിയും , നാലും അഞ്ചും സമ്മാനങ്ങൾ ലഭിക്കുന്ന ടീമുകൾക്ക് ട്രോഫികളും ആണ് സമ്മാനമായി ലഭിക്കുക . ഇംഗ്ലീഷിലോ , മലയാളത്തിലോ ഉള്ള മരിയൻ ഗാനങ്ങൾ ആണ് മത്സരത്തിനായി പാടേണ്ടത് . മിനിമം പത്തു പേർ മുതൽ മാക്സിമം എത്ര പേർ വരെയും ഒരു ഗ്രൂപ്പിൽ മത്സരിക്കാവുന്നതാണ് .

പാട്ടിനു ആറ് മിനിറ്റ് ദൈർഘ്യ വും തയ്യാറെടുപ്പുകൾക്കായി രണ്ട് മിനിറ്റും ആണ് ഓരോ ടീമിനും നൽകുക , കരൊക്കെയുടെ കൂടെയോ ,ഓരോ ടീമിലും മാക്സിമം മൂന്നു ഇന്സ്ട്രുമെന്റ്സോട് കൂടെയോ മത്സരത്തിൽ പങ്കെടുക്കാവുന്നതാണ് . ഏറ്റവും നല്ല ഗായക സംഘത്തിന് ( best appearance ,dress code ,group strength എന്നിവയുടെ അടിസ്ഥാനത്തിൽ )പ്രത്യേക കാഷ്‌ പ്രൈസും നൽകുന്നതാണ് . മത്സരത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന മിഷൻ സെന്ററുകളിലെയോ , വിശുദ്ധ കുർബാന സെന്ററുകളിലോ ഉള്ള ഗായക സംഘങ്ങൾ കൂടുതൽ വിവരങ്ങൾക്കും രെജിസ്ട്രേഷനും ആയി 07944067570 ,07720260194 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് രൂപതാ മീഡിയ കമ്മീഷൻ ചെയർമാൻ റെവ . ഫാ. ടോമി എടാട്ട് അറിയിച്ചു .

 

മലയാളം യുകെ ന്യൂസ് ടീം.

“സ്നേഹസ്പർശം”. മാഞ്ചെസ്റ്റർ സെന്റ് ജോർജ്ജ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചിന്റെ ആഭിമുഖ്യത്തിലുള്ള സ്നേഹസ്പർശം ചാരിറ്റി ഇവന്റ് ഫെബ്രുവരി 15 ശനിയാഴ്ച (നാളെ) മാഞ്ചെസ്റ്ററിലെ ബോൾട്ടണിലുള്ള ഔവർ ലേഡീ ഓഫ് ലൂർദ് ഹാളിൽ (Our Lady Of Lourdes Hall) വച്ച് നടക്കും. ചാരിറ്റി ഇവന്റിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയ്ച്ചു.

വൈകുന്നേരം നാല് മണിക്ക് മലങ്കര ഓർത്ത്ഡോക്സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിന്റെ ഭദ്രാസ സെക്രട്ടിയും മാഞ്ചെസ്റ്റർ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് ചർച്ച്, ന്യൂകാസിൽ സെൻറ് തോമസ്സ് ചർച്ച്, നോർത്ത് വെയിൽസ് സെൻറ് ബെഹന്നാൻസ് ചർച്ച് തുടങ്ങിയ ഇടവകകളുടെ വികാരിയുമായ റവ. ഫാ. ഹാപ്പി ജേക്കബ്ബ് നിലവിളക്ക് കൊളുത്തി ചാരിറ്റി ഇവന്റിന്റെ ഉദ്ഘാടന കർമ്മം നിർവ്വഹിക്കും. മാഞ്ചെസ്റ്റർ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് ചർച്ച് ട്രസ്റ്റി ബിനോയി മാത്യൂ, സെക്രട്ടറി ലിറ്റോ ടൈറ്റസ്, ബോൾട്ടൺ മലയാളി അസ്സോസിയേഷൻ പ്രസിഡന്റ് സോജി തേവരിൽ, സെക്രട്ടറി അനില കൊച്ചിട്ടി, മുതിർന്ന മാധ്യമ പ്രവർത്തകനും രാഷ്ട്രീയ സാമൂഹിക നിരീക്ഷകനും മലയാളം യുകെ ന്യൂസ് ഡയറക്ടറുമായ ജോജി തോമസ്സ്, ഇടുക്കി ചാരിറ്റി ഗ്രൂപ്പ് സെക്രട്ടറി ടോം ജോസ് തടിയംപാട് എന്നിവർ ആശംസകളർപ്പിച്ച് പ്രസംഗിക്കും. കൂടാതെ സമൂഹത്തിന്റെ നാനാതുറയിലുള്ള പ്രമുഖ വ്യക്തികൾ ചാരിറ്റി ഇവന്റിൽ പങ്കെടുത്ത് ആശംസകൾ അർപ്പിക്കും.

സെന്റ് ജോർജ്ജ് ഓർത്തഡോക്സ് ചർച്ചിലെ കലാകാരികൾ അവതരിപ്പിക്കുന്ന വെൽക്കം ഡാൻസോടെ കാര്യപരിപാടികൾ ആരംഭിക്കും. തുടർന്ന് മാഞ്ചെസ്റ്ററിന് അകത്തു നിന്നും പുറത്തു നിന്നുമുള്ള കലാകാരന്മാരും കലാകാരികളും അണിനിരക്കുന്ന നിറപ്പകിട്ടാർന്ന നിരവധി കലാസൃഷ്ടികൾ അരങ്ങേറും. ഇതേ സമയം തന്നെ ചാരിറ്റി ഇവന്റിന്റെ പ്രധാന ഇനമായ കേരളത്തിന്റെ തനതായ രുചിയിലുള്ള തനി നാടൻ ഭക്ഷണങ്ങളുടെ സ്റ്റാളുകൾ പ്രോഗ്രാമിലുടനീളം പ്രവർത്തിക്കും. പരിപാടിയിൽ പങ്കെടുക്കുന്ന എല്ലാവർക്കും വളരെ കുറഞ്ഞ നിരക്കിൽ കേരളത്തിന്റെ രുചി ആസ്വദിക്കാനുള്ള അവസരമാണ് സംഘാടകർ ഇവിടെ ഒരുക്കിയിട്ടുള്ളത്.
യുകെയിലെ പ്രമുഖ ഗാനമേള ട്രൂപ്പായ സിംഫണി ഓർക്കസ്ട്രാ കീത്തിലി ഗാനമേള അവതരിപ്പിക്കും. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമായി നിരവധിയാളുകൾ പരിപാടിയിൽ സംബന്ധിക്കും.

ഇത്തവണ മാവേലിക്കരയിലുള്ള PMP ശാലേം ഭവനിനു വേണ്ടിയാണ് സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ഫണ്ട് റെയ്‌സിംഗ് ഇവന്റ് നടത്തുന്നത്. സമീപത്തും വിദൂരത്തുമുള്ള ഏറ്റവും അർഹരായ ആളുകൾക്ക് സൗജന്യവും സമഗ്രവുമായ മാനസികാരോഗ്യ സംരക്ഷണം നൽകുക എന്നതാണ് ശാലേം ഭവന്റെ പ്രധാന ലക്ഷ്യം. വിവിധ മാനസികാവസ്ഥകളിൽ കഷ്ടപ്പെടുന്ന പുരുഷന്മാരുടെ പരിചരണവും, പുനരധിവാസവും ഈ കേന്ദ്രത്തിന്റെ എടുത്തു പറയേണ്ട സേവനങ്ങളിൽ ചിലതാണ്.

സ്നേഹസ്പർശം ഇവന്റുമായി ബന്ധപെട്ടു മാഞ്ചസ്റ്റർ സെന്റ് ജോർജ്ജ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച്, വിവിധ ധനസമാഹരണ പ്രവർത്തനങ്ങൾ നടത്തുകയും, സമാഹരിക്കുന്ന ഫണ്ടുകളെല്ലാം ശാലേം ഭവനിലേക്ക് സംഭാവന ചെയ്യുകയും ചെയ്യും.

ശാലേം ഭവനിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും, നവീകരിക്കുന്നതിനും അതിലൂടെ പ്രത്യേക മാനസിക പരിചരണം ആവശ്യമുള്ള കൂടുതൽ വ്യക്തികളെ സെന്ററിൽ ഉൾക്കൊള്ളുന്നതിനും ഈ ഫണ്ട് പ്രയോജനപ്പെടും എന്നതിൽ തർക്കമില്ല.

ചാരിറ്റി ഇവന്റുമായി ബന്ധപ്പെട്ട് നടത്തിയ റാഫൽ ടിക്കറ്റിന്റെ നറക്കെടുപ്പ് പ്രോഗ്രാമിനൊടുവിൽ നടക്കും. യുകെയിലെ പ്രമുഖ ഇൻഷുറൻസ് ഡീലറായ ‘പോപ്പുലർ പ്രൊട്ടക്ട് ‘ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യും. വൈകിട്ട് എട്ടു മണിയോടെ പരിപാടികൾ അവസാനിക്കും. ജാതി മത ഭേദമെന്യേ എല്ലാ മതസ്തരെയും ചാരിറ്റി ഇവന്റിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയ്ച്ചു.

ചാരിറ്റി ഇവന്റുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക :-
Litto Titus (secretary) :07888828637
Benoyi Mathew(trustee) : 07533094770
Suresh Daniel (Coordinator) : 07912254835
Byju John(Coordinator) : 07863114021

വിലാസം.
Our Lady Of Lourdes RC Primary School
Beech Ave, Farnworth,
Bolton, BL4 OBP

Best Compliments…

 

ഹെയർഫീൽഡ്: ലണ്ടൻ റീജണിലെ സീറോ മലബാർ മിഷനായ ലേഡി ക്വീൻ ഓഫ് റോസറി മിഷൻ മൂന്നാം ശനിയാഴ്ച്ചകളിൽ പതിവായി നടത്തി വരുന്ന നൈറ്റ് വിജിൽ നാളെ ഫെബ.15 നു ശനിയാഴ്ച്ച വൈകുന്നേരം 7.30 ന് പരിശുദ്ധ ജപമാല സമർപ്പണത്തോടെ ആരംഭിക്കും. ഫാ. ജോസ് അന്ത്യാംകുളം നയിക്കുന്ന നൈറ്റ് വിജിൽ ശുശ്രുഷയിൽ വിശുദ്ധ ബലി അർപ്പിച്ചു വചനപ്രഘോഷണം നടത്തുന്നതാണ്.

ഹെയർഫീൽഡ് സെൻറ് പോൾസ് റോമൻ കത്തോലിക്കാ ദേവാലയത്തിൽ വെച്ച് നടത്തപ്പെടുന്ന നൈറ്റ് വിജിലിൽ, കരുണക്കൊന്തക്കു ശേഷം, ദിവ്യകാരുണ്യ ആരാധനയോടെ അവസാനിക്കുന്ന ഈ തിരുകർമ്മങ്ങളിൽ ബ്ര. ചെറിയാൻ, ബ്ര. ജൂഡി എന്നിവർ പ്രെയിസ് ആൻഡ് വർഷിപ്പ് ശുശ്രുഷകൾക്കു നേതൃത്വം നല്കും. ശുശ്രുഷകൾക്ക് സമാപനമായി 11:30 ന് സ്നേഹ വിരുന്നും ഉണ്ടായിരിക്കുന്നതാണ്.

ഭക്‌തി നിർഭരമായ ശുശ്രുഷയിൽ പങ്കുചേർന്ന് അനുഗ്രഹം പ്രാപിക്കുവാൻ
ഏവരെയും സസ്നേഹം ക്ഷണിച്ചുകൊള്ളുന്നു.

കൂടുതൽ വിവരങ്ങൾക്ക്: ജോമോൻ ഹെയർഫീൽഡ് – 07804691069

പള്ളിയുടെ വിലാസം.

St. Pauls Church, 2 Merele Avanue, UB9 6DG.

 

യേശുക്രിസ്തു സഞ്ചരിച്ച വഴികളിലൂടെ യുകെയിലെ ക്നാനായ മക്കൾ അനുഗ്രഹം പ്രാപിക്കാനായി ഫാദർ ഫിലിപ്പ് കുഴിപ്പറമ്പിലിന്റെ ആത്മീയ നേതൃത്വത്തിൽ എൺപതില്പരം ആളുകൾ പത്ത് ദിവസം നീണ്ടുനിൽക്കുന്ന വിശുദ്ധനാട് സന്ദർശനത്തിൽ പങ്കാളികളാകും.
ശ്രീ ജിജോ മാധവപള്ളിയുടെ നേതൃത്വത്തിൽ ഉള്ള ആഷിൻ സിറ്റി ആണ് ഈ തീർഥാടനത്തിനു വേണ്ട ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്. മോശയ്ക്ക് കാനാൻ ദേശം കാട്ടിക്കൊടുത്ത ജോർദാനിലെ നെബോ പർവ്വതത്തിൽ സ്ഥിതി ചെയ്യുന്ന പള്ളിയിൽ വിശുദ്ധ ബലിയോട് കൂടിയാണ് തീർത്ഥാടനത്തിന് തുടക്കം കുറിക്കുന്നത്. കഴിഞ്ഞകാല കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്ന തീർത്ഥാടന യാത്രയുടെ വൻവിജയമാണ് മൂന്നാം തവണയും ഈ തീർത്ഥാടനത്തിന് നേതൃത്വം നൽകുവാനുള്ള പ്രേരണ നൽകിയത്.പങ്കെടുക്കുന്ന എല്ലാവർക്കും
യു കെ കെ സി എ സെൻറർ കമ്മിറ്റിയുടെ പ്രാർത്ഥനാനിർഭരമായ ആശംസകൾ നേരുന്നതായി ജനറൽ സെക്രട്ടറി ജിജി വരിക്കാശ്ശേരി അറിയിച്ചു .

ലണ്ടൻ : സീറോ മലങ്കര കത്തോലിക്കാ സഭയുടെ പുതിയ മിഷൻ കൂട്ടായ്മയ്ക്ക് ഇപ്സ് വിച്ചിൽ ആരംഭം കുറിച്ചു. കോൾചെസ്റ്റർ, ഇപ്സ് വിച്ച്‌ , നോർവിച്ച് തുടങ്ങിയ പ്രദേശങ്ങളിലെ മലങ്കര കത്തോലിക്ക കുടുംബങ്ങളാണ് പുതിയ മിഷൻ കേന്ദ്രത്തിൽ ഉൾക്കൊള്ളുന്നത്. മലങ്കര കത്തോലിക്കാസഭയുടെ പുണ്യ പിതാവ് ദൈവദാസൻ മാർ ഇവാനിയോസ് മെത്രാപ്പോലീത്തായുടെ നാമധേയത്തിലാണ് പുതിയ മിഷൻ കൂട്ടായ്മ അറിയപ്പെടുക.

സീറോ മലങ്കര കത്തോലിക്കാ സഭയുടെ പതിനേഴാമത്തെ മിഷൻ കേന്ദ്രമാണ് ഇപ്സ് വിച്ചിൽ ആരംഭിച്ചിരിക്കുന്നത്. ഇവിടുത്തെ മിഷൻ പ്രവർത്തനങ്ങൾ സജീവമാക്കാൻ മാർ ഇവാനിയോസ് മലങ്കര കത്തോലിക്ക മിഷൻ കാരണമാകും. മിഷൻ കേന്ദ്രത്തിലെ പ്രധാന വിശുദ്ധ ബലിതർപ്പണത്തിന് സഭയുടെ യുകെ കോർഡിനേറ്റർ ഫാദർ തോമസ് മടുക്കംമൂട്ടിൽ മുഖ്യകാർമികത്വം വഹിച്ചു. ഈസ്റ്റ് ആൻഗ്ലിയ രൂപതയിലെ കാനൻ മാത്യു ജോർജ് വചന വചനസന്ദേശം നൽകി. ഇവിടെയുള്ള സഭാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനായി ജോജോ തോമസ്, ഡോക്ടർ സുനിൽ എന്നിവരെ തിരഞ്ഞെടുത്തു.

കൂടുതൽ വിവരങ്ങൾക്ക്,
ജോർജ് തോമസ് :07727011234
തോമസ് കോൾ ചെസ്റ്റർ: 0717443486

വാല്‍താംസ്റ്റോ: – ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വല്‍താംസ്റ്റോയിലെ ( ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍) ഫെബ്രുവരി മാസം 12-ാം തീയതി മരിയന്‍ ദിനശുശ്രൂഷയും ലൂർദ് മാതാവിന്റെ തിരുനാൾ രോഗികളായവർക്കു വേണ്ടിയുള്ള ദിനമായും ഭക്ത്യാദരപൂർവ്വം കൊണ്ടാടുന്നതാണ്.

തിരുക്കര്‍മ്മങ്ങളൂടെ വിശദവിവരം താഴെ ചേര്‍ക്കുന്നു.

6.30 pm ജപമാല , 7.00 pm വിശൂദ്ധ കുര്‍ബ്ബാന, തുടര്‍ന്നു് നിത്യ സഹായമാതാവിന്റെ നൊവേന പ്രാര്‍ത്ഥന, എണ്ണ നേര്‍ച്ച, വചന സന്ദേശം, പരി.പരമ ദിവ്യകാരുണ്യ ആരാധനയും.

പള്ളിയുടെ വിലാസം:

Our Lady and St.George
Church,132 Shernhall Street, Walthamstow, E17. 9HU

തിരുക്കര്‍മ്മളില്‍ പങ്കെടുത്ത് ആത്മീയവും, ഭൗതീകവും, ശാരീരികവുമായ അനവധി അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിനായി ഈ മരിയന്‍ ദിന ശുശ്രൂഷകളിലേക്ക് ഒത്തിരി സ്‌നേഹത്തോടെ സ്വാഗതം ചെയ്യുന്നതായി സെ.മേരീസ് & ബ്ലസ്സഡ് കുഞ്ഞച്ചൻ മിഷന്റെ പ്രീസ്റ്റ് ഇൻചാർജ് ഫാ.ജോസ് അന്ത്യാംകുളം MCBS അറിയിച്ചു.

ലണ്ടനിൽ ഒരു ഗുരുവായൂരപ്പ ക്ഷേത്ര സാക്ഷാത്കാരം ലക്ഷ്യമാക്കി പ്രവൃത്തിക്കുന്ന ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ആറ് വര്ഷമായി നടത്തി വരുന്ന ലണ്ടൻ ശിവരാത്രി നൃത്തോത്സവം പൂർവാധികം ഭംഗിയായി ആഘോഷിക്കുവാൻ ഒരുങ്ങുകയാണ് ലണ്ടൻ നഗരം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രഗത്ഭരായ നർത്തകർ പങ്കെടുക്കുന്ന ഏഴാമത് ലണ്ടൻ ശിവരാത്രി നൃത്തോത്സവത്തിന്, 2020 ഫെബ്രുവരി 29 ന് ഉച്ചക്ക് മൂന്നുമണിക്ക് തിരിതെളിയും. സെമി-ക്ലാസ്സിക്കൽ നൃത്തരൂപങ്ങൾ അവതരിപ്പിക്കാതെ തനതു ക്ലാസ്സിക്കൽ നൃത്തരൂപങ്ങൾ മാത്രം അവതരിപ്പിക്കുന്ന നൃത്തോത്സവങ്ങളിൽ ഒന്നാണ് ലണ്ടൻ ശിവരാത്രി നൃത്തോത്സവം. കഴിഞ്ഞ വര്ഷങ്ങളിലെ കലാസ്വാദകരുടെ സാന്നിധ്യം കണക്കിലെടുത്തു പതിവ് സത്‌സംഗ വേദി ഒഴിവാക്കി വിശാലമായ ക്രോയ്ടോൻ ലാൻഫ്രാൻക് സ്കൂൾ ഓഡിറ്റോറിയത്തിലാണ് ഈ വർഷത്തെ നൃത്തോത്സവം സംഘടിപ്പിച്ചിരിക്കുന്നത്. അനുഗ്രഹീത കലാകാരി ശ്രീമതി ആശാ ഉണ്ണിത്താനാണ് പതിവ് പോലെ നൃത്തോത്സവത്തിനു നേതൃത്വം നൽകുന്നത്. പ്രശസ്ത സിനിമാ താരം പദ്മശ്രീ ജയറാം , ഭാര്യ പാർവതി ജയറാം, നെടുമുടി വേണു, പ്രശസ്ത സംഗീത സംവിധായകൻ എം ജയചന്ദ്രൻ, സൂര്യ കൃഷ്ണമൂർത്തി, പ്രശസ്ത നർത്തകി ഡോ. രാജശ്രീ വാരിയർ തുടങ്ങി ഏഴാമത് ലണ്ടൻ ശിവരാത്രി നൃത്തോത്സവത്തിനു ഇതിനോടകം തന്നെ നിരവധി കലാ സാംസാകാരിക പ്രമുഖർ ആശംസകൾ നേർന്നു കഴിഞ്ഞു.
ഭാരതീയ തനിമയാർന്ന കലകളെ വിശിഷ്യാ ക്ഷേത്ര കലകളെ വളർന്നു വരുന്ന തലമുറയെ പരിചയപ്പെടുത്തുവാനും പ്രോത്സാഹിപ്പിക്കുവാനുമായി പ്രതിമാസം ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ സത്‌സംഗവും അന്നദാനവും നടത്തിവരുന്നുണ്ട്. സഹൃദയരായ കലാസ്വാദകരുടെയും വോളന്റിയര്മാരുടെയും സംഭാവനകൾ കൊണ്ട് മാത്രമാണ് തികച്ചും സൗജന്യമായി പരിപാടികൾ സംഘടിപ്പിക്കുവാൻ സാധിക്കുന്നതെന്ന് ചെയർമാൻ ശ്രീ തെക്കുമുറി ഹരിദാസ് അറിയിച്ചു. കഴിഞ്ഞ ആറുവർഷമായി ലണ്ടൻ ചെമ്പൈ സംഗീതോത്സവം സംഘടിപ്പിക്കുന്നതും ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിലാണ്.
ഏഴാമത് ലണ്ടൻ ശിവരാത്രി നൃത്തോത്സവത്തിൽ പങ്കെടുക്കുന്ന പ്രമുഖ ഡാൻസ് സ്കൂളുകളും നർത്തകരും;
Meenakshi Ravi- Pournami Arts
Shalini Sivashankar-Upahaar school of dance
Anusha Subramaniam- Beeja
Sankari Mridha- Soorya Academy of arts
Bhuvana Iyers school of dance
Verni’s school of dance
Asha Unnithans school of performing arts
Kent Hindu Samajam-Nikita
Haywards Heath- Remya
Scotland- Shaswati
Vinod Nair
Amritha Jayakrishnan
Ragini Krishnadas
Sruthi Sreekumar
Archana Shaji
Akshara Mohan
കൂടുതൽ വിവരങ്ങൾക്കും പങ്കെടുക്കുന്നതിനുമായി,
Asha Unnithan: 07889484066, Suresh Babu: 07828137478, Subhash Sarkara: 07519135993, Jayakumar: 07515918523, Geetha Hari: 07789776536, Diana Anilkumar: 07414553601
Nritholsavam Venue: The Archbishop Lanfranc Academy, Croydon CR9 3AS.
Nritholsavam Date and Time: 29 February 2020, 3 pm till 8 pm.
Monthly Satsang Venue: West Thornton Community Centre, 731-735, London Road, Thornton Heath, Croydon CR7 6AU
Email:  [email protected]
Facebook: https://www.facebook.com/londonhinduaikyavedi.org
London Hindu Aikyavedi is working towards the fulfillment of our mission of building a Sree Guruvayoorappan Temple in the United Kingdom.

ബർമിങ്ഹാം. അത്ഭുത അടയാളങ്ങളിലൂടെ ദൈവസ്നേഹത്തിന്റെ പ്രത്യക്ഷവും പ്രകടവുമായ ഇടപെടലുകൾ ആലംബഹീനർക്ക് അനുഗ്രഹമായിമാറുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷൻ ബർമിംഗ്ഹാമിൽ നാളെ നടക്കും.
ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി റവ.ഫാ. സോജി ഓലിക്കൽ, റവ. ഫാ. ഷൈജു നടുവത്താനിയിൽ എന്നിവർ നയിക്കുന്ന സെഹിയോൻ യുകെയുടെ നേതൃത്വത്തിൽ നടക്കുന്ന കൺവെൻഷനിൽ ഇത്തവണ അഭിഷേകാഗ്നിയുടെ അഗ്നിച്ചിറകുകൾ അത്ഭുത അടയാളങ്ങളിലൂടെ ദൈവികാനുഗ്രഹമായി പെയ്തിറങ്ങുന്ന ശുശ്രൂഷയുമായി ലോകപ്രശസ്ത ആത്മീയ ശുശ്രൂഷകൻ , സെഹിയോൻ , അഭിഷേകാഗ്നി മിനിസ്ട്രികളുടെ സ്ഥാപകൻ റവ.ഫാ. സേവ്യർ ഖാൻ വട്ടായിൽ വചനവേദിയിലെത്തും.
കൺവെൻഷനായി ഫാ. സോജി ഓലിക്കൽ ,ഫാ. ഷൈജു നടുവത്താനിയിൽ, സിസ്‌റ്റർ ഡോ. മീന ഇലവനാൽ, ബ്രദർ ജോസ് കുര്യാക്കോസ് എന്നിവരുടെ നേതൃത്വത്തിൽ പ്രാർത്ഥനയും പരിത്യാഗവുമായി സെഹിയോൻ കുടുംബം ഒന്നടങ്കം ഒരുക്കത്തിലാണ് .
കൺവെൻഷനുവേണ്ടി സെഹിയോനിലെ ആസ്റ്റൺ നിത്യാരാധനാ കേന്ദ്രത്തിൽ വിവിധ മിനിസ്ട്രികളുടെ നേതൃത്വത്തിൽ നാൽപ്പത് മണിക്കൂർ ആരാധനയും ഒരുക്ക ശുശ്രൂഷയും നടന്നു.
താൻ സ്വപ്നം കാണുന്ന നവസുവിശേഷവത്ക്കരണത്തിന്റെ യാഥാർത്ഥ്യത്തിനായി സഹനമെന്ന പരിചയാലും സ്നേഹമെന്ന വാളാലും ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകരെ ക്രിസ്തുമാർഗ്ഗത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന ഫാ. സോജി ഓലിക്കലും ഫാ. ഷൈജു നടുവത്താനിയിലും നയിക്കുന്ന സെഹിയോൻ യുകെയുടെ നേതൃത്വത്തിൽ നടക്കുന്ന , ആഴമാർന്ന ദൈവികസ്നേഹത്തിന്റെ മാധുര്യം നേരിട്ടനുഭവവേദ്യമാകുന്ന ,ദേശ ഭാഷാ വ്യത്യാസമില്ലാതെ ഇംഗ്ലീഷിലും മലയാളത്തിലുമായി ഒരേസമയം നടത്തപ്പെടുന്ന കൺവെൻഷനിൽ നോർത്താംപ്ടൺ രൂപതയുടെ വികാരി ജനറൽ മോൺസിഞ്ഞോർ ഷോൺ ഹീലി , ഫാ. ഷൈജു നടുവത്താനിയിൽ , അഭിഷേകാഗ്നി മിനിസ്ടിയിലെ ബ്രദർ ജസ്റ്റിൻ തോമസ് എന്നിവരും വിവിധ ശുശ്രൂഷകൾ നയിക്കും.
കത്തോലിക്കാ സഭ ഏറ്റുവാങ്ങിയ സുവിശേഷ ദൗത്യത്തിന് പ്രകടമായ സാക്ഷ്യമേകിക്കൊണ്ട് അടിയുറച്ച വിശ്വാസ പ്രഖ്യാപനത്തിന്റെയും പാരമ്പര്യത്തിന്റെയും ആഴമാർന്ന ദൈവികശുശ്രൂഷകൾ ഏറെ പുതുമകളോടെ ഇത്തവണയും കുട്ടികൾക്കും ടീനേജുകാർക്കും ഉണ്ടായിരിക്കും.

ക്രിസ്മസിനെ മുൻനിർത്തിയുള്ള ലിറ്റിൽ ഇവാഞ്ചലിസ്റ്റ് മാഗസിന്റെ പുതിയ ലക്കം ഇത്തവണയും ലഭ്യമാണ് . കിങ്‌ഡം റെവലേറ്റർ മാഗസിൻ സൗജന്യമായും നൽകിവരുന്നു .
പതിവുപോലെ രാവിലെ 8ന് ആരംഭിക്കുന്ന കൺവെൻഷൻ വൈകിട്ട് 4 ന് സമാപിക്കും . ജപമാല പ്രദക്ഷിണം , വി. കുർബാന , കുമ്പസാരം , വചന പ്രഘോഷണം ,സ്പിരിച്വൽ ഷെയറിങ്, ദിവ്യകാരുണ്യ ആരാധന , ദിവ്യ കാരുണ്യ പ്രദക്ഷിണം എന്നിവയും കൺവെൻഷന്റെ ഭാഗമാകും.
സെഹിയോൻ ഏൽഷദായ് ബുക്ക് സെന്റർ ബഥേലിൽ കൺവെൻഷന്റെ ഭാഗമായി പ്രവർത്തിക്കും.
കൺവെൻഷന്റെ ആത്മീയവിജയത്തിനായി പ്രാർത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും, ഫാ.ഷൈജു നടുവത്താനിയും സെഹിയോൻ കുടുംബവും യേശുനാമത്തിൽ മുഴുവനാളുകളെയും നാളെ ഫെബ്രുവരി 8 ന് രണ്ടാം ശനിയാഴ്ച ബർമിംങ്ഹാം ബഥേൽ സെന്ററിലേക്ക് ക്ഷണിക്കുന്നു.
അഡ്രസ്സ് :
ബഥേൽ കൺവെൻഷൻ സെന്റർ
കെൽവിൻ വേ
വെസ്റ്റ് ബ്രോംവിച്ച്
ബർമിംങ്ഹാം .( Near J1 of the M5)
B70 7JW.
കൂടുതൽ വിവരങ്ങൾക്ക് ;
ജോൺസൻ ‭07506810177‬
അനീഷ്.07760254700
ബിജുമോൻ മാത്യു ‭07515368239‬
Sandwell and Dudley ട്രെയിൻ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കൺവെൻഷൻ സെന്ററിലേക്ക് യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നും ഏർപ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങൾക്ക്,
ബിജു എബ്രഹാം ‭07859890267‬
ജോബി ഫ്രാൻസിസ് ‭07588 809478‬

ലിവർപൂൾ . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാതിർത്തിക്കുള്ളിൽ ശുശ്രൂഷ ചെയ്യുന്ന സീറോ മലബാർ സന്യസ്ഥ വൈദികരുടെയും , സമർപ്പിതരുടെയും ആദ്യ സമ്മേളനം ഇന്നലെ ലിവർപൂൾ ഔർ ലേഡി ക്വീൻ ഓഫ് പീസ് ദേവാലയത്തിൽ നടന്നു . രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ കാർമികത്വത്തിൽ അർപ്പിച്ച വിശുദ്ധ കുർബാനയോടെയാണ് സന്യസ്ത ദിനം ആരംഭിച്ചത് . വൃതത്രയങ്ങളിൽ സമർപ്പിതരായവരുടെ പ്രാർഥനകൾ ദൈവ സന്നിധിയിൽ വളരെ വേഗം കൃപ കണ്ടെത്തുകയും , ഫലപ്രാപ്തി നേടുകയും ചെയ്യുന്നു എന്നോർമ്മിപ്പിച്ച അഭിവന്ദ്യ പിതാവ് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയ്ക്ക് വേണ്ടി പ്രാർത്ഥിക്കുവാൻ എല്ലാ സന്യസ്തരെയും ആഹ്വാനം ചെയ്തു , ഉള്ളിലെ സമർപ്പണ മനോഭാവത്തെ കണ്ടെത്തി പരിപോഷിപ്പിക്കണമെന്നും , ഓരോ കാലഘട്ടത്തിലും സഭയുടെ നവോതഥാനങ്ങൾ ന്നും സമർപ്പിതരിലൂടെയാണ് നടത്തപ്പെടുന്നത് എന്നും ആശംസ പ്രസംഗത്തിൽ പ്രോട്ടോ സിഞ്ചെല്ലൂസ് മോൺ . ആന്റണി ചുണ്ടെലിക്കാട്ട് ഓർമ്മപ്പെടുത്തി .താനായിരിക്കുന്ന സന്യാസ സഭയോടുള്ള സ്നേഹം തിരുസഭയെ സ്നേഹിക്കുവാനും , ശുശ്രൂഷിക്കുവാനുമുള്ള ശക്തമായ അടിത്തറയാണെന്ന് സമ്മേളനത്തിന്റെ പ്രാധാന സംഘാടകൻ ആയിരുന്ന മോൺ . ജിനോ അരീക്കാട്ട് എം. സി. ബി . എസ് അനുസ്മരിച്ചു . രൂപതയുടെ വളർച്ചയിൽ സന്യസ്തരുടെ അകമഴിഞ്ഞ സംഭാവനകളെ രൂപതാ ചാൻസിലർ റെവ. ഫാ. മാത്യു പിണക്കാട്ട് അഭിനന്ദിച്ചു . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ തങ്ങളുടെ സഭയുടെ കാരിസം നവ സുവിശേഷ വൽക്കരണത്തിന്റെ ഭാഗമാക്കി മാറ്റാനുള്ള സാധ്യതകളെക്കുറിച് സന്യസ്തർ സംവദിച്ചു . ഫാ. ജോസഫ് വെമ്പാടുംതറ , സി.റോജിറ്റ് സി. എം. സി .എന്നിവർ ആയിരുന്നുഈ വർഷത്തെ സമ്മേളനത്തിന്റെ സംഘാടകർ.അടുത്ത വർഷത്തെ സമ്മേളനത്തിന്റെ സംഘാടകരായി റെവ. ഫാ. സിറിയക് പാലക്കുടി , റെവ. ഫാ. ബിനു കിഴക്കേ ഇളംതോട്ടം , സി . ലിറ്റി എസ് . എ. ബി . എസ് , സി. കുസുമം എസ് . എച്ച് . എന്നിവരെയും തിരഞ്ഞെടുത്തു .

ബർമിംഗ്ഹാം . വചനത്തിലൂടെയാണ് ദൈവം നമ്മോട് സംസാരിക്കുന്നതെന്നും ദൈവത്തിന്റെ പരിശുദ്ധാത്മാവാണ് അത് മനസിലാക്കുവാൻ നമ്മെ സഹായിക്കുന്നതെന്നും മാർ ജോസഫ് സ്രാമ്പിക്കൽ . “ഇംഗ്ലണ്ട് ആൻഡ് വെയിൽസ്‌ രൂപതകളിൽ “സംസാരിക്കുന്ന ദൈവം “എന്ന വചനത്തെ ആസ്പദമാക്കിയുള്ള വർഷമായി പ്രഖ്യാപിച്ചിരിക്കുന്ന ഈ വർഷത്തിൽ നാം എല്ലാവരും സഭാ വ്യക്തി ജീവിതങ്ങളിൽ ഈ വചനത്തെ ഏറ്റെടുക്കുകയും ദൈവത്തിന്റെ രക്ഷാകര വചനം അനുസരിച്ചു ജീവിതം ക്രമപ്പെടുത്തുകയും ചെയ്യുകയും വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു , ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ബൈബിൾ അപ്പോസ്റ്റലേറ്റിന്റെ ഈ വർഷത്തെ പ്രഥമ മീറ്റിംഗ് ബർമിംഗ്ഹാമിൽ ഉത്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . വികാരി ജനറൽ റെവ. ഫാ. ജിനോ അരീക്കാട്ടിന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ രൂപതയുടെ വിവിധ റീജിയനുകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു . ഡയറക്ടർ റവ . ഫാ. ജോർജ് എട്ടുപറയിൽ ബൈബിൾ അപ്പോസ്റ്റലേറ്റിന്റെ കീഴിൽ നടപ്പിലാക്കുവാൻ ഉദ്ദേശിക്കുന്ന വിവിധ പരിപാടികൾ വിശദീകരിച്ചു . വിവിധ വിഷയങ്ങൾ സംബന്ധിച്ച് വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞു ചർച്ചകളും , ബൈബിൾ അപ്പോസ്റ്റലേറ്റിന്റെ കീഴിൽ നടക്കുന്ന ബൈബിൾ കലോത്സവം ഉൾപ്പടെ ഉള്ള വിവിധ പരിപാടികൾ ഏകോപിപ്പിക്കുന്നതിനും , സംഘാടനത്തിനും ആയുള്ള വിവിധ കമ്മറ്റികളും തിരഞ്ഞെടുത്തു. ബൈബിൾ കമ്മീഷൻ കോഡിനേറ്റർ ആയി ആന്റണി മാത്യു , ജോയിന്റ് കോഡിനേറ്റർ മാരായി മർഫി തോമസ് , ജോൺ തോമസ് എന്നിവരെയും തിരഞ്ഞെടുത്തു .ബൈബിൾ കലോത്സവത്തിൽ കാലാനുസൃതമായി വരുത്തേണ്ട മാറ്റങ്ങൾ സംബന്ധിച്ച് പ്രതിനിധികൾ നൽകിയ നിർദേശങ്ങൾ ഇനി വരുന്ന പ്രത്യേക കമ്മറ്റിയിൽ വിശദമായ ചർച്ച ചെയ്യുവാനും തീരുമാനം എടുത്തു .

RECENT POSTS
Copyright © . All rights reserved