Spiritual

ശബരിമല കര്‍മ്മ സമതി രക്ഷാധികാരിയും കൊളത്തൂർ അദ്വൈത ആശ്രമം മഠാധിപതിയുമായ സ്വാമി ചിദാനന്ദപുരി 2019സന്ദർശനത്തിന്റെ ഭാഗമായി വിപുലമായ പരിപാടികള്‍ക്കാണ് യു കെ യിലെ വിവിധ നഗരങ്ങള്‍ ഈയാഴ്ച സാക്ഷ്യം വഹിക്കുന്നത് . ജൂൺ 11നു മാഞ്ചസ്റ്ററിൽ നടത്തിയ
സത്‌സംഗത്തിനു തുടർച്ചയായി പ്രിയ ആചാര്യന്റെ പ്രഭാഷണ പരമ്പരകൾ യുകെയിൽ ഇനി 2 വേദികളിൽ കൂടിയുണ്ടായിരിക്കുന്നതാണ് .

നാഷണല്‍ കൌന്‍സില്‍ ഓഫ് കേരള ഹിന്ദു ഹെരിറ്റേജിന്‍റെയും പ്രാദേശിക ഹിന്ദു സമാജങ്ങളുടെയും ആഭിമുഖ്യത്തിൽ ജൂൺ 13 നു ഡെർബി യിലും , ജൂണ്‍ 15 ,16 തീയതികളില്‍ ലെസ്റ്റെറിലെ ബ്യൂമനോർ പാർക്കിൽ വച്ച് തികച്ചും ഗുരുകുല ശൈലിയില്‍ വിഭാവനം ചെയ്തിട്ടുള്ളതും* ആശ്രമ അന്തരീക്ഷത്തിൽ നടത്തപെടുന്നതുമായ സുദര്‍ശനം വ്യക്തിത്വ വികസന ശിബിരം എന്നീ പരിപാടികള്‍ക്കാണ് യു കെ ഹൈന്ദവ സമൂഹം വരും നാളുകളില്‍ സാക്ഷ്യം വഹിക്കുന്നത് .

ലാഭേച്ഛയും വ്യക്തി താത്പര്യങ്ങളും ഇല്ലാതെ ജാതി വര്‍ണ്ണ ചിന്തകള്‍ക്ക് അതീതതമായി ഇത്തരം കര്‍മ്മ പദ്ധതികളില്‍ അണി ചേരുവാൻ എല്ലാ ഹൈന്ദവ സഹോദരങ്ങളും മുന്നോട്ടു വരണം എന്ന് ഓർമ്മിപ്പിക്കുവാനും ഈ അവസ്സരം വിനിയോഗിക്കുന്നു .വ്യക്തി താത്പര്യങ്ങള്‍ക്ക് അതീതമായി സമൂഹ നന്മ മാത്രം ലക്ഷ്യമാക്കിയുള്ള മേല്പറഞ്ഞ സത്‌സംഗങ്ങൾ , സുദര്‍ശനം വ്യക്തിത്വ വികസന ശിബിരം’ എന്നീ പരിപാടികള്‍ക്കായി എല്ലാ ഹിന്ദു കുടുംബാംഗങ്ങളും ഒത്തുചേരണം എന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു .

നാഷണല്‍ കൌണ്‍സില്‍ ഓഫ് കേരള ഹിന്ദു ഹെറിറ്റേജ്, യു കെ
For more details please contact
Suresh G @ 07940 658142 / Gopakumar@07932 672467 /Prashant Ravi@ 07863 978338

Vipin @ 07846145510

ലണ്ടൻ: ലണ്ടനിലെ ടെൻഹാം കേന്ദ്രീകരിച്ച് മൂന്നാം ശനിയാഴ്ചകളിൽ നടത്തപ്പെടുന്ന നൈറ്റ് വിജിൽ ജൂൺ 15 ന് ശനിയാഴ്ച ഉണ്ടായിരിക്കുന്നതാണ്. വിപിൻ ചിറയിൽ അച്ചനാണ് ശനിയാഴ്ചത്തെ ശുശ്രുഷകൾ നയിക്കുക. ടെൻഹാം ദി മോസ്റ്റ് ഹോളി നെയിം കത്തോലിക്ക ദേവാലയത്തിലാണ് ആരാധനക്കുള്ള വേദിയൊരുങ്ങുന്നത്.

ശനിയാഴ്ച വൈകുന്നേരം 7:30 നു പരിശുദ്ധ ജപമാല സമർപ്പണത്തോടെ ശുശ്രുഷകൾ ആരംഭിക്കും. തുടർന്ന് കരുണക്കൊന്ത, വിശുദ്ധ കുർബ്ബാന, വചന പ്രഘോഷണം, ദിവ്യകാരുണ്യ ആരാധന എന്നിവയും ഉണ്ടായിരിക്കുന്നതാണ്. സ്നേഹ വിരുന്നും ഒരുക്കുന്നുണ്ട്. രാത്രി 11:30 ഓടെ ശുശ്രുഷകൾ സമാപിക്കും.

ദിവ്യാകാരുണ്യ സന്നിധിയിൽ തങ്ങളുടെ നിയോഗങ്ങളും, യാചനകളും സമർപ്പിച്ചു പ്രാർത്ഥിക്കുവാൻ ലഭിക്കുന്ന ഈ അനുഗ്രഹീത വേള ഏവരും ഉപയോഗിക്കുവാനും, ദൈവാനുഗ്രഹം കൈവരിക്കുവാനും ഡയറക്ടർ ഫാ.സെബാസ്റ്റ്യൻ ചാമക്കാല ഏവരെയും സസ്നേഹം ക്ഷണിച്ചുകൊള്ളുന്നു.

നൈറ്റ് വിജിലിൽ ബ്ര.ചെറിയാനും, ജൂഡയും പ്രെയിസ് ആൻഡ് വർഷിപ്പ്, ഗാന ശുശ്രുഷ എന്നിവക്ക് നേതൃത്വം നൽകുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്: ജോമോൻ ഹെയർഫീൽഡ് – 07804691069,
ഷാജി-07737702264, ജിനോബി-07785188272

പള്ളിയുടെ വിലാസം.

വാൽസിങ്ങാം: ആഗോള കത്തോലിക്കാ സഭയുടെ പരമാദ്ധ്യക്ഷനായ അഭിവന്ദ്യ ഫ്രാൻസീസ് മാർപ്പാപ്പ, കത്തോലിക്കാ സഭയുടെ പ്രശസ്തമായ മരിയൻ പുണ്യകേന്ദ്രങ്ങളിൽ ശ്രദ്ധേയമായ വാൽസിങ്ങാം കാത്തലിക്ക് ഷ്രയിനിനെ മൈനർ ബസിലിക്കയായി ഉയർത്തിയിട്ടു മൂന്നു വർഷം പിന്നിടുമ്പോൾ, മാതൃ ഭക്തിയുടെ നിറവുമായി, പ്രത്യുത പുണ്യ കേന്ദ്രത്തിലേക്ക് ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ സ്ഥാപനത്തിന് ശേഷം മാർ സ്രാമ്പിക്കൽ പിതാവിന്റെ നേതൃത്വത്തിൽ നടത്തുന്ന സീറോ മലബാർ തീർത്ഥാടനവും മൂന്നാം വാർഷീകം ആഘോഷിക്കുന്നുവെന്നതു ആകസ്മികമാണെങ്കിലും മലയാളി മാതൃഭക്തർക്കും ഇതിനോടൊപ്പം അഭിമാനിക്കാം.

മരിയോത്സവങ്ങളിലൂടെ തങ്ങളുടേതായ അഭിലാഷങ്ങളും, പ്രാർത്ഥനകളും, മരിയൻ സ്തുതികളും മാതൃ സന്നിധേയത്തെ മുഖരിതമാക്കുമ്പോൾ പരിശുദ്ധ അമ്മ തന്റെ മക്കൾക്കായി വാൽസിങ്ങാമിനെ അനുഗ്രഹങ്ങളുടെ പറുദീസയായി മാറ്റുന്നുവെന്ന് അനുഭവിച്ചറിയുവാൻ കഴിഞ്ഞ ആയിരക്കണക്കിനു മലയാളി മാതൃഭക്തർ ജൂലൈ 20 നു വാൽസിങ്ങാമിൽ ജനസാഗരം തീർക്കും.

2015 ഡിസംബർ 27 നാണ് ഫ്രാൻസിസ് മാർപ്പാപ്പ ഈ മരിയൻ പുണ്യ കേന്ദ്രത്തെ ഒരു മൈനർ ബസലിക്കയുടെ പദവിയിലേക്ക് ഉയർത്തിയത്. ആംഗ്ലിക്കൻ മതപരിവർത്തനത്തോടെ നശിക്കപ്പെട്ട സ്ലിപ്പർ ചാപ്പൽ പുനംനിർമ്മാണത്തിനായി 1897 ഫെബ്രുവരി 6-നു ലിയോ പത്താമൻ മാർപാപ്പയാണ് ഔദ്യോഗിക അംഗീകാരം വാൽസിങ്ങാമിന് നൽകിയത്.

സ്ലിപ്പർ ചാപ്പൽ പുനംനിർമ്മാണത്തിനു ശേഷം1934 ആഗസ്റ്റ് 15 ന് നോർത്ത് ആംപ്റ്റൻ ബിഷപ്പ് ലോറൻസ് യൂനുസ് സ്ലിപ്പർ ചാപ്പലിൽ പൊതുജനങ്ങൾക്കായി നിരവധി വർഷങ്ങൾക്കു ശേഷം ദിവ്യബലി അർപ്പിച്ചു. രണ്ടു ദിവസത്തിനു ശേഷം കർദ്ധിനാൾ ഫ്രാൻസിസ് ബോൺ ഇംഗ്ലണ്ടിലെ കത്തോലിക്കാ മെത്രാൻമാരുടെ നേതൃത്വത്തിൽ ദേശീയ തീർത്ഥാടനം വാൽസിങ്ങാമിൽ സംഘടിപ്പിക്കുകയും,അതിൽ വെയിൽസ് അടക്കം പ്രദേശങ്ങളിൽ നിന്നും പതിനായിരത്തിലധികം പേർ ഈ തീർത്ഥാടനത്തിൽ പങ്കുചേരുകയും ചെയ്തിരുന്നു. ഈ ദിവസം മുതൽ ആണ് സ്ലിപ്പർ ചാപ്പൽ കത്തോലിക്കരുടെ ദേശീയ ആരാധനാലയമായി മാറിയത്.

ബസിലിക്കയുടെ ഉള്ളിൽ സ്ഥാപിച്ച ഔവർ ലേഡി ഓഫ് വാൽസിങ്ങാം രൂപത്തിൽ കാണുന്ന കിരീടം 1946 ഓഗസ്റ്റ് 15-ന് പന്ത്രണ്ടാം പീയൂസ് മാർപ്പാപ്പാ ധരിപ്പിച്ച കാനോനിക്കൽ ക്രൗൺ ആണെന്നന്നതും ഏറെ ശ്രദ്ധേയമാണ്.

ജൂലൈ 20 നു ശനിയാഴ്ച ആഘോഷമായി നടത്തപ്പെടുന്ന തീർത്ഥാടന മരിയോത്സവത്തിനു ഈസ്റ്റ് ആംഗ്ലിയായിലെ സീറോ മലബാർ കുർബ്ബാന കേന്ദ്രമായ കോൾചെസ്റ്റർ കമ്മ്യുണിറ്റിയാണ് പ്രസുദേന്തിത്വം വഹിക്കുന്നത്.

മാർ സ്രാമ്പിക്കൽ പിതാവിന്റെ മുഖ്യകാർമ്മികത്വത്തിൽ നടത്തപ്പെടുന്ന ആഘോഷമായ സമൂഹ തിരുന്നാൾ കുർബ്ബാനയും, മരിയൻ സ്തുതി ഗീതങ്ങളും, പ്രാർത്ഥനകളും അർപ്പിച്ചു നടത്തുന്ന തീർത്ഥാടനവും, മാതൃ ഭക്തി പ്രഘോഷണവും ഈ തീർത്ഥാടനത്തെ അനുഗ്രഹ സാന്ദ്രമാക്കും.

ആല്മീയ-അജപാലന നേതൃത്വം നൽകി പോരുന്ന ഫാ.തോമസ് പാറക്കണ്ടത്തിൽ, ഫാ.ജോസ് അന്ത്യാംകുളം, ട്രസ്റ്റിമാരായ ടോമി പാറക്കല്‍, നിതാ ഷാജി എന്നിവരുടെ നേതൃത്വത്തിൽ കോൾചെസ്റ്റർ കുടുംബാംഗങ്ങൾ തീർത്ഥാടകരുടെ സൗകര്യങ്ങൾ ഒരുക്കുന്ന തിരക്കിലാണ്.

ഏവരും അവധിയൊരുക്കികൊണ്ടു തീർത്ഥാടനത്തിൽ പങ്കുചേരുവാൻ സസ്നേഹം അഭ്യർത്ഥിക്കുന്നതിനോടൊപ്പം, പരിശുദ്ധ അമ്മയുടെ മദ്ധ്യസ്ഥ ശക്തിയിൽ തീർത്ഥാടനം ഏവർക്കും അനുഗ്രഹദായകമാകട്ടെ എന്ന് ആശംസിക്കുന്നതായും സംഘാടക സമിതി അറിയിച്ചു.

തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് ട്രസ്റ്റിമാരായ ടോമി പാറക്കല്‍ 07883010329, നിതാ ഷാജി 07443042946 എന്നിവരുമായി ബന്ധപ്പെടുവാന്‍ താല്പര്യപ്പെടുന്നു.

ബർമിങ്ഹാം:
ലോക പ്രശസ്ത വചന പ്രഘോഷകൻ റവ.ഫാ.സേവ്യർ ഖാൻ വട്ടായിൽ,റവ.ഫാ.സോജി ഓലിക്കൽ എന്നിവർ നയിക്കുന്ന, യൂറോപ്പ് കേന്ദ്രീകരിച്ച് ,അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ മലയാളം റെസിഡൻഷ്യൽ റിട്രീറ്റ് ” എഫാത്ത കോൺഫറൻസ് ” 2019 ഡിസംബർ 12 വ്യാഴം മുതൽ 15 ഞായർ വരെ യുകെ യിൽ ഡെർബിഷെയറിൽ നടക്കും.
ഫാ.ഷൈജു നടുവത്താനിയിൽ,അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രീസ് ഇന്റർനാഷണൽ കോ ഓർഡിനേറ്റർ ബ്രദർ ഷിബു കുര്യൻ , യുകെ കോ ഓർഡിനേറ്റർ ബ്രദർ സാജു വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ ധ്യാനത്തിനുള്ള ഒരുക്കങ്ങൾ നടന്നുവരുന്നു. കുട്ടികൾക്കും പ്രത്യേക ശുശ്രൂഷകൾ ഉണ്ടായിരിക്കും.
യേശുനാമത്തിൽ ദൈവ മഹത്വത്തിനായി ലോകമെമ്പാടും ഉപയോഗിക്കപ്പെട്ടുകൊണ്ടിരിക്കുന്ന വട്ടായിലച്ചനും സോജിയച്ചനും നയിക്കുന്ന അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ നാല് ദിവസത്തെ താമസിച്ചുള്ള ഈ ധ്യാനത്തിലേക്ക് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു.
അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ താഴെ കാണുന്ന വെബ്‌സൈറ്റിൽ നേരിട്ട് സീറ്റുകൾ ബുക്ക്ചെയ്യാവുന്നതാണ്.
www.afcmuk.org
അഡ്രസ്സ് ;
THE HAYES ,
SWANWICK
DERBYSHIRE
DE55 1AU
കൂടുതൽ വിവരങ്ങൾക്ക്
അനീഷ് തോമസ് – 07760254700
ബാബു ജോസഫ് – 07702061948

വാല്‍ത്താംസ്‌റ്റോ മരിയന്‍ തീര്‍ത്ഥാടന ദേവാലയത്തില്‍ മരിയന്‍ ദിനം ജൂൺ 12 -ന്; എണ്ണനേര്‍ച്ച ശുശ്രൂഷയും അത്ഭുത പ്രവർത്തകനായ വിശുദ്ധ അന്തോണിസിന്റെ തിരുന്നാളും .

വാൽത്താംസ്‌റ്റോ മരിയൻ തീർത്ഥാടന ദേവാലയത്തിൽ ജൂൺ ജൂൺ 12 -ം തീയതി പരിശുദ്ധ അമ്മയുടെ നാമത്തിലുള്ള എണ്ണനേർച്ച ശ്രുശ്രുഷയും അത്ഭുത പ്രവർത്തകനായ വിശുദ്ധ അന്തോണിസിന്റെ തിരുന്നാളും ആഘോഷിക്കുന്നു.ഇതിൻെറ ഭാഗമായി വിശുദ്ധ കുർബാനയും ആരാധനയും ഉണ്ടായിരിക്കും എന്ന് വികാരി ഫാ. ജോസ് അന്തിയാംകുളം(M C B S ) അറിയിച്ചു.

2019 സെപ്റ്റംബർ 21, 22 (ശനി, ഞായർ ) തീയതികളിൽ വെർതിങ്ങിൽ വച്ച് നടത്തപ്പെടുന്ന യാക്കോബായ സുറിയാനി സഭയുടെ ഫാമിലി കോൺഫറൻസിന്റെ രജിസ്ട്രേഷൻ മിഡ്‌ലാൻഡ്‌സിലെ പുരാതന ഇടവകയായ പീറ്റർ ബറോ മോർ ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി ഇടവകയിൽ മേയ് പത്തൊമ്പതാം തീയതി വിശുദ്ധ കുർബാനാനന്തരം ഇടവക കൗൺസിൽ മെമ്പർ ശ്രീ കെ. കെ. വർഗീസിന്റെയും കുടുംബത്തിന്റെ യും രജിസ്ട്രേഷൻ വികാരി റെവെറെന്റ് ഫാദർ ഗീവർഗീസ് തണ്ടായത്ത് സ്വീകരിച്ചുകൊണ്ട് രജിസ്ട്രേഷൻ കിക്കോഫ് ആരംഭിച്ചു. ഇടവക അംഗങ്ങളുടെ രജിസ്ട്രേഷൻ പൂർത്തിയാക്കുന്നതിന് കൗൺസിൽ മെമ്പർ ശ്രീ കെ. കെ. വർഗീസിനെ ചുമതലപ്പെടുത്തി.

ഒരു പതിറ്റാണ്ട് മുൻപ് മിഡ്‌ലാൻഡിലെ പീറ്റർബറോയിൽ ആരംഭിച്ച പ്രഥമ മലയാളി ഇടവക മലങ്കരയുടെ മഹാ പരിശുദ്ധനായ പരുമല തിരുമേനിയുടെ മധ്യസ്ഥതയിൽ സ്ഥാപിതമായിരിക്കുന്നു.

എല്ലാ മാസവും ഒന്നാമത്തെയും മൂന്നാമത്തെയും ഞായറാഴ്ചകളിൽ ക്രൈസ്റ്റ് ചർച്ച്, ഓർടോൺ ഗോൾഡ്ഹെയിൽ വെച്ച് 1:30നു പ്രാർത്ഥനയോടെ വിശുദ്ധ കുർബാന ആരംഭിച്ചു 5:30നു സൺഡേ സ്കൂളോടുകൂടി കൂടി സമാപിക്കുന്നു.

അനേകർക്ക് ആശ്രവും അഭയവുമായ ഇടവകയിലേക്ക് ദൈവ മക്കളെയും വിശുദ്ധ ആരാധനയിൽ പങ്കു കൊള്ളുന്നതിന് കർത്തൃനാമത്തിൽ സ്വാഗതം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക:

സെക്രട്ടറി – മത്തായി കുര്യാക്കോസ് (07701071520)

ട്രഷറർ- ദിബു ഫിലിപ്പ് (07590803335)

വർഷിപ് അഡ്രസ് :
ക്രൈസ്റ്റ് ചർച്
ബെൻസ്റ്റീട്
ഓർടോൺ ഗോൾഡ്ഹേ
പീറ്റർബറോ
PE25JJ

സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ ആദ്യമായി ഒരു മിഷനിൽ മലയാളം സർട്ടിഫിക്കറ്റ് ക്ലാസ്സുകൾ ആരംഭിക്കുന്നു. സെന്റ്. മോണിക്കമിഷനിലെ സണ്ഡേസ്കൂൾ ആണ് ഈ ആശയത്തിന് പിന്നിൽ. കേരളാ ഗവണ്മെന്റിനു കീഴിലുള്ള മലയാളം മിഷനുമായി ചേർന്നാണ് പഠനം ആസൂത്രണം ചെയ്തിരിക്കുന്നത്. പ്രശസ്ത മലയാളം നോവലിസ്റ്റും കവയത്രിയുമായ ആയ രശ്മി ആണ് ആദ്യ പാഠങ്ങൾ കുട്ടികൾക്ക് പറഞ്ഞു കൊടുക്കുന്നത്. മലയാളം കുട്ടികളെ അവരുടെ നാട്ടിലെ വേണ്ടപ്പെട്ടവരോട് ബന്ധം കൂടുതൽ ഉറപ്പിക്കുന്നതോടൊപ്പം അവരുടെ പാരമ്പര്യത്തെയും സംസ്കാരത്തെയും ഓർമപ്പെടുത്തുകയും ചെയ്യുക എന്നതാണ്‌ ലക്ഷ്യം. മലയാളം കുർബാന കുട്ടികൾക്ക് കൂടുതൽ അനുഭവവേദ്യമാകുവാൻ ഈ ക്ലാസ്സുകൾ സഹായകരമാവുമെന്നു ചാപ്ലിൻ ഫാ.ജോസ് അന്ത്യാംകുളം പ്രത്യാശ പ്രകടിപ്പിച്ചു.ഫാ.ജോസ് അന്ത്യാംകുളം ആത്മീയ നേതൃത്വം നൽകുന്ന മിഷനിൽ ട്രസ്റ്റീസ് ഷിജുവും ജീതുവും നിഷയും കമ്മറ്റി അംഗങ്ങളും, ജയ്‌മോന്റെ നേതൃത്വത്തിൽ സൻഡേസ്കൂൾ ടീമും പിന്തുണയുമായുണ്ട്.

ടിക്കറ്റ് വിൽപനയിൽ സർവ്വകാല റിക്കോർഡുകളും ഭേദിച്ചുകൊണ്ട് യുകെകെസിഎ കൺവെൻഷൻ ഒരുക്കങ്ങൾ പുരോഗമിക്കുമ്പോൾ ജൂൺ 29 ആം തീയതിയിലെ കൺവെൻഷൻ ഒരു ചരിത്രസംഭവമായി മാറും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഒഴുകിയെത്തുന്ന ആയിരങ്ങൾ ആവേശപൂർവ്വം പങ്കെടുക്കുന്ന മഹാസംഗമം എന്നും പ്രവാസി ലോകത്തിലെ വിസ്മയമാണ്. എല്ലാ പഴുതുകളും അടച്ചു കുറ്റമറ്റതാക്കാൻ ഉള്ള ഭഗീരഥ പ്രയത്നത്തിലാണ് സെൻട്രൽ കമ്മിറ്റി. കോച്ചുകളിലും കാറുകളിലും വരുന്ന യൂണിറ്റുകളിയും ക്നാനായ സമൂഹത്തിന് മതിയാകുന്നതിനുമപ്പുറമാണ് ഇപ്പോൾ ഒരുക്കിയിരിക്കുന്ന സൗജന്യ പാർക്കിങ്ങുകൾ. ഇതിന്റെ ഫലപ്രദമായ നിയന്ത്രണത്തിന് ആവശ്യത്തിന് ട്രാഫിക് വാർഡന്മാരെ നിയമിച്ചുകഴിഞ്ഞു.
പതിവിലും വ്യത്യസ്തമായി സംഗീത ഹാസ്യ വിഹായസ്സിലെ കുലപതികളെ തന്നെയാണ് നാട്ടിൽ നിന്നും എത്തിച്ചു ക്നാനായ സമൂഹത്തെ ആസ്വാദനത്തിന്റെ പുതിയ മാനങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നത്.
For central committee
Sunny Joseph Ragamala
UKKCA Joint Secretary
6/6/2019

ഓട്ടിസം ബാധിച്ച കുട്ടികളുടെ മാതാപിതാക്കളെ അധിക്ഷേപിച്ച സീറോമലബാർ സഭാ വൈദികനും ധ്യാനഗുരുവുമായ ഫാദർ ഡൊമിനിക് വാളമനാലിനെതിരെ ഐറിഷ് കത്തോലിക്കാ സഭ രംഗത്ത്. വിദ്വേഷ പ്രസംഗത്തിന്റെ പേരിലാണ് ഫാദര്‍ ഡൊമിങ്ക് വളാമലിനെ കത്തോലിക്കാ രാജ്യമായ അയര്‍ലന്റിലെ ആര്‍ച്ച് ബിഷപ്പ് വിലക്കിയത്.

ഓട്ടിസം, ഹൈപ്പർ ആക്ടിവിറ്റി പോലുള്ള രോഗങ്ങൾ കുട്ടികളിലുണ്ടാകുന്ന പ്രവണത വർധിക്കുന്നത് അവരുടെ മാതാപിതാക്കളുടെ തെറ്റായ ജീവിത രീതി കൊണ്ടാണെന്നായിരുന്നു വാളമനാൽ പ്രസംഗിച്ചിരുന്നത്.മുൻപ് ബുദ്ധിമാന്ദ്യം സംഭവിച്ച കുട്ടികൾക്കെതിരേ അപവാദ പരാമർശം നടത്തിയ മലയാളി വൈദീകനും ഇടുക്കിയിൽ ധ്യാന കേന്ദ്രം നടത്തുന്ന ഫാ. ഡൊമിനിക് വളമനാൽ ഓസ്ട്രേലിയയിൽ നടത്തിവരുന്ന ധ്യാന പരിപാടികളുമായി ബന്ധപ്പെട്ട് പ്രവാസി മലയളികളിൽ നിന്നും വിമർശനംഉയർന്നിരുന്നു . വൈദീകന്റെ വരവുമായി ബന്ധപ്പെട്ട് ഭിന്ന അഭിപ്രായങ്ങൾ പ്രവാസി മലയാളികളിൽ ഉയർന്നു കഴിഞ്ഞു.ഹെയിറ്റ് സ്പീക്കർ എന്ന് ചൂണ്ടിക്കാട്ടി ഇതിനകം മലയാളികൾ ഈ വൈദീകനെതിരേ ഓസ്ട്രേലിയൻ സർക്കാരിൽ അന്ന് പരാതികൾ നല്കിയിട്ടുണ്ട്.ബുദ്ധിമാന്ദ്യം ഉള്ള കുട്ടികളേയും ഭിന്ന ലിംഗക്കാരേയും ഈ വൈദീകൻ മുമ്പ് പ്രസംഗത്തിൽ ആക്ഷേപിച്ചിരുന്നു. ബ്ലൂഫിലിം കാണുന്നവരുടെ കുഞ്ഞുങ്ങളും മന്ദബുദ്ധികൾ ആയി ജനിക്കും.

പണം ധാരാളം ഉള്ളവക്കും ഈ കുട്ടികൾ ഭാരമാണ്‌. ദൈവ ശാപമാണ്‌. സ്വയം ഭോഗം, മദ്യപാനം തുടങ്ങിയവ ജീവിത ശീലമാക്കിയ യുവാക്കൾ നാളെ വിവാഹം ചെയ്ത് കുഞ്ഞുണ്ടാകുമ്പോൾ അവരുടെ കുട്ടികളാണ്‌ മന്ദബുദ്ധികൾ ആയി ജനിക്കുന്നത്.ഇങ്ങിനെയുള്ള യുവാക്കൾക്കും യുവതികൾക്കും മൃഗ ജീവിതമാണ്‌. അവർ ബന്ധപ്പെടുന്നത് മൃഗങ്ങളേ പോലെയാണ്‌. അവർക്ക് ഉണ്ടാകുന്ന കുഞ്ഞുങ്ങളും മൃഗങ്ങളേ പോലെയിരിക്കും എന്നും വൈദീകൻ പറഞ്ഞിരുന്നു.

ഇതോടെ 4000ത്തോളം സീറോ മലബാര്‍ വിശ്വാസികള്‍ ഉള്ള അയർലണ്ടിൽ ഈ വൈദീകനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നു. വൈദീകന്റെ പ്രസംഗം ചൂണ്ടിക്കാട്ടിയ അയർലണ്ടിലെ ഡബ്ലിനിലെ ആർച്ച് ബിഷപ്പായ ഡയാർമുയ്ഡ് മാർട്ടിൻ വാളമനാലിനെതിരെ രംഗത്തെത്തി.

വളമനാലിനെതിരെ ലോഞ്ച് ചെയ്തിരിക്കുന്ന പെറ്റീഷനെ അയർലണ്ടിലെ ഇന്ത്യൻകുടിയേറ്റക്കാർ പിന്തുണച്ചിട്ടുണ്ട്. ഇത്തരത്തിൽ തെറ്റായ പ്രഭാഷണം നടത്തുന്ന ഒരു വൈദികൻ രാജ്യത്തെ ബാധിക്കുമെന്നും അത് സമൂഹത്തിന് ശല്യമാകുമെന്നും അഭിപ്രായപ്പെടുന്ന നിരവധി ഇന്ത്യക്കാർ ഇവിടെയുണ്ട്. ലോഞ്ച് ചെയ്തതിന് ശേഷം ഇതുവരെ ഏതാണ്ട് 1500 പേരാണ് പെറ്റീഷനിൽ ഒപ്പിട്ടിരിക്കുന്നത്.

ബർമിങ്ഹാം: ദൈവാത്മാവ് നമ്മുടെ മേൽ വന്നുകഴിയുമ്പോൾ നമ്മൾ പുതിയമനുഷ്യരായി മാറുന്നു എന്ന വചന സാക്ഷ്യവുമായി കുട്ടികൾക്ക് ഫാ.സോജി ഓലിക്കലിന്റെ നേതൃത്വത്തിൽ 8 ന്‌ നാളെ ബഥേൽ സെന്ററിൽ നടക്കുന്ന രണ്ടാം ശനിയാഴ്ച കൺവെൻഷനിൽ പ്രത്യേക കിഡ്സ് ഫോർ കിങ്ഡം കൺവെൻഷൻ. .
” ലിറ്റൽ ഇവാഞ്ചലിസ്റ്റ് ” എന്ന കുട്ടികൾക്കായുള്ള മാഗസിന്റെ പുതിയ ലക്കം നാളെ കൺവെൻഷനിൽ ലഭ്യമാണ്.

മാനസികവും ആത്മീയവുമായ നവോന്മേഷമേകിക്കൊണ്ട് ,അത്ഭുതങ്ങളും അടയാളങ്ങളും പ്രകടമായ വിടുതലുകളും സംഭവിക്കുന്ന പ്രത്യേക ദിവ്യകാരുണ്യ ആരാധനയും ,ഷെയറിങ് വേഡ് ഒഫ്‌ ഗോഡ്, ഇന്ററാക്റ്റീവ് സെഷൻസ് , കുമ്പസാരം ,സ്പിരിച്വൽ ഷെയറിങ് എന്നിവയും ഉൾപ്പെടുന്ന രണ്ടാം ശനിയാഴ്ച്ച കൺവെൻഷനോടോപ്പമുള്ള കുട്ടികൾക്കായുള്ള ഈ പ്രത്യേക ബൈബിൾ കൺവെൻഷനിലേക്ക് നിരവധി കുട്ടികളാണ് യുകെ യുടെ വിവിധഭാഗങ്ങളിൽനിന്നും കോച്ചുകളിലും മറ്റ്‌ വാഹനങ്ങളിലുമായി മാതാപിതാക്കളോടോ മറ്റ്‌ മുതിർന്നവർക്കൊപ്പമോ ഓരോതവണയും എത്തിക്കൊണ്ടിരിക്കുന്നത് . കിങ്ഡം റെവലേറ്റർ എന്ന ഇംഗ്ലീഷിലുള്ള കുട്ടികൾക്കായുള്ള മാസിക കൺവെൻഷനിൽ സൗജന്യമായി വിതരണം ചെയ്തുവരുന്നു .
സോജിയച്ചനോടൊപ്പം ഫാ.പൗലോസ് പാറേക്കര കോർ എപ്പിസ്‌കോപ്പ , ഫാ.ഫെർണാണ്ടോ സോറസ് , ബ്രദർ തോമസ് ജോസഫ് ,സോജി ബിജോ എന്നിവരും ഇത്തവണ രണ്ടാം ശനിയാഴ്ച കൺവെൻഷനിൽ പങ്കെടുക്കും.


കൺവെൻഷന്റെ ആത്മീയവിജയത്തിനായി പ്രാർത്ഥനാ അപേക്ഷയുമായി ഫാ.സോജി ഓലിക്കലും സെഹിയോൻ കുടുംബവും യേശുനാമത്തിൽ എല്ലാ കുട്ടികളെയും മാതാപിതാക്കളെയും 8 ന് നാളെ രണ്ടാം ശനിയാഴ്ച ബർമിംങ്ഹാം ബഥേൽ സെന്ററിലേക്ക് ക്ഷണിക്കുന്നു.
അഡ്രസ്സ് :
ബഥേൽ കൺവെൻഷൻ സെന്റർ
കെൽവിൻ വേ
വെസ്റ്റ് ബ്രോംവിച്ച്
ബർമിംങ്ഹാം .( Near J1 of the M5)
B70 7JW.
കൂടുതൽ വിവരങ്ങൾക്ക് ;
ജോൺസൺ ‭07506 810177‬
അനീഷ്.07760254700
ബിജുമോൻമാത്യു.07515368239
Sandwell and Dudley ട്രെയിൻ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കൺവെൻഷൻ സെന്ററിലേക്ക് യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നും ഏർപ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങൾക്ക്,
ടോമി ചെമ്പോട്ടിക്കൽ 07737935424.
ബിജു അബ്രഹാം 07859890267.

RECENT POSTS
Copyright © . All rights reserved