Spiritual

സ്റ്റോക്ക് ഓണ്‍ ട്രെന്റിലും അതിനു സമീപ പ്രദേശങ്ങളിലുമുള്ള യാക്കോബായ സിറിയന്‍ കുടുംബങ്ങളുടെ ആവശ്യപ്രകാരം യുകെയിലെ പാത്രിയര്‍ക്കാ പ്രതിനിധി അഭിവന്ദ്യ മാത്യൂസ് മാര്‍ അന്തീമോസ് തിരുമേനി പുതിയ കോണ്‍ഗ്രിഗേഷന്‍ ആരംഭിക്കുന്നതിന്റെ ഭാഗമായിട്ടുള്ള പ്രാര്‍ത്ഥനാ കൂട്ടായ്മ എല്ലാ മാസവും നാലാമത്തെ ശനിയാഴ്ച നടത്തുന്നതിന് അനുവദിച്ചു തന്നിരിക്കുന്നു. അതിന്‍ പ്രകാരം ഈ മാസം 25-ാം തിയതി ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് സന്ധ്യാ പ്രാര്‍ത്ഥനയും വചന സന്ദേശവും ഫാ. ഗീവര്‍ഗീസ് തണ്ടായത്തിന്റെ നേതൃത്വത്തില്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നു.

കോണ്‍ഗ്രിഗേഷന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഫാ. ഗീവര്‍ഗീസ് തണ്ടായത്തിനെ ചുമതലപ്പെടുത്തിയിരിക്കുന്നു. പ്രസ്തുത പ്രാര്‍ത്ഥനാ യോഗത്തിലേക്ക് സ്‌റ്റോക്ക് ഓണ്‍ ട്രെന്റിലും അതിന്റെ സമീപ പ്രദേശങ്ങളിലുള്ള എല്ലാ സഭാ വിശ്വാസികളെയും ദൈവനാമത്തില്‍ ക്ഷണിച്ചുകൊള്ളുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്

ഫാ. ഗീവര്‍ഗീസ് തണ്ടായത്ത്: 07961785688

റൈനോ തോമസ്‌: 07916 292493

അബിന്‍ ബേബി: 07915 123818

ബിജു തോമസ്‌: 07727 287693

അഡ്രസ്സ്:

Christ Church Hall
High Street
Tunstall
Stoke-on-Trent
ST6 5EJ

 

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ കീഴിലുള്ള മരിയന്‍ മിനിസ്റ്റ്രിയുടെ നേതൃത്വത്തില്‍ ‘മരിയന്‍ ഫസ്റ്റ് സാറ്റര്‍ഡേ റിറ്റ്രീറ്റ് ‘ ജൂണ്‍ 1ന് നടത്തപ്പെടുന്നു. മരിയന്‍ മിനിസ്ട്രി സ്പിരിച്വല്‍ ഡയറക്ടര്‍ ബഹുമാനപ്പെട്ട റ്റോമി ഇടാട്ട് അച്ചനും സീറോ മലബാര്‍ ചാപ്ലിന്‍ ബഹുമാനപ്പെട്ട ബിനോയി നിലയാറ്റിങ്കലിനുമൊപ്പം മരിയന്‍ മിനിസ്ട്രി റ്റീമും ശുശ്രൂഷകള്‍ക്ക് നേത്രുത്വം നല്‍കുന്നു. രാവിലെ ഒന്‍പതിനു ആരംഭിച്ച് വൈകുന്നേരം മൂന്ന് മണിയോടെ എല്ലാ ശുശ്രൂഷകളും സമാപിക്കുന്നതുമായിരിക്കും. കുട്ടികള്‍ക്ക് പ്രത്യേക ശുശ്രൂഷ ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബ്രദര്‍ ചെറിയാന്‍ സാമുവേലിനെയോ (07460 499931) ജിജി രാജനേയോ (07865 080689) ബന്ധപ്പെടാവുന്നതാണ്.

ലണ്ടന്‍: ലേഡി ക്വീന്‍ ഓഫ് റോസറി മിഷന്റെ ആഭിമുഖ്യത്തില്‍ ടെന്‍ഹാം കേന്ദ്രീകരിച്ച് നടത്തപ്പെടുന്ന നൈറ്റ് വിജില്‍ ശുശ്രുഷകള്‍ക്കു രണ്ടു വര്‍ഷം പൂര്‍ത്തിയാകുന്നു. ലണ്ടനില്‍ നൂറു കണക്കിന് വിശ്വാസികളുടെ സാന്നിദ്ധ്യവും, പങ്കാളിത്തവും ലഭിച്ചു പോരുന്ന രണ്ടാം വാര്‍ഷീക പ്രത്യേക തിരുക്കര്‍മ്മങ്ങള്‍ക്ക് സെബാസ്റ്റ്യന്‍ ചാമക്കാല അച്ചന്‍ കാര്‍മ്മികത്വം വഹിക്കുന്നതാണ്.

വിശുദ്ധ കുര്‍ബ്ബാന എഴുന്നളളിച്ചു വെച്ചുകൊണ്ട് നടത്തപ്പെടുന്ന ആരാധനയും, പ്രാര്‍ത്ഥനകളും അനേകര്‍ക്ക് ഉദ്ധിഷ്ടകാര്യ സാദ്ധ്യം ലഭിക്കുകയും, അന്നന്നത്തെ നേര്‍ച്ച പണം വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഉപയോഗിക്കുകയും ചെയ്തു പോരുന്ന ലണ്ടനിലെ ശ്രദ്ധേയമായ ഈ രാത്രികാല ആരാധന ശുശ്രുഷകളുടെ രണ്ടാം വാര്‍ഷീകം വിപുലവും, ഭക്തിനിര്‍ഭരവുമായി ആഘോഷിക്കുവാനാണ് സംഘാടക സമിതി തീരുമാനിച്ചിരിക്കുന്നത്.

ദി മോസ്റ്റ് ഹോളി നെയിം കത്തോലിക്ക ദേവാലയത്തില്‍ മെയ് 18ന് ശനിയാഴ്ച വൈകുന്നേരം 7:30 ന് പരിശുദ്ധ ജപമാല സമര്‍പ്പണത്തോടെ തിരുകര്‍മ്മങ്ങള്‍ ആരംഭിക്കും. തുടര്‍ന്ന് കരുണക്കൊന്ത, ആഘോഷമായ വിശുദ്ധ കുര്‍ബ്ബാന, തിരുവചന സന്ദേശം, ആരാധന, പ്രദിക്ഷണം എന്നിവയും ഉണ്ടായിരിക്കും.11:45 നോടു സമാപിക്കുന്ന ശുശ്രുഷകളുടെ അവസാനം സ്‌നേഹ വിരുന്നും സജ്ജീകരിക്കുന്നുണ്ട്. ഗാനശുശ്രുഷക്കും പ്രയ്സ് ആന്‍ഡ് വര്‍ഷിപ്പിനും ബ്ര.ജൂഡിയും, ബ്ര. ചെറിയാനും നേതൃത്വം വഹിക്കും.

വിശുദ്ധ കുര്‍ബാനയിലും ആരാധനയിലും മറ്റു ശുശ്രുഷകളിലും പങ്കു ചേര്‍ന്ന് അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ എല്ലാവരെയും സസ്‌നേഹം ക്ഷണിച്ചുകൊള്ളുന്നു.

The Most Holyname Catholic Church,
2 Oldmillroad, Denham,
UB9 5AR. Uxbridge.

Jomon–07804691069, Shaji Watford-07737702264, Ginobin Highwycomb-07785188272.

വാല്‍താംസ്റ്റോ: ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വല്‍താംസ്റ്റോയിലെ (ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍) മെയ് മാസം 15-ാം തീയതി ബുധനാഴ്ച മരിയന്‍ ദിനശുശ്രൂഷയും ഫാത്തിമയില്‍ മാതാവ് പ്രത്യക്ഷപ്പെട്ടതിന്റെ 102-)o വാര്‍ഷികം ഫാത്തിമാ ദിനമായും മരിയന്‍ പ്രദക്ഷിണത്തോടു കൂടിയും ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നതാണ്.

പരിശുദ്ധ അമ്മയോടുള്ള സ്നേഹ ബഹുമാനങ്ങള്‍ പ്രകടിപ്പിക്കുന്നതിനും അതുപോലെ അമ്മയുടെ മാധ്യസ്ഥം തേടിയും എല്ലാ മാസവും മൂന്നാമത്തെ മരിയന്‍ ദിനത്തില്‍ നേര്‍ച്ച നേര്‍ന്ന് എത്തുന്ന വിശ്വാസികള്‍ പരിശുദ്ധ അമ്മയുടെ തിരുസ്വരൂപവും വഹിച്ച് കത്തിച്ച മെഴുകുതിരികളും കൈകളിലേന്തിയുള്ള മരിയന്‍ പ്രദക്ഷിണവും ഉണ്ടായിരിക്കുന്നതാണ്.

തിരുക്കര്‍മ്മങ്ങളൂടെ വിശദവിവരം താഴെ ചേര്‍ക്കുന്നു.

6:15pm ജപമാല, മാതാവിന്റെ വണക്കമാസ പ്രാര്‍ത്ഥന, 6.45pm വിശൂദ്ധ കുര്‍ബ്ബാന, തുടര്‍ന്ന് നിത്യ സഹായമാതാവിന്റെ നൊവേന പ്രാര്‍ത്ഥന, എണ്ണ നേര്‍ച്ച, വചന സന്ദേശം, മരിയന്‍ പ്രദക്ഷിണവും , പരി.പരമ ദിവ്യകാരുണ്യ ആരാധനയും

പള്ളിയുടെ വിലാസം:

Our Lady and St.George
Church,132 Shernhall Street, Walthamstow, E17. 9HU

തിരുക്കര്‍മ്മളില്‍ പങ്കെടുത്ത് ആത്മീയവും, ഭൗതീകവും, ശാരീരികവുമായ അനവധി അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിനായി ഈ മരിയന്‍ ദിന ശുശ്രൂഷകളിലേക്ക് ഒത്തിരി സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നതായി സെ.മേരീസ് & ബ്ലസ്സഡ് കുഞ്ഞച്ചന്‍ മിഷന്റെ പ്രീസ്റ്റ് ഇന്‍ചാര്‍ജ് ഫാ.ജോസ് അന്ത്യാംകുളം MCBS അറിയിച്ചു.

ഫാ. ബിജു കുന്നയ്ക്കാട്ട് PRO

എയ്ല്‍സ്ഫോര്‍ഡ്: ബ്രിട്ടനിലെ സീറോ മലബാര്‍ വിശ്വാസികളുടെ ഏറ്റവും വലിയ തീര്‍ത്ഥാടനമായി മാറിക്കഴിഞ്ഞിരിക്കുന്ന എയ്ല്‍സ്ഫോര്‍ഡ് മരിയന്‍ തീര്‍ത്ഥാടനത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു. കെന്റിലെ എയ്ല്‍സ്ഫോഡില്‍ ഉത്തരീയ മാതാവിന്റെ സന്നിധിയിലേക്ക് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തില്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത ഒന്നടങ്കമാണ് എത്തിച്ചേരുന്നത്. വിശ്വാസികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ പ്രഥമ തീര്‍ത്ഥാടനം വലിയ ആത്മീയ ഉണര്‍വാണ് രൂപതയിലെ വിശ്വാസസമൂഹത്തിന് സമ്മാനിച്ചത്. ഈ വര്‍ഷവും തീര്‍ത്ഥാടനത്തിന്റെ വിജയത്തിനായി എട്ടു റീജിയനുകള്‍ കേന്ദ്രീകരിച്ചു വളരെ വിപുലമായ ഒരുക്കങ്ങളാണ് രൂപതാ തലത്തില്‍ നടന്നുവരുന്നത്.

എയ്ല്‍സ്ഫോര്‍ഡിലെ വിശ്വപ്രസിദ്ധമായ ജപമലാരാമത്തിലൂടെ ഉച്ചക്ക് 12 മണിക്കാരംഭിക്കുന്ന ജപമാല പ്രദിക്ഷണത്തോടെ തീര്‍ത്ഥാടനത്തിന്റെ തിരുക്കര്‍മങ്ങള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് വിശ്വാസികള്‍ക്ക് നേര്‍ച്ചകാഴ്ചകള്‍ സമര്‍പ്പിക്കുന്നതിനും, കഴുന്ന്, മുടി എന്നിവ എഴുന്നള്ളിക്കുന്നതിനും, അടിമ വയ്ക്കുന്നതിനും കുമ്പസാരത്തിനുമുള്ള അവസരം ഉണ്ടായിരിക്കും. ഉച്ചകഴിഞ്ഞ് 1 . 30 ന് അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ മുഖ്യ കാര്‍മികത്വത്തില്‍ രൂപതയിലെ വൈദികര്‍ ചേര്‍ന്ന് ആഘോഷമായ തിരുന്നാള്‍ കുര്‍ബാന അര്‍പ്പിക്കും. സ്വര്ഗാരോപിതമാതാവിന്റെ ഗ്രോട്ടോയില്‍ പ്രത്യേകം തയാറാക്കിയ ബലിപീഠത്തിലായിരിക്കും തിരുക്കര്‍മ്മങ്ങള്‍ നടക്കുക. ഉച്ചകഴിഞ്ഞ് 3.30 ന് വിശുദ്ധരുടെയും കര്‍മ്മലമാതാവിന്റെയും തിരുസ്വരൂപങ്ങള്‍ വഹിച്ചുകൊണ്ടുള്ള ആഘോഷമായ പ്രദക്ഷിണം നടക്കും. ബ്രിട്ടനിലെ വിവിധ കുര്‍ബാന സെന്ററുകളില്‍ നിന്നും മിഷനുകളിലും നിന്നുള്ള വിശ്വാസികളും ഭക്ത സംഘടനകളും അണിചേരുന്ന വാദ്യമേളങ്ങളുടെ അകമ്പടിയോടെയുള്ള പ്രദക്ഷിണം സഭയുടെ തനതായ പാരമ്പര്യം വിളിച്ചോതുന്ന വിശ്വാസപ്രഘോഷണമായി മാറും.

ഇക്കഴിഞ്ഞ ഞായറാഴ്ച ചീഫ് കോ-ഓര്‍ഡിനേറ്റര്‍ റവ. ഫാ. ടോമി എടാട്ടിന്റെ അധ്യക്ഷതയില്‍ എയ്ല്‍സ്ഫോഡില്‍ കൂടിയ മീറ്റിങ്ങില്‍ വിവിധ മിഷന്‍ സെന്ററുകളില്‍ നിന്നുള്ള കമ്മറ്റിയംഗങ്ങള്‍ പങ്കെടുത്തു. തീര്‍ത്ഥാടനത്തിന്റെ കോ-ഓര്‍ഡിനേറ്റര്‍മാരായ ഡീക്കന്‍ ജോയ്സ് പള്ളിക്കമ്യാലില്‍, ലിജോ സെബാസ്റ്റ്യന്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികളുടെ മീറ്റിംഗ് നടന്നു. തീര്‍ത്ഥാടനം വലിയൊരു ആത്മീയ അനുഭവമാക്കാന്‍ എല്ലാ കമ്മറ്റികളും അക്ഷീണ പരിശ്രമത്തിലാണ്. തീര്‍ത്ഥാടനത്തിനെത്തുന്നവര്‍ക്ക് എല്ലാവിധ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോച്ചുകളും കാറുകളും പാര്‍ക്ക് ചെയ്യുവാന്‍ പ്രത്യേക പാര്‍ക്കിംഗ് ഗ്രൗണ്ടും പാര്‍ക്കിംഗ് നിയന്ത്രിക്കുവാന്‍ പരിശീലനം ലഭിച്ച വോളണ്ടിയേഴ്സും ഉണ്ടാകും. തീര്‍ത്ഥാടകരെ സ്വീകരിക്കുവാനും ഈ പുണ്യഭൂമിയുടെ വിശുദ്ധി പരിചയപ്പെടുത്താനും പ്രത്യേകമായി നിശ്ചയിച്ചിരിക്കുന്ന വോളണ്ടിയേഴ്‌സിന്റെ സേവനം ഉണ്ടായിരിക്കും. കുട്ടികളുടെയും മുതിര്‍ന്നവരുടെയും ആരോഗ്യസുരക്ഷ കണക്കിലെടുത്തു അതിനായി പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കുന്നതായിരിക്കും. തീര്‍ത്ഥാടകര്‍ക്കായി മിതമായ നിരക്കില്‍ വിവിധതരം ഭക്ഷണശാലകള്‍ ക്രമീകരിക്കുന്നതായിരിക്കും.

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ കര്‍മ്മപരിപാടികളില്‍ സുപ്രധാനമായ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ ഈ തീര്‍ത്ഥാടനം കാരണമാകും. ശ്രീലങ്കയില്‍ ഭീകരാക്രമണത്തില്‍ അശരണരായവര്‍ക്ക് സഹായമെത്തിക്കാന്‍ ഈ തീര്‍ത്ഥാടനത്തില്‍ നിന്നും ലഭിക്കുന്ന മുഴുവന്‍ തുകയും ഉപയോഗിക്കുമെന്ന് രൂപതാധ്യക്ഷന്‍ നേരത്തെ അറിയിച്ചിരുന്നു. ഉത്തരീയ മാതാവിന്റെ പ്രത്യേക സംരക്ഷണത്തില്‍ പ്രശോഭിതവും കര്‍മ്മലസഭയുടെ പിള്ളത്തൊട്ടിലുമായ എയ്ല്‍സ്ഫോര്‍ഡിലേക്ക് വിശ്വാസികളെവരെയും സ്വാഗതം ചെയ്യുന്നതായി മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് റവ. ഫാ. ടോമി എടാട്ട് (07438434372), ഡീക്കന്‍ ജോയ്സ് പള്ളിക്കമ്യാലില്‍ (07832374201), ലിജോ സെബാസ്റ്റ്യന്‍ (07828874708) എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്. തിരുനാള്‍ പ്രസുദേന്തിയാകാന്‍ താല്പര്യമുള്ളവര്‍ അതാതു ഇടവക ട്രസ്ടിമാരുമായി ബന്ധപ്പെടേണ്ടതാണ്.

അഡ്രസ്:
The Friars,
Carmelite Priory,
Aylesford,
Kent, ME20 7BX

വാല്‍സിങ്ങാം: യു.കെയിലെ നസ്രത്ത് എന്നറിയപ്പെടുന്ന ഇംഗ്ലണ്ടിലെ പ്രമുഖ മരിയന്‍ പുണ്യ കേന്ദ്രമായ വാല്‍സിങ്ങാമില്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന മൂന്നാമത് മരിയന്‍ തീര്‍ത്ഥാടനം ജൂലൈ 20നു ശനിയാഴ്ച അതിവിപുലമായി ആഘോഷിക്കുന്നു. പതിനായിരത്തില്‍പ്പരം മരിയ ഭക്തരെ പ്രതീക്ഷിക്കുന്ന സീറോ മലബാര്‍ സഭയുടെ മൂന്നാമത് തീര്‍ത്ഥാടനം ഈ വര്‍ഷം ഏറ്റെടുത്തു നടത്തുന്നത് ഈസ്റ്റ് ആംഗ്ലിയായിലെ പ്രമുഖ സീറോ മലബാര്‍ കുര്‍ബ്ബാന കേന്ദ്രവും, പ്രാര്‍ത്ഥനാ കൂട്ടായ്മ്മയിലും, ആത്മീയ നവീകരണ മേഖലകളിലും മാത്രുകയുമായ കോള്‍ചെസ്റ്റര്‍ സീറോ മലബാര്‍ കാത്തലിക്ക് കമ്മ്യുണിറ്റിയാണ്. തീര്‍ത്ഥാടനം വിജയിപ്പിക്കുവാനുള്ള ആവശ്യമായ നിര്‍ദ്ദേശങ്ങളും സഹായങ്ങളും പ്രോത്സാഹനവുമായി തീര്‍ത്ഥാടക പ്രസുദേന്തി സമൂഹത്തോടൊപ്പം അവരുടെ പ്രീസ്റ്റ് ഇന്‍ ചാര്‍ജ് ഫാ.തോമസ് പാറക്കണ്ടത്തിലും, ഫാ.ജോസ് അന്ത്യാംകുളവും ആത്മീയ മേല്‍നോട്ടം നല്‍കി സദാ കൂടെയുണ്ടെന്നുള്ളത് സംഘാടകര്‍ക്ക് ഊര്‍ജ്ജം പകരുന്നു.

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ അഭിവന്ദ്യ അധ്യക്ഷനും, യു.കെയിലെ മരിയന്‍ പ്രഘോഷണ തീര്‍ത്ഥാടനങ്ങള്‍ക്കും, ശുശ്രുഷകള്‍ക്കും പ്രമുഖ നേതൃത്വം അരുളുകയും ചെയ്യുന്ന മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് തന്നെയാണ് വാല്‍സിങ്ങാം തീര്‍ത്ഥാടനത്തിനും നായകത്വം വഹിക്കുന്നത്. തീര്‍ത്ഥാടന തിരുക്കര്‍മ്മങ്ങളില്‍ മുഖ്യ കാര്‍മ്മികനായ മാര്‍ ജോസഫ് സ്രാമ്പിക്കലിനോടൊപ്പം യു.കെയിലെ സീറോ മലബാര്‍ വികാരി ജനറാള്‍മാരും, വൈദികരും ചേര്‍ന്ന് അര്‍പ്പിക്കുന്ന ആഘോഷപൂര്‍വ്വമായ വാല്‍സിങ്ങാം തീര്‍ത്ഥാടന സമൂഹ ബലി തീര്‍ത്ഥാടകര്‍ക്ക് അനുഗ്രഹീത ആല്മീയ ചൈതന്യം പകരും. ഈ മരിയോത്സവത്തിലെ പ്രമുഖമായ തീര്‍ത്ഥാടന പ്രദിക്ഷണം മരിയന്‍ സന്നിധേയത്തില്‍ മലയാളികളുടെ മാതൃഭക്തി-വിശ്വാസ-സ്‌നേഹ പ്രഖ്യാപന മുഖരിതമാവും.

കത്തോലിക്കാ ചരിത്രമൂറുന്ന യുറോപ്പിലെ ഏറ്റവും പുരാതനവും പ്രമുഖവുമായ മരിയന്‍ പുണ്യ കേന്ദ്രമായ വാല്‍സിങ്ങാമില്‍ കഴിഞ്ഞ വര്‍ഷം സംഘടിപ്പിച്ച തീര്‍ത്ഥാടനത്തില്‍ വെച്ച് അഭിവന്ദ്യ മാര്‍ സ്രാമ്പിക്കല്‍ പിതാവില്‍ നിന്നും ആശീര്‍വദിച്ചു സ്വീകരിച്ച മെഴുതിരി കോള്‍ചെസ്റ്ററിലെ ഭവനങ്ങള്‍തോറും മാതാവിനോട് മാദ്ധ്യസ്ഥം യാചിച്ചും, ജപമാലയും, മരിയ സ്തുതി ഗീതങ്ങള്‍ ആലപിച്ചും പ്രാര്‍ത്ഥനാ നിറവില്‍ ചുറ്റി സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. അനുഗ്രഹങ്ങളുടെ പെരുമഴ പൊഴിയുന്ന വാല്‍ത്സിങ്ങാമിലെ തീര്‍ത്ഥാടനത്തിനുള്ള വിജയ പാഥ ഒരുക്കുന്നത്തിനായി കോള്‍ചെസ്റ്ററിലെ എല്ലാ ഭവനങ്ങളും ഉപവാസവും, നോയമ്പും പ്രാര്‍ത്ഥനകളും സമര്‍പ്പിച്ചു വരുന്നു. വാല്‍സിങ്ങാം തീര്‍ത്ഥാടനം യു കെ യെ വിശ്വാസ സാന്ദ്രമാക്കുവാനും, മാതാവില്‍ അഭയം തേടുന്ന ഓരോ മക്കളും അനുഗ്രഹവും, മാതൃസ്‌നേഹവും ആവോളം അനുഭവിക്കുവാനും, യു കെ യിലെ മലയാളികളായ മാതൃഭക്തര്‍ മാതൃ സന്നിധിയില്‍ ഒരുമിക്കുന്ന മഹാതീര്‍ത്ഥാടനം സൗകര്യപ്രദമാക്കുന്നതിനും വിവിധ കമ്മിറ്റികള്‍ രൂപീകരിച്ചുകൊണ്ട് ചിട്ടയോടെയുള്ള ഒരുക്കത്തിലാണ് കോള്‍ചെസ്റ്ററുകാര്‍.

കുട്ടികളെ അടിമ വെക്കുന്നതിനും, കുമ്പസാരത്തിനും, മാദ്ധ്യസ്ഥ പ്രാര്‍ത്ഥനകള്‍ക്കും, കൗണ്‍സിലിങ്ങുകള്‍ക്കും തീര്‍ത്ഥാടന കേന്ദ്രത്തില്‍ സൗകര്യം ഉണ്ടായിരിക്കുമെന്ന് സംഘാടക സമിതിയുടെ സഹകാരികളായ ടോമി പാറക്കല്‍, നിതാ ഷാജി എന്നിവര്‍ അറിയിച്ചു. ഭക്ഷണ സ്റ്റാളുകള്‍, പാര്‍ക്കിങ് സൗകര്യം എന്നിവ തീര്‍ത്ഥാടകര്‍ക്കായി സജ്ജീകരിക്കും. പ്രാഥമിക പരിചരണവിഭാഗവും പ്രവര്‍ത്തന നിരതമായി ഉണ്ടായിരിക്കും.

സീറോ മലബാര്‍ സഭയുടെ മൂന്നാമത് വാല്‍സിങ്ങാം തീര്‍ത്ഥാടനത്തില്‍ പങ്കുചേരുവാനും, മാതൃ പ്രഘോഷണ വേദിയില്‍ പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥത്തില്‍ അനുഗ്രഹങ്ങളും, ആല്മീയ അനുഭവങ്ങളും പ്രാപിക്കുവാനും എല്ലാ വിശ്വാസി മക്കളെയും സസ്‌നേഹം ക്ഷണിക്കുന്നതായി മാര്‍ സ്രാമ്പിക്കല്‍ പിതാവും, സംഘാടകരായ കോള്‍ചെസ്റ്റര്‍ സമൂഹത്തിനു വേണ്ടി ഫാ.തോമസ് പാറക്കണ്ടത്തിലും, ഫാ.ജോസ് അന്ത്യാംകുളവും, പ്രസുദേന്തികളും അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്;
ടോമി പാറക്കല്‍- 07883010329
നിതാ ഷാജി – 07443042946

ബര്‍മിങ്ഹാം: ഇടവിടാതെ പ്രാര്‍ത്ഥിക്കുന്നതിലൂടെ അതിര്‍വരമ്പുകളില്ലാതാകുന്ന ദൈവിക സ്‌നേഹത്തില്‍ ഹൃദയം ഹൃദയങ്ങളെ കീഴടക്കുന്ന സദ്വചനവുമായി റവ.ഫാ.സോജി ഓലിക്കലിന്റെ നേതൃത്വത്തില്‍ 11ന് ബര്‍മിങ്ഹാം ബഥേല്‍ സെന്ററില്‍ നടക്കുന്ന രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനില്‍ ടീനേജുകാര്‍ക്കായി പ്രത്യേക ടീന്‍സ് കിങ്ഡം കണ്‍വെന്‍ഷന്‍.

ഓരോ കുട്ടികളും നിര്‍ബന്ധമായും ബൈബിള്‍ കൊണ്ടുവരേണ്ടതാണ്. കൗമാര കാലഘട്ടത്തിലെ ജീവിതാവസ്ഥകളെ പ്രാര്‍ത്ഥനയിലൂടെ യേശുവുമായി ഐക്യപ്പെടുത്തിക്കൊണ്ട് ആഴമാര്‍ന്ന ദൈവിക സ്‌നേഹം അനുഭവിച്ച് ജീവിക്കാന്‍ അളവുകളില്ലാത്ത ദൈവ സ്‌നേഹത്തിന്റെ ആഴം ബോധ്യപ്പെടുത്തുന്നതാണ് ഇത്തവണത്തെ ടീനേജ് കണ്‍വെന്‍ഷന്‍. നന്മതിന്മകളുടെ തിരിച്ചറിവിന്റെയും ആശയ സംഘര്‍ഷങ്ങളുടെയും കാലഘട്ടത്തില്‍ യേശു ക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചുകൊണ്ട് യഥാര്‍ത്ഥ ക്രിസ്തീയ ജീവിതം നയിക്കുവാന്‍ ഉതകുന്ന രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷനിലെ വിവിധ ശുശ്രൂഷകളും പ്രോഗ്രാമുകളും അനേകം കുട്ടികളെയും ടീനേജുകാരെയും യുവതീ യുവാക്കളെയും ദിനംതോറും അവരായിരിക്കുന്ന മേഖലകളില്‍ ക്രിസ്തീയ മൂല്യങ്ങളാല്‍ നന്മയുടെ പാതയില്‍ നയിച്ചുകൊണ്ടിരിക്കുന്നു.
മാനസികവും ആത്മീയവുമായ നവോന്മേഷമേകിക്കൊണ്ട്, അത്ഭുതങ്ങളും അടയാളങ്ങളും പ്രകടമായ വിടുതലുകളും സംഭവിക്കുന്ന പ്രത്യേക ദിവ്യകാരുണ്യ ആരാധനയും, ഷെയറിങ് വേഡ് ഒഫ് ഗോഡ്, ഇന്ററാക്റ്റീവ് സെഷന്‍സ്, കുമ്പസാരം, സ്പിരിച്വല്‍ ഷെയറിങ് എന്നിവയും ഉള്‍പ്പെടുന്ന രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷനോടോപ്പമുള്ള കുട്ടികള്‍ക്കായുള്ള ഈ പ്രത്യേക ബൈബിള്‍ കണ്‍വെന്‍ഷനിലേക്ക് നിരവധി കുട്ടികളും കൗമാരക്കാരുമാണ് യു.കെയുടെ വിവിധഭാഗങ്ങളില്‍ നിന്നും കോച്ചുകളിലും മറ്റ് വാഹനങ്ങളിലുമായി മാതാപിതാക്കളോടോ മറ്റ് മുതിര്‍ന്നവര്‍ക്കൊപ്പമോ ഓരോ തവണയും എത്തിക്കൊണ്ടിരിക്കുന്നത്.

കിങ്ഡം റെവലേറ്റര്‍ എന്ന ഇംഗ്ലീഷിലുള്ള കുട്ടികള്‍ക്കായുള്ള മാസിക കണ്‍വെന്‍ഷനില്‍ സൗജന്യമായി വിതരണം ചെയ്തുവരുന്നു. ‘ ലിറ്റില്‍ ഇവാഞ്ചലിസ്‌റ്’ എന്ന മാസികയും ഇളം മനസ്സുകളെ യേശുവില്‍ ഐക്യപ്പെടുത്തുന്നു. ഈസ്റ്റര്‍ ലക്കം ഇത്തവണയും ലഭ്യമാണ്. ആത്മാഭിഷേകം പകരുന്ന ദൈവിക ശുശ്രൂഷകളിലൂടെ ദേശഭാഷാ വ്യത്യാസമില്ലാതെ അനേകര്‍ക്ക് ജീവിത നവീകരണം പകര്‍ന്നു നല്‍കുന്ന കണ്‍വെന്‍ഷനായുള്ള ഒരുക്ക ശുശ്രൂഷ ബര്‍മിങ്ഹാമില്‍ ഇന്ന് നടക്കും .

സോജിയച്ചനോടൊപ്പം ബ്രദര്‍ സെബാസ്റ്റ്യന്‍ സെയില്‍സ്, ബ്രദര്‍ ഷിബു കുര്യന്‍, പ്രമുഖ ആത്മീയ ശുശ്രൂഷകന്‍ ജൂഡ് മുക്കാറോ എന്നിവരും ഇത്തവണ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. കണ്‍വെന്‍ഷന്റെ ആത്മീയ വിജയത്തിനായി പ്രാര്‍ത്ഥനാ അപേക്ഷയുമായി ഫാ.സോജി ഓലിക്കലും സെഹിയോന്‍ കുടുംബവും യേശുനാമത്തില്‍ മുഴുവനാളുകളെയും 11ന് രണ്ടാം ശനിയാഴ്ച ബര്‍മിംങ്ഹാം ബഥേല്‍ സെന്ററിലേക്ക് ക്ഷണിക്കുന്നു.

വിലാസം:
ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍
കെല്‍വിന്‍ വേ
വെസ്റ്റ് ബ്രോംവിച്ച്
ബര്‍മിംങ്ഹാം.( Near J1 of the M5)
B70 7JW.

കൂടുതല്‍ വിവരങ്ങള്‍ക്ക്;

ജോണ്‍സണ്‍: 07506 810177
ഷാജി: 07878149670.
അനീഷ്: 07760254700
ബിജുമോന്‍മാത്യു.07515368239

Sandwell and Dudley ട്രെയിന്‍ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് യു.കെയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നും ഏര്‍പ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങള്‍ക്ക്,

ടോമി ചെമ്പോട്ടിക്കല്‍: 07737935424.
ബിജു അബ്രഹാം: 07859890267

സീറോ മലബാര്‍ സഭ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയിലെ ലണ്ടന്‍ റീജിയനിലുള്ള മിഷനുകളിലെ കൈക്കാരന്മാര്‍ക്കും കമ്മറ്റി അംഗങ്ങള്‍ക്കും സണ്‍ഡേ സ്‌കൂള്‍ ടീച്ചേഴ്‌സിനും വേണ്ടിയുള്ള സെയിഫ് ഗാര്‍ഡിഗ് അവയര്‍നസ് സെമിനാര്‍ കഴിഞ്ഞ 4-ാം തീയതി ശനിയാഴ്ച നടന്നു. വാല്‍ത്താം സ്റ്റോയിലെ ഔവര്‍ ലേഡി & സെ.ജോര്‍ജ്ജ് പള്ളിയില്‍ വച്ച് നടന്ന സെമിനാറില്‍ ലണ്ടന്‍ റീജിനിലെ വിവിധ മിഷനുകളില്‍ നിന്നുള്ള കൈക്കാരന്മാരുടെയും കമ്മറ്റി അംഗങ്ങളുടെയും സണ്‍ഡേ സ്‌കൂള്‍ അദ്ധ്യാപകരുടെയും സജീവമായ സാന്നിധ്യം സെമിനാറിന്റെ ആവശ്യകതയാണ് ചൂണ്ടിക്കാണിക്കുന്നത്.

സീറോ മലബാര്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയിലെ സെയിഫ് ഗാര്‍ഡിംഗ് കോര്‍ഡിനേറ്ററായ ടോമി സെബാസ്റ്റ്യനും ടീമും നയിച്ച സെമിനാറില്‍ സെയിഫ് ഗാര്‍ഡിംഗ് സംബന്ധമായ എല്ലാ മേഖലകളെയും പറ്റി വിശദമായി പ്രതിപാദിക്കുവനും സംശയ നിവാരണത്തിനുമുള്ള അവസരമുണ്ടായിരുന്നു. ഈ സെമിനാറില്‍ പങ്കെടുക്കുവാന്‍ എത്തിച്ചേര്‍ന്ന എല്ലാവര്‍ക്കും ഒപ്പം സെമിനാര്‍ നയിച്ച ടോമി സെബാസ്സ്റ്റിയനും സ്‌നേഹപൂര്‍വ്വകമായ നന്ദി അറിയിക്കുന്നതായി സെന്റ് മേരീസ് & ബ്ലസ്സഡ് കുഞ്ഞച്ചന്‍, സെന്റ് മോനിക്കാ മിഷനുകളുടെയും പ്രീസ്റ്റ് ഇന്‍ചാര്‍ജായ റവ.ഫാ. ജോസ് അന്ത്യാകുളം MCBS അറിയിച്ചു.

വാല്‍താംസ്റ്റോ: ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വല്‍താംസ്റ്റോയിലെ (ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍) മെയ് മാസം 8-ാം തീയതി ബുധനാഴ്ച മരിയന്‍ ദിന ുശ്രൂഷയുടെ അഞ്ചാം വാര്‍ഷികം ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നതാണ്. അതുപോലെ പരീക്ഷയ്ക്കായി ഒരുങ്ങുന്ന കുട്ടികള്‍ക്കായി പ്രത്യേക പ്രാര്‍ത്ഥന ഉണ്ടായിരിക്കുന്നതാണ്.

തിരുക്കര്‍മ്മങ്ങളൂടെ വിശദവിവരം

6. 30pmപരിശുദ്ധ ജപമാല, മാതാവിന്റെ വണക്കമാസ പ്രാര്‍ത്ഥന,
7:00 pmആഘോഷമായ വി.കുര്‍ബ്ബാന, തുടര്‍ന്നു് നിത്യ സഹായ മാതാവിന്റെ നൊവേന പ്രാര്‍ത്ഥന, എണ്ണ നേര്‍ച്ച, വചന സന്ദേശം, പരി.പരമ ദിവ്യകാരുണ്യ ആരാധന.

പള്ളിയുടെ വിലാസം:

Our Lady and St.George Church,132 Shernhall Street, Walthamstow, E17. 9HU

തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്ത് ആത്മീയവും, ഭൗതികവും, ശാരീരികവുമായ അനവധി അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിനായി ഈ മരിയന്‍ ദിന ശുശ്രൂഷകളിലേക്ക് ഒത്തിരി സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നതായി സെ.മേരീസ് & ബ്ലസ്സഡ് കുഞ്ഞച്ചന്‍ മിഷന്റെ പ്രീസ്റ്റ് ഇന്‍ചാര്‍ജ് ഫാ.ജോസ് അന്ത്യാംകുളം MCBS അറിയിച്ചു.

റമദാൻ മാസത്തിൻറെ വിശുദ്ധിയിലേക്കു പ്രവേശിക്കാനൊരുങ്ങി ഗൾഫ് നാടുകളും. ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ റമദാൻ നോമ്പിനു നാളെ തുടക്കമാകും. സൌദിയിലെ ഇരു ഹറമുകളും തീർഥാടകരെ സ്വീകരിക്കാനൊരുങ്ങിക്കഴിഞ്ഞു.

വിശുദ്ധ ഖുർആൻ അവതരിച്ച റമദാൻ മാസത്തിൻറെ പുണ്യത്തിലേക്ക് അറേബ്യൻ നാടും ചേക്കേറുകയാണ്. പുറത്തെ ചൂടിൻറെ കാഠിന്യത്തെ വകവയ്ക്കാതെ നോമ്പിൻറേയും പ്രാർഥനയുടേയും വിശുദ്ധനാളുകളിലേക്കു പ്രവേശനം. പ്രവാസലോകത്തെ ജീവിതത്തിരക്കുകൾക്കിടയിലും മലയാളികളായ പ്രവാസികൾ ദാനധർമങ്ങളിലും പ്രാർഥനകളിലും മുഴുകി പുണ്യറമദാനിലേക്ക് തീർഥാടനം ചെയ്യുന്നു.

മതപ്രഭാഷണങ്ങളും ഇഫ്താർവിരുന്നുകളുമായി വിവിധ സംഘടനകളും രംഗത്തുണ്ട്. അതേസമയം, തീർഥാടകർക്കു മികച്ച സേവനം ലഭ്യമാക്കുന്നതിനായി വിപുലമായ സൌകര്യങ്ങളാണ് മസ്ജിദുൽ ഹറാമിലും മസ്ജിദുന്നബവിയിലും ഒരുക്കിയിട്ടുള്ളത്. ഭജനമിരിക്കുന്നവർക്കായി പ്രത്യേക ഇടങ്ങൾ തയ്യാറാണ്. 21 സംഘടനകളുടെ നേതൃത്വത്തിൽ ഇഫ്താർ വിരുന്നുകളും ഹറം മുറ്റത്തു ഒരുക്കുന്നുണ്ട്. മറ്റുഗൾഫ് രാജ്യങ്ങളിൽ നിന്നും വ്യത്യസ്തമായി ഒമാനിൽ ചൊവ്വാഴ്ചയാണ് റമദാൻ ആരംഭിക്കുന്നത്. ഗൾഫ് നാടുകളിലെ നിയമം അനുശാസിച്ചു നോമ്പൂകാലത്തിൻറെ വിശുദ്ധിയിലേക്കു പ്രവേശിക്കാനൊരുങ്ങുകയാണ് മലയാളികളടക്കമുള്ള പ്രവാസികൾ

Copyright © . All rights reserved