ഈശോയെ പന്ത്രണ്ടാമത്തെ വയസ്സില്‍ കാണാതെ പോയി മൂന്നാം ദിവസം കണ്ടുമുട്ടുന്നു. ജന്മപാപമില്ലാതെ ഉത്ഭവിച്ച ശുദ്ധ മറിയമേ..! മാതാവിന്റെ വണക്കമാസം. ഇരുപതാം ദിവസം.

ഈശോയെ പന്ത്രണ്ടാമത്തെ വയസ്സില്‍ കാണാതെ പോയി മൂന്നാം ദിവസം കണ്ടുമുട്ടുന്നു. ജന്മപാപമില്ലാതെ ഉത്ഭവിച്ച ശുദ്ധ മറിയമേ..! മാതാവിന്റെ വണക്കമാസം. ഇരുപതാം ദിവസം.
May 20 18:48 2020 Print This Article
സ്പിരിച്ച്വല്‍ ഡെസ്‌ക്. മലയാളം യുകെ.
നിങ്ങള്‍ എന്നെ അന്വേഷിച്ചതെന്തിന്? ഞാനെന്റെ പിതാവിന്റെ ഭവനത്തിലായിരിക്കേണ്ടതാകുന്നു എന്നു നിങ്ങള്‍ അറിയുന്നില്ലേ?
ഈശോ ജോസഫിന്റെയും മേരിയുടെയും ശ്രദ്ധയില്‍പ്പെടാതെ ഇപ്രകാരം പ്രവര്‍ത്തിച്ചത് രണ്ടു പേര്‍ക്കും വളരെ വലിയ ദു:ഖത്തിന് കാരണമായി. പ.കന്യകയ്ക്കു മറ്റെല്ലാ വ്യാകുലതകളിലും ഉഗ്രമായ വേദന അനുഭവപ്പെട്ടു. പാപികള്‍ക്ക് ഈശോയെ നഷ്ടപ്പെടുമ്പോള്‍ ഉണ്ടാകുന്ന മനോവേദന പ. കന്യകയ്ക്കും അനുഭവവേദ്യമായി. അവള്‍ ജന്‍മപാപത്തിന്റെയും കര്‍മ പാപത്തിന്റെയും യാതൊരു മാലിന്യവുമേശാത്ത നിര്‍മ്മല കുസുമമത്രെ. പിന്നെ എന്തുകൊണ്ട് ഈശോ അതനുവദിച്ചു? പാപികളോടു സഹതാപാര്‍ദ്രമായ ഒരു ഹൃദയം പ. കന്യകയ്ക്കുണ്ടാകുന്നതിനായിരിക്കാം. പാപികള്‍ ഈശോയെ കണ്ടെത്തുന്നതും മറിയത്തിലൂടെയത്രെ. ദൈവം നമ്മെ ഭരമേല്പിച്ചിരിക്കുന്ന ദൗത്യനിര്‍വ്വഹണത്തിന് മാതാപിതാക്കന്മാരോടും ബന്ധുമിത്രാദികളോടുമുള്ള സ്‌നേഹം പ്രതിബന്ധമാകരുത്. എന്നുള്ള വസ്തുതയും നമ്മെ അനുസ്മരിപ്പിക്കുന്നു.
പ്രാര്‍ത്ഥന
ദൈവമാതാവേ, അങ്ങേ ദിവ്യകുമാരന്‍ പന്ത്രണ്ടാമത്തെ വയസ്സില്‍ ദേവാലയത്തില്‍ വെച്ച് കാണാതെ പോയപ്പോള്‍ അവിടുന്ന് അപാരമായ ദു:ഖം അനുഭവിച്ചുവല്ലോ. പ്രിയ മാതാവേ, അങ്ങേ മക്കളായ ഞങ്ങള്‍ പലപ്പോഴും പാപത്തിലുള്‍പ്പെട്ട് ഈശോയെ ഉപേക്ഷിക്കുന്നതിന് അവിടുന്ന് പരിഹാരമനുഷ്ഠിക്കുകയാണല്ലോ ചെയ്തത്. ഞങ്ങളുടെ ഭൂതകാല പാപങ്ങളെക്കുറിച്ച് അനുതപിക്കുന്നു. മേലില്‍ പാപം ചെയ്തു ഉപേക്ഷിക്കാതിരിക്കുവാനുള്ള അനുഗ്രഹം ഞങ്ങള്‍ക്ക് നല്‍കേണമെ. മാതാവേ, അങ്ങേയ്ക്കും ദിവ്യസുതനും പ്രീതിജനകമായ ജീവിതം ഭാവിയില്‍ ഞങ്ങള്‍ നിയക്കുന്നതാണ്.
സുകൃതജപം
എന്റെ അമ്മേ,
എന്റെ ആശ്രയമേ…..
  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles