സ്പിരിച്വല്‍ ഡെസ്‌ക്. മലയാളം യുകെ.
മാതാവിന്റെ വണക്കമാസം ഇരുപത്തിരണ്ടാം ദിവസത്തില്‍ എത്തിയിരിക്കുകയാണ്. സഹ രക്ഷകയായ പരിശുദ്ധ അമ്മയെക്കുറിച്ചാണ് ഫാ. ബിനോയ് ആലപ്പാട്ട് CMF ഇന്നത്തെ വണക്കമാസത്തില്‍ പറയുന്നത്. വായിക്കുന്നതിനേക്കാള്‍ കൂടുതല്‍ കേള്‍ക്കുമ്പോഴാണ് കാര്യങ്ങള്‍ കൂടുതല്‍ ഗ്രഹിക്കുവാന്‍ സാധിക്കുന്നത്. ശ്രോതാക്കള്‍ക്ക് മനസ്സിലാകുവാന്‍ പാകത്തിന് വളരെ ലളിതമായ ഭാഷയില്‍ വണക്കമാസ പുസ്തകത്തിന്റെ രൂപത്തില്‍ തന്നെയാണ് പ്രാര്‍ത്ഥനകള്‍ ക്രമീകരിച്ചിരിക്കുന്നത്. കുടുംബത്തോടൊപ്പം ഒരുമിച്ചിരുന്ന് പ്രാര്‍ത്ഥിക്കുവാനുള്ള അവസരമാണ് ഫാ. ബിനോയ് ഒരുക്കിയിരിക്കുന്നത്.
മെയ് മുപ്പത്തൊന്ന്, വണക്കമാസം വീടല്‍ വരെ മാതാവിന്റെ വണക്കമാസ പ്രാര്‍ത്ഥനകള്‍ മലയാളം യുകെയില്‍ പ്രസിദ്ധീകരിക്കുന്നതാണ്.
ഫാ. ബിനോയ് ആലപ്പാട്ട് തയ്യാറാക്കിയ മാതാവിന്റെ വണക്കമാസം ഇരുപത്തിരണ്ടാം ദിവസം ശ്രവിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക.
സ്പിരിച്വല്‍ ഡെസ്‌ക്ക്. മലയാളം യുകെ.
ക്രൈസ്തവര്‍ യേശുവിന്റെ സ്വര്‍ഗ്ഗാരോഹണ തിരുന്നാള്‍ ആഘോഷിച്ചു. ഈശോയുടെ സ്വര്‍ഗ്ഗാരോഹണം ക്രിസ്ത്യാനികള്‍ക്ക് നല്‍കുന്ന സന്ദേശം എന്താണ്? ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഈശോയുടെ സ്വര്‍ഗ്ഗാരോഹണ തിരുന്നാളില്‍ രൂപതയിലെ വിശ്വാസികളെ അഭിസംബോധന ചെയ്തു. ഈശോയുടെ മഹത്വം സ്വര്‍ഗ്ഗത്തിലും ഭൂമിയിലും നിറഞ്ഞ് നില്‍ക്കുകയാണ്. ഈശോ കുരിശില്‍ ഉയര്‍ത്തപ്പെട്ടപ്പോള്‍ പിശാച്, പാപം, മരണം, ലോകം എന്നിവ പരാചയപ്പെടുകയാണ് ചെയ്തത്. ഈശോയുടെ സ്വര്‍ഗ്ഗാരോഹണത്തിലൂടെ ശിരസ്സ് അനുഭവിച്ചുകൊണ്ടിരിക്കുന്ന മഹത്വം ശരീരം കൂടി അനുഭവിക്കാന്‍ പോവുകയാണ്. സമാധാനത്തിന്റെ ദൈവമാണ് ഇതെല്ലാം ചെയ്തു കൊണ്ടിരിക്കുന്നത്.
തിരുസഭയുടെ വാക്കും പ്രവര്‍ത്തിയും ഈശോയുടെ വാക്കും പ്രവര്‍ത്തിയുമാണെന്ന് സ്ഥിതീകരിക്കപ്പെടണം.
എപ്പോഴും സന്തോഷത്തോടെ ഇരിക്കുവിന്‍ എന്ന് പറയുന്ന രൂപതാധ്യക്ഷന്റെ സ്വര്‍ഗ്ഗാരോഹണ തിരുന്നാള്‍ സന്ദേശത്തിന്റെ പൂര്‍ണ്ണരൂപം കേള്‍ക്കാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക് ചെയ്യുക.
ഷിബു മാത്യൂ
ഈശോ മിശിഹായുടെ പരസ്യ ജീവിതത്തില്‍ പരിശുദ്ധ അമ്മ. മാതാവിന്റെ വണക്കമാസം ഇരുപത്തിയൊന്നാം ദിവസത്തില്‍ എത്തിയിരിക്കുകയാണ്. ഈ അവസരത്തില്‍ മിശിഹായുടെ പരസ്യ ജീവിതത്തില്‍ പരിശുദ്ധ അമ്മയ്ക്കുള്ള സ്ഥാനം പോലെ, നമ്മുടെ ജീവിതത്തിലും പരിശുദ്ധ അമ്മയുടെ സ്ഥാനം എന്താണ് എന്ന് വിശദീകരിക്കുകയാണ് ഫാ. ബിനോയ് ആലപ്പാട്ട് CMF. വായിക്കുന്നതിനേക്കാള്‍ കൂടുതല്‍ കേള്‍ക്കുമ്പോഴാണ് കാര്യങ്ങള്‍ കൂടുതല്‍ ഗ്രഹിക്കുവാന്‍ സാധിക്കുന്നത് എന്നാണ് ഫാ. ബിനോയിയുടെ അഭിപ്രായം. ശ്രോതാക്കള്‍ക്ക് മനസ്സിലാകുവാന്‍ പാകത്തിന് വളരെ ലളിതമായ ഭാഷയില്‍ വണക്കമാസ പുസ്തകത്തിന്റെ അതേ രൂപത്തില്‍ തന്നെയാണ് മാതാവിന്റെ വണക്കമാസം ഇരുപത്തിയൊന്നാം തീയതി അവതരിപ്പിച്ചിരിക്കുന്നത്.
ഗുജറാത്തിലെ ഗാന്ധിനഗര്‍ ഇടവകയില്‍ സീറോ മലബാര്‍ വിശ്വാസികള്‍ക്ക് വേണ്ടി സേവനമനിഷ്ഠിക്കുന്ന ഫാ. ബിനോയി ആലപ്പാട്ട് ക്ലരീഷ്യന്‍ മിഷിനറീസ് സഭാംഗമാണ്. കേരളത്തില്‍ കുട്ടനാട്ടിലെ തെക്കേക്കരയിലാണ് ഫാ. ബിനോയിയുടെ ജന്മദേശം. കരിസ്മാറ്റിക് ധ്യാനഗുരു കൂടിയാണദ്ദേഹം.
മരിയഭക്തി ആധുനിക തലമുറയിലും വളര്‍ത്തുക എന്ന ലക്ഷ്യവുമായി മലയാളം യുകെയുടെ സ്പിരിച്ച്വല്‍ ടീം ജന്മപാപമില്ലാതെ ഉത്ഭവിച്ച ശുദ്ധ മറിയമേ എന്ന തലക്കെട്ടില്‍ മെയ് ഒന്നു മുതല്‍ മാതാവിന്റെ വണക്കമാസം പ്രിയ വായനക്കാര്‍ക്കായി പ്രസിദ്ധീകരിച്ചു വരികയാണ്. വളരെ നല്ല പ്രതികരണമാണ് ഇതിനോടകം ലഭിച്ചുകൊണ്ടിരിക്കുന്നത്. പരിശുദ്ധ അമ്മയിലൂടെ ലഭിച്ച അനുഗ്രഹം വിശ്വാസികളുമായി പങ്കുവെയ്ക്കാന്‍ ബഹുമാനപ്പെട്ട വൈദീകര്‍ അടക്കം നിരവധിയാളുകള്‍ മലയാളം യുകെ സ്പിരിച്ച്വല്‍ ടീമിനോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു.
ഫാ. ബിനോയ് ആലപ്പാട്ട് തയ്യാറാക്കിയ മാതാവിന്റെ വണക്കമാസം ഇരുപത്തിയൊന്നാം തീയതി ശ്രവിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക.
ആനുകാലിക സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ലോകജനതയെ യേശുവിൽ ഐക്യപ്പെടുത്തുന്നതിനായി അഭിഷേകാഗ്നി കാത്തലിക്റ മിനിസ്ട്രിയുടെ നേതൃത്വത്തിൽ വ.ഫാ.സേവ്യർ ഖാൻ വട്ടായിലും സഹ വൈദികരും ശുശ്രൂഷകരും നയിക്കുന്ന പന്തക്കുസ്ത ഒരുക്ക ധ്യാനം “ഹോളി ഫയർ” മെയ് 21 ന് നാളെമുതൽ 30 വരെ പത്ത് ദിവസത്തേക്ക് ഓൺലൈനിൽ നടക്കും.
അഭിഷേകാഗ്നി മിനിസ്ട്രിയുടെ പ്രശസ്ത വചന പ്രഘോഷകരായ റവ.ഫാ.സോജി ഓലിക്കൽ , ഫാ. സാജു ഇലഞ്ഞിയിൽ , ഫാ.റെനി പുല്ലുകാലായിൽ , ഫാ.സാംസൺ മണ്ണൂർ ,ഫാ. ജോയ് ചെമ്പകശ്ശേരിൽ , ഫാ. ഷൈജു നടുവത്താനിയിൽ ,ഫാ.ഷിനോജ് കളരിക്കൽ,ഫാ.നോബിൾ തോട്ടത്തിൽ,ഫാ.ക്രിസ്റ്റോ തെക്കനാത്ത് ,സിസ്‌റ്റർ എയ്‌മി എമ്മാനുവേൽ എന്നിവർ വിവിധ ദിവസങ്ങളിലെ ശുശ്രൂഷകളിൽ വട്ടായിലച്ചനൊപ്പം പങ്കെടുക്കും.
AFCM GLOBAL MEDIA എന്ന യൂട്യൂബ് പേജിലും, ഫേസ് ബുക്ക് പേജിലും ശുശ്രൂഷ ലൈവ് ആയി കാണാവുന്നതാണ്.
മലയാളത്തിലുള്ള കൺവെൻഷൻ ഇന്ത്യൻ സമയം വൈകിട്ട് 4 മുതൽ 6 വരെയായിരിക്കും എല്ലാ ദിവസവും. യുകെ സമയം രാവിലെ 11.30 മുതൽ ഉച്ചയ്ക്ക് 1.30 വരെയും . ഇന്ത്യൻ സമയത്തിനു ആനുപാതികമായി വിവിധ രാജ്യങ്ങളിൽ സമയക്രമം വ്യത്യസ്തമായിരിക്കും.
രോഗ പീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട് അത്ഭുത അടയാളങ്ങളും , രോഗശാന്തിയും ജീവിത നവീകരണവും വഴിയായി പുതിയ പന്തക്കുസ്‌ഥാനുഭവം സാധ്യമാക്കുന്ന , വി. കുർബാന,വചന പ്രഘോഷണം, ആരാധന എന്നിവ ഉൾപ്പെടുന്ന ശുശ്രൂഷയിലേക്ക് അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്
സാജു വർഗീസ് 07809 827074.
സ്പിരിച്വല്‍ ടീം. മലയാളം യുകെ.
യാത്രയും പ്രവാസ ജീവിതവും പ്രത്യാഗമനവും പരി. കന്യകയ്ക്ക് വളരെ ദുഃഖമുളവാക്കി. എന്നുള്ളത് നിസ്തര്‍ക്കമാണ്. എങ്കിലും അവര്‍ ഈശോയോടുള്ള സ്‌നേഹത്തെപ്രതി അതിനെയെല്ലാം സഹര്‍ഷം സ്വാഗതം ചെയ്തു. പരിശുദ്ധ കന്യകയെ അനുകരിച്ച് നാം നമ്മുടെ ജീവിത ക്ലേശങ്ങളെ ക്ഷമാപൂര്‍വ്വമെങ്കിലും അഭിമുഖീകരിക്കുവാന്‍ പരിശ്രമിക്കണം. ദൈവത്തേയും സഹോദരങ്ങളെയും പഴിക്കാതെ ക്രൈസ്തവ മായ ധീരതയോടും പ്രത്യാശയോടും കൂടി സഹനത്തെ അഭിമുഖീകരിക്കേണ്ടതാണ്.
പ്രാര്‍ത്ഥന.
ദൈവമായ പരിശുദ്ധ കന്യാമറിയമേ, ഈജിപ്തിലേയ്ക്കുള്ള പ്രയാണത്തില്‍ അവിടുന്നും അങ്ങേ വിരക്ത ഭര്‍ത്താവായ മാര്‍ യൗസേപ്പും ഉണ്ണിമിശിഹായും അനേകം യാതനകള്‍ അനുഭവിക്കേണ്ടി വന്നല്ലോ എങ്കിലും അതെല്ലാം ദൈവതിരുമനസ്സിനു വിധേയമായി സന്തോഷപൂര്‍വ്വം സഹിച്ച് ഞങ്ങളുടെ ജീവിതത്തില്‍ ഞങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളും ക്ലേശങ്ങളും ക്ഷമാപൂര്‍വ്വം അഭിമുഖീകരിച്ച് സ്വര്‍ഗ്ഗരാജ്യത്തില്‍ എത്തിച്ചേരുവാനുള്ള അനുഗ്രഹം പ്രാപിച്ചു തരണമേ. അങ്ങ് ജീവിച്ചതും പ്രവര്‍ത്തിച്ചതും ഈശോയ്ക്കു വേണ്ടിയായിരുന്നു. അതുപോലെ ഞങ്ങളും എല്ലാ കാര്യങ്ങളും ഈശോയ്ക്കു വേണ്ടി ചെയ്യുവാനും സഹിക്കുവാനും ഞങ്ങളെ പ്രാപ്തരാക്കണമേ…
സുകൃതജപം.
വിനയത്തിന്റെ മാതൃകയായ കന്യകാ മാതാവേ.. ഞങ്ങളെ വിനയം പഠിപ്പിക്കണമേ…
സ്പിരിച്വല്‍ ടീം. മലയാളം യുകെ.
ദൈവശാസ്ത്രത്തില്‍ കന്യകാത്വം ഒരു സുകൃതമാണ്. പരിശുദ്ധ കന്യകയുടെ കന്യാത്വമാണ് ലോക പരിത്രാതാവിനെ ജനിപ്പിച്ചത്. അതിനാല്‍ കന്യാത്വം ആദ്ധ്യാത്മിക ജനനത്തിന്റെ ഉറവിടമായി. പ. കന്യകയുടെ കന്യാത്വത്തിന്റെ കാന്തിപ്രചുരിമയ്ക്ക് യാതൊരു കോട്ടവും തട്ടാതെയാണ് മിശിഹാ ജനിച്ചത്.
ഇന്ന് ലൈംഗികാതിപ്രസരവാദവും ലൈംഗീകാ രാജകത്വവും ശക്തി പ്രാപിച്ചു വരുന്ന
ഈയവസരത്തില്‍ പരിശുദ്ധ കന്യകയുടെ മാതൃക നമുക്ക് ആത്മശരീര വിശുദ്ധിയൊടു കൂടി ജീവിക്കുവാന്‍ പ്രചോദനമരുളണം. ഓരോ ജീവിതാന്തസ്സിലുള്ളവരും അവരവരുടെ ജീവിതാന്തസ്സിനനുസരണമായ ശുദ്ധത പാലിക്കണം. പരിശുദ്ധ കന്യകയുടെ നേരെയുള്ള ഭക്തി ശുദ്ധതയുടെ ഏറ്റവും സുനിശ്ചിതമായ അടയാളമാണ്. ഹൃദയശുദ്ധിയുള്ളവര്‍ ഭാഗ്യവാന്മാര്‍ എന്തെന്നാല്‍ അവര്‍ ദൈവത്തെ കാണും. ശുദ്ധത പാലിക്കുന്നവരെ പരിശുദ്ധ കന്യകയും ഈശോയും സ്‌നേഹിക്കുന്നു.
പ്രാര്‍ത്ഥന.
പരിശുദ്ധ കന്യകയെ, അങ്ങു അവിടുത്തെ കന്യാ വൃതത്തെ ഏറ്റവും വിലമതിച്ചിരിക്കുന്നു. ദൈവമാതൃത്വം അങ്ങേയ്ക്ക് നല്‍കിയ അവസരത്തില്‍ പോലും അവിടുന്ന് അതിനെ വളരെ സ്‌നേഹിച്ചിരുന്നു എന്ന് വ്യക്തമാക്കി. ഞങ്ങള്‍ ആത്മ ശരീര വിശുദ്ധിയോടു കൂടി ജീവിക്കുവാനുള്ള അനുഗ്രഹം നല്‍കണമേ. ഇന്ന് അനേകര്‍ തങ്ങളുടെ ആത്മ നൈര്‍മ്മല്യത്തെ കളങ്കപ്പെടുത്തി ജീവിക്കുന്നു. അവര്‍ക്കെല്ലാവര്‍ക്കും മാനസാന്തരത്തിനുള്ള പ്രചോദനം ലഭിക്കട്ടെ.
കന്യാംബികയെ, അങ്ങാണല്ലോ എല്ലാവര്‍ക്കും ഹൃദയശുദ്ധതയോടുള്ള സ്‌നേഹം നല്‍കുന്നത്. ഞങ്ങളും അതിനെ വിലമതിക്കുവാനുള്ള ജ്ഞാനം പ്രദാനം ചെയ്യണമേ.
സുകൃതജപം
കളങ്കരഹിതയായ കന്യകയെ, നിഷ്‌കളങ്കരായി ജീവിക്കുവാന്‍ ഞങ്ങളെ അനുഗ്രഹിക്കണമെ.
സ്പിരിച്വല്‍ ടീം. മലയാളം യുകെ.
പരിശുദ്ധ കന്യക അവളുടെ ദിവ്യസുതന്റെ പീഠാനുഭവങ്ങളോട് എത്രമാത്രം ബന്ധപ്പെട്ടിരിക്കുന്നു എന്ന വസ്തുത വ്യക്തമാക്കുന്നവയാണ് ശിമയോന്റെ വചസ്സുകള്‍. അവര്‍ ദൈവാലയത്തില്‍ ഈശോയെ സമര്‍പ്പിച്ചപ്പോള്‍ മനുഷ്യകുല പരിത്രാണാര്‍ത്ഥം ഒരിക്കല്‍ കാല്‍വരിയില്‍ സമര്‍പ്പിക്കുവാനിരുന്ന മഹായജ്ഞത്തെ മുന്‍കൂട്ടി കണ്ടിരിക്കണം. ദൈവം നമുക്ക് സന്താനങ്ങളെ നല്‍കുന്നത് അവരെ നല്ലവരായി വളര്‍ത്തി ദൈവത്തിന് സമര്‍പ്പിക്കുന്നതിനാണ്. കുട്ടികളുടെ നല്ല വളര്‍ത്തലിലും സ്വഭാവ രൂപവല്‍ക്കരണത്തിലും കത്തോലിക്കാ വിശ്വാസത്തിലും മാതാപിതാക്കന്മാര്‍ എത്ര മാത്രം ശ്രദ്ധ ചെലുത്തുന്നുണ്ട്. അവരുടെ ആത്മരക്ഷയിലുള്ള ഉത്തരവാദിത്വം വിസ്മരിക്കരുത്.
പ്രാര്‍ത്ഥന.
മൂശയുടെ നിയമങ്ങള്‍ക്ക് വിധേയമായി ഞങ്ങള്‍ക്ക് നിയമാനുഷ്ഠാനത്തിന് മാതൃക നല്കിയ പരിശുദ്ധ കന്യകയെ, ദൈവീക നിയമങ്ങളും സഭയുടെ നിയമങ്ങളും അന്യൂനം പാലിക്കുവാന്‍ വേണ്ട അനുഗ്രഹം ഞങ്ങള്‍ക്ക് നല്കണമേ. അങ്ങേ ദിവ്യകുമാരനെ ദേവാലയത്തില്‍ കാഴ്ചവെച്ചു കൊണ്ട് ലോക രക്ഷയ്ക്കായി അങ്ങേ പുത്രന് സമര്‍പ്പിക്കുന്നതിനുള്ള സന്നദ്ധത പ്രകടമാക്കി. ദിവ്യ മാതാവേ, ഞങ്ങള്‍ അങ്ങേ ദിവ്യസുതനേയും അങ്ങയേയും സ്‌നേഹിച്ചു കൊണ്ട് വിശ്വസ്തതാപുര്‍വ്വം ജീവിക്കുവാനുള്ള അനുഗ്രഹം പ്രാപിച്ചു തരണമേ. ഞങ്ങള്‍ മഹാമനസ്‌കതയും സ്‌നേഹവുമുള്ളവരായി തീരുന്നതിന് അങ്ങേ മാതൃക പ്രചോദനമരുളട്ടെ.
സുകൃതജപം.
മറിയമേ സ്വസ്തി! നാഥേ സ്വസ്തി! സമുദ്ര താരമേ സ്വസ്തി!
സ്പിരിച്ച്വല്‍ ടീം. മലയാളം യുകെ.
ഈശോയുടെ സ്വര്‍ഗ്ഗാരോഹണ തിരുന്നാളിന് ഇനി നാല് ദിവസം. ആത്മീയമായി ഒരുങ്ങാന്‍ അഭ്യര്‍ത്ഥിച്ച് ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാദ്ധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍. ഉയിര്‍പ്പിലെ ആറാം ഞായറാഴ്ചയില്‍ രൂപതയിലെ വിശ്വാസികള്‍ക്കായി നല്‍കിയ സന്ദേശത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഞായറാഴ്ച ആചരണത്തിലൂടെയാണ് തിരുസഭ അതിന്റെ ദൗത്യം പൂര്‍ണ്ണമായും നിര്‍വ്വഹിക്കുക. തിരുസഭയുടെ ദൗത്യം സഭയുടെ ശിരസ്സായ ഈശോയുടെ ദൗത്യമാണ്. അതില്‍ നമ്മളും പങ്കാളികളാകണം. സ്വര്‍ഗ്ഗാരോഹണ തിരുന്നാളിനായിട്ട് ഒരുങ്ങുന്ന ദിവസങ്ങളാണിത്. വരുന്ന വ്യാഴാഴ്ചയാണ് സ്വര്‍ഗ്ഗാരോഹണ തിരുന്നാള്‍. അതിനുള്ള ഒരുക്കമായി, വചനം നമൃദ്ധമായി ഒഴുകപ്പെടണം. വചനത്താല്‍ നമ്മള്‍ കഴുകപ്പെടണം. പത്രോസിന് ഈശോ നല്കിയ പാഠമായിരിക്കണം നമുക്ക് പാഠമാകേണ്ടത്. ‘ദൈവം വിശുദ്ധീകരിച്ചതിനെ നീ മലിനമായി കാണരുത്’. സഭാംഗങ്ങള്‍ ഇത് ഗ്രഹിക്കണം. എനിക്ക് ജീവിക്കാനുള്ള അവകാശമുള്ളതുപോലെ ഓരോ മനുഷ്യനും അവകാശമുണ്ട്. ക്രിസ്ത്യാനികളായ നമ്മള്‍ അത് മറക്കാന്‍ പാടില്ല.
അഭിവന്ദ്യ പിതാവിന്റെ പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം ചുവടെ കൊടുക്കുന്നു.

റവ. ഫാ. ഹാപ്പി ജേക്കബ്ബ്
സ്പിരിച്വല്‍ ടീം. മലയാളം യുകെ.
വേദനിക്കുന്ന മനസ്സുകള്‍ക്ക് അല്പം ആശ്വാസം പകരാന്‍ തക്കവണ്ണം മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസന മെത്രാപ്പൊലീത്ത അഭിവന്ദ്യ ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് തിരുമേനിയും വൈദീകരും വിശ്വാസികളും പ്രാര്‍ത്ഥനയ്ക്കായി ഒരുമിക്കുകയാണ്. യുകെ സമയം ഞായറാഴ്ച വൈകുന്നേരം അഞ്ച് മണിക്കാണ് ഈ പ്രാര്‍ത്ഥനായജ്ഞം സൂമില്‍ ഒരുക്കിയിരിക്കുന്നത്. ഈ പ്രാര്‍ത്ഥനാ യജ്ഞത്തില്‍ പങ്കു ചേര്‍ന്ന് രോഗികള്‍ക്കും അവരെ ശുശ്രൂഷിക്കുന്നവര്‍ക്കുമായി പ്രാര്‍ത്ഥിക്കാന്‍ ആഗോളതലത്തിലുള്ള എല്ലാ വിശ്വാസികളോടുമായി ഭദ്രാസന സെക്രട്ടറി റവ. ഫാ. ഹാപ്പി ജേക്കബ് അഭ്യര്‍ത്ഥിക്കുകയാണ്.
പ്രാര്‍ത്ഥനായജ്ഞത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
