Spiritual

ബര്‍മിങ്ഹാം: സെഹിയോന്‍ യു.കെ ഡയറക്ടര്‍ റവ. ഫാ.സോജി ഓലിക്കല്‍ നയിക്കുന്ന രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ 11ന് ബര്‍മിങ്ഹാം ബഥേല്‍ സെന്ററില്‍ നടക്കും. പരിശുദ്ധ ദൈവമാതാവിനോടുള്ള ഭയഭക്തി ബഹുമാനത്തോടൊപ്പം പ്രത്യേക വണക്കവും ഒരുമിക്കുന്ന മെയ് മാസത്തില്‍ ആയിരങ്ങള്‍ക്ക് യേശുവില്‍ പുതുജീവനേകുന്ന രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷനായി ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കലും എത്തിച്ചേരും.

സെഹിയോന്‍ യു.കെയുടെ പ്രശസ്ത ആത്മീയ രോഗശാന്തി ശുശ്രൂഷകന്‍ ബ്രദര്‍ സെബാസ്റ്റ്യന്‍ സെയില്‍സ്, വചന പ്രഘോഷകനും അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രി ഇന്റര്‍ നാഷണല്‍ കോ ഓര്‍ഡിനേറ്ററുമായ ബ്രദര്‍ ഷിബു കുര്യന്‍, ഷീന ട്രാന്റണ്‍ എന്നിവരും വചനവേദിയിലെത്തുന്ന കണ്‍വെന്‍ഷനില്‍ വിശ്വാസികള്‍ക്ക് അനുഗ്രഹവര്‍ഷത്തിനായി ബഥേല്‍ സെന്റര്‍ ഒരുങ്ങുകയാണ്. ഫാ. സോജി ഓലിക്കലിന്റെ നേതൃത്വത്തില്‍ നടക്കുന്ന കണ്‍വെന്‍ഷന്‍ പ്രത്യേക മരിയന്‍ റാലിയോടെ രാവിലെ 8ന് ആരംഭിച്ച് വൈകിട്ട് 4ന് സമാപിക്കും.

ഏറെ പുതുമകളോടെ ഇത്തവണയും കുട്ടികള്‍ക്കായി പ്രത്യേക ശുശ്രൂഷകള്‍ ഉണ്ടായിരിക്കും. കിങ്ഡം റെവലേറ്റര്‍, ലിറ്റില്‍ ഇവാഞ്ചലിസ്‌റ് എന്നീ കുട്ടികള്‍ക്കായുള്ള പ്രസിദ്ധീകരണങ്ങളും കണ്‍വെന്‍ഷനില്‍ ലഭ്യമാണ്. വര്‍ദ്ധിത കൃപയോടെ യേശുവില്‍ ഉണരാന്‍ പുതിയ ശുശ്രൂഷകളുമായി യുവതീ യുവാക്കളും രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷനായി തയ്യാറെടുക്കുകയാണ്. പ്രകടമായ അത്ഭുതങ്ങളും ദൈവിക അടയാളങ്ങളും, വിടുതലും സൗഖ്യവുമായി വ്യക്തികളിലും കുടുംബങ്ങളിലും ഈ കണ്‍വെന്‍ഷനിലൂടെ സാധ്യമാകുന്നു എന്നതിന് ഓരോതവണയും പങ്കുവെക്കപ്പെടുന്ന നിരവധി വ്യത്യസ്തമാര്‍ന്ന അനുഭവ സാക്ഷ്യങ്ങള്‍ തെളിവാകുന്നു.

കഴിഞ്ഞ അനേക വര്‍ഷങ്ങളായി കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും വിശ്വാസ ജീവിതത്തില്‍ വളരാനുതകുന്ന ക്രിസ്തീയ ജീവിതമൂല്യങ്ങള്‍ വിവിധ ശുശ്രൂഷകളിലൂടെ പകര്‍ന്നു നല്‍കാന്‍ സാധിക്കുന്നത് രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്റെ പ്രധാന സവിശേഷതയാണ്. കുട്ടികള്‍ക്കായി ഓരോ തവണയും ഇംഗ്ലീഷില്‍ പ്രത്യേക കണ്‍വെന്‍ഷന്‍ തന്നെ നടക്കുന്നു. അനേകം കുട്ടികളും കൗമാരപ്രായക്കാരുമാണ് ഓരോ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനിലും മാതാപിതാക്കളോടോ മറ്റ് മുതിര്‍ന്നവര്‍ക്കൊപ്പമോ യു.കെയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നായി എത്തിക്കൊണ്ടിരിക്കുന്നത്. കിംങ്ഡം റവലേറ്റര്‍ എന്ന കുട്ടികള്‍ക്കായുള്ള മാസിക ഓരോരുത്തര്‍ക്കും സൗജന്യമായി നല്‍കിവരുന്നു.

രണ്ടു വേദികളിലായി ഒരേസമയം ഇംഗ്ലീഷിലും മലയാളത്തിലും നടക്കുന്ന കണ്‍വെന്‍ഷനില്‍ കടന്നുവരുന്ന ഏതൊരാള്‍ക്കും മലയാളത്തിലും ഇംഗ്ലീഷിലും, മറ്റു ഭാഷകളിലും കുമ്പസാരിക്കുന്നതിനും സ്പിരിച്വല്‍ ഷെയറിംങ്ങിനുമുള്ള സൗകര്യം ഉണ്ടായിരിക്കും. വിവിധ പ്രായക്കാരായ ആളുകള്‍ക്ക് ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ബൈബിള്‍, പ്രാര്‍ത്ഥനാ പുസ്തകങ്ങള്‍, മറ്റ് പ്രസിദ്ധീകരണങ്ങള്‍ എന്നിവ കണ്‍വെന്‍ഷന്‍ സെന്ററില്‍ ലഭ്യമാണ്.
കണ്‍വെന്‍ഷന്റെ ആത്മീയ വിജയത്തിനായി പ്രാര്‍ത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോന്‍ കുടുംബവും യേശുനാമത്തില്‍ മുഴുവനാളുകളെയും മെയ് 11ന് രണ്ടാം ശനിയാഴ്ച ബര്‍മിംങ്ഹാം ബഥേല്‍ സെന്ററിലേക്ക് ക്ഷണിക്കുന്നു.

വിലാസം:
ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍
കെല്‍വിന്‍ വേ
വെസ്റ്റ് ബ്രോംവിച്ച്
ബര്‍മിംങ്ഹാം.( Near J1 of the M5)
B70 7JW.

കൂടുതല്‍ വിവരങ്ങള്‍ക്ക്;
ജോണ്‍സണ്‍: 07506810177
ഷാജി: 07878149670.
അനീഷ്: 07760254700
ബിജുമോന്‍ മാത്യു: 07515 368239

Sandwell and Dudley ട്രെയിന്‍ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് യു.കെയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നും ഏര്‍പ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപ്പറ്റിയുള്ള പൊതുവിവരങ്ങള്‍ക്ക്;

ടോമി ചെമ്പോട്ടിക്കല്‍: 07737935424.
ബിജു എബ്രഹാം: 07859 890267

സീറോ മലബാര്‍ സഭ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയിലെ ലണ്ടന്‍ റീജിയനിലുള്ള മിഷനുകളിലെ കൈക്കാരന്മാര്‍ക്കും കമ്മറ്റി അംഗങ്ങള്‍ക്കും സണ്‍ഡേ സ്‌കൂള്‍ ടീച്ചേഴ്‌സിനും വേണ്ടിയുള്ള സെയിഫ് ഗാര്‍ഡിഗ് അവയര്‍നസ് സെമിനാര്‍.

വല്‍ത്തോംസ്റ്റോയിലെ ഔവര്‍ ലേഡി & സെ.ജോര്‍ജ്ജ് പള്ളിയില്‍ വെച്ച് നടക്കുന്ന സെമിനാര്‍ സീറോ മലബാര്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയിലെ സെയിഫ് ഗാര്‍ഡിംഗ് കോര്‍ഡിനേറ്ററായ ടോമി സെബാസ്റ്റ്യന്‍ നയിക്കുന്നതായിരിക്കും. മെയ് മാസം 4-ാം തീയതി ശനിയാഴ്ച (മറ്റന്നാള്‍) 11:00AM മുതല്‍ 2:00PM വരെയാണ് സെമിനാര്‍ ക്രമീകരിച്ചിരിക്കുന്നത്.

ഈ സെമിനാറില്‍ പങ്കെടുക്കുവാന്‍ എല്ലാവരെയും ഒത്തിരി സ്‌നേഹത്തോടെ സ്വാഗതം ചെയ്യുന്നതായി ലണ്ടന്‍ റീജിയന്‍ കോ-ഓര്‍ഡിനേറ്റര്‍ റവ. ഫാ. സെബാസ്റ്റ്യന്‍ ചാമക്കാലായും സെന്റ് മേരീസ് & ബ്ലസ്സഡ് കുഞ്ഞച്ചന്‍, സെന്റ് മോനിക്കാ മിഷനുകളുടെയും പ്രീസ്റ്റ് ഇന്‍ചാര്‍ജായ റവ.ഫാ. ജോസ് അന്ത്യാകുളം MCBSഉം അറിയിച്ചു.

ഫാ. ബിജു കുന്നയ്ക്കാട്ട് PRO

പ്രെസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ ഫെബ്രുവരി 22 മുതല്‍ ഏപ്രില്‍ 28 വരെ ഇടവക, മിഷന്‍, പ്രോപോസ്ഡ് മിഷന്‍ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലായി നടന്നു വരികയായിരുന്ന ‘ഗ്രാന്‍ഡ് മിഷന്‍ 2019’ സമാപിച്ചു. കഴിഞ്ഞ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലായി കാര്‍ഡിഫില്‍ റെവ. ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ നയിച്ച ധ്യാനത്തോടെയാണ് ഗ്രാന്‍ഡ് മിഷന് സമാപനമായത്. ഗ്രാന്‍ഡ് മിഷന്‍ നടന്ന 67 സ്ഥലങ്ങളിലും രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ എത്തി വചനസന്ദേശം നല്‍കിയിരുന്നു.

സുവിശേഷ പ്രഘോഷണം പ്രധാന ദൗത്യമായി സ്വീകരിച്ചിരിക്കുന്ന തിരുസ്സഭ, സുവിശേഷത്തിന്റെ ചൈതന്യത്താല്‍ നവീകരിക്കപ്പെടുകയും വിശുദ്ധീകരിക്കപ്പെടുകയും ചെയ്യപ്പെടണം എന്ന ലക്ഷ്യം മുന്‍നിറുത്തിയാണ് ഒരു പുതിയ പ്രേഷിത മുന്നേറ്റത്തിനായി 2019 ലെ വലിയനോമ്പിനോടനുബന്ധിച്ചു ഗ്രാന്‍ഡ് മിഷന്‍ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ നടത്തിയത്. കേരള കത്തോലിക്കാ സഭയിലെ പ്രശസ്ത വചനപ്രഘോഷകരായ റവ. ഫാ. ജോര്‍ജ്ജ് പനയ്ക്കല്‍ വി. സി., റവ. ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍, റവ. ഡോ. ആന്റണി ചുണ്ടലിക്കാട്ട്, റവ. ഫാ. സോജി ഓലിക്കല്‍, റവ. ഫാ. ജോസഫ് എടാട്ട് വി. സി., റവ. ഫാ. കുര്യന്‍ കാരിക്കല്‍ എം. എസ്. എഫ്. എസ്., റവ. ഫാ. പോള്‍ പാറേക്കാട്ടില്‍ വി. സി., റവ ഫാ ടോമി എടാട്ട്, റവ. ഫാ. തോമസ് ഒലിക്കരോട്ട്, റവ. ഫാ. ആന്‍ണി പറങ്കിമാലില്‍ വി. സി., റവ. ഫാ. ജോസ് പള്ളിയില്‍ വി. സി., റവ. ഫാ. ജിന്‍സണ്‍ മുട്ടത്തുകുന്നേല്‍ ഒ. എഫ്. എം. ക്യാപ്പ്., റവ ഫാ റോബര്‍ട്ട് കണ്ണന്താനം, ബ്രദര്‍ തോമസ് പോള്‍, ബ്രദര്‍ സന്തോഷ് ടി., ബ്രദര്‍ സന്തോഷ് കരുമാത്ര, ബ്രദര്‍ റെജി കൊട്ടാരം, ബ്രദര്‍ സെബാസ്റ്റ്യന്‍ താന്നിക്കല്‍, ബ്രദര്‍ ഡൊമിനിക് പി. ഡി., ബ്രദര്‍ റ്റോബി മണിമലയത്ത് തുടങ്ങിയവരാണ് ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ വിവിധ സ്ഥലങ്ങളില്‍ ഗ്രാന്‍ഡ് മിഷന് നേതൃത്വം നല്‍കി വചനസന്ദേശം പകര്‍ന്നത്.

ഗ്രാന്‍ഡ് മിഷന് മുന്നോടിയായി പരിശീലനം സിദ്ധിച്ച അല്മായ പ്രേഷിതര്‍ ഭവനങ്ങള്‍ സന്ദര്‍ശിച്ചു എല്ലാവരെയും ധ്യാനത്തിലേക്കു പ്രത്യേകമായി ക്ഷണിക്കുന്നതിനായി ‘ഹോം മിഷന്‍’ പ്രോഗ്രാമും സംഘടിപ്പിച്ചിരുന്നു. ഗ്രാന്‍ഡ് മിഷന്‍ ധ്യാനത്തോടനുബന്ധിച്ചു കുമ്പസാരത്തിന് സൗകര്യമേര്‍പ്പെടുത്തിയിരുന്നു. വിശുദ്ധ പോള്‍ ആറാമന്‍ മാര്‍പാപ്പ ഇറ്റലിയിലെ മിലാന്‍ ആര്‍ച്ചുബിഷപ്പായിരിക്കെ 1957 ലാണ് വചനത്തിലൂന്നിയ ഇടവക നവീകരണ പദ്ധതിയായി ‘ഗ്രാന്‍ഡ് മിഷന്‍’ ആദ്യമായി ആവിഷ്‌കരിച്ചത്. ഏതാനും ചിത്രങ്ങള്‍ ചുവടെ:

ബിജോ തോമസ് അടവിച്ചിറ

കുട്ടനാട് പുളിങ്കുന്നിൽ വാളംപറമ്പിൽ തോമസ് ഷേർളി ദമ്പതികൾ മാസങ്ങൾക്കു മുൻപ് ലോകമെമ്പാടുമുള്ള മലയാളികൾക്ക് സുപരിചിതമായ മുഖം. മരണ ദുരന്ത മുഖത്ത് നിന്നും ജീവിതത്തിലേക്ക് നീന്തി കയറിയവർ. കേരളത്തെയും കുട്ടനാടിനെയും അക്ഷരാർത്ഥത്തിൽ മുക്കി കളഞ്ഞ പ്രകൃതി ദുരിതത്തിന്റെ നേർ സാക്ഷികൾ. കുട്ടനാട് പുളിങ്കുന്നിൽ നിന്നും ഗര്ഭാവസ്ഥയിലുള്ള പ്രിയതമയേയും കൊണ്ട് ഭാഗ്യവും കൂടെ മനുഷ്യനൻമ്മയും ദൈവാനുഗ്രഹവും കൊണ്ട് രക്ഷപ്പെട്ടു ദുരന്ത മുഖത്ത് ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയ കുടുംബം. ദുരന്ത മുഖത്തുനിന്നും തങ്ങളെ രക്ഷിച്ചവരെ നന്ദിയോടെ ഓർക്കുന്നതിനൊപ്പം എല്ലാറ്റിനും ഉപരി ദൈവത്തിന്റെ അഗാതമായ കരുതലും സ്‌നേഹവും തങ്ങളുടെ രക്ഷപ്പെടിലിന് വഴിയൊരുക്കി എന്ന് ആ ദമ്പതികൾ വിശ്വസിക്കുന്നു.

ദൈവത്തെ സ്തുതിച്ചു കൊണ്ട് ദമ്പതികൾ ആദ്യമായി പുറത്തിറക്കിയ ഗാനം ജനങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. പിന്തുണ നൽകിയ നാട്ടുകാർക്കും സുഹൃത്തുക്കൾക്കും ഒപ്പം പിന്നിൽ പ്രവർത്തിച്ച അണിയറ പ്രവർത്തകർക്കും നന്ദിയറിപ്പിച്ചു തോമസ് ആന്റണി എഴുതിയ വരികൾക്ക് മ്യൂസിക് ചെയ്തു പാടിയത് പ്രിയതമയായ ഷെർളി ആണ്. ആദ്യമായി പുറത്തിറിക്കിയ ആൽബം എങ്കിലും തോമസിന്റെ മനോഹരമായ വരികളും അതിനു ഒത്ത ഈണവും കൊടുത്തു ഷേർളി അതിമനോഹരമായി പാടിയിരിക്കുന്നു.

നാവിൽ അലിയും സ്‌നേഹമായ് ..! എൻ ഹൃദയത്തിൽ വാഴുവാൻ എന്ന് തുടങ്ങുന്ന മനോഹര ഗാനം.

തോമസ് ഷേർളി ദമ്പതികൾക്ക് പ്രളയത്തിൽ പിറന്ന ഇരട്ടക്കുട്ടികൾ ഉൾപ്പെടെ മുന്ന് മക്കൾ . മൂത്തയാൾ സാമുവൽ ഇരട്ടക്കുട്ടികൾ ഡാനിയേലും പെൺകുട്ടി അഭിഗലും. എന്റെയും പ്രിയ സുഹൃത്തായ തോമസിനും കുടുംബത്തിനും എല്ലാ വിധ ആശംസകളും നേരുന്നു

 

conduct ; thomas antony

 velamparambil

 pulinkunnu po, pulinkunnu

pin 688504

mobil: 9745245141

വാല്‍തംസ്റ്റോ: ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വല്‍തംസ്റ്റോയിലെ (ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍) 03/05/2019 ആദ്യ വെള്ളിയാഴ്ച നൈറ്റ് വിജില്‍ ഉണ്ടായിരിക്കുന്നതാണ്. രാത്രി 10pm മുതല്‍ 1:00am വരെയുള്ള നൈറ്റ് വിജിലിന് ഫാ. ജോസ് അന്ത്യാകുളം നേതൃത്വം വഹിക്കും.

മെയ് മാസം പരിശുദ്ധ അമ്മയുടെ പ്രത്യേക വണക്കത്തിനായി തിരുസഭ നല്‍കിയിരിക്കുന്നു. പരിശുദ്ധ ദൈവമാതാവിന്റെ മാധ്യസ്ഥം തേടുവാനും നമുക്കായി വി.കുര്‍ബ്ബാന ആയി തീര്‍ന്ന ഈശോയുടെ സ്‌നേഹം ദിവ്യബലിയില്‍ ആവോളം നുകരുവാനും ഈ രാത്രിയുടെ യാമങ്ങള്‍ നമുക്ക് വിനിയോഗിക്കാം.

പള്ളിയുടെ വിലാസം:
Our Lady and St.George Church,
132 Shernhall Street,
Walthamstow, E17 9HU

തിരുക്കര്‍മ്മളില്‍ പങ്കെടുത്ത് ആത്മീയവും, ഭൗതീകവും, ശാരീരികവുമായ അനവധി അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിനായി ഈ ശുശ്രൂഷകളിലേക്ക് ഒത്തിരി സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നതായി സെ.മേരീസ് & ബ്ലസ്സഡ് കുഞ്ഞച്ചന്‍ മിഷന്റെ പ്രീസ്റ്റ് ഇന്‍ചാര്‍ജ് ഫാ.ജോസ് അന്ത്യാംകുളം MCBS അറിയിച്ചു.

വാറ്റ്‌ഫോര്‍ഡില്‍ മേയ് 3 വെള്ളിയാഴ്ച്ച വൈകിട്ടു 6.30ന് സംഗീത സായാഹ്നം ഡോക്ടര്‍ ബ്ലസ്സന്‍ & ഡന്‍സില്‍ വില്‍സ്സന്‍ ടീമിന്റെ നേതൃത്വത്തിലാണ് പരിപാടി നടത്തപ്പെടുന്നത്. കേരളത്തില്‍ നിന്നും വന്നിരിക്കുന്ന ഡോക്ടര്‍ ബ്ലസ്സന്‍ മേമന ക്രിസ്തീയ ലോകത്തില്‍ അനേക ഗാനങ്ങള്‍ രചിക്കുകയും, പാട്ടുകള്‍ക്കു ഈണം നല്‍കുകയും ചെയ്തിട്ടുള്ള വ്യക്തിയാണ്. നല്ലൊരു ഗായകന്‍ കൂടിയായി ഇദ്ദേഹം ഇന്ത്യ ഉള്‍പ്പെടെയുള്ള അനേക രാജ്യങ്ങളില്‍ നടക്കുന്ന കണ്‍വെന്‍ഷന്‍ യോഗങ്ങളില്‍ ആരാധനയ്ക്ക് നേതൃത്വം കൊടുക്കുകയും ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്കു ബന്ധപ്പെടുക
ജോണ്‍സണ്‍ ജോര്‍ജ്ജു: 07852304150
ഹൈന്‍സില്‍ ജോര്‍ജ്ജു: 07985581109
പ്രിന്‍സ് യോഹന്നാന്‍: 07404821143

വിലാസം
Trinity Methodist Church,
Whippendle Road,
WD187NN,
Watford, Hertfordshire.

പ്രവേശനം സൗജന്യമാണ്.

ന്യൂസ് ഡെസ്‌ക്

ബ്രിട്ടണില്‍ ചാരിറ്റിയായി രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തിക്കുന്ന കാത്തലിക് സീറോ മലബാര്‍ എപ്പാര്‍ക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടണ്‍ അതിന്റെ ആദ്യ സാമ്പത്തിക വര്‍ഷത്തെ അക്കൗണ്ട് ചാരിറ്റി കമ്മീഷനില്‍ പ്രസിദ്ധീകരിച്ചു. മറ്റു സഭകള്‍ക്ക് മാതൃകയാക്കാവുന്ന സുതാര്യമായ പ്രവര്‍ത്തനമാണ് എപ്പാര്‍ക്കി കാഴ്ചവയ്ക്കുന്നത്. കൃത്യതയോടെ സുതാര്യമായ രീതിയില്‍ ഉത്തരവാദിത്വപൂര്‍ണമായ പ്രവര്‍ത്തനം നടത്തണമെന്ന് എപ്പാര്‍ക്കിയുടെ ഫിനാന്‍സ് കൗണ്‍സില്‍ ഗൈഡ് ലൈന്‍ പുറപ്പെടുവിച്ചുകൊണ്ട് 2018 മാര്‍ച്ച് 19 ലെ സര്‍ക്കുലറിലൂടെ സീറോ മലബാര്‍ എപ്പാര്‍ക്കിയുടെ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നിര്‍ദ്ദേശിച്ചിരുന്നു.

ചാരിറ്റി കമ്മീഷനില്‍ 1173537 നമ്പരായി രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്ന കാത്തലിക് സീറോ മലബാര്‍ എപ്പാര്‍ക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന് നിലവില്‍ നാല് ട്രസ്റ്റിമാരാണുള്ളത്. ബിഷപ്പ് ബെന്നി മാത്യു (മാര്‍ ജോസഫ് സ്രാമ്പിക്കല്‍), റവ. മാത്യു ജേക്കബ്, റവ. സജിമോന്‍ കുരിയാക്കോസ്, റവ. തോമസ് പാറയടിയില്‍ തോമസ് എന്നിവരാണ് ട്രസ്റ്റിമാര്‍. 2018 ജൂണ്‍ 30 വരെയുള്ള സാമ്പത്തിക വിവരങ്ങളാണ് ചാരിറ്റി കമ്മീഷന് സമര്‍പ്പിച്ചത്. ഇതനുസരിച്ച് 839,903 പൗണ്ടാണ് വരുമാനമായി ലഭിച്ചത്. 800 വോളണ്ടിയര്‍മാരും ഒരു സ്റ്റാഫും ഉള്ള ചാരിറ്റിയ്ക്ക് സ്വന്തം ഉപയോഗത്തിനായുള്ള സ്ഥാവരജംഗമ വസ്തുക്കളുടെ മൂല്യമായി 252,397 പൗണ്ടും മറ്റു സ്ഥാവരജംഗമ വസ്തുക്കളുടെ മൂല്യമായി 414,190 പൗണ്ടും കണക്കാക്കിയിട്ടുണ്ട്.

കാത്തലിക് സീറോ മലബാര്‍ എപ്പാര്‍ക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന്റെ ജൂണ്‍ 30, 2018 വരെയുള്ള അക്കൗണ്ട്.

ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി 241,849 പൗണ്ട് ചിലവഴിച്ചു. ഭാവിയിലെ പ്രവര്‍ത്തനങ്ങള്‍ക്കായി ചിലവുകള്‍ക്ക് ശേഷം 598,414 പൗണ്ട് കൈവശം ഉണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ എപ്പാര്‍ക്കിയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന വരുമാനത്തിന്റെ തോതനുസരിച്ച് (ക്യാഷ് ഫ്‌ളോ) എപ്പാര്‍ക്കിയുടെ വളര്‍ച്ചയ്ക്ക് തടസമാകുന്ന രീതിയിലുള്ള റിസ്‌കുകള്‍ കുറവാണെന്ന് റിപ്പോര്‍ട്ട് വിലയിരുത്തുന്നു. ഭാവി പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാനുള്ള റിസോഴ്‌സുകള്‍ എപ്പാര്‍ക്കിയ്ക്കുണ്ട്. എന്നാല്‍ വിവിധ കുര്‍ബാന സെന്ററുകളില്‍ സേവനമനുഷ്ഠിക്കാന്‍ ആവശ്യമായ ക്‌ളെര്‍ജിമാരെ ലഭിക്കാത്തത് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. മറ്റു സഭകള്‍ക്കും മാതൃകയാക്കാവുന്ന സുതാര്യമായ പ്രവര്‍ത്തനങ്ങളുമായാണ് എപ്പാര്‍ക്കി മുന്നോട്ട് പോവുന്നത്.

ഫാ. ബിജു കുന്നയ്ക്കാട്ട് PRO

ലെസ്റ്റര്‍: മിഡ്ലാന്‍ഡ്സിലെ പ്രധാന മലയാളി-ക്രൈസ്തവ കേന്ദ്രമായ ലെസ്റ്ററില്‍ സീറോ മലബാര്‍ മിഷന്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ടു. ഭാരത ക്രൈസ്തവര്‍ തങ്ങളുടെ വിശ്വാസപിതാവായ മാര്‍ തോമാശ്ലീഹായുടെ പുതുഞായര്‍ തിരുനാളായി ആചരിച്ച ഏപ്രില്‍ 28 ന് ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് ദൈവാലയത്തിലാണ് പുതിയ മിഷന്‍ ഉദ്ഘാടനം ചെയ്യപ്പെട്ടത്. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലും ലെസ്റ്റര്‍ പ്രദേശമുള്‍ക്കൊള്ളുന്ന നോട്ടിംഗ്ഹാം രൂപതയുടെ അധ്യക്ഷന്‍ ബിഷപ്പ് പാട്രിക് മക്കിനിയും തിരുക്കര്‍മ്മങ്ങള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു. നോട്ടിംഗ്ഹാം, ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതകളിലെ നിരവധി വൈദികരും വന്‍ ജനാവലിയും ചരിത്രനിമിഷങ്ങള്‍ക്കു സാക്ഷികളായി.

തിരുക്കര്‍മ്മങ്ങള്‍ക്ക് മുന്‍പായി പ്രധാനകാര്‍മ്മികരെയും മറ്റു വിശിഷ്ടതിഥികളെയും ദേവാലയത്തിലേക്കു സ്വീകരിച്ചാനയിച്ചു.  ഉച്ചകഴിഞ്ഞു നാല് മണിക്ക് ദൈവാലയത്തിലാരംഭിച്ച തിരുക്കര്‍മ്മങ്ങളുടെ തുടക്കത്തില്‍ ഗ്രേറ്റ് രൂപത വികാരി ജനറാളും ലെസ്റ്റര്‍ മിഷന്‍ ഡിറ്റക്ടറുമായ റെവ. ഫാ. ജോര്‍ജ് ചേലക്കല്‍ സ്വാഗതമാശംസിച്ചു. തുടര്‍ന്ന് പുതിയ സീറോ മലബാര്‍ മിഷന്‍ സ്ഥാപിച്ചുകൊണ്ടുള്ള രൂപതാധ്യക്ഷന്റെ കല്പന പ്രോട്ടോസിഞ്ചെല്ലൂസ് റെവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട് വായിച്ചപ്പോള്‍ വിശ്വാസികള്‍ ആദരപൂര്‍വം എഴുന്നേറ്റുനിന്നു. തുടര്‍ന്ന് കാഴ്ചവസ്തുക്കളുടെ സ്വീകരണവും ആഘോഷമായ വി. കുര്‍ബാനയും നടന്നു.

വി. കുര്‍ബാനയില്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യകാര്‍മ്മികനായി. വി. കുര്‍ബാനയില്‍ ഗീതങ്ങള്‍ മലയാളത്തിലും പ്രാര്‍ത്ഥനകളും വായനകളും ഇംഗ്ലീഷിലുമായിരുന്നു. ബിഷപ്പ് പാട്രിക് മക്കിനി തിരുവചനവായനക്കു ശേഷം വചനസന്ദേശം നല്‍കി. സീറോ മലബാര്‍ വിശ്വാസികളുടെ ആത്മീയ തീക്ഷ്ണതയെക്കുറിച്ചും പ്രാര്‍ത്ഥനാതാല്പര്യത്തെക്കുറിച്ചും അദ്ദേഹം സന്തുഷ്ടി പ്രകടിപ്പിച്ചു. സംശയിക്കുന്ന തോമസില്‍ നിന്ന് വിശ്വാസപ്രഖ്യാപനം നടത്തുന്ന തോമസിലേക്കു മാറാന്‍ കാരണമാക്കിയത് ഈശോയെ തൊട്ടറിയാനുള്ള അവസരമായിരുന്നെന്ന് ബിഷപ്പ് അനുസ്മരിച്ചു. വി. കുര്‍ബാനയില്‍ ഈശോയെ തൊടുന്ന നമ്മളും തോമസിനെപ്പോലെ ഈശോയിലുള്ള അടിയുറച്ച വിശ്വാസത്തിലേക്ക് വരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. തന്റെ മെത്രാഭിഷേകാദിനം തോമാശ്ലീഹായുടെ തിരുനാള്‍ ദിവസമായ ജൂലൈ 3 ആയതിനാല്‍, തനിക്കും തോമാശ്ലീഹായോടു വലിയ ആത്മീയ അടുപ്പമുണ്ടന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വി. കുര്‍ബാനയുടെ സമാപനത്തില്‍ രണ്ടു മെത്രാന്മാര്‍ക്കും ഇടവകയുടെ ഉപഹാരങ്ങള്‍ സമ്മാനിച്ചു. ബിഷപ്പ് പാട്രിക്കിന്റെ സ്‌നേഹത്തിനും സന്മനസ്സിനും മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നന്ദി പ്രകാശിപ്പിച്ചു. ബിഷപ്പ് പാട്രിക്കിന് റെവ. ഫാ. ജോര്‍ജ് ചേലക്കലും, മാര്‍ സ്രാമ്പിക്കലിന് ദൈവജനത്തിന്റെ പ്രതിനിധിയായി സോബിയും ഉപഹാരങ്ങള്‍ കൈമാറി. ഇടവകയുടെ പ്രതിനിധിയായി മി. ബാബുരാജ് ജോസഫ് എല്ലാവര്ക്കും നന്ദി പ്രകാശിപ്പിച്ചു. കമനീയമായി അലങ്കരിച്ചിരുന്ന ദൈവാലയത്തിലെ തിരുക്കര്‍മ്മങ്ങള്‍ക്ക് ഗായകസംഘത്തിന്റെ ശ്രുതിമധുരമായ ആലാപനം സ്വര്‍ഗീയ അന്തരീക്ഷം പ്രദാനം ചെയ്തു.

തുടര്‍ന്ന് പാരിഷ് ഹാളില്‍ മിഷന്റെ പുതിയ വെബ്‌സൈറ്റ് ഉദ്ഘാടനം മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നിര്‍വഹിച്ചു. തിരുക്കര്‍മ്മങ്ങള്‍ക്കായി ഒരുക്കങ്ങള്‍ നടത്തിയവരെ രൂപതാധ്യക്ഷന്‍ സമ്മാനങ്ങള്‍ നല്‍കി ആദരിച്ചു. എല്ലാവര്‍ക്കുമായി സ്നേഹവിരുന്നും ഒരുക്കിയിരുന്നു.

ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത പ്രോട്ടോസിഞ്ചെല്ലൂസ് റെവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട്, വികാരി ജനറാള്‍ റെവ. ഫാ. ജിനോ അരീക്കാട്ട് ങഇആട, ലെസ്റ്റര്‍ ഡീനറി ഡീന്‍ റെവ. ജോണ്‍ ഹാര്‍ഡി, സെക്രട്ടറി റെവ. ഫാ. ഫാന്‍സ്വാ പത്തില്‍ തുടങ്ങിയവരും ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയിലും നോട്ടിംഗ്ഹാം രൂപതയിലെ ശുശ്രുഷ ചെയ്യുന്ന നിരവധി മറ്റു വൈദികരും തിരുക്കര്‍മ്മങ്ങളില്‍ സഹകാര്‍മികരായി. ലെസ്റ്ററിലും പരിസരപ്രദേശങ്ങളിലും നിന്ന് വലിയ വിശ്വാസിസമൂഹവും തിരുക്കര്‍മ്മങ്ങളില്‍ പ്രാര്‍ത്ഥനാപൂര്‍വ്വം പങ്കുചേര്‍ന്നു.

ഫാ. ബിജു കുന്നയ്ക്കാട്ട് PRO

ലെസ്റ്റർ: മിഡ്‌ലാൻഡ്‌സിലെ പ്രധാന മലയാളി-ക്രൈസ്തവ കേന്ദ്രമായ ലെസ്റ്ററിൽ സീറോ മലബാർ മിഷൻ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ടു. ഭാരത ക്രൈസ്തവർ തങ്ങളുടെ വിശ്വാസപിതാവായ മാർ തോമാശ്ലീഹായുടെ പുതുഞായർ തിരുനാളായി ആചരിച്ച ഏപ്രിൽ 28 ന് ലെസ്റ്റർ മദർ ഓഫ് ഗോഡ് ദൈവാലയത്തിലാണ് പുതിയ മിഷൻ ഉദ്ഘാടനം ചെയ്യപ്പെട്ടത്. ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലും ലെസ്റ്റർ പ്രദേശമുൾക്കൊള്ളുന്ന നോട്ടിംഗ്ഹാം രൂപതയുടെ അധ്യക്ഷൻ ബിഷപ്പ് പാട്രിക് മക്കിനിയും തിരുക്കർമ്മങ്ങൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചു. നോട്ടിംഗ്ഹാം, ഗ്രേറ്റ് ബ്രിട്ടൺ രൂപതകളിലെ നിരവധി വൈദികരും വൻ ജനാവലിയും ചരിത്രനിമിഷങ്ങൾക്കു സാക്ഷികളായി.

തിരുക്കർമ്മങ്ങൾക്ക് മുൻപായി പ്രധാനകാർമ്മികരെയും മറ്റു വിശിഷ്ടതിഥികളെയും ദേവാലയത്തിലേക്കു സ്വീകരിച്ചാനയിച്ചു. ഉച്ചകഴിഞ്ഞു നാല് മണിക്ക് ദൈവാലയത്തിലാരംഭിച്ച തിരുക്കർമ്മങ്ങളുടെ തുടക്കത്തിൽ ഗ്രേറ്റ് രൂപത വികാരി ജനറാളും ലെസ്റ്റർ മിഷൻ ഡിറ്റക്ടറുമായ റെവ. ഫാ. ജോർജ് ചേലക്കൽ സ്വാഗതമാശംസിച്ചു. തുടർന്ന് പുതിയ സീറോ മലബാർ മിഷൻ സ്ഥാപിച്ചുകൊണ്ടുള്ള രൂപതാധ്യക്ഷന്റെ കല്പന പ്രോട്ടോസിഞ്ചെല്ലൂസ് റെവ. ഡോ. ആൻ്റണി ചുണ്ടെലിക്കാട്ട് വായിച്ചപ്പോൾ വിശ്വാസികൾ ആദരപൂർവം എഴുന്നേറ്റുനിന്നു. തുടർന്ന് കാഴ്ചവസ്തുക്കളുടെ സ്വീകരണവും ആഘോഷമായ വി. കുർബാനയും നടന്നു.

വി. കുർബാനയിൽ മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യകാർമ്മികനായി. വി. കുർബാനയിൽ ഗീതങ്ങൾ മലയാളത്തിലും പ്രാർത്ഥനകളും വായനകളും ഇംഗ്ലീഷിലുമായിരുന്നു. ബിഷപ്പ് പാട്രിക് മക്കിനി തിരുവചനവായനക്കു ശേഷം വചനസന്ദേശം നൽകി. സീറോ മലബാർ വിശ്വാസികളുടെ ആത്‌മീയ തീക്ഷ്ണതയെക്കുറിച്ചും പ്രാർത്ഥനാതാല്പര്യത്തെക്കുറിച്ചും അദ്ദേഹം സന്തുഷ്ടി പ്രകടിപ്പിച്ചു. സംശയിക്കുന്ന തോമസിൽ നിന്ന് വിശ്വാസപ്രഖ്യാപനം  നടത്തുന്ന തോമസിലേക്കു മാറാൻ കാരണമാക്കിയത് ഈശോയെ തൊട്ടറിയാനുള്ള അവസരമായിരുന്നെന്ന് ബിഷപ്പ് അനുസ്മരിച്ചു. വി. കുർബാനയിൽ ഈശോയെ തൊടുന്ന നമ്മളും തോമസിനെപ്പോലെ ഈശോയിലുള്ള അടിയുറച്ച വിശ്വാസത്തിലേക്ക് വരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. തൻ്റെ മെത്രാഭിഷേകാദിനം തോമാശ്ലീഹായുടെ തിരുനാൾ ദിവസമായ ജൂലൈ 3 ആയതിനാൽ, തനിക്കും തോമാശ്ലീഹായോടു വലിയ ആത്‌മീയ അടുപ്പമുണ്ടന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വി. കുർബാനയുടെ സമാപനത്തിൽ രണ്ടു മെത്രാന്മാർക്കും ഇടവകയുടെ ഉപഹാരങ്ങൾ സമ്മാനിച്ചു. ബിഷപ്പ് പാട്രിക്കിന്റെ സ്നേഹത്തിനും സന്മനസ്സിനും മാർ ജോസഫ് സ്രാമ്പിക്കൽ നന്ദി പ്രകാശിപ്പിച്ചു. ബിഷപ്പ് പാട്രിക്കിന് റെവ. ഫാ. ജോർജ് ചേലക്കലും, മാർ സ്രാമ്പിക്കലിന് ദൈവജനത്തിന്റെ പ്രതിനിധിയായി സോബിയും ഉപഹാരങ്ങൾ കൈമാറി. ഇടവകയുടെ പ്രതിനിധിയായി മി. ബാബുരാജ് ജോസഫ് എല്ലാവര്ക്കും നന്ദി പ്രകാശിപ്പിച്ചു. കമനീയമായി അലങ്കരിച്ചിരുന്ന ദൈവാലയത്തിലെ തിരുക്കർമ്മങ്ങൾക്ക് ഗായകസംഘത്തിന്റെ ശ്രുതിമധുരമായ ആലാപനം സ്വർഗീയ അന്തരീക്ഷം പ്രദാനം ചെയ്തു.

തുടർന്ന് പാരിഷ് ഹാളിൽ മിഷന്റെ പുതിയ വെബ്സൈറ്റ് ഉദ്ഘാടനം മാർ ജോസഫ് സ്രാമ്പിക്കൽ നിർവഹിച്ചു.  തിരുക്കർമ്മങ്ങൾക്കായി ഒരുക്കങ്ങൾ നടത്തിയവരെ രൂപതാധ്യക്ഷൻ സമ്മാനങ്ങൾ നൽകി ആദരിച്ചു. എല്ലാവർക്കുമായി സ്‌നേഹവിരുന്നും ഒരുക്കിയിരുന്നു.

ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത പ്രോട്ടോസിഞ്ചെല്ലൂസ് റെവ. ഡോ. ആൻ്റണി ചുണ്ടെലിക്കാട്ട്, വികാരി ജനറാൾ റെവ. ഫാ. ജിനോ അരീക്കാട്ട് MCBS, ലെസ്റ്റർ ഡീനറി ഡീൻ റെവ. ജോൺ ഹാർഡി, സെക്രട്ടറി റെവ. ഫാ. ഫാൻസ്വാ പത്തിൽ തുടങ്ങിയവരും ഗ്രേറ്റ് ബ്രിട്ടൺ രൂപതയിലും നോട്ടിംഗ്ഹാം  രൂപതയിലെ ശുശ്രുഷ ചെയ്യുന്ന നിരവധി മറ്റു വൈദികരും തിരുക്കർമ്മങ്ങളിൽ സഹകാർമികരായി. ലെസ്റ്ററിലും പരിസരപ്രദേശങ്ങളിലും നിന്ന് വലിയ വിശ്വാസിസമൂഹവും തിരുക്കർമ്മങ്ങളിൽ പ്രാർത്ഥനാപൂർവ്വം പങ്കുചേർന്നു.

 

 

 

 

 

വാല്‍താംസ്റ്റോ: ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വാല്‍താംസ്റ്റോയിലെ (ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍) മെയ് മാസം 1-ാം തീയതി ബുധനാഴ്ച മരിയന്‍ ദിനശുശ്രൂഷയും തൊഴിലാളികളുടെ മാധ്യസ്ഥനായ വി.യൗസേപ്പിതാവിന്റെ തിരുനാളും ഒപ്പം മാസാദ്യ ബുധനാഴ്ച വിശുദ്ധ യൗസേപ്പിതാവിന്റെ പ്രത്യേക വണക്കത്തിനായുള്ള ദിനമായും ആചരിക്കുന്നു.

തിരുക്കര്‍മ്മളില്‍ പങ്കെടുത്ത് ആത്മീയവും, ഭൗതീകവും, ശാരീരികവുമായ അനവധി അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിനായി ഈ മരിയന്‍ ദിന ശുശ്രൂഷകളിലേക്ക് ഒത്തിരി സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നതായി സെ.മേരീസ് & ബ്ലസ്സഡ് കുഞ്ഞച്ചന്‍ മിഷന്റെ പ്രീസ്റ്റ് ഇന്‍ചാര്‍ജ് ഫാ.ജോസ് അന്ത്യാംകുളം MCBS അറിയിച്ചു.

തിരുക്കര്‍മ്മങ്ങളൂടെ വിശദവിവരം താഴെ ചേര്‍ക്കുന്നു.

6.30pm പരിശുദ്ധ ജപമാല, 7:00pm ആഘോഷമായ വി.കുര്‍ബ്ബാന, തുടര്‍ന്ന് നിത്യ സഹായ മാതാവിന്റെ നൊവേന പ്രാര്‍ത്ഥന, എണ്ണ നേര്‍ച്ച, വചന സന്ദേശം, പരി.പരമ ദിവ്യകാരുണ്യ ആരാധന.

പള്ളിയുടെ വിലാസം:
Our Lady and St.George Church,
132 Shernhall Street,
Walthamstow,
E17. 9HU

Copyright © . All rights reserved