ഗുരുവായൂർ : ആറാമത് ലണ്ടൻ ചെബൈ സംഗീതോത്സവത്തോടനുബന്ധിച്ചു പുറത്തിറക്കുന്ന സോവനീറിൻറെ പ്രകാശനം ശ്രീ ഗുരുവായൂരപ്പ സന്നിധിയിൽ നിർവഹിച്ചു. വൃശ്ചികം ഒന്നിന് (നവംബർ 17) ശ്രീ ഗുരുവായൂരപ്പന്റെ തൃപ്പാദങ്ങളിൽ സമർപ്പിച്ചു പൂജിച്ച സോവനീർ ആണ് ലണ്ടൻ ഹിന്ദു ഐക്യവേദി ചെയർമാൻ ശ്രീ തെക്കുമുറി ഹരിദാസ് പ്രകാശനം ചെയ്തത്. ക്ഷേത്ര സന്നിധിയിൽ നടന്ന ചടങ്ങിൽ ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരി, ദേവസ്വം മെമ്പർമാരായ ഗോപിനാഥൻ, പ്രശാന്ത് തുടങ്ങിയ പ്രമുഖർ പങ്കെടുത്തു. പ്രശസ്ത സംഗീതജ്ഞൻ “അയ്യപ്പ ഗാന ജ്യോതി, കലാരത്നം “പദ്മശ്രീ കെ ജി ജയനു” (ജയവിജയ) ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ ആദര സൂചകമായി “സംഗീത ആചാര്യ” അവാർഡ് നൽകി ആദരിച്ചു.
ലണ്ടനിൽ ഒരു ഗുരുവായൂരപ്പ ക്ഷേത്രസാക്ഷാത്കാരത്തിനായി പ്രവർത്തിക്കുന്ന ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തിലാണ് നവംബർ 30 നു ആറാമത് ലണ്ടൻ ചെമ്പൈ സംഗീതോത്സവം നടത്തപ്പെടുന്നത്. നവംബർ 30 ന് ഉച്ചക്ക് ഒരുമണിയോട് കൂടി ഭദ്രദീപം തെളിയിച്ചു ചടങ്ങുകൾക്ക് ആരംഭം കുറിക്കും. കർണാടക ശാസ്ത്രീയ സംഗീത ശാഖയിലേക്കുള്ള യാത്ര ആരംഭിക്കുന്ന കുരുന്നുകളും, ശാസ്ത്രീയ സംഗീത മേഖലകളിൽ പ്രാവീണ്യം തെളിയിച്ചിട്ടുള്ള അതിപ്രഗല്ഭരും, ജാതി-മത-വർണ്ണ-വർഗ്ഗ വ്യത്യാസമില്ലാതെ ഒരേ വേദിയിൽ മാനസ ഗുരുവായ ചെമ്പൈ സ്വാമികളെ ധ്യാനിച്ച് നവംബർ 30 നു ഗുരുവായൂരപ്പന് നാദ നൈവേദ്യം സമർപ്പിക്കും. കഴിഞ്ഞ വർഷങ്ങളിലെ സംഗീത പ്രേമികളുടെ അഭൂതപൂർവമായ തിരക്ക് കണക്കിലെടുത്തു സംഗീതോത്സവ വേദി പതിവ് സത്സംഗ വേദിയായ തൊൺടൻഹീത് കമ്മ്യൂണിറ്റി സെന്ററിൽ നിന്നും ലാങ്ഫ്രാങ്ക് ഓഡിറ്റോറിയത്തിലേക്ക് മാറ്റിയതിനാൽ ആയിരത്തിലേറെ സംഗീത ആസ്വാദകർക്ക് ഇക്കൊല്ലം നാദസപര്യ അനായാസം ആസ്വാദനയോഗ്യമാകുമെന്ന് സംഘാടകർ അറിയിച്ചു. ഗുരു-ഗോവിന്ദ ഭക്തിയുടെ നിറവിൽ ഗുരുപവനപുരിയെ അനുസ്മരിപ്പിക്കും വിധം ലണ്ടനിൽ അരങ്ങേറുന്ന സംഗീതോത്സവത്തെ വിജയകാരമി ആറാം വർഷവും അതി വിപുലമായും തികച്ചും സൗജന്യമായും അണിയിച്ചൊരുക്കുവാനുള്ള ഒരുക്കങ്ങളിലാണ് രാജേഷ് രാമന്റെ നേതൃത്വത്തിലുള്ള സംഘാടകർ. സമയ പരിമിതി മൂലം ഈ വർഷത്തെ സംഗീതോത്സവത്തിൽ പങ്കെടുക്കുന്ന ഗായകരുടെ രെജിസ്ട്രേഷൻ 170ൽ നിർത്തേണ്ടി വന്നു എന്നും 2020 നവംബറിൽ നടത്താനിരിക്കുന്ന സംഗീതോത്സവം ഒരു ദിവസം മുഴുവൻ നീണ്ടു നിൽക്കുന്ന തരത്തിൽ വിപുലമായി സഘടിപ്പിക്കുവാൻ ആണ് തയ്യാറെടുക്കുന്നതെന്നും സംഘാടകർ അറിയിച്ചു. അടുത്തവർഷത്തെ സംഗീതോത്സവത്തിലേക്കുള്ള ബുക്കിംഗ് ഇതിനോടകം തന്നെ ആരംഭിച്ചു കഴിഞ്ഞു.
കൂടുതൽ വിവരങ്ങൾക്കും പങ്കെടുക്കുന്നതിനുമായി,
Rajesh Raman: 07874002934, Suresh Babu: 07828137478, Subhash Sarkara: 07519135993, Jayakumar: 07515918523, Geetha Hari: 07789776536, Diana Anilkumar: 07414553601
Sangeetholsavam Venue: Lanfranc School Auditorium, Mitcham Rd, Croydon CR9 3AS
Monthly Satsang Venue: West Thornton Community Centre, 731-735, London Road, Thornton Heath, Croydon CR7 6AU
Email: [email protected]
Facebook:https://www.facebook.com/londonhinduaikyavedi.org
London Hindu Aikyavedi is working towards the fulfillment of our mission of building a Sree Guruvayoorappan Temple in the United Kingdom.
ഫാ. ബിജു കുന്നയ്ക്കാട്ട്
ലിവർപൂൾ: ദൈവവചനം ആഘോഷിക്കുകയും , ജീവിക്കുകയും , പങ്കുവെക്കുകയും ചെയ്യുകയാണ് ഓരോ വിശ്വാസിയുടെയും ദൗത്യമെന്നു ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ . യൂറോപ്പിലെ ഏറ്റവും വലിയ മലയാളി കത്തോലിക്കാ കലാ മേളയായ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ മൂന്നാമത് ദേശീയ ബൈബിൾ കലോത്സവം ലിവർപൂളിൽ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമ്മെ ഒരു ദൈവജനമാക്കി തീർക്കുന്നത് ദൈവവചനം ആയതിനാൽ നാം അതിനു വേണ്ടി ഹൃദയം കൊടുക്കണം. ഹൃദയത്തിലെ തണുപ്പ് മാറ്റി തിരുവചനത്തിന്റെ അഗ്നിയാൽ നാം ജ്വലിക്കുന്നവരാകണം.എഴുതപ്പെട്ട വചനം ദൈവത്തിന്റെ ജീവനുള്ള വചനമായി അനുഭവപ്പെടുന്നത് പരിശുദ്ധാത്മാവിന്റെ പ്രവർത്തി വഴിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ എട്ടു റീജിയനുകളിലായി അയ്യായിരത്തിലധികം മത്സരാർഥികൾ പങ്കെടുത്ത റീജിയണൽ കലോത്സവങ്ങളിൽ വിജയികളായ ആയിരത്തി മുന്നൂറ് മത്സരാർത്ഥികൾ ആണ് ഇന്നലെ പതിനൊന്നു സ്റ്റേജുകളിലായി നടന്ന മത്സരങ്ങളിൽ പങ്കെടുത്തത് .
രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് വെരി റവ ഡോ . ആന്റണി ചുണ്ടെലിക്കാട്ട് , സിഞ്ചെല്ലൂസ് മാരായ റവ . ഫാ. ജിനോ അരീക്കാട്ട് എം . സി . ബി . എസ് , റെവ. ഫാ. സജിമോൻ മലയിൽ പുത്തൻപുരയിൽ , ചാൻസിലർ വെരി . റവ . ഡോ . മാത്യു പിണക്കാട്ട് ,കലോത്സവം ഡയറക്ടർ റവ . ഫാ. പോൾ വെട്ടിക്കാട്ട് സി .എസ് .ടി . , അസോസിയേറ്റ് ഡയറക്ടർ റവ . ഫാ. ജോർജ് എട്ടുപറയിൽ , കലോൽസം ചീഫ് കോഡിനേറ്റേഴ്സ് മാരായ റോമിൽസ് മാത്യു ,സിജി വൈദ്യാനത്ത് , രൂപതയിലെ വിവിധ റീജിയനുകളിൽ നിന്നുള്ള വൈദികർ അല്മായ പ്രതിനിധികൾ എന്നിവർ കലോത്സവത്തിന് നേതൃത്വം നൽകി .
ഫാ. ബിജു കുന്നയ്ക്കാട്ട്
ദൈവവചനത്തിൻ്റെ ജീവസാക്ഷ്യങ്ങൾ അരങ്ങിലും കലകളിലും സന്നിവേശിപ്പിച്ച ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതാ ബൈബിൾ കലോത്സവത്തിന് കൊടിയിറങ്ങി. ലിവർപൂൾ ഡേ ലാ സാലെ അക്കാഡമിയിൽ ഇന്നലെ നടന്ന വാശിയേറിയ ദേശീയതല മത്സരങ്ങൾക്ക് രാവിലെ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ തിരി തെളിച്ച് ഉദ്ഘാടനം നിർവ്വഹിച്ചു. രൂപതയിലെ എട്ടു റീജിയനുകളിൽനിന്നായി ആയിരത്തിഇരുനൂറില്പരം കലാപ്രതിഭകൾ അണിനിരന്ന മത്സരങ്ങളുടെ സമാപനത്തിൽ 213 പോയിന്റ് നേടി പ്രെസ്റ്റൺ റീജിയൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
കവെൻട്രി റീജിയൻ രണ്ടാം സ്ഥാനത്തും ലണ്ടൻ റീജിയൻ മൂന്നാം സ്ഥാനത്തും എത്തി. രാവിലെ ഒൻപതുമണിക്കാരംഭിച്ച മത്സരങ്ങളിലെല്ലാം കൃത്യമായ സമയനിഷ്ഠ പാലിച്ചതുമൂലം പ്രതീക്ഷിച്ചതുപോലെ വൈകിട്ട് ആറു മണിക്ക് തന്നെ സമാപന സമ്മേളനം ആരംഭിച്ചു. മാർ ജോസഫ് സ്രാമ്പിക്കൽ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. പതിനൊന്നു വേദികളിലായി നടത്തപ്പെട്ട മത്സരങ്ങൾക്ക് യൂകെയിൽ അറിയപ്പെടുന്ന വിധികർത്താക്കളാണ് മൂല്യനിർണ്ണയം നടത്തിയത്.
കഴിഞ്ഞ മൂന്നു വർഷങ്ങളിലായി ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ നേതൃത്വത്തിൽ നടത്തപ്പെട്ട ബൈബിൾ കലോത്സവത്തിന്റെ ഡിറക്ടറും രൂപത ബൈബിൾ അപ്പോസ്റ്റലേറ്റ് ചെയർമാനായിരുന്ന റെവ. ഫാ. പോൾ വെട്ടിക്കാട്ട് CST, ബൈബിൾ കലോത്സവത്തിന്റെ കോ ഓർഡിനേറ്റർസ് ആയി സ്തുത്യർഹമായ സേവനം നിർവ്വഹിച്ച മി. റോമിൽസ് മാത്യു, മി. സിജി വൈദ്യാനത്ത് എന്നിവരെ മാർ സ്രാമ്പിക്കൽ പൊന്നാട അണിയിച്ച് ആദരിച്ചു. ബൈബിൾ അപ്പോസ്റ്റോലറ്റിന്റെ പുതിയ ചെയർമാനായി സ്റ്റോക്ക് ഓൺ ട്രെൻഡ് സീറോ മലബാർ മിഷൻ ഡയറക്ടർ റെവ. ഫാ. ജോർജ്ജ് എട്ടുപറയിലിനെ മാർ സ്രാമ്പിക്കൽ നിയമിച്ചു. അടുത്ത വർഷത്തെ ദേശീയ തല രൂപത ബൈബിൾ കലോത്സവം കാവെൻട്രി റീജിയനിൽ നടത്താനും തീരുമാനമായി.
രൂപത ബൈബിൾ കലോത്സവത്തിന്റെ പ്രത്യേക സപ്പ്ളിമെൻറ് പ്രകാശനവും ഇന്നലെ നടന്നു. അടുത്തവർഷം കാവെൻട്രിയിൽ നടക്കാനുള്ള രൂപതാതല മത്സരങ്ങളുടെ മുന്നോടിയായി രൂപതാധ്യക്ഷൻ നൽകിയ ദീപശിഖ ബൈബിൾ അപോസ്റ്റലേറ്റ് ചെയർമാൻ റെവ. ഫാ. ജോർജ്ജ് എട്ടുപറയിലും കവെൻട്രി റീജിയൻ പ്രതിനിധികളും ഒരുമിച്ചു ഏറ്റുവാങ്ങി. സമ്മേളനത്തിന്റെ സമാപനത്തിൽ ഫാ. എട്ടുപറയിൽ എല്ലാവര്ക്കും നന്ദി പ്രകാശിപ്പിച്ചു.
സംഘാടകമികവിൻറെ നേർക്കാഴ്ചയായിമാറിയ ബൈബിൾ കലോത്സവം എല്ലാവരുടെയും മുക്തകണ്ഠ പ്രശംസ പിടിച്ചുപറ്റി. ലിവർപൂൾ വിശ്വാസസമൂഹം ആതിഥ്യമരുളിയ കലോത്സവത്തിന് രൂപത വികാരി ജനറാളും ലിവർപൂൾ ലിതെർലാൻഡ് സമാധാന രാഞ്ജി ഇടവക വികാരിയുമായ റെവ. മോൺ. ജിനോ അരീക്കാട്ട് MCBS, ഇതുവരെ ബൈബിൾ അപ്പോസ്റ്റലേറ്റ് ഡയറക്ടർ ആയി പ്രവർത്തിച്ചിരുന്ന റെവ. ഫാ. പോൾ വെട്ടിക്കാട്ട് CST, കോ ഓർഡിനേറ്റർസ് മി. റോമിൽസ് മാത്യു, മി. സിജി വൈദ്യാനത്ത്, അസ്സോസിയേറ്റ് കോർഡിനേറ്റർ റെവ. ഫാ. ജോർജ്ജ് ഏറ്റുപറയിൽ, മിഷൻലീഗ്, യൂത്ത് മൂവ്മെന്റ്, അല്മായപ്രതിനിധികൾ എന്നിവരിൽനിന്നായി പ്രത്യേകപരിശീലം നേടിയ 180 ൽ അധികം വോളണ്ടിയേഴ്സ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിപാടികൾ നടന്നത്. വിവിധ സമയങ്ങളിലായി ആയിരങ്ങൾ ഒഴുകിയെത്തിയ മത്സരങ്ങളുടെ നടത്തിപ്പിനെക്കുറിച്ചോ മറ്റു ക്രമീകരങ്ങളെക്കുറിച്ചോ പരാതികളൊന്നും ഉയർന്നില്ല എന്നുള്ളതും ശ്രദ്ധേയമായി.
രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ, മുഖ്യ വികാരി ജനറാൾ റെവ. ഫാ. ആൻ്റണി ചുണ്ടെലിക്കാട്ട്, മോൺ. റെവ. ഫാ. സജിമോൻ മലയിൽപുത്തെൻപുരയിൽ, ചാൻസിലർ റെവ. ഡോ. മാത്യു പിണക്കാട്ട്, കത്തീഡ്രൽ വികാരി റെവ. ഡോ. ബാബു പുത്തെൻപുരക്കൽ, സെക്രട്ടറി റെവ. ഫാ. ഫാൻസ്വാ പത്തിൽ, രൂപതയിൽ ശുശ്രുഷചെയ്യുന്ന നിരവധി വൈദികരുൾപ്പെടെയുള്ളവരുടെ മുഴുവൻ സമയസാന്നിധ്യവും ശ്രധിക്കപ്പെട്ടു. ദൈവവചനം ആഘോഷിക്കുകയും ജീവിക്കുകയും പങ്കുവെക്കുകയും ചെയ്യുകയാണ് ഓരോ വിശ്വാസിയുടെയും ദൗത്യമെന്നു നേരത്തെ കലോത്സവം ഉദ്ഘാടനം ചെയ്ത് മാർ ജോസഫ് സ്രാമ്പിക്കൽ പറഞ്ഞു.
ദൂരെനിന്നു വരുന്നവരുടെ പ്രത്യേകസൗകര്യാർത്ഥവും പൊതുതാല്പര്യവും പരിഗണിച്ച്, മിതമായ നിരക്കിൽ രുചികരമായ ഭക്ഷണസാധനങ്ങൾ എല്ലാസമയങ്ങളിലും ലഭ്യമായിരുന്നു. പ്രത്യേകമായി ഒരുക്കിയിരുന്ന ചാപ്പലിൽ രാവിലെ 8. 30 മുതൽ വൈകിട്ട് 5. 30 വരെ തുടർച്ചയായി ദിവ്യകാരുണ്യ ആരാധന, വിവിധ സമയങ്ങളിൽ ലിവര്പൂളിലെത്തുന്ന വൈദികർക്കും വിശ്വാസികൾക്കും വി. ബലിയർപ്പിക്കുന്നതിനായി 10: 30, 12: 30, 2: 30, 4: 30 എന്നീ സമയങ്ങളിൽ വി. കുര്ബാന, വൈകിട്ട് 5: 00 മുതൽ 8: 00 വരെ സമാപന ദിവ്യകാരുണ്യ ആരാധന തുടങ്ങിയവയും ദൈവവചന ആഘോഷത്തിൻറെ ഭാഗമായി ക്രമീകരിച്ചിരുന്നു.
മത്സരാർത്ഥികളുടെ പ്രകടനം മികച്ച നിലവാരം പുലർത്തി എന്ന് വിധികർത്താക്കളും കാണികളും അഭിപ്രായപ്പെട്ടു. വെറും മത്സരമെന്ന രീതിയിൽ കാണാതെ ദൈവവചനത്തെ ഗൗരവമായി വിശ്വാസികൾ സമീപിക്കുകയും പഠിക്കുകയും മനസ്സിലാക്കുകയും അവതരിപ്പിക്കുകയും ചെയ്തതാണ് കലാവേദികളിലൂടെ പ്രകടമായതെന്ന് കോ ഓർഡിനേറ്റർ മോൺ. ജിനോ അരീക്കാട്ട് അഭിപ്രായപ്പെട്ടു. ഈ വർഷത്തെ ബൈബിൾ കലോത്സവം വൻ വിജയമാക്കുവാൻ പരിശ്രമിച്ച എല്ലാവര്ക്കും നന്ദി പ്രകാശിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഫാ. ബിജു കുന്നയ്ക്കാട്ട്
ലിവർപൂൾ: ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത നേതൃത്വം നൽകുന്ന മൂന്നാമത് ബൈബിൾ കലോത്സവത്തിന്റെ രൂപതാതല മത്സരങ്ങൾ നാളെ ലിവർപൂൾ കാർ ലെയിൻ ഈസ്റ്റിലുള്ള ‘ഡേ ലാ സാലെ അക്കാഡമി’യിൽ (L11 4SG) നടക്കും. രൂപതയുടെ എട്ടു റീജിയനുകളിൽ നടന്ന പ്രാഥമികതലത്തിലെ വിജയികളാണ് രൂപതാതല മത്സരങ്ങളിൽ മാറ്റുരയ്ക്കുന്നത്. രാവിലെ ഒൻപതു മണിക്ക് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ മത്സരങ്ങളുടെ ഉദ്ഘാടനം നിർവ്വഹിക്കും.
ബൈബിൾ കലാമാമാങ്കത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി, വികാരി ജനറാൾ മോൺ. ജിനോ അരീക്കാട്ട് MCBS, ബൈബിൾ അപ്പൊസ്റ്റോലറ്റ് ചെയർമാൻ റെവ. ഫാ. പോൾ വെട്ടിക്കാട്ട് CST, അസ്സോസിയേറ്റ് കോർഡിനേറ്റർ റെവ. ഫാ. ജോർജ്ജ് ഏറ്റുപറയിൽ, കോ. കോർഡിനേറ്റർമാരായ മി. റോമിൽസ് മാത്യു, മി. സിജി വൈദ്യാനത്ത് എന്നിവർ അറിയിച്ചു. പതിനൊന്ന് വേദികളിലായി നടക്കുന്ന മത്സരങ്ങളിൽ വിവിധസമയങ്ങളിലായി 1200 ഓളം മത്സരാർത്ഥികൾ കലാപ്രകടനങ്ങൾ അവതരിപ്പിക്കും. പരിപാടികളുടെ സുഗമമായ നടത്തിപ്പിനായി മിഷൻലീഗ്, യൂത്ത് മൂവ്മെന്റ്, അല്മായപ്രതിനിധികൾ എന്നിവരിൽനിന്നായി പ്രത്യേകപരിശീലം നേടിയ 180 ൽ അധികം വോളണ്ടിയേഴ്സ് വേദികൾക്കു സമീപമുണ്ടാകും.
ദൂരെനിന്നു വരുന്നവരുടെ പ്രത്യേകസൗകര്യാർത്ഥവും പൊതുതാല്പര്യവും പരിഗണിച്ച്, മിതമായ നിരക്കിൽ രുചികരമായ ഭക്ഷണസാധനങ്ങൾ എല്ലാസമയങ്ങളിലും ലഭ്യമായിരിക്കുമെന്നു സംഘാടകസമിതി അറിയിച്ചു. രാവിലെ 8. 15 മുതൽ പ്രഭാതഭക്ഷണം ലഭ്യമായിത്തുടങ്ങുമെന്നും അറിയിച്ചിട്ടുണ്ട്. കോച്ചുകളിലും സ്വകാര്യവാഹനങ്ങളിലും വരുന്നവർക്ക് പാർക്കിങ്ങിനും സൗകര്യമുണ്ടായിരിക്കും. വിജയികളെക്കാത്ത് സർട്ടിഫിക്കറ്റുകളുടെയും ട്രോഫികളുടെയും ശേഖരവും ഒരുങ്ങിക്കഴിഞ്ഞു. യൂകെയുടെ വിവിധ മത്സരവേദികളിൽ വിധിനിർണ്ണയം നടത്തി മികവുതെളിയിച്ച പ്രഗത്ഭരായ വിധികർത്താക്കളാണ് ഇത്തവണയും മത്സരങ്ങളുടെ മൂല്യനിർണ്ണയം നടത്തുന്നത്.
പ്രത്യേകമായി ഒരുക്കിയിരിക്കുന്ന ചാപ്പലിൽ രാവിലെ 8. 30 മുതൽ വൈകിട്ട് 5. 30 വരെ തുടർച്ചയായി ദിവ്യകാരുണ്യ ആരാധനയ്ക്കുള്ള അവസരമുണ്ടായിരിക്കും. വിവിധ സമയങ്ങളിൽ ലിവര്പൂളിലെത്തുന്ന വൈദികർക്കും വിശ്വാസികൾക്കും വി. ബലിയർപ്പിക്കുന്നതിനായി 10: 30, 12: 30, 2: 30, 4: 30 എന്നീ സമയങ്ങളിൽ വി. കുര്ബാനയർപ്പണവും പ്രത്യേകം ക്രമീകരിച്ചിരിക്കുന്ന ചാപ്പലിൽ നടക്കും. വൈകിട്ട് 5: 00 മുതൽ 8: 00 വരെ സമാപന ദിവ്യകാരുണ്യ ആരാധനയും ഉണ്ടായിരിക്കും.
വൈകിട്ട് 5: 30 നു സമാപന ചടങ്ങുകൾ ആരംഭിക്കും. എട്ടു മണിയോടുകൂടി ചടങ്ങുകളെല്ലാം പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് കരുതുന്നതെന്ന് മത്സരത്തിന് ആഥിത്യമരുളുന്ന ലിവർപൂൾ ഇടവക വികാരി റെവ. മോൺ. ജിനോ അരീക്കാട്ട് MCBS അറിയിച്ചു. മത്സരത്തിൽ പങ്കെടുക്കാനും പ്രോത്സാഹിപ്പിക്കാനായി എല്ലാവരെയും ലിവര്പൂളിലേക്കു സ്വാഗതം ചെയ്യുന്നതായി സംഘാടകസമിതി അറിയിച്ചു.
മലയാളം യുകെന്യൂസ് ടീം
ലോക ശ്രദ്ധയാകർഷിച്ച ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ മൂന്നാമത് ബൈബിൾ കലോത്സവം നാളെ ലിവർപൂളിൽ നടക്കും. പ്രസ്റ്റൺ റീജിയൺ ആതിധേയത്വം വഹിക്കുന്ന ബൈബിൾ കലോത്സവം ലിവർപൂളിലെ ഡെ ലാ സാൽ അക്കാഡമിയിൽ അരങ്ങേറും. ഗ്ലാസ്ഗോ, പ്രസ്റ്റൺ, മാഞ്ചെസ്റ്റർ, കവൻട്രി, ബ്രിസ്സ്റ്റോൾ കാർഡിഫ്, സൗത്താംടൺ, ലണ്ടൻ, കേംബ്രിഡ്ജ് തുടങ്ങിയ എട്ടു റീജിയണിൽ നിന്നുമായി ആയിരത്തി ഇരുന്നൂറോളം മത്സരാർത്ഥികളാണ് തങ്ങളുടെ കഴിവ് തെളിയ്ക്കാനെത്തുന്നത്. ഇരുപത്തി രണ്ടോളം ഇനങ്ങളിലായി അറുനൂറിൽപ്പരം പേർ പങ്കെടുക്കുന്ന വ്യക്തിഗത മത്സരങ്ങളും, ഗ്രൂപ്പിനങ്ങളിലായി തൊണ്ണൂറോളം ടീമുകളും പങ്കെടുക്കുന്ന ഗ്രൂപ്പ് മത്സരങ്ങളും കൂടിച്ചേരുമ്പോൾ സീറോ മലബാർ സഭയുടെ ലോകത്തിലെ ഏറ്റവും വലിയ ബൈബിൾ കലോത്സവത്തിനാണ് ബ്രിട്ടണിലെ ലിവർപൂൾ ഒരുങ്ങുന്നത്.
രാവിലെ എട്ട് മണി മുതൽ രജിസ്ട്രേഷൻ ആരംഭിക്കും. ഒമ്പത് മണിക്ക് കലോത്സവത്തിന്റെ ആദ്ധ്യാത്മികത വിളിച്ചുണർത്തുന്ന ബൈബിൾ പ്രതിഷ്ഠ നടക്കും. തുടർന്ന് ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ മൂന്നാമത് ബൈബിൾ കലോത്സവം രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ തിരി തെളിയ്ച്ച് ഔദ്യോഗീകമായി ഉദ്ഘാടനം ചെയ്യും. തുടർന്ന് പതിനൊന്ന് സ്റ്റേജുകളിയായി മത്സരങ്ങൾ നടക്കും. കഴിഞ്ഞ രണ്ട് വർഷവും ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ ബൈബിൾ കലോത്സവം വിജയത്തിലെത്തിച്ച ഫാ. പോൾ വെട്ടിക്കാട്ടിലിന്റെ പരിചയസമ്പത്ത് മൂന്നാമത് ബൈബിൾ കലോത്സവത്തിന് മുതൽക്കൂട്ടാകുമെന്ന് മാധ്യമങ്ങൾ വിലയിരുത്തുന്നു.
അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കലിന്റെ മുഴുവൻ സമയ സാമിപ്യവും വികാരി ജനറാളന്മാരും അമ്പതോളം വൈദീകരും ഇരുപതോളം വരുന്ന സിസ്സ്റ്റേഴ്സിന്റേയും കൂടാതെ സൺഡേ സ്ക്കൂൾ അധ്യാപകർ, അൽമായ പ്രതിനിധികൾ തുടങ്ങിയവരുടെ സാധിദ്ധ്യവും കലോത്സവത്തിന്റെ സുഗമമായ നടത്തിപ്പിന് വഴിയൊരുക്കും. വൈകുന്നേരം 5.30ന് മത്സരങ്ങൾ അവസാനിപ്പിക്കാനുള്ള തിരക്കിലാണ് സംഘാടകർ. 5.45ന് സമാപന സമ്മേളനം ആരംഭിക്കും. എട്ട് മണിയോട് കൂടി ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ മൂന്നാമത് ബൈബിൾ കലോത്സവത്തിന് ലിവർപൂളിൽ തിരശ്ശീല വീഴും.
നൂറ്റിയമ്പതോളം വരുന്ന വോളണ്ടറിയന്മർ, ഫസ്റ്റ് എയിഡ് സംവിധാനങ്ങൾ, രുചികരമായ ഭക്ഷണക്രമീകരണങ്ങൾ, വിശാലമായ പാർക്കിംഗ് സൗകര്യങ്ങൾ തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്നവർക്ക് സുഗമമായ രീതിയിൽ മത്സരങ്ങളിൽ പങ്കെടുക്കുവാനും ആസ്വദിക്കുവാനുമുള്ള അവസരമാണ് കോർഡിനേറ്ററന്മാരായ സിജി വാദ്യാനത്തിന്റെയും റോമിൽസ് മാത്യൂവിന്റെയും നേതൃത്വത്തിൽ ലിവർപൂളിൽ ഒരുക്കുന്നതെന്ന് രൂപതയുടെ വികാരി ജനറാളും ആതിധേയത്വം വഹിക്കുന്ന ലിവർപൂളിന്റെ ഇടവക വികാരിയുമായ റവ. ഫാ. ജിനോ അരീക്കാട്ട് മലയാളം യുകെയോട് പറഞ്ഞു.
പതിവ് വർഷങ്ങൾക്ക് വിപരീതമായി വളരെയധികം ആവേശത്തോടെയാണ് ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ എല്ലാ റീജിയണിൽ നിന്നുമായി മത്സരാർത്ഥികൾ എത്തുന്നത്. രൂപതാസ്ഥാനത്തു നിന്നും അഞ്ഞൂറോളം മൈലുകൾ ദൂരത്തിലുള്ള സ്കോട്ലാന്റിൽ നിന്നും ഫാ. ജോസഫ് വെമ്പാടുംതറയുടെ നേതൃത്വത്തിൽ കഴിഞ്ഞ വർഷത്തേപ്പോലെ ഇത്തവണയും ബൈബിൾ കലോത്സവത്തിന് വ്യക്തമായ പ്രാതിനിധ്യം ഉണ്ടാകും. ബസ്സുകളിലും കാറുകളിലുമായി മത്സരാർത്ഥികൾ ഉൾപ്പെടെ മുന്നോറോളം വരുന്ന സമൂഹമാണ് ദൂരങ്ങൾ താണ്ടി ലിവർപൂളിലെത്തുന്നത്. സീറോ മലബാർ സഭയുടെ ബൈബിൾ കലോത്സവം സ്കോട്ലാന്റിനെ സംബന്ധിച്ച് മൂന്ന് ദിവസത്തെ ഉത്സവമാണെന്ന് ഫാ. ജോസഫ് വെമ്പാടുംതറ പറഞ്ഞു. 2018ലെ ബൈബിൾ കലോത്സവത്തിൽ സ്കോട് ലാന്റ് മൂന്നാമത് എത്തിയിരുന്നു. വളരെ ആവേശത്തോടെയാണ് ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ മൂന്നാമത് ബൈബിൾ കലോത്സവത്തിനെ യുകെ മലയാളികൾ നോക്കിക്കാണുന്നത്.
2018 ലെ ബൈബിൾ കലോത്സവത്തിൽ കവൻട്രി റീജിയൺ കിരീടം ചൂടിയപ്പോൾ നേരിയ വ്യത്യാസത്തിൽ ബ്രിസ്റ്റോൾ കാർഡിഫ് റീജിയൺ രണ്ടാമതും എത്തിയിരുന്നു.
ബൈബിൾ കലോത്സവത്തിന്റെ എല്ലാ വിശേഷങ്ങളും വായനക്കാരിലേയ്ക്ക് എത്തിക്കാൻ മലയാളം യുകെയും വിപുലമായ ക്രമീകരണങ്ങളാണ് നടത്തിയിരിക്കുന്നത് .
ബർമ്മിംഗ് ഹാമിലെ ഹിന്ദു മലയാളി കൂട്ടായ്മയായ ബർമ്മിംഗ് ഹാം ഹിന്ദു മലയാളീസ് അഥവാ ‘ഭീമ’ യുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ അയ്യപ്പ പൂജ 14 ഡിസംബർ 2019 ന് 5 .30 pm —9 pm വരെ ബർമ്മിംഗ് ഹാം ശ്രീ ബാലാജി ക്ഷേത്ര സന്നിധിയിൽ നടത്തുവാൻ നിശ്ചയിച്ചിരിക്കുന്നു .നാമജപം ,ഭജന ,അഭിഷേകം ,പടിപൂജ, ദീപാരാധന ,അന്നദാനം എന്നിങ്ങനെ വിപുലമായ ഒരുക്കങ്ങളാണ് ഈ വർഷം ക്രമീകരിച്ചിട്ടുള്ളത് .ഭക്തനും ഈശ്വരനും ഒന്നായി മാറുന്ന ‘തത്ത്വമസി ‘ യുടെ പൊരുൾ അറിഞ്ഞ് അയ്യപ്പസന്നിധിയിൽ ആത്മസമർപ്പണം നടത്തി ധന്യത അനുഭവിയ്ക്കുവാനും ഭഗവദ് കൃപയ്ക്ക് പാത്രീഭൂതരാകുവാനും യുകെയിലെ എല്ലാ സജ്ജനങ്ങളേയും സസന്തോഷം അയ്യപ്പപൂജയിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി ഭീമയുടെ ഭാരവാഹികളായ ശ്രീ .പദ്മകുമാർ , ശ്രീ .രാജേഷ് റോഷൻ എന്നിവർ അറിയിച്ചു .
സ്ഥലം : ശ്രീ ബാലാജി ടെംപിൾ ,ഓൾഡ്ബറി , യുകെ B 69 3DU
തീയതി : 14 ഡിസംബർ 2019
5 .30 pm —9 pm
വാല്താംസ്റ്റോ: – ലണ്ടനിലെ മരിയന് തീര്ഥാടന കേന്ദ്രമായ വല്താംസ്റ്റോയിലെ ( ഔവര് ലേഡി ആന്ഡ് സെന്റ് ജോര്ജ് പള്ളിയില്) നവബർ മാസം 13-ാം തീയതി ബുധനാഴ്ച മരിയന് ദിനശുശ്രൂഷ ഭക്ത്യാദരപൂർവ്വം കൊണ്ടാടുന്നതാണ്.
തിരുക്കര്മ്മങ്ങളൂടെ വിശദവിവരം താഴെ ചേര്ക്കുന്നു.
6.30 pm ജപമാല , 7.00 pm വിശൂദ്ധ കുര്ബ്ബാന, തുടര്ന്നു് നിത്യ സഹായമാതാവിന്റെ നൊവേന പ്രാര്ത്ഥന, എണ്ണ നേര്ച്ച, വചന സന്ദേശം, പരി.പരമ ദിവ്യകാരുണ്യ ആരാധനയും.
പള്ളിയുടെ വിലാസം:
Our Lady and St.George
Church,132 Shernhall Street, Walthamstow, E17 9HU
തിരുക്കര്മ്മളില് പങ്കെടുത്ത് ആത്മീയവും, ഭൗതീകവും, ശാരീരികവുമായ അനവധി അനുഗ്രഹങ്ങള് പ്രാപിക്കുന്നതിനായി ഈ മരിയന് ദിന ശുശ്രൂഷകളിലേക്ക് ഒത്തിരി സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നതായി സെ.മേരീസ് & ബ്ലസ്സഡ് കുഞ്ഞച്ചൻ മിഷന്റെ പ്രീസ്റ്റ് ഇൻചാർജ് ഫാ.ജോസ് അന്ത്യാംകുളം MCBS അറിയിച്ചു.
ബർമിങ്ഹാം : വർത്തമാനകാലത്തിന്റെ നന്മതിന്മകളെ വിവേചിച്ചറിയുവാൻ ,നാളെയുടെ വാഗ്ദാനമായ യുവജനതയെ ക്രിസ്തുമാർഗത്തിന്റെ പരിശുദ്ധാത്മ വഴിത്താരയിൽ നയിക്കാൻ ,ഓരോ ഹൃദയങ്ങളിലും ആഴമാർന്ന ദൈവ കരുണയുടെ വാതിൽ തുറക്കാൻ പ്രാപ്തമാക്കുന്ന “ഡോർ ഓഫ് ഗ്രേസ് ” അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തിൽ സെഹിയോനിൽ 23 ന് നടക്കും . രജിസ്ട്രേഷൻ , ഫുഡ് എന്നിവ സൗജന്യമായിരിക്കും.മാതാപിതാക്കൾക്കും പ്രത്യേക ശുശ്രൂഷ ഉണ്ടായിരിക്കും.
ജീവിത വിശുദ്ധിയുടെ സന്മാർഗത്തെ ലക്ഷ്യമാക്കി നടക്കുന്ന കൺവെൻഷൻ സെഹിയോൻ യുകെ യുടെ പ്രമുഖ വചനപ്രഘോഷകനും യുവജന ശുശ്രൂഷകനുമായ ഫാ. ഷൈജു നടുവത്താനിയിൽ നയിക്കും. മാതാപിതാക്കൾക്കും പ്രത്യേകമായി ശുശ്രൂഷകൾ ഉണ്ടായിരിക്കും.
കൺവെൻഷൻ 23 ന് ഉച്ചയ്ക്ക് 12 ന് ആരംഭിച്ച് വൈകിട്ട് 4 സമാപിക്കും. യൂറോപ്യൻ നവസുവിശേഷവത്കരണരംഗത്ത് സുപ്രധാന മുന്നേറ്റങ്ങൾക്ക് വഴിയൊരുക്കിയ രണ്ടാം ശനിയാഴ്ച്ച കൺവെൻഷന്റെ അനുഗ്രഹപാതയിലൂടെ യേശുവിൽ യുവജന ശാക്തീകരണം ലക്ഷ്യമാക്കി നടത്തപ്പെടുന്ന പ്രത്യേക ശുശ്രൂഷയാണ് ഡോർ ഓഫ് ഗ്രേയ്സ്. ഏറെ അനുഗ്രഹീതമായ ഈ യുവജന ബൈബിൾ കൺവെൻഷനിലേക്കു റവ.ഫാ. സോജി ഓലിക്കലുംഅഭിഷേകാഗ്നി മിനിസ്ട്രിയും മുഴുവൻ യുവജനങ്ങളെയും മാതാപിതാക്കളെയും യേശുനാമത്തിൽ ക്ഷണിക്കുന്നു.
അഡ്രസ്സ് .
സെന്റ് ജെറാർഡ് കാത്തലിക് ചർച്ച്.
ബെർമിങ്ങ്ഹാം
B 35 6JT.
കൂടുതൽ വിവരങ്ങൾക്ക്
ബിജു 07515368239
സാറാമ്മ 07838942077
ലിവർപൂൾ . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ മൂന്നാമത് ദേശീയ ബൈബിൾ കലോത്സവത്തിന് തിരി തെളിയാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കലോത്സവ ദിനത്തിലെ പ്രോഗ്രാം ഷെഡ്യൂൾ സംഘാടക സമിതി പുറത്തിറക്കി യതായി ഫാ. ജിനോ അരീക്കാട്ട് അറിയിച്ചു .. രാവിലെ എട്ടു പതിനഞ്ചു മുതൽ കലോത്സവ നഗറിലെ പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന ഭക്ഷണ ശാലകളിൽ നിന്നും ബ്രേക്ക് ഫാസ്റ്റ് ലഭ്യമായി തുടങ്ങും , ബ്രേക്ക് ഫാസ്റ്റ് ആവശ്യമുള്ളവർ സംഘാടക സമിതിയുമായി ബന്ധപ്പെട്ടാൽ ബ്രേക്ഫാസ്റ്റ് മുൻകൂട്ടി ബുക് ചെയ്യാവുന്നതാണ് . എട്ടര മണിയോടെ രെജിസ്ട്രേഷൻ ഡെസ്കിൽ നിന്നും ലഭ്യമായി തുടങ്ങും , ഒൻപതു മണിക്ക് ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവ് തിരി തെളിയിക്കുന്നതോടെ കലോത്സവത്തിന് ഔദ്യോഗികമായി തുടക്കമാകും. ഒൻപതു മുപ്പതുമുതൽ ആണ് മത്സരങ്ങൾ ആരംഭിക്കുന്നത് , പതിനൊന്നു സ്റ്റേജുകളിൽ ആയിട്ടാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത് .
അഞ്ചു വിഭാഗങ്ങളിലായി പതിനാറു വ്യക്തിഗത ഇനങ്ങളും എട്ടു ഗ്രൂപ്പ് ഇനങ്ങളുമായി ആയിരത്തി മുന്നൂറോളം മത്സരാർഥികളാണ് കലോത്സവത്തിൽ മാറ്റുരക്കുന്നത് .കലോത്സവ നഗറിൽ പത്തര മുതൽ രണ്ടു മണിക്കൂർ ഇടവിട്ട് വിശുദ്ധ കുർബാനയും , ആരാധനയും ക്രമീകരിച്ചിട്ടുണ്ട് . മത്സരം സംബന്ധിച്ചുള്ള നിർദേശങ്ങൾ വിവിധ റീജിയണൽ കോഡിനേറ്റർ മാർക്ക് നൽകിയിട്ടുണ്ട് , കൂടുതൽ വിവരങ്ങൾക്കായി കലോത്സവം ചീഫ് കോഡിനേറ്റേഴ്സ് ആയ സിജി വൈദ്യാനത്ത്7734303945 , റോമിൽസ് മാത്യു 07919988064എന്നിവരുമായി ബന്ധപ്പെടുക . ബ്രേക്ക് ഫാസ്റ്റ് മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനായി അനിൽ ജോസഫ് 07848874489 , വർഗീസ് ആലുക്ക 07586458492എന്നിവരുമായി ബന്ധപ്പെടുക.