മലങ്കരയുടെ മഹാപരിശുദ്ധനായ ഗീവർഗീസ് മോർ ഗ്രിഗോറിയോസ് തിരുമേനിയുടെ നാമത്തിൽ സ്ഥാപിതമായിരിക്കുന്ന മിഡ് ലാന്റെസിലെ പുരാതന ഇടവകയായ പീറ്റർബറോ യാക്കോബായ സുറിയാനി പള്ളിയിലെ പ്രധാന പെരുന്നാൾ 2019 നവംബർ 1 ,2 വെള്ളി , ശനി തീയതികളിൽ നടത്തപ്പെടുന്നു.
നവംബർ 1ന് വെള്ളിയാഴ്ച 5.30ന് പെരുന്നാൾ കൊടിയേറ്റ്.തുടർന്ന് സന്ധ്യാ നമസ്ക്കാരം , വചന ശ്രുശ്രുഷ , സൺഡേ സ്കൂൾ , ഭക്ത സംഘടനകളുടെ വാർഷികം , പ്രദക്ഷിണം ,നേർച്ച സദ്യ.
പ്രധാന പെരുന്നാൾ ദിവസമായ നവംബർ 2ന് രാവിലെ 9 മണിക്ക് പ്രഭാത പ്രാർത്ഥന , തുടർന്ന് വി. മൂന്നിമ്മേൽ കുർബാന , പരിശുദ്ധ പരുമല തിരുമേനിയോടുള്ള പ്രത്യേക മദ്ധ്യസ്ഥപ്രാർത്ഥന, പെരുന്നാൾ സന്ദേശം , ധൂപപ്രാർത്ഥന , പ്രദക്ഷിണം , ആശീർവാദം , ആദ്യഫല ലേലം , സ്നേഹ വിരുന്ന് എന്നിവയോടു കൂടി പെരുന്നാൾ സമാപിക്കും. വിശ്വാസികൾ ഏവരും , പ്രാർത്ഥനയോടും നേർച്ചകാഴ്ചകളോടും പെരുന്നാളിൽ സംബന്ധിച്ച് അനുഗ്രഹീതരാകുവാൻ ക്ഷണിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് :
സെക്രട്ടറി : മത്തായി കുര്യാക്കോസ്
ഫോൺ : 07701071520
ട്രഷറർ : ദീബു ഫിലിപ്പ് , ഫോൺ :07590803335
ദേവാലയത്തിന്റെ വിലാസം : ക്രൈസ്റ്റ് ചർച്ച് ,
benstead ,
orton goldhay,
peterborough
PE 25JJ
ഗ്ലോസ്റ്റർ : ഗ്ലോസ്റ്ററിലെ ദ് ക്രിപ്റ്റ് സ്കൂൾ ഹാളിൽ വെച്ച് ഗ്രീറ്റ് ബ്രിട്ടൻ സീറോ മലബാർ ബ്രിസ്റ്റോൾ കാർഡിഫ് റീജിയണിന്റെ ബൈബിൾ കലോത്സവം ഒക്ടോബർ 19 ശനിയാഴ്ച നടക്കും. പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന 9 സ്റ്റേജുകളിലായി 21 ഇനം മത്സരങ്ങൾ ആണ് ക്രമീകരിച്ചിരിക്കുന്നത്. ഇതിൽ വിജയികളായിട്ടുള്ളവരെയാണ് നവംബർ 16ന് ലിവർപൂളിൽ വച്ച് നടക്കുന്ന എപ്പാർക്കിയൽ കലോൽസവത്തിലേയ്ക്ക് തിരഞ്ഞെടുക്കുന്നത്.
തിരുവചനങ്ങൾ കലാരൂപങ്ങളിലൂടെ ഏവരുടെയും മനസിന്റെ ആഴങ്ങളിലേക്ക് എത്തിക്കുന്ന മനോഹര നിമിഷങ്ങളാണ് ബൈബിൾ കലോത്സവങ്ങൾ. ബ്രിസ്റ്റോൾ കാർഡിഫ് റീജിയണന്റെ കീഴിലുള്ള 8 മിഷനിൽ നിന്നുള്ള പ്രതിഭാശാലികൾ മാറ്റുരയ്ക്കുന്ന വേദിയാണിത്. മത്സരത്തിന്റെ നിയമങ്ങളും നിർദ്ദേശങ്ങളും മറ്റു വിവരങ്ങളും www.smegbiblekalolsavam.comൽ ലഭ്യമാണ്.
ക്രിപ്റ്റ് സ്കൂൾ മൈതാനത്ത് വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യവും മിതമായ നിരക്കിൽ പ്രഭാത ഭക്ഷണം മുതൽ അത്താഴം വരെ ലഭിക്കുന്നതിനുള്ള സൗകര്യവും ഒരിക്കിയിരിക്കുന്നതായി സംഘാടകർ അറിയിച്ചു.
ദൈവ വചനത്തെ ഉൾക്കൊള്ളുവാനും സ്വായത്തമാക്കുവാനും പുതുതലമുറയിലേക്ക് കൈമാറുവാനുമുള്ള ഒരവസരമായി കലോത്സവത്തെക്കണ്ട് ബൈബിൾ കലോത്സവം വിജയമാക്കി തീർക്കണമെന്ന് ബ്രിസ്റ്റോൾ കാർഡിഫ് റീജിയണൽ ഡയറക്ടർ റവ . ഫാ. പോൾ വെട്ടിക്കാട്ട് CSTയും, റീജിയണിലെ മറ്റു വൈദികരും, റീജിയണൽ ട്രസ്റ്റിമാരായ ഫിലിപ്പ് കണ്ടോത്തും, റോയി സെബാസ്റ്റ്യനും ആഹ്വാനം ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക :
ഫിലിപ്പ് കണ്ടോത്ത് – റീജിയണൽ ട്രസ്റ്റി – 07703063836.
റോയി സെബാസ്റ്റ്യൻ – കലോൽസവം കോർഡിനേറ്റർ -07862701046
ഡോ. ജോസി മാത്യു (കാർഡിഫ്) -കലോൽസവം കോർഡിനേറ്റർ.
ഷാജി ജോസഫ് (ഗ്ലോസ്റ്റർ) -കലോൽസവം കോർഡിനേറ്റർ
venue address : The crypt scholl hall
Podsmead
Gloucester
GL 25AE
കാന്റർബറി: ഗ്രെയ്റ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മൂന്നാമത് രൂപതാ ബൈബിൾ കലോത്സവ ഗ്രാൻഡ് ഫിനാലേക്കുള്ള യോഗ്യത തേടിയുള്ള ലണ്ടൻ റീജണൽ മത്സരങ്ങൾക്ക് കാന്റർബറി അക്കാദമി ഒരുങ്ങി. ലണ്ടൻ റീജണിലെ പതിനാറു മിഷനുകളിൽ/പ്രൊപോസ്ഡ് മിഷനുകളിൽ നിന്നായി അറുന്നൂറോളം കലാകാരന്മാർ തിരുവചനങ്ങൾക്ക് ദൃശ്യ, ശ്രവണ, നടന, നൃത്ത ആവിഷ്ക്കാരങ്ങളിലൂടെ തങ്ങളുടെ കലാവൈഭവം പുറത്തെടുക്കുമ്പോൾ 7 വേദികളിലായി ജീവൻ ത്രസിക്കുന്ന വചനാധിഷ്‌ഠിത കലാ വിസ്മയങ്ങൾ
അരങ്ങു വാഴും. വ്യക്തികളും, മിഷനുകളും ആവേശകരമായ തീ പാറുന്ന മത്സരങ്ങളാവും വേദിയിൽ പുറത്തെടുക്കുക.
ഫാ.ഹാൻസ് പുതിയാകുളങ്ങര MST ജനറൽ കോ-ഓർഡിനേറ്ററായും, ഡീക്കൻ. ജോയ്‌സ് പള്ളിക്കാമ്യാലിൽ ജോയിന്റ് കോ-ഓർഡിനേറ്ററായും ആയി വൈദികരുടെയും അത്മായരുടെയും നേതൃത്വത്തിൽ ലണ്ടൻ റീജണൽ ബൈബിൾ കലോത്സവത്തിന് വിപുലമായ സംഘാടക സമിതി രൂപീകരിച്ച് സജീവമായ പ്രവർത്തനങ്ങളിലാണ്. മത്സരങ്ങൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു.
ബൈബിൾ കലോത്സവ മത്സരങ്ങളിൽ ബൈബിൾ വായന, പ്രസംഗം, ബൈബിൾ ക്വിസ്, സംഗീതം, പ്രസംഗം, മാർഗ്ഗംകളി, നൃത്തം, അഭിനയം, ചിത്രരചന, പെയിന്റിംഗ്, വിവിധരചനകൾ തുടങ്ങിയ ഇനങ്ങൾ വിവിധ പ്രായ വിഭാഗങ്ങളിലായി ഉൾപ്പെടുത്തിയിട്ടുണ്ട്.
ഒക്ടോബർ 19 ന് ശനിയാഴ്ച രാവിലെ ഒമ്പതു മണിക്ക് രജിസ്ട്രേഷൻ നടപടികൾ ആരംഭിക്കും. 9:30 ന് ബൈബിൾ കലോൽത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനം നിർവ്വഹിക്കപ്പെടുന്നതാണ്. തുടർന്ന് 10:00 മണിക്ക് 7 വേദികളിലായി മത്സരങ്ങൾ ആരംഭിക്കും.
മത്സരാർത്ഥികൾ സമയ ക്രമം കൃത്യമായി പാലിക്കേണ്ടതാണ്. ഏവരുടെയും സഹകരണവും, പ്രോത്സാഹനവും അഭ്യർത്ഥിക്കുന്നതായി കമ്മിറ്റി അറിയിച്ചു.
കലോത്സവ വേദിയിൽ പ്രഭാത ഭക്ഷണം അടക്കമുള്ള ഭക്ഷണങ്ങൾ ലഭ്യമായിരിക്കും.
ഫാ. ബിജു കുന്നയ്ക്കാട്ട് PRO
പ്രെസ്റ്റൺ: ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ ഔദ്യോഗിക ഉദ്ഘാടനത്തിൻറെയും രൂപതയുടെ പ്രഥമമെത്രാനായി മാർ ജോസഫ് സ്രാമ്പിക്കൽ അഭിഷിക്തനായതിന്റേയും മൂന്നാം വാർഷികം ഒക്ടോബര് 26 ശനിയാഴ്ച ഉച്ചകഴിഞ്ഞു 3: 00 മണിക്ക് പ്രെസ്റ്റണിലുള്ള സെന്റ് അൽഫോൻസാ കത്തീഡ്രൽ ദേവാലയത്തിൽ നടക്കും. രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യകാർമ്മികനാകുന്ന ദിവ്യബലിയിൽ രൂപതയിലെ വൈദികരും സന്യാസി-സന്യാസിനികളും അല്മായ പ്രതിനിധികളും പങ്കെടുക്കും.
ഈ വർഷത്തെ രൂപതാവാർഷികത്തിൽ മറ്റു രണ്ടു സവിശേഷതകൾ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്: കഴിഞ്ഞ ഞായറാഴ്ച വിശുദ്ധ പദവിയിലേക്കുയർത്തപ്പെട്ട വി. ജോൺ ഹെൻറി ന്യൂമാൻറെയും വി. മറിയം ത്രേസ്യായുടെയും വിശുദ്ധപദവി പ്രഖ്യാപനത്തിനുള്ള നന്ദിസൂചകമായും ഈ വര്ഷം ഗ്രേറ്റ് ബ്രിട്ടൺ രൂപതയിൽ ആദ്യകുർബ്ബാന സ്വീകരിച്ച എല്ലാ കുട്ടികളുടെയും സമ്മേളനമായ ഏയ്ഞ്ചൽസ് മീറ്റും രൂപതാവാർഷികദിനത്തിൽ ഒരുമിച്ചു ആഘോഷിക്കപ്പെടും. വി. ജോൺ ഹെൻറി ന്യൂമാന്റെയും വി. മറിയം ത്രേസ്യായുടെയും പ്രാധാന്യം ഗ്രേറ്റ് ബ്രിട്ടൺ രൂപതയിൽ പ്രധാനമാണെന്ന് മാർ ജോസഫ് സ്രാമ്പിക്കൽ പറഞ്ഞു.
ഓരോ സ്ഥലത്തും വി. കുർബാനക്ക് നേതൃത്വം നൽകുന്ന വൈദികരും വേദപാഠ അധ്യാപകരും ഏയ്ഞ്ചൽസ് മീറ്റിനു കുട്ടികളെ കൊണ്ടുവരുന്നതിൽ ഉത്സാഹിക്കണമെന്നു മാർ സ്രാമ്പിക്കൽ ഓർമ്മിപ്പിച്ചു. വി. കുർബാനയിൽ പങ്കെടുക്കാൻ എത്തുന്ന വൈദികർ തങ്ങളുടെ തിരുവസ്ത്രം കൊണ്ടുവരണമെന്ന് വികാരി ജനറാളും വാർഷികആഘോഷങ്ങളുടെ ജനറൽ കോ ഓർഡിനേറ്ററുമായ വെരി റെവ. ഫാ. ജിനോ അരീക്കാട്ട് അറിയിച്ചു. പ്രെസ്റ്റൺ സെന്റ് അൽഫോൻസാ കത്തീഡ്രൽ ദൈവാലയത്തിന്റെ അഡ്രസ്: St. Alphonsa Syro Malabar Cathedral, St Ignatius Squire, PR1 1TT, Preston.
ബർമിങ്ഹാം : യൂറോപ്പിൽ ആദ്യമായി റവ.ഫാ.സേവ്യർ ഖാൻ വട്ടായിൽ, ഫാ. സോജി ഓലിക്കൽ എന്നിവർ നയിക്കുന്ന മലയാളം റെസിഡൻഷ്യൽ റിട്രീറ്റ് “എഫാത്ത കോൺഫറൻസ് ” യുകെ യിലെ ഡെർബിഷെയറിൽ നടക്കുന്നു. ഡിസംബർ 12 മുതൽ 15 വരെ ഡാർബിഷെയറിലെ നയനമനോഹരമായ ഹേയസ് കോൺഫറൻസ് സെന്റർ യൂറോപ്പിന്റെ അഭിഷേകാഗ്നി മലയായി മാറും .
ഇതിലേക്കുള്ള ബുക്കിങ് നടന്നുകൊണ്ടിരിക്കുന്നു.
കൺവെൻഷന്റെ പ്രോമോ വീഡിയോ കാണാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ഗ്രേറ്റ് ബ്രിട്ടൻ രൂപത ബിഷപ്പ് മാർ.ജോസഫ് സ്രാമ്പിക്കലും ധ്യാനത്തിൽ പങ്കെടുക്കും .
നവസുവിശേഷവത്ക്കരണരംഗത്ത് അഭിഷേകാഗ്നിയുടെ പരിശുദ്ധാത്മ കൃപയിൽ, യേശുനാമത്തിൽ അത്ഭുതങ്ങളും അടയാളങ്ങളും ,പ്രകടമായ വിടുതലുകളും രോഗശാന്തിയും വഴിയായി, അനേകർക്ക് ക്രിസ്തുമാർഗ്ഗത്തിലേക്കുള്ള മനഃപരിവർത്തനത്തിന്റെ നേർ ഉപകരണമായിക്കൊണ്ട് ലോകമെമ്പാടും ശുശ്രൂഷകൾ നയിച്ചുകൊണ്ടിരിക്കുന്ന സെഹിയോൻ , അഭിഷേകാഗ്നി ശുശ്രൂഷകളുടെ സ്ഥാപകൻ റവ.ഫാ.സേവ്യർ ഖാൻ വട്ടായിൽ, സെഹിയോൻ യുകെ ഡയറക്ടർ റവ.ഫാ.സോജി ഓലിക്കൽ എന്നിവർ നയിക്കുന്ന അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ മലയാളം റെസിഡൻഷ്യൽ റിട്രീറ്റ് ” എഫാത്ത കോൺഫറൻസിനായി
അഭിഷേകാഗ്നി മിനിസ്ട്രിയുടെ പ്രമുഖ വചനശുശ്രൂഷകനായ ഫാ.ഷൈജു നടുവത്താനിയിൽ, ഇന്റർ നാഷണൽ കോ ഓർഡിനേറ്റർ ബ്രദർ ഷിബു കുര്യൻ , യുകെ കോ ഓർഡിനേറ്റർ ബ്രദർ സാജു വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ നടന്നുവരുന്നു.
യേശുനാമത്തിൽ ദൈവ മഹത്വത്തിനായി ലോകമെമ്പാടും ഉപയോഗിക്കപ്പെട്ടുകൊണ്ടിരിക്കുന്ന വട്ടായിലച്ചനും സോജിയച്ചനും നയിക്കുന്ന അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ നാല് ദിവസത്തെ താമസിച്ചുള്ള ഈ ധ്യാനത്തിലേക്ക് താഴെ കാണുന്ന വെബ്‌സൈറ്റിൽ നേരിട്ട് സീറ്റുകൾ ബുക്ക്ചെയ്യാവുന്നതാണ്.
www.afcmuk.org
അഡ്രസ്സ് ;
THE HAYES ,
SWANWICK
DERBYSHIRE
DE55 1AU
കൂടുതൽ വിവരങ്ങൾക്ക്
അനീഷ് തോമസ് – 07760254700
ബാബു ജോസഫ് – 07702061948
കൂടുതൽ വിവരങ്ങൾക്ക് ജോമോൻ-07804691069, ഷാജി-07737702264, ജിനോബിൻ-07785188272, ജോമി-07828708861 എന്നിവരുമായി ബന്ധപ്പെടുക.
പരിശുദ്ധ അമ്മയോടുള്ള സ്‌നേഹ ബഹുമാനങ്ങള്‍ പ്രകടിപ്പിക്കുന്നതിനും അതുപോലെ അമ്മയുടെ മാദ്ധ്യസ്ഥം തേടിയും എല്ലാ മാസവും മൂന്നാമത്തെ മരിയന്‍ ദിനത്തില്‍ നേർച്ച നേർന്ന് എത്തുന്ന വിശ്വാസികൾ പരിശുദ്ധ അമ്മയുടെ തിരുസ്വരൂപവും വഹിച്ച് കത്തിച്ച മെഴുകുതിരികളും കൈകളിലേന്തി നടത്തുന്ന മരിയൻ, പ്രദക്ഷിണവും ഉണ്ടായിരിക്കുന്നതാണ്.
തിരുക്കര്‍മ്മങ്ങളൂടെ വിശദവിവരം താഴെ ചേര്‍ക്കുന്നു.
6.15 pm ജപമാല , 6.45 pm വിശൂദ്ധ കുര്‍ബ്ബാന, തുടര്‍ന്നു് നിത്യ സഹായമാതാവിന്റെ നൊവേന പ്രാര്‍ത്ഥന, എണ്ണ നേര്‍ച്ച, വചന സന്ദേശം, മരിയൻ പ്രദക്ഷിണവും , പരി.പരമ ദിവ്യകാരുണ്യ ആരാധനയും.
പള്ളിയുടെ വിലാസം:
Our Lady and St.George
Church,132 Shernhall Street, Walthamstow, E17. 9HU
കുറിപ്പ് :- സ്പിരിച് വൽ ഷെയറിങ്ങിന് ആഗ്രഹിക്കുന്നവർക്ക് അതിനുള്ള സൗകര്യം 6 pm മുതൽ ഉണ്ടായിരിക്കുന്നതാണ്.
തിരുക്കര്‍മ്മളില്‍ പങ്കെടുത്ത് ആത്മീയവും, ഭൗതീകവും, ശാരീരികവുമായ അനവധി അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിനായി ഈ മരിയന്‍ ദിന ശുശ്രൂഷകളിലേക്ക് ഒത്തിരി സ്‌നേഹത്തോടെ സ്വാഗതം ചെയ്യുന്നതായി സെ.മേരീസ് & ബ്ലസ്സഡ് കുഞ്ഞച്ചൻ മിഷന്റെ പ്രീസ്റ്റ് ഇൻചാർജ് ഫാ.ജോസ് അന്ത്യാംകുളം MCBS അറിയിച്ചു.
Our Lady Of La Salette, 1 Rainham Road, Rainham, RM13 8SR
ഫാ. ബിജു കുന്നയ്ക്കാട്ട് PRO
പ്രെസ്റ്റൺ: ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ ബൈബിൾ കലോത്സവത്തിന്റെ ഭാഗമായി നടത്തുന്ന ഷോർട് ഫിലിം മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള അവസാനതീയതി ഒക്‌ടോബർ 20 ഇൽ നിന്ന് ഒക്ടോബർ 31 ലേക്ക് മാറ്റിയിരിക്കുന്നതായി കലോത്സവം ഡയറക്ടർ റെവ. ഫാ. പോൾ വെട്ടിക്കാട്ട് CST അറിയിച്ചു.
ഗ്രേറ്റ് ബ്രിട്ടൺ രൂപത ഈ വർഷം യുവജന വർഷമായി ആചരിക്കുന്നതിനാൽ ഷോർട് ഫിലിമിന് നൽകിയിരിക്കുന്ന വിഷയം “Young person’s encounter with Jesus’ എന്നതാണ്.
ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ഉപന്യാസമത്സരത്തിൽ (Essay Writing) പങ്കെടുക്കുന്നവർ ഒക്ടോബർ 20 ഓടുകൂടി രചനകൾ അയച്ചുതരേണ്ടതാണെന്നും ഫാ. പോൾ വെട്ടിക്കാട്ട് അറിയിച്ചു. രചനകൾ അയക്കേണ്ട വിലാസം:
Rev. Fr. Paul Vettikattu CST
St. Joseph’s Catholic Church,
Forest Road, Bristol
BS16 3QT
email: [email protected]