ലണ്ടൻ – IPC , ലണ്ടൻ ചർച്ചിൻെറ ആഭിമുഖ്യത്തിൽ ഗോസ്പെൽ മീറ്റിംഗ് 2019 ,ആഗസ്റ്റ് 10 – )o തീയതി ശനിയാഴ്ച വൈകിട്ട് 6 മണി മുതൽ 9 മണി വരെ ലണ്ടൻ പട്ടണത്തിലുള്ള (ഹീത്രോവ് എയർപോർട്ട് )(ടെർമിനൽ 4 )നു സമീപം ഉള്ള ,Church of good shepherd , Beavers lane, Humslow , TW46HJ ൽ , കേരളത്തിൽനിന്ന് വന്ന കർത്താവിൻപ്രിയ പാസ്റ്റർ -ജോയ് പാറക്കൽ ദൈവവചനം സംസാരിക്കുന്നു . ഈ സമ്മേളനത്തിൽ IPC – ലണ്ടൻ ചർച്ചിൻെറ വർഷിപ്പ് ടീം സംഗീതാരാധനയ്ക്ക് നേതൃത്വം കൊടുക്കുന്നു .ഈ എളിയ സമ്മേളനത്തിലേയ്ക്ക് നിങ്ങളെ എല്ലാവരെയും ദൈവനാമത്തിൽ സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിക്കുന്നു .
For more information
Pr . Jacob George ———————– 07549400966
Evg . Sam Thomas ——————— 07927150846
Br . Thomaskutty Kunjachan—— 07828088979
ബർമിങ്ഹാം . വീണ്ടുമൊരിക്കൽകൂടി അവധിക്കാലത്ത് ദൈവസന്നിധിയയിൽ ആയിരിക്കുകവഴി ആത്മീയ നവോന്മേഷത്താൽ നിറയാൻ കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ പ്രാപ്തമാക്കുന്ന രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 10 ന് ബഥേൽ സെന്ററിൽ നടക്കും .
ആത്മാഭിഷേകം നിറയുന്ന ദൈവിക ശുശ്രൂഷകളുമായി സെഹിയോൻ യുകെ ഡയറക്ടർ ഫാ.സോജി ഓലിക്കൽ നയിക്കുന്ന , പ്രകടമായ അത്ഭുത അടയാളങ്ങളിലൂടെ , ദേശ ഭാഷാ വ്യത്യാസമില്ലാതെ ആയിരങ്ങൾക്ക് ജീവിതനവീകരണവും , രോഗശാന്തിയും ,മാനസാന്തരവും പകർന്നുനൽകുന്ന കൺവെൻഷനിൽ പ്രശസ്ത വചന പ്രഘോഷകൻ ഫാ. ജോസ് അഞ്ചാനിക്കൽ വചന ശുശ്രൂഷ നടത്തും . അഭിഷേകാഗ്നി കാത്തലിക് മിനിസ്റ്റ്രിയിലെ പ്രമുഖ വചനപ്രഘോഷകരായ ഫാ.ഷൈജു നടുവത്താനി , ബ്രദർ ജാക്സൺ ജോസ് , ബ്രദർ ജേക്കബ് വർഗീസ് എന്നിവരും വിവിധ ശുശ്രൂഷകൾ നയിക്കും.
അവധിക്കാല കൺവെൻഷനിൽ ഏറെ പുതുമകളോടെ കുട്ടികൾക്കും യുവതീ യുവാക്കൾക്കും പ്രത്യേക ശുശ്രൂഷകൾ ഉണ്ടായിരിക്കും.പ്രകടമായ അത്ഭുതങ്ങളും ദൈവിക അടയാളങ്ങളും, വിടുതലും സൗഖ്യവുമായി വ്യക്തികളിലും കുടുംബങ്ങളിലും ഈ കൺവെൻഷനിലൂടെ സാദ്ധ്യമാകുന്നു എന്നതിന് ഓരോതവണയും പങ്കുവയ്ക്കപ്പെടുന്ന നിരവധി വ്യത്യസ്തമാർന്ന അനുഭവ സാക്ഷ്യങ്ങൾ തെളിവാകുന്നു.
കഴിഞ്ഞ അനേക വർഷങ്ങളായി കുട്ടികൾക്കും യുവജനങ്ങൾക്കും വിശ്വാസജീവിതത്തിൽ വളരാനുതകുന്ന ക്രിസ്തീയ ജീവിതമൂല്യങ്ങൾ വിവിധശുശ്രൂഷകളിലൂടെ പകർന്നു നൽകാൻ സാധിക്കുന്നത് രണ്ടാംശനിയാഴ്ച കൺവെൻഷന്റെ പ്രധാന സവിശേഷതയാണ്.
ടീനേജുകാർക്കായി പ്രത്യേക പ്രോഗ്രാമോടുകൂടിയ കൺവെൻഷൻ നടക്കും.കുട്ടികൾക്കായി ഓരോതവണയും ഇംഗ്ലീഷിൽ പ്രത്യേക കൺവെൻഷൻതന്നെ നടക്കുന്നു.അനേകം കുട്ടികളും കൗമാരപ്രായക്കാരുമാണ് ഓരോ രണ്ടാംശനിയാഴ്ച കൺവെൻഷനിലും മാതാപിതാക്കളോടോ മറ്റ് മുതിർന്നവർക്കൊപ്പമോ യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നായി എത്തിക്കൊണ്ടിരിക്കുന്നത്. കിംങ്ഡം റവലേറ്റർ എന്ന കുട്ടികൾക്കായുള്ള മാസിക ഓരോരുത്തർക്കും സൗജന്യമായി നൽകിവരുന്നു .
ലിറ്റിൽ ഇവാഞ്ചലിസ്റ് പുതിയ ലക്കം ഇത്തവണയും ലഭ്യമാണ്.
കൺവെൻഷനിൽ കടന്നുവരുന്ന ഏതൊരാൾക്കും മലയാളത്തിലും ഇംഗ്ലീഷിലും , മറ്റു ഭാഷകളിലും കുമ്പസാരിക്കുന്നതിനും സ്പിരിച്വൽ ഷെയറിംങ്ങിനുമുള്ള സൌകര്യം ഉണ്ടായിരിക്കും.
വിവിധ പ്രായക്കാരായ ആളുകൾക്ക് ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ബൈബിൾ, പ്രാർത്ഥനാ പുസ്തകങ്ങൾ , മറ്റ് പ്രസിദ്ധീകരണങ്ങൾ എന്നിവ കൺവെൻഷൻ സെന്ററിൽ ലഭ്യമാണ്.
പതിവുപോലെ രാവിലെ 8 ന് മരിയൻ റാലിയോടെ തുടങ്ങുന്ന കൺവെൻഷൻ 4 ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ സമാപിക്കും.
കൺവെൻഷന്റെ ആത്മീയവിജയത്തിനായി പ്രാർത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോൻ കുടുംബവും യേശുനാമത്തിൽ മുഴുവനാളുകളെയും 10 ന് രണ്ടാം ശനിയാഴ്ച ബർമിംങ്ഹാം ബഥേൽ സെന്ററിലേക്ക് ക്ഷണിക്കുന്നു.
അഡ്രസ്സ് :
ബഥേൽ കൺവെൻഷൻ സെന്റർ
കെൽവിൻ വേ
വെസ്റ്റ് ബ്രോംവിച്ച്
ബർമിങ്ഹാം: യൂറോപ്പിൽ ആദ്യമായി റവ.ഫാ.സേവ്യർ ഖാൻ വട്ടായിൽ നയിക്കുന്ന മലയാളം റെസിഡൻഷ്യൽ റിട്രീറ്റ് യുകെ യിലെ ഡെർബിഷെയറിൽ നടക്കുന്നു.
കൺവെൻഷന്റെ പ്രോമോ വീഡിയോ കാണാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
നവസുവിശേഷവത്ക്കരണരംഗത്ത് അഭിഷേകാഗ്നിയുടെ പരിശുദ്ധാത്മ കൃപയിൽ, യേശുനാമത്തിൽ അത്ഭുതങ്ങളും അടയാളങ്ങളും ,പ്രകടമായ വിടുതലുകളും രോഗശാന്തിയും വഴിയായി, അനേകർക്ക്
ക്രിസ്തുമാർഗ്ഗത്തിലേക്കുള്ള മനഃപരിവർത്തനത്തിന്റെ നേർ ഉപകരണമായിക്കൊണ്ട് ലോകമെമ്പാടും ശുശ്രൂഷകൾ നയിച്ചുകൊണ്ടിരിക്കുന്ന സെഹിയോൻ , അഭിഷേകാഗ്നി ശുശ്രൂഷകളുടെ സ്ഥാപകൻ റവ.ഫാ.സേവ്യർ ഖാൻ വട്ടായിൽ, സെഹിയോൻ യുകെ ഡയറക്ടർ റവ.ഫാ.സോജി ഓലിക്കൽ എന്നിവർ നയിക്കുന്ന അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ മലയാളം റെസിഡൻഷ്യൽ റിട്രീറ്റ് ” എഫാത്ത കോൺഫറൻസ് ” 2019 ഡിസംബർ 12 വ്യാഴം മുതൽ 15 ഞായർ വരെയാണ് നടക്കുക.
അഭിഷേകാഗ്നി മിനിസ്ട്രിയുടെ പ്രമുഖ വചനശുശ്രൂഷകനായ ഫാ.ഷൈജു നടുവത്താനിയിൽ, ഇന്റർ നാഷണൽ കോ ഓർഡിനേറ്റർ ബ്രദർ ഷിബു കുര്യൻ , യുകെ കോ ഓർഡിനേറ്റർ ബ്രദർ സാജു വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ ധ്യാനത്തിനുള്ള ഒരുക്കങ്ങൾ നടന്നുവരുന്നു.
യേശുനാമത്തിൽ ദൈവ മഹത്വത്തിനായി ലോകമെമ്പാടും ഉപയോഗിക്കപ്പെട്ടുകൊണ്ടിരിക്കുന്ന വട്ടായിലച്ചനും സോജിയച്ചനും നയിക്കുന്ന അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ നാല് ദിവസത്തെ താമസിച്ചുള്ള ഈ ധ്യാനത്തിലേക്ക് ബുക്കിംഗ് നടന്നുകൊണ്ടിരിക്കുന്നു.
അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ താഴെ കാണുന്ന വെബ്സൈറ്റിൽ നേരിട്ട് സീറ്റുകൾ ബുക്ക്ചെയ്യാവുന്നതാണ്.
www.afcmuk.org
അഡ്രസ്സ് ;
THE HAYES ,
SWANWICK
DERBYSHIRE
DE55 1AU
കൂടുതൽ വിവരങ്ങൾക്ക്
അനീഷ് തോമസ് – 07760254700
ബാബു ജോസഫ് – 07702061948
മൂവാറ്റുപുഴ: മലങ്കര കത്തോലിക്കാ സഭ മൂവാറ്റുപുഴ ഭദ്രാസനത്തിന്റെ പുതിയ വികാരി ജനറാളായി പെരിയ ബഹു. ചെറിയാന് ചെന്നിക്കരയച്ചനെയും ചാന്‍സിലറായി പെരിയ ബഹു. തോമസ് മുതലപ്ര അച്ചനെയും ഫിനാന്‍സ് ഓഫീസറായി പെരിയ ബഹു. ജോര്‍ജ്ജ് കൊച്ചുപുരയ്ക്കല്‍ അച്ചനെയും അഭിവന്ദ്യ യൂഹാനോന്‍ മാര്‍ തെയഡോഷ്യസ് മെത്രാപ്പോലീത്താ നിയമിച്ചു. 2019 ജൂലൈ 30ന് ഭദ്രാസന കാര്യാലയത്തില്‍ വച്ച് നടന്ന എപ്പാര്‍ക്കിയല്‍ കണ്‍സല്‍ട്ടേഴ്സിന്റെ യോഗത്തിലാണ് പ്രഖ്യാപനം നടന്നത്. 2019 ആഗസ്റ്റ് 15ന് പുതിയ നിയമനങ്ങള്‍ പ്രാബല്യത്തില്‍ വരും.
കട്ടിലപ്പൂവം സെന്റ് മേരീസ് ഇടവകാംഗമായ പെരിയ ബഹു. മോണ്‍. ചെറിയാന് ചെന്നിക്കര അച്ചന് 1991 ഏപ്രില്‍ 2-ാം തിയതിയാണ് വൈദികനായി അഭിഷിക്തനായത്. മൂവാറ്റുപുഴ ഭദ്രാസനത്തിലെ നീറാമുകള്‍, പിറവം, ഏഴക്കരനാട്, വെട്ടിക്കല്‍, ഓണക്കൂര്‍, കൊമ്പഴ, ചക്കുണ്ട്, ചേലക്കര, കളപ്പാറ എന്നീ ഇടവകകളിലും 7 വര്‍ഷത്തോളം ജര്‍മ്മനിയിലും ശുശ്രൂഷ നിര്‍വ്വഹിച്ചിട്ടുള്ള ബഹു. അച്ചന് ഇപ്പോള്‍ എറണാകുളം സെന്റ് തോമസ് മലങ്കര സുറിയാനി കത്തോലിക്കാ ഇടവക വികാരിയായും പിറവം മേഖല പ്രേട്ടോ പ്രിസ്ബിറ്ററായും സേവനമനുഷ്ഠിച്ച് വരികയായിരുന്നു.
കരിമ്പ സെന്റ് മേരീസ് ഇടവകാംഗമായ പെരിയ ബഹു. തോമസ് മുതലപ്ര അച്ചന് 1992 മാര്‍ച്ച് 20-ാം തിയതി വൈദികനായി അഭിഷിക്തനായി. റോമിലെ ലാറ്ററന്‍ യൂണിവേഴ്സിറ്റിയില്‍നിന്നും കാനന്‍ നിയമത്തില്‍ ഡോക്റ്ററേറ്റ് കരസ്ഥമാക്കിയ ബഹു. അച്ചന് രൂപതയുടെ ജുഡീഷ്യല്‍ വികാരിയായും സാമൂഹ്യ സേവന വിഭാഗമായ സമൃദ്ധിയുടെ ഡയറക്ടറായും ഇളനാട്, കളപ്പാറ, കുത്തുപാറ, വെട്ടിക്കല്‍, ചുവന്നമണ്ണ്, ചക്കുണ്ട്, വെട്ടായി ഇടവകകളുടെ വികാരിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
റോമിലെ ഉര്‍ബനിയാനും യൂണിവേഴ്സിറ്റിയില്‍ നിന്നും ദൈവശാസ്ത്രപഠനം പൂര്‍ത്തിയാക്കിയ ബഹു. ജോര്‍ജ്ജ് കൊച്ചുപുരയ്ക്കല്‍ അച്ചന് 2012 ഏപ്രില്‍ 12ന് വൈദികനായി അഭിഷിക്തനായി. ചാത്തമറ്റം, പോത്താനിക്കാട്, പെരുവ, നീറാമുകള്‍, ഏഴക്കരനാട്, ചുവന്നമണ്ണ്, കൊമ്പഴ തുടങ്ങിയ ഇടവകകളില്‍ സേവനമനുഷ്ഠിച്ചിട്ടുള്ള ബഹു. അച്ചന് ഇപ്പോള്‍ കോട്ടപ്പുറം, പാമ്പാക്കുട ഇടവകകളുടെ വികാരിയായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു.
കീത്തിലി. വെസ്റ്റ് യോർക്ഷയറിലെ പ്രസിദ്ധമായ കീത്തിലി സെന്റ് ആൻസ് ദേവാലയത്തിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുന്നാൾ പ്രാദേശികരായ പാശ്ചാത്യ സമൂഹം കൊണ്ടാടി. ഇടവക വികാരി കാനൻ മൈക്കിൾ മക്രീഡിയുടെ കാർമ്മികത്വത്തിൽ ലാറ്റിൻ റൈറ്റിൽ നടന്നആഘോഷമായ വിശുദ്ധ കുർബാനയ്ക്ക് ശേഷം വിശുദ്ധ അൽഫോൻസാമ്മയുടെ ജീവിതത്തേക്കുറിച്ച് കാനൻ മൈക്കിൾ മക്രീഡി വിശ്വാസികളോട് സംസാരിച്ചു. അൽഫോൻസാമ്മയുടെ ജീവിതം മാതൃകയാക്കേണ്ട ഒരു കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത് എന്ന് അദ്ദേഹം തന്റെ പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞു. ഭാരതത്തിലേയും പ്രത്യേകിച്ച് ലീഡ്സ് സീറോ മലബാർ മിഷനിലേയും ക്രൈസ്തവ സമൂഹത്തിന് പ്രത്യേകം തിരുന്നാൾ മംഗളങ്ങൾ നേർന്നു. തുടർന്ന് പ്രധാന അൽത്താരയിൽ നിന്നും വിശുദ്ധ അൽഫോൻസാമ്മയുടെ രൂപം സ്ഥാപിച്ചിരിക്കുന്ന ചെറിയ അൽത്താരയിലെയ്ക്ക് പ്രദക്ഷിണം. അതേ തുടർന്ന് പ്രത്യേക പ്രാർത്ഥനാ ശുശ്രൂഷകൾ നടന്നു. പാശ്ചാത്യരായ വിശ്വാസികൾ ഒന്നടങ്കം രൂപത്തിങ്കലേയ്ക്ക് തിരിഞ്ഞു നിന്ന് പ്രാർത്ഥനാ ശുശ്രൂഷകളിൽ പങ്കുചേർന്നു. നിരവധി മലയാളി കുടുംബങ്ങളും തിരുന്നാളിൽ പങ്കെടുക്കാനെത്തിയിരുന്നു.
2011 ലാണ് കീത്തിലി സെന്റ് ആൻസ് ദേവാലയത്തിൽ വിശുദ്ധ അൽഫോൻസാമ്മയുടെ രൂപം സ്ഥാപിച്ചത്. ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത രൂപീകൃതമാകുന്നതിന് വളരെ മുമ്പേ തന്നെ കീത്തിലിയിലെ മലയാളി ക്രൈസ്തവർ അവരുടെ ആദ്ധ്യാത്മീക ആവശ്യങ്ങൾ നിറവേറ്റുവാനും വിശുദ്ധ കുർബാനയിൽ പങ്കുകൊള്ളുവാനുമായി എത്തിയിരുന്നത് ഈ ദേവാലയത്തിലായിരുന്നു. ഫാ. ഷോൺ ഗില്ലിഗണിനു ശേഷം 2010 ൽ ഇടവക വികാരിയായി സ്ഥലം മാറി വന്ന കാനൻ മൈക്കിൾ മക്രീഡിയുടെ നിർദ്ദേശപ്രകാരമാണ് വിശുദ്ധ അൽഫോൻസാമ്മയുടെ രൂപം സെൻറ് ആൻസ് ദേവാലയത്തിൽ സ്ഥാപിച്ചത്. ഈ കാലയളവിൽ മാസത്തിൽ ഒരിക്കൽ കീത്തിലിയിൽ മലയാളം കുർബാന നടന്നിരുന്നു. 2011 മെയിൽ ഫാ. സജി തോട്ടത്തിലിന്റെ മുഖ്യ കാർമ്മികത്തിൽ കീത്തിലി സെന്റ് ആൻസ് ദേവാലയത്തിൽ വിശുദ്ധ അൽഫോൻസാമ്മയുടെ രൂപം സ്ഥാപിച്ചു. രണ്ടര മണിക്കൂർ നീണ്ടുനിന്ന ശുശ്രൂഷകളിൽ മുഴുവൻ സമയവും കാനൻ മൈക്കിൾ മക്രീഡി സഹകാർമ്മികനായി. യോർക്ഷയറിന്റെ മിക്കയിടങ്ങളിൽ നിന്നും നൂറ് കണക്കിന് വിശ്വാസികൾ തിരുക്കർമ്മങ്ങളിൽ പങ്കെടുത്തു. തുടർന്ന് തിരുന്നാളുകളും നേവേനാ പ്രാർത്ഥനകളും കൃത്യമായി നടന്നു പോന്നു. 2013 -2014ൽ റവ. ഫാ. ജോസഫ് പൊന്നേത്ത് ചാപ്ലിനായി സീറോ മലബാർ ചാപ്ലിൻസി രൂപപ്പെട്ടപ്പോൾ എല്ലാ ശുശ്രൂഷകളും അവിടേയ്ക്ക് മാറ്റി. ഫാ. പൊന്നേത്തിന്റെ ശ്രമഫലമായി ലീഡ്സ് രൂപത സീറോ മലബാർ വിശ്വാസികൾക്കായി സ്വതന്ത്ര ഉപയോഗത്തിനായി ദേവാലയം അനുവദിക്കുകയും അതോടൊപ്പം ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത രൂപം കൊള്ളുകയും ചെയ്തു.
വിശുദ്ധ കുർബാനയ്ക്കും പ്രത്യേക ശുശ്രൂഷകൾക്കും മാത്രമായി തുറന്നിരുന്ന കീത്തിലി സെന്റ് ആൻസ് ദേവാലയം കാനൻ മൈക്കിൾ മക്രീഡിയുടെ വരവോടു കൂടി പകൽ സമയങ്ങളിൽ ആരാധനയ്ക്കായി വിശ്വാസികൾക്ക് തുറന്നുകൊടുത്തു. കത്തീഡ്രൽ ദേവാലയങ്ങൾ ഒഴിച്ചാൽ പകൽ സമയം ആരാധനയ്ക്കായി വിശ്വാസികൾക്ക് തുറന്നുകൊടുക്കുന്ന ആദ്യത്തെ ദേവാലയമെന്ന ഖ്യാദിയും കീത്തിലി സെന്റ് ആൻസ് ദേവാലയം സ്വന്തമാക്കി. തുടക്കത്തിൽ കാര്യമായ പ്രതികരണം ഒന്നും ഉണ്ടായില്ലെങ്കിലും ക്രമേണ ആരാധനയ്ക്കായി എത്തുന്നവരുടെ എണ്ണത്തിൽ വർദ്ധനയുണ്ടായി. പകൽ സമയങ്ങളിൽ എത്തുന്നവർ വിശുദ്ധരുടെ രൂപത്തിന് മുമ്പിൽ പ്രാർത്ഥിക്കുകയും തിരികൾ കത്തിക്കുകയും നേർച്ച കാഴ്ചകൾ സമർപ്പിക്കുകയും ചെയ്തു വരുന്നു. അൽഫോൻസാമ്മയെക്കുറിച്ചറിഞ്ഞ് രൂപത്തിന്റെ മുമ്പിൽ പ്രാർത്ഥിക്കുന്നവരും ധാരാളം. മറ്റുള്ള രൂപങ്ങളോടൊപ്പം തന്നെ വിശുദ്ധ അൽഫോൻസാമ്മയുടെ രൂപവും അലങ്കരിക്കുന്നതിനും തിരികൾ കത്തിക്കുന്നതിനും ഇടവകാംഗങ്ങൾ കൂടുതൽ താല്പര്യം കാണിക്കുന്നു . ഗ്രേറ്റ് ബ്രിട്ടൺ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ, ലീഡ്സ് രൂപതാധ്യക്ഷൻ ബിഷപ്പ് മാർക്കസ്, ലീഡ്സ് സീറോ മലബാർ മിഷൻ ചെയർമാൻ ഫാ. മാത്യൂ മുളയോലിൽ എന്നിവർ സെന്റ് ആൻസ് ദേവാലയം സന്ദർശിക്കുകയും രൂപത്തിന് മുമ്പിൽ പ്രാർത്ഥനകൾ നടത്തുകയും ചെയ്തിരുന്നു. പാശ്ചാത്യ സമൂഹം ദേവാലയത്തിൽ നിന്നകലുമ്പോൾ കീത്തിലി സെന്റ് ആൻസ് ദേവാലയം അതിൽ നിന്നും വേറിട്ടു നിൽക്കുന്നു. ഞായറാഴ്ചകളിൽ വിശ്വാസികളെ കൊണ്ട് തിങ്ങി നിറയുന്നു. കാനൻ മൈക്കിൾ മക്രീഡിയുടെ വിശ്വാസ പ്രഘോഷണത്തിന്റെ പ്രകടമായ തെളിവാണ് നൂറു കണക്കിന് പാശ്ചാത്യരായ വിശ്വാസികളോടൊപ്പം ഭാരത സഭയുടെ ആദ്യ വിശുദ്ധയുടെ തിരുന്നാൾ ആഘോഷം.
സീറോ മലബാർ സഭയുടെ ലീഡ്സ് മിഷൻ ഡയറക്ടർ ഫാ . മാത്യു മുളയോലിയുടെ അമ്പതാം ജന്മദിനം ലീഡ്സുകാർ സ്നേഹവിരുന്നോടെ ആഘോഷമാക്കി . കഴിഞ്ഞ മൂന്നു വർഷങ്ങളായി ഫാ . മാത്യു മുളയോലി ലീഡ്സിലെ സീറോ മലബാർ വിശ്വാസികളുടെ ഇടയിൽ സേവനം അനുഷ്ഠിച്ചു വരികയാണ് .
ഫാ .മാത്യു മുളയോലിയുടെ ജന്മദിനം ജൂൺ 23 ആയിരുന്നെങ്കിലും , വിശ്വാസികളുടെ സൗകര്യാർത്ഥം , തങ്ങളുടെ പ്രിയപ്പെട്ട മുളയോലി അച്ചൻ അമ്പത്തിന്റെ നിറവിലെത്തുന്നതിനോടനുബന്ധിച്ചുള്ള ആഘോഷം ഞായറാഴ്ച കുർബാനയ്ക്ക് ശേഷമാക്കുകയായിരുന്നു . തലശ്ശേരി രൂപതാഗമായ ഫാ . മാത്യു മുളയോലി കേരളത്തിൽ വിവിധ മേഘലകളിൽ സഭയ്ക്കുവേണ്ടി മികച്ച രീതിയിൽ പ്രവർത്തിച്ചതിന്റെ പരിചയവുമായാണ് ഇംഗ്ലണ്ടിലേ ലീഡ്സിൽ എത്തിയത് . കേരളത്തിൽ മിഷൻലീഗിന്റെ ഡയറക്ടർ ആയിരുന്ന സമയത്ത് സംസ്ഥാനം മുഴുവൻ സഞ്ചരിച്ച് സഭാപ്രവർത്തനം നടത്തിയ ഫാ . മാത്യു മുളയോലിയുടെ അനുഭവപരിചയം ബ്രിട്ടനിലെ സീറോ മലബാർ സഭയ്ക്ക് ഒരു മുതൽക്കൂട്ടാണ് . മുളയോലി അച്ചന്റെ 50ാം ജന്മദിനത്തോടനുബന്ധിച്ച് കേയ്ക്കു മുറിച്ച് മധുരം പങ്കിട്ട വിശ്വാസികൾ ലളിതമായ സ്നേഹവിരുന്നിനു ശേഷമാണ് പിരിഞ്ഞത്.
വത്തിക്കാൻ സിറ്റി: 2020 ജനുവരി 26 മുതൽ ഫെബ്രുവരി 1 വരെ ലബനനിൽ വച്ച് നടക്കുന്ന കത്തോലിക്കാ – ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ തമ്മിലുള്ള അന്തർദേശീയ സഭാഐക്യ ദൈവശാസ്ത്ര സംവാദത്തിന്റെ നിരീക്ഷകനായി കേരളത്തിൽനിന്നുള്ള ഫാദർ ജിജി പുതുവീട്ടിൽക്കളം എസ്സ്. ജെയെ വത്തിക്കാനിലെ ക്രിസ്തീയ ഐക്യത്തിനുവേണ്ടിയുള്ള പൊന്തിഫിക്കൽ കൗൺസിൽ നിയമിച്ചു. കത്തോലിക്കാ സഭയുടെ കൂട്ടായ്മയ്ക്ക് പുറത്തുള്ള ക്രൈസ്തവ സഭകളുമായി സഭാഐക്യ സംവാദങ്ങൾ നടത്താനും മാർഗ്ഗരേഖകൾ
തയ്യാറാക്കാനുമുള്ള മാർപാപ്പയുടെ പരമോന്നത സമിതിയായ ക്രിസ്തീയ ഐക്യത്തിനുവേണ്ടിയുള്ള ഈ പൊന്തിഫിക്കൽ കൗൺസിലിന്റെ ആസ്ഥാനം വത്തിക്കാനിലാണ്.
ലബനനിൽ വച്ച് നടത്തുന്ന ഈ അന്തർദേശീയ സഭാഐക്യ ദൈവശാസ്ത്ര സംവാദത്തിൽ കത്തോലിക്കാസഭയെ പ്രതിനിധീകരിച്ചു വത്തിക്കാനിലെ ക്രിസ്തീയ ഐക്യത്തിന് വേണ്ടിയുള്ള പൊന്തിഫിക്കൽ കൗൺസിലിന്റെ പ്രസിഡന്റായ കർദിനാൾ കുർഹ് കോഹിന്റെ ന്വേതൃത്വത്തിൽ സഭാപിതാക്കന്മാരടക്കമുള്ള 14 ദൈവശാസ്ത്രജ്ഞമാരും ഇന്ത്യയിൽനിന്നുള്ള മലങ്കര സിറിയൻ ഓർത്തഡോക്സ് (യാക്കോബായ), മലങ്കര ഓർത്തഡോക്സ് സിറിയൻ (ഇന്ത്യൻ ഓർത്തഡോക്സ്) സഭകളുൾപ്പെടെയുള്ള 6 ഓറിയന്റൽ ഓർത്തഡോക്സ് സഭകളെ പ്രതിനിധീകരിച്ചു സഭാ തലവന്മാരടക്കമുള്ള 14 പ്രമുഖ ദൈവശാസ്ത്രഞ്ജരും പങ്കെടുക്കും. ഇരുവിഭാഗങ്ങളിൽനിന്നുമുള്ള നിരീക്ഷകരടക്കം 30 പേര് പങ്കെടുക്കുന്ന ഈ ദൈവശാസ്ത്ര സംവാദത്തിൽ കാത്തോലിക്കാ സഭയെ പ്രതിനിധികരിച്ചുള്ള നിരീക്ഷകനായി നിയമിതനായിരിക്കുന്നത് ഫാദർ ജിജിയാണ്. കത്തോലിക്കാ സഭയ്ക്കും ഓറിയന്റൽ ഓർത്തഡോക്സ് കൂട്ടായ്മയിലുള്ള സഭകൾക്കും പൊതുവായുള്ള ദൈവശാസ്ത്ര വിജ്ഞാനീയങ്ങളും നിലപാടുകളും തിരിച്ചറിയുക, ഇരു വിഭാഗങ്ങൾക്കിടയിലും
പൊതുധാരണകളായി ഉരുത്തിരിയുന്ന മാർഗനിർദ്ദേശങ്ങൾ വിലയിരുത്തുക തുടങ്ങിയ ഉത്തരവാദിത്വങ്ങളാണ് നിരീക്ഷകനായ ഫാദർ ജിജിയിൽ നിക്ഷിപ്തമായിരിക്കുന്നത്. 2001 – ൽ ഈശോസഭയിൽ പ്രവേശിച്ച ഫാദർ ജിജി, ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും, തത്വശാസ്ത്രത്തിലും സുറിയാനി സാഹിത്യത്തിലും ബിരുദാനന്ദ ബിരുദവും കരസ്ഥമാക്കിയതിന് പുറമെ റോമിലെ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിൽനിന്നു ദൈവശാസ്ത്രത്തിൽ ബിരുദവും ഇംഗ്ലണ്ടിലെ പ്രശസ്തമായ ഓക്സ്ഫോർഡ് സർവകലാശാലയിൽനിന്ന് സുറിയാനി പഠനങ്ങളിൽ ബിരുദാനന്ദ ബിരുദവും നേടിയിട്ടുണ്ട്. ഇപ്പോൾ ഓക്സ്ഫോർഡ് സർവകലാശാലയിൽ
പൗരസ്ത്യ സുറിയാനി സഭാപിതാക്കന്മാരുടെ ദൈവശാസ്ത്രത്തിൽ ഡോക്ടറൽ ഗവേഷണം നടത്തുന്ന ഫാദർ ജിജി, നിലവിൽ സിറോ-മലബാർ സഭയുടെ സെൻട്രൽ ലിറ്റർജിക്കൽ കമ്മിറ്റി അംഗവും, ഗ്രേറ്റ് ബ്രിട്ടൺ സിറോ-മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ കൺസൾട്ടറും കാർഡിനൽ ന്യൂമാൻ സീറോ മലബാർ കാത്തലിക് മിഷൻ ഓക്സ്ഫോർഡ്ഷയറിന്റെ കോർഡിനേറ്ററുമാണ്.
സീറോ മലബാർ സഭയുടെ തലവനായ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയിൽ നിന്നും 2017 ഓഗസ്റ്റ് 19 – ന് വൈദികപട്ടം സ്വീകരിച്ച ഫാദർ ജിജി, ആലപ്പുഴ പുന്നക്കുന്നത്തുശ്ശേരിയിലെ പുതുവീട്ടിൽക്കളം പി. റ്റി ജോസഫ്-ത്രേസ്യാമ്മ ദമ്പതികളുടെ നാലാമത്തെ മകനും ചങ്ങനാശ്ശേരി അതിരൂപതാ വൈദികനായ ഫാദർ റ്റെജി പുതുവീട്ടിൽക്കളത്തിൻറെ സഹോദരനുമാണ്.
വർത്തമാനകാലത്തിന്റെ നന്മതിന്മകളെ വിവേചിച്ചറിയുവാൻ ,നാളെയുടെ വാഗ്ദാനമായ യുവജനതയെ ക്രിസ്തുമാർഗത്തിന്റെ പരിശുദ്ധാത്മ വഴിത്താരയിൽ നയിക്കാൻ ,ഓരോ ഹൃദയങ്ങളിലും ആഴമാർന്ന ദൈവ കരുണയുടെ വാതിൽ തുറക്കാൻ പ്രാപ്തമാക്കുന്ന “ഡോർ ഓഫ് ഗ്രേസിനായുള്ള ” ഒരുക്കങ്ങൾ പൂർത്തിയായി . രെജിസ്ട്രേഷൻ , ഫുഡ് എന്നിവ സൗജന്യമായിരിക്കും.
ജീവിത വിശുദ്ധിയുടെ സന്മാർഗത്തെ ലക്ഷ്യമാക്കി 27 ന് നാളെ ശനിയാഴ്ച ബർമിങ്ഹാമിൽ വച്ച് നടക്കുന്ന കൺവെൻഷൻ സെഹിയോൻ യുകെ ഡയരക്ടർ ഫാ.സോജി ഓലിക്കൽ നയിക്കും.മാതാപിതാക്കൾക്കും പ്രത്യേകമായി ശുശ്രൂഷകൾ ഉണ്ടായിരിക്കും.
കൺവെൻഷൻ ഉച്ചയ്ക്ക് 12 ന് ആരംഭിച്ച് വൈകിട്ട് 4 സമാപിക്കും. യൂറോപ്യൻ നവസുവിശേഷവത്കരണരംഗത്ത് സുപ്രധാന മുന്നേറ്റങ്ങൾക്ക് വഴിയൊരുക്കിയ രണ്ടാം ശനിയാഴ്ച്ച കൺവെൻഷന്റെ അനുഗ്രഹപാതയിലൂടെ യേശുവിൽ യുവജന ശാക്തീകരണം ലക്ഷ്യമാക്കി നടത്തപ്പെടുന്ന പ്രത്യേക ശുശ്രൂഷയാണ് ഡോർ ഓഫ് ഗ്രേയ്സ്.
ഏറെ അനുഗ്രഹീതമായ ഈ യുവജന ബൈബിൾ കൺവെൻഷനിലേക്കു റവ.ഫാ. സോജി ഓലിക്കലും സെഹിയോൻ മിനിസ്ട്രിയും മുഴുവൻ യുവജനങ്ങളെയും മാതാപിതാക്കളെയും യേശുനാമത്തിൽ വീണ്ടും ക്ഷണിക്കുന്നു.
അഡ്രസ്സ് .
സെന്റ് ജെറാർഡ് കാത്തലിക് ചർച്ച്.
ബെർമിങ്ങ്ഹാം
B 35 6JT.
കൂടുതൽ വിവരങ്ങൾക്ക്
ജിത്തു ദേവസ്യ 07735 443778.
ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ കീഴിലുള്ള മരിയൻ മിനിസ്റ്റ്രിയുടെ നേത്രുത്വത്തിൽ ഓഗസ്റ്റ് മൂന്നാം തീയതി മരിയൻ ഫസ്റ്റ് സാറ്റർഡേ റിറ്റ്രീറ്റ് നടത്തും. അന്നേ ദിവസം വിമലഹ്രുദയ സമർപ്പണവും വിമലഹ്രുദയ ജപമാലയും ഉണ്ടായിരിക്കും. മരിയൻ മിനിസ്റ്റ്രി സ്പിരിച്ചൽ ഡയറക്ടർ ബഹുമാനപ്പെട്ട റ്റോമി ഇടാട്ട് അച്ചനും സീറോ മലബാർ ചാപ്ലിൻ ബഹുമാനപ്പെട്ട ബിനോയി നിലയാറ്റിങ്കലും ഡീക്കൻ ജോയിസ് ജെയിംസിനുമൊപ്പം മരിയൻ മിനിസ്റ്റ്രി റ്റീമും ശുശ്രൂഷകൾക്ക് നേത്രുത്വം നൽകുന്നു.രാവിലെ ഒൻപതിനു ആരംഭിച്ച് വൈകുന്നേരം മൂന്ന് മണിയോടെ എല്ലാ ശുശ്രൂഷകളും സമാപിക്കുന്നതുമായിരിക്കും. കുട്ടികൾക്ക് പ്രെത്യേക ശുശ്രൂഷ ഉണ്ടായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് ബ്രദർ ചെറിയാൻ സാമുവേലിനെയോ ( 07460 499931) ജിജി രാജനേയോ (07865 080689) ബന്ധപ്പെടുക.