Spiritual

ബിർമിങ്ഹാം:  ക്രിസ്‌തു ഉപമകളിലൂടെയും കഥകളിലൂടെയുമാണ് ജനങ്ങളോട് ദൈവരാജ്യത്തെപ്പറ്റി സംസാരിക്കുകയും ലളിതവും മനോഹരവുമായ അവതരണങ്ങളിലൂടെ ദൈവരാജ്യത്തിന്റെ വലിയ രഹസ്യങ്ങള്‍ ഈശോ നമുക്ക് പഠിപ്പിച്ചു തരുകയും ചെയ്‌തു. ഇവിടെ ഇംഗ്ലീഷുകാരാകട്ടെ കുർബാനകൾക്കിടയിലെ ചുരുങ്ങിയ സമയം കൊണ്ട് ചിത്രങ്ങളുടെയും, കളറിങ്ങുകളുടെയും കൂടെ പ്രോത്സാഹന സമ്മാനങ്ങളുടെ അകമ്പടിയോട് കൂടി സുവിശേഷം കുട്ടികൾക്ക് പകർന്നു നൽകുന്നു.   എന്നാൽ പ്രവാസികളായ മലയാളി വിശ്വാസികൾ  കലാരൂപങ്ങളിലൂടെ ബൈബിളിലെ വ്യത്യസ്ത ഏടുകള്‍ കൊവെൻട്രി റീജിണൽ കലോത്സവത്തിൽ ജനസമൂഹത്തിനു മുമ്പില്‍ അവതരിപ്പിച്ചപ്പോൾ അത് ഏറ്റവും മനോഹരമായ ഒരു പ്രഘോഷണമായി മാറിയ നിമിഷങ്ങളായിരുന്നു.

ഗ്രേറ്റ് ബ്രിട്ടന്‍ രൂപത സ്ഥാപിതമായതിനുശേഷം സംഘടിപ്പിച്ച രണ്ടാമത് കൊവെൻട്രി റീജിയണൽ ബൈബിള്‍ കലോത്സവം ഉത്ഘാടനം രാവിലെ ഒൻപതരമണിക്ക് നിർവഹിച്ചത് ഫാദർ സെബാസ്റ്റ്യൻ നാമറ്റത്തിൽ അച്ചനാണ്. തുടർന്ന് ബൈബിളിന്റെ അന്തസത്ത ഉൾക്കൊള്ളുന്ന അവിസ്മരണീയ കാഴ്ചകൾ പകർന്നു നൽകി. ഇന്നലെ കലോത്സവത്തിന് തുടക്കം കുറിച്ചപ്പോൾ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ കൊവെൻട്രി റീജിയണിലെ 23 മാസ് സെന്ററുകളിൽ നിന്നായി എത്തിച്ചേർന്നത് നാനൂറിൽ പരം മത്സരാത്ഥികൾ.ഏഴ് വേദികളിലായി ഇടവിടാതെ ബൈബിള്‍ ക്വിസ്, ഉപന്യാസം , കളറിംഗ്, ഡ്രോയിങ്, പ്രസംഗ മത്സരം, ബൈബിള്‍ സ്‌കിറ്റ്, സോളോ ഡാന്‍സ്, ഗ്രൂപ്പ് ഡാന്‍സ്,  എന്നിങ്ങനെ വിവിധ ഇനം മത്സരങ്ങൾ ദൃശ്യവിരുന്ന് ഒരുക്കിയപ്പോൾ മത്സരം കടുത്തതായി. വിവിധ മാസ്സ് സെന്ററുകളിൽ നിന്നുള്ള മികച്ച മത്സരാര്‍ത്ഥികളുടെ പ്രതിഭ മാറ്റുരച്ചപ്പോള്‍ 124  പോയിന്റോടെ സ്റ്റോക്ക് ഓൺ ട്രെന്റ് മാസ് സെന്റർ 2018 ലെ റീജിണൽ ജേതാക്കളായി. 91 പോയിന്റോടെ ഡെർബി മാസ് സെന്ററും  74 പോയിന്റോടെ കഴിഞ്ഞ വർഷത്തെ ജേതാക്കളായ നോർത്ത്ഫീൽഡ് മാസ് സെന്റർ രണ്ടും മൂന്നും സ്ഥാനങ്ങള്‍ യഥാക്രമം കരസ്ഥമാക്കി.യൂറോപ്പിലെ തന്നെ ഏറ്റവും വലിയ കലോത്സവമായ എസ്എംഇജിബി ബൈബിള്‍ കലോത്സവത്തില്‍  കൊവെൻട്രി ഉൾപ്പെടെ രൂപതയുടെ എട്ടു റീജിയണുകളില്‍ നിന്ന് വിജയിച്ചു വരുന്ന കുട്ടികള്‍ ആണ് പങ്കെടുക്കുക. യുറോപ്പിലെ ഏറ്റവും വലിയ ബൈബിള്‍ കലോത്സവം എന്ന ഖ്യാതിയുമായി സംഘടിപ്പിക്കുന്ന കലാവിരുന്ന് ബ്രിസ്റ്റോളിലെ സൗത്ത്മീഡ് ഗ്രീന്‍വേ സെന്ററില്‍ നവംബര്‍ പത്തിന്. വിവിധ വേദികളിലായി അരങ്ങേറുന്ന 21 ഇനങ്ങളില്‍ റീജിണൽ തലത്തിൽ വിജയം നേടിയ പ്രതിഭകള്‍ മാറ്റുരയ്ക്കും. അതാത് റീജിയണുകളിൽ നിന്ന് വ്യക്തിഗത ഇനങ്ങളിൽ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ കരസ്തമാക്കുന്നവരും ഒന്നാം സ്ഥാനം നേടുന്ന ഗ്രുപ്പുകളുമാണ് രൂപതാതല കലോത്സവത്തില്‍ പങ്കെടുക്കുന്നത്. സട്ടൻ കോൾഡ്‌ഫീൽഡിൽ സംഘടിപ്പിച്ച ബൈബിള്‍ കലോത്സവം 2018 വര്‍ണ്ണാഭമായി പരിസമാപ്തി കുറിച്ചപ്പോൾ വളര്‍ന്നു വരുന്ന പുതു തലമുറയ്ക്ക് ഇതുപോലുള്ള കലോത്സവങ്ങള്‍ ബൈബിളിനെക്കുറിച്ചും ദൈവിക കാര്യങ്ങളെക്കുറിച്ചും ഒരുപാട് അറിവ് പകര്‍ന്നു നല്‍കി ഒരു നല്ല തലമുറയെ വാര്‍ത്തെടുക്കുവാന്‍ ഉപകരിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. ഇത്രയധികം മത്സരങ്ങൾ ഉണ്ടായിട്ടും എട്ടരമണിയോട് കൂടി സമ്മാനദാനവും നിർവഹിച്ചു പരിപാടി പൂർണ്ണമാകുമ്പോൾ റീജിണൽ തലത്തിൽ ഇത് വിശ്വാസികളായ എല്ലാവർക്കും അഭിമാനനിമിഷം.

സ്പിരിച്യുല്‍ റിന്യൂവല്‍ മിനിസ്ട്രിയുടെ ഏകദിന കത്തോലിക്ക മലയാളം നോട്ടിംഗ്ഹാം കണ്‍വെന്‍ഷന്‍ സെപ്റ്റംബര്‍ 30ന് സൈന്റ് ഫിലിപ്പ് കത്തോലിക്ക ദേവാലയത്തില്‍ രാവിലെ 11 മണി മുതല്‍ വൈകിട്ട് 5 മണി വരെ ഒരുക്കിയിരിക്കുന്നു. കണ്‍വെന്‍ഷന്‍ നയിക്കുന്നത് ബഹുമാനപെട്ട ഫാ. ജോസഫ് സേവിയരോടൊപ്പം എസ്.ആര്‍.എം യു.കെ ടീമും ചേര്‍ന്ന് ആയിരിക്കും.

ജപമാല, സ്തുതി ആരാധന, വിശുദ്ധ കുര്‍ബാന, വചന പ്രഘോഷണം, കുമ്പസാരം, ആരാധന ഉണ്ടായിരിക്കുന്നതാണ്. എല്ലാവരെയും യേശു നാമത്തില്‍ കണ്‍വെന്‍ഷന് ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോസ് ആന്റണി: 07872 073753

വിലാസം

3 ചെസ്റ്റര്‍ഫീല്‍ഡ് റോഡ്,
മനസ്ഫീല്‍ഡ്,
NG19 7AB,
നോട്ടിംഗ്ഹാം.

ബാബു ജോസഫ്

ദൈവസ്‌നേഹത്തില്‍ അധിഷ്ഠിതമായിക്കൊണ്ട്, പരിശുദ്ധാത്മ കൃപയാല്‍ അനേകം വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും യേശുവില്‍ പുതുജീവനേകിയ സെഹിയോന്‍ യൂറോപ്പ് നേതൃത്വം നല്‍കുന്ന കുടുംബ നവീകരണ ധ്യാനം പ്രമുഖ ആത്മീയ ശുശ്രൂഷകന്‍ ഫാ. നോബിള്‍ തോട്ടത്തില്‍, പ്രശസ്ത കുടുംബ പ്രേഷിതനും മഹത്വത്തിന്‍ സാന്നിധ്യം സുവിശേഷ പരമ്പരയിലൂടെ ശ്രദ്ധേയനുമായ പ്രശസ്ത ധ്യാനഗുരുവും തൃശൂര്‍ ഷെക്കീനായ് മിനിസ്ട്രീസ് ഡയറക്ടറുമായ ബ്രദര്‍ സന്തോഷ് കരുമത്ര എന്നിവര്‍ നയിക്കും. ഒക്ടോബര്‍ 5 മുതല്‍ 7 വരെ വെയില്‍സിലെ കെഫെന്‍ലിയില്‍ നടക്കുന്ന ധ്യാനത്തില്‍ കുട്ടികള്‍ക്കും പ്രത്യേക ശുശ്രൂഷകള്‍ ഉണ്ടായിരിക്കും.

കുടുംബജീവിതത്തിന്റെ കെട്ടുറപ്പ് യേശുവില്‍ ശാക്തീകരിക്കുകവഴി ജീവിതവിജയം കണ്ടെത്തുന്ന ഈ അനുഗ്രഹീത ശുശ്രൂഷയിലേക്ക് www.sehionuk.org എന്ന വെബ്‌സൈറ്റില്‍ നേരിട്ട് രെജിസ്റ്റര്‍ ചെയ്യാം.

കൂടുതല്‍ വിവരങ്ങള്‍ക്ക് ;
സിബി മൈക്കിള്‍ 7931 926564
ബെര്‍ളി തോമസ് 07825 750356

സ്പിരിച്വല്‍ റിന്യൂവല്‍ മിനിസ്ട്രിയുടെ ഏകദിന കത്തോലിക്കാ മലയാളം ലണ്ടന്‍ കണ്‍വെന്‍ഷന്‍ 29 സെപ്റ്റംബര്‍ 2018ന്. ചര്‍ച്ച് ഓഫ് ദി അസംപ്ഷന്‍, 98 മന്‍ഫോര്‍ഡ് വെയ്, ചിഗ്വേല്‍, IG7 4DF കത്തോലിക്ക ദേവാലയത്തില്‍ രാവിലെ 10.30 മണി മുതല്‍ വൈകിട്ട് 4 മണി വരെ ആണ് കണ്‍വെന്‍ഷന്‍ ഒരുക്കിയിരിക്കുന്നത്.

ബഹുമാനപെട്ട ഫാദര്‍ ജോസഫ് സേവിയരോടൊപ്പം എസ്ആര്‍എം യുകെ ടീമും ചേര്‍ന്ന് ആയിരിക്കും കണ്‍വെഷന്‍ നയിക്കുന്നത്. ജപമാല, സ്തുതി ആരാധന, വിശുദ്ധ കുര്‍ബാന, വചന പ്രഘോഷണം, കുമ്പസാരം, ആരാധന എന്നിവ ഉണ്ടായിരിക്കുന്നതാണ്.

സ്ഥലം : ചര്‍ച്ച് ഓഫ് ദി അസംപ്ഷന്‍, 98 മന്‍ഫോര്‍ഡ് വെയ്, ചിഗ്വേല്‍, IG7 4DF

എല്ലാവരേയും യേശു നാമത്തില്‍ കണ്‍വെന്‍ഷന് ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : സുനില്‍ : 07527432349

ഡോ.ജോണ്‍സണ്‍ വി. ഇടിക്കുള.

എടത്വാ: ഇന്ത്യയിലെ പ്രമുഖ പ്രൊട്ടസ്റ്റന്റ് ക്രൈസ്തവ സഭകളിലൊന്നായ ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യ (സി.എസ്.ഐ.) വിശ്വാസ ധാരയില്‍ ഏഴ് പതിറ്റാണ്ടുകള്‍ പിന്നിട്ടു. ആംഗ്ലിക്കന്‍ സഭ, മെഥഡിസ്റ്റ് സഭ, പ്രെസ്ബിറ്റീരിയന്‍ സഭ, കോണ്‍ഗ്രിഗേഷണല്‍ സഭ എന്നിങ്ങനെ വ്യത്യസ്ത പാരമ്പര്യങ്ങളിലുള്ള ക്രൈസ്തവ സഭകള്‍ 1947-ല്‍ ഭാരതത്തിന്റെ സ്വാതന്ത്യാനന്തരം ഒന്നു ചേര്‍ന്നതു വഴിയാണ് ദക്ഷിണേന്ത്യ ഐക്യസഭ ഉദയം ചെയ്തത്. ഇവയില്‍ പ്രെസ്ബിറ്റീരിയന്‍ സഭയും കോണ്‍ഗ്രിഗേഷണല്‍ സഭയും 1908-ല്‍ തന്നെ ഒത്തുചേര്‍ന്ന് സൗത്ത് ഇന്ത്യ യുണൈറ്റഡ് ചര്‍ച്ച്(എസ്.ഐ.യു.സി) എന്ന സഭ രൂപവത്കരിച്ചിരുന്നു. അതിനാല്‍ 1947-ല്‍ നടന്നത് ആംഗ്ലിക്കന്‍സഭ, മെഥഡിസ്റ്റ് സഭ, എസ്.ഐ.യു.സി എന്നിവയുടെ ലയനമായിരുന്നു. സി.എസ്.ഐ രൂപംകൊണ്ട കാലത്തു സാമ്പത്തിക സഹായത്തിനും നേതൃത്വത്തിനും വിദേശസഭകളെ ആശ്രയിച്ചിരുന്നു. എന്നാല്‍ ഇന്ന് സഭ സ്വയംപര്യാപ്തമാണ്. വിദേശീയരായി ആരും അധികാര സ്ഥാനങ്ങളിലില്ല.

ചര്‍ച്ച് ഓഫ് നോര്‍ത്ത് ഇന്ത്യ, ചര്‍ച്ച് ഓഫ് പാകിസ്താന്‍, ചര്‍ച്ച് ഓഫ് ബംഗ്ലാദേശ് തുടങ്ങിയ ഐക്യസഭകള്‍ സി.എസ്.ഐയുടെ ചുവടുപിടിച്ചു രൂപീകരിക്കപ്പെട്ടിട്ടുള്ളവയാണ്. ചെന്നൈയിലെ സെന്റ് ജോര്‍ജ് കത്തീഡ്രലില്‍ വെച്ചാണ് 1947 ല്‍ സി.എസ്.ഐയുടെ രൂപീകരണം ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടത്.

1910-ല്‍ എഡിന്‍ബറോയില്‍ വെച്ച് നടന്ന അന്താരാഷ്ട്ര ക്രൈസ്തവ മിഷനറി സമ്മേളനത്തിന്റെ പ്രധാന ചര്‍ച്ചാവിഷയം മിഷനറി സഭകളുടെ ഐക്യത്തെക്കുറിച്ചായിരുന്നു. ആ സമ്മേളനത്തില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ട വി.എസ്. അസീറിയയെപ്പോലുള്ളവര്‍ സഭകളുടെ ഐക്യത്തെ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്ക് മുന്‍കൈയെടുത്തു. പിന്നീടദ്ദേഹം ആംഗിക്കന്‍ സഭയിലെ ആദ്യത്തെ ഇന്ത്യന്‍ ബിഷപ്പായി. 1919ല്‍ ആംഗ്ലിക്കന്‍, മെഥഡിസ്റ്റ്, എസ്.ഐ.യു.സി. സഭകളുടെ പ്രതിനിധികള്‍ അനൗപചാരികമായി നടത്തിയ ചര്‍ച്ചകളാണ് ദക്ഷിണേന്ത്യയില്‍ സഭൈക്യത്തിനുള്ള വഴി തുറന്നത്.

സി.എസ്.ഐ സഭയിലുള്ള കൊച്ചി സെന്റ് ഫ്രാന്‍സിസ് പള്ളിയാണ് ഇന്ത്യയിലെ ഏറ്റവും പുരാതനമായ യൂറോപ്യന്‍ നിര്‍മ്മിത പള്ളി. മദ്രാസിലെ സെന്റ് ജോര്‍ജ് കത്തീഡ്രലില്‍ 1947 സെപ്റ്റംബര്‍ 27-ന് അന്നത്തെ തിരുവിതാംകൂര്‍ -കൊച്ചി ആംഗ്ലിക്കന്‍ മഹായിടവക ബിഷപ്പ് സി.കെ. ജേക്കബ് ആണ് ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ പിറവി പ്രഖ്യാപിച്ചത്. എപ്പിസ്‌കോപ്പസി,സഭയുടെ ഭരണക്രമത്തിന്റെ ഭാഗമായി അംഗീകരിക്കപ്പെട്ടതാണ് സി.എസ്.ഐയുടെ രൂപീകരണത്തിലെ പ്രധാന നാഴികക്കല്ലായത്. ബിഷപ്പ് എന്ന സ്ഥാനം സഭയുടെ ആദിമകാലം മുതല്‍ ഉണ്ടായിരിക്കുന്നതാണെന്നും അതു സഭയുടെ ഭരണ സംവിധാനത്തിന്റെ ഒരു ഭാഗമായി അംഗീകരിക്കാമെന്നും എപ്പിസ്‌കോപ്പല്‍ അല്ലാത്ത സഭകള്‍ അംഗീകരിച്ചതുകൊണ്ടാണ് ഈ ഐക്യം സാധ്യമായത്. സഭകളുടെ ലോക കൗണ്‍സില്‍ സ്ഥാപിക്കപ്പെടുന്നതിനും ഒരു വര്‍ഷം മുന്‍പായി നടന്ന സി.എസ്.ഐ.സഭയുടെ രൂപീകരണം സഭകളുടെ ഏകീകരണ ശ്രമങ്ങളിലെ ശ്രദ്ധേയമായ കാല്‍വെയ്പ്പുകളൊന്നാണ്.

എപ്പിസ്‌കോപ്പലായതും അല്ലാത്തതുമായ സഭകള്‍ ചേര്‍ന്ന് ഒരു സംയുക്ത എപ്പിസ്‌കോപ്പല്‍ സഭക്ക് രൂപം നല്‍കപ്പെട്ട ഈ സംഭവം ക്രൈസ്തവസഭാ ചരിത്രത്തിലാദ്യത്തേതായി കരുതപ്പെടുന്നു. ക്രൈസ്തവ സഭകള്‍ ഒന്നായിത്തീരുന്നതിനു വിശ്വാസകാര്യങ്ങളിലും ആരാധനാക്രമങ്ങളിലും പരിപൂര്‍ണമായ യോജിപ്പ് ആവശ്യമില്ലെന്ന് സി.എസ്.ഐ. രൂപീകരണം തെളിയിച്ചു. അടിസ്ഥാന വിശ്വാസ കാര്യങ്ങള്‍ ഭരണഘടനയില്‍ വ്യക്തമായിരിക്കുന്നതിനൊപ്പം അതിനുപരിയായ കാര്യങ്ങളില്‍ ഓരോ സ്ഥലത്തെ സഭയ്ക്കും വേണ്ട ക്രമീകരണങ്ങള്‍ വരുത്തുവാന്‍ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്. സി.എസ്.ഐ., സി.എന്‍.ഐ., മാര്‍ത്തോമ്മാ സഭ എന്നിവ ഉള്‍ക്കൊള്ളുന്ന ജോയിന്റ് കൗണ്‍സില്‍ നിലവില്‍ വന്നു. ഇവ മൂന്നും ഒറ്റ സഭയായി തീര്‍ന്നില്ലെങ്കിലും വിശ്വാസപരമായ കാര്യങ്ങളില്‍ പരസ്പര ഐക്യത്തില്‍ പ്രവര്‍ത്തിക്കുന്നു.

ആന്ധ്രാപ്രദേശ്, കര്‍ണാടക, കേരളം, തമിഴ്നാട്, ശ്രീലങ്ക എന്നീ പ്രദേശങ്ങളില്‍ 24 മഹായിടവകകളിലായി 16,000 ഇടവകകളും 40 ലക്ഷം അംഗങ്ങളും ഈ സഭയിലുണ്ട് . സി. എസ്.ഐ മധ്യകേരള മഹായിടവകയുടെ ബിഷപ്പ് കൂടിയായ മോസ്റ്റ്. റവ.തോമസ്.കെ.ഉമ്മന്‍ ആണ് സഭയുടെ അദ്ധ്യക്ഷന്‍ (മോഡറേറ്റര്‍ ).സി.എസ്.ഐ. മധ്യകേരള മഹായിടവകയില്‍ നിന്നും ആദ്യമായിട്ടാണ് ഒരു ബിഷപ്പ് മോഡറേറ്റര്‍ സ്ഥാനത്തേക്ക് എത്തിയത്. തലവടി സെന്റ് തോമസ് സി.എസ്.ഐ ഇടവക അംഗമാണ് മോഡറേറ്റര്‍ മോസ്റ്റ്. റവ.തോമസ്.കെ.ഉമ്മന്‍.
സി.എസ്.ഐ സഭയ്ക്ക് രണ്ട് ബിഷപ്പുമാരെയും ഒരു മോഡറേറ്ററെയും സംഭാവന ചെയ്ത ഇടവകയാണ് തലവടി സെന്റ് തോമസ് സി.എസ്.ഐ ഇടവക. റൈറ്റ്. റവ. ബിഷപ്പ് തോമസ് സാമുവേല്‍ ആണ് മറ്റൊരു ബിഷപ്പ്.

ആതുരസേവന രംഗത്തും വിദ്യാഭ്യാസ രംഗത്തും രാഷ്ട്ര പുരോഗതിയില്‍ സമഗ്ര സംഭാവനകള്‍ നല്കുന്ന സി.എസ്.ഐ സഭ ഇന്ന് ആഗോള സഭയായി മാറ്റപെട്ടിരിക്കുകയാണ്. പ്രളയ ദുരിത ബാധിത പ്രദേശങ്ങളില്‍ സഭ നടത്തി കൊണ്ടിരിക്കുന്ന സാമൂഹ്യ സേവന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എക്കാലവും സ്മരിക്കപ്പെടും.

നിങ്ങള്‍ ദുഖിതരാണൊ, രോഗികളാണൊ, പ്രത്യാശ ഇല്ലാത്തവരോ, ആരും സഹായിക്കാന്‍ ഇല്ലാത്തവരൊ അതോ പാപത്തില്‍ അകപ്പട്ടു മരിപ്പാന്‍ ഇച്ഛിക്കുന്നവരോ. എന്ത് വിഷയും ആയിക്കൊട്ടെ. യേശു സകലത്തിനും മതിയായവന്‍. വാറ്റ്‌ഫോഡില്‍ 28 സെപ്റ്റംബര്‍ വെള്ളിയാഴ്ച്ച വൈകിട്ടു 6.30ന് ഗോസ്പല്‍ മീറ്റിംഗ് & ഹീലിംഗ് മിനിസ്റ്റ്രീസ് പാസ്റ്റര്‍ അജയ് കുമാര്‍ ബോംബെ വചനം പ്രസംഗിക്കുന്നു, പ്രോഫറ്റിക്ക് മിനിസ്റ്റ്രീസ്, രോഗികള്‍ക്കായി പ്രത്യേകം പ്രാര്‍ത്തിക്കുന്നു.

വെള്ളിയാഴ്ച്ച മീറ്റിംഗില്‍ ദൈവ വചനപ്രഘോഷണവും, അനുഭവ സാക്ഷ്യങ്ങളും, രോഗികള്‍ക്കും, പ്രത്യക വിഷയങ്ങള്‍ക്കായും പ്രാര്‍ത്ഥിക്കുന്നു.

പ്രാര്‍ത്ഥനയോടെ കടന്നു വരിക.

Meeting Venue:

Trinity Methodist Church,
Whippendle Road,
WD187NN,
Watford, Hertfordshire.

Date & Time: 6.30 pm,
September 28th Friday.

കുടുതല്‍ വിവരങ്ങള്‍ക്കു ബന്ധപ്പെടുക

Johnson 07852304150
Hyncil 07985581109
Prince 07404821143

ജോണ്‍സണ്‍ ജോസഫ്

ലണ്ടന്‍: ഇംഗ്ലണ്ടിലെ നസ്രത്തായ വാല്‍സിങ്ങാം മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തിലേക്കുള്ള സീറോ മലങ്കര കത്തോലിക്കാ സഭാ കുടുംബങ്ങളുടെ വാര്‍ഷിക തീര്‍ത്ഥാടനം സെപ്തംബര്‍ 29 ഈ ശനിയാഴ്ച്ച ക്രമീകരിച്ചിരിക്കുന്നു. 88ാമത് പുനരൈക്യ വാര്‍ഷികവും ഇതോടനുബന്ധിച്ച് നടത്തപ്പെടുന്നു. യു.കെയിലെ മലങ്കര കത്തോലിക്കാ സഭയെ പരിശുദ്ധ ദൈവമാതാവിന്റെ തിരുസന്നിധിയില്‍ സമര്‍പ്പിക്കാനുള്ള ഒരുക്കങ്ങള്‍ വിവിധ തലങ്ങളില്‍ നടന്നുവരുന്നു.

തീര്‍ത്ഥാടന ദിനം ഏറ്റഴും അനുഗ്രഹപ്രദമായക്കുന്നതിന് വിവിധ ശുശ്രൂഷകള്‍ ക്രമീകരിച്ചിരിക്കുന്നു. ഇത്തവണത്തെ തീര്‍ത്ഥാടനം നയിക്കുന്നതിനും വിശുദ്ധ ബലി അര്‍പ്പിക്കുന്നതിനുമായി മലങ്കര കത്തോലിക്ക സഭയുടെ യൂറോപ്പിലെ അപ്പോസ്‌തോലിക് വിസ്‌റ്റേറ്ററായി പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പ നിയോഗിച്ച ബിഷപ്പ് യൂഹാനോന്‍ മാര്‍ തിയോഡോഷ്യസ് എത്തിച്ചേരും. പതിനൊന്ന് മണിക്ക് വാല്‍സിങ്ങാമിലെ മംഗള വാര്‍ത്ത ദേവാലയില്‍ പ്രാരംഭ പ്രാര്‍ത്ഥനയോടും ധ്യാന ചിന്തയോടും കൂടെ തീര്‍ത്ഥാടനത്തിന് തുടക്കം കുറിക്കും. തുടര്‍ന്ന് പരിശുദ്ധ ദൈവമാതാവിന്റെ തിരുസ്വരൂപവം വഹിച്ചുകൊണ്ടുള്ള തീര്‍ത്ഥാടന യാത്ര. 2.30ന് ആഘോഷമായ വിശുദ്ധ കുര്‍ബാന, വചന പ്രഘോഷണം, മധ്യസ്ഥ പ്രാര്‍ത്ഥന എന്നിവയും ഉണ്ടായിരിക്കും.

സീറോ മലങ്കര കത്തോലിക്കാ സഭയുടെ ഈസ്റ്റ് ലണ്ടന്‍, വെസ്റ്റ് ലണ്ടന്‍, മാഞ്ചസ്റ്റര്‍, സൗത്താംപ്ടണ്‍, ഗ്ലാസ്‌ഗോ, കവന്‍ട്രി, ലൂട്ടണ്‍, ആഷ്‌ഫോര്‍ഡ്, നോട്ടിംങ്ഹാം, ഫെഫീല്‍ഡ്, ക്രോയിഡോണ്‍, വിലര്‍പൂള്‍, ഗ്ലോസ്റ്റര്‍, ബ്രിസ്‌റ്റോള്‍ എന്നീ മിഷനുകളിലെ എല്ലാ കുടുംബങ്ങളുടെയും ഒത്തുചേരലായിരിക്കും വാല്‍സിങാം തീര്‍ത്ഥാടനം.

മലങ്കര കത്തോലിക്കാ സഭാ പുനരൈക്യ വാര്‍ഷികാഘോഷങ്ങളും ഇതിനോടനുബന്ധിച്ച് ക്രമീകരിച്ചിരിക്കുന്നു. 1930 സെപ്തംബര്‍ 20ന് ദൈവ ദാസന്‍ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ നേതൃത്വത്തിലാണ് ചരിത്ര പ്രസിദ്ധമായ കത്തോലിക്കാ സഭയുമായുള്ള പുനരൈക്യ നടന്നത്. കഴിഞ്ഞ 88 വര്‍ഷങ്ങള്‍ സഭയെ വഴി നടത്തിയ നല്ലവനായ ദൈവത്തിന് നന്ദി പറയുവാനുള്ള അവസരമാകും മലങ്കര സഭാംഗങ്ങളുടെ കൂടി വരവ്. അഭിവന്ദ്യ യൂഹാനോന്‍ മാര്‍ തിയോഡോഷ്യസ് പിതാവ് നയിക്കുന്ന തീര്‍ത്ഥാടനത്തിലെ വിവിധ ശുശ്രൂഷകളില്‍ സഭയുടെ യു.കെ കോര്‍ഡിനേറ്റര്‍ ഫാ. രഞ്ജിത്ത് മഠത്തിറമ്പില്‍, ഫാ. ജോണ്‍ അലക്‌സ്, ഫാ. ജോണ്‍സണ്‍ മനയില്‍ എന്നിവര്‍ സഹകാര്‍മ്മികരാകും. പ്രളയ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആഘോഷങ്ങളില്ലാതെയാണ് ഇത്തവണ മലങ്കര കത്തോലിക്കാ സഭയുടെ പുനരൈക്യ വാര്‍ഷികം ആഘോഷങ്ങള്‍ക്ക് ചെലവിടുന്ന തുക പ്രളയ ബാധിത കുടുംബങ്ങളുടെ പുരനരുദ്ധാരണത്തിനായി മാറ്റിവെയ്ക്കാന്‍ മലങ്കര സഭ തീരുമാനമെടുത്തിരുന്നു.

സന്ദര്‍ലാന്‍ഡ്: പ്രളയം തൂത്തെറിഞ്ഞ കേരളത്തിന് കൈത്താങ്ങായി പെരുന്നാളിന്റെ ആഘോഷങ്ങള്‍ക്ക് അവധികൊടുത്ത്, ഭാരതത്തിന്റെ പ്രഥമ വിശുദ്ധയും കേരളത്തിന്റെ സഹന പുഷ്പവുമായ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ സന്ദര്‍ലാന്‍ഡ് സെ. ജോസെഫ്‌സ് ദേവാലയത്തില്‍ വെച്ച് സെപ്തംബര്‍ 22 ശനിയാഴ്ച ഭക്തിനിര്‍ഭരമായ ആഘോഷ കര്‍മ്മങ്ങള്‍ക്ക് തുടക്കം കുറിച്ചു. രാവിലെ 10ന് തുടങ്ങിയ ആഘോഷമായ ദിവ്യബലിയില്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപത ചാന്‍സിലര്‍ ബഹു. ഫാ. മാത്യു പിണക്കാട്ട് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. കൂടാതെ രൂപതയിലെ മറ്റു വൈദികരും സഹകാര്‍മ്മികരായി.

തുടര്‍ന്ന് നടന്ന വിശ്വാസ പ്രഘോഷണ പ്രദക്ഷിണത്തില്‍ ഭാരതത്തിന്റെ സാംസ്‌കാരിക പെരുമയും കേരള ക്രൈസ്തവരുടെ വിശ്വാസ തീക്ഷണതയും പ്രതിഫലിച്ചു. പ്രളയ ബാധിത പ്രദേശത്തെ ജനങ്ങളെ സഹായിക്കാനായി സണ്ടര്‍ലന്‍ഡ് വിമന്‍സ് ഫോറം ഒരുക്കിയ ചാരിറ്റി ഫുഡ് സെയില്‍ വിശ്വാസികളുടെ സഹകരണത്തോടെ വലിയ വിജയമായി തീര്‍ന്നു.

നോര്‍ത്ത് ഈസ്റ്റിലെ ഏറ്റവും വലിയ മലയാളി ആത്മീയ കൂട്ടായ്മയിലേക്ക് സംബന്ധിക്കാനെത്തിയ ഏവര്‍ക്കും തിരുനാള്‍ കമ്മിറ്റിയും സീറോ മലബാര്‍ ചാപ്ലയിന്‍ ബഹു. ഫാ. സജി തോട്ടത്തിലും സ്‌നേഹത്തിന്റെ ഭാഷയില്‍ നന്ദി അര്‍പ്പിച്ചു

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തില്‍ യു.കെയില്‍ ഒരുക്കുന്ന പരിശുദ്ധാത്മ അഭിഷേക കണ്‍വെന്‍ഷനുകള്‍ക്ക് മുന്നോടിയായി ലണ്ടന്‍ ധ്യാന വേദി നേരില്‍ കാണുന്നതിനും സൗകര്യങ്ങളും ഒരുക്കങ്ങളും വിലയിരുത്തുന്നതിനുമായി പ്രത്യേക യോഗം ചേരുന്നു. ഹെയര്‍ഫീല്‍ഡ് സ്‌പോര്‍ട്‌സ് അക്കാദമിയില്‍ വെച്ച് സെപ്തംബര്‍ 29ന് ശനിയാഴ്ച വൈകുന്നേരം 5:00 മണിക്കാണ് സംഘാടക സമിതിയുടെയും വളണ്ടിയേഴ്സ്സിന്റെയും സംയുക്ത യോഗം വിളിച്ചു ചേര്‍ത്തിരിക്കുന്നത്. ബൈബിള്‍ കണ്‍വെന്‍ഷന്‍ വിജയിപ്പിക്കുന്നതിന്റെ ഭാഗമായി ചേരുന്ന പ്രസ്തുത യോഗത്തില്‍ എല്ലാ വളണ്ടിയേഴ്‌സും എത്തിച്ചേരണമെന്നു ഫാ. ജോസ് അന്ത്യാംകുളം അഭ്യര്‍ത്ഥിച്ചു.

പ്രശസ്ത തിരുവചന പ്രഘോഷകന്‍ ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍ അച്ചന്‍ ആണ് യു.കെയില്‍ എട്ടിടങ്ങളിലായി നടത്തുന്ന ബൈബിള്‍ കണ്‍വെന്‍ഷനുകളില്‍ തിരുവചന ശുശ്രുഷ നയിക്കുക.

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ സ്പിരിച്യുല്‍ ഡയറക്ടറും, ചാപ്ലൈനുമായ ഫാ.ജോസ് അന്ത്യാംകുളം ജനറല്‍ കോര്‍ഡിനേറ്ററും, ഷാജി വാറ്റ്ഫോര്‍ഡ് കണ്‍വീനറായും, ആന്റണി തോമസ്, ജോമോന്‍ ഹെയര്‍ഫീല്‍ഡ് എന്നിവര്‍ ജോയിന്റ് കണ്‍വീനര്‍മാരായും, വിന്‍സന്റ് മാളിയേക്കല്‍ വെന്യു ഇന്‍ ചാര്‍ജുമായി രൂപീകരിക്കപ്പെട്ട വിപുലമായ കമ്മിറ്റിയാണ് കണ്‍വെന്‍ഷനുവേണ്ടിയുള്ള ഒരുക്കങ്ങള്‍ക്കു നേതൃത്വം വഹിക്കുന്നത്.

നവംബര്‍ നാലിന് ഹെയര്‍ഫീല്‍ഡില്‍ വെച്ച് നടക്കുന്ന ലണ്ടന്‍ റീജണല്‍ ബൈബിള്‍ കണ്‍വെന്‍ഷനിലേക്ക് സസ്‌നേഹം ഏവരെയും ക്ഷണിച്ചു കൊള്ളുന്നതായും, കണ്‍വെന്‍ഷന്‍ കൂടുതല്‍ അനുഗ്രഹദായകമാകുവാനുള്ള ഏവരുടെയും മദ്ധ്യസ്ഥ പ്രാര്‍ത്ഥനകള്‍ അഭ്യര്‍ത്ഥിക്കുന്നതോടൊപ്പം മുഴുവന്‍ ആളുകളുകളുടെയും സജീവ പങ്കാളിത്തം തേടുന്നതായും ബൈബിള്‍ കണ്‍വെന്‍ഷന്‍ സംഘാടകസമിതി അറിയിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്

ഷാജി വാട്ഫോര്‍ഡ് : 07737702264; ജോമോന്‍ ഹെയര്‍ഫീല്‍ഡ്:07804691069

കണ്‍വെന്‍ഷന്‍ വേദിയുടെ വിലാസം:

The Harefield Academy
Northwood Way, Harefield UB9 6ET

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ ബൈബിള്‍ കലോത്സവത്തിന്റെ തീം സോങ് പുറത്തിറങ്ങി. ബൈബിള്‍ കലോത്സവത്തിന്റെ ആവേശം നിറഞ്ഞ ഗാനം ഏവരും നെഞ്ചിലേറ്റും എന്ന കാര്യത്തില്‍ സംശയം ഇല്ല. ബൈബിള്‍ കലോത്സവം എപ്പോഴും ഒരു ആഘോഷമാണ്. മത്സരങ്ങളുടെ പിരിമുറുക്കമില്ലാതെ വേദികളില്‍ കുട്ടികള്‍ നിറഞ്ഞാടുമ്പോള്‍ കാണികള്‍ക്ക് കൗതുകവും ആവേശവുമാണ് ഇവ സമ്മാനിക്കു.

എല്ലാ വര്‍ഷത്തേക്കുമായി ഒരു മനോഹരമായ തീം സോങ്ങാണ് ഇക്കുറി ഒരുക്കിയിരിക്കുന്നത്. ഫാ സെബാസ്റ്റ്യന്‍ ചാമക്കാലയുടെ വരികള്‍ക്ക് ബിജു കൊച്ചു തെള്ളിയില്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ച ഈ മനോഹരമായ തീം സോങ്ങ് സുപ്രസിദ്ധ ഗായകന്‍ അഭിജിത് കൊല്ലമാണ് ആലപിച്ചിരിക്കുന്നത്.
ബൈബിള്‍ കലോത്സവത്തിന്റെ മഹത്വവും പ്രാധാന്യവും വിളിച്ചോതുന്നതാണ് ഇതിലെ വരികള്‍.

ദൈവ വചനം കലാരൂപത്തിലൂടെ കാണികളിലേക്കെത്തിക്കുന്ന ആ മഹനീയ മുഹൂര്‍ത്തതിലേക്ക് ഇനി ഏതാനും ദിവസം മാത്രം. ഇതിന്റെ ആവേശ തുടിപ്പുകള്‍ക്ക് താളമായി പുറത്തിറങ്ങിയ ഈ തീം സോങ്. ബര്‍മ്മിങ്ഹാമില്‍ വച്ചു നടന്ന ചടങ്ങിലാണ് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ തീം സോങ് പ്രകാശനം ചെയ്തത്.

രണ്ടാമത് ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ രൂപതാ ബൈബിള്‍ കലോത്സവം നവംബര്‍ പത്തിന് ബ്രിസ്റ്റോള്‍ ഗ്രീന്‍വേ സെന്ററില്‍ നടക്കും. ഇതിന്റെ ഒരുക്കങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണ്.

RECENT POSTS
Copyright © . All rights reserved