ലണ്ടന്‍: ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ ആദരണീയനായ അധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് തന്റെ ദൈവീക കര്‍മ്മ പാതയിലെ ദൗത്യമായി ഏറ്റെടുത്തിട്ടുള്ള ‘അജപാലനത്തോടൊപ്പം സുവിശേഷവല്‍ക്കരണം’ എന്ന ദൈവീക പദ്ധതിയുടെ രണ്ടാം ഘട്ട രൂപതാ അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍ ലണ്ടന്‍ കണ്‍വെന്‍ഷനോടെ ഞായറാഴ്ച സമാപിക്കും.

പരിശുദ്ധാത്മ ശുശ്രുഷകളിലെ കാലഘട്ടത്തിലെ ശക്തനായ ധ്യാന ഗുരുവും, തിരുവചനങ്ങളെ അനുഗ്രഹവും, രോഗ ശാന്തിയും അഭിഷേകവുമായി ധ്യാന വേദികളിലേക്ക് ദൈവീക ശക്തിധാരയായി പകരുവാന്‍ കഴിയുന്ന ശുശ്രുഷകനുമായ സേവ്യര്‍ഖാന്‍ വട്ടായില്‍ അച്ചന്‍ ആണ് ലണ്ടന്‍ റീജണല്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ നയിക്കുന്നത്.

കുട്ടികള്‍ക്കായുള്ള ആത്മീയ ശുശ്രുഷ സെഹിയോന്‍ യു.കെയുടെ ഡയറക്ടറും പ്രമുഖ ധ്യാന ഗുരുവുമായ ഫാ. സോജി ഓലിക്കലും ടീമും ആണ് നയിക്കുക. രണ്ടു ഗ്രൂപ്പുകളായി അഞ്ചു മുതല്‍ പന്ത്രണ്ടു വയസ്സുവരെയുള്ള കുട്ടികള്‍ക്കായാണ് ശുശ്രുഷകള്‍ ക്രമീകരിക്കുന്നത്. കുമ്പസാരത്തിനും, കൗണ്‍സിലിംഗിനും സൗകര്യം ഉണ്ടായിരിക്കും.

ഹാരോ ലെഷര്‍ സെന്ററില്‍ വെച്ച് നവംബര്‍ 4 ഞായറാഴ്ച രാവിലെ ഒമ്പതു മണിക്ക് ജപമാല സമര്‍പ്പണത്തോടെ ആരംഭിക്കുന്ന അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍ വൈകുന്നേരം അഞ്ചു മണിയോടെ സമാപിക്കും. വെസ്റ്റ്മിന്‍സ്റ്റര്‍, ബ്രെന്റ് വുഡ്, സൗത്താര്‍ക്ക് എന്നീ ചാപ്ലൈന്‍സികളുടെ പരിധിയിലുള്ള സീറോ മലബാര്‍ കുര്‍ബ്ബാന കേന്ദ്രങ്ങളിലെ മുഴുവന്‍ അംഗങ്ങളും, ഇതര റീജണല്‍ കണ്‍വെന്‍ഷനുകളില്‍ പങ്കുചേരുവാന്‍ സാധിക്കാതെ പോയ വിശ്വാസികളും അടക്കം അയ്യായിരത്തില്‍പരം ആളുകള്‍ ഈ ലണ്ടന്‍ തിരുവചന ശുശ്രുഷയില്‍ പങ്കു ചേരും.

നിരവധിയായ പരിശുദ്ധാത്മ കൃപകളും, അനുഗ്രഹങ്ങളും ആവോളം വര്‍ഷിക്കപ്പെടുവാന്‍ അതിശക്തമായ ശുശ്രുഷകള്‍ക്കും, ദൈവീക സാന്നിദ്ധ്യം അനുഭവമാകുന്നതിനും ആയി റീജണിലെ എല്ലാ കുടുംബങ്ങളിലും, പാരീഷുകളിലും, പ്രാര്‍ത്ഥാനാ ഗ്രൂപ്പുകളിലുമായി മാധ്യസ്ഥ പ്രാര്‍ത്ഥനകളും, ജപമാലകളും, ഉപവാസങ്ങളുമായി സഭാ മക്കള്‍ പ്രാര്‍ത്ഥനാ യജ്ഞത്തിലാണ്.

ബസ്സുകളില്‍ വരുന്നവര്‍ക്ക് ഒ9, ഒ10 ബസ്സുകള്‍ പിടിച്ചാല്‍ ലെഷര്‍ സെന്ററിന്റെ മുന്നില്‍ വന്നിറങ്ങാവുന്നതാണ്. ട്രെയിന്‍ മാര്‍ഗ്ഗം ഹാരോയിലോ വീല്‍സ്റ്റോണ്‍ സ്റ്റേഷനുകളിലോ വന്നിറങ്ങുന്നവര്‍ ഇതോടൊപ്പം കൊടുത്തിരിക്കുന്ന റൂട്ട് മാപ്പ് പാലിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു. ട്രെയിന്‍ ഗതാഗതം മുന്‍ക്കൂട്ടിത്തന്നെ  ഉറപ്പിക്കേണ്ടതാണ്.

വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുവാന്‍ ലെഷര്‍ സെന്ററിലും, സമീപത്തുമായി പേ പാര്‍ക്കിങ് സൗകര്യങ്ങളാണുള്ളത്. ഉപവാസ ശുശ്രുഷയായി ക്രമീകരിച്ചിരിക്കുന്നതിനാല്‍ ആവശ്യം ഉള്ളവര്‍ ഭക്ഷണം കയ്യില്‍ കരുത്തേണ്ടതാണ്.

പരിശുദ്ധാത്മ കൃപാശക്തിയും അനുഗ്രഹങ്ങളും പ്രാപിക്കുവാനായി നടക്കുന്ന ലണ്ടന്‍ കണ്‍വെന്‍ഷനിലേക്കു ഏവരെയും സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി വികാരി ജനറാള്‍ ഫാ.തോമസ് പാറയടി, കണ്‍വീനര്‍ ഫാ.ജോസ് അന്ത്യാംകുളം, ഫാ.സെബാസ്റ്റിയന്‍ ചാമക്കാലായില്‍, കണ്‍വീനര്‍ ഫാ.ജോസ് അന്ത്യാംകുളം, ഫാ.ഹാന്‍സ് പുതിയകുളങ്ങര എന്നിവരും, കണ്‍വെന്‍ഷന്‍ സംഘാടക സമിതിയും അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്.

ഷാജി വാട്ഫോര്‍ഡ്: 07737702264;
തോമസ് ആന്റണി: 07903867625
ജോമോന്‍ ഹെയര്‍ഫീല്‍ഡ്: 07804691069

Harrow Leisure Centre, Christchurch Avenue,
Harrow, HA3 5BD