Spiritual

സ്പിരിച്യുല്‍ റിന്യൂവല്‍ മിനിസ്ട്രിയുടെ ഏകദിന കത്തോലിക്ക മലയാളം ലണ്ടന്‍ കണ്‍വെന്‍ഷന്‍ 25 ഓഗസ്റ്റ് 2018ന് ചര്‍ച് ഓഫ് ദി അസുംപ്ഷന്‍, 98 മന്‍ഫോര്‍ഡ് വെയ്, ചിഗ്വേല്‍, IG7 4DF കത്തോലിക്ക ദേവാലയത്തില്‍ രാവിലെ 10.30 മണി മുതല്‍ വൈകിട്ട് 4 മണി വരെയാണ് ഒരുക്കിയിരിക്കുന്നത്.

കണ്‍വെഷന്‍ നയിക്കുന്നത് ബഹുമാനപെട്ട ഫാ. ജോസഫ് സേവിയരോടൊപ്പം എസ.ആര്‍.എം.യൂ.കെ ടീമും ചേര്‍ന്നായിരിക്കും. ജപമാല, സ്തുതി ആരാധന, വിശുദ്ധ കുര്‍ബാന, വചന പ്രഘോഷണം, കുമ്പസാരം, ആരാധന എന്നിവ ഉണ്ടായിരിക്കുന്നതാണ്.

എല്ലാവരെയും യേശു നാമത്തില്‍ കണ്‍വെന്‍ഷന് ക്ഷണിക്കുന്നു.

സ്ഥലം: കത്തോലിക്ക ദേവാലയം, ചര്‍ച് ഓഫ് ദി അസുംപ്ഷന്‍, 98 മന്‍ഫോര്‍ഡ് വെയ്, ചിഗ്വേല്‍, IG7 4DF.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സുനില്‍, 07527 432349

കേരളത്തില്‍ പ്രളയദുരിതം അനുഭവിക്കുന്ന പ്രിയപ്പെട്ട നാട്ടുകാരോട് ഐക്യപ്പെട്ട് എല്ലാ പ്രവാസികളും പ്രാര്‍ത്ഥിക്കണമെന്നും തങ്ങളാല്‍ കഴിയുന്ന സാമ്പത്തിക സഹായം ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന ചെയ്യണമെന്നും മരിയന്‍ മിനിസ്ട്രി മാനേജിംഗ് ഡയറക്ടര്‍ ബ്രദര്‍ തോമസ് സാജ് ആഹ്വാനം ചെയ്തു. വലിയ പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന പ്രിയപ്പെട്ടവരെ പ്രാര്‍ത്ഥനയാല്‍ ശക്തിപ്പെടുത്തി താങ്ങി നിര്‍ത്തേണ്ട അവസരമാണിതെന്നും ദൈവശിക്ഷയാണ് എന്നെല്ലാം പറഞ്ഞ് പരസ്പരം പഴിചാരാതെ ഒരു മനസ്സോടെ ജാതിമതഭേദമന്യേ ഒറ്റക്കെട്ടായി കേരളത്തിനായി കൈ കോര്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ സന്ദര്‍ഭത്തില്‍ ഓണോഘോഷങ്ങളും തിരുനാള്‍ ചെലവുകളും മാറ്റിവച്ച് ആ തുക ദുരിതം അനുഭവിക്കുന്നവര്‍ക്കായി നല്ല മനസ്സോടെ നല്‍കുന്നതാണ് പരസ്‌നേഹം പ്രഘോഷിക്കുന്ന ക്രൈസ്തവരെന്ന നിലയില്‍ നമ്മുടെ കര്‍ത്തവ്യം. ചെറുതും വലുതുമായ പ്രെയര്‍ ഗ്രൂപ്പുകളും, അസോസിയേഷനുകളും തങ്ങളാല്‍ കഴിയുന്ന തുക ജനത്തിന്റെ ആശ്വാസത്തിനായി നല്‍കുവാന്‍ മുന്നോട്ടു വരണം. മരിയന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ഒരു തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭവാന ചെയ്യുന്നുണ്ടെന്നും ബ്രദര്‍ തോമസ് പറഞ്ഞു. താല്പര്യമുള്ളവര്‍ക്ക് മരിയന്‍ മിനിസ്ട്രിയോട് ചേര്‍ന്നോ നേരിട്ടോ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യാവുന്നതാണ്. മരിയന്‍ മിനിസ്ട്രിയുടെ ഫണ്ടിലേക്ക് സംഭാവന ചെയ്യാന്‍ താല്പര്യമുള്ളവര്‍ താഴെപ്പറയുന്ന അക്കൗണ്ടിലേക്ക് തുക നിക്ഷേപിക്കാവുന്നതാണ്.

HSBC
A/c Name: Marian Prayer Fellowship
Account Number: 22653044
Sort Code: 40-20-30

If paying by Cheque please send to:
Marian Ministry, 4 Magnolia Avanue, Exeter, EX2 6DJ
Please contact: 07809502804, 07460499931

ജെഗി ജോസഫ്

ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രുപതയുടെ ഒക്ടോബര്‍ 20 മുതല്‍ നവംബര്‍ 4 വരെ നടത്തപ്പെടുന്ന രണ്ടാമത് അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്റെ സ്പെഷ്യല്‍ സപ്ലിമെന്റ് ബഹുമാനപ്പെട്ട ഫാദര്‍ ടെറിന്‍ മുല്ലക്കരയുടെ അവതരണത്തോടെയും, നവംബര്‍ 10 ന് നടത്തപ്പെടുന്ന രണ്ടാമത് ബൈബിള്‍ കലോത്സവം സപ്ലിമെന്റ് ചീഫ് കോ-ഓര്‍ഡിനേറ്റര്‍ ശ്രീ. ജോജി മാത്യുവിന്റെ അവതരണത്തോടെയും ആകര്‍ഷകമായ രീതിയില്‍ സെപ്റ്റംബര്‍ ലക്കം മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്നു. ഈ സപ്ലിമെന്റിന്റെ കോപ്പികള്‍ സൗജന്യമായി ആവശ്യമുള്ളവര്‍ക്ക് മരിയന്‍ മിനിസ്ട്രി മാനേജിംഗ് ഡയറക്ടര്‍ ബ്രദര്‍ തോമസ് സാജിനെ ബന്ധപ്പെടാവുന്നതാണ്. 07809502804

ജെഗി ജോസഫ്

രണ്ടാമത് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ ബൈബിള്‍ കലോത്സവത്തിന് വേദി ഉണരുകയാണ്. നവംബര്‍ 10 ന് ബ്രിസ്റ്റോളിലെ സൗത്ത്മീഡ് ഗ്രീന്‍വേ സെന്ററില്‍ ഇക്കുറിയും ഗംഭീരമായി ബൈബിള്‍ കലോത്സവം നടത്താനുള്ള തയ്യാറെടുപ്പിലാണ്. കലോത്സവത്തിന്റെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ പ്രത്യേക സുവനീര്‍ ഇക്കുറി പുറത്തിറക്കുന്നുണ്ട്. മുന്‍വര്‍ഷത്തെ കലോത്സവ ചിത്രങ്ങളും അനുഭവങ്ങളും റിപ്പോര്‍ട്ടുകളും അനുബന്ധ ഫോട്ടോകളും കോര്‍ത്തിണക്കികൊണ്ടുള്ള 48 പേജുള്ള ഒരു കലോത്സവം സുവനീര്‍ ആണ് ഇത്തവണ പ്രസിദ്ധീകരിക്കുന്നത്. എല്ലാ റീജിയണുകളുടേയും കഴിഞ്ഞ വര്‍ഷത്തെ ഒരു റിപ്പോര്‍ട്ടും ഈ സുവനീറില്‍ ഉണ്ടായിരിക്കും.

സീറോ മലബാര്‍ സഭയുടെ യുകെയിലുള്ള എല്ലാ റീജിയണുകളിലുമായി വ്യാപിച്ചു കിടക്കുന്ന എല്ലാ കുടുംബങ്ങളിലും എത്തിക്കുന്നതിന് വേണ്ടി പതിനായിരം കോപ്പിയാണ് അച്ചടിക്കുന്നത്. സീറോ മലബാര്‍ സമൂഹത്തിലെ ഓരോ കുടുംബത്തിലേക്കും സുവനീര്‍ എത്തുന്നുവെന്ന് ചുരുക്കം. ഈ സുവനീറിലേക്കായി പരസ്യങ്ങള്‍, കോംപ്ലിമെന്റ്സ്, സ്പെഷ്യല്‍ ആനിവേഴ്സറി അനൗണ്‍സ്മെന്റ് എന്നിവ നല്‍കാന്‍ താല്‍പര്യമുള്ളവര്‍ ബന്ധപ്പെടുക.
സുവനീറിനായി നല്ലൊരു പേരും കുട്ടികളില്‍ നിന്ന് ക്ഷണിക്കുകയാണ്. നല്ല പേര് നിര്‍ദ്ദേശിക്കുന്നവര്‍ക്ക് സ്പെഷ്യല്‍ സമ്മാനം ഉണ്ടായിരിക്കുന്നതാണ്. താല്‍പര്യമുള്ള കുട്ടികള്‍ പേരുകള്‍ താഴെ പറയുന്ന ഫോണ്‍ നമ്പറിലോ ഇ മെയ്ലിലോ അയക്കാന്‍ താല്‍പര്യപ്പെടുന്നു.

സുവനീറുമായി ബന്ധപ്പെട്ട പരസ്യം സംബന്ധിച്ചും കൂടുതല്‍ വിവരങ്ങള്‍ക്കും പേര് നിര്‍ദ്ദേശിക്കുന്നതിനും താഴെ കാണുന്ന ഇമെയിലിലോ ഫോണ്‍ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.

[email protected]
Joji mathew
07588445030
Philiph Kandoth
07703063836

കൂടുതല്‍ വിവരങ്ങള്‍

http://smegbbiblekalotsavam.com വെബ്സൈറ്റില്‍ ലഭ്യമാണ്.

കലോത്സവം ഡയറക്ടര്‍
ഫാ. പോള്‍ വെട്ടിക്കാട്ട്

കലോത്സവം ചീഫ് കോര്‍ഡിനേറ്റര്‍
ജോജി മാത്യു 07588445030

സി. ഗ്രേസ്‌മേരി

‘അജപാലനത്തിനൊപ്പം സുവിശേഷത്കരണം’ എന്ന ലക്ഷ്യത്തോടെ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ സഭ രൂപതാദ്ധ്യക്ഷ്യന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ തന്റെ രൂപതയിലെ ഒരോ ദൈവജനവും പരിശുദ്ധാത്മഭിഷേകത്തില്‍ നിറയുന്നതിനായി എട്ട് റീജിയണുകളിലായിട്ടാണ് ഈ കണ്‍വെന്‍ഷന്‍ ഒരുക്കിയിരിക്കുന്നത്. ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണ്‍ന്റെ അഭിഷേകാഗ്നി ബൈബിള്‍ കണ്‍വെന്‍ഷന്‍ ചെല്‍റ്റനാം റെയ്ഡ് ഹൗസ് സെന്ററില്‍ വെച്ച് ഒക്ടോബര്‍ 28ന് നടക്കും. ഈ കാലഘട്ടത്തിലെ പ്രശസ്ത പരിശുദ്ധാത്മ ശുശ്രൂഷകനും സെഹിയോന്‍ ധ്യാന കേന്ദ്ര ഡയറക്ടറുമായ സേവ്യര്‍ ഖാന്‍ വട്ടായിലിച്ചനാണ് ഈ ധ്യാനം നയിക്കുന്നത്. ഈ കണ്‍വെന്‍ഷന്റെ ഒരുക്കമായുള്ള രണ്ടാമത് പ്രാര്‍ത്ഥനാ ദിനം സെപ്തംബര്‍ 22ന് ഗ്ലോസ്റ്ററില്‍ വെച്ച് നടക്കും. ഈ ഒരുക്ക ശുശ്രൂഷകള്‍ക്കും കണ്‍വെന്‍വെന്‍ വളണ്ടിയേഴ്‌സ് ട്രെയിനിംഗിനുമെല്ലാം നേതൃത്വം നല്‍കുന്നത് ബഹുമാനപ്പെട്ട ഫാ. ടോണി പഴയകുളം സിഎസ്ടി ആയിരിക്കും.

ഈ ബൈബിള്‍ കണ്‍വെന്‍ഷനിലൂടെ ദൈവകൃപയും ആത്മീയ നവീകരണവും സംഭവിക്കുന്നതിന് ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണ്‍ന്റെ വിവിങ കുര്‍ബാന കേന്ദ്രങ്ങള്‍ ഒരുങ്ങികൊണ്ടിരിക്കുന്നു. റീജിയണ്‍ന്റെ വിവിധ കുടുംബ കൂട്ടായ്മകളില്‍ അഖണ്ഡ ജപമാലകള്‍, കരുണകൊന്തകള്‍, ഉപവാസ പ്രാര്‍ത്ഥനകള്‍, കണ്‍വെന്‍ഷന്‍ വിജയത്തിനായുള്ള പ്രത്യേക പ്രാര്‍ത്ഥന എന്നിവ വളരെ തീക്ഷണതയോടെ നടക്കുന്നു. അഭിഷേകത്തിന്റെ അഗ്നി ജ്വാലകള്‍ ഈ കണ്‍വെന്‍ഷനിലൂടെ റീജിയണിലെ ഒരോ കുടുംബത്തിലും ഈ ദേശം മുഴുവനിലും ആഞ്ഞുവീശി ദൈവകൃപയുടെ അനുഗ്രഹ മഴ ചൊരിയുന്ന പുണ്യദിനമായ കണ്ട് അതിന്റെ വിജയത്തിനായി എല്ലാവരും ഒത്തൊരുമിച്ച് പ്രാര്‍ത്ഥിക്കണമെന്ന് ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണല്‍ ഡയറക്ടര്‍ റവ. ഫാ. പോള്‍ വെട്ടിക്കാട്ട് സി.എസ്.ടി എല്ലാവരോടും ആഹ്വാനം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്;

ഫിലിപ്പ് കണ്ടോത്ത്: 07703063836
റോയി സെബാസ്റ്റിയന്‍: 07862701046

ബര്‍മിംങ്ഹാം: ലോകസുവിശേഷവത്ക്കരണം മലയാളികളിലൂടെയെന്ന അലിഖിത വചനത്തിന് അടിവരയിട്ടുകൊണ്ട് ദൈവകരുണയുടെ ജീവിക്കുന്ന അടയാളമായി റവ. ഫാ. സോജി ഓലിക്കല്‍ നയിക്കുന്ന രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ നാളെ നൂറിന്റെ നിറവില്‍. ദൈവപരിപാലനയില്‍ നൂറാമത് രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷനായി ബര്‍മിങ്ഹാം ബഥേല്‍ സെന്ററില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. നൂറാം കണ്‍വെന്‍ഷനൊരുക്കമായി സെഹിയോന്‍ കുടുംബം ഫാ. സോജി ഓലിക്കല്‍, ഫാ.ഷൈജു നടുവത്താനി, സിസ്റ്റര്‍ മീന തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടത്തിവരുന്ന പ്രാര്‍ത്ഥനാഒരുക്കങ്ങള്‍ നാളത്തെ പ്രത്യേക കൃതജ്ഞതാബലിയോടെ പൂര്‍ത്തിയാകും.

നിത്യ രക്ഷ യേശുവിലെന്ന് നാളെത്തെ ലോകം പ്രത്യാശയോടെ ഏറ്റുപറയുമ്പോള്‍ അതിന്റെ പിന്നിലെ ചരിത്രമായി റവ. ഫാ. സേവ്യര്‍ ഖാന്‍ വട്ടായിയിലിനെ ഉപകരണമാക്കി ദൈവം നട്ടുവളര്‍ത്തിയ സെഹിയോന്‍ മിനിസ്ട്രിയിലൂടെ ആഗോളതലത്തില്‍ നവസുവിശേഷവത്ക്കരണം ലക്ഷ്യമാക്കി ഫാ. സോജി ഓലിക്കലിന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന വിവിധങ്ങളായ ശുശ്രൂഷകളുടെ അടിസ്ഥാനമായി നിലകൊള്ളുന്ന, ദേശഭാഷാ വ്യത്യാസമില്ലാതെ ആയിരങ്ങള്‍ പങ്കെടുക്കുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിള്‍ കണ്‍വെന്‍ഷനില്‍ ഇത്തവണയും ടീനേജുകാര്‍ക്കും കുട്ടികള്‍ക്കും പ്രത്യേക കണ്‍വെന്‍ഷന്‍ നടക്കും. പ്രായത്തിന്റെ പ്രലോഭനങ്ങളെ യേശുവില്‍ അതിജീവിക്കാന്‍ ജപമാല ആയുധമാക്കുവാന്‍ ഉദ്ബോധിപ്പിക്കുന്ന പ്രത്യേക പ്രോഗ്രാം ടീനേജുകാര്‍ക്കായി നടക്കും.

നൂറാമത് കണ്‍വെന്‍ഷനെപ്പറ്റിയുള്ള പ്രോമോ വീഡിയോ കാണാം

സ്വര്‍ഗ്ഗാരോഹണ തിരുനാളിനെ മുന്‍നിര്‍ത്തി കടന്നുവരുന്ന ഇത്തവണത്തെ കണ്‍വെന്‍ഷനില്‍ ഫാ.സോജി ഓലിക്കലിനൊപ്പം ദൈവ കരുണയുടെ ജീവിക്കുന്ന പ്രതിരൂപമായിക്കൊണ്ട് തന്റെ ജീവിത സാക്ഷ്യവുമായി ഫാ. ബെന്നി ജോസഫ് വലിയവീട്ടില്‍, പ്രശസ്ത ആധ്യാത്മിക വചന പ്രഘോഷകന്‍ ബ്രദര്‍ തോമസ് പോള്‍ തുടങ്ങിയവരും പങ്കെടുക്കും.

കഴിഞ്ഞ അനേക വര്‍ഷങ്ങളായി കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും വിശ്വാസജീവിതത്തില്‍ വളരാനുതകുന്ന ക്രിസ്തീയ ജീവിതമൂല്യങ്ങള്‍ വിവിധശുശ്രൂഷകളിലൂടെ പകര്‍ന്നു നല്‍കാന്‍ സാധിക്കുന്നത് രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്റെ പ്രധാന സവിശേഷതയാണ്. കുട്ടികള്‍ക്കായി ഓരോതവണയും ഇംഗ്ലീഷില്‍ പ്രത്യേക കണ്‍വെന്‍ഷന്‍ തന്നെ നടക്കുന്നു. അനേകം കുട്ടികളും കൗമാരപ്രായക്കാരുമാണ് ഓരോ രണ്ടാംശനിയാഴ്ച കണ്‍വെന്‍ഷനിലും മാതാപിതാക്കളോടോ മറ്റ് മുതിര്‍ന്നവര്‍ക്കൊപ്പമോ യു.കെയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നായി എത്തിക്കൊണ്ടിരിക്കുന്നത്. കിംങ്ഡം റവലേറ്റര്‍ എന്ന കുട്ടികള്‍ക്കായുള്ള മാസിക ഓരോരുത്തര്‍ക്കും സൗജന്യമായി നല്‍കിവരുന്നു. കുറഞ്ഞ സമയം കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട ലിറ്റല്‍ ഇവാഞ്ചലിസ്‌റ് എന്ന പുസ്തകവും വളര്‍ച്ചയുടെ പാതയില്‍ കുട്ടികള്‍ക്ക് വഴികാട്ടിയാവുന്നു. രണ്ടു വേദികളിലായി ഒരേസമയം ഇംഗ്ലീഷിലും മലയാളത്തിലും നടക്കുന്ന കണ്‍വെന്‍ഷനില്‍ കടന്നുവരുന്ന ഏതൊരാള്‍ക്കും മലയാളത്തിലും ഇംഗ്ലീഷിലും, മറ്റു ഭാഷകളിലും കുമ്പസാരിക്കുന്നതിനും സ്പിരിച്വല്‍ ഷെയറിംങ്ങിനുമുള്ള സൌകര്യം ഉണ്ടായിരിക്കും.

വിവിധ പ്രായക്കാരായ ആളുകള്‍ക്ക് ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ബൈബിള്‍, പ്രാര്‍ത്ഥനാ പുസ്തകങ്ങള്‍, മറ്റ് പ്രസിദ്ധീകരണങ്ങള്‍ എന്നിവ കണ്‍വെന്‍ഷന്‍ സെന്ററില്‍ ലഭ്യമാണ്. പതിവുപോലെ രാവിലെ 8ന് മരിയന്‍ റാലിയോടെ തുടങ്ങുന്ന കണ്‍വെന്‍ഷന്‍ വൈകിട്ട് 4 ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ സമാപിക്കും. കണ്‍വെന്‍ഷനായുള്ള പ്രാര്‍ത്ഥനാ ഒരുക്ക ശുശ്രൂഷ ബര്‍മിങ്ഹാമില്‍ നടന്നു. കണ്‍വെന്‍ഷന്റെ ആത്മീയ വിജയത്തിനായി പ്രാര്‍ത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ. സോജി ഓലിക്കലും സെഹിയോന്‍ കുടുംബവും യേശുനാമത്തില്‍ മുഴുവനാളുകളെയും മാതാവിന്റെ സ്വര്‍ഗ്ഗാരോഹണ തിരുനാളിന്റെ നിറവില്‍ 11ന് നാളെ രണ്ടാം ശനിയാഴ്ച ബര്‍മിംങ്ഹാം ബഥേല്‍ സെന്ററിലേക്ക് വീണ്ടും ക്ഷണിക്കുന്നു.

വിലാസം:
ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍
കെല്‍വിന്‍ വേ
വെസ്റ്റ് ബ്രോംവിച്ച്
ബര്‍മിംങ്ഹാം.( Near J1 of the M5)
B70 7JW.

കൂടുതല്‍ വിവരങ്ങള്‍ക്ക്;
ഷാജി: 07878149670.
അനീഷ്: 07760254700
ബിജുമോന്‍ മാത്യു: 07515 368239

Sandwell and Dudley ട്രെയിന്‍ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് യു.കെയുടെ വിവിധ പ്രദേശങ്ങളില്‍നിന്നും ഏര്‍പ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങള്‍ക്ക്,

ടോമി ചെമ്പോട്ടിക്കല്‍: 07737935424.
ബിജു എബ്രഹാം: 07859 890267

മരിയന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന ക്രോയ്ഡോണ്‍ നൈറ്റ് വിജില്‍ ഈ മാസം 10ാം തീയതി വെള്ളിയാഴ്ച 7.30 മുതല്‍ 11.30 വരെ നടത്തപ്പെടുന്നു. ബഹുമാനപ്പെട്ട ജിജി പുതുവീട്ടില്‍ക്കളവും മരിയന്‍ മിനിസ്ട്രി ടീമും ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.

വിശുദ്ധ കുര്‍ബാനയിലും, വചനശൂശ്രൂഷയിലും, പ്രെയ്സ് ആന്‍ഡ് വര്‍ഷിപ്പിലും, ആരാധനയിലും സംബന്ധിക്കുവാന്‍ എല്ലാവരെയും ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്

സിസ്റ്റര്‍ സിമി ജോര്‍ജ്ജ്: (07435654094).
ഡാനി ഇന്നസെന്റ്: (07852897570).

വിലാസം.

Virgofidelis, 147 Central Hill, SE19 1RS, London

കർത്താവ് വിശുദ്ധ സ്ഥലത്തിനുവേണ്ടി ജനത്തെതിരഞ്ഞെടുക്കുകയല്ല, ജനത്തിനുവേണ്ടി സ്ഥലംതിരഞ്ഞെടുക്കുകയാണ് ചെയ്തത്. അതിനാൽ ജനത്തിൻറെകഷ്ടതകളിലും ഐശ്വര്യത്തിലും ആ സ്ഥലവുംപങ്കുചേർന്നു.

(2 മക്കബായർ 5: 19,20 )

ആദിമനൂറ്റാണ്ടിൽ ക്രിസ്തുവിൻ്റ  ുവിശേഷവുമായിജറുസലേമിൽ നിന്ന് അനേകായിരം മൈലുക താണ്ടികേരളമണ്ണിലെത്തി അവിടെ വചനത്തിൻറെ വിത്ത് വിതച്ച്രക്തസാക്ഷിയായി തോമാശ്ളീഹാ.  തോമാശ്ളീഹായിൽ നിന്ന് വിശ്വാസം സ്വീകരിച്ച ഒരുകൂട്ടം ദൈവമക്ൾ സെൻറ്ബെനെഡിക്ട് മിഷൻ ഇടവക എന്ന പേരിൽ ഒരു വിശ്വാസസമൂഹമായി ബിർമിങ്ഹാമിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ ഹൃദയഭാഗത്ത്   രൂപമെടുത്തപ്പോൾ അവർക്കായി കർത്താവ് ണ്ടെത്തിയത് ജപമാ  രാഞ്ജിയുടെയും  വിശുദ്ധകൊച്ചുത്രേസ്യ പുണ്യവതിയുടെയും  പേരിലുള്ള മനോഹരമായ ഒരു ദേവാലയമാണ്(The Catholic Parish of Our Lady of the Rosary and St Therese of LisieuxSaltley).

ഏതാനും വർഷങ്ങൾക്കു മുൻപ് ഐറിഷ് പാരമ്പര്യമുള്ള ഒരുക്രൈസ്തവ സമൂഹത്തിൻറെ മധ്യത്തിൽ ദൈവജനത്താൽ നിറഞ്ഞ് ഈ ദേവാലയം സ്ഥിതിചെയ്തിരുന്നെങ്കിൽ ഇന്നീപ്രദേശത്ത് ക്രിസ്ത്യാനികൾ ന്യുനപക്ഷമായിക്കൊണ്ടിരിക്കുന്നുഅതുകൊണ്ടുതന്നെഈ ദേവാലയം ഏറ്റെടുക്കാനൊരുങ്ങുന്ന മലയാളി വിശ്വാസസമൂഹത്തെ ഇപ്പോഴത്തെ ഇടവക വികാരി റെവഫാ.ബെർണാർഡ് കെല്ലി വിളിക്കുന്നത് തോ ശ്ളീഹായുടെ മിഷനറിമാർ എന്നാണ്. ഈ മാറ്റത്തിൻറെ പിന്നിൽ കർത്താവിൻറെ വലിയ കരം ഈ വന്ദ്യവയോധികനായവൈദികൻ കാണുന്നു.

തിരുകുടുംബം പാർത്തിരുന്ന നസ്രത്തിൽ നിന്ന് കൊണ്ടുവന്ന ശിലകൊണ്ട് അടിസ്ഥാനമിട്ട് നിമ്മിച്ചിരിക്കുന്ന ഈ പുണ്യദേവാലയത്തിനെ അതിന്റെ പഴയ  പ്രൗഢിയിൽ തിരിച്ചെത്തിക്കാൻ, വിജനമായ ഈ വാലയം എപ്പോഴും  ദൈവസ്തുതികളുയരുന്നദൈവജനത്തിൻ്റെ അപേക്ഷകളാലും പ്രാർത്ഥനകളാലുംസ്തോത്രങ്ങളാലും മുഖരിതമായ വിശുദ്ധസഥലമാക്കി മാറ്റാൻ വിശ്വാസ സമൂഹത്തിന് സാധിക്കുമെന്ന് ഫാകെല്ലി വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ വർഷങ്ങളോളുംപരിപാലിച്ച ഈ ഇടവക ദേവാലയത്തിൽ നിന്ന് പിൻവാങ്ങുമ്പോൾ ഉള്ളിൽ വേർപാടിൻറെ നൊമ്പരമുണ്ടെങ്കിലും അതിനേക്കാളുപരി ഫാ. കെല്ലിയിൽ നിറഞ്ഞിരിക്കുന്നത് വലിയ പ്രതീക്ഷകളും കർത്താവിൻറെ പദ്ധതിയിലുള്ള ആത്മവിശ്വാസവുമാണ്.

ഗ്രേറ്റ് ബ്രിട്ടൺ രൂപതയിലെ എല്ലാ മിഷൻ ഇടവകകൾക്കും സ്വന്തം ദേവാലയം എന്ന മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിൻ്റെ സ്വപ്നം സാക്ഷാത്കരിക്കാൻ രൂപത മുഴുവൻ ഒന്നുചേർന്ന് ശ്രമിക്കുമ്പോൾ, ആശ്രമങ്ങൾ കർത്താവാനുഗ്രഹിക്കുബോൾ അതിൻ്റെ ഭാഗമായി സെപ്റ്റംബർ മാസത്തിന്റെ തുടക്കത്തിൽ തന്നെ ബർമിംഗ്ഹാം അതിരൂപതയിൽ നിന്ന് ദേവാലയം ലഭിക്കുമെന്ന് കരുതപ്പെടുന്നു

കർത്താവ് തങ്ങൾക്കായി തിരഞ്ഞെടുത്ത ദേവാലയത്തിൽ എത്രയും പെട്ടെന്ന് ശുശ്രൂഷകൾ ആരംഭിക്കാനുള്ള പ്രതീക്ഷാനിർഭരമായ കാത്തിരിപ്പിലാണ് വികാരി ഫാ. ടെറിൻ മുള്ളക്കരയുടെ നേതൃത്വത്തിലുള്ള ബിർമിങ്ഹാമിലെ വിശ്വാസിസമൂഹം.

 

പ്രത്യേക ലേഖകന്‍

ഗ്ലാസ്‌ഗോ: മദര്‍വെല്‍ സീറോ മലബാര്‍ കമ്യൂണിറ്റിയുടെ ആസ്ഥാനമായ ബേണ്‍ബാങ്ക് സെന്റ് കത്‌ബെര്‍ട് പള്ളിയില്‍ മാതാവിന്റെ സ്വര്‍ഗ്ഗാരോപണ തിരുന്നാളിന് കൊടിയേറി. പത്തു ദിവസം നീണ്ടു നില്‍ക്കുന്ന തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് ആരംഭം കുറിച്ചുകൊണ്ട് ഓഗസ്റ്റ് മൂന്നാം തിയതി വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് ബേണ്‍ബാങ്ക് സെന്റ് കത്‌ബെര്‍ട് പള്ളിയില്‍ വികാരി ഫാ. ചാള്‍സ് ഡോര്‍നാന്‍ കൊടി ഉയര്‍ത്തി. തുടര്‍ന്ന് മാതാവിന്റെ തിരുസ്വരൂപ പ്രതിഷ്ഠയും ആഘോഷ പൂര്‍വ്വമായ ദിവ്യബലിയും നടന്നു. ഭക്തിനിര്‍ഭരമായ തിരുക്കര്‍മ്മങ്ങള്‍ക്ക് എഡിന്‍ബറ സീറോ മലബാര്‍ ചാപ്ലിന്‍ റവ. ഫാ. സെബാസ്റ്റ്യന്‍ തുരുത്തിപ്പിള്ളില്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. മദര്‍വെല്‍ രൂപത സീറോ മലബാര്‍ ചാപ്ലിന്‍ റവ. ഫാ ജോസഫ് വെമ്പാടംതറ സഹകാര്‍മികത്വം വഹിച്ചു.

ഓഗസ്റ്റ് 12-ാം തിയതി വരെ എല്ലാ ദിവസവും വൈകുന്നേരം ദിവ്യബലിയും നൊവേനയും ഉണ്ടായിരിക്കുന്നതാണ്. മുഖ്യ തിരുന്നാള്‍ ദിനമായ ഓഗസ്റ്റ്12-ാം തിയതി ഞായറാഴ്ച ഉച്ചക്ക് 2ന് ആഘോഷമായ തിരുന്നാള്‍ കുര്‍ബാനക്ക് റവ.ഫാ. ജോണി റാഫേല്‍ സിഎസ്ടി മുഖ്യ കാര്‍മ്മികത്വം വഹിക്കുകയും തിരുന്നാള്‍ സന്ദേശം നല്‍കുകയും ചെയ്യും. തിരുന്നാള്‍ കുര്‍ബ്ബാനക്കും ലദീഞ്ഞിനും ശേഷം മാതാവിന്റെ തിരുസ്വരൂപം വഹിച്ചു കൊണ്ടുള്ള വിശ്വാസ പ്രഘോഷണ പ്രദക്ഷിണം നടത്തും. ഓഗസ്റ്റ് 11 ശനിയാഴ്ച മതബോധന ദിനമായി ആഘോഷിക്കുന്നു. അന്നേ ദിവസം കുര്‍ബാനക്കും തിരുക്കര്‍മ്മങ്ങള്‍ക്കും ഗ്ലാസ്ഗോ രൂപത സീറോ മലബാര്‍ ചാപ്ലിന്‍ ഫാ. ബിനു കിഴക്കേല്‍ ഇളംതോട്ടം നേതൃത്വം നല്‍കും.

വി. കുര്‍ബാനയിലും നോവേനയിലും മറ്റു തിരുക്കര്‍മ്മങ്ങളിലും പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുന്നതിനായി ഏവരെയും സ്വാഗതം ചെയ്യുന്നതായി മദര്‍വെല്‍ രൂപത സീറോ മലബാര്‍ ചാപ്ലിന്‍ ഫാ.ജോസഫ് വെമ്പാടംതറ അറിയിച്ചു.

ബര്‍മിങ്ഹാം: നൂറാമത് രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷനായി ബര്‍മിങ്ഹാം ബഥേല്‍ സെന്റര്‍ ഒരുങ്ങുന്നു. നിത്യ രക്ഷ യേശുവിലെന്ന് നാളെത്തെ ലോകം പ്രത്യാശയോടെ ഏറ്റുപറയുമ്പോള്‍ അതിന്റെ പിന്നിലെ ചരിത്രമായി റവ. ഫാ.സേവ്യര്‍ ഖാന്‍ വട്ടായിയിലിനെ ഉപകരണമാക്കി ദൈവം നട്ടുവളര്‍ത്തിയ സെഹിയോന്‍ മിനിസ്ട്രിയിലൂടെ ആഗോളതലത്തില്‍ നവസുവിശേഷവത്ക്കരണം ലക്ഷ്യമാക്കി ഫാ.സോജി ഓലിക്കലിന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന വിവിധങ്ങളായ ശുശ്രൂഷകളുടെ അടിസ്ഥാനമായി നിലകൊള്ളുന്ന, ദേശഭാഷാ വ്യത്യാസമില്ലാതെ ആയിരങ്ങള്‍ പങ്കെടുക്കുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിള്‍ കണ്‍വെന്‍ഷന്‍ ഈ വരുന്ന ഓഗസ്റ്റ് 11ന് നൂറിന്റെ നിറവിലേക്കെത്തുന്നു.

നൂറാമത് കണ്‍വെന്‍ഷനെപ്പറ്റിയുള്ള പ്രോമോ വീഡിയോ കാണാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക.

സ്വര്‍ഗ്ഗാരോഹണ തിരുനാളിനെ മുന്‍നിര്‍ത്തി കടന്നുവരുന്ന ഇത്തവണത്തെ കണ്‍വെന്‍ഷനില്‍ ഫാ.സോജി ഓലിക്കലിനൊപ്പം ദൈവ കരുണയുടെ ജീവിക്കുന്ന പ്രതിരൂപമായിക്കൊണ്ട് തന്റെ ജീവിത സാക്ഷ്യവുമായി ഫാ. ബെന്നി ജോസഫ് വലിയ വീട്ടില്‍, പ്രശസ്ത ആധ്യാത്മിക വചന പ്രഘോഷകന്‍ ബ്രദര്‍ തോമസ് പോള്‍ തുടങ്ങിയവരും പങ്കെടുക്കും.

കഴിഞ്ഞ അനേക വര്‍ഷങ്ങളായി കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും വിശ്വാസജീവിതത്തില്‍ വളരാനുതകുന്ന ക്രിസ്തീയ ജീവിത മൂല്യങ്ങള്‍ വിവിധ ശുശ്രൂഷകളിലൂടെ പകര്‍ന്നു നല്‍കാന്‍ സാധിക്കുന്നത് രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്റെ പ്രധാന സവിശേഷതയാണ്.

കുട്ടികള്‍ക്കായി ഓരോ തവണയും ഇംഗ്ലീഷില്‍ പ്രത്യേക കണ്‍വെന്‍ഷന്‍ തന്നെ നടക്കുന്നു. അനേകം കുട്ടികളും കൗമാര പ്രായക്കാരുമാണ് ഓരോ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനിലും മാതാപിതാക്കളോടോ മറ്റ് മുതിര്‍ന്നവര്‍ക്കൊപ്പമോ യു.കെയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നായി എത്തിക്കൊണ്ടിരിക്കുന്നത്. കിംങ്ഡം റവലേറ്റര്‍ എന്ന കുട്ടികള്‍ക്കായുള്ള മാസിക ഓരോരുത്തര്‍ക്കും സൗജന്യമായി നല്‍കിവരുന്നു. കുറഞ്ഞ സമയം കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട ലിറ്റല്‍ ഇവാഞ്ചലിസ്‌റ് എന്ന പുസ്തകവും വളര്‍ച്ചയുടെ പാതയില്‍ കുട്ടികള്‍ക്ക് വഴികാട്ടിയാവുന്നു.

രണ്ടു വേദികളിലായി ഒരേസമയം ഇംഗ്ലീഷിലും മലയാളത്തിലും നടക്കുന്ന കണ്‍വെന്‍ഷനില്‍ കടന്നുവരുന്ന ഏതൊരാള്‍ക്കും മലയാളത്തിലും ഇംഗ്ലീഷിലും മറ്റു ഭാഷകളിലും കുമ്പസാരിക്കുന്നതിനും സ്പിരിച്വല്‍ ഷെയറിംങ്ങിനുമുള്ള സൗകര്യം ഉണ്ടായിരിക്കും. വിവിധ പ്രായക്കാരായ ആളുകള്‍ക്ക് ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ബൈബിള്‍, പ്രാര്‍ത്ഥനാ പുസ്തകങ്ങള്‍, മറ്റ് പ്രസിദ്ധീകരണങ്ങള്‍ എന്നിവ കണ്‍വെന്‍ഷന്‍ സെന്ററില്‍ ലഭ്യമാണ്.
പതിവുപോലെ രാവിലെ 8ന് മരിയന്‍ റാലിയോടെ തുടങ്ങുന്ന കണ്‍വെന്‍ഷന്‍ വൈകിട്ട് 4ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ സമാപിക്കും.

കണ്‍വെന്‍ഷനായുള്ള പ്രാര്‍ത്ഥനാ ഒരുക്ക ശുശ്രൂഷ ബര്‍മിങ്ഹാമില്‍ നടന്നു. കണ്‍വെന്‍ഷന്റെ ആത്മീയ വിജയത്തിനായി പ്രാര്‍ത്ഥനാ സഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോന്‍ കുടുംബവും യേശുനാമത്തില്‍ മുഴുവനാളുകളെയും മാതാവിന്റെ സ്വര്‍ഗ്ഗാരോഹണ തിരുനാളിന്റെ നിറവില്‍ 11ന് രണ്ടാം ശനിയാഴ്ച ബര്‍മിംങ്ഹാം ബഥേല്‍ സെന്ററിലേക്ക് ക്ഷണിക്കുന്നു.

വിലാസം:

ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍
കെല്‍വിന്‍ വേ
വെസ്റ്റ് ബ്രോംവിച്ച്
ബര്‍മിംങ്ഹാം. ( Near J1 of the M5)
B70 7JW.

കൂടുതല്‍ വിവരങ്ങള്‍ക്ക്;

ഷാജി. 07878149670.
അനീഷ്. 07760254700
ബിജുമോന്‍ മാത്യു. 07515 368239

Sandwell and Dudley ട്രെയിന്‍ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് യു.കെയുടെ വിവിധ പ്രദേശങ്ങളില്‍നിന്നും ഏര്‍പ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയും പറ്റിയുള്ള പൊതുവിവരങ്ങള്‍ക്ക്,

ടോമി ചെമ്പോട്ടിക്കല്‍. 07737935424.
ബിജു എബ്രഹാം. 07859 890267

RECENT POSTS
Copyright © . All rights reserved