Spiritual

പ്രശസ്ത വചന പ്രഘോഷകനും ‘ഇടിവെട്ട് പ്രസംഗകന്‍’ എന്ന പേരില്‍ സോഷ്യല്‍ മീഡിയയിലൂടെ ആഗോള മലയാളി കത്തോലിക്കര്‍ക്ക് സുപരിചിതനുമായ ഫാദര്‍ ജേക്കബ് മഞ്ഞളി നയിക്കുന്ന കുടുംബ നവീകരണ നോമ്പുകാല ധ്യാനം ഫെബ്രുവരി മാസം പതിമൂന്ന്, പതിനാല് തിയതികളില്‍ മിഡില്‍സ്‌ബ്രോ സെന്റ്. ജോസഫ്‌സ് ദേവാലയത്തില്‍ വച്ചു നടത്തപ്പെടുന്നു. ഫെബ്രുവരി 13 ശനിയാഴ്ച രാവിലെ 10:00 മണിമുതല്‍ വൈകുന്നേരം 4:30 വരെയും, 14 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 1:30 മുതല്‍ രാത്രി 8:00 മണി വരെയുമാണ് ധ്യാനശുശ്രൂഷകള്‍ ക്രമീകരിച്ചിരിക്കുന്നത്.
ദൈവത്തിന്റെ കാരുണ്യവും ദയയും അനുസ്മരിക്കുന്ന ഈ കരുണാ വര്‍ഷത്തിലെ നോമ്പുകാലത്ത് ഈ ധ്യാനത്തില്‍ പങ്കെടുത്തു ജീവിത നവീകരണം സാധ്യമാക്കുവാന്‍ എല്ലാ ക്രൈസ്തവ വിശ്വാസികളെയും മിഡില്‍സ്‌ബ്രോ സീറോമലബാര്‍ ചാപ്ലിന്‍ ഫാ. ആന്റണി ചുണ്ടലിക്കാട്ടില്‍ സ്വാഗതം ചെയ്യുന്നു.

ധ്യാനാവസരത്തില്‍ കുമ്പസാരിക്കുവാനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

ദേവാലയത്തിന്റെ വിലാസം: St. Joseph’s RC Church, Marton Road Middlesbrough, TS4 2NT

മാഞ്ചസ്റ്റര്‍: സെന്‍ട്രല്‍ മാഞ്ചസ്റ്റര്‍ സീറോ മലബാര്‍ കമ്യൂണിറ്റിയുടെ ആനുവല്‍ ഡേയും സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികവും ജനുവരി 31ന് നടക്കും. ലോംഗ്‌സൈറ്റ് സെ. ജോസഫ് പള്ളിയില്‍ വച്ച് രണ്ട് മണിക്ക് വിശുദ്ധ കുര്‍ബാന നടക്കും. അതിനു ശേഷം വാര്‍ഷിക പൊതുയോഗവും ഉണ്ടായിരിക്കും. പൊതുയോഗത്തില്‍ റിപ്പോര്‍ട്ട്, കണക്ക് എന്നിവ അവതരിപ്പിക്കും. പുതിയ ട്രസ്റ്റിയെ തെരഞ്ഞെടുക്കുന്ന ചടങ്ങും ഇതിനൊപ്പം നടക്കും. പിന്നീട് കമ്യൂണിറ്റി സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ സാല്‍ഫോര്‍ഡ് ബിഷപ്പ് ജോണ്‍ ആര്‍നോള്‍ഡ് മുഖ്യാതിഥിയായിരിക്കും. സമ്മാനദാനവും സാസംകാരിക പരിപാടികളും ഇതിനു ശേഷം നടക്കും.
അതിനു ശേഷം ബിഷപ്പിന്റെ അനുഗ്രഹ പ്രഭാഷണം നടക്കും. കമ്യൂണിറ്റിയുടെ സ്‌നേഹോപഹാരം ഫാ. തോമസ് ബിഷപ്പിനു നല്‍കും. കേരള ശൈലിയിലുള്ള ദ്യയോടെയാണ് ചടങ്ങുകള്‍ അവസാനിക്കുന്നത്. കമ്യൂണിറ്റി അംഗങ്ങള്‍ എല്ലാവരും ചടങ്ങില്‍ പ്‌ങ്കെടുക്കണമെന്ന് സംഘാടകര്‍ അറിയിച്ചു.

Chaplain- Fr.thomas Thaikkoottathil , Trustees- Anil Adhikaram & Joseph Mathai. Church address. St. Joseph church, Portland crescent, Longsight , M13 0 BU.

വത്തിക്കാന്‍: പെസഹാ ദിനത്തില്‍ വൈദികര്‍ക്കു ഇനി മുതല്‍ സ്ത്രീകളുടെയും കാല്‍ കഴുകാമെന്ന് മാര്‍പ്പാപ്പ. സ്ത്രീകളുടെ മാത്രമല്ല അക്രൈസ്തവരുടെയും കാല്‍കഴുകാമെന്നും ഫ്രാന്‍സിസ് മാര്‍പ്പാപ്പ അറിയിച്ചു. നിലവില്‍ പെസഹാ ദിനത്തോട് അനുബന്ധിച്ചു നടത്തുന്ന കാല്‍കഴുകല്‍ ശുശ്രൂഷ രീതികളില്‍ മാറ്റം വരുത്തി കല്‍പ്പന പുറത്തിറക്കി. നിലവില്‍ പുരുഷന്മാരുടെ കാലുകള്‍ മാത്രമാണു  കഴുകാറുള്ളത്.
എന്നാല്‍ ഇനി മുതല്‍ ദൈവത്തില്‍ വിശ്വാസമുള്ള ആരുടെയും കാല്‍ കഴുകാവുന്നതാണെന്നു കല്‍പ്പനയില്‍ പറയുന്നു. ചുമതല ഏറ്റെടുത്തതിനു ശേഷം പല വിഷയങ്ങളിലും പുതിയ തീരുമാനങ്ങളെടുത്തതിലൂടെ പോപ്പ് ശ്രദ്ധ നേടിയിരുന്നു. ചുമതല ഏറ്റെടുത്ത് കുറച്ചു നാളുകള്‍ക്കുള്ളില്‍ തന്നെ ക്രിസ്ത്യാനികളും മുസ്‌ലിംകളുമടക്കം പുരുഷന്മാരുടെയും സ്ത്രീകളുടെയും കാലുകള്‍ മാര്‍പ്പാപ്പ കഴുകിയിരുന്നു. ഇപ്പോഴെടുത്ത തീരുമാന പ്രകാരം സ്ത്രീയോ പുരുഷനോ, പ്രായം ചെന്നവര്‍ മുതല്‍ കുറഞ്ഞവര്‍ വരെ, ആരോഗ്യമുള്ളവും സുഖമില്ലാത്തവരും ആരുമായാലും അവരെ ചടങ്ങില്‍ പങ്കെടുപ്പിക്കാം.

നോര്‍ത്തേണ്‍ അയര്‍ലന്റ് സീറോ മലബാര്‍ സമൂഹത്തിന്റെ നേതൃത്വത്തില്‍ ജനുവരി 9, 16 ദിവസങ്ങളില്‍ നടത്തപ്പെട്ട ബൈബിള്‍ കലോത്സവം സമാപിച്ചു. ആദ്യദിനമായ ജനുവരി ഒമ്പതാം തീയതി ബാങ്കര്‍ സെന്റ് കോംഗോള്‍സ് പാരിഷ് ഹാളില്‍ കളറിംഗ്, പെയിന്റിംഗ്, നറേഷന്‍ ഓഫ് സെയിന്റ്‌സ്, ഉപന്യാസ രചന എന്നീ മത്സരങ്ങളാണ് നടത്തപ്പെട്ടത്. ബൈബിള്‍ കലോത്സവത്തിന്റെ സമാപന ദിനമായ ജനുവരി പതിനാറാം തീയതി ബെല്‍ഫാസ്റ്റ്, സെന്റ് ലൂയിസ് കോളേജില്‍ വച്ച് പ്രസംഗം, ഗാനം, ഗ്രൂപ്പ് സോംഗ്, ബൈബിള്‍ ക്വിസ് എന്നീ മത്സരങ്ങളാണ് നടത്തപ്പെട്ടത്. ആന്‍ട്രിം, ബാങ്കര്‍, ബാലിഹാക്കോമോര്‍, ബെല്‍ഫാസ്റ്റ്, ലിസ്ബണ്‍, ഡെറി, പോര്‍ട്ടാഡൗണ്‍ എന്നിവിടങ്ങളില്‍ നിന്നായി വിവിധ പ്രായത്തിലുളള നൂറുകണക്കിനാളുകള്‍ പങ്കെടുത്ത ബൈബിള്‍ കലോത്സവം വിശ്വാസ രൂപീകരണത്തില്‍ വലിയ മുതല്‍ക്കൂട്ടായി. ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ച സമര്‍പ്പിത വര്‍ഷത്തോടനുബന്ധമായ വിഷയങ്ങള്‍ ഉള്‍പ്പെടുത്തി നടത്തപ്പെട്ട ബൈബിള്‍ കലോത്സവത്തില്‍ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ വളരെ പ്രയ്ത്‌നിച്ച് മത്സര ബുദ്ധിയോടെ പങ്കെടുത്തപ്പോള്‍ ഓരോമത്സരവും ഒന്നിനൊന്ന് മെച്ചപ്പെട്ടു. വാക്കുകളിലൂടെയും അക്ഷരങ്ങളിലൂടെയും കളറുകളിലൂടെയും വ്യാഖ്യാനിക്കപ്പെട്ട ബൈബിള്‍ വചനങ്ങളും വിശ്വാസ രഹസ്യങ്ങളും കണ്ടവര്‍ക്കും കേട്ടവര്‍ക്കും നവോന്‍മേഷം പകരുക മാത്രമല്ല പങ്കെടുത്തവരുടെ തീക്ഷ്ണതയെയും വിശ്വാസത്തെയും ഉദ്ദീപിക്കുകയും ചെയ്തു. ശനിയാഴ്ച വൈകുന്നേരം നടന്ന സമാപന സമ്മേളനത്തില്‍ എല്ലാ മത്സര വിഭാഗങ്ങളിലും ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കിയവര്‍ മോണ്‍സിഞ്ഞോര്‍ ആന്റണി പെരുമായനില്‍ നിന്നും ട്രോഫികള്‍ ഏറ്റുവാങ്ങി.
bible-4

ശ്രീ ജോസ് അഗസ്റ്റിന്‍ ജനറല്‍ കണ്‍വീനറും ശ്രീ ജോസഫ് ലൂക്കാ പ്രോഗ്രാം കോര്‍ഡിനേറ്ററുമായിരുന്ന ബൈബിള്‍ കലോത്സവത്തിന്റെ നടത്തിപ്പിനായി നോര്‍ത്തേണ്‍ അയര്‍ലന്റിന്റെ വിവിധ മാസ് സെന്ററുകളില്‍ നിന്നും കാറ്റക്കീസം ഹെഡ്മാസ്റ്റര്‍മാര്‍, സെക്രട്ടറിമാര്‍, കൈക്കാരന്‍മാര്‍ എന്നിവരടങ്ങുന്ന ഒരു കമ്മിറ്റി ഉണ്ടായിരുന്നു.
മോണ്‍സിഞ്ഞോര്‍ ആന്റണി പെരുമായന്‍, ഫാ.ജോസഫ് കറുകയില്‍ എന്നിവരുടെ നേതൃത്വത്തിലും ഫാ.പോള്‍ മോറേലിയുടെയും മറ്റ് കമ്മിരഅറി അംഗങ്ങളുടെയും കാറ്റക്കീസ് അധ്യാപകരുടെയും മാതാപിതാക്കളുടെയും സഹകരണത്തിലും നടത്തപ്പെട്ട മൂന്നാമത് ബൈബിള്‍ കലോത്സവം നോര്‍ത്തേണ്‍ അയര്‍ലന്റിലെ സീറോമലബാര്‍ സമൂഹത്തിന്റെ വിശ്വാസ വളര്‍ച്ചയിലെ ഒരു അവിസ്മരണീയ സംഭവമായി മാറി.

bible-3

bible-2

bible-1

സാര്‍വത്രിക കത്തോലിക സഭയുടെ പരമാധ്യക്ഷനായ പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനമനുസരിച്ച് ലോകമെമ്പാടുമുള്ള കത്തോലിക്കാ വിശ്വാസികളൊടൊത്ത് ചേര്‍ന്ന് ക്ലിഫ്റ്റന്‍ രൂപത സീറോ മലബാര്‍ കാത്തലിക് കമ്മ്യൂണിറ്റിയുടെ (CDSMCC) യുടെ നേതൃത്വത്തില്‍ കാരുണ്യ വര്‍ഷാചരണത്തിന്റെ ഭാഗമായി നടന്ന ഏകദിന കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു സെഹിയോന്‍ യുകെയുടെ ഡയറക്ടറും പ്രമുഖ വചന പ്രഘോഷകനുമായ ഫാ. സോജി ഓലിക്കല്‍. ഇന്നലെ ബ്രിസ്റ്റോളിലെ ഫിഷ്‌പോണ്ട്‌സ് സെന്റ്. ജോസെഫ്‌സ് ദേവാലയത്തില്‍ നടന്ന ഏകദിന കണ്‍വന്‍ഷനില്‍ ക്ലിഫ്റ്റന്‍ രൂപതയുടെ കീഴിലുള്ള എട്ട് മാസ് സെന്ററുകളില്‍ നിന്നുമുള്ള വിശ്വാസികള്‍ പങ്കെടുത്തു. രാവിലെ 8.30നു ആരംഭിച്ച കണ്‍വന്‍ഷന് പ്രമുഖ വചന പ്രഘോഷകരായ ഫാദര്‍ സോജി ഓലിക്കല്‍, ഫാദര്‍ സിറില്‍ ഇടമന എന്നിവര്‍ നേതൃത്വം നല്‍കി.
ഫ്രാന്‍സിസ് മാര്‍പാപ്പ തുറന്നിട്ട കരുണയുടെ വാതിലിലൂടെ അകത്തു പ്രവേശിച്ച് പൂര്‍ണ്ണമായ ദന്ധവിമോചനത്തിനുള്ള അവസരം വിനിയോഗിക്കാന്‍ ഫാ. സിറില്‍ ഇടമന വിശ്വാസ സമൂഹത്തോട് ആഹ്വാനം ചെയ്തു.

വിശുദ്ധ കുര്‍ബാനക്കിടെ നടന്ന വചന ശുശ്രൂഷയില്‍ പ്രശസ്ത ബൈബിള്‍ പണ്ഡിതനും ആലുവ ചെറുപുഷ്പ സെമിനാരിയിലെ അധ്യാപകനുമായ ടോണി പഴയകുളം ക്രൈസ്തവ ജീവിതവും കുഞ്ഞാടുമായുള്ള ബന്ധം വിവരിച്ചു. ഓരോ ക്രൈസ്തവനും സഹോദരന്റെ കണ്ണില്‍ ആത്മാര്‍ത്ഥതയോടെ നോക്കുവാനും അവിടെ കരുണയുടെ നിയമം കാണുവാനും ആ നിയമം സ്വന്തം ഹൃദയത്തില്‍ സ്ഥാപിക്കാനുമുള്ള ബാധ്യതയുണ്ടെന്ന് അദ്ദേഹം ഉത്‌ബോധിപ്പിച്ചു.

വിശുദ്ധ കുര്‍ബാനക്ക് ഫാ. സിറില്‍ ഇടമന, ഫാദര്‍ സോജി ഓലിക്കല്‍, ഫാ. ടോണി പഴയകളം, ഫാ. സണ്ണി പോള്‍ എന്നിവര്‍ കാര്‍മ്മികരായി. കുട്ടികള്‍ക്കും യുവ ജനങ്ങള്‍ക്കും വേണ്ടിയുള്ള പ്രത്യേക കുര്‍ബാനകള്‍ക്ക് ഫാ. പോള്‍ വെട്ടിക്കാട്ടും ഫാ. ജോയ് വയലിലും കാര്‍മ്മികരായി. കുട്ടികള്‍ക്കും യുവ ജനങ്ങള്‍ക്കുമായി നടത്തപ്പെട്ട പ്രത്യേക സെഷനുകള്‍ക്ക് സെഹിയോന്‍ യുകെയുടെയും കിഡ്‌സ് ഫോര്‍ കിംഗ്ഡത്തിന്റെയും വോളണ്ടിയര്‍മാര്‍ നേതൃത്വം നല്‍കി.
കണ്‍വന്‍ഷന്‍ വന്‍ വിജയമാക്കുവാന്‍ പ്രയത്‌നിച്ച എല്ലാവര്‍ക്കും ക്ലിഫ്റ്റന്‍ രൂപത സീറോ മലബാര്‍ ചാപ്ലിന്‍ ഫാ. പോള്‍ വെട്ടിക്കാട്ട് നന്ദി രേഖപ്പെടുത്തി. CDSMCC ട്രസ്റ്റി ഫിലിപ്പ്, STSMCC ട്രസ്റ്റി ജോണ്‍സന്‍, റോയ് സെബാസ്റ്റ്യന്‍ എന്നിവരുടെ നേതൃത്വത്തില്‍ ധാരാളം വോളണ്ടിയര്‍മാരുടെ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനമായിരുന്നു ഈ കണ്‍വന്‍ഷന്റെ വിജയത്തിന് നിദാനമായത്.

കണ്‍വന്‍ഷന്റെ കൂടുതല്‍ ചിത്രങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

മാഞ്ചസ്റ്റര്‍: പ്രശസ്ത വചന പ്രഘോഷകനും വാഗ്മിയുമായ ഫാ. ജോസഫ് മുളങ്ങാട്ടില്‍ നയിക്കുന്ന നോമ്പുകാല ധ്യാനം ഫെബ്രുവരി 12, 13, 14 തിയതികളില്‍ മാഞ്ചസ്റ്ററില്‍ നടക്കും. വിഥിന്‍ഷോ സെ. ആന്റണീസ് ദേവാലയത്തില്‍ 12ന് വൈകുന്നേരം 5 മണി മുതല്‍ രാത്രി 9 വരെയും 13 ശനിയാഴ്ച രാവിലെ 11 മുതല്‍ വൈകുന്നേരം നാല് വരെയും 14ന് ഉച്ചക്ക് 12 മുതല്‍ വൈകുന്നേരം 6 മണി വരെയുമാണ് ധ്യാനം നടക്കുക.
ദൈവത്തിന്റെ അനന്തമായ സ്‌നേഹവും കാരുണ്യവും കവിഞ്ഞൊഴുകുന്ന ഈ കാരുണ്യ വര്‍ഷത്തില്‍ മാനസാന്തരത്തിനും ജീവിത നവീകരണത്തിനും ആഹ്വാനം ചെയ്തുകൊണ്ട് നോമ്പുകാലം ഇതാ വന്നെത്തി. ധ്യാനസമയം കുമ്പസാരത്തിനും സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

ധ്യാനത്തില്‍ പങ്കെടുത്ത് പാപമോചനം നേടി വിശുദ്ധ ജീവിതം നയിക്കുവാന്‍ ഏവരെയും ഷ്രൂസ്‌ബെറി രൂപത മലബാര്‍ ചാപ്ലിന്‍ റവ. ലോനപ്പന്‍ അരങ്ങാശേരി ക്ഷണിക്കുന്നു.

6

ഗ്രേറ്റര്‍ മാഞ്ചെസ്റ്റര്‍ മലയാളി ഹിന്ദു സമാജത്തിന്റെ (GMMHC) മകരസംക്രാന്തിയും അയ്യപ്പ പൂജയും ഇന്ന് (ജനുവരി 16 ശനിയാഴ്ച) ഉച്ച കഴിഞ്ഞ് 3 മുതല്‍ 8 മണി വരെ ശ്രീ രാധാകൃഷ്ണാ ടെമ്പിളില്‍ വച്ച് നടത്തുന്നു. പൂജാരി പ്രസാദ് ഭട്ടിന്റെ നേതൃത്വത്തിലാണ് പൂജാകര്‍മങ്ങള്‍ നടത്തുന്നത്.
ചടങ്ങിനോടനുഭന്ധിച്ച് ഗണപതി പൂജ, ഭജന, വിളക്ക് പൂജ, അര്‍ച്ചന, പടിപൂജ, ദീപാരാധന, ഹരിവരാസനം, പ്രസാദ വിതരണം എന്നിവ ഉണ്ടായിരിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:

ഗോപകുമാര്‍: 07932672467
സുമിത് ബാബു : 07545132255
ബിജു നായര്‍: 07809673011

Address :
Gandhi Hall (Radhakrishna Temple)
Brunswick road
Withington.
M20 4QB

ഫിലിപ്പ് കണ്ടോത്ത്
ബ്രിസ്‌റ്റോള്‍: സാര്‍വത്രിക കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായ പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പ്പാപ്പാ ആഹ്വാനം ചെയ്ത ”കരുണയുടെ വര്‍ഷം” ആചരണങ്ങള്‍ക്കു ബ്രിസ്‌റ്റോളില്‍ ഔദ്യോഗികമായി തുടക്കമിടുന്നു. ഇതിന്റെ ഭാഗമായുള്ള ഏകദിന കണ്‍വെന്‍ഷന്‍ വരുന്ന ജനുവരി 16 ശനിയാഴ്ച ഫിഷ്‌പോണ്ട്‌സ് സെന്റ്. ജോസഫ്‌സ് പള്ളിയില്‍ നടക്കും. പ്രസിദ്ധ വചന പ്രഘോഷകരും രോഗശാന്തി ശുശ്രൂഷകരുമായ ഫാദര്‍ സോജി ഓലിക്കലും ഫാദര്‍ സിറില്‍ ഇടമനയും ആണ് കണ്‍ വന്‍ഷന്‍ നയിക്കുന്നത്. രാവിലെ 8.30 മുതല്‍ വൈകുന്നേരം 4 മണി വരെയാണ് സമയം നിശ്ചയിച്ചിരിക്കുന്നത്. യൂത്ത്, റ്റീന്‍ എയ്ജ്, കൊച്ചു കുട്ടികള്‍ എന്നിവര്‍ക്കു പ്രത്യേകം സെഷനുകള്‍ ഉണ്ടായിരിക്കുന്നതാനെന്നും ഫാദര്‍ പോള്‍ വെട്ടിക്കാട്ട്, ഫിലിപ്പ് കണ്ടോത്ത് (07703063836), റോയി സെബാസ്റ്റ്യന്‍ (07862701046), എസ്.ടി.എസ്.എം.സി.സി. ട്രസ്റ്റി ജോണ്‍സന്‍ എന്നിവര്‍ അറിയിച്ചു.

soji-olikkal
രോഗശാന്തി ശുശ്രൂഷകളിലൂടെ ലോകമെമ്പാടും പ്രസിദ്ധനായ ” സെഹിയോന്‍ യു.കെ ” ഡയറക്ടര്‍ കൂടിയായ സോജി ഓലിക്കലിനെ കാണാനും രോഗ മുക്തി നേടാനും സര്‍വ്വോപരി കണ്‍വന്‍ഷനില്‍ പങ്കെടുത്തു അനുഗ്രഹം പ്രാപിക്കുവാനും യുകെയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും ആളുകള്‍ ബ്രിസ്‌റ്റോളില്‍ എത്തുമെന്ന് കരുതപ്പെടുന്നു. ഇതിന്റെ ഭാഗമായി ഫ്രീ കാര്‍ പാര്‍ക്കിംഗ് ഉള്‍പ്പെടെ പ്രത്യേകം തയ്യാറെടുപ്പുകള്‍ നടന്നു വരുന്നു. നിലവില്‍ സെന്റ്. ജോസഫ്‌സ് പള്ളിയോടു ചേര്‍ന്നുള്ള കാര്‍ പാര്‍ക്കിംഗ് കൂടാതെ തൊട്ടടുത്തുള്ള ”ഗ്രാഫയിറ്റ് പാര്‍ക്കിംഗ് ഇന്റര്‍ നാഷണല്‍ ‘ ന്റെ കാര്‍ പാര്‍ക്കിംഗ് സൌകര്യവും തയ്യാറാക്കിയിട്ടുണ്ട്.

പള്ളിയുടെ മേല്‍വിലാസം : സെന്റ്. ജോസഫ്‌സ് കാത്തോലിക് ചര്‍ച്ച്, ഫോറസ്റ്റ് റോഡ്, ഫിഷ്‌പോണ്ട്‌സ്, ബ്രിസ്‌റ്റോള്‍ BS 16 3 QT,

ഗ്രാഫയിറ്റ് പാര്‍ക്കിംഗ് ഇന്റര്‍നാഷണല്‍ പാര്‍ക്കിംഗ് വിലാസം : ഫില്‍വുഡ് റോഡ്, ഫിഷ്‌പോണ്ട്‌സ്, BS 16 3SB. ഗ്രാഫയിറ്റ് ഇന്റര്‍നാഷണല്‍ പാര്‍ക്കിംഗ് സ്ഥലത്തുനിന്നും 5 മിനിറ്റ് നടന്നാല്‍ കണ്‍ വന്‍ഷന്‍ നടക്കുന്ന പള്ളിയില്‍ എത്തിച്ചേരാവുന്നതാണ്.

മാത്യു ജോസഫ് 
സന്‍ഡര്‍ലാന്‍ഡ്: ഈസ്റ്ററിന് ഒരുക്കമായി ഹെക്‌സം ആന്‍ഡ് ന്യൂ കാസ്സില്‍ രൂപത സീറോ മലബാര്‍ കാത്തലിക് കമ്മ്യുണിറ്റിയുടെ ആഭി മുഖ്യത്തില്‍ വാര്‍ഷിക കുടുംബ നവീകരണ ധ്യാനം മാര്‍ച്ച് 11, 12, 13 (വെള്ളി, ശനി, ഞായര്‍) തിയതികളില്‍ സന്‍ഡര്‍ലാന്‍ഡ് സെ. ജോസഫ്‌സ് ദേവാലയത്തില്‍ വെച്ച് ബഹു. ഫാ. കുര്യന്‍ കാരിക്കല്‍, ബ്രദര്‍: റെജി കൊട്ടാരം, ബ്രദര്‍: പീറ്റര്‍ ചേരനല്ലൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്നു. നോമ്പു കാലത്ത് ഹൃദയങ്ങളെ ഒരുക്കാനും വിശുദ്ധീകരണം പ്രാപിക്കാനുമുള്ള അവസരത്തെ പ്രയോജനപെടുത്തണമെന്ന് യേശുനാമത്തില്‍ ചാപ്ലിന്‍ ബഹു. ഫാ . സജി തോട്ടത്തില്‍ അഭ്യര്‍ത്ഥിക്കുന്നു.

ധ്യാന ദിവസങ്ങളില്‍ കുമ്പസാരത്തിനുള്ള സൗകര്യവും കുട്ടികള്‍ക്ക് പ്രത്യേക ക്ലാസ്സുകളും (ശനി, ഞായര്‍ ദിവസങ്ങളില്‍) ഉണ്ടായിരിക്കുന്നതാണ്.

ധ്യാന സമയം: മാര്‍ച്ച് 11 (വെള്ളി) 5.30pm, to 9.30pm, 12 (ശനി) 9.30am to 4.30pm, 13 (ഞായര്‍) 11.30am to 6.30pm.

ധ്യാനവേദി : സെ. ജോസഫ്‌സ് ചര്‍ച്ച്, സന്‍ഡര്‍ലാന്‍ഡ് : SR4 6HP

കൂടുതല്‍ വിവരങ്ങള്‍ക്ക് : 07590516672, 07846003328, 07889146098.

വിരാല്‍ സീറോ മലബാര്‍ സമൂഹത്തിന്റെ നേതൃത്വത്തില്‍ നടന്നു വന്നിരുന്ന മലയാളം ക്ലാസുകള്‍ക്ക് പുതിയ ഭാവവും നിറവും പകര്‍ന്ന് കൊണ്ട് മലയാളം പഠിക്കാന്‍ ആഗ്രഹിക്കുന്ന ജാതി ഭേദമന്യേ എല്ലാ കുട്ടികള്‍ക്കും വേണ്ടി വിരാല്‍ ചെയ്ഞ്ച് എന്ന സ്ഥാപനത്തില്‍ സീറോമലബാര്‍ ചാപ്ലയിന്‍ റവ.ഫാ.ലോനപ്പന്‍ അരങ്ങാശേരി ജനുവരി പതിമൂന്ന് ബുധനാഴ്ച ഉദ്ഘാടനം ചെയ്തു. എല്ലാ ബുധനാഴ്ചകളിലും വൈകിട്ട് അഞ്ചേമുക്കാല്‍ മുതല്‍ ഏഴ് വരെയുളള ക്ലാസുകള്‍ക്ക് ഷിബു മാത്യു, ബിജു ജോര്‍ജ്, ജോസഫ് കെ.ജെ., സജിത് തോമസ്, ബെറ്റ്‌സി സജിത്, ജസ്റ്റിന്‍ ജോഷി എന്നിവര്‍ നേതൃത്വം നല്‍കും. മലയാളം പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി ജനുവരി ഇരുപത് ആയിരിക്കുമെന്ന് ചാപ്ലയിന്‍ അറിയിച്ചു. ഉദ്ഘാടന ദിവസം മുപ്പത് കുട്ടികള്‍ രജിസ്റ്റര്‍ ചെയ്തു.
class-5

class-3

class-2

class-1

 

 

 

 

RECENT POSTS
Copyright © . All rights reserved