Spiritual

പരിശുദ്ധ കുർബാനയിൽ ബഹുമാനപ്പെട്ട ഫാദർ ജോൺസൺ കാട്ടിപ്പറമ്പിൽ മുഖ്യ കാർമ്മികനും കത്തീഡ്രൽ ഡീൻ ഫാദർ നിക്കോളാസ്, ഫാദർ റിജിനോൾ എന്നിവരും പങ്കുചേർന്നു. റെക്സം ബിഷപ്പ് ബഹുമാനപെട്ട റൈറ്റ് റവറെന്റ്പീറ്റർ ബ്രിഗ്നൽ ക്രിസ്മസ് ന്യൂ ഇയർ സന്ദേശം നൽകി. അഘോഷമായ പാട്ട് കുർബാനയിൽ പങ്കുചേർന്ന് ഉണ്ണി മിശിഹായുടെ പിറവിയുടെ അനുഗ്രഹം ഉൾകൊള്ളാൻ എത്തിയ എല്ലാവർക്കും റെക്സം കേരള കമ്മ്യൂണിറ്റിക്കുവേണ്ടി ധന്യാ ചാക്കോ നന്ദി രേഖപ്പെടുത്തി. കുർബാന ശേഷം നടന്ന സ്നേഹ കൂട്ടായ്മ യിൽ ബിഷപ്പ് പീറ്റർ ഏവർക്കും ക്രിസ്മസ് കേക്ക് മുറിച്ച് നൽകി ക്രിസ്മസ് സന്തോഷം പങ്കു വച്ചു.

ബിനോയ് എം. ജെ.

മനുഷ്യന്റെ ആവശ്യങ്ങൾ അനന്തമാണ്. എന്നാൽ അവയെ തൃപ്തിപ്പെടുത്തുവാനുള്ള ബാഹ്യലോകത്തിന്റെ കഴിവ് പരിമിതവും ആണ്. അതിനാൽതന്നെ അവൻ സദാ അസംതൃപ്തനായി കഴിയുന്നു. ഇപ്പോൾ നിങ്ങൾ കുറെ കാര്യങ്ങൾ ആഗ്രഹിക്കുന്നുണ്ടാവാം. അവ കിട്ടിക്കഴിയുമ്പോൾ നിങ്ങൾ കൂടുതൽ കാര്യങ്ങൾ ആഗ്രഹിക്കുന്നു. പത്തു കോടി രൂപയ്ക്ക് നിങ്ങളെ തത്കാലത്തേക്ക് തൃപ്തിപ്പെടുത്തുവാൻ കഴിഞ്ഞേക്കാം. എന്നാൽ അത് കിട്ടിക്കഴിയുമ്പോൾ നിങ്ങൾ നൂറുകോടി ആഗ്രഹിക്കുന്നു. അതങ്ങനെ ആകുവാനേ വഴിയുള്ളൂ. നിങ്ങളുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും അനന്തമാണ്. കാരണം നിങ്ങളാ അനന്തസത്തയാണ്.

അനന്തമായ ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുവാൻ പരിമിതമായ ഈ ജഗത്തിന് കഴിയില്ലെങ്കിലും അനന്തസത്തയായ ഈശ്വരന് കഴിയും. ഈ ജഗത്തിൽ ഈശ്വരൻ ഇല്ലെന്ന് പലരും വാദിക്കുന്നു. അതുകൊണ്ട് തന്നെ അവരതിനെ അന്വേഷിക്കുന്നുമില്ല. അധരം കൊണ്ട് ഈശ്വരൻ ഉണ്ടെന്ന് നാമെല്ലാം പറയുന്നുണ്ടെങ്കിലും ഉള്ളിന്റെ ഉള്ളുകൊണ്ട് ഈശ്വരൻ ഇല്ലെന്ന് നാമും വിശ്വസിക്കുന്നു. നിരീശ്വരവാദികളെ ഞാൻ അഭിനന്ദിക്കുന്നു. കാരണം അവർ സത്യം പറയുന്നുണ്ട്. നാമെല്ലാവരും നുണയന്മാരാണ്. നാം മറ്റുള്ളവരെ കാണിക്കുവാൻ വേണ്ടി പ്രാർത്ഥന ചൊല്ലുകയും ഈശ്വരപൂജ നടത്തുകയും ചെയ്യുന്നു. യഥാർത്ഥമായ ഈശ്വരവിശ്വാസം നമുക്കുണ്ടായിരുന്നുവെങ്കിൽ നമ്മുടെ ഉള്ളിലും പുറത്തും നിറഞ്ഞു നിൽക്കുന്ന ആ അനന്തസത്തയെ നാം പണ്ടേ കണ്ടെത്തുമായിരുന്നു.

ഈശ്വരനിൽ നിന്നും ഭിന്നമായി ജഗത്തിന് അസ്ഥിത്വമുണ്ടോ? ഈ പ്രപഞ്ചം എവിടെ നിന്നും വന്നു? ഉള്ളിൽ വസിക്കുന്ന അനന്തസത്തയായ ഈശ്വരന്റെ പ്രതിബിംബം മാത്രമായിരിക്കാം പരിമിതമായ ഈ ബാഹ്യ പ്രപഞ്ചം. പരിമിതമായ ഈ ബാഹ്യ പ്രപഞ്ചത്തിൽ ആ അനന്തസത്തയെ കണ്ടുതുടങ്ങുമ്പോൾ നാം ഈശ്വരവിശ്വാസികളായി മാറുന്നു. അനന്തമായ നമ്മുടെ ആവശ്യങ്ങളെയും ആഗ്രഹങ്ങളെയും തൃപ്തിപ്പെടുത്തുവാൻ ആ അനന്തസത്തയ്ക്കല്ലാതെ മറ്റെന്തിനാണ് കഴിയുക. അതിനാൽ നമുക്കീ ബാഹ്യലോകത്തിൽ ഈശ്വരനെ കണ്ടുതുടങ്ങാം. ഈശ്വരൻ നമുക്ക് എത്തിപ്പിടിക്കുവാൻ ആവാത്ത വിധത്തിൽ അപ്രാപ്യനല്ല. അത് മറ്റേതോ ലോകത്തിൽ വസിക്കുന്ന സത്തയുമല്ല. അതിവിടെത്തന്നെയുണ്ട്. നാമതിനെത്തന്നെയാണ് സദാ കാണുകയും അറിയുകയും ചെയ്യുന്നത്.എന്നാൽ നാമതിനെക്കുറിച്ച് ബോധവാന്മാരല്ല. പ്രപഞ്ചത്തെ കാണുമ്പോൾ ഈശ്വരനെ കാണുന്നില്ല. ഈശ്വരനെ കാണുമ്പോൾ പ്രപഞ്ചത്തെയും കാണുന്നില്ല. ഇരുട്ടത്ത് കിടക്കുന്ന കയറിനെ സർപ്പമായി തെറ്റിദ്ധരിക്കുന്നപോലെ ബ്രഹ്മത്തെ നാം ജഗത്തായി തെറ്റിദ്ധരിക്കുന്നു. ഇതാണ് മനുഷ്യന്റെ പ്രശ്നം.

അതിനാൽ നമുക്ക് സത്യത്തെ സത്യമായി തന്നെ കാണുവാൻ ശ്രമിക്കാം. പഞ്ചഭൂതങ്ങൾകൊണ്ട് നിർമ്മിതമായ ഈ ജഗത്തിന് നമ്മെ അതിലേക്ക് ആകർഷിക്കുവാനുള്ള കഴിവുണ്ടോ? നിങ്ങൾ ഒരു മുഖത്തിന്റെ പിറകേ കൂടുന്നത് അതിലെ അസ്ഥിയുടെയും മാംസത്തിന്റെയും രക്തത്തിന്റെയും സൗന്ദര്യം കണ്ടുകൊണ്ടാണോ? തീർച്ചയായും ഇവയുടെ പിറകിൽ ഈശ്വരൻ മറഞ്ഞിരിക്കുന്നുണ്ടാവണം. ആ ഈശ്വരന് മാത്രമേ നമ്മുടെ അനന്തമായ ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുവാൻ കഴിയൂ. സൗന്ദര്യത്തിലും ശക്തിയിലും അറിവിലുമെല്ലാം ഈശ്വരനെ തന്നെ കാണുവിൻ. നിങ്ങൾ അന്വേഷിക്കുന്നതും അതിനെത്തന്നെയല്ലേ? നിങ്ങൾ ഈശ്വരനെ അന്വേഷിക്കുന്നു; എന്നാൽ നിങ്ങളത് അറിയുന്നില്ല. ഈശ്വരന് പകരം വക്കുവാൻ മറ്റൊരു സത്തയില്ല.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120

 

ലണ്ടൻ : സീറോ മലബാർ ഗ്രേറ്റ്‌ ബ്രിട്ടൺ രൂപത നോട്ടിങ്ഹാം സെന്റ് . ജോൺ മിഷനിലെ ചെസ്റ്റർഫീൽഡ് മാസ് സെന്ററിൽ ഈശോയുടെ തിരുപ്പിറവി ഭക്തിനിർഭരമായി ആഘോഷിച്ചു. ഡിസംബർ 25ന് വൈകുന്നേരം 4.30ന് വിശുദ്ധ കുർബാനയും തുടർന്ന് ക്രിസ്തുമസ് അഘോഷ പരിപാടികൾ നടന്നു. കുട്ടികളുടെയും, മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ, ഗെയിംസ്, ചായസത്ക്കാരം എന്നിവയെല്ലാം കൂട്ടായ്മക്ക് പുതിയ ഉണർവ്വ് നൽകി. മിഷൻ ഡയറക്ടർ ഫാ. ജോബി ഇടവഴിക്കൽ, കമ്മിറ്റി അംഗങ്ങൾ, മതാദ്ധ്യാപകർ എന്നിവർ നേതൃത്വം നൽകി.

സന്ദർലാൻഡ് : കോവിഡ് മഹാമാരി മൂലം തടസ്സപ്പെട്ട എക്യൂമെനിക്കൽ ക്രിസ്തുമസ് കരോൾ ഗാനസന്ധ്യ ഈ വർഷം നടത്തപ്പെടുന്നു ; സണ്ടർലൻഡ് സെന്റ്. ജോസഫ്സ് ദേവാലയത്തിൽ വച്ച് , ജനുവരി 8 ഞായറാഴ്ച വൈകുന്നേരം 5 മണിമുതൽ ആരംഭിക്കുന്ന സംഗീതനിശയിൽ നോർത്ത് ഈസ്റ്റിലെ വിവിധ ക്രൈസ്തവ സഭാവിഭാഗങ്ങൾ പങ്കെടുക്കുന്നു .

ക്രൈസ്തവ വിശ്വാസവും പൈതൃകവും മുറുകെ പിടിച്ചുകൊണ്ട്, തങ്ങൾക്കു കിട്ടിയ വിശ്വാസ ദീപത്തെ വരും തലമുറയ്ക്ക് കൈമാറാനും അതനുസരിച്ച് ജീവിക്കാനും വെമ്പുന്ന മലയാളി ക്രൈസ്തവർ, സ്നേഹത്തിന്റെ ക്രിസ്മസ് സന്ദേശം സഹോദരങ്ങൾക്ക് കൈമാറാനുള്ള എളിയ സംരംഭത്തിൽ കത്തോലിക്ക , ഓർത്തഡോക്സ് , ജാക്കോബൈറ്റ് , മാർത്തോമ സഭകളുടെ സാന്നിധ്യം കൊണ്ട് സമ്പന്നമാകും.

വിവിധ സഭകളുടെ വൈദീക ശ്രേഷ്ഠന്മാരും മറ്റു വിശിഷ്ട അതിഥികളും സാക്ഷ്യം വഹിക്കുന്ന ചടങ്ങിൽ നോർത്ത് ഈസ്റ്റിലെ മലയാളികളുടെ ശൈത്യകാല സമ്മേളനമാകുമെന്ന് പ്രതീക്ഷിക്കുന്നു , ഈ ഉദ്യമത്തിൽ നിന്നും ലഭിക്കുന്ന സംഭാവനകൾ വിൻസെന്റ് ഡീപോൾ നേതൃത്വം നൽകുന്ന സുഡാൻ ബേബി ഫീഡിങ് പ്രോഗ്രാമിന് നൽകുന്നു .

ക്രിസ്തീയ സ്നേഹത്തിന്റെ ചൈതന്യം മറ്റുള്ളവരിൽ എത്തിക്കാനുള്ള എളിയ ശ്രമത്തിനു സമൂഹത്തിന്റെ നാന വിഭാഗങ്ങളിൽ നിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നത് . ഇതൊരു വലിയ തുടക്കത്തിന്റെ ചെറിയ ആരംഭമാകെട്ടെയെന്നു ഇതിന്റെ സംഘാടകർ ആശിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് : 07590516672

സംഗമ വേദി : St. Josephs’ Church, Millfield, Sunderland. SR4 6HS

 

ലീഡ്സ് : ലീഡ്സിലും പരിസര പ്രദേശങ്ങളിലുമുള്ള സീറോ മലബാർ വിശ്വാസികളുടെ ഇടവകയായ സെന്റ് മേരിസ് ആന്റ് സെൻറ് വിൽഫ്രഡ് സീറോ മലബാർ ദേവാലയത്തിൽ തിങ്ങി നിറഞ്ഞ വിശ്വാസികളുടെ സാന്നിധ്യത്തിൽ ഭക്തിനിർഭരമായ തിരുക്കർമ്മങ്ങളോടെ ക്രിസ്തുമസ് ആഘോഷങ്ങൾ നടന്നു. 24-ാം തീയതി വൈകുന്നേരം 5 മണിക്കും, 9 മണിക്കും, 25-ാം തീയതി 10 മണിക്കും തിരുപ്പിറവിയോടനുബന്ധിച്ചുള്ള വിശുദ്ധ കുർബാനയും മറ്റ് തിരുകർമ്മങ്ങളും ഉണ്ടായിരുന്നു. ബ്രാഡ്ഫോര്‍ഡ്, ഹാരോഗേറ്റ്, ഹഡേഴ്സ്ഫീൽഡ് , കീത്തലി, ലീഡ്സ് , വെയ്ക്ക്ഫീൽഡ് തുടങ്ങിയ ലീഡ്സിലും പരിസരപ്രദേശങ്ങളിലും ഉള്ള സീറോ മലബാർ വിശ്വാസികളുടെ ഇടവകയാണ് സെന്റ് മേരിസ് ആന്റ് സെൻറ് വിൽഫ്രഡ് ദേവാലയം. ക്രിസ്തുമസ്സിനോടനുബന്ധിച്ചുള്ള തിരുകർമ്മങ്ങൾക്ക് ലീഡ്സിലും പരിസരപ്രദേശങ്ങളിലുമുള്ള വിശ്വാസികളുടെ ഒഴുക്കായിരുന്നു  സെൻറ് മേരിസ് ആന്റ് സെൻറ് ദേവാലയത്തിലേയ്ക്ക് . തിരുകർമ്മങ്ങൾക്ക് ഇടവക വികാരി ഫാ. ജോസ് അന്ത്യാംകുളം മുഖ്യകാർമികത്വം വഹിച്ചു.

മനോഹരമായി ഒരുക്കിയ പുൽക്കൂടും ക്രിസ്തുമസ് ട്രീയും ക്രിസ്തുമസ് ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി. വിശുദ്ധ കുർബാനയ്ക്കുശേഷം കുട്ടികൾ ഉൾപ്പെടെയുള്ള ഗായകരുടെ നേതൃത്വത്തിൽ കരോൾ ഗാനങ്ങൾ ആലപിച്ചു. തിരുകർമ്മങ്ങൾക്ക് ശേഷം തിരുപ്പിറവിയുടെ സന്തോഷവും, സ്നേഹവും പങ്കുവയ്ക്കുന്നതിനായി വിശ്വാസികൾക്ക് ക്രിസ്തുമസ് കേക്കുകൾ വിതരണം ചെയ്തു. ക്രിസ്തുമസ് ആഘോഷ പരിപാടികളിൽ പങ്കെടുത്ത വിശ്വാസികൾക്ക് ഫാ. ജോസ് അന്ത്യാംകുളം നന്ദി അറിയിച്ചു.

ബിനോയ് എം. ജെ.

മനുഷ്യന്റെ പ്രശ്നങ്ങൾ ആന്തരികമോ ബാഹ്യമോ? അത് ബാഹ്യലോകത്താണെന്ന് കരുതി ബാഹ്യലോകത്തെ തിരുത്തുവാൻ നാം ശ്രമിക്കുന്നു. ഈ പരിശ്രമത്തിലൂടെയാണ് മനുഷ്യന്റെ സംസ്കാരം തന്നെ വളർന്നു വന്നിരിക്കുന്നത്? എന്നാൽ ബാഹ്യലോകത്തെ തിരുത്തിക്കൊണ്ട് സ്വന്തം പ്രശ്നങ്ങളെ പരിഹരിക്കുന്നതിൽ അവൻ വിജയിക്കുന്നുണ്ടോ? അവൻ പണ്ടത്തെപോലെ ഇന്നും പ്രരാബ്ധങ്ങളിൽ തന്നെ കഴിയുന്നു. ബാഹ്യലോകത്തെ എത്രതന്നെ തൂത്തു മിനുക്കിയാലും അവന് ആന്തരികസന്തോഷം കിട്ടുവാൻ പോകുന്നില്ല. പഴയ പ്രശ്നങ്ങൾ മാറുമ്പോൾ പുതിയവ രംഗപ്രവേശം ചെയ്യുന്നു. കാരണം മനുഷ്യന്റെ പ്രശ്നങ്ങൾ ബാഹ്യമല്ല, അവ ആന്തരികമാണ്.

മനുഷ്യന്റെ അടിസ്ഥാനപരമായ പ്രശ്നം അവന്റെ ഉള്ളിലെ നിഷേധാത്മക ചിന്തകളാണ്. ഇത് ഭാരതീയ ആചാര്യന്മാർക്ക് തുടക്കം മുതൽ അറിയാമായിരുന്നു. അതുകൊണ്ടാണ് അവർ ബാഹ്യലോകത്തെ അധികം തൂത്തു മിനുക്കുവാൻ ഇറങ്ങി തിരിക്കാഞ്ഞത്. എന്നാൽ ഈ തത്വം ആധുനിക മനുഷ്യന് ഇനിയും മനസ്സിലായിട്ടില്ല എന്ന് വ്യക്തം. അവന്റെ ഇന്ദ്രിയങ്ങളും അവന്റെ ശ്രദ്ധയും ബാഹ്യലോകത്തിലേക്ക് തുറക്കുന്നതിനാൽ ആന്തരികമായ പ്രശ്നത്തെക്കുറിച്ച് അവന് അവബോധമില്ല. അതിനാൽതന്നെ അതിന് പരിഹാരം കണ്ടെത്തുന്നതിൽ അവൻ പരാജയപ്പടുകയും ചെയ്യുന്നു. ഈ നിഷേധാത്മക ചിന്തകളെ കുറിച്ച് അവന് ബോധമില്ലാത്തതിനാൽ അവ അവന്റെ അബോധമനസ്സിലാണ് കിടക്കുന്നത് എന്ന് പറയാം.

ഇപ്രകാരം മനുഷ്യന്റെ പ്രശ്നങ്ങളുടെയെല്ലാം കാരണം അവന്റെ ഉള്ളിലാണ് കിടക്കുന്നതെങ്കിൽ ആന്തരിക ലോകത്തെ തിരുത്തികൊണ്ട് അവന് എല്ലാ പ്രശ്നങ്ങളിൽനിന്നും മോചനം നേടുവാൻ സാധിക്കും. ഒരു വ്യക്തി ഇതിന് പരിശ്രമിച്ച് തുടങ്ങുമ്പോൾ അവന്റെ ജീവിതത്തിൽ ‘സാധന’ ആരംഭിക്കുന്നു. സാധന ചെയ്യുന്ന വ്യക്തിക്ക് തന്റെ പ്രശ്നങ്ങളുടെ ആന്തരികമായ കാരണം വ്യക്തമായി അറിഞ്ഞുകൂടെങ്കിലും ആ കാരണം തന്റെ ഉള്ളിൽ തന്നെയാണെന്നും, പുറത്തല്ലെന്നും നന്നായി അറിയാം. അതിനാൽതന്നെ അവന്റെ നിഷേധാത്മക ചിന്തകൾ അബോധമനസ്സിൽ നിന്നും ഉപബോധ മനസ്സിലേക്ക് പ്രവേശിക്കുന്നു. ഇവിടെ വ്യക്തി കൂടുതൽ സന്തോഷവും സമാധാനവും അനുഭവിക്കുന്നു. അയാളുടെ ജീവിതത്തിൽ പ്രതീക്ഷയ്ക്ക് വകയുണ്ട്.

ഇനി, സാധന ചെയ്യുന്ന വ്യക്തി ഒടുവിൽ തന്റെ പ്രശ്നങ്ങളുടെയെല്ലാം അടിസ്ഥാനപരമായ കാരണം തന്റെ തന്നെ നിഷേധാത്മക ചിന്തകളാണെന്ന് കണ്ടെത്തുന്നു. ഇവിടെ പ്രശ്നം ഉപബോധമനസ്സിൽ നിന്നും ബോധമനസ്സിലേക്ക് പ്രവേശിക്കുന്നു. ബോധമനസ്സിൽ വച്ച് പ്രശ്നം ശാസ്ത്രീയമായി അപഗ്രധിക്കപ്പെടുകയും അതിനുള്ള പരിഹാരം കണ്ടുപിടിക്കപ്പെടുകയും ചെയ്യുന്നു. പരിഹാരമില്ലാത്ത ഒരു പ്രശ്നവും ഈ പ്രകൃതിയിലില്ല. പരിഹാരം അന്വേഷിക്കേണ്ടിടത്ത് അന്വേഷിക്കണമെന്ന് മാത്രം. മൂഢനായ മനുഷ്യൻ തന്റെ ആന്തരിക പ്രശ്നത്തെ ബാഹ്യലോകത്തിലേക്ക് വിക്ഷേപിക്കുന്നു. ഇവിടെ അവന്റെ പരാജയവും ആരംഭിച്ചുതുടങ്ങുന്നു. ഒരായിരം സംവത്സരങ്ങൾ പരിശ്രമിച്ചാലും ബാഹ്യലോകത്തിൽ നിങ്ങളുടെ പ്രശ്നങ്ങൾക്കുള്ള പരിഹാരം കണ്ടെത്തുവാനാവില്ല. ഇപ്രകാരം മാനവരാശി സഹസ്രാബ്ദങ്ങൾ തന്നെ പാഴാക്കിക്കളഞ്ഞിരിക്കുന്നു. ഇനിയെങ്കിലും നമുക്കാ തിരിച്ചറിവ് ഉണ്ടാവട്ടെ.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120

 

ഷൈമോൻ തോട്ടുങ്കൽ

ബിർമിംഗ്ഹാം . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ പിറവിത്തിരുന്നാൾ കർമ്മങ്ങളുടെ ശുശ്രൂഷകൾക്കായി വിപുലമായ ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി രൂപതാ കേന്ദ്രത്തിൽ നിന്നും അറിയിച്ചു ,രൂപതയിലെ എഴുപത്തി ഒൻപത് ഇടവകകളിലും , മിഷൻ കേന്ദ്രങ്ങളിലും പരമ്പരാഗതമായ രീതിയിൽ പിറവിത്തിരുന്നാൾ ശുശ്രൂഷകൾ ക്രമീകരിച്ചിട്ടുണ്ട് , ഇരുപത്തി നാലാം തീയതി പാതിരാകുർബാനയും , ശുശ്രൂഷകളും , ക്രിസ്മസ് ദിനത്തിലും തിരുക്കർമ്മങ്ങൾ ക്രമീകരിച്ചിട്ടുണ്ട് .

രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പ്രെസ്റ്റണിലെ സെന്റ് അൽഫോൻസാ കത്തീഡ്രലിൽ ഇരുപത്തി നാലാം തീയതി വൈകിട്ട് എട്ട് മണിക്ക് നടക്കുന്ന പിറവിത്തിരുന്നാൾ തിരുക്കർമ്മങ്ങൾക്കും വിശുദ്ധ കുർബാനയ്ക്കും കാർമികത്വം വഹിക്കും , രൂപതയുടെ വിവിധ ഇടവകകളിലും മിഷനുകളിലും നടക്കുന്ന തിരുക്കർമ്മങ്ങളുടെ സമയക്രമവും , സ്ഥലവും , ചാർജുള്ള വൈദികന്റെ കോണ്ടാക്റ്റ് ഡീറ്റൈൽസും ഉൾപ്പടെ ഉള്ള വിശദമായ ക്രമീകരണങ്ങൾ ഇതോടൊപ്പമുള്ള ഷീറ്റിൽ ലഭ്യമാണ്.

CSMEGBParishes_(Proposed) Mission 2022 Christmas Holy Qurbana Timings for publishing

 

ഷൈമോൻ തോട്ടുങ്കൽ

ലണ്ടൻ . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ “പരിശുദ്ധൻ പരിശുദ്ധർക്ക് ” എന്ന രണ്ടാമത് പഞ്ചവത്സര അജപാലന പദ്ധതിയുടെ ( 2022 -2027 ) ആദ്യ പ്രതി പൗരസ്ത്യ സഭകൾക്ക് വേണ്ടിയുള്ള വത്തിക്കാൻ കാര്യാലയത്തിന്റെ നിയുക്ത പ്രീഫെക്ട് ആർച്ച് ബിഷപ് ക്ലൗഡിയോ ഗുജറോത്തി രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ സാന്നിധ്യത്തിൽ ലണ്ടനിലെ ഉക്രേനിയൻ കത്തോലിക്കാ രൂപതാ മെത്രാൻ കെന്നെത് നൊവാകൊസ്‌കിക്ക് നൽകി പ്രകാശനം ചെയ്തു .

2020 – 2022 കാലയളവിലെ ഗ്രേറ്റ് ബ്രിട്ടനിലെ അപ്പസ്തോലിക് നുൺഷ്യോ ആയി ശുശ്രൂഷ ചെയ്യുന്ന ആർച്ച് ബിഷപ് ക്ലൗഡിയോ ഗുജറോത്തി പ്രീഫെക്ട് ആയി ചുമതലയേൽക്കാനായി റോമിലേക്ക് പോകുന്നതിനു മുന്നോടിയായി ഇംഗ്ലണ്ട് ആൻഡ് വെയിൽസ് മെത്രാൻ സമിതി ലണ്ടനിൽ സംഘടിപ്പിച്ച യാത്രയയപ്പ് സമ്മേളനത്തിൽ വച്ചാണ് പ്രകാശന കർമ്മം നിർവഹിച്ചത് . വെസ്റ്റ് മിൻസ്റ്റർ കത്തീഡ്രലിൽ സംഘടിപ്പിച്ച പ്രസ്തുത പരിപാടി മെത്രാൻ സമിതിയുടെ പ്രസിഡന്റ് കർദിനാൾ വിൻസെന്റ് നിക്കോളസിന്റെ കാർമികത്വത്തിൽ അർപ്പിച്ച കൃതജ്ഞതാ ബലിയോടെയാണ് ആരംഭിച്ചത് .

സീറോ മലബാർ സഭയുടെ തനത് ആരാധനക്രമം , ദൈവശാസ്ത്രം ,ആധ്യാത്മികത , ശിക്ഷണക്രമം , സംസ്കാരം തുടങ്ങിയവ വരുന്ന അഞ്ചു വർഷങ്ങളിൽ പഠിക്കാനും , നടപ്പിലാക്കാനും ഉതകുന്ന രീതിയിൽ തയാറാക്കപ്പെട്ടിട്ടുള്ളതാണ് ഈ പഞ്ചവത്സര അജപാലന പദ്ധതി .

സൗത്ത് ലണ്ടൻ : ക്രോയിഡൻ സെന്റ് പോൾസ് മലങ്കര കത്തോലിക്ക ദേവാലയത്തിൽ ഈ വർഷത്തെ തിരുപ്പിറവി ശുശ്രൂഷകൾക്ക് 24 -ന് തുടക്കം , ഇടവക വികാരി ഫാ. കുര്യാക്കോസ് തിരുവാലിൽ അച്ചൻറെ കാർമികത്വത്തിൽ ക്യാറ്റർ ഹാം ഓൺ ദ ഹിൽ സെനിട്ടറി ഹാളിൽ നടത്തുവാൻ നിശ്ചയിച്ചിരിക്കുന്ന വിവരം ഇടവക ഭാരവാഹികൾ അറിയിച്ചു.

ക്രിസ്തുവിൻറെ ജനന പെരുന്നാളിന്റെ ശുശ്രൂഷകളിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുന്നതിനായി കർത്താവിൻെറ നാമത്തിൽ ഏവരെയും സ്വാഗതം ചെയ്യുന്നു.

24 12 2002 – ന് 6 pm മുതൽ ക്രിസ്തുമസ് പാതിരാ കുർബാന, പ്രദക്ഷിണം, സീക്രട്ട് സാന്റാ , കലാസന്ധ്യ, സ്നേഹവിരുന്ന് .

പാർക്കിംഗ് സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് പ്രദീപ് ബാബു (ട്രസ്റ്റി ) – 0753572301
റോയി മാത്യു (സെക്രട്ടറി) – O7480495628

ഷൈമോൻ തോട്ടുങ്കൽ

ബിർമിംഗ്ഹാം .ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ രണ്ടാം പഞ്ചവത്സര പദ്ധതിയുടെ ഒന്നാം ഘട്ടമായ ഇയർ ഓഫ് ലിറ്റർജിയുടെ ഭാഗമായി രൂപതാ അംഗങ്ങൾക്കായി ആരാധനക്രമത്തെ ആസ്പദമാക്കി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു . ഇടവക റീജിയണൽ , രൂപതാ തലങ്ങളിൽ നടക്കുന്ന ക്വിസ് മത്സരത്തിന്റെ ഒരുക്കങ്ങളുടെ ഭാഗമായി രൂപതയുടെ ഔദ്യോഗിക വീക്കിലി ന്യൂസ് ബുള്ളറ്റിൻ ആയ ദനഹായിൽ ഡിസംബർ 18 മുതൽ തുടർച്ചയായി അൻപത് ആഴ്ചകളിൽ ആരാധനക്രമമവുമായി ബന്ധപ്പെട്ട ഇരുപത് ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും പ്രസിദ്ധീകരിക്കും .

ക്വിസ് മത്സരങ്ങളിൽ പങ്കെടുക്കുവാനും , ഇതിന് ഒരുങ്ങുവാനായി ദനഹായിൽ പ്രസിദ്ധീകരിക്കുന്ന ചോദ്യോത്തരങ്ങൾ ഹൃദ്യസ്ഥമാക്കാനും എല്ലാവരെയും ക്ഷണിക്കുന്നതായി രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ അറിയിച്ചു . ദനഹാ സബ്സ്ക്രൈബ് ചെയ്യുവാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക .

https://forms.office.com/pages/responsepage.aspx?id=_TZTq6nQiE-Kztxy6twlvt2sd0WKLkZMslVab3a7tnNUNVBBWFc1MVk4Mlc0M1A0SDRRMUJCTFo2UC4u

RECENT POSTS
Copyright © . All rights reserved