Spiritual

ജെഗി ജോസഫ്

ഗ്ലോസ്റ്ററില്‍ പരിശുദ്ധ കന്യാമറിയത്തിന്റെയും വിശുദ്ധ തോമാശ്ലീഹായുടേയും സംയുക്ത തിരുനാള്‍ ഭക്തിസാന്ദ്രമായി. ശനിയാഴ്ച വൈകുന്നേരം തിരുന്നാളിന് കൊടിയേറിയപ്പോള്‍ ചടങ്ങില്‍ ഗ്ലോസ്റ്ററിലെ കത്തോലിക്കാ വിശ്വാസ സമൂഹം മുഴുവന്‍ പങ്കെടുത്തു. തിരുന്നാള്‍ കര്‍മ്മങ്ങള്‍ക്ക് തുടക്കമിട്ട് സെൻറ് അഗസ്റ്റിൻ ചർച്ച് വികാരി ഫാ ജെറി വാല്‍ഷ് കൊടി ഉയര്‍ത്തി. മനോഹരമായി അലങ്കരിച്ച ദേവാലയവും വിശ്വാസ സമൂഹത്തിന്റെ അര്‍പ്പണ മനോഭാവും മനസ് നിറച്ചെന്നും ഏവര്‍ക്കും നന്ദി പറയുന്നുവെന്നും ഫാ ജെറി വെല്‍ഷ് പറഞ്ഞു. തുടര്‍ന്ന് ഗ്ലോസ്റ്റർ സെൻറ് മേരീസ് പ്രൊപ്പോസ്റ് മിഷൻ വികാരി ജിബിന്‍ വാമറ്റത്തിലിന്റെ നേതൃത്വത്തില്‍ മരിച്ചുപോയ പൂര്‍വ്വികരെ സ്മരിച്ച് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. പ്രധാന തിരുനാൾ ദിവസമായിരുന്ന ഞായറാഴ്ചയും മനോഹരമായി ദേവാലയം അലങ്കരിച്ചിരുന്നു . ഞായറാഴ്ച പള്ളിയില്‍ മൂന്നു മണിയോടെ ചടങ്ങുകള്‍ തുടങ്ങി. രണ്ടര മണിയോടെ തന്നെ വിശ്വാസ സമൂഹത്തെ കൊണ്ട് ദേവാലയം നിറഞ്ഞുകവിഞ്ഞു.

കഴിഞ്ഞ വര്‍ഷം ആദ്യ കുര്‍ബാന സ്വീകരിച്ച കുട്ടികളും അള്‍ത്താര ബാല സംഘവും ചേര്‍ന്ന് പ്രദക്ഷിണമായിട്ടാണ് ടോണി അച്ചന്റെ നേതൃത്വത്തില്‍ പള്ളിയിലേക്ക് പ്രവേശിച്ചത്.ഫാ ടോണി പഴയകളത്തിന്റെ നേതൃത്വത്തില്‍ ആഘോഷമായ തിരുന്നാള്‍ കുര്‍ബാന അര്‍പ്പിച്ചു. ഗായക സംഘം മനോഹരങ്ങളായ ഗാനങ്ങള്‍ ആലപിച്ചു.

നേരത്തെ ഗ്ലോസ്റ്റര്‍ സമൂഹത്തിനൊപ്പമുണ്ടായിരുന്നതിന്റെ ഓര്‍മ്മകള്‍ പങ്കുവച്ച് ഗ്ലോസ്റ്ററിന്റെ മഹത്വത്തെ കുറിച്ചും കരുത്തുറ്റ സമൂഹമാണ് ഇവിടുള്ളവരെന്നും ഫാ ടോണി പഴയകളം പറഞ്ഞു. പള്ളിയില്‍ സ്വന്തമായി അച്ചനുണ്ടായിരുന്നില്ലെന്ന കുറവ് മാറി ഫാ ജിബിന്‍ വാമറ്റത്തിന്റെ നേതൃത്വത്തില്‍ ഗ്ലോസ്‌റ്റർ സമൂഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറെ പുരോഗമിച്ചെന്നും ഫാദര്‍ പറഞ്ഞു. താമരശ്ശേരി രൂപതയുടെ മുന്‍ മതബോധന കേന്ദ്ര ഡയറക്ടറായിരുന്ന അദ്ദേഹത്തിന്റെ സേവനം വിശ്വാസ സമൂഹത്തിന് ഗുണകരമാണെന്നും ഫാ ടോണി പഴയകളം പറഞ്ഞു.

തിരുന്നാള്‍ ആഘോഷിക്കേണ്ടതിന്റെ കാരണങ്ങളെ കുറിച്ച് സംസാരിച്ച ഫാ ടോണി കുട്ടികളുമായി ലളിതമായ സംവാദം നടത്തി.കുട്ടികളുമായി വിശുദ്ധ കുര്‍ബാനയ്ക്ക് പങ്കെടുക്കാനെത്തിയവരെ പ്രത്യേകമായി അഭിനന്ദിച്ചു. തുടര്‍ന്ന് മുത്തുകുടകളും കൊടി തോരണങ്ങളും വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണവും ഏറെ ശ്രദ്ധേയമായി. ഗ്രൗണ്ട് ചുറ്റി പ്രദക്ഷിണം നടന്നുനീങ്ങുമ്പോള്‍ പ്രദേശവാസികളും കാണാനായി തടിച്ചുകൂടിയിരുന്നു. ശേഷം ഗ്ലോസ്റ്റര്‍ സമൂഹത്തെ മുന്‍ കാലങ്ങളില്‍ നയിച്ച ഫാ ടോണി പഴയകളത്തിന് ട്രസ്റ്റി ആൻറണി ജെയിംസ്‌ നന്ദി രേഖപ്പെടുത്തുകയും മറ്റൊരു ട്രസ്‌റ്റിയായ ബാബു അളിയത്ത് ഗ്ലോസ്റ്റര്‍ കമ്യൂണിറ്റിയുടെ ഭാഗമായ സ്‌നേഹോപഹാരം സമ്മാനിക്കുകയും ചെയ്തു.

തിരുനാൾ കുർബാനയ്ക്ക് ശേഷം സ്‌നേഹ വിരുന്നും ഒരുക്കിയിരുന്നു. മലയാളികള്‍ക്ക് ഇഷ്ട വിഭവമായ ചൂടന്‍ ലൈവ് പൊറോട്ടയും ബീഫും ആയിരുന്നു ഭക്ഷണം.ലൈവായി പൊറോട്ടയൊരുക്കിയ മട്ടാഞ്ചേരി കിച്ചണിലെ ലോഗൻ ഏവരുടേയും മനസ് കീഴടക്കി. ബീഫ് കറി പാചകം ചെയ്‌തൊരുക്കിയത് ഗ്ലോസ്റ്ററിന്റെ സ്വന്തം സോജനും. രുചിയേറിയ ഭക്ഷണം ഒരുക്കിയതിന് ഇരുവർക്കും ഏവരും നന്ദി പറഞ്ഞു.കുട്ടികള്‍ അടക്കം രുചികരമായ ആഹാരം ആസ്വദിക്കുന്നതിനൊപ്പം പൊറോട്ട ഫാന്‍സ് ആയി മാറുകയായിരുന്നു. കേരളത്തിന്റെ ഔദ്യോഗിക ഭക്ഷണം തന്നെ പെരുന്നാളിന്റെ ഭാഗമായി ഒരുക്കിയതിന് കൈക്കാരന്മാരായ ബാബു അളിയത്തിനും ആന്റണി ജെയിംസിനും പലരും നന്ദി പറയുന്നുണ്ടായിരുന്നു.

വുമണ്‍സ് ഫോറത്തിന്റെ നേതൃത്വത്തിലാണ് പള്ളി അലങ്കരിച്ചത്. മിഷന്‍ ലീഗിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി മത്സരങ്ങളും നടന്നു. പലഹാര സ്റ്റാളുകളും പെരുന്നാളിന്റെ മനോഹര കാഴ്ചയായി മാറി.
മികച്ച രീതിയില്‍ പെരുന്നാള്‍ സംഘടിപ്പിച്ചതിന് ഭാരവാഹികളേയും വുമണ്‍സ് ഫോറത്തിനേയും ഗായക സംഘത്തേയും അള്‍ത്താര ബാലന്മാരേയും യൂത്ത് ലീഗിനേയും ഭക്ഷണം സ്‌പോണ്‍സര്‍ ചെയ്തവർക്കും ഫാ ജിബിന്‍ പോള്‍ വാമറ്റത്തില്‍ നന്ദി പറഞ്ഞു.

തിങ്കളാഴ്ച വൈകിട്ട് ഏഴു മണിക്കുള്ള കുര്‍ബാനയോടെയാണ് തിരുനാൾ അവസാനിക്കുന്നത്. കഴിഞ്ഞ മൂന്നു ദിവസമായി നടന്നുവന്ന തിരുന്നാളില്‍ വലിയ പങ്കാളിത്തമാണ് ഗ്ലോസ്റ്റര്‍ വിശ്വാസർക്കും സമൂഹം നല്‍കുന്നത്. ആദ്യമായിട്ടാണ് മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന തിരുന്നാള്‍ ആഘോഷം. മറക്കാനാകാത്ത ഒരു പെരുന്നാള്‍ ആഘോഷമാണ് ഇക്കുറി ഗ്ലോസ്റ്റര്‍ മലയാളി സമൂഹത്തെ തേടിയെത്തിയത്.

 

 

 

ബിജു കുളങ്ങര

സോമർസെറ്റ്• യുകെ സോമർസെറ്റ് ടോണ്ടൻ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് കോൺഗ്രിഗേഷനിൽ വിശുദ്ധനായ തോമാശ്ലീഹായുടെ ഓര്‍മ്മ പെരുന്നാള്‍ ഭക്തി നിര്‍ഭരമായ ചടങ്ങുകളോടെ ജൂലൈ 7, 8 തീയതികളിൽ ആചരിക്കും. പെരുന്നാൾ ശുശ്രൂഷകൾക്ക് മലങ്കര ഓർത്തഡോക്സ് സഭയുടെ മലബാർ ഭദ്രാസനാധിപൻ ഗീവർഗ്ഗീസ്‌ മാർ പക്കോമിയോസ്‌ മെത്രാപ്പോലീത്ത മുഖ്യ കാർമികത്വം വഹിക്കും.

ജൂലൈ 7 വെള്ളിയാഴ്ച വൈകിട്ട് 7.30 മുതൽ സന്ധ്യപ്രാർത്ഥനയും വചന ശുശ്രൂഷയും ഓൺലൈനായി സൂം പ്ലാറ്റ്ഫോം വഴി നടത്തപ്പെടും. ജൂലായ്‌ 8 ശനിയാഴ്ച രാവിലെ 10 ന് പ്രഭാത നമസ്കാരം, വിശുദ്ധ കുർബാന. തുടർന്നു പ്രദക്ഷിണം, ശ്ലൈഹിക വാഴ്‌വ്‌, നേർച്ച വിളമ്പ്, സ്നേഹ വിരുന്ന് എന്നിവ ഉണ്ടായിരിക്കും.

പെരുന്നാൾ ശുശ്രൂഷകളിൽ സംബന്ധിച്ച്‌ അനുഗ്രഹം പ്രാപിക്കുവാൻ ഏവരെയും സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി ഫാ. ഗീവർഗീസ് ജേക്കബ് തരകൻ, ട്രസ്റ്റി റോയി കോശി, സെക്രട്ടറി ബിജു കുളങ്ങര എന്നിവർ അറിയിച്ചു. ജൂലൈ മാസം മുതൽ ഇടവകയിൽ മാസത്തിലെ രണ്ടാം ശനിയാഴ്ചക്ക് ഒപ്പം നാലാം ശനിയാഴ്ചയും വിശുദ്ധ കുർബാന രാവിലെ 10 മുതൽ ഒരു മണി വരെ ഉണ്ടാകുമെന്ന് കോൺഗ്രിഗേഷൻ ഭാരവാഹികൾ അറിയിച്ചു.

Church Address:-

St Michael Church, Pitts Close, Taunton, Somerset, Post Code: TA1 4TP

മണിപ്പൂർ കലാപഭൂമി ആയിട്ട് രണ്ട് മാസത്തോളമായി. ഇതിനോടകം നൂറുകണക്കിന് പേർക്കാണ് ജീവൻ നഷ്ടപ്പെട്ടിരിക്കുന്നത്. 400 ഓളം ക്രിസ്ത്യൻ ദേവാലയങ്ങൾ ഇതിനോടകം അഗ്നിക്കിരയാക്കി. ജനങ്ങളുടെ സ്ഥാവരജംഗമ വസ്തുക്കൾക്ക് ഉണ്ടായിരിക്കുന്ന നഷ്ടങ്ങൾ കണക്കുകൂട്ടലുകൾക്ക് അപ്പുറത്താണ് . കലാപഭൂമിയിൽ ഭരണകൂടവും , പോലീസും കൈയ്യുംകെട്ടി നിൽക്കുന്ന സാഹചര്യമാണ്.


ഒരു പ്രത്യേക മത വിഭാഗത്തെ തെരഞ്ഞുപിടിച്ച് ആക്രമിക്കുന്നതായിട്ടും, അവരെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്നതായിട്ടുമുള്ള ആക്ഷേപം ശക്തമാണ്. ഈ സാഹചര്യത്തിലാണ് ലീഡ് സ് സെന്റ് മേരീസ് ആന്റ് സെൻറ് വിൽഫ്രഡ് ദേവാലയത്തിലും ഈസ്റ്റ്ഹാം സെന്റ് ജോർജ്ജ് മിഷൻ ദേവാലയത്തിലും ഞായറാഴ്ച കുർബാനയ്ക്ക് ശേഷം ചെറുപുഷ്പം മിഷൻലീഗിന്റെ നേതൃത്വത്തിൽ കുട്ടികൾ മണിപ്പൂരിലെ കലാപം മൂലം ദുരിതം അനുഭവിക്കുന്ന സഹോദരങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചും കലാപബാധിതരുടെ രക്ഷയ്ക്കായി ഇന്ത്യയിലെ കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകളുടെ അടിയന്തര ശ്രദ്ധ ആവശ്യപ്പെട്ടും പ്രമേയം പാസാക്കിയത്. ലീഡ്സിൽ ചെറുപുഷ്പം മിഷൻ ലീഗിൻറെ പ്രോഗ്രാം കോർഡിനേറ്റർ ജാസ്മിൻ ജേക്കബാണ് പ്രമേയം അവതരിപ്പിച്ചത്.


ഫാദർ മാത്യു മുളയോലി ചെയർമാനായുള്ള ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ സഭയുടെ മിഷൻലീഗിനു വേണ്ടിയുള്ള കമ്മീഷൻ രൂപതയിൽപ്പെട്ട ഇടവകകളിലും, മിഷനുകളിലുമുള്ള ചെറുപുഷ്പം മിഷൻ ലീഗിൻറെ പ്രവർത്തകരായുള്ളവരോട് മണിപ്പൂരിലെ അക്രമങ്ങൾക്കെതിരെ പ്രതിഷേധിക്കാനും കലാപത്തിൽ ദുരിതമനുഭവിക്കുന്നവരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാനും പ്രാർത്ഥനാ യോഗങ്ങൾ സംഘടിപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു. ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ വിവിധ ഇടവകകളിലും, മിഷനുകളിലും ഇത്തരത്തിലുള്ള പ്രാർത്ഥനാ കൂട്ടായ്മകൾ ജൂലൈ മാസത്തിൽ നടക്കും.

അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷൻ 8 ന് ബർമിങ്ഹാം ബെഥേൽ സെന്റെറിൽ നടക്കും .റവ .ഫാ.സേവ്യർ ഖാൻ വട്ടായിൽ ആത്മീയ നേതൃത്വം നൽകുന്ന അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തിൽ നടക്കുന്ന കൺവെൻഷനിൽ ഇത്തവണ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത വികാരി ജനറാൾ ,കുടുംബ കൂട്ടായ്മ കമ്മീഷൻ ചെയർമാനും പ്രശസ്‌ത ആത്മീയ പ്രഭാഷകനുമായ , മോൺസിഞ്ഞോർ ജോർജ് തോമസ് ചേലക്കൽ , അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിലെ ആത്മീയ ശുശ്രൂഷകനും വചന പ്രഘോഷകനുമായ ബ്രദർ ഫ്രാൻസിസ് നിലമ്പൂർ എന്നിവർ പങ്കെടുക്കും . ബർമിങ്ഹാം ബെഥേൽ സെന്റെറിൽ നടക്കുന്ന കൺവെൻഷൻ ഫാ.ഷൈജു നടുവത്താനിയിൽ നയിക്കും . ബർമിങ്ഹാം അതിരൂപത വൈദികൻ റവ.ഫാ.ക്രൈഗ് ഫുള്ളാർഡ് ഇംഗ്ലീഷ് കൺവെൻഷനിൽ പങ്കുചേരും . 2009 ൽ ഫാ. സോജി ഓലിക്കൽ തുടക്കമിട്ട സെഹിയോൻ യുകെ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 2023 മുതൽ റവ . ഫാ സേവ്യർ ഖാൻ വട്ടായിലിന്റെ ആത്മീയ നേതൃത്വത്തിൽ അഭിഷേകാഗ്നി എന്ന പേരിലാണ് പതിവുപോലെ എല്ലാ രണ്ടാം ശനിയാഴ്ച്ചകളിലും നടത്തപ്പെടുന്നത് .

മലയാളത്തിലും ഇംഗ്ലീഷിലും പ്രത്യേക ശുശ്രൂഷകൾ ,5 വയസ്സുമുതലുള്ള കുട്ടികൾക്ക് ക്‌ളാസ്സ് അടിസ്ഥാനത്തിൽ പ്രത്യേക ശുശ്രൂഷ, മലയാളത്തിലോ ഇംഗ്ലീഷിലോ കുമ്പസാരത്തിനും സ്പിരിച്ച്വൽ ഷെയറിങിനും സൗകര്യം എന്നിവയും അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച കൺവെൻഷന്റെ ഭാഗമാകും . ശുശ്രൂഷകൾ രാവിലെ 8 ന് ആരംഭിച്ച് വൈകിട്ട് 4 ന് സമാപിക്കും .

സെഹിയോൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി യുകെ യിൽ നിന്നും സോജിയച്ചന്റെ നേതൃത്വത്തിൽ ആരംഭിച്ച വിവിധങ്ങളായ ശുശ്രൂഷകൾക്ക് അടിസ്ഥാനമായി നിലനിൽക്കുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനും അനുബന്ധ ശുശ്രൂഷകളും യൂറോപ്പിലെ ക്രൈസ്തവ മാഹാത്മ്യത്തിന്റെ പുനഃരുദ്ധാരണത്തിന് സഭയ്‌ക്ക്‌ താങ്ങായി നിലകൊള്ളുകയാണ് . വിവിധ പ്രദേശങ്ങളിൽനിന്നും കോച്ചുകളും മറ്റ്‌ വാഹനങ്ങളും വിശ്വാസികളുമായി കൺവെൻഷനിലേക്ക് എത്തിച്ചേരും . വിവിധ ഭാഷാ ദേശക്കാരായ അനേകർ പങ്കെടുത്തുവരുന്നതും . മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വർത്തമാന കാലത്തിന്റെ ആവശ്യകതയെയും മുൻനിർത്തി നടക്കുന്ന കൺവെൻഷനിൽ കുട്ടികൾക്കും ടീനേജുകാർക്കും AFCM മിനിസ്ട്രിയുടെ കിഡ്സ് ഫോർ കിങ്‌ഡം , ടീൻസ് ഫോർ കിങ്ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷയും ക്ലാസ്സുകളും ഉണ്ടായിരിക്കും . കൺവെൻഷനിലുടനീളം കുമ്പസാരത്തിനും സ്‌പിരിച്വൽ ഷെയറിങിനും സൗകര്യമുണ്ടായിരിക്കുന്നതാണ് . ഇംഗ്ലീഷ് , മലയാളം ബൈബിൾ , മറ്റ്‌ പ്രാർത്ഥന പുസ്തകങ്ങൾ എന്നിവ ലഭ്യമാകുന്ന എല്‍ഷദായ്‌ ബുക്ക് മിനിസ്ട്രി കൺവെൻഷനിൽ പ്രവർത്തിക്കും.

അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന,രോഗപീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട് ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന ,ജപമാല , വി. കുർബാന,വചന പ്രഘോഷണം, ആരാധന, ദിവ്യ കാരുണ്യ പ്രദക്ഷിണം എന്നിവ ഉൾപ്പെടുന്ന അഭിഷേകാഗ്നി കൺവെൻഷനിലേക്ക് ,അഭിഷേകാഗ്നി യുകെ മിനിസ്ട്രിയുടെ നേതൃത്വം ഫാ ഷൈജു നടുവത്താനിയിലും AFCM യുകെ കുടുംബവും ഏവരെയും ക്ഷണിക്കുന്നു .

കൂടുതൽ വിവരങ്ങൾക്ക്;

ഷാജി ജോർജ് 07878 149670
ജോൺസൺ ‭+44 7506 810177‬
അനീഷ് ‭07760 254700‬
ബിജുമോൻ മാത്യു ‭07515 368239‬.

നിങ്ങളുടെ പ്രദേശങ്ങളിൽ നിന്നും കൺവെൻഷനിലേക്ക് ഏർപ്പെടുത്തിയിട്ടുള്ള വാഹന യാത്രാ സൗകര്യത്തെപ്പറ്റി അറിയുവാൻ ;

ജോസ് കുര്യാക്കോസ് 07414 747573.
ബിജുമോൻ മാത്യു 07515 368239

അഡ്രസ്സ്

Bethel Convention Centre
Kelvin Way
West Bromwich
Birmingham
B707JW.

 

റോബിൻ ജോസഫ്

ഇംഗ്ലണ്ടിലെ ബേസിംഗ്സ്റ്റോക്ക് സെന്റ് അഗസ്റ്റിൻസ് പ്രൊപ്പോസ്ഡ് മിഷനിൽ പരിശുദ്ധ കന്യകാമറിയത്തിന്റെയും മാർതോമാശ്ലീഹായുടെയും വിശുദ്ധരായ അഗസ്തീനോസിന്റെയും അൽഫോൻസാമ്മയുടെയും സംയുക്ത തിരുനാൾ വിശ്വാസ പ്രഘോഷണ ദിനമായി കൊണ്ടാടി. ആഘോഷമായ തിരുനാൾ പരിശുദ്ധ കുർബാനയും ഭക്തിസാന്ദ്രമായ പ്രദക്ഷിണവും മറ്റു ചടങ്ങുകളും കേരളനാട്ടിലെ തിരുനാൾ ആഘോഷങ്ങളെ അനുസ്മരിക്കുംവിധമായിരുന്നു ബേസിക് സ്റ്റോക്കിലെ വിശ്വാസി സമൂഹത്തിന് അനുഭവപ്പെട്ടത്.

തിരുനാൾ ദിവസം ഉച്ചകഴിഞ്ഞ് 2 .30 ന് സൗതാംപ്ടൺ റീജിയണൽ കോഓർഡിനേറ്റർ വെരി റവ. ഫാദർ ജോസ് ബേബി കുന്നുംപുറത്ത് തിരുനാൾ കൊടിയേറ്റിയതോടുകൂടി തിരുക്കർമ്മങ്ങൾക്ക് തുടക്കമായി. തുടർന്ന് തിരുസ്വരൂപ പ്രതിഷ്ഠ, വാഹന വെഞ്ചരിപ്പ് എന്നിവയും നടത്തി. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ എപ്പാർക്കി സിഞ്ചെല്ലൂസ്‌ വെരി റവ. ഫാദർ ജിനോ അരീക്കാട്ടിന്റെ മുഖ്യകാർമ്മികത്വത്തിൽ ആഘോഷമായ തിരുനാൾ പരിശുദ്ധ കുർബാന അർപ്പിച്ചു. റവ. ഫാദർ ജോസ് ബേബി കുന്നുംപുറത്ത് സഹകാർമ്മികനായി ദിവ്യബലി മധ്യേ തിരുവചന സന്ദേശം നൽകി. പരിശുദ്ധ മാതാവ് തന്റെ പക്കലേക്ക് കടന്നുവരുന്ന എല്ലാ മക്കളുടെയും ആവശ്യങ്ങൾ തന്റെ തിരുസുതനിലേക്ക് എത്തിക്കുന്ന വലിയ മധ്യസ്ഥയായ നമ്മുടെ അമ്മയാണെന്നും സഹനങ്ങളുടെയും ത്യാഗങ്ങളുടെയും തീച്ചൂളയിലൂടെ കടന്നുപോയ വിശുദ്ധരുടെ ജീവിതം വിശ്വാസികൾക്ക് മാതൃകയാകേണ്ടതാണെന്നും തന്റെ തിരുനാൾ സന്ദേശത്തിൽ അദ്ദേഹം ഉദ്ബോധിപ്പിച്ചു.

പരിശുദ്ധ കുർബാനയ്ക്കുശേഷം നേർച്ച വെഞ്ചരിപ്പും, ലദീഞ്ഞും നടന്നു. തുടർന്ന് തിരുനാൾ കൊടികളും സംവഹിച്ച് വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ പരിശുദ്ധ ദൈവമാതാവിന്റെയും വിശുദ്ധരുടെയും തിരുസ്വരൂപങ്ങളും വഹിച്ചുകൊണ്ട് വിശ്വാസികൾ അണിനിരന്നു ഭക്ത്യാദരപൂർവ്വം നടത്തിയ പ്രദക്ഷിണം എല്ലാവർക്കും ഹൃദ്യമായ അനുഭവമാണ് സമ്മാനിച്ചത്. പ്രദക്ഷിണം തിരികെ ദൈവാലയത്തിൽ പ്രവേശിച്ചതിനുശേഷം സമാപന ആശീർവ്വാദം നൽകി. സൗതാംപ്ടൺ റീജിയണൽ കോഓർഡിനേറ്റർ റവ. ഫാദർ ജോസ് ബേബി കുന്നുംപുറത്തും നിർദിഷ്ട മിഷൻ ഡയറക്ടർ റവ. ഫാദർ ഡോ. ബിനോയ് കുര്യനും ചേർന്ന് കൊടിയിറക്കിയതോടുകൂടി തിരുനാൾ തിരുകർമ്മങ്ങൾക്ക് പരിസമാപ്തി കുറിച്ചു.

തിരുനാൾ തിരുകർമ്മങ്ങളിൽ പങ്കെടുക്കുവാൻ എത്തിയവർക്ക് സ്നേഹവിരുന്നും ക്രമീകരിച്ചിരുന്നു. തിരുനാളിന് മുന്നോടിയായി 23 അംഗ പ്രസുദേന്തിമാരെയും പ്രതിനിധിയോഗാംഗങ്ങളെയും ഇടവക ജനങ്ങളെയും ഉൾപ്പെടുത്തി രൂപീകരിച്ച വിവിധ കമ്മറ്റികളുടെ തീഷ്ണതയാർന്ന പ്രവർത്തനങ്ങളും തിരുനാൾ ആഘോഷങ്ങളുടെ വിജയത്തിന് സഹായിച്ചു. ഭക്തസാധനങ്ങളും ശീതള പാനീയങ്ങളും വിശുദ്ധ അൽഫോൻസാ തിരുനാളിന്റെ നേർച്ചയായ ഉണ്ണിയപ്പവും വിശ്വാസികൾക്ക് നൽകുന്നതിനായി വുമൻസ് ഫോറത്തിന്റെ നേതൃത്വത്തിൽ നടത്തിയ സ്റ്റാളും അഭിനന്ദനാർഹമായിരുന്നു.

അനുഗ്രഹപ്രദവും വിശ്വാസ ദീപ്തവും സ്നേഹത്തിന്റെയും കൂട്ടായ്മയുടെയും സുദിനവുമായി മാറിയ സംയുക്ത തിരുനാൾ ആഘോഷങ്ങളിൽ പങ്കെടുക്കുവാൻ എത്തിയ എല്ലാവർക്കും തിരുനാൾ കമ്മറ്റി കൺവീനർമാരായ ശ്രീ. മാത്യു കൈതക്കടുപ്പിൽ, ശ്രീ. റോബിൻ ജോസഫ് മുണ്ടുചിറ എന്നിവർ നന്ദി പ്രകാശിപ്പിച്ചു. തിരുനാൾ ക്രമീകരണങ്ങളുടെ വിവിധ കമ്മറ്റികളുടെ നേതൃനിരയിലുണ്ടായിരുന്നവരെ കൈക്കാരന്മാരായ ശ്രീ. രാജു തോമസ് അമ്പാട്ട്, ശ്രീ. വിൻസെൻറ് പോൾ പാണാകുഴിയിൽ എന്നിവർ അഭിനന്ദിച്ചു. കേരളത്തിൽനിന്നും ഇംഗ്ലണ്ടിലെത്തി താമസിക്കുന്ന നാനാജാതി മതസ്ഥരായ ആളുകളുടെ സാന്നിധ്യവും പ്രാർത്ഥനകളും ഈ തിരുനാളിലുണ്ടായത് നമ്മുടെ കൂട്ടായ്മയും സ്നേഹവും വിളിച്ചോതുന്നതും അത് പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുമാണെന്നും തിരുനാൾ കമ്മറ്റി വിലയിരുത്തി. വിഖ്യാതമായ ബേസിംഗ്‌സ്‌റ്റോക്ക് തിരുനാൾ എല്ലാവർഷവും ജൂൺ മാസത്തിലെ അവസാന ശനിയാഴ്ചയാണ് നടത്തിവരുന്നത്.

ഷൈമോൻ തോട്ടുങ്കൽ

നോട്ടിംഗ്ഹാം . നോട്ടിംഗ്ഹാം സെന്റ് ജോൺ മിഷനിൽ മാർ തോമ ശ്ലീഹായുടെയും , വിശുദ്ധ അൽഫോൻസാമ്മയുടെയും , വിശുദ്ധ യോഹന്നാൻ ശ്ലീഹായുടെയും സംയുക്ത തിരുനാൾ ജൂലൈ രണ്ടാം തീയതി ഭക്ത്യാദരപൂർവ്വം ആഘോഷിക്കുന്നു .

തിരുനാളിന് ഒരുക്കമായി ഇരുപത്തി നാല് മുതൽ നൊവേന പ്രാർഥനകൾ നടന്ന് വരുന്നുണ്ടായിരുന്നു , തിരുനാളിനോടനുബന്ധിച്ചു ഒന്നാം തീയതി ശനിയാഴ്ച രാവിലെ കുട്ടികളുടെ ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണം നടക്കും. ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവ് കാർമികത്വം വഹിക്കും . രണ്ടാം തീയതി ഞായറാഴ്ച ബുൾവെൽ ദേവാലയത്തിൽ വച്ച് നടക്കുന്ന തിരുനാൾ തിരുക്കർമ്മങ്ങൾക്ക് മിഷൻ ഡയറക്ടർ ഫാ. ജോബി ജോൺ കാർമികത്വം വഹിക്കും . ഫാ ജെയിംസ് ഇലഞ്ഞിക്കൽ വചന സന്ദേശം നൽകും .

സിസ്റ്റർ ലീന മേരി SDS.

യുകെയിലെ ഏറ്റവും വലിയ സീറോ മലബാര്‍ കാത്തലിക് സമൂഹങ്ങളില്‍ ഒന്നായ ബ്രിസ്‌റ്റോള്‍ സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചില്‍ ഭാരത സഭയുടെ പിതാവായ മാര്‍ത്തോമാ ശ്ലീഹയുടെ ദുക്‌റാന തിരുനാള്‍ ജൂലൈ ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ ഭക്ത്യാദരപൂര്‍വ്വം ആഘോഷിക്കുമെന്ന് വികാരി റവ ഫാ പോള്‍ വെട്ടിക്കാട്ട് CST അറിയിച്ചു.

ജൂലൈ 1ാം തീയതി ശനിയാഴ്ച രാവിലെ പത്തു മണിയ്ക്ക് കൊടിയേറ്റ് നടക്കും. തുടര്‍ന്ന് നടക്കുന്ന ആഘോഷമായ വിശുദ്ധ കുര്‍ബാനയ്ക്ക് റവ ഫാ ബിജു ചിറ്റുപറമ്പില്‍ കാര്‍മ്മികത്വം വഹിക്കും. ഉച്ചകഴിഞ്ഞ് 12.30ന് ഫില്‍റ്റണ്‍ കമ്മ്യൂണിറ്റി ഹാളില്‍ സ്‌നേഹവിരുന്നും 1.30 മുതല്‍ 4.30 വരെ വേദപാഠ കുട്ടികളുടെ വാര്‍ഷിക ആഘോഷം വിവിധ പരിപാടികളോടെ അറങ്ങേറും.

പ്രധാന തിരുനാള്‍ ദിവസമായ ജൂലൈ രണ്ട് ഞായര്‍ ഉച്ചയ്ക്ക് ഒരു മണിക്ക് തിരുന്നാള്‍ കര്‍മ്മങ്ങള്‍ ആരംഭിക്കും. ആഘോഷമായ വിശുദ്ധ കുര്‍ബാനയ്ക്ക് റവ ഫാ ജോബി വെള്ളപ്ലാക്കല്‍ CST മുഖ്യ കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് ലദീഞ്ഞ്, വിശുദ്ധരുടെ തിരു സ്വരൂപം വഹിച്ചുകൊണ്ട് പ്രദക്ഷിണവും നേര്‍ച്ചയും ഉണ്ടായിരിക്കും.

ജൂലൈ 3ാം തീയതി തിങ്കളാഴ്ച 6.30ന് സകല മരിച്ചവരെ അനുസ്മരിച്ചുകൊണ്ടുള്ള വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നത് റവ ഫാ ടോണി പഴയകളം CST ആയിരിക്കും. പ്രത്യേക പ്രാര്‍ത്ഥനയും നേര്‍ച്ചയും ഉണ്ടായിരിക്കും. കൊടിയിറങ്ങുന്നതോടെ തിരുന്നാള്‍ ആഘോഷങ്ങള്‍ സമാപിക്കും.

ബ്രിസ്റ്റോള്‍ സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചിന്റെ ആദ്യത്തെ ദേവാലയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോവുകയാണ്. കഴിഞ്ഞ മാസം ജൂണ്‍ 12ാം തീയതി യൂറോപ്പിലെ തന്നെ ആദ്യത്തെ ദേവാലയമായ സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചിന്റെ നിര്‍മ്മാണത്തിന് തുടക്കമായത്. ഒരു വര്‍ഷത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കാന്‍ ആഗ്രഹിച്ച് മുന്നോട്ട് പോകുന്ന പ്രൊജക്ടിന് യുകെയില്‍ എമ്പാടുമുള്ള വിശ്വാസികളുടെ ശക്തമായ പിന്തുണയാണുള്ളത്.23 വര്‍ഷമായി ദേവാലയ നിര്‍മ്മാണം തുടങ്ങാനുള്ള പരിശ്രമത്തിലാണ് ബ്രിസ്റ്റോളിലെ സീറോ മലബാര്‍ വിശ്വാസികള്‍. അതുകൊണ്ട് തന്നെ ഈ തിരുന്നാള്‍ ഞങ്ങളുടെ വിശ്വാസത്തിന്റെ തന്നെ പിതാവായ മാര്‍ത്തോമാ ശ്ലീഹായുടെ തിരുനാള്‍ ഭക്ത്യാദരപൂര്‍വ്വം ആഘോഷിക്കുകയാണ്.

തിരുനാളില്‍ പങ്കുകൊണ്ട് വിശുദ്ധന്റെ അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരേയും ക്ഷണിക്കുന്നതായി വികാരി റവ ഫാ പോള്‍ വെട്ടിക്കാട്ട് CST യും പാരിഷ് കൗണ്‍സിലും അറിയിക്കുന്നു.

ജെഗി ജോസഫ്

ഗ്ലോസ്റ്റര്‍ സീറോ മലബാര്‍ കാത്തലിക് കമ്യൂണിറ്റിയുടെ നേതൃത്വത്തില്‍ മിഷന്‍ മദ്ധ്യസ്ഥയായ പരിശുദ്ധ കന്യാമറിയത്തിന്റെയും ഭാരതത്തിന്റെ അപ്പോസ്തലനായ വിശുദ്ധ തോമാശ്ലീഹയുടേയും സംയുക്ത തിരുനാള്‍ ജൂലൈ 1, 2 തിയതികള്‍ മാറ്റ് സണ്‍ സെന്റ്. അഗസ്റ്റിന്‍ ദേവാലയത്തില്‍ വച്ച് നടത്തുന്നു. തിരു കര്‍മ്മങ്ങളില്‍ പങ്കെടുത്ത് വിശുദ്ധരുടെ മദ്ധ്യസ്ഥം തേടി അനുഗ്രഹീതരാകാന്‍ ഏവരേയും ക്ഷണിക്കുന്നതായി മിഷന്‍ കോര്‍ഡിനേറ്റര്‍ ഫാ ജിബിന്‍ വാമറ്റത്തിലും ട്രസ്റ്റിമാരായ ബാബു അളിയത്തും ആന്റണി ജെയിംസും അറിയിച്ചു

തിരുനാള്‍ കര്‍മ്മങ്ങള്‍ ജൂലൈ 1 ശനിയാഴ്ച 9.30ന് കൊടികയറും . തുടര്‍ന്ന് വിശുദ്ധ കുര്‍ബാന.

ജൂലൈ 2 ഞായറാഴ്ച 2.45ന് തിരു സ്വരൂപ പ്രതിഷ്ഠ

മൂന്നു മണിക്ക് റവ ഫാ ടോണി പഴയകളം CST നയിക്കുന്ന ആഘോഷമായ തിരുനാള്‍ കുര്‍ബാന

4.45ന് ലദീഞ്ഞ്. പിന്നീട് വിശ്വാസികള്‍ ചേര്‍ന്നുള്ള പ്രദക്ഷിണം.

തിരുനാള്‍ ദിനത്തില്‍ കഴുന്ന് എടുക്കുന്നതിനും അടിമ വെയ്ക്കുന്നതിനും സൗകര്യമുണ്ടായിരിക്കും.

റെക്സം രൂപതാ കേരളാ കമ്മ്യൂണിറ്റിയുടെ ഭാരത അപ്പോസ്തോലൻ വിശുദ്ധ തോമാ സ്ലീഹയുടെ തിരുനാൾ ആഘോഷം ജൂലൈ രണ്ടാം തീയതി ഞായർ 2.30 ന് റെക്സം സെന്റ് മേരീസ് കത്തീഡ്രലിൽ നടത്തുന്നു. ആഘോഷമായ മലയാളം പാട്ടു കുർബാനയിൽ രൂപതയിൽ സേവനം ചെയ്യുന്ന എല്ലാ മലയാളി വൈദികരും പങ്കുചേരുന്നു. കുർബാനയിൽ റെക്സം രൂപതാ ബിഷപ്പ് റവ. പീറ്റർ ബ്രിഗ്നൽ തിരുന്നാൾ സന്ദേശം നൽകുന്നതാണ്. കുർബാനയെ തുടർന്ന് ലദീഞ്ഞ്, പ്രദിക്ഷണം, നേർച്ച പാച്ചോർ വിതരണം ,സമാപന പ്രാത്ഥനയുടെ ആശീർവാദവും ഉണ്ടായിരിക്കും.

പരിശുദ്ധ കുർബാനയിൽ കുട്ടികൾക്ക് കാഴ്ചവയ്പ് നടത്തുന്നതിന് അവസരം ഉണ്ടായിരിക്കുന്നതാണ്. ഭാരതഅപ്പസ്തോലൻ വിശുദ്ധ തോമാശ്ലീഹയുടെ തിരുനാളിൽ പങ്കു ചേർന്ന് വിശുദ്ധന്റെ അനുഗ്രഹം പ്രാപിക്കാൻ എല്ലാ വിശ്വാസികളേയും ഏറ്റവും സ്നേഹത്തോടെ റെക്സം സെന്റ് മേരീസ് കത്തീഡ്രലിലേക്ക് സ്വാഗതം ചെയ്യുന്നു കത്തീഡ്രൽ കാർപാർക്കിൽ കാർ പാർക്ക് ചെയ്ത ശേഷം വണ്ടി രജിസ്ട്രേഷൻ പള്ളിയുടെ ഉള്ളിൽ ഉള്ള കമ്പ്യൂട്ടറിൽ രേഖപ്പെടുത്തേണ്ടതാണ്.

പള്ളിയുടെ പോസ്റ്റ്‌ കോഡ്. St Marys Cathedral. LL11 1RB, Regent Street Wrexmham.

കൂടുതൽ വിവരത്തിന്

മനോജ് ചാക്കോ – 07714282764 ബെന്നി റെക്‌സാം -07889971259

ഷൈമോൻ തോട്ടുങ്കൽ

ബിർമിംഗ് ഹാം . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ രണ്ടാം പഞ്ചവത്സര അജപാലന പദ്ധതിയുടെ ഭാഗമായി ഈ വർഷം ആചരിക്കുന്ന ആരാധന ക്രമ വർഷത്തോടനുബന്ധിച്ച് കുടുംബങ്ങൾക്കായി നടക്കുന്ന ആരാധനക്രമ ക്വിസ് മത്സരങ്ങളുടെ ഒരുക്കങ്ങൾ വിലയിരുത്തുവാനായി യുണിറ്റ് കോഡിനേറ്റ്റേഴ്സിന്റെ മീറ്റിംഗ് നടന്നു .ക്വിസ് മത്സരത്തിൽ കുടുംബങ്ങൾ ആയുള്ള ടീമുകൾക്ക് പുറമെ യു കെയിൽ സിംഗിൾ ആയി എത്തി ജോലി ചെയ്യുന്നവർക്കും , വിദ്യാർത്ഥി വിസയിൽ യു കെ യിൽ ഉള്ളവർക്കും മത്സരത്തിൽ പങ്കെടുക്കാവുന്ന രീതിയിൽ മത്സരത്തിന്റെ നിയമാവലി പരിഷ്കരിച്ചു . അതുപോലെ യുണിറ്റ് തല മത്സരങ്ങൾ സാഹചര്യങ്ങൾക്കനുസരിച്ച് പല ദിവസങ്ങളായോ , ഒരു ദിവസം തന്നെ വ്യത്യസ്ത സമയങ്ങളിലോ , കുടുംബ കൂട്ടായ്മകൾ വഴിയോ നടത്തുന്നതിനും അനുവാദം നൽകി .

രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ സാനിധ്യത്തിൽ നടന്ന യൂണിറ്റ് തല കോഡിനേറ്റേഴ്‌സിന്റെ യോഗത്തിൽ പ്രോട്ടോ സിഞ്ചെല്ലൂസ് റെവ. ഡോ . ആന്റണി ചുണ്ടെലിക്കാട്ട് , ചാൻസിലർ റെവ. ഡോ . മാത്യു പിണക്കാട്ട് , തുടങ്ങിയവരും ക്വിസ് മല്സര നടത്തിപ്പിന്റെ വിവിധ തലങ്ങളെ പറ്റിയും , പ്രാധാന്യത്തെപ്പറ്റിയും സംസാരിച്ചു. പാസ്റ്ററൽ കൗൺസിൽ സെക്രെട്ടറി റോമിൽസ് മാത്യു മുരിങ്ങമറ്റത്തിൽ ക്വിസ് മത്സരത്തിന്റെ നിയമാവലിയെ സംബന്ധിച്ചും , യുണിറ്റ് കോഡിനേറ്റേഴ്‌സിന്റെ ദൗത്യം എന്താണെന്നുള്ള കാര്യവും വിശദീകരിച്ചു .

ഡീക്കൻ ജോയ്‌സ് പള്ളിക്കാ മാലിയിൽ സ്വാഗതവും , ഡോ മാർട്ടിൻ നന്ദിയും പ്രകാശിപ്പിച്ചു . മിഷൻ /പ്രൊപ്പോസഡ്‌ മിഷൻ തലങ്ങളിൽ ആയിരിക്കും ആദ്യ ഘട്ട മത്സരങ്ങൾ നടക്കുന്നത് ഇതിൽ യോഗ്യത നേടുന്നവർക്ക് , തുടർന്ന് ഓൺലൈൻ ആയി നടക്കുന്ന റീജിയണൽ തല മത്സരത്തിലും അതെ തുടർന്ന് രൂപതാതലത്തിൽ നവംബർ 25 ന് ഫൈനൽ മത്സരവും നടക്കുന്ന രീതിയിൽ ആണ് ക്രമീകരിച്ചിരിക്കുന്നത് .

രൂപതയുടെ പ്രതിവാര ന്യൂസ് ബുള്ളറ്റിനായ ദനഹായിലും സോഷ്യൽ മീഡിയ പേജുകളിലും ഇപ്പോൾ പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്ന ചോദ്യങ്ങളെ ആസ്പദമാക്കിയാണ് ഇടവക, റീജിയണൽ തലങ്ങളിൽ നടക്കുന്ന മത്സരങ്ങൾക്കുള്ള ചോദ്യങ്ങൾ തയ്യാറാക്കുക , ഇതുവരെ പ്രസിദ്ധീകരിച്ച ചോദ്യങ്ങൾ രൂപതയുടെ വെബ്‌സൈറ്റിലും ലഭ്യമാക്കിയിട്ടുണ്ട് . 50 ആഴ്ചകളിൽ ദനഹായിൽ പ്രസിദ്ധീകരിക്കുന്ന എല്ലാ ആരാധന ക്രമ ചോദ്യങ്ങളും (1001 ചോദ്യങ്ങൾ ) പരിശുദ്ധൻ പരിശുദ്ധർക്ക് എന്ന രൂപതയുടെ പഞ്ചവത്സര അജപാലന പദ്ധതിരേഖയിൽ നിന്നുള്ള ചോദ്യങ്ങളും അടിസ്ഥാനമാക്കിയായിരിക്കും നവംബർ 25 ന് നടക്കുന്ന രൂപതാ തല മത്സരം .

രൂപതാ തല മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്ന ടീമിന് 3000 പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയും ,രണ്ടാം സ്ഥാനം ലഭിക്കുന്ന ടീമിന് 2000 പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയും , മൂന്നാം സ്ഥാനം നേടുന്ന ടീമിന് 1000 പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയും നൽകും , കുടുംബങ്ങൾക്കുള്ള ആരാധനക്രമ ക്വിസ് മത്സരത്തിന്റെ നിയമങ്ങളും , മാർഗനിർദേശങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട് . ആരാധനക്രമ വർഷത്തിൽ വിശ്വാസികൾ സഭയുടെ ആരാധനാക്രമത്തെക്കുറിച്ച് കൂടുതൽ ആഴത്തിൽ പഠിക്കുവാനും ,ആരാധനക്രമ വത്സരത്തിൽ സജീവ പങ്കാളിത്തം ഉറപ്പ് വരുത്തുവാനും, ആരാധനക്രമത്തെക്കുറിച്ചുള്ള ധാരണ കൂടുതൽ ബലപ്പെടുത്തുവാനും വേണ്ടി സംഘടിപ്പിച്ചിരിക്കുന്ന ക്വിസ് മത്സരത്തിനായി ഇടവക മിഷൻ കേന്ദ്രങ്ങളിൽ വിവിധ മേഖലകളിൽ ആയി ക്വിസ് മത്സരത്തിനായുള്ള ഒരുക്കങ്ങളും , പരിശീലന പരിപാടികളും ഇതിനോടകം ആരംഭിച്ചിട്ടുണ്ട് .

Copyright © . All rights reserved