Spiritual

മാർ യൗസേപ്പിനോടുള്ള പ്രത്യേക വണക്കത്തെ മുൻനിർത്തി മാർച്ച് മാസ അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷൻ 11 ന് നാളെ ബർമിങ്ഹാം ബെഥേൽ കൺവെൻഷൻ സെന്റെറിൽ നടക്കും.പ്രമുഖ വചന പ്രഘോഷകനായ അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിലെ റവ ഫാ സാംസൺ മണ്ണൂർ പി ഡി എം കൺവെൻഷനിൽ ശുശ്രൂഷ നയിക്കും . നോർത്താംപ്ടൺ രൂപതയുടെ എപ്പിസ്കോപ്പൽ വികാരി റവ ഫാ ആൻഡി റിച്ചാർഡ്സൺ ഫാ ഷൈജു നടുവത്താനിയിലിനൊപ്പം കൺവെൻഷനിൽ പങ്കെടുക്കും . 2009 ൽ ഫാ. സോജി ഓലിക്കൽ തുടക്കമിട്ട സെഹിയോൻ യുകെ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 2023 മുതൽ അഭിഷേകാഗ്നി എന്ന പേരിലായിരിക്കും പതിവുപോലെ എല്ലാ രണ്ടാം ശനിയാഴ്ച്ചകളിലും നടത്തപ്പെടുക. എന്നാൽ ദുഃഖശനി പ്രമാണിച്ച് ഏപ്രിൽ മാസ കൺവെൻഷൻ ആദ്യ ശനിയാഴ്ച്ച നടക്കുന്നതായിരിക്കും.

മലയാളത്തിലും ഇംഗ്ലീഷിലും പ്രത്യേക ശുശ്രൂഷകൾ ,5 വയസ്സുമുതലുള്ള കുട്ടികൾക്ക് ക്‌ളാസ്സ് അടിസ്ഥാനത്തിൽ പ്രത്യേക ശുശ്രൂഷ, മലയാളത്തിലോ ഇംഗ്ലീഷിലോ കുമ്പസാരത്തിനും സ്പിരിച്ച്വൽ ഷെയറിങിനും സൗകര്യം എന്നിവയും അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച കൺവെൻഷന്റെ ഭാഗമാകും . ശുശ്രൂഷകൾ രാവിലെ 8 ന് ആരംഭിച്ച് വൈകിട്ട് 4 ന് സമാപിക്കും .

സെഹിയോൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി യുകെ യിൽ നിന്നും സോജിയച്ചന്റെ നേതൃത്വത്തിൽ ആരംഭിച്ച വിവിധങ്ങളായ ശുശ്രൂഷകൾക്ക് അടിസ്ഥാനമായി നിലനിൽക്കുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനും അനുബന്ധ ശുശ്രൂഷകളും യൂറോപ്പിലെ ക്രൈസ്തവ മാഹാത്മ്യത്തിന്റെ പുനഃരുദ്ധാരണത്തിന് സഭയ്‌ക്ക്‌ താങ്ങായി നിലകൊള്ളുകയാണ്.

വിവിധ പ്രദേശങ്ങളിൽനിന്നും കോച്ചുകളും മറ്റ്‌ വാഹനങ്ങളും വിശ്വാസികളുമായി കൺവെൻഷനിലേക്ക് എത്തിച്ചേരും . വിവിധ ഭാഷാ ദേശക്കാരായ അനേകർ പങ്കെടുത്തുവരുന്നതും . മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വർത്തമാന കാലത്തിന്റെ ആവശ്യകതയെയും മുൻനിർത്തി നടക്കുന്ന കൺവെൻഷനിൽ കുട്ടികൾക്കും ടീനേജുകാർക്കും AFCM മിനിസ്ട്രിയുടെ കിഡ്സ് ഫോർ കിങ്‌ഡം , ടീൻസ് ഫോർ കിങ്ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷയും ക്ലാസ്സുകളും ഉണ്ടായിരിക്കും . കൺവെൻഷനിലുടനീളം കുമ്പസാരത്തിനും സ്‌പിരിച്വൽ ഷെയറിങിനും സൗകര്യമുണ്ടായിരിക്കുന്നതാണ് . ഇംഗ്ലീഷ് , മലയാളം ബൈബിൾ , മറ്റ്‌ പ്രാർത്ഥന പുസ്തകങ്ങൾ എന്നിവ ലഭ്യമാകുന്ന എല്‍ഷദായ്‌ ബുക്ക് മിനിസ്ട്രി കൺവെൻഷനിൽ പ്രവർത്തിക്കും.

അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന,രോഗപീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട് ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന ,ജപമാല , വി. കുർബാന,വചന പ്രഘോഷണം, ആരാധന, ദിവ്യ കാരുണ്യ പ്രദക്ഷിണം എന്നിവ ഉൾപ്പെടുന്ന അഭിഷേകാഗ്നി കൺവെൻഷനിലേക്ക് ,അഭിഷേകാഗ്നി യുകെ മിനിസ്ട്രിയുടെ നേതൃത്വം ഫാ ഷൈജു നടുവത്താനിയിലും AFCM യുകെ കുടുംബവും ഏവരെയും ക്ഷണിക്കുന്നു .

കൂടുതൽ വിവരങ്ങൾക്ക്;

ഷാജി ജോർജ് 07878 149670
ജോൺസൺ ‭+44 7506 810177‬
അനീഷ് ‭07760 254700‬
ബിജുമോൻ മാത്യു ‭07515 368239‬.

നിങ്ങളുടെ പ്രദേശങ്ങളിൽ നിന്നും കൺവെൻഷനിലേക്ക് ഏർപ്പെടുത്തിയിട്ടുള്ള വാഹന യാത്രാ സൗകര്യത്തെപ്പറ്റി അറിയുവാൻ ;

ജോസ് കുര്യാക്കോസ് 07414 747573.
ബിജുമോൻ മാത്യു 07515 368239

അഡ്രസ്സ്
Bethel Convention Centre
Kelvin Way
West Bromwich
Birmingham
B707JW.

നോർത്ത് വെയിൽസിലെ റെക്സം ,ഫ്ളിൻറ്, കോൾവിൻബേ , ചെസ്റ്റർ മലയാളി സമൂഹം സംയുകതമായി കഴിഞ്ഞ ഏഴുവർഷ കാലമായി നടത്തി വരുന്ന യേശുവിന്റെ പീഡാനുഭവ സ്മരണയുടെ ഓർമ പുതുക്കുന്ന ദുഖ വെള്ളിയാഴിച്ച കുരിശിന്റെ വഴി ഏപ്രിൽ 7- തീയതി 10.30 – മണിക്ക് നോർത്ത് വെയിൽസിലെ പ്രശസ്ത തീർഥാടന കേന്ദ്രമായ പന്താസഫ് കുരിശുമാലയിലേക്ക് നടത്തപെടുന്നു .കുരിശിൻറെ വഴി പ്രാർഥനകൾക്ക് ഫാദർ എബ്രഹാം സി.എം .ഐ നേതൃത്വം നൽകുന്നതും നോർത്ത് വെൽസിലും പരിസര പ്രദേശത്തുമുള്ള മറ്റു വൈദീകരും പങ്കെടുക്കുന്നതാണ് .

കുരിശിൻറെ വഴി സമാപന ശേഷം ക്രൂശിതനായ ഈശോയുടെ തിരുരൂപം വണക്കവും . കൈപ്പുനീർ രുചിക്കലും, നേർച്ച കഞ്ഞി വിതരണവും ഉണ്ടായിരിക്കുന്നതാണ് .

നമ്മുടെ രക്ഷകനായ യേശുവിന്റെ പീഡാനുഭവ യാത്രയുടെ ഓർമ്മ മനസ്സിൽ ധ്യാനിച്ച് കൊണ്ട് ഈ നോമ്പുകാലം പ്രാർത്ഥനാ പൂർവം ആചരിക്കാൻ നോർത്തു വെയിൽസിലും പരിസര പ്രദേശത്തുമുള്ള എല്ലാ ക്രിസ്തീയ വിശ്വാസികളെയും പന്താസഫ് കുരിശു മലയിലേക്കു സ്വാഗതം ചെയ്യുന്നു .

കുരിശു മലയുടെ വിലാസം –
FRACISCAN FRIARY MONASTERY ROAD ,PANTASAPH . CH 88 PE .

കൂടുതൽ വിവരത്തിന്.
Manoj Chacko – 07714282764
Benny Thomas -07889971259

മാർച്ച് മാസ അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷൻ 11 ന് ബർമിങ്ഹാം ബെഥേൽ കൺവെൻഷൻ സെന്റെറിൽ നടക്കും.പ്രമുഖ വചന പ്രഘോഷകനായ അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിലെ റവ ഫാ സാംസൺ മണ്ണൂർ പിഡിഎം കൺവെൻഷനിൽ ശുശ്രൂഷ നയിക്കും . നോർത്താംപ്ടൺ രൂപതയുടെ എപ്പിസ്കോപ്പൽ വികാരി റവ ഫാ ആൻഡി റിച്ചാർഡ്സൺ എഎഫ് സി എം യുകെയുടെ ആത്മീയ പിതാവ് ഫാ. ഷൈജു നടു വത്താനിയിലിനൊപ്പം കൺവെൻഷനിൽ പങ്കെടുക്കും .

2009 ൽ ഫാ. സോജി ഓലിക്കൽ തുടക്കമിട്ട സെഹിയോൻ യുകെ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 2023 മുതൽ അഭിഷേകാഗ്നി എന്ന പേരിലായിരിക്കും പതിവുപോലെ എല്ലാ രണ്ടാം ശനിയാഴ്ച്ചകളിലും നടത്തപ്പെടുക. എന്നാൽ ദുഃഖശനി പ്രമാണിച്ച് ഏപ്രിൽ മാസ കൺവെൻഷൻ ആദ്യ ശനിയാഴ്ച നടക്കുന്നതായിരിക്കും.

മലയാളത്തിലും ഇംഗ്ലീഷിലും പ്രത്യേക ശുശ്രൂഷകൾ ,5 വയസ്സുമുതലുള്ള കുട്ടികൾക്ക് ക്‌ളാസ്സ് അടിസ്ഥാനത്തിൽ പ്രത്യേക ശുശ്രൂഷ, മലയാളത്തിലോ ഇംഗ്ലീഷിലോ കുമ്പസാരത്തിനും സ്പിരിച്ച്വൽ ഷെയറിങിനും സൗകര്യം എന്നിവയും അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച കൺവെൻഷന്റെ ഭാഗമാകും . ശുശ്രൂഷകൾ രാവിലെ 8 ന് ആരംഭിച്ച് വൈകിട്ട് 4 ന് സമാപിക്കും .

സെഹിയോൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി യുകെ യിൽ നിന്നും സോജിയച്ചന്റെ നേതൃത്വത്തിൽ ആരംഭിച്ച വിവിധങ്ങളായ ശുശ്രൂഷകൾക്ക് അടിസ്ഥാനമായി നിലനിൽക്കുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനും അനുബന്ധ ശുശ്രൂഷകളും യൂറോപ്പിലെ ക്രൈസ്തവ മാഹാത്മ്യത്തിന്റെ പുനഃരുദ്ധാരണത്തിന് സഭയ്‌ക്ക്‌ താങ്ങായി നിലകൊള്ളുകയാണ്.

വിവിധ പ്രദേശങ്ങളിൽനിന്നും കോച്ചുകളും മറ്റ്‌ വാഹനങ്ങളും വിശ്വാസികളുമായി കൺവെൻഷനിലേക്ക് എത്തിച്ചേരും . വിവിധ ഭാഷാ ദേശക്കാരായ അനേകർ പങ്കെടുത്തുവരുന്നതും . മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വർത്തമാന കാലത്തിന്റെ ആവശ്യകതയെയും മുൻനിർത്തി നടക്കുന്ന കൺവെൻഷനിൽ കുട്ടികൾക്കും ടീനേജുകാർക്കും സെഹിയോൻ യുകെ യുടെ കിഡ്സ് ഫോർ കിങ്‌ഡം , ടീൻസ് ഫോർ കിങ്ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷയും ക്ലാസ്സുകളും ഉണ്ടായിരിക്കും . കൺവെൻഷനിലുടനീളം കുമ്പസാരത്തിനും സ്‌പിരിച്വൽ ഷെയറിങിനും സൗകര്യമുണ്ടായിരിക്കുന്നതാണ് . ഇംഗ്ലീഷ് , മലയാളം ബൈബിൾ , മറ്റ്‌ പ്രാർത്ഥന പുസ്തകങ്ങൾ എന്നിവ ലഭ്യമാകുന്ന എല്‍ഷദായ്‌ ബുക്ക് മിനിസ്ട്രി കൺവെൻഷനിൽ പ്രവർത്തിക്കും.

അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന,രോഗപീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട് ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന ,ജപമാല , വി. കുർബാന,വചന പ്രഘോഷണം, ആരാധന, ദിവ്യ കാരുണ്യ പ്രദക്ഷിണം എന്നിവ ഉൾപ്പെടുന്ന അഭിഷേകാഗ്നി കൺവെൻഷനിലേക്ക് ,അഭിഷേകാഗ്നി യുകെ മിനിസ്ട്രിയുടെ ആത്മീയ പിതാവ് റവ ഫാ ഷൈജു നടുവത്താനിയും അഭിഷേകാഗ്നി യുകെ കുടുംബവും ഏവരെയും ക്ഷണിക്കുന്നു .

കൂടുതൽ വിവരങ്ങൾക്ക്;

ഷാജി ജോർജ് 07878 149670
ജോൺസൺ ‭+44 7506 810177‬
അനീഷ് ‭07760 254700‬
ബിജുമോൻ മാത്യു ‭07515 368239‬.

നിങ്ങളുടെ പ്രദേശങ്ങളിൽ നിന്നും കൺവെൻഷനിലേക്ക് ഏർപ്പെടുത്തിയിട്ടുള്ള വാഹന യാത്രാ സൗകര്യത്തെപ്പറ്റി അറിയുവാൻ ;

ജോസ് കുര്യാക്കോസ് 07414 747573.
ബിജുമോൻ മാത്യു 07515 368239

അഡ്രസ്സ്

Bethel Convention Centre
Kelvin Way
West Bromwich
Birmingham
B707JW.

റവ. ഫാ. ഹാപ്പി ജേക്കബ്ബ്

നാലാളുടെ ദൗത്യം നമ്മളുടേതും. കടമ , കർത്തവ്യം ഉത്തരവാദിത്വം എന്നീ പദങ്ങൾ ഉപദേശത്തിൽ അഗ്രഗണ്യരായ നാം ഉപയോഗിക്കുന്ന സ്ഥിരം പദങ്ങളാണ്. നമുക്ക് മനസ്സിലാത്തതും എന്നാൽ മറ്റുള്ളവർ അനുസരിക്കണമെന്ന് വ്യഗ്രത ഉള്ളതുമായതാണ്. നോമ്പുകാല ചിന്താശകലങ്ങളുടെ ഇടയിൽ ഒരു ഓർമ്മപ്പെടുത്തൽ മാത്രം , ഉപദേശം മാത്രമല്ല, കുറച്ചെങ്കിലും പാലിക്കാനുള്ള ഒരു ശ്രമം.

അത്യാധുനികതയുടെ പരകോടിയിൽ നിൽക്കുന്ന ഈ തലമുറയ്ക്ക് സ്വയം സ്വന്തം എന്നേ മനസ്സിലാവുകയുള്ളൂ. നാം നമ്മൾ എന്നത് കൂട്ടായ്മകൾക്കും ആഘോഷങ്ങൾക്കും വേണ്ടി മാറ്റി വച്ച് കഴിഞ്ഞു. മനസ്സുണ്ടെങ്കിലും ജീവിതക്രമം അനുവദിക്കില്ല. രോഗം മൂർച്ചിച്ച അയൽക്കാരൻ സഹായം അഭ്യർത്ഥിച്ചാൽ ഓടിച്ചെല്ലുന്ന ശീലമായിരുന്നെങ്കിൽ ഇന്ന് കാണുന്നത് ഒരു ചെറിയ മറുപടി ആയിരിക്കും – “ആംബുലൻസ് വിളിച്ച് ആശുപത്രിയിൽ പൊയ്ക്കോ “. ഇത്തരം ആശയങ്ങൾക്കുള്ളിൽ ജീവിക്കുന്ന നമ്മുടെ സമൂഹത്തോട് ഈ നോമ്പിന്റെ മൂന്നാം ആഴ്ച നൽകുന്ന സന്ദേശം വി. മർക്കോസ് 2: 1 – 12 വരെ ഭാഗങ്ങൾ .

കർത്താവ് ഒരു ഭവനത്തിൽ ആയിരിക്കുമ്പോൾ അവൻറെ വാക്കുകൾ കേൾക്കുവാൻ ധാരാളം ആളുകൾ കൂടി വന്നു. വാതിൽക്കൽ പോലും ജനക്കൂട്ടം . അപ്പോഴാണ് ഒരു തളർവാദ രോഗിയെ നാലാൾ ചുമന്നു കൊണ്ട് വരുന്നത്. പ്രതിബന്ധം അവർക്ക് മുൻപിൽ , തീരുമാനം കർത്താവിനെ കാണുക എന്നുള്ളതും . ശ്രമിച്ചു നോക്കി ആരും സ്ഥലം തരുന്നില്ല. തിരിഞ്ഞു പോകാനോ പ്രതിസന്ധികൾക്കിടയിൽ തളരുവാനോ അവർക്ക് സാധ്യമല്ലായിരുന്നു. അവർ വീടിൻറെ മേൽക്കൂര പൊളിച്ച് കട്ടിലോട് കൂടി അവനെ കർത്താവിൻറെ മുൻപിൽ എത്തിച്ചു. തങ്ങളുടെ ദൗത്യം പൂർത്തീകരിച്ച് കർത്താവിൻറെ പ്രവർത്തികൾക്കായി അവർ കാത്തിരുന്നു. അവരുടെ വിശ്വാസം കണ്ടിട്ട് കർത്താവ് ആ തളർവാദ രോഗിയുടെ പാപങ്ങൾ മോചിച്ചു. വിശ്വാസത്തോടെ നാലുപേരും , അവിശ്വാസികളായ ശാസ്ത്രിമാരും.

പലപ്പോഴും തീരുമാനങ്ങൾ ഭൂരിപക്ഷത്തിന്റെ എന്ന് നാം ധരിക്കാറുണ്ട്. നാം അത് അംഗീകരിക്കുകയും ചെയ്യും . എന്നാൽ ഭൂരിപക്ഷ അഭിപ്രായമാണോ അതോ സത്യവും നീതിയും ഉത്തരവാദിത്വ ബോധവുമാണോ നാം പിന്താങ്ങേണ്ടത്. അനേകർ സംശയാലുക്കളായി നിന്നിട്ടും നാലുപേരുടെ കഠിനമായ വിശ്വാസം അനേകർ ദൈവത്തെ മഹത്വപ്പെടുത്തുന്നതിന് കാരണമായി.

ഈ നാലുപേർ ആകാൻ നമ്മൾക്ക് സാധ്യമാകുമോ? വീണ് കിടക്കുന്ന, തകർന്നു പോകുന്ന അനേകർക്ക് ആശ്വാസം നൽകാനും , സൗഖ്യം നൽകാനും നമുക്ക് കഴിയണം. പ്രതിസന്ധികൾ ഏറെയുണ്ടാകാം, എന്നാൽ അതിനെ എല്ലാം അതിജീവിക്കുവാൻ വിശ്വാസവും പ്രാർത്ഥനയും ധാരാളം. ഇനി ഈ നാലുപേർ നമ്മിൽ തന്നെയുള്ള നാല് ഗുണങ്ങൾ ആയാലോ . സ്നേഹം, പ്രത്യാശ, അനുകമ്പ, വിശ്വാസം ഇവ ചേർന്നാലും അനേകർക്ക് ആശ്വാസമായി തീരുമല്ലോ.

ഇനി കുറച്ചുകൂടി വ്യാപ്യതമായി ചിന്തിക്കുമ്പോൾ ആകമാന ക്രൈസ്തവ സഭയുടെ സാക്ഷ്യമായി തീരുന്നു. എല്ലാ നമസ്കാരങ്ങളിലും ചൊല്ലുന്ന വിശ്വാസപ്രമാണം തന്നെയാണ് സഭയുടെ ഈ നാൽവർ . കാതോലികം, അപ്പസ്തോലികം, ഏകം, വിശുദ്ധം ഇവയിൽ അല്ലേ സഭയുടെ ദൗത്യവും നിലനിൽപ്പും .

നോമ്പിന്റെ നാളുകൾ വിശുദ്ധമാണ്. അപ്രകാരം ഉള്ള ജീവിതം അതിധന്യമാണ്. കെടുത്തി കളയുന്ന പൈശാചിക ബന്ധനങ്ങളെ എല്ലാം അഴിച്ച് ആത്മസമർപ്പണത്തോടെ ശുശ്രൂഷ വേദിയിലേക്ക് നമുക്ക് ഇറങ്ങാം ; അനേകരുടെ തിരിച്ച് വരവിനായി .

സ്നേഹത്തോടും പ്രാർത്ഥനയോടും
ഹാപ്പി ജേക്കബ് അച്ചൻ

റവ. ഫാ. ഹാപ്പി ജേക്കബ്ബ് : മലയാളം യുകെ ന്യൂസിന്റെ സ്പിരിച്വൽ വിഭാഗത്തിൽ പ്രസിദ്ധീകരിച്ച നിരവധി ലേഖനങ്ങളിലൂടെ ലോകമെങ്ങുമുള്ള വായനക്കാരുടെ ഹൃദയത്തിലേയ്ക്ക് ദൈവപരിപാലനയുടെ നെയ്ത്തിരികൾ തെളിയിച്ച അനുഗ്രഹീത എഴുത്തുകാരൻ . യോർക്ക്‌ഷെയറിലെ ഹാരോഗേറ്റിൽ താമസിക്കുന്ന അച്ചൻ മലങ്കര ഓർത്തഡോക്സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനങ്ങളുടെ ഭദ്രാസന സെക്രട്ടറിയാണ്. ഇതുകൂടാതെ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ലിവർപൂൾ, സെൻറ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് പ്രസ്റ്റൺ , സെന്റ് മേരീസ് കോൺഗ്രിഹേഷൻ സണ്ടർലാന്റ് എന്നിവയുടെ ചുമതലയും വഹിക്കുന്നു. 2022 -ലെ സ്പിരിച്വൽ റൈറ്ററിനുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് .

Mobile # 0044 7863 562907

അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി യുടെ നേതൃത്വത്തിൽ എഎഫ് സിഎം യുകെ വിഷൻ ടീം യേശു ഏക രക്ഷകൻ എന്ന് പ്രഘോഷിക്കുന്ന അതിമനോഹര ദൃശ്യാവതരണങ്ങളടങ്ങിയ വീഡിയോ ആൽബം പുറത്തിറക്കി.

പ്രത്യേകിച്ച് കുട്ടികൾക്കും യുവതീയുവാക്കൾക്കും അവരുടെ ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളിൽ ഈശോയിൽ അഭയം തേടുമ്പോൾ അത് പ്രത്യാശ പകർന്ന് ആത്യന്തികമായി ജീവിത വിജയത്തിലേക്കും നന്മയിലേക്കും നയിക്കുന്നതെങ്ങനെയെന്ന് വിവരിക്കുന്ന ഈ വീഡിയോ ആൽബത്തിൽ മനോഹര ഗാനങ്ങളുമായി ആത്മീയ നേതൃത്വത്തിന്റെ അനുഗ്രഹാശിസ്സുകളോടെ എഎഫ് സിഎം യുകെയ്ക്കുവേണ്ടി പങ്കെടുത്തിരിക്കുന്നത് ജിത്തു ദേവസ്യ , ക്ലെമെൻസ് നീലങ്കാവിൽ,കുരുവിള , ജോസ് , ബിജു , ബെർണാഡ് , റിനി ജിത്തു , നിമ്മി ബിജു , ഷാലന ഷാജി ,ജോയൽ ,ഷിജി , ജൂലിയ,ഷാജി , ഷാന്റി , ഷാലറ്റ് ,മൈക്കിൾ , ജോർജ് , പിയോ , ഡൊമിനിക് , റേച്ചൽ , ബിയാൻക ,എലേന , ജൂലിയറ്റ് , റിയ ,ഡീന,മെൽബിൻ , മെൽവിൻ ,ബ്രൈറ്റ് , ബ്ളയർ ,ഷാർലെറ്റ് ,അഞ്ജു , ഇമ്മാനുവേൽ എന്നിവരാണ്.

ബെഡ്ഫോർഡ്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ബെഡ്ഫോർഡ് ആസ്ഥാനമായി രൂപം കൊടുത്ത സെന്റ്. അൽഫോൻസാ പ്രോപോസ്ഡ് മിഷനിൽ വിശുദ്ധ വാരത്തിനു ഒരുക്കമായി മാർച്ച് 10,11,12 തീയതികളിൽ ത്രിദിന നോമ്പുകാല ധ്യാനവും, തിരുവചന പ്രഘോഷണവും നടത്തപ്പെടുന്നു.

വലിയ നോമ്പുകാലത്തു ബെഡ്ഫോർഡിൽ നടത്തപ്പെടുന്ന ഒരുക്ക ധ്യാനം നയിക്കുന്നത് പ്രശസ്ത തിരുവചന പ്രഘോഷകനും, പ്രമുഖ ധ്യാന ഗുരുവും, വിൻസെൻഷ്യൻ സഭാംഗവുമായ ഫാ. ജിൽസൺ മാത്യു കക്കാട്ടുപിള്ളിൽ ആണ്.

‘വിശുദ്ധ വാരത്തിലേക്കുള്ള വിശ്വാസ തീർത്ഥയാത്രയിൽ നമ്മുടെ മാനസിക ആല്മീയ- ഭൗതീക തലങ്ങളെ, ലോക രക്ഷകന്റെ പീഡാനുഭവ-ഉദ്ധാന ദിവ്യരഹസ്യങ്ങളോട് ചേർത്ത് ആല്മീയ അനുഭവമായി മാറുവാനും, അനുഗ്രഹ വാതായനങ്ങളുടെ തുറവാക്കും ഈ ത്രിദിന ധ്യാനം ദൈവീക കൃപകളുടെ വേദിയാകും’ എന്ന് പ്രീസ്റ്റ് ഇൻ ചാർജ് ഫാ. എബിൻ തോമസ് നീരുവേലിൽ ആശംസിച്ചു.

നോമ്പുകാല ത്രിദിന ധ്യാനം വിജയപ്രദമാകുവാനും, ഏവർക്കും അനുഗ്രഹപൂരിതമാകുവാനും കുടുംബകൂട്ടായ്മ വാർഡ് ലീഡേഴ്‌സിന്റെ നേതൃത്വത്തിൽ വാർഡ് തലത്തിൽ ആഴ്ചയിലൊരിക്കലും, ഭവനങ്ങളിൽ കുടുംബ പ്രാർത്ഥനയോടനുബന്ധിച്ചും മാദ്ധ്യസ്ഥ പ്രാർത്ഥന നടത്തണമെന്ന് രൂപത നിർദ്ദേശിച്ചിട്ടുണ്ട്.

ബെഡ്ഫോർഡ് സെന്റ് അൽഫോൻസാ പ്രോപോസ്ഡ് മിഷൻ ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ ഭാഗമായതിനു ശേഷം ആദ്യമായാണ് ബെഡ്ഫോർഡ് കേന്ദ്രീകരിച്ച് വാർഷിക ധ്യാനം സംഘടിപ്പിക്കുന്നത്. സെന്റ് അൽഫോൻസാ പ്രോപോസ്ഡ് മിഷൻ ക്രമീകരിച്ചിരിക്കുന്ന വിശുദ്ധവാര ഒരുക്ക ധ്യാനത്തിൽ ഒരുങ്ങി പങ്കെടുക്കുവാനും, അനുതാപത്തിലൂന്നിയ മാനസിക വിശുദ്ധീകരണത്തിലൂടെ ദൈവാനുഗ്രഹം പ്രാപിക്കുവാനും ഏവരെയും ക്ഷണിച്ചുകൊള്ളുന്നതായി പള്ളിക്കമ്മിറ്റി അറിയിച്ചു.

ധ്യാനത്തോടനുബന്ധിച്ചു കുമ്പസാരത്തിനും, കൗൺസിലിംഗിനും ഉള്ള സൗകര്യവും ക്രമീകരിച്ചിട്ടുണ്ട്.

Date and Time:
March 10th Friday 15:00 – 21:00 PM
March 11th Saturday 10:00 – 14:00 PM
March 12th Sunday 17:00 – 21:00 PM

Venue: Christ The King Catholic Church,
Harrowden Road,
Bedford,
MK42 9SP

റവ. ഫാ. ഹാപ്പി ജേക്കബ്ബ്

ആവിര്‍ഭാവ കാലം മുതലേ മനുഷ്യൻറെ സഹയാത്രികരാണ് വേദനയും പ്രയാസവും രോഗവും. ആശ്വസിപ്പിക്കാനും നല്ല വർത്തമാനങ്ങൾ ഒക്കെ പറയാനും നമുക്ക് താല്പര്യം കൂടുതൽ ആണെങ്കിലും സ്വന്തം ജീവിതത്തിൽ അനുഭവിക്കേണ്ടിവരുമ്പോഴാണ് കാഠിന്യം മനസ്സിലാവുന്നത് . ഓരോ കാലങ്ങളിലും ഓരോ കാരണങ്ങളാണ് ഉരുതിരിഞ്ഞ് വന്നിട്ടുള്ളത്. ദൈവകോപം എന്ന് ചിലർ, പാപം കൊണ്ടാണ് എന്ന് മറ്റൊരു വ്യാഖ്യാനം, ആഹാര വിരുദ്ധത ആണ് ചില കൂട്ടുകാർ. ഇതൊക്കെ ഒരു കാലഘട്ടത്തിന്റെ ആയിരുന്നെങ്കിൽ ആധുനികശാസ്ത്രം അളന്ന് തിട്ടപ്പെടുത്തി രോഗങ്ങൾ നിർണയിക്കുന്നു. എന്നിട്ടും എങ്ങും പിടികൊടുക്കാതെ രോഗങ്ങൾ പെരുകി കൊണ്ടേയിരിക്കുന്നു. നിസ്സാരം എന്ന് കരുതുന്ന പല രോഗങ്ങളും നിമിഷംകൊണ്ട് മാരകം ആകുന്നു. ചികിത്സ തുടങ്ങിയ പലതും എങ്ങും എത്താതെ കിടക്കുന്നു. ഒരു ലക്ഷണവും സൂചനയും നൽകാതെ പലരും ലോകത്തിൽ നിന്ന് മാറ്റപ്പെടുന്നു.

ഉത്തരാധുനികതയുടെ ഈ കാലത്തും , പുരോഗമന ശാസ്ത്രം വളർന്നിട്ടും ഒരാൾക്ക് രോഗം വന്നാൽ ആ കുടുംബം തന്നെ മാനസികമായി തളരുകയും സാമ്പത്തികമായി അടിത്തറ ഇളക്കുകയും ചെയ്യുന്നു. ഒരു വ്യക്തിക്ക് എന്തേലും മാരകരോഗം ബാധിച്ചാൽ ആ വ്യക്തിയുടെ അവസ്ഥ മരണം വിധിക്കപ്പെട്ട ഒരു വ്യക്തിയുടെ സമമാകുന്നു. എന്നാൽ എല്ലാ കാലത്തും മനുഷ്യൻ ആശ്രയിച്ചിരുന്നത് ദൈവിക പരിപാലനമാണ്. എല്ലാ ചികിത്സാ രീതികളും പരീക്ഷിച്ച് പരാജയപ്പെടുമ്പോൾ അവസാന പിടിവള്ളിയായി ഏത് നിരീശ്വരവാദിയും വിളിക്കും – ” എൻറെ ദൈവമേ ” !

പണ്ട് കാലത്ത് ലോകം മുഴുവനും ഭയത്തോട് കൂടി നോക്കി കണ്ടിരുന്ന ഒരു രോഗമാണ് കുഷ്ഠം , ചികിത്സ ഇല്ല എന്നത് തന്നെയായിരുന്നു അതിൻറെ ഭയാനകത . ഒരുവൻ രോഗി ആയാൽ കുടുംബവും മാതാപിതാക്കളും ഉപേക്ഷിക്കും. മറ്റ് രോഗികളോടൊപ്പം മരണം വരെ മനുഷ്യൻ ഏത്തപ്പെടാത്ത ഇടങ്ങളിൽ കഴിയുക ഇതായിരുന്നു അവസ്ഥ. ചുരുക്കത്തിൽ മരണം നോക്കി ജീവിക്കേണ്ട പച്ചയായ മനുഷ്യൻ.

വി. ലൂക്കോസിന്റെ സുവിശേഷം 5-ാം അധ്യായത്തിൽ ഇത് പോലൊരു രോഗിയുടെ വർണ്ണന ഉണ്ട് . ഈ ഭാഗം ചിന്തിക്കുമ്പോൾ രണ്ട് അത്ഭുതങ്ങളാണ് കടന്നു വരുന്നത്. രോഗിയായ ഒരു വ്യക്തി എങ്ങനെ പുരുഷാര നടുവിൽ കർതൃ സന്നിധിയിൽ എത്തപ്പെട്ടു. പിടിക്കപ്പെട്ടിരുന്നുവേൽ മരണ ശിക്ഷയായിരുന്നു അവന് ലഭിക്കുക. എന്നാൽ ആ മരണത്തെ പോലും തള്ളികളഞ്ഞ് എൻറെ ദൈവത്തിൻറെ മുൻപാകെ എത്തിപ്പെട്ടാൽ തനിക്ക് സൗഖ്യം ലഭിക്കും എന്നുള്ള നിശ്ചയദാർഢ്യം അവന് ബലം നൽകി കാണും .

ഇന്ന് ഈ രോഗം ലോകത്ത് നിന്ന് തന്നെ മാറ്റപ്പെട്ടു . പിന്നെ ഈ ഭാഗത്ത് എന്ത് ചിന്ത എന്ന് സംശയിക്കുന്നവരുണ്ടാകാം. ശരീരത്തിൽ ഇല്ല എങ്കിലും മനസ്സിൽ , ചിന്തയിൽ ഒക്കെ കുഷ്ഠം അതി കഠിനമായി ബാധിച്ച പലരും നമ്മുടെ ഇടയിൽ ഉണ്ട് . ഒരുവനെക്കുറിച്ചും നല്ലത് പറയാൻ ഇല്ലാത്ത ഒരു കൂട്ടം . പലപ്പോഴും ദൈവ മുൻപാകെ ആൾക്കാർ കടന്ന് വരുവാൻ പോലും ഇവർ അനുവദിക്കില്ല. എല്ലാ നന്മകളെയും വികലരാക്കുന്നവരാണ് ഈ കൂട്ടർ. അവരെയൊക്കെ അതിജീവിച്ച് വേണം ഇന്ന് ആർക്കെങ്കിലും ദൈവ മുൻപാകെ കടന്ന് വരുവാൻ .

രണ്ടാമത്തെ ചിന്തയായി വരുന്നത് അവൻറെ പ്രാർത്ഥനയാണ്. എനിക്ക് വേണം, എനിക്ക് താ, എല്ലാം എനിക്ക് എനിക്ക് എന്ന് പ്രാർത്ഥിക്കുവാനേ നമുക്ക് അറിയൂ. മരണത്തിന്റെ നടുവിൽ നിൽക്കുന്ന ഈ മനുഷ്യൻ പ്രാർത്ഥിച്ചത് ” കർത്താവേ നിനക്ക് മനസ്സുണ്ടെങ്കിൽ എന്നെ സൗഖ്യമാക്കുക ” എത്ര ഉന്നതമായ പ്രാർത്ഥന. എൻറെ കർത്താവ് അറിയാതെ ഒന്നും ഭവിക്കയില്ല എന്നറിയാവുന്നവന്റെ പ്രാർത്ഥന. വിശ്വാസത്തിൻറെ മകുടമായി ശോഭിച്ചവന്റെ പ്രാർത്ഥന. തന്റെ രോഗത്തെ മാറ്റുവാൻ കഴിയും എന്ന് വിശ്വസിച്ചവന്റെ പ്രാർത്ഥന.

തൊടുവാൻ അറച്ച് നിൽക്കുന്നവരുടെ നടുവിൽ വച്ച് നമ്മുടെ കർത്താവ് അവനെ തൊട്ടു . അവന് സൗഖ്യം ലഭിച്ചു. അവനോട് ആവശ്യപ്പെടുന്നത് നീ തിരികെ ദേവാലയത്തിൽ ചെന്ന് സ്തോത്രം അർപ്പിക്കുവാനാണ്.

ഈ നോമ്പിന്റെ നാളിൽ നമുക്ക് നമ്മളിലേക്ക് ഒന്ന് തിരിഞ്ഞ് നോക്കാം. നമ്മുടെ വിശ്വാസം ഏത് അളവിലാണ്. ഒരു രോഗം, ഒരു ബുദ്ധിമുട്ട് വന്നാൽ പിന്നെ ഓട്ടമാണ് – വിശ്വാസം കൊണ്ടല്ല. മറ്റുള്ളവരുടെ വിശ്വാസത്തിന് കാരണമാവാൻ, ഇവിടെ വന്നാൽ സൗഖ്യം, അവിടെ പോയാൽ സൗഖ്യം – ഇക്കാര്യങ്ങളാണ് പിന്നെ കേൾക്കുക. എന്നാൽ ഞാൻ എൻറെ കർത്താവിൻറെ അടുത്ത് പോകും , അവൻ എന്നെ കാണും , അവൻ കൈവെച്ച് എന്നെ സൗഖ്യം ആക്കും എന്ന് വിശ്വസിക്കുവാൻ നമുക്ക് കഴിയുമോ?

ഈ രോഗി എത്ര നാളായി ആഗ്രഹിച്ചു കാണും. ഒരാൾ വന്ന് ആശ്വസിപ്പിക്കണം, കൈ പിടിക്കണം , തലോടണം – ഒരിക്കലും നടക്കില്ല എന്ന് കരുതിയിടത്താണ് കർതൃകരം അവൻറെ മേൽ വന്നത് . യഹൂദ മര്യാദ അനുസരിച്ച് അശുദ്ധനെ തൊട്ടവനും അശുദ്ധനാകും. നമ്മുടെ വേദന മാറ്റാൻ അവൻ വേദന സഹിച്ചു , നമ്മെ സ്വതന്ത്രരാക്കാൻ അവൻ ശാപമേറ്റു, നമ്മുടെ പാപങ്ങൾക്കും ശിക്ഷയ്ക്കുമായി അവൻ അടികൊണ്ട് ; നമ്മെ ശുദ്ധീകരിക്കാൻ അവൻ അശുദ്ധനായി.

ഈ നോമ്പ് കാലത്ത് നാം ആഗ്രഹിക്കുന്നു , പ്രാർത്ഥിക്കുന്നു. കർത്താവേ അവിടത്തേക്ക് മനസ്സുണ്ടെങ്കിൽ …

പ്രാർത്ഥനയോടെ
ഹാപ്പി ജേക്കബ് അച്ചൻ

റവ. ഫാ. ഹാപ്പി ജേക്കബ്ബ് : മലയാളം യുകെ ന്യൂസിന്റെ സ്പിരിച്വൽ വിഭാഗത്തിൽ പ്രസിദ്ധീകരിച്ച നിരവധി ലേഖനങ്ങളിലൂടെ ലോകമെങ്ങുമുള്ള വായനക്കാരുടെ ഹൃദയത്തിലേയ്ക്ക് ദൈവപരിപാലനയുടെ നെയ്ത്തിരികൾ തെളിയിച്ച അനുഗ്രഹീത എഴുത്തുകാരൻ . യോർക്ക്‌ഷെയറിലെ ഹാരോഗേറ്റിൽ താമസിക്കുന്ന അച്ചൻ മലങ്കര ഓർത്തഡോക്സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനങ്ങളുടെ ഭദ്രാസന സെക്രട്ടറിയാണ്. ഇതുകൂടാതെ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ലിവർപൂൾ, സെൻറ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് പ്രസ്റ്റൺ , സെന്റ് മേരീസ് കോൺഗ്രിഹേഷൻ സണ്ടർലാന്റ് എന്നിവയുടെ ചുമതലയും വഹിക്കുന്നു. 2022 -ലെ സ്പിരിച്വൽ റൈറ്ററിനുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് .

Mobile # 0044 7863 562907

ലോക പ്രശസ്ത വചന പ്രഘോഷകനും ആത്മീയ ശുശ്രൂഷകനുമായ ഫാ. സോജി ഓലിക്കൽ സെഹിയോൻ ശുശ്രൂഷകളുടെ ഉത്ഭവസ്ഥാനമായ, റവ ഫാ സേവ്യർ ഖാൻ വട്ടായിൽ സ്ഥാപിച്ച, അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടറായി ചുമതലയേറ്റു.

പാലക്കാട് രൂപത വൈദികനായ സോജിയച്ചൻ തന്റെ ആത്മീയ ഗുരു ഫാ സേവ്യർ ഖാൻ വട്ടായിലിന്റെ ലക്ഷ്യമായ ലോക സുവിശേഷവത്ക്കരണത്തിന്റെ ഭാഗമായി ,ലോക സുവിശേഷവത്ക്കരണം മലയാളികളിലൂടെയെന്ന അലിഖിത വചനത്തിന് അടിവരയിട്ടുകൊണ്ട് ,ക്രൈസ്തവ ശാക്തീകരണത്തിന് പുതിയ ബോധ്യങ്ങളും കാഴ്ചപ്പാടുകളുമായി യൂറോപ്പിൽ യുകെയിൽ ബർമിങ്ഹാം കേന്ദ്രമാക്കി ഇന്നും പ്രവർത്തിക്കുന്ന സെഹിയോൻ യുകെ ശുശ്രൂഷകൾക്ക്‌ തുടക്കമിട്ടു.

2009 ൽ സോജിയച്ചൻ തുടക്കമിട്ട യുകെ യിലെ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ യൂറോപ്പിലെതന്നെ പ്രധാന ആത്മീയ സംഗമമായി ഇന്നും നിലകൊള്ളുന്നു .ലോകത്തിലെ വിവിധ രാജ്യങ്ങളിൽ വിവിധ ഭാഷാ ദേശക്കാരായ അനേകരെ യേശുവിലേക്ക് ഇന്നും നയിച്ചുകൊണ്ടിരിക്കുന്ന വിവിധങ്ങളായ മിനിനിസ്ട്രികളെത്തുടർന്ന് ഉത്തരേന്ത്യയിലും ആയിരങ്ങളെ യേശുവിലേക്ക് നയിച്ച സോജിയച്ചൻ തന്റെ ആത്മീയ ഗുരു വട്ടായിയച്ചന്റെ പിൻഗാമിയായി അദ്ദേഹം സ്ഥാപിച്ച പാലക്കാട് അട്ടപ്പാടി സെഹിയോൻ ധ്യാന കേന്ദ്രത്തിന്റെ ഡയറക്ടറായി ചുമതലയേൽക്കുന്നത് വിശ്വാസസമൂഹത്തിന് ഏറെ പ്രതീക്ഷകൾ നൽകുന്നു. ഫാ സോജി ഓലിക്കലിനും അദ്ദേഹത്തിന്റെ ശുശ്രൂഷകൾക്കും പ്രവാചകശബ്ദം ടീമിന്റെ പ്രാർത്ഥനാശംസകൾ ..

ലണ്ടൻ: ലണ്ടനിലെ ഹൈന്ദവ ആരാധന കേന്ദ്രങ്ങളിൽ പ്രമുഖമായ ഈസ്റ്റ്ഹാം ശ്രീ മുരുകൻ ഷേത്രസന്നിധിയിൽ മാർച്ച് 7 -ന് ചൊവ്വാഴ്ച ആറ്റുകാൽ പൊങ്കാല അർപ്പിക്കുവാൻ വീണ്ടും പുണ്യാവസരം ഒരുങ്ങുന്നു. ബ്രിട്ടനിലെ മലയാളി വനിതകളുടെ സാമൂഹ്യ-സാംസ്കാരിക സംഘടനയായ ബ്രിട്ടീഷ് ഏഷ്യൻ വിമൻസ് നെറ്റ്‌വർക്ക് (BAWN) നേതൃത്വം, ലണ്ടനിലെ ആറ്റുകാൽ ഭഗവതി ഭക്തജനങ്ങൾക്കായി സംഘടിപ്പിക്കുന്ന ആറ്റുകാൽ പൊങ്കാലയ്ക്ക് ഇത് തുടർച്ചയായ പതിനാറാമത്തെ അവസരമാണ് ഒരുങ്ങുന്നത്. മാർച്ച് 7 നു ചൊവ്വാഴ്ച രാവിലെ ഒമ്പതു മണിക്ക് ശ്രീ മുരുകൻ ക്ഷേത്രത്തിൽ പൂജാദികർമ്മങ്ങൾ ആരംഭിക്കുന്നതാണ്.

നൂറുകണക്കിന് ആറ്റുകാൽ ഭഗവതി ഭക്തർ ഇത്തവണ യു കെ യുടെ നാനാ ഭാഗങ്ങളിൽ നിന്നും ന്യുഹാമിലെ ശ്രീ മുരുകൻ ക്ഷേത്രത്തിൽ എത്തിച്ചേരുമെന്നാണ് സംഘാടക സമിതി കണക്കാക്കുന്നത്. മഞ്ഞും, കൊടും തണുപ്പും അടക്കം പ്രതികൂല സാഹചര്യങ്ങളിൽ പോലും വലിയ ഭക്തജന പങ്കാളിത്തം ഉണ്ടാവാറുണ്ടെന്നു സംഘാടകർ അറിയിച്ചു.

നിരവധിയായ അനുഗ്രഹങ്ങൾക്കും,അനുഭവ സാക്ഷ്യങ്ങൾക്കു വർഷംതോറും ആറ്റുകാൽ പൊങ്കാല ഉറവിടമാവുന്നുവെന്നാണ് സംഘാടകരും ഭക്തജനങ്ങളും സാക്ഷ്യം പറയുന്നത്. ബ്രിട്ടീഷ് ഏഷ്യൻ വുമണ്‍സ് നെറ്റ് വർക്ക് (മുൻ ആറ്റുകാല്‍ സിസ്റ്റേഴ്സ്) ചെയറും, മുഖ്യ സംഘാടകയും, സാമൂഹ്യ പ്രവർത്തകയും, എഴുത്തുകാരിയുമായ ഡോ. ഓമന ഗംഗാധരനാണു ലണ്ടനിലെ ആറ്റുകാൽ പൊങ്കാലക്ക് നാന്ദി കുറിച്ച് നേതൃത്വം നൽകി പോരുന്നത്.

നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിപ്പോരുന്ന ബ്രിട്ടീഷ് ഏഷ്യൻ വുമണ്‍സ് നെറ്റ് വർക്ക്, ലണ്ടൻ ബ്രെസ്റ്റ് ക്യാൻസർ സൊസൈറ്റിയുടെ മുഖ്യ പ്രായോജകരുമാണ്.

കേരളത്തിനു പുറത്ത് ആറ്റുകാലമ്മയുടെ സന്നിധാനത്തിൽ ഏറ്റവും കൂടുതൽ വനിതകൾ സംഗമിക്കുന്ന ഒരു വേദിയായി ശ്രീ മുരുകൻ ക്ഷേത്രം ശ്രദ്ധേയമായിക്കഴിഞ്ഞു. ഏവരെയും സ്നേഹപൂർവ്വം പൊങ്കാലയിലേക്ക് ക്ഷണിച്ചു കൊള്ളുന്നു.

ഡോ. ഓമന ഗംഗാധരൻ – 07766822360
ശ്രീമുരുഘൻ ക്ഷേത്രം – 02084788433

ഷൈമോൻ തോട്ടുങ്കൽ

ബിർമിംഗ് ഹാം . തപസിന്റെയും ആത്മ വിശുദ്ധീകരണത്തിന്റെയും നാളുകളായി വലിയ നോമ്പിനോടനുബന്ധിച്ചു ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ എല്ലാ ഇടവകകളിലും ,പ്രൊപ്പോസഡ്‌ മിഷൻ , മിഷൻ കേന്ദ്രങ്ങളിലും നടത്തുന്ന നോമ്പ് കാല ധ്യാനങ്ങൾ നടത്തുന്നു . ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി അനുഗ്രഹീതനായ ഇരുപത്തി നാലോളം പ്രശസ്തരായ വൈദികരാണ് ധ്യാനങ്ങൾക്ക് നേതൃത്വം വഹിക്കുന്ന ഗ്രാൻഡ് മിഷൻ ഈ ആഴ്ച്ചാവസാനത്തിൽ തുടങ്ങി വലിയ ആഴ്ച അവസാനിക്കുന്ന രീതിയിൽ ആണ് ക്രമീകരിച്ചിരിക്കുന്നത് .

ധ്യാന ശുശ്രൂഷകൾക്ക് ഒരുക്കമായി എല്ലാ മിഷൻ കേന്ദ്രങ്ങളിലും പ്രത്യേക [പ്രാർത്ഥനകളും നടന്നു വരുന്നു, രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ സാദ്ധ്യമായ എല്ലാ മിഷനുകളിലും ധ്യാന സമയത്ത് എത്തിച്ചേരുകയും സന്ദേശം നൽകുകയും ചെയ്യും , 99 കേന്ദ്രങ്ങളിൽ നടക്കുന്ന ഈ നോമ്പുകാല വിശുദ്ധീകരണ ധ്യാനത്തിനായി എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി രൂപതാ കേന്ദ്രത്തിൽ നിന്നും അറിയിച്ചു . വിവിധ ഇടവക , മിഷൻ കേന്ദ്രങ്ങളിൽ ഈ ആഴ്ച്ചാവസാനത്തിൽ നടക്കുന്ന ധ്യാനത്തിന്റെ സമയക്രമവും , സ്ഥലങ്ങളും സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു .

Copyright © . All rights reserved