ബിനു ജോർജ്
എയ്‌ൽസ്‌ഫോർഡ്: പരിശുദ്ധ അമ്മ വിശുദ്ധ സൈമൺ സ്റ്റോക്കിന് പ്രത്യക്ഷപ്പെട്ട് നൽകിയ ഉത്തരീയത്തിന്റെ ഉറവിടഭൂമിയായ എയ്‌ൽസ്‌ഫോഡിൽ മെയ് 23 ശനിയാഴ്ച നടത്തുന്ന ഒൻപതാമത് തീർത്ഥാടനത്തിന് വിപുലമായ ഒരുക്കങ്ങൾ. കർമ്മലനാഥയുടെ സന്നിധിയിലേക്ക് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഈ തീർത്ഥാടനം ബ്രിട്ടനിലെ ക്രൈസ്തവ വിശ്വാസികളുടെയും മരിയഭക്തരുടെയും ആത്മീയ സംഗമവേദിയാകും. രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ തീർത്ഥാടനത്തിന് നേതൃത്വം നൽകും. രൂപതയുടെ ലണ്ടൻ, കാന്റർബറി റീജിയനുകളും, എയ്‌ൽസ്‌ഫോർഡ് ഔർ ലേഡി ഓഫ് മൌണ്ട് കാർമൽ മിഷനുമാണ് തീർത്ഥാടനത്തിന്റെ ചുമതല വഹിക്കുന്നത്.
മെയ് 23 ശനിയാഴ്ച രാവിലെ 11 മണിക്ക് കൊടിയേറ്റ്, നേർച്ച സ്വീകരണം, തുടർന്ന് 11.30 ന് എയ്‌ൽസ്‌ഫോർഡിലെ പ്രശസ്തമായ ജപമാലാരാമത്തിലൂടെ വിമൻസ് ഫോറത്തിന്റെ നേതൃത്വത്തിൽ കർമ്മലമാതാവിന്റെ രൂപവും സംവഹിച്ചുകൊണ്ടുള്ള ഭക്തിനിർഭരമായ കൊന്തപ്രദിക്ഷണം നടക്കും. 1.15 ന് പ്രസുദേന്തി വാഴ്ച, ഉച്ചക്ക് 1.30 ന് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാർമികത്വത്തിൽ രൂപതയിലെ വൈദികരും ചേർന്ന് അർപ്പിക്കപ്പെടുന്ന ആഘോഷമായ വിശുദ്ധ കുർബാന, ലദീഞ്ഞ്, തുടർന്ന് വിശ്വാസപ്രഘോഷണത്തിന്റെ പ്രതീകമായി വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടിയുള്ള ആഘോഷമായ തിരുന്നാൾ പ്രദിക്ഷണം എന്നിവ നടക്കും. എയ്‌ൽസ്‌ഫോഡിൽ തീർത്ഥാടകരായി എത്തിച്ചേരുന്ന എല്ലവർക്കും സ്നേഹക്കൂട്ടായ്മയുടെ ഭാഗമായി സ്‌നേഹവിരുന്നും ക്രമീകരിച്ചിട്ടുണ്ട്.

തീർത്ഥാടനത്തോടനുബന്ധിച്ചു തിരുനാൾ പ്രസുദേന്തിയാകുന്നതിനും നേർച്ചകാഴ്ചകൾ സമർപ്പിക്കുന്നതിനും, കഴുന്ന്, മുടി, എന്നിവ എഴുന്നള്ളിക്കുന്നതിനും അടിമ വയ്ക്കുന്നതിനും കുമ്പസാരത്തിനും പ്രത്യേക സൗകര്യം ഉണ്ടായിരിക്കും. തീർത്ഥാടകർക്കായി കാറുകളും കോച്ചുകളും പാർക്ക് ചെയ്യുന്നതിന് വിശാലമായ പാർക്കിങ് സൗകര്യം ഉണ്ടായിരിക്കും. വിമൻസ് ഫോറത്തിന്റെയും മെൻസ് ഫോറത്തിന്റെയും SMYM ന്റെയും നേതൃത്വത്തിൽ മിതമായ നിരക്കിൽ ലഘുഭക്ഷണശാല, ടീ, കോഫീ കൗണ്ടറുകൾ, ഭക്തസാധനങ്ങളുടെ സ്റ്റാൾ എന്നിവ ക്രമീകരിച്ചിട്ടുണ്ട്.
കർമ്മലമാതാവിന്റെ അനുഗ്രഹാരാമത്തിലേക്ക് നടത്തപ്പെടുന്ന തീർത്ഥാടനത്തിലേക്കും തിരുക്കർമ്മങ്ങളിലേക്കും ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി പിൽഗ്രിമേജ് കോ-ഓർഡിനേറ്റർ ഫാ.ഷിനോജ് കളരിക്കൽ അറിയിച്ചു.
പ്രസുദേന്തി ആകുവാൻ താല്പര്യം ഉള്ളവർ താഴെകാണുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.
https://forms.gle/pJZLd5RoNP4pQ61X9
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: ഫാ. ഷിനോജ് കളരിക്കൽ – 07920690343
Address of the Venue: The Friars, Aylesford, Kent, ME20 7BX
യൂറോപ്യൻ മലയാളി പെന്തെക്കൊസ്തൽ കമ്മ്യൂണിറ്റി (ഇ.എം.പി.സി): 3 മത് നാഷണൽ കോൺഫറൻസ് മെയ് 29, 30 തീയതികളിൽ മാഞ്ചസ്റ്ററിൽ വെച്ച് നടത്തപ്പെടുന്നതായിരിക്കും. റവ. ഡോ. ജോ കുര്യൻ ഉദ്ഘാടനം ചെയ്യുന്ന കോൺഫറൻസിൽ ബ്രദർ സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തും. ഇവാ. ബ്ലെസ്സൻ മെമന ഗാന ശുശ്രൂഷക്ക് നേതൃത്വം നൽകും. പാസ്‌റ്റർ ഐസക്ക് എൽസാദനം യൂത്ത് സെക്ഷനിൽ പ്രസംഗിക്കും. ഇവാ. സോണി സി ജോർജ്, ബ്രദർ എബിൻ എബ്രഹാം, ഡോ. പോൾസൺ സാമുവേൽ, ഇവാ. എബ്രഹാം ദാനിയേൽ എന്നിവർ ആരാധനക്ക് നേതൃത്വം നൽകും.
പാസ്‌റ്റർ സൂറിയേൽ തോമസാണ് യൂത്ത് കോർഡിനേറ്റർ. ഡോ. ഗ്രേസ് ജിതിനാണ് ലേഡീസ് കോർഡിനേറ്റർ. പ്രയർ കോർഡിനേറ്റർ പാസ്റ്റർ ഹൻസ് തോമസ്. വൈസ്ചെയർമാൻ പാസ്റ്റർ സി റ്റി ഏബ്രഹാം, സെക്രട്ടറി പാസ്റ്റർ ബിജു ചെറിയാൻ, ജോയിന്റ് സെക്രട്ടറി പാസ്റ്റർ മനോജ് ഏബ്രഹാം, നാഷണൽ ട്രഷറർ ബ്രദർ വിൽസൺ ചാക്കോ.കോൺഫറൻസ്ൺ കൺവീനർ ബിജു വില്യംസ്, മീഡിയ & പബ്ലിസിറ്റി ബ്രദർ റെജിൻ കുര്യാക്കോസ്.
കൂടുതൽ വിവരങ്ങൾക്ക് റവ ഡോ ജോ കുര്യൻ, പാസ്‌റ്റർ സി റ്റി എബ്രഹാം, പാസ്‌റ്റർ ബിജു ചെറിയാൻ, പാസ്‌റ്റർ ഹൻസ് തോമസ് എന്നിവരുമായി ബന്ധപ്പെടുക.

ലീഡ്സ്: മലങ്കര മാർത്തോമ സഭ യുകെ-യൂറോപ്പ്-ആഫ്രിക്ക ഭദ്രാസനത്തിൻ്റെ കീഴിലെ ലീഡ്സിൽ പുതുതായി സ്ഥാപിതമായ ജറുസലേം മാർത്തോമ ഇടവകയുടെ പ്രവർത്തന ഉദ്ഘാടനവും കുർബാനയും 2026 മെയ് മാസം 17 തീയതി ഞായറാഴ്ച രാവിലെ 9.30ന്, ലീഡ്സിലെ “Greenacre” ഹാളിൽ നടക്കുന്നതാണ്. ഭദ്രാസന മെത്രാപോലീത്ത RT. Rev. PD Dr. ജോസഫ് മാർ ഇവാനിയോസ് എപ്പിസ്കോപ്പയുടെ ആശീർവാദത്തോടെ ആരംഭിക്കുന്ന പ്രസ്തുത യോഗത്തിൽ ഇടവക വികാരി റവ. സുബിൻ മാത്യു പാറയിൽ, മുൻ വികാരി റവ: ജോൺ പി ചാക്കോ അച്ചൻ എന്നിവർ നേതൃത്വം നൽകും. ഭദ്രാസന ഭാരവാഹികൾ, സമീപ സഹോദര ഇടവകളിലെ പുരോഹിതരും, ഭാരവാഹികളും സംബന്ധിക്കും.
ചരിത്ര പ്രാധാന്യമുള്ള ലീഡ്സ് നഗരത്തിലെ മാർത്തോമ വിശ്വാസികൾക്ക് ആത്മീയമായി വലിയ പ്രാധാന്യമുള്ള ഒരു പുതിയ തുടക്കം ആണ്, ഈ ഇടവകയുടെ സ്ഥാപനം എന്ന് കണക്കാക്കപെടുന്നു. ഈ യോഗത്തിലേക്ക് വിശ്വാസികളായ ഏവരെയും സ്വാഗതം ചെയ്യുന്നത് ആയി ഇടവക സെക്രട്ടറി ഐസക് ഉമ്മൻ അറിയിച്ചു.
Address:
Greenacre Hall
Yeadon, Leeds.
LS19 6AS.

ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ ഇടവമാസ പൂജ 2026 മെയ് 16 ആം തീയതി ശനിയാഴ്ച നടക്കും. അന്നേ ദിവസം രാവിലെ 8:30 ന് ഗണപതി ഹോമം, വൈകുന്നേരം 6 മുതൽ അഭിഷേകം, ദീപാരാധന, വിളക്ക് പൂജ, ലളിത സഹസ്ര നാമ അർച്ചന, ഭജന, നീരാഞ്ജനം, പടിപൂജ, ഹരിവരാസനം എന്നിവ നടത്തപ്പെടുന്നതാണ്. വിളക്ക് പൂജയിൽ പങ്കെടുക്കുന്ന ഭക്തർ അതിനു ആവശ്യമായ പൂക്കളും, ഒരു നിലവിളക്കും, നീരാഞ്ചനത്തിന് ഒരു നാളികേരവും കൊണ്ട് വരേണ്ടതാണ്.പൂജകൾക്ക് ശ്രീ അഭിജിത്ത് പ്രധാന കാർമികത്വവും വെള്ളിയോട്ടില്ലം ശ്രീ അദ്രിത് വാസുദേവ് സഹ കർമികത്വവും വഹിക്കും.
അമ്പലത്തിന്റെ വിലാസം
KENT AYYAPPA TEMPLE
1 Northgate, Rochester ME1 1LS
കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക
07838170203, 07985245890, 07507766652, 07906130390,
07973 151975

പ്രശസ്ത വചന പ്രഘോഷകനും ധ്യാനഗുരുവും ബൈബിൾ പണ്ഡിതനുമായ ഫാ.ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന യുവജനങ്ങൾക്കായുള്ള താമസിച്ചുള്ള ധ്യാനം“ ഗ്രാൻഡ് യൂത്ത് കോൺഫറൻസ് ”യുകെയിൽ ജൂൺ 26മുതൽ 29 വരെ നടക്കുന്നു . യേശുനാമത്തിൽ വചനം മാംസമാകുന്ന അത്ഭുതഅടയാളങ്ങളിലൂടെ വിവിധ ലോക രാജ്യങ്ങളിലായി അനേകരെ ക്രിസ്തുവിശ്വാസത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി യുകെ യുടെ നേതൃത്വത്തിൽ നടക്കുന്ന ശുഷ്രൂഷകളിൽ ഡയറക്ടർ ഫാ. ഷൈജു നടുവത്താനിയും, അഭിഷേകാഗ്നി ടീമും പങ്കെടുക്കും.18 വയസ്സുമുതൽ പ്രായക്കാർക്കായുള്ള ഈ ധ്യാനത്തിലേക്ക് രെജിസ്ട്രേഷൻ തുടരുന്നു.
WWW.AFCMUK.ORG/REGISTER എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യാം.
അഡ്രസ്സ്
POINEER CENTRE
KIDDERMINISTER
SHROPSHIRE
DY148JG
കൂടുതൽ വിവരങ്ങൾക്ക്
സാജു വർഗീസ് 07809 827074
മിലി തോമസ് 07877 824673
ബ്രിജിൽ ജോസഫ് 07926912285.

ഷൈമോൻ തോട്ടുങ്കൽ
ലണ്ടൻ . ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയിലെ വിശ്വാസ പരിശീലകരുടെ വാർഷിക സമ്മേളനം ലണ്ടനിൽ നടന്നു , രൂപതയുടെ വിവിധ ഇടവകകളിലും ,മിഷനു കളിൽ നിന്നുമായി ആയിരത്തോളം മതാധ്യാപകരും നാൽപ്പതോളം വൈദികരും പങ്കെടുത്ത സമ്മേളനം പ്രാതിനിധ്യം കൊണ്ടും സംഘാടന മികവ് കൊണ്ടും ഏറെ ശ്രദ്ധേയമായി . രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഉത്‌ഘാടനം ചെയ്ത സമ്മേളനത്തിൽ ചങ്ങനാശ്ശേരി അതിരൂപതാധ്യക്ഷൻ മാർ തോമസ് തറയിൽ മുഖ്യാഥിതി ആയിരുന്നു . വടവാതൂർ പൗരസ്ത്യ വിദ്യാപീഠം പ്രസിഡന്റ് റെവ ഡോ പോളി മണിയാട്ട് മതാധ്യാപകർക്ക് ക്ലാസ് നയിച്ചു . സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തിയ മാർ തോമസ് തറയിൽ കുടുംബങ്ങളിൽ വിശ്വാസ പരിശീലനത്തിന്റെ പ്രാധാന്യം സംബന്ധിച്ചും, പ്രവാസി ജീവിതത്തിലും , ലോകത്തെവിടെ ആയിരുന്നാലും സീറോ മലബാർ സഭയുടെ വ്യക്തിത്വവും , പാരമ്പര്യവും , ആരാധനാക്രമവും കാത്തു സൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ സംബന്ധിച്ചും വിശ്വാസ പരിശീലകരെ ഉത്‌ബോധിപ്പിച്ചു .

ഉത്‌ഘാടന പ്രസംഗം നടത്തിയ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ആരാധനക്രമ വിശ്വാസ പരിശീലനത്തിന്റെ പ്രാധാന്യത്തെ സംബന്ധിച്ചും , സഭയുടെ ഏറ്റവും വലിയ ദൗത്യമായ കർത്താവായ ഈശോ മിശിഹായെക്കുറിച്ചും അവിടുന്ന് സ്ഥാപിച്ച രക്ഷാകര രഹസ്യങ്ങളെക്കുറിച്ചും മനുഷ്യ കുലത്തിന് പറഞ്ഞു കൊടു ക്കുക എന്നതും , മിശിഹായിൽ ഉള്ള വിശ്വാസം ആരാധനയിൽ ആഘോഷിച്ച് അത് ജീവിതക്രമമായി സ്വീകരിച്ച് പ്രാവർത്തികമാക്കുവാനുള്ള പരിശീലനമാണ് കുട്ടികൾക്ക് നൽകേണ്ടതെന്നും പറഞ്ഞു . രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് റെവ ഡോ ആന്റണി ചുണ്ടെലിക്കാട്ട് കാറ്റിക്കിസം കമ്മീഷൻ ചെയർമാൻ റെവ ഫാ ജോബിൻ പെരുമ്പളത്തുശേരി , ഫാ മാത്യൂസ് വലിയപുത്തെൻപുര ,ശ്രീമതി ആൻസി ജോൺസൺ, ശ്രീ ജെയ്‌മോൻ തോമസ് എന്നിവർ സമ്മേളനത്തിൽ പ്രസംഗിച്ചു . രൂപത മതബോധന കമ്മീഷൻ പരിപാടികൾക്ക് നേതൃത്വം നൽകി.

അപ്പച്ചൻ കണ്ണഞ്ചിറ
വാത്സിങ്ങാം: ഇംഗ്ലണ്ടിലെ നസ്രേത്ത് എന്ന് വിഖ്യാതമായ പ്രമുഖ മരിയന്‍ പുണ്യകേന്ദ്രമായ വാത്സിങ്ങ്ഹാമില്‍ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാര്‍ എപ്പാർക്കിയുടെ നേതൃത്വത്തിൽ നടത്തുന്ന മരിയൻ തീര്‍ത്ഥാടനം ജൂലൈ 18 നു ശനിയാഴ്ച ഭക്തിനിർഭരവും, ആഘോഷപൂർവ്വവും കൊണ്ടാടും. എപ്പാർക്കിയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നയിക്കുന്ന തീര്‍ത്ഥാടനത്തിന്, കേംബ്രിഡ്ജ് മേഖല സീറോമലബാർ ഡയറക്ടർ ഫാ .ജിനു മുണ്ടുനടക്കലിന്റെ നേതൃത്വത്തിൽ കേംബ്രിഡ്ജ് റീജിയണിലെ വിശ്വാസ സമൂഹമായിരിക്കും ആതിഥേയത്വം വഹിക്കുക.
ഗബ്രിയേൽ മാലാഖ ഉണ്ണിയേശുവിന്റെ ജനനത്തെ കുറിച്ച് മംഗള വാർത്ത നൽകിയ നസ്രത്തിലെ ഭവനത്തിന്റെ തനി പകർപ്പ്, ഇംഗ്ലണ്ടിൽ നിർമ്മിക്കണമെന്ന പരിശുദ്ധ അമ്മയുടെ ഇംഗിതത്തിൽ, ഇംഗ്ലണ്ടിലേക്ക് നസ്രേത്ത് അത്ഭുതകരമായി പറിച്ചു നടപ്പെട്ടു എന്ന് വിശ്വസിക്കുന്ന പ്രമുഖ ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമാണ് വാത്സിങ്ങാം.
ജൂലൈ 18 നു രാവിലെ ഒന്‍പതുമണിയോടെ ആരംഭിക്കുന്ന പരിശുദ്ധ ജപമാല സമർപ്പണത്തോടെ ആരംഭിക്കുന്ന വാത്സിങ്ങാം തീർത്ഥാടന തിരുന്നാൾ ശുശ്രൂഷകളില്‍ മാര്‍ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ മുഖ്യ കാർമ്മികത്വത്തിൽ അർപ്പിക്കുന്ന ആഘോഷമായ തിരുന്നാൾ സമൂഹ ദിവ്യബലിക്ക് ശേഷം തീർത്ഥാടന തിരുക്കർമങ്ങൾ സമാപിക്കും.

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ എപ്പാർക്കിയുടെ ആഭിമുഖ്യത്തില്‍ ഇത് പത്താമത് തീര്‍ത്ഥാടനമാവും നടക്കുവാന്‍ പോകുന്നത്. യൂറോപ്പിലെമ്പാടുമുള്ള സീറോ മലബാര്‍ വിശ്വാസികളുടെ മാതൃഭക്തി പ്രഘോഷണത്തിന്റെ ഏറ്റവും വലിയ സംഗമവേദികൂടിയാണ് വാത്സിങ്ങാം മരിയൻ തീര്‍ത്ഥാടനം.
വര്‍ഷം തോറും മുടങ്ങാതെ, ഭക്തജനങ്ങളുടെ ബാഹുല്യം കൊണ്ടും മരിയ ഭക്തിയുടെ ഉറച്ച പ്രഘോഷണപ്പൊലിമ കൊണ്ടും, അത്യാഘോഷപൂര്‍വ്വം നടത്തപ്പെടുന്ന ഈ മഹാമരിയൻ തീർത്ഥാടനം കത്തോലിക്കാ സഭയുടെ പാശ്ചാത്യ നാടുകളിലെ വളര്‍ച്ചയുടെ ചരിത്രവഴിയിലെ വലിയ നാഴികക്കല്ലായി വിലയിരുത്തപ്പെടുന്നു.
ഇംഗ്ലണ്ടിലെ നസ്രേത്തിലെ തീർത്ഥാടനത്തിലും, തിരുക്കർമ്മങ്ങളിലും, ശുശ്രൂഷകളിലും പങ്കു ചേരുന്നതിനായി തങ്ങളുടെ അവധി ദിനങ്ങള്‍ മുൻകൂട്ടി ക്രമീകരിക്കുവാനും, പ്രാർത്ഥനാനിറവിൽ പങ്കുചേരുന്നതിനും പിതാവും, തിരുനാള്‍ കമ്മിറ്റിയും മുഴുവൻ സീറോമലബാർ കുടുംബാംഗങ്ങളോടും സസ്നേഹം അഭ്യർഥിക്കുന്നു.
തീര്‍ത്ഥാടന കേന്ദ്രത്തിന്റെ വിലാസം:
Catholic National Shrine Of Our Lady, Walshingham, Houghton St.Giles, Norfolk, NR22 6AL
ഷൈമോൻ തോട്ടുങ്കൽ
ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത രൂപീകൃതമായി പത്ത് വർഷം പൂർത്തിയാകുമ്പോൾ രൂപതക്കായി പഠിച്ചു ആദ്യ വൈദികനായി ഫാ മൈക്കിൾ കോച്ചേരി( ടോണി ) അഭിഷിക്തനായി. ലണ്ടനടുത്തുള്ള ടോൾവർത്തിലെ ഔർ ലേഡി ഇമ്മാ ക്കുലേറ്റ് കത്തോലിക്കാ പള്ളിയിൽവച്ച്ശനിയാഴ്ച നടന്ന തിരുപ്പട്ട ശുശ്രൂഷക്ക് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ കാർമികത്വം വഹിച്ചു . ചങ്ങനാശ്ശേരി അതിരൂപതാധ്യക്ഷൻ മാർ തോമസ് തറയിൽ, കാഗ്ലിയാരിയിലെ ആർച്ച് ബിഷപ് എമിരിത്തൂസ് കർദിനാൾ അരിഗോ മിലീഗോ ,അൽബാനോ രൂപതാധ്യക്ഷൻ ബിഷപ് മാർ വിൻസെൻസോ വിവാ ,ബെനെഡിക്ടൻ മൊണാസ്ട്രി ഓഫ് സെന്റ് മൈക്കിൾസ് ആബെ അബോട്ട് ഡോം കത്ബർട്ട് ബ്രൊഗാൻ, രൂപതക്ക് അകത്തും പുറത്ത് നിന്നുമുള്ള നിരവധി വൈദികർ സന്യസ്തർ എന്നിവരും തിരുപ്പട്ട ശുശ്രൂഷയിൽ പങ്കെടുത്തു .ഫാമൈക്കിൾ തന്റെ വൈദിക വിദ്യാഭ്യാസ കാലഘട്ടത്തിൽ ഏറെ കാലവും ചിലവഴിച്ച റോമിലെ കോളേജിയോ കപ്രാണിക്കാ യിൽ നിന്നുള്ള വൈദികരുടെയും , ഡീക്കന്മാരുടെയും , വിദ്യാർഥികളുടെയും സാനിധ്യവും ഏറെ ശ്രദ്ധിക്കപ്പെട്ടു .

ഗ്രേറ്റ് ബ്രിട്ടൺ രൂപതയിലെ പ്രഥമ വൈദിക വിദ്യാർഥിയായ ഫാ മൈക്കിൾ , ചങ്ങനാശേരി അതിരൂപതയിലെ കൂത്രപ്പള്ളി സെന്റ് മേരീസ് ഇടവക കോച്ചേരിൽ സൈമണിന്റെയും റോസമ്മയുടെയും മകനാണ്. ടോം ഏക സഹോദരനാണ് .ആറാം ക്ലാസ് വരെ നാട്ടിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷമാണു ഫാ മൈക്കിൾ മാതാപിതാക്കളോടൊപ്പം യു കെ യിലേക്ക് കുടിയേറിയത് . ചെറുപ്പത്തിൽ തന്നെ തന്റെ ദൈവവിളി തിരിച്ചറിഞ്ഞ ഫാ മൈക്കിൾ ‘അമ്മ റോസമ്മ യു കെ യിലിലെത്തിയ ശേഷം ഫാ മൈക്കിൾ ഉൾപ്പടെ ഉള്ള കുടുംബാങ്ങങ്ങളെ യു കെ യിലേക്ക് പോരുവാൻ തയ്യാറാകണമെന്നആവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് അയക്കുകയും എന്നാൽ താൻ യു കെ യിലേക്കില്ല എന്നും കാരണം യു കെ യിൽ സീറോ മലബാർ വിശുദ്ധ കുർബാന ഇല്ല എന്നും പറഞ്ഞു മറുപടി അയച്ചതും , പിന്നീട് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത സ്ഥാപിതമായതും ,എല്ലാ സ്ഥലങ്ങളിലും സീറോ മലബാർ വിശുദ്ധ കുർബാനകൾ തുടങ്ങിയതും , രൂപ തയുടെ ആദ്യ വൈദിക വിദ്യാർഥിയായാകുവാനും , പിന്നീട് വൈദികനായി അഭിഷിക്തനാകുവാനും ഉള്ള ദൈവാനുഗ്രഹം ഉണ്ടായ കാര്യവും ഫാ മൈക്കിൾ തന്റെ നന്ദി പ്രസംഗത്തിൽ അനുസ്മരിച്ചു .

രൂപതയുടെ ബ്രിട്ടണിലെ കാന്റർബറി റീജണിനു കീഴിൽ വരുന്ന സെന്റ് ജോൺ മരിയ വിയാനി മിഷൻ അംഗങ്ങളാണ് ഫാ മൈക്കിളും കുടുംബാംഗങ്ങളും. മുൻ അപ്പസ്തോലിക് നുൻഷ്യോ മാർ ജോർജ് കോച്ചേരി ഉൾപ്പടെയുള്ള നിരവധി വൈദികരെ സഭക്ക് സമ്മാനിച്ച കോച്ചേരി കുടുംബത്തിൽനിന്നുള്ള പുതു തലമുറയിലെ വൈദികനാണ് ഫാ മൈക്കിൾ കോച്ചേരി . ബർമിംങ്ങാം യൂണിവേഴ്സിറ്റിയിൽനിന്നും മീഡിയ ആൻഡ് കമ്മ്യൂണിക്കേഷനിൽ ബിരുദം നേടിയശേഷമാണ് ഫാ മൈക്കിൾ ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെപ്രെസ്റ്റണിലുള്ള സെന്റ് അൽഫോൻസാ എമാക്കുലേറ്റ് ഓഫ് കൺസപ്ഷൻ മൈനർ സെമിനാരിയിൽ ആദ്യ വൈദിക വിദ്യാർഥിയായി ചേർന്നത്. ടോണിയുടെ പിൻഗാമികളായി മറ്റ് അഞ്ചുപേർകൂടി ഇവിടെയും റോമിലുമായി ഇപ്പോൾ വൈദികവൃത്തിയിലേക്കുള്ള പഠനത്തിലും പരിശീലനത്തിലുമുണ്ട്.

വർഷങ്ങൾക്കു മുമ്പ് ടോണിയുടെ മാതാപിതാക്കളുടെ വിവാഹം ചങ്ങനാശ്ശേരി പാറേൽ സെന്റ് മേരീസ് പള്ളിയിൽ ആശീർവദിക്കുമ്പോൾ അവിടെ അസിസ്റ്റന്റ് വികാരിയായിരുന്ന റെവ ഡോ . ആന്റണി ചുണ്ടെലിക്കാട്ട് ഇന്ന് ഗ്രേറ്റ് ബ്രിട്ടൺ സീറോമലബാർ രൂപതയുടെ വികാരി ജനറാളാണ് . അദ്ദേഹമായിരുന്നു ഈ തിരുപ്പട്ട ശുശ്രൂഷയിൽ ആർച്ച് ഡീക്കൻ ആയിരുന്നത് കേരളത്തിൽ വച്ച് മാതാപിതാക്കളുടെ വിവാഹചടങ്ങിൽ പങ്കെടുക്കാൻ ഭാഗ്യം ലഭിച്ച വൈദികൻ അവരുടെ പുത്രന്റെ തിരുപ്പട്ടത്തിന് ബ്രിട്ടനിൽ ആർച്ച് ഡീക്കനായി കാർമികത്വം വഹിക്കാൻ സാധിച്ചു എന്നതും അപൂർവ ഭാഗ്യമായി .

അമേരിക്കയിലേക്കും യൂറോപ്പിലേക്കും ഗൾഫ് നാടുകളിലേക്കും പ്രവാസികളായെത്തുന്നവരോ അവരുടെ പിൻമുറക്കാരോ ദൈവവിളിയിലൂടെ പൌരോഹിത്യത്തിന്റെയും നിത്യവ്രതത്തിന്റെയും മാർഗത്തിലെത്തുന്നത് വളരെ അപൂർവമായ കാര്യമാണ്. മികച്ച ജീവിത നിലവാരവും ജോലിസാധ്യതകളും മറ്റ് ഭൌതിക സാഹചര്യങ്ങളുമെല്ലാമുള്ള ലോകത്തുനിന്നും ആത്മീയതയുടെ മാർഗത്തിൽ സഞ്ചരിക്കാൻ തീരുമാനമെടുക്കുന്നവർ വളരെ കുറവാണ്, പ്രത്യേകിച്ച് പുതുതലമുറയിൽ നിന്നും. ഇവിടെയാണ് ഫാ മൈക്കിൾ കൊച്ചേരിയുടെ പൌരോഹിത്യത്തിന് സ്വർണത്തിളക്കം ലഭിക്കുന്നത്.

സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ ചരിത്രത്തിൽ ആദ്യമായി ഒരു പൗരോഹിത്യ അഭിഷേകത്തിന് സാക്ഷിയാകാനൊരുങ്ങുകയാണ് വിശ്വാസ സമൂഹം. ലണ്ടനിലെ ചീം, സെന്റ് ജോൺ വിയാന്നി മിഷനിൽ നിന്നുള്ള ആദ്യ സെമിനാരി വിദ്യാർത്ഥികളിൽ ഒരാളായ ഡീക്കൻ മൈക്കിൾ (ടോണി) കോച്ചേരി, മെയ് 2-ാം തീയതി ശനിയാഴ്ച പൗരോഹിത്യം സ്വീകരിക്കും.
ചങ്ങനാശേരി കോച്ചേരിയിലെ സൈമൺ–റോസമ്മ ദമ്പതികളുടെ മൂത്ത മകനായ ബ്രദർ ടോണി (മൈക്കിൾ) കോച്ചേരി, രൂപതയുടെ റെക്ടർ സെമിനാരിയിൽ പഠനം പൂർത്തിയാക്കിയ ആദ്യ വിദ്യാർത്ഥിയാണ്. നിലവിൽ റോമിലെ പോണ്ടിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഈസ്റ്റേൺ കാനോൻ നിയമത്തിൽ ലൈസൻഷ്യറ്റ് പഠനം നടത്തുകയാണ് . മെയ് 3-ാം തീയതി അദ്ദേഹം ഞായറാഴ്ച, തന്റെ ആദ്യ വിശുദ്ധ കുർബാന (ഹോളി റാസ) അർപ്പിക്കും.
ഈ അനുഗ്രഹനിമിഷത്തിൽ, എല്ലാ വിശ്വാസികളെയും പങ്കുകൊള്ളാൻ രൂപത ആഹ്വാനം ചെയ്തു. അഭിഷേക ചടങ്ങ് യൂട്യൂബിലൂടെ തത്സമയം സംപ്രേഷണം ചെയ്യുന്നതാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
കാത്തോലിക്ക് സിറോ-മലബാർ എപ്പാർക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടൻ, കമ്മീഷൻ ഫോർ ഇവാഞ്ചലൈസേഷൻ ആഭിമുഖ്യത്തിൽ ബർമിംഗ്ഹാം ബൈബിൾ കൺവെൻഷൻ ഇന്ന് ഏപ്രിൽ 25 -ാ0 തീയതി ശനിയാഴ്ച നടക്കും. രാവിലെ 9.30 മുതൽ വൈകുന്നേരം 4 മണി വരെയാണ് സംഗമം. സെൻ്റ് ആൻ്റണി ഓഫ് പാദുവാ ചർച്ച് വോൾവർഹാംപ്ടൺആണ് കൺവെൻഷൻ വേദി.
ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കലിന്റെ സാന്നിധ്യത്തിൽ നടക്കുന്ന ഈ കൺവെൻഷൻ നയിക്കുന്നത് ഫാ. സെബാസ്റ്റ്യൻ നെടുമ്പുറത്ത് ആണ് . ജപമാലയോടെ ആരംഭിച്ചു വിശുദ്ധ കുർബാനയെ തുടർന്ന് വചനപ്രഘോഷണശുശ്രൂഷകൾക്കും ശേഷം, ദിവ്യകാരുണ്യ ആരാധനയോടെ അവസാനിപ്പിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് ഫാ. ജോ മൂലേച്ചേരി വി സി (07796290284), ലിജോ ജോർജ് (07717316176), ജെസ്സി ജോസഫ് (07360093536) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
