Spiritual

ബിനോയ് എം. ജെ.

എന്തു ചെയ്താലും അതിന് പ്രതിഫലം കൊടുക്കുന്നു എന്നത് നമ്മുടെ സമൂഹത്തിന്റെ ഒരു പ്രത്യേകത ആണ്. പ്രഥമ ദൃഷ്ട്യാ ഇതൊരു നല്ല കാര്യമായി തോന്നാമെങ്കിലും ആഴത്തിൽ പഠിക്കുമ്പോൾ നമ്മുടെ സമൂഹത്തിലെ മിക്കവാറും എല്ലാ പ്രശ്നങ്ങളുടെയും ബീജം ഈ പ്രതിഫലത്തിലാണ് കിടക്കുന്നതെന്ന് കാണാം. കർമ്മം ചെയ്യുന്നതിനുള്ള ഒരു പ്രചോദനമായി പ്രതിഫലത്തെ എല്ലാവരും തന്നെ വ്യാഖ്യാനിക്കുന്നു. എന്താണ് കർമ്മം? ക്ലേശം സഹിച്ചും, ബുദ്ധിമുട്ടിയും, സമ്മർദ്ദം ചെലുത്തിയും എന്തെങ്കിലും ഒക്കെ ചെയ്താലേ അത് കർമ്മമാകൂ എന്നാണ് പരക്കെയുള്ള ധാരണ. ഇതെത്രമാത്രം ശരിയാണ്? ക്ലേശിക്കാതെയും വിശ്രാന്തിയിലും ചെയ്യപ്പെടുന്ന കർമ്മമാണ് ഏറ്റവും ശ്രേഷ്ഠമായ കർമ്മം. ഭാരതീയർ അതിനെ നിഷ്കാമകർമ്മം എന്ന് വിളിക്കുന്നു. കർമ്മം ചെയ്യാതെ ഒരു നിമിഷം പോലും ജീവിക്കുവാൻ ആർക്കും കഴിയുകയില്ല. ജീവിതം തന്നെ ഒരു കർമ്മാനുഷ്ഠാനമാണ്. അപ്പോൾ പിന്നെ എന്തിനുവേണ്ടിയാണീ പ്രതിഫലം? കുത്തക ശക്തികളുടെ സ്ഥാപിത താത്പര്യാർത്ഥം നിങ്ങൾക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങൾ നിങ്ങളെകൊണ്ട് ചെയ്യിപ്പിക്കുവാൻ വേണ്ടിയുള്ള ഒരു തന്ത്രമാണിത്. ഇപ്രകാരം ഇഷ്ടമില്ലാത്ത കാര്യങ്ങളുടെ പിറകേ പോകുമ്പോൾ ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യുവാനുള്ള സമയം നിങ്ങൾക്ക് ലഭിക്കാതെ പോകുന്നു. നിങ്ങൾ കബളിപ്പിക്കപ്പെടുന്നു.

വിനോദങ്ങളിൽ ഏർപ്പെടുവാൻ പ്രതിഫലത്തിന്റെ ആവശ്യമുണ്ടോ? ഫാക്ടറികളിലും, ഓഫീസിലും വിദ്യാലയങ്ങളിലും പോകുവാൻ പ്രതിഫലം വേണ്ടി വന്നേക്കാം. ക്ലേശങ്ങൾ നിറഞ്ഞ ഇത്തരം കർമ്മങ്ങളിലല്ല നമ്മുടെ സമ്പത് വ്യവസ്ഥയുടെ അടിത്തറയെന്ന് ആദ്യമേ മനസ്സിലാക്കുക. അവിടേക്ക് പോകാതെയിരുന്നാൽ നമ്മുടെ സമ്പത് വ്യവസ്ഥ കൂടുതൽ ഊക്കോടെ മുമ്പോട്ടു കുതിക്കും. ആളുകൾ അവർക്കിഷ്ടമുള്ളത് ചെയ്യട്ടെ! ചിലർ ക്രിക്കറ്റ് കളിക്കുവാനും, ചിലർ ടെലിവിഷൻ കാണുവാനും, ചിലർ ചുറ്റിക്കറങ്ങുവാനും, ചിലർ വായിക്കുവാനും, ചിലർ സംഭാഷണങ്ങളിൽ ഏർപ്പെടുവാനും, ചിലർ ആലോചിക്കുവാനും, ചിലർ ധ്യാനിക്കുവാനും, ചിലർ എഴുതുവാനും, ചിലർ ഫുട്ബോൾ കളിക്കുവാനും, ചിലർ സംഗീതം ആഭ്യസിക്കുവാനും, ചിലർ പാചകം ചെയ്യുവാനും, ചിലർ വ്യായാമം ചെയ്യുവാനും, ചിലർ ശുചീകരണത്തിനും, ചിലർ കട്ടിപ്പണികൾ ചെയ്യുവാനും, ചിലർ സൗന്ദര്യം ആസ്വദിക്കുവാനും, ചിലർ വരക്കുവാനും, ചിലർ അഭിനയിക്കുവാനും – അങ്ങനെ എല്ലാവരും തന്നെ അവർക്കിഷ്ടമുള്ള കാര്യങ്ങളിൽ മുഴുകുമ്പോൾ സമ്പത് വ്യവസ്ഥ ഉണരുകയല്ലേ ചെയ്യുക? മറിച്ച് ഇഷ്ടമില്ലാത്ത കാര്യങ്ങൾ ചെയ്തുകൊണ്ട് കഷ്ടപ്പാടുകളിലൂടെ നാം നമ്മുടെ ജീവിതത്തെ വലിച്ചിഴച്ചാൽ സമ്പത് വ്യവസ്ഥ കൂപ്പുകുത്തുകയേ ഉള്ളൂ.

പ്രതിഫലത്തെ മോഹിച്ചുകൊണ്ടും ശിക്ഷയെ ഭയന്നുകൊണ്ടും ക്ലേശപൂർണ്ണമായ കർമ്മാനുഷ്ഠാനം നടക്കുന്ന ഒരു സമൂഹത്തിൽ സ്വാതന്ത്ര്യവും ആസ്വാദനവും എന്നും ഒരു മരീചികയാണ്. ഏതാനും സ്വർണ്ണപന്തുകളുടെ പിറകേ എല്ലാവരും കൂടി ഓടുന്ന മാത്സര്യം നിറഞ്ഞ ഇത്തരം സമൂഹങ്ങളിൽ സ്വാർത്ഥതയാവും പ്രധാനപ്പെട്ട പ്രചോദനം (Motivation) എന്നു പറയേണ്ടതില്ലല്ലോ. അവിടെ സഹകരണവും, സഹവർത്തിത്വവും, പങ്കുവക്കലും, സൗഹാർദവും എങ്ങനെയാണ് ഉണ്ടാവുക? അത് സമൂഹമേയല്ല, മറിച്ച് നരകം തന്നെയാണ്. നമ്മുടെ സമൂഹത്തിലേക്ക് ഒന്ന് കണ്ണോടിച്ചാൽ ഇവിടുത്തെ എല്ലാ പ്രശ്നങ്ങളുടെയും സംഘർഷങ്ങളുടെയും അടിസ്ഥാനപരമായ കാരണം ഈ മാത്സര്യം തന്നെയാണെന്ന് കാണാം. സമ്പത്തിനുവേണ്ടി മത്സരം, അധികാരത്തിനു വേണ്ടി മത്സരം, പദവികൾക്കുവേണ്ടി മത്സരം. പ്രതിഫലത്തിൽ നിന്നുമല്ലാതെ എവിടെ നിന്നുമാണ് മാത്സര്യം ജനിക്കുന്നത്? സമ്പത്തുള്ളവൻ അത് മറ്റുള്ളവരുമായി പങ്കുവക്കട്ടെ! കാര്യപ്രാപ്തിയുള്ളവൻ മറ്റുള്ളവരെ സഹായിക്കുവാൻ മുന്നോട്ട് വരട്ടെ! അറിവുള്ളവൻ അത് പങ്കുവക്കട്ടെ! ഇപ്രകാരം അർത്ഥവ്യത്തും ഭാവാത്മകവുമായ ഒരു സമൂഹസൃഷ്ടി നടക്കണമെങ്കിൽ അതിന് ഒന്നാമതായി ചെയ്യേണ്ടത് പ്രതിഫല വ്യവസ്ഥിതിയെ തകർക്കുക എന്നതാണ്.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120

 

സ്റ്റീവനേജ് : സ്റ്റീവനേജ് മലയാളികളുടെ കൂട്ടായ്മ്മയായ “സർഗ്ഗം” സംഘടിപ്പിച്ച ക്രിസ്തുമസ്-ന്യൂ ഇയർ ആഘോഷം അവിസ്മരണീയമായി.

തേജിൻ തോമസ് സംവിധാനം ചെയ്‌തൊരുക്കിയ, ക്രിസ്തുമസ് ആഘോഷത്തിലെ ഹൈലൈറ്റായി മാറിയ, ‘തിരുപ്പിറവിയും, രാക്കുളി തിരുന്നാളും’ (‘ക്രിസ്മസ് ആൻഡ് എപിഫനി’) സംഗീത-നൃത്ത ദൃശ്യാവിഷ്‌കാരം, തിങ്ങി നിറഞ്ഞ സദസ്സിൽ നേർക്കാഴ്ചയും ആഹ്‌ളാദവും പകർന്നു.

ബെത്ലെഹെമിലേയ്ക്കുള്ള ജോസഫിന്റെയും മേരിയുടെയും യാത്രയും, തിരുപ്പിറവിക്ക്‌ സങ്കേതമായ ആട്ടിടയന്മാരും, ആടുമാടുകളും നിറഞ്ഞ കാലിത്തൊഴുത്തും, ഉണ്ണിയെ ദർശിക്കാനെത്തിയ പൂജരാജാക്കന്മാരുടെ കാഴ്ച സമർപ്പണവും ബിബിളിക്കൽ തീർത്ഥയാത്രയുടെ അനുഭവം പകർന്നു. എൽ ഈ ഡി സ്‌ക്രീനിന്റെ മാസ്മരികതയിൽ സാൻഡ് ആർട്ടിലൂടെ ദൃശ്യവൽക്കരിച്ച ബെത്ലേഹവും, ശാന്തരാത്രിയും, മലനിരകളും കിഴക്കിന്റെ നക്ഷത്രവും സംഗമിച്ച മനോഹര പശ്ചാത്തലത്തിൽ നടത്തിയ അവതരണം ഏറെ മികവുറ്റതും ആകർഷകവുമായി.

ആടിയും പാടിയും സമ്മാനങ്ങളും മിഠായികളും നൽകി സദസ്സിലൂടെ കടന്നു വന്ന സാന്താക്ളോസ്സ്, സർഗ്ഗം ഭാരവാഹികളോടൊപ്പം കേക്ക് മുറിച്ചു കൊണ്ടു ക്രിസ്തുമസ്-ന്യൂ ഇയർ ആഘോഷം ഉദ്ഘാടനം ചെയ്തു.

സർഗ്ഗം പ്രസിഡണ്ട് ബോസ് ലൂക്കോസ് ഏവർക്കും ഹാർദ്ധവമായ സ്വാഗതം അരുളിയ ശേഷം തുടങ്ങിയ കലാവിരുന്നിൽ വൈവിദ്ധ്യമാർന്ന മികവും പ്രൗഢിയും നിറഞ്ഞ സംഗീത-നൃത്ത അവതരണങ്ങൾ ആഘോഷത്തെ വർണ്ണാഭമാക്കി. കുഞ്ഞു കുട്ടികൾ മുതൽ മുതിർന്നവർ വരെ തങ്ങളുടെ സർഗ്ഗ കലാ വൈഭവങ്ങൾ ഒന്നൊന്നായി ആവണിയിൽ നിന്നും പുറത്തെടുത്ത് സർഗ്ഗം ആഘോഷ രാവിനു ഉത്സവഛായ പകർന്നു.

സർഗ്ഗം സ്റ്റീവനേജ് സംഘടിപ്പിച്ച പുൽക്കൂട്, ഡെക്കറേഷൻ മത്സരങ്ങളുടെ വിജയികൾക്കുള്ള സമ്മാനങ്ങൾ തദവസരത്തിൽ വിതരണം ചെയ്തു. പുൽക്കൂട് മത്സരത്തിൽ അപ്പച്ചൻ കണ്ണഞ്ചിറ കുടുംബവും ഡക്കറേഷൻ മത്സരത്തിൽ അലക്സ്- ജിഷ കുടുംബവും ജേതാക്കളായി. വിഭവ സമൃദ്ധമായ ക്രിസ്തുമസ് സ്റ്റാർട്ടറും, ന്യൂ ഇയർ ഡിന്നറും ഏറെ ആസ്വാദ്യമായി. തുടർന്ന് നടന്ന ജനറൽ ബോഡി യോഗത്തിൽ വെച്ച് സർഗ്ഗം മലയാളി അസ്സോസിയേഷന്റെ 2024-2025 വർഷത്തേക്കുള്ള പുതിയ കമ്മിറ്റി മെംബേഴ്സിനെ തെരഞ്ഞെടുത്തു.

സർഗ്ഗം ഭാരവാഹികളായ ബോസ് ലൂക്കോസ്, ആദിർശ് പീതാംബരൻ, തേജിൻ തോമസ്, ബിന്ദു ജിസ്റ്റിൻ, ടെസ്സി ജെയിംസ്, ടിന്റു മെൽവിൻ, ജോസ് ചാക്കോ, ഷാജി ഫിലിഫ്, ബിബിൻ കെ ബി, ബോബൻ സെബാസ്റ്റ്യൻ, ജിന്റോ മാവറ, ജിന്റു ജിമ്മി, ലൈജോൺ ഇട്ടീര, ജോജി സഖറിയാസ്, ഷിജി കുര്യക്കോട് എന്നിവർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.

ടെസ്സി ജെയിംസ് നന്ദി പ്രകാശിപ്പിച്ചു. ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി കരോളും ചാരിറ്റിയും സംഘടിപ്പിച്ചിരുന്നു.

ലണ്ടനിൽ ഒരു ഗുരുവായൂരപ്പ ക്ഷേത്ര സാക്ഷാത്കാരം ലക്ഷ്യമാക്കി പ്രവൃത്തിക്കുന്ന ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ ഈ മാസത്തെ സത്‌സംഗം വിവേകാനന്ദ ജയന്തി ആഘോഷമായി ശനിയാഴ്ച്ച, ജനുവരി 27-ാം തീയതി ക്രോയിഡോണിലെ വെസ്റ്റ് തോൺടൺ കമ്മ്യൂണിറ്റി സെന്ററിൽ വച്ച് വൈകിട്ട് 5:30 മുതൽ ആഘോഷിക്കും.

ഭാരതീയ ജനതയെയും രാജ്യത്തെ യുവതയെയും ജാതിമത വേര്‍തിരിവുകൾ‍ക്ക് അതീതമായി പ്രസംഗങ്ങള്‍ കൊണ്ടും പ്രബോധനങ്ങള്‍ കൊണ്ടും സ്വാധീനിക്കുകയും ഭാരതീയ ദര്‍ശനം ലോകത്തിന് മുന്നില്‍ എത്തിക്കുകയും ചെയ്ത ആത്മീയ ഗുരു സ്വാമി വിവേകാനന്ദന്റെ 162 ആം ജന്മദിനം പതിവ് പോലെ ഈ വര്‍ഷവും ലണ്ടൻ ഹിന്ദു ഐക്യവേദി ആഘോഷിക്കുന്നു. സ്വാമി വിവേകാനന്ദനു യുവജനങ്ങളെ സ്വാധിനിക്കാന്‍ കഴിഞ്ഞു എന്നതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ജന്മദിനം ഭാരതത്തിൽ ദേശീയ യുവജന ദിനമായാണ് ആചരിക്കുന്നത്.

ജനുവരി 27 ശനിയാഴ്ച്ച പതിവ് സത്സംഗവേദിയായ തോൺടൺഹീത് കമ്മ്യൂണിറ്റി സെന്ററിൽ വൈകിട്ട് 5:30 മണിയോട് കൂടി ആഘോഷ പരിപാടികൾക്ക് തുടക്കം കുറിക്കും. കുട്ടികളുടെ ഭജന, ദീപാരാധന, അന്നദാനം എന്നിവയാണ് ഈ മാസത്തെ സത്‌സംഗത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നവ.

കഴിഞ്ഞ മാസത്തെ സത്‌സംഗം മണ്ഡല ചിറപ്പ് -ധനുമാസ തിരുവാതിര മഹോത്സവമായി സംഘടിപ്പിച്ചിരുന്നു. തത്വമസി ഭജൻസിൻറെ അയ്യപ്പഭജനയും, LHA വനിതാ സംഘത്തിൻറെ തിരുവാതിരകളിയും, പടിപൂജയും, ഹരിവരാസനത്തോട് കൂടി അവസാനിച്ച അയ്യപ്പ പൂജയുമെല്ലാം ഒട്ടനേകം ഭക്തരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.

ഫെബ്രുവരി മാസം 24 നു 11-)മത് ലണ്ടൻ ശിവരാത്രി നൃത്തോത്സവം അതിവിപുലമായി സംഘടിപ്പിക്കുവാനുള്ള തയാറെടുപ്പിലാണ് സംഖാടകർ. അനുഗ്രഹീത കലാകാരി ശ്രീമതി ആശാ ഉണ്ണിത്താൻ പതിവുപോലെ നൃത്തോത്സവത്തിനു നേതൃത്വം നൽകും.

കൂടുതൽ വിവരങ്ങൾക്കും, സത്‌സംഗത്തിനു ശേഷം ജനുവരി 27നു നടക്കുന്ന വാർഷിക പൊതുയോഗത്തിൽ പങ്കെടുക്കുന്നതിനുമായി ബന്ധപ്പെടുക;

Suresh Babu: 07828137478, Subhash Sarkara: 07519135993, Jayakumar: 07515918523, Geetha Hari: 07789776536

കൊച്ചി: കുർബാന തർക്കത്തിൽ മുന്നറിയിപ്പുമായി സിറോ മലബാര്‍ സഭാ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ. വൈദികർക്ക് തോന്നിയത് പോലെ കുർബാന ചൊല്ലാൻ പറ്റില്ലെന്ന് പറഞ്ഞ മാർ റാഫേൽ തട്ടിൽ കുർബാന അർപ്പണം സഭയും ആരാധനക്രമവും അനുശാസിക്കുന്ന രീതിയിലാകണമെന്നും ചൂണ്ടിക്കാണിച്ചു. അതുപോലെ വൈദികരുടെ സൗകര്യമനുസരിച്ച് സമയം തീരുമാനിക്കുന്ന ശീലവും മാറ്റണം. കുർബാന സമയം ക്രമീകരിക്കേണ്ടത് വിശ്വാസികളുടെ സൗകര്യത്തിന് അനുസരിച്ചായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻ ചർച്ച് കുദാശ കർമ്മത്തിനിടെയാണ് മാർ റാഫേൽ തട്ടിൽ കുർബാന വിഷയത്തിലെ പരാമർശം നടത്തിയത്.

കൂടാതെ വിമത വിഭാ​ഗത്തിനെ വിമർശിച്ചും മാർ റാഫേൽ തട്ടിൽ സംസാരിച്ചു. സൗകര്യത്തിനനുസരിച്ച് മാറ്റാവുന്ന ഒന്നല്ല ആരാധനക്രമമെന്നും സഭയ്ക്ക് കൃത്യമായ ചട്ടക്കൂടുകൾ ഉണ്ടെന്നും മാർ റാഫേൽ തട്ടിൽ പറഞ്ഞു. ഇപ്പോൾ കടന്നു പോകുന്നത്, വലിയ പ്രതിസന്ധിയിലൂടെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേ സമയം, സിറോ മലബാർ സഭയുടെ മുഴുവൻ പളളികളിലും ഏകൃകൃത കുർബാന അർപ്പിക്കണമെന്ന് സിനഡ് നിർദേശം പുറത്തുവന്നിരുന്നു. ഇതുസംബന്ധിച്ച സർക്കുലർ അടുത്ത ‌ഞായറാഴ്ച പളളികളിൽ വായിക്കും. മാർപ്പാപ്പയുടെ നിർദേശം നിർബന്ധമായും നടപ്പാക്കണമെന്നാണ് എറണാകുളം- അങ്കമാലി അതിരൂപതയോടടക്കം സർക്കുലർ ആവശ്യപ്പെട്ടിരിക്കുന്നത്. മേജർ ആ‌ർച്ച് ബിഷപ്പായി റാഫേൽ തട്ടിൽ ചുമതലയേറ്റശേഷം ചേർന്ന സിനഡ് യോഗത്തിന്‍റേതാണ് തീരുമാനം.

1999 ലാണ് സിറോ മലബാർ സഭയിലെ ആരാധനാക്രമം പരിഷ്കരിക്കാൻ സിനഡ് ശുപാർശ ചെയ്തത്. അതിന് വത്തിക്കാൻ അനുമതി നൽകിയത് 2021 ജൂലൈയിലാണ്. കുർബാന അർപ്പണ രീതി ഏകീകരിക്കാനായിരുന്നു സിനഡ് തീരുമാനം. കുർബാനയുടെ ആമുഖഭാഗം ജനാഭിമുഖമായും പ്രധാനഭാഗം അൾത്താരയ്ക്ക് അഭിമുഖമായും അവസാനഭാഗം ജനാഭിമുഖമായും നിർവഹിക്കുക എന്നതാണ് ഏകീകരിച്ച രീതി. നിലവിൽ ചങ്ങനാശ്ശേരി അതിരൂപതയിലുളളത് ഏകീകരിച്ച രീതി തന്നെയാണ്. എന്നാൽ എറണാകുളം അങ്കമാലി അതിരൂപത, തൃശ്ശൂർ, തലശ്ശേരി അതിരൂപതകളിൽ ജനാഭിമുഖ കുർബാനയാണ് നിലനിൽക്കുന്നത്. കുർബാനയുടെ പ്രാർത്ഥനകൾ എല്ലാവരും അംഗീകരിച്ചെങ്കിലും അത് അർപ്പിക്കുന്ന രീതിയിലാണ് തർക്കം.

ബിനോയ് എം. ജെ.

സമൂഹത്തിന്റെ മോക്ഷം (Social Nirvana) ഒരു പക്ഷേ പുതിയ ഒരു ആശയമായിരിക്കാം. കാരണം ലോകത്തെ തിന്മയുടെ പര്യായമായാണ് നാളിതുവരെ കണ്ടുപോന്നിരുന്നത്. ലോകത്തിന്റെ പിറകേ പോകുന്നത് (ലൗകികത) വെറുക്കപ്പെടേണ്ട കാര്യമായി പരിഗണിക്കപ്പെട്ടു പോന്നിരുന്നു. പുരാതന കാലങ്ങളിൽ സമൂഹം ഒട്ടും തന്നെ വികസിതമോ സംഘടിതമോ ആയിരുന്നില്ല. ജനസംഖ്യാവിസ്ഫോടനവും ,സാങ്കേതികവിദ്യകളുടെയും വാർത്താവിനിമയ സൗകര്യങ്ങളുടെയും ഗതാഗത സൗകര്യങ്ങളുടെയും പുരോഗതിയും, സാമ്പത്തികരംഗത്തുണ്ടായ കുതിച്ചു ചാട്ടവും, സോഷ്യലിസ്റ്റ്-കമ്മ്യൂസ്റ്റ് ആശയങ്ങൾക്ക് സിദ്ധിച്ച പ്രചാരവും, സാമൂഹിക ശാസ്ത്രങ്ങളിൽ സംഭവിച്ച പുതിയ പുതിയ കണ്ടെത്തലുകളും മനുഷ്യന്റെ സാമൂഹിക സങ്കൽപങ്ങളെ മാറ്റിമറിച്ചിരിക്കുന്നു. ഇന്ന് സമൂഹത്തിന്റെ പിറകേ പോകുന്നത് ഒരു തിന്മയാണെന്ന് ആർക്കും പറയാനാവില്ലെന്ന് മാത്രമല്ല അതിൽ വളരെയധികം നന്മ ഒളിഞ്ഞുകിടക്കുന്നതായി സമ്മതിക്കേണ്ടതായും വരും. മനുഷ്യൻ ഒരു സാമൂഹിക ജീവിയാണെന്നും സാമൂഹിക ജീവിതത്തിലൂടെ മാത്രമേ അവന് പൂർണ്ണതയിലേക്ക് വരുവാനാവൂ എന്നും ഇന്ന് പരക്കെ വാദിക്കപ്പെടുന്നു.

ഇപ്രകാരം സാമൂഹിക സംവിധാനത്തിലും സമൂഹത്തോടുള്ള വ്യക്തികളുടെ സമീപനത്തിലും ഉണ്ടായ വിപ്ളവകരമായ മാറ്റം പൗരാണിക ആദ്ധ്യാത്മിക സങ്കൽപങ്ങളെ തിരുത്തിയെഴുതുവാൻ പോന്നവയാണ്. വ്യക്തിയുടെ കാര്യത്തിൽ ശരിയായതെന്തോ അത് സമൂഹത്തിന്റെ കാര്യത്തിലും ശരിയാണ് എന്ന് ആധുനിക സമൂഹശാസ്ത്രജ്ഞന്മാർ വാദിക്കുന്നു. വ്യക്തിക്ക് മോക്ഷമുണ്ടെങ്കിൽ സമൂഹത്തിനും മോക്ഷമുണ്ട്. ആന്തരിക ജീവിതത്തിലൂടെ മോക്ഷത്തിലേക്ക് വരുവാൻ കഴിയുമെങ്കിൽ ബാഹ്യ (സാമൂഹിക) ജീവിതത്തിലൂടെയും മോക്ഷത്തിലേക്ക് വരുവാൻ കഴിയും. ഭൂമി സ്വർഗ്ഗത്തേക്കാൾ ശ്രേഷ്ഠമായ ഒരിടമാണെന്ന പൗരാണിക ഭാരതീയ ആചാര്യന്മാരുടെ വാദം ഇവിടെ ഒരിക്കൽ കൂടി അടിവരയിട്ട് കാട്ടേണ്ടിയിരിക്കുന്നു. കാരണം സ്വർഗ്ഗത്തിൽ മോക്ഷപ്രാപ്തിക്ക് സാധ്യതയില്ല. ഈ ഭൂമിയിൽ മിത്രമേ അതിന് സാധ്യതയുള്ളൂ. ശാസ്ത്രീയവും ആദർശപരവുമായ (Ideal) ഒരു സാമൂഹ സൃഷ്ടിയിലൂടെ സ്വർഗ്ഗത്തേക്കാൾ ശ്രേഷ്ഠമായ ഒരു അന്തരീക്ഷം ഭൂമിയിൽ കൊണ്ടുവരുവാൻ നമുക്ക് കഴിയേണ്ടിയിരിക്കുന്നു. പ്രകാശത്തിലേക്ക് പറന്നടുക്കുന്ന നിശാശലഭങ്ങളെപ്പോലെ ജീവിതത്തിന് അർത്ഥം കണ്ടെത്തുവാനായി സമൂഹത്തിലേക്ക് ഓടിയടുക്കുന്ന ആധുനിക മനുഷ്യനെ സംതൃപ്തിപ്പെടുത്തുവാനും അവന്റെ ജീവിതത്തിന് ദിശാബോധം കൊടുക്കുവാനും ആധുനിക സമൂഹം വിജയിക്കുന്നുണ്ടോ? അവൻ ഈശ്വരനായി – അല്ല! അതിനേക്കാൾ വലിയ എന്തോ ആയി – ആരാധിക്കുന്ന സമൂഹത്തിന്, അതിലെ അംഗങ്ങളെ ഒരീശ്വരനെപോലെ വാരിപ്പുണരുവാനും സാന്ത്വനപ്പെടുത്തുവാനും കഴിയുന്നുണ്ടോ?

വ്യക്തിയിലും, സമൂഹത്തിലും, പ്രപഞ്ചത്തിലും സന്നിഹിതനായിരിക്കുന്ന സർവ്വവ്യാപിയായ ഈശ്വരൻ എല്ലായിടത്തും പ്രകൃതിയുമായി കെട്ടുപിണഞ്ഞുകിടക്കുന്നതായി കാണുവാൻ സാധിക്കും. എപ്രകാരമാണോ വ്യക്തിയിൽ ഒളിഞ്ഞുകിടക്കുന്ന ഈശ്വരൻ സാധനയിലൂടെ സ്വയം പ്രകാശിക്കുന്നത്, അതേ പ്രകാരം തന്നെ സമൂഹത്തിൽ ഒളിഞ്ഞുകിടക്കുന്ന ഈശ്വരൻ സാമൂഹിക നവീകരണത്തിലൂടെ സ്വയം പ്രകാശിക്കേണ്ടിയിരിക്കുന്നു. അപ്പോൾ നന്മയുടെയും തിന്മയുടെയും മിശ്രിതമായ സമൂഹം അതിലെ തിന്മകളെ ജയിച്ച് കേവലനനമസ്വരൂപിയായി പരിണമിക്കുന്നു. കഴിഞ്ഞ രണ്ടു നൂറ്റാണ്ടുകളിലൂടെ സമൂഹത്തിൽ സംഭവിച്ച ഗംഭീരമായ പുരോഗതിയെ കുറിച്ച് നമുക്ക് അറിവുള്ളതാണല്ലോ. വരും നൂറ്റാണ്ടുകളിൽ ഇതേ പുരോഗതി തുടർന്നുപോയാൽ ഏതാനും സഹസ്രാബ്ദങ്ങൾ കൊണ്ട് മനുഷ്യസമൂഹം ഏറെക്കുറെ പൂർണ്ണതയോടടുക്കുമെന്ന് സാമാന്യമായി ഊഹിക്കുവാൻ കഴിയും. ഇടക്കിടെ ഉണ്ടാവുന്ന ധർമ്മച്യുതിയും മൂല്യശോഷണവുമൊക്കെ കൂടുതൽ ശക്തമായ പുരോഗതിയുടെ മുന്നോടിയും ഒരു പരിധിവരെ ആ പുരോഗതിയുടെ കാരണവുമാണെന്ന് കരുതേണ്ടിയിരിക്കുന്നു.

അതിനാൽ സാമൂഹിക നവീകരണ പ്രക്രിയ അതിദ്രുതം പുരോഗമിക്കേണ്ടിയിരിക്കുന്നു. അപ്രകാരം സമൂഹത്തിൽ വ്യക്തികൾ പൂർണ്ണതയും മോക്ഷവും കണ്ടെത്തട്ടെ. രോഗഗ്രസ്തമായ സമൂഹത്തെ സദാ മാറ്റിമറിച്ചുകൊണ്ട് ചലനാത്മകമായ ഒരു സമൂഹത്തെ വാർത്തെടുക്കേണ്ടിയിരിക്കുന്നു. ഇപ്രകാരം സമൂഹം വ്യക്തികളുടെ സർവ്വവിധവുമായ പ്രശ്നങ്ങൾക്ക് പരിഹാരം നിർദ്ദേശിക്കുന്നതിനുള്ള നന്മയും കഴിവും ആർജ്ജിച്ചെടുക്കട്ടെ. മോക്ഷവും കൈവല്യവും ഏതാനും പേർക്ക് മാത്രം പറഞ്ഞിട്ടുള്ളതല്ല, മറിച്ച് അത് സമൂഹത്തിലെ സകലർക്കും അവകാശപ്പെട്ടതാണെന്ന സത്യം നാമിനിയും മനസ്സിലാക്കേണ്ടിയിരിക്കുന്നു . വ്യക്തികളെ ഉപദേശിക്കുവാനും അവരെ ആന്തരികമായി നന്നാക്കുവാനും മാത്രമേ ആചാര്യന്മാർ നാളിതുവരെ പരിശ്രമിച്ചിട്ടുള്ളൂ. എന്നാൽ വരും കാലങ്ങളിൽ സമൂഹത്തെ തിരുത്തിക്കൊണ്ട് വ്യക്തികളെ ഒന്നടങ്കം നല്ലവരും, ശ്രേഷ്ഠരും, മഹാന്മാരുമാക്കി തീർക്കുവാനുള്ള പരിശ്രമങ്ങൾ നടന്നു തുടങ്ങും. കുറ്റമറ്റതും പരിപൂർണ്ണവുമായ ഒരു സാമൂഹികവ്യവസ്ഥിതിയിൽ, വ്യക്തികൾക്കുണ്ടാകാവുന്ന ബാഹ്യവും ആന്തരികവുമായ സംഘട്ടനങ്ങൾ (Conflicts) തിരോഭവിക്കുകയും അവരിലെ ആന്തരിക ശക്തികൾ ഉണർന്നു തുടങ്ങുകയും ചെയ്യും.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120

വാറ്റ്ഫോർഡ് വേർഡ് ഓഫ് ഹോപ്പ് ബെദേസ്ഥ പെന്തക്കോസ്തൽ ഫെലോഷിപ്പിന്റെ ഔട്ട് സ്റ്റേഷനായ വെംബ്ലിയിൽ ഞായറാഴ്ചകളിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12:30 വരെ ക്രിസ്തീയ ആരാധനയും വെള്ളിയാഴ്ചകളിൽ വൈകുന്നേരം 7.00 മണിമുതൽ 9.00 മണി വരെ പ്രയർ സെൽ മീറ്റിങ്ങും നടത്തപ്പെടുന്നു.

പാസ്റ്റർ ബ്ലെയ്സ് രാജുവും, ബ്രദർ ടൈറ്റസ് ജോണും ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നു.

ലണ്ടൻ പട്ടണത്തിന്റെ വിവിധ ഭാഗങ്ങളിൽ പഠനത്തിനും, ജോലിക്കുമായി കടന്നുവന്നിരിക്കുന്നവർക്ക് ആത്മീക കൂട്ടായ്മകൾ പങ്കെടുക്കുവാൻ പ്രസ്തുത യോഗങ്ങൾ ഒരു അനുഗ്രഹീത അവസരമാണ്.

വെംബ്ലി സെൻട്രൽ സ്റ്റേഷന് വളരെ സമീപമായി ആരംഭിച്ചിരിക്കുന്ന ആത്മീക കൂട്ടായ്മകളിൽ അനായാസമായി എത്തിച്ചേരുവാൻ കഴിയുന്നതാണ്. ഏവരെയും ക്രിസ്തീയ കൂട്ടായ്മകളിലേക്ക് സ്വാഗതം ചെയ്യുന്നു.

Place: St John’s Community Centre, 1Crawford Avenue, Wembley, HA02HX.
Time: Sunday 10am-12.30pm
Friday 7.00pm – 9.00pm

For further details contact.
Pr Blaze Raju – 07774971203
Br Titus John – 07442966142
www.wbpfwatford.co.uk

പുതുവർഷത്തിലെ ആദ്യ അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ ജനുവരി13ന് ബർമിങ്ഹാം ബെഥേൽ സെന്റെറിൽ നടക്കും . അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിലെ പ്രശസ്ത വചന പ്രഘോഷകൻ ഫാ.സാജു ഇലഞ്ഞിയിൽ കൺവെൻഷൻ നയിക്കു. ബർമിങ്ഹാം അതിരൂപതയിലെ മോൺ. തിമൊത്തി മെനെസിസ്, പ്രമുഖ സുവിശേഷ പ്രവർത്തക റോസ് പവൽ എന്നിവരും കൺവെൻഷനിൽ പങ്കെടുക്കും.

2009 ൽ ഫാ. സോജി ഓലിക്കൽ തുടക്കമിട്ട സെഹിയോൻ യുകെ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 2023 മുതൽ അഭിഷേകാഗ്നി എന്ന പേരിലാണ് പതിവുപോലെ എല്ലാ രണ്ടാം ശനിയാഴ്ച്ചകളിലും നടത്തപ്പെടുന്നത്. ലോകത്തിലെ വിവിധ രാജ്യങ്ങളിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ ഭാഷകളിൽ അനേകം ശുശ്രൂഷകളാണ് യുകെ അഭിഷേകാഗ്നി ടീമിന്റെ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്നത്.

മലയാളത്തിലും ഇംഗ്ലീഷിലും പ്രത്യേക കൺവെൻഷൻ ,5 വയസ്സുമുതലുള്ള കുട്ടികൾക്ക് ക്‌ളാസ്സ് അടിസ്ഥാനത്തിൽ പ്രത്യേക ശുശ്രൂഷ, മലയാളത്തിലോ ഇംഗ്ലീഷിലോ കുമ്പസാരത്തിനും സ്പിരിച്ച്വൽ ഷെയറിങിനും സൗകര്യം എന്നിവയും അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച കൺവെൻഷന്റെ ഭാഗമാകും . ശുശ്രൂഷകൾ രാവിലെ 8 ന് ആരംഭിച്ച് വൈകിട്ട് 4 ന് സമാപിക്കും .

സെഹിയോൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി യുകെ യിൽ നിന്നും സോജിയച്ചന്റെ നേതൃത്വത്തിൽ ആരംഭിച്ച വിവിധങ്ങളായ ശുശ്രൂഷകൾക്ക് അടിസ്ഥാനമായി നിലനിൽക്കുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനും അനുബന്ധ ശുശ്രൂഷകളും യൂറോപ്പിലെ ക്രൈസ്തവ മാഹാത്മ്യത്തിന്റെ പുനഃരുദ്ധാരണത്തിന് സഭയ്‌ക്ക്‌ താങ്ങായി നിലകൊള്ളുകയാണ് . , വിവിധ പ്രദേശങ്ങളിൽനിന്നും കോച്ചുകളും മറ്റ്‌ വാഹനങ്ങളും വിശ്വാസികളുമായി കൺവെൻഷനിലേക്ക് എത്തിച്ചേരും . വിവിധ ഭാഷാ ദേശക്കാരായ അനേകർ പങ്കെടുത്തുവരുന്നതും . മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വർത്തമാന കാലത്തിന്റെ ആവശ്യകതയെയും മുൻനിർത്തി നടക്കുന്ന കൺവെൻഷനിൽ കുട്ടികൾക്കും ടീനേജുകാർക്കും AFCM മിനിസ്ട്രിയുടെ കിഡ്സ് ഫോർ കിങ്‌ഡം , ടീൻസ് ഫോർ കിങ്ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷയും ക്ലാസ്സുകളും ഉണ്ടായിരിക്കും . കൺവെൻഷനിലുടനീളം കുമ്പസാരത്തിനും സ്‌പിരിച്വൽ ഷെയറിങിനും സൗകര്യമുണ്ടായിരിക്കുന്നതാണ് . ഇംഗ്ലീഷ് , മലയാളം ബൈബിൾ , മറ്റ്‌ പ്രാർത്ഥന പുസ്തകങ്ങൾ എന്നിവ ലഭ്യമാകുന്ന എല്‍ഷദായ്‌ ബുക്ക് മിനിസ്ട്രി കൺവെൻഷനിൽ പ്രവർത്തിക്കും.

അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന,രോഗപീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട് ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന ,ജപമാല , വി. കുർബാന,വചന പ്രഘോഷണം, ആരാധന, ദിവ്യ കാരുണ്യ പ്രദക്ഷിണം എന്നിവ ഉൾപ്പെടുന്ന അഭിഷേകാഗ്നി കൺവെൻഷനിലേക്ക് ,അഭിഷേകാഗ്നി യുകെ മിനിസ്ട്രിയുടെ നേതൃത്വം ഫാ ഷൈജു നടുവത്താനിയിലും AFCM യുകെ കുടുംബവും ഏവരെയും ക്ഷണിക്കുന്നു .

കൂടുതൽ വിവരങ്ങൾക്ക്;

ഷാജി ജോർജ് 07878 149670
ജോൺസൺ ‭+44 7506 810177‬
അനീഷ് ‭07760 254700‬
ബിജുമോൻ മാത്യു ‭07515 368239‬.

നിങ്ങളുടെ പ്രദേശങ്ങളിൽ നിന്നും കൺവെൻഷനിലേക്ക് ഏർപ്പെടുത്തിയിട്ടുള്ള വാഹന യാത്രാ സൗകര്യത്തെപ്പറ്റി അറിയുവാൻ ;

ജോസ് കുര്യാക്കോസ് 07414 747573.
ബിജുമോൻ മാത്യു 07515 368239

അഡ്രസ്സ്

Bethel Convention Centre
Kelvin Way
West Bromwich
Birmingham
B707JW.

ജോർജ്‌ മാത്യു

പൂർണ്ണതയിലേക്കുള്ള യാത്രയാണ് ആധ്യാല്മിക ജീവിതമെന്നും,ക്രിസ്തുവിനെ നേരോടെ ചേർത്തുപിടിച്ച ശ്രേഷ്ഠ വ്യക്തിത്വമായിരുന്നു,സ്തേഫാനോസ് സഹദ എന്നും യുകെ,യൂറോപ്പ്,ആഫ്രിക്ക ഭദ്രാസനധിപൻ എബ്രഹാം മാർ സ്തേഫാനോസ് .ബിർമിങ്ഹാം സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ്‌ പള്ളിയിൽ,ഇടവക പെരുന്നാളിൽ മുഖ്യ കാർമ്മികത്വം വഹിച്ചു അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം .
വീഴ്ച്ചകളിൽ നിന്ന് എഴുന്നേറ്റ്‌ നില്ക്കാൻ സഹദ പ്രചോദനമാണെന്നും തിരുമേനി ചൂണ്ടികാട്ടി.ഫാ.ബിനു തോമസ്,ഇടവക വികാരി ഫാ.മാത്യു എബ്രഹാം എന്നിവർ പെരുന്നാൾ ചടങ്ങുകൾക്ക് സഹകാർമികരായിരുന്നു.
എം.ജി.ഒ.സി.എം ത്തിന്റെ അഭിമുഖ്യത്തിൽ നടത്തിയ ‘സബ്‌റോ'(hope) ധ്യാനത്തിന് ഫാ.മൊബിന്‍ വര്ഗീസും,എം.എം.വി.സ് ന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഒരുക്ക ധ്യാനത്തിന് (പുണ്യസ്‌മൃതി )ഫാ.ബിനു തോമസും നേതൃത്വം നൽകി.


ജനുവരി 6 ന് രാവിലെ പ്രഭാതനമസ്കാരം,വി.കുർബാന (ദനെഹപെരുന്നാൾ ),തുടർന്ന് പെരുന്നാൾ കൊടിയേറ്റി.വൈകിട്ട് സന്ധ്യാപ്രാർത്ഥന,പള്ളി ഗായക സംഘത്തിന്റെ ഭക്തി ഗാനങ്ങൾ ,സുവിശേഷ പ്രസംഗം (ഫാ.ബിനു തോമസ് ),ആശിർവാദവും നടന്നു . ജനുവരി 7 ന് പ്രഭാതനമസ്കാരം,വി.മൂന്നിൻമേൽ കുർബാന,പ്രദക്ഷിണം,ആശിർവാദം,നേർച്ച വിളബ് ,സ്നേഹവിരുന്ന്,ആദ്യഫലലേലം ,തുടർന്ന് കൊടിയിറക്കോടെ പെരുന്നാൾ സമാപിച്ചു.


അഖില മലങ്കര മർത്ത മറിയം സമാജത്തിന്റെ ആഭിമുഖ്യത്തിൽ 2023-വർഷത്തിൽ നടത്തപ്പെട്ട കേന്ദ്ര വാർഷിക പരീക്ഷയിൽ പങ്കെടുത്ത 5 വനിതകളെ ഇടവക അനുമോദിച്ചു.ജൂനിയർ വിഭാഗത്തിൽ യുകെ ഭദ്രാസനത്തിൽ ഒന്നാം സ്ഥാനം നേടിയ സീനാമോൾ ജോമോനെയും,മറ്റു വിഭാഗത്തിൽ പരീക്ഷ എഴുതിയ ബിന്ദു നവീൺ,മിനു ജോജു,ഡയന ജേബി,സിബി ഫിലിപ്പ് എന്നിവർക്കും ഇടവകയുടെ ഉപഹാരം നൽകി തിരുമേനി ആദരിച്ചു.എം.എം.വി.സ് ഭദ്രാസന സെക്രട്ടറി റൂബി ഡെനിൻ അനുമോദന പ്രസംഗം നടത്തി. പെരുന്നാൾചടങ്ങുകൾക്ക് ട്രസ്റ്റി ഡെനിൻ തോമസ്,സെക്രട്ടറി ലിജിയ തോമസ് ,മാനേജിങ് കമ്മിറ്റി അംഗങ്ങൾ ,ആധ്യാല്മിക സംഘടന ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.

   

റെക്സം കേരളാ കമ്മ്യൂണിറ്റിയുടെ ക്രിസ്മസ് ന്യൂ ഇയർ ആഘോഷം ഡിസംബർ 30-ാം തീയതി രാവിലെ 10- മണിക്ക് സാന്താ മാർച്ചോടെ ആരംഭം കുറിച്ചു .സാന്താമാർച്ചിൽ ക്രിസ്മസ് സാന്താമാർ റോഡിനു ഇരുപുറവുമുള്ള കാണികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു കടന്നു പോയത് ഏവർക്കും പുതുമയുള്ള കാഴ്ച ആയി മാറി . സാന്താ മാർച്ച് സെന്റ്‌ മേരീസ് കത്തീഡ്രൽ കാർപാർക്കിൽ എത്തിചേർന്നപ്പോൾ റെക്സം ബിഷപ്പ് റെവ പീറ്റർ ബ്രിഗ്നൽ, കത്തീഡ്രൽ ഡീൻ ഫാദർ നിക്കോളസ്, ഫാദർ ജോൺസൺ കാട്ടി പറമ്പിൽ എന്നിവർ സാന്താമാർക്ക് ഒപ്പം ചേർന്ന് നൃത്തം ചെയ്തത് ഏവർക്കും ഇരട്ടി ആവേശം പകർന്നു.

11- മണിക്ക് ക്രിസ്ത്മസ് ദീപം തെളിച്ച് റവ.ബിഷപ്പ് ക്രിസ്മസ് പരിപാടികളുടെ ഉൽഘാടനം നിർവഹിച്ചു.. തുടർന്ന് വിശിഷ്ട അതിഥികളായി എത്തി ചേർന്ന റെക്സം കൗൺസിൽ എത്തിനിക്ക് മൈനോരിട്ടി കൗൺസിലർ ബൊലാണ്ട ബാനു,. പാലം ആർട്ട്സ് ഡയറക്ടർ കൃഷ്ണപ്രിയ, റെക്സം കേരളാ കമ്മ്യൂണിറ്റി കമ്മറ്റി അംഗകളും ചേർന്ന് കേക്ക് മുറിച്ച് വൈൻ വിതരണം ചെയ്ത് ആശംസകൾ നേർന്നു. തുടർന്ന് ആകർഷകമായ നിരവധി കലാപരിപാടികൾ കുട്ടികളും മുതിർന്നവരും ചേർന്ന് അവതരിപ്പിച്ചു.

നിരവധി ഡാൻസുകൾ, കുട്ടികളുടെയും മുതിർന്നവരുടെയും സ്കിറ്റുകൾ, ഫ്യൂഷൻ ഡാൻസുകൾ, മാർഗം കളി, സിംഗിൾ ഡാൻസ്, കുട്ടികൾ അവതരിപ്പിച്ച നേറ്റിവിറ്റി സ്കിറ്റ് , സിംഗിൾ സോങ്, കരോൾ സോങ്. സിനിമാറ്റിക് ഡാൻസുകൾ എന്നിവ കാണികൾക്ക് ആവേശം പകർന്നു. ഏവർക്കും സസ്പെൻസ് പകർന്ന വെൽ ഡ്രസ്സ്ഡ് കപ്പിൾ എൻട്രി ഒന്നാം സ്ഥാനം പ്രവീൺ ആൻഡ് ആൻസി കരസ്തമാക്കി.

പ്രോഗ്രാമുകൾക്ക് കൊഴുപ്പേക്കാൻ കേരളാ കമ്മ്യൂണിറ്റി ആദ്യമായി തുടക്കം കുറിച്ച ബാന്റ് ഏവർക്കും സംഗീത ആസ്വാദനത്തിന്റെ പുതിയ അനുഭവമായി മാറി, ആടിത്തിമിർക്കാൻ പ്രമുഖ ടീം അവതരിപ്പിച്ച ഡീജേ ഏവർക്കും ക്രിസ്മസ് നാളിൽ മതിമറന്ന് നൃത്തചുവടുകൾ വയ്ക്കുന്നതിനുള്ള നവ്യ അനുഭവം ആയി. നാവിൽ രുചിപകരുന്ന ത്രീ കോഴ്സ് കേരളാ സ്‌റ്റയിൽ ഭക്ഷണവും സ്നാക്സും ക്രിസ്തുമസ് ആഘോഷത്തിന് ഇരട്ടിമധുരം പകർന്നുതന്നു .

 

ആഘോഷ പരിപാടിയിൽ പങ്കെടുത്ത എല്ലാ അംഗങ്ങൾക്കും അവരുടെ പുതുവർഷത്തിലെ ഭാഗ്യം പരീക്ഷിക്കാൻ നിരവധി ആകർഷക സമ്മാനങ്ങൾ ആണ് കേരളാ കമ്മ്യൂണിറ്റി ഒരുക്കിയിരുന്നത് ഒന്നാം സമ്മാനമായി മനോജ്‌ ആന്റ് ഫാമിലി സ്പോൺസർ ചെയ്ത ഇരുന്നൂർ പൗണ്ട് വിലയുള്ള ക്രിസ്മസ് ഹാമ്പർ പ്രവീൺ ആന്റ് ആൻസി കരസ്തമാക്കി. കേരളത്തിൽ നിന്നും എത്തിച്ച മിഥുൻ സ്പോൺസർ ചെയ്യത ഇന്ത്യൻ വിസ്കി കരസ്ഥമാക്കാനുള്ള ലേലം വലിയ ആവേശം പകർന്നു. ജിത്തു സ്പോൺസർ ചെയ്ത സീസറും, ജിൻസിന്റ ഓൾഡ് മഗും ആമ്പിൾ ഇൻഷുറൻസ് നൽകിയ സ്പോൺസറിങ്ങും, ജിജോ ഗണേഷ്, പ്രിൻസ്, WKC തുടങ്ങിയവർ നൽകിയ സ്പോൺസറിങ്ങും മികച്ച രീതിയിൽ റാഫിൽ ടിക്കറ്റ് വിൽക്കാൻ സഹായകമായി. ആഘോഷ പരിപാടികൾക്ക് പങ്കെടുത്ത എല്ലാവർക്കും പ്രസിഡന്റ് പ്രവീൺ കുമാർ നന്ദി രേഖപെടുത്തി.

റെക്സം രൂപതാ കേരളാ കമ്മ്യൂണിറ്റിയുടെ ക്രിസ്മസ് പുതുവത്സര ആഘോഷത്തിന്റെ ഭാഗമായ ആഘോഷമായ മലയാളം പാട്ടു കുർബാനയും മറ്റ് തിരുകർമ്മങ്ങളും, പുതുവത്സര പ്രാർത്ഥനകളും ഡിസംബർ 31-തിയതി ഞായറാഴ്ച 3- മണിക്ക് റെക്സം സെൻറ് മേരിസ് കത്തിഡ്രലിൽ നടത്തപെട്ടു . ഫാദർ ജോൺസൻ കാട്ടിപ്പറമ്പിൽ ആഘോഷമായ പാട്ടുകുർബാനയുടെ മുഖ്യ കാർമികനായി. കുർബാന മധ്യേ റെക്സം ബിഷപ്പ് റെവ. പീറ്റർ ബ്രിഗ്നൽ ക്രിസ്മസ് ന്യൂ ഇയർ സന്ദേശം നൽകി. കുർബാന മധ്യേ കുടുംബങ്ങളും , വ്യക്തികളും കുട്ടികളും നടത്തിയ കാഴ്ച സമർപ്പണം വളരെ ഭക്തി നിർഭരമായി.


.കഴിഞ്ഞ ഒരു വർഷക്കാലം ദൈവം നല്കിയ നന്മകൾക്ക് നന്ദി നേരാനും നന്മയും ശാന്തിയും സമാധാനവും, ആരോഗ്യവുമുള്ള ഒരു പുതുവർഷം ഏവർക്കും ഫാദർ ജോൺസൺ ആശംസിച്ചു.
കുർബാനക്ക് ശേഷം ക്രിസ്മസ് സന്തോഷം പങ്കിടാൻ ബിഷപ്പ് ക്രിസ്മസ് കേക്ക് മുറിച് വൈൻ വിതരണം നടത്തി.ആഘോഷമായ പാട്ടുകുർബാനയിൽ പങ്കെടുത്ത എല്ലാവർക്കും റെക്സം രൂപതാ കേരളാ കമ്മ്യൂണിറ്റി നന്ദി രേഖപ്പെടുത്തി.

ജോർജ്‌ മാത്യു

ബിർമിങ്ഹാം സെന്റ് സ്റ്റീഫൻസ് ഇടവകയുടെ കാവൽപിതാവും,സഭയിലെ പ്രഥമ രക്തസാക്ഷിയുമായ സ്തെഫനോസ് സഹദായുടെ ഓർമ്മ പെരുന്നാൾ ഭക്തി നിർഭരമായ ചടങ്ങുകളോടെ ആഘോഷിക്കുന്നു. യുകെ,യൂറോപ്പ് ,ആഫ്രിക്ക ഭദ്രാസനധിപൻ എബ്രഹാം മാർ സ്തെഫനോസ് പെരുന്നാൾ ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കും. ഫാ.ബിനു തോമസ് ,ഇടവക വികാരി ഫാ.മാത്യു എബ്രഹാം എന്നിവർ സഹകാർമികരാവും. ജനുവരി 4 -ന് വൈകിട്ട് (8 to 9 pm ) എം ,ജി .ഒ ,സി,എം ത്തിന്റെ ആഭിമുഖ്യത്തിൽ സൂമിലൂടെ നടക്കുന്ന’ സാബെറൊ’ (Hope),ധ്യാനത്തിന് ഫാ.മൊബിന്‍ വർഗീസും,ജനുവരി 5 ന് വൈകിട്ട് (8 to 9)എം,എം,വി,സ് ന്റെ അഭിമുഖ്യത്തിൽ നടക്കുന്ന ‘പുണ്യസ്‌മൃതി’ ഒരുക്കധ്യാനത്തിന് ഫാ.ബിനു തോമസും നേതൃത്വം നൽകും .

ജനുവരി 6 ന് രാവിലെ പ്രഭാതനമസ്കാരം ,വി.കുർബാന (ദനഹപെരുന്നാൾ) ,തുടർന്ന് പെരുന്നാൾ കൊടിയേറ്റും ക്രമീകരിച്ചിട്ടുണ്ട്. വൈകിട്ട് 6.30 ന് സന്ധ്യാനമസ്കാരം,ചർച്ചു ഗായക സംഘത്തിന്റെ ഭക്തിഗാനങ്ങളും,ധ്യാനപ്രസംഗം (ഫാ.ബിനു തോമസ് ),ആശിർവാദവും നടക്കും.

ജനുവരി 7 ന് രാവിലെ പ്രഭാത നമസ്കാരം,വി.മൂന്നിൻമേൽ കുർബാന ,റാസ,ആശിർവാദം,നേർച്ച വിളമ്പ് ,സ്നേഹവിരുന്ന് ,ആദ്യഫലലേലവും,തുടർന്ന് കൊടിയിറക്കോടെ പെരുന്നാൾ സമാപിക്കും
.
സ്തെഫനോസ് സഹദായുടെ പെരുന്നാളിൽ സംബന്ധിച്ചു അനുഗ്രഹം പ്രാപിക്കുവാൻ എല്ലാ വിശ്വ്വാസികളെയും പള്ളിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി ഫാ.മാത്യു എബ്രഹാം,ട്രസ്റ്റി ഡെനിൻ തോമസ് ,സെക്രെട്ടറി ലിജിയ തോമസ് എന്നിവർ അറിയിച്ചു.

RECENT POSTS
Copyright © . All rights reserved