Spiritual

ഷൈമോൻ തോട്ടുങ്കൽ

ബർമിംഗ്ഹാം .ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ഈ വർഷത്തെ ബൈബിൾ കലോത്സവം 2023 നവംബർ 18 ശനിയാഴ്ചയായിരിക്കുമെന്ന് രൂപത ബൈബിൾ അപ്പസ്റ്റോലറ്റ് ടീം അറിയിച്ചു . രൂപതാ സമൂഹം മുഴുവനും ഒത്തുചേരുന്ന ഈ വലിയ സമ്മേളനത്തിന് വേണ്ടിയുള്ള ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു. യൂണിറ്റ് തല മത്സരങ്ങൾക്ക് ശേഷം റീജിയണൽ മത്സരങ്ങൾ ഒക്ടോബർ 31 ന് മുൻപ് നടത്തപ്പെടേണ്ടതാണ് .

റീജിയണൽ മത്സരങ്ങളിലെ വിജയികളാണ് രൂപതതല മത്സരങ്ങളിൽ പങ്കെടുക്കുക . അയ്യായിരത്തില്പരം മത്സരാത്ഥികൾ വിവിധ തലത്തിൽ വിവിധ എയ്ജ് ഗ്രൂപ്പുകളിലായി കഴിഞ്ഞ വർഷങ്ങളിൽ പങ്കെടുത്തിരുന്നു . രൂപതയിലെ വിവിധ റീജിയനിൽനിന്നുമുള്ള മത്സരാർത്ഥികളാണ് രൂപതാ മത്സരങ്ങളിൽ പങ്കെടുക്കുക . മത്സരങ്ങളുടെ നിയമാവലി ഏപ്രിൽ മാസത്തിൽ പ്രസിദ്ധികരിക്കുന്നതാണ് . സുവാറ 2023 ഈ വർഷവും നടത്തപെടുന്നതാണ് . ബൈബിൾ ക്വിസ് മത്സരത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണെന്നും ബൈബിൾ അപ്പൊസ്‌തലേറ്റിന് വേണ്ടി ജിമ്മിച്ചൻ ജോർജ് അറിയിച്ചു .

ജോർജ്‌ മാത്യു

ദൈവദൃഷ്ടിയിൽ നിറഞ്ഞുനിൽക്കുന്നത് ദൈവമഹത്വമാണെന്നും ,പെരുന്നാളിലൂടെ ലക്ഷ്യമാക്കുന്നത് ക്രിസ്തുവിന്റെ സ്നേഹത്തിലേക്കുള്ള മടക്കയാത്രയാണെന്നും മലങ്കര ഇന്ത്യൻ ഓർത്തഡോക്സ്‌ സഭ യുകെ , യൂറോപ്പ് , ആഫിക്ക ഭദ്രാസനാധിപൻ എബ്രഹാം മാർ സ്തേഫാനോസ്. ബിർമിങ്ഹാം സെന്റ് സ്റ്റീഫൻസ് ഇടവകയിൽ സ്തേഫാനോസ് സഹദായുടെ പെരുന്നാളിൽ മുഖ്യ കാർമികത്വം വഹിച്ചു സുവിശേഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം . തിന്മ നിഴൽ പോലെ പിന്തുടരുമ്പോഴും ,അതിനെ അധികരിച്ചു മുൻപോട്ടു പോകാനുള്ള കെൽപ്പുണ്ടാകേണ്ടത് അനിവാര്യമാണെന്നും തിരുമേനി ചൂണ്ടികാട്ടി .

ജനുവരി 20ന് വെള്ളിയാഴ്ച്ച വൈകിട്ട് സന്ധ്യ പ്രാർത്ഥന , തുടർന്ന് ഫാ.നിതിൻ പ്രസാദ്‌ കോശി അച്ചന്റെ വചനപ്രോഘോഷണവും നടന്നു . ജനുവരി 21ന് ശനിയാഴ്ച വൈകിട്ട് തിരുമേനിക്ക് സ്വീകരണം ,കൊടിയേറ്റ് , സന്ധ്യാപ്രാർത്ഥന , സുവിശേഷപ്രസംഗം , ആശിർവാദം എന്നിവയായിരുന്നു പ്രധാന ചടങ്ങുകൾ .

ജനുവരി 22 ഞായറാഴ്ച്ച രാവിലെ പ്രഭാതനമസ്കാരം ,എബ്രഹാം മാർ സ്തേഫാനോസ് തിരുമേനിയുടെ മുഖ്യ കാർമികത്വത്തിൽ വി. കുർബാന ,പ്രസംഗം ,പ്രദിക്ഷണം , ആശിർവാദം ,വിവാഹ ജീവിതത്തിൽ 25 വർഷം പിന്നിട്ട ദമ്പതിമാരെയും ,എ ലെവൽ ,സൺ‌ഡേ സ്കൂൾ 12 ക്ലാസ് പൂർത്തിയാക്കിയ വിദ്യാർത്ഥികളെയും ആദരിക്കുകയും ,ഉപഹാരങ്ങൾ നൽകുകയും ചെയ്തു.തുടർന്ന് പാരീഷ് ബുള്ളറ്റിൻ ഉത്ഘാടനം ,നേർച്ച വിളമ്പ് ,ആദ്യഫലലേലം ,സ്നേഹവിരുന്ന്,എന്നിവയായിരുന്നു പ്രധാന ചടങ്ങുകൾ.ഇടവക വികാരി ഫാ മാത്യു എബ്രഹാം കൊടിയിറക്കിയതോടെ പെരുന്നാൾ ചടങ്ങുകൾ സമാപിച്ചു .

ഇടവക വികാരി ഫാ മാത്യു എബ്രഹാം ,ട്രസ്റ്റി ഡെനിൻ തോമസ് ,സെക്രട്ടറി ലിജിയ തോമസ് ,മാനേജിങ് കമ്മിറ്റി അംഗങ്ങൾ,ആധ്യാല്മിക സംഘടന ഭാരവാഹികൾ എന്നിവർ പെരുന്നാളിന് നേതൃത്വം നൽകി .

 

ജെഗി ജോസഫ്

ബ്രിസ്റ്റോള്‍ സെന്റ് ജോസഫ് ദേവാലയത്തില്‍ ഫാ സേവ്യര്‍ഖാന്‍ വട്ടായില്‍ വിശ്വാസികളെ കാണാനെത്തി. തിങ്ങിനിറഞ്ഞ ദേവാലയത്തെ അഭിസംബോധന ചെയ്ത ശേഷം വികാരി ഫാ പോള്‍ വെട്ടിക്കാട്ടിനൊപ്പം ചേര്‍ന്ന് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. കുര്‍ബാനയ്ക്കിടെ വചന സന്ദേശത്തില്‍ കര്‍ത്താവിനായി ആലയം നിര്‍മ്മിക്കാനും ക്ലേശകാലത്ത് അവിടത്തോടൊപ്പം വസിക്കാനും ഉള്ളതാണ് ദേവാലയം. ബ്രിസ്റ്റോളില്‍ നിങ്ങളത് നിര്‍മ്മിക്കാന്‍ പോകുന്നു, ദൈവാനുഗ്രഹം ഉണ്ടാകും.

ദൈവത്തിന്റെ ഭവനവും സ്വര്‍ഗത്തിന്റെ വാതിലുമാണ് ദേവാലയം, മനുഷ്യനോടൊപ്പമുള്ള ദൈവത്തിന്റെ താമസ സ്ഥലം. ദൈവത്തിന് താമസ സ്ഥലം ഒരുക്കുന്നത് മഹത്വരമാണ്. വിശ്വാസി എന്ന നിലയില്‍ മറ്റ് വിശ്വാസികളുടെ ഉത്തരവാദിത്വം കൂടി സംരക്ഷിക്കേണ്ട ബാധ്യത നമുക്കുണ്ട്. ധാരാളം പേര്‍ പുതിയതായി ബ്രിസ്റ്റോളിലേക്ക് വരുന്നു. അവര്‍ക്കായി വിശ്വാസ പരിശീലനം ,വിശുദ്ധ കുർബാന ,നമ്മുടെ കുഞ്ഞുങ്ങളുടെ ആത്മീയ കാര്യങ്ങളിലുള്ള പരിശീലനം എന്നിവ ഒരുക്കാന്‍ നമുക്കൊരു സ്ഥലം വേണം. അതിനാകണം ഈ ദേവാലയവും ഈ ഇടവകയും. നമുക്ക് ഓരോരുത്തർക്കും സ്പിരിച്വല്‍ ഡ്യൂട്ടിയുണ്ടെന്നും നാം അത് പൂര്‍ത്തിയാക്കണമെന്നും ദൈവത്തിന് ശുശ്രൂഷ ചെയ്യാന്‍ ഏവര്‍ക്കും സാധിക്കട്ടെ. ദേവാലയം പണിയും പോലെ വിശ്വാസ സമൂഹത്തെ സംരക്ഷിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കട്ടെ. ഇതിന് നേതൃത്വം നല്‍കുന്ന ബഹുമാനപ്പെട്ട പോളച്ചനേയും കൈക്കാരന്മാരേയും കമ്മിറ്റി അംഗങ്ങളേയും അദ്ദേഹം അനുമോദിച്ചു. ബഹുമാന്യനായ ഫാ പോള്‍ വെട്ടിക്കാട്ട് ഫാ സേവ്യര്‍ഖാന്‍ അച്ചന് നന്ദി പറഞ്ഞു. തിരക്കിനിടയിലും മോശം കാലാവസ്ഥയിലും ദേവാലയത്തിലെത്തി വചന സന്ദേശം നല്‍കിയ ഫാദറിന് ഫാ പോള്‍ വെട്ടിക്കാട്ട് നന്ദി പറഞ്ഞു.

യുകെയിൽ ആദ്യമായാണ് സീറോ മലബാർ സമൂഹം ഒരു ദേവാലയം നിർമ്മിക്കുന്നത്. വരുന്ന ജൂണ്‍ മാസത്തോടെ ദേവാലയ നിര്‍മ്മാണം ആരംഭിക്കാനും അടുത്ത വര്‍ഷം അതു പൂര്‍ത്തിയാക്കാനുമാണ് പ്രതീക്ഷ. ഈ സംരഭത്തില്‍ വട്ടായിലച്ചന്റെ പ്രാര്‍ത്ഥന ഞങ്ങള്‍ക്കും സമൂഹത്തിനും ഒപ്പമുണ്ടാകണമെന്ന് ഫാ പോള്‍ വെട്ടിക്കാട്ട് അഭ്യര്‍ത്ഥിച്ചു. വൈകിട്ട് അഞ്ചരയോടെ ദേവാലയ നിര്‍മ്മാണത്തിനുള്ള സൈറ്റിലെത്തിയ ഫാ സേവ്യര്‍ഖാന്‍ വട്ടായിലച്ചന്‍ മരം കോച്ചുന്ന തണുപ്പിനെയും അവഗണിച്ച് നഗ്ന പാദനായി എത്തി സ്ഥലം വെഞ്ചിരിച്ചു. തുടര്‍ന്നാണ് സെന്റ് ജോസഫ് ദേവാലയത്തിൽ എത്തിയത്. തിങ്ങി നിറഞ്ഞ ദൈവാലയത്തിലുണ്ടായിരുന്ന മുഴുവന്‍ പേരേയും അനുഗ്രഹിച്ച് അവര്‍ക്കായി പ്രാര്‍ത്ഥിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത് .

ഡീക്കന്‍ ജോസഫ് ഫിലിപ്പ്, സി ഗ്രേസ് മേരി, കൈക്കാരന്മാരായ സിജി സെബാസ്റ്റിയന്‍, മെജോ ജോയ്, ബിനു ജേക്കബ്, ഫാമിലി യൂണിറ്റ് വൈസ് ചെയര്‍മാന്‍ ജോര്‍ജ് തരകന്‍, കമ്മിറ്റി അംഗങ്ങൾ എന്നിവര്‍ എല്ലാത്തിനും നേതൃത്വം നല്‍കി.

ബിനോയ് എം. ജെ.

ഇന്ദ്രിയങ്ങളിലൂടെ ഗ്രഹിക്കപ്പെടുന്ന ഈ ബാഹ്യലോകത്തിന് നമ്മെ സന്തോഷിപ്പിക്കുവാനുള്ള കഴിവുണ്ടോ? അല്ലെങ്കിൽ ഇന്ദ്രിയങ്ങൾക്ക് മനുഷ്യനെ ആനന്ദിപ്പിക്കുവാനുള്ള കഴിവുണ്ടോ? ഉണ്ടായിരുന്നുവെങ്കിൽ നാം പണ്ടേ പരമാനന്ദത്തിൽ എത്തുമായിരുന്നു! എന്നിരുന്നാലും നാമാ യാഥാർത്ഥ്യത്തെ അംഗീകരിക്കുന്നില്ല. ഇന്ദ്രിയങ്ങൾക്ക് നമ്മെ സുഖിപ്പിക്കുവാനാകുമെന്ന് നാം ആഴത്തിൽ വിശ്വസിക്കുന്നു. അതിൽ സദാ പരാജയപ്പടുന്നുണ്ടെങ്കിലും നാമത് സമ്മതിച്ച് കൊടുക്കുന്നില്ല. ഈ ലോകത്തെ എത്ര കണ്ടാലും നമ്മുടെ കൊതി തീരുന്നില്ല. അത് അത്രമാത്രം നല്ലതായതുകൊണ്ടല്ല, മറിച്ച് നമ്മുടെ പ്രതീക്ഷയ്ക്കൊത്ത് അത് ഇനിയും ഉയരാത്തത് കൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്. കൊതി തീർന്നിരുന്നുവെങ്കിൽ നാം സംതൃപ്തി അടയുമായിരുന്നു. പക്ഷേ അങ്ങനെ സംഭവിക്കുന്നില്ല. നാം അസംതൃപ്തരാണ്. അതുകൊണ്ട് തന്നെ നാം വീണ്ടും വീണ്ടും അതിനെ കാണുവാൻ ആഗ്രഹിക്കുന്നു. ഈ നിമിഷം നാം അസംതൃപ്തരാണെന്ന് വ്യക്തം. എന്നാൽ അടുത്ത നിമിഷം സംതൃപ്തി കിട്ടുമെന്ന് നാം മോഹിക്കുന്നു. എന്നാൽ അതൊരിക്കലും കിട്ടുന്നുമില്ല. പക്ഷേ നാം തോൽവി സമ്മതിക്കുകയോ യാഥാർഥ്യത്തെ അംഗീകരിക്കുകയോ ചെയ്യുന്നില്ല. നാം വീണ്ടും വീണ്ടും കൊതിയോടെ അതിനെ നോക്കുന്നു. ഇതാണ് മനുഷ്യന്റെ പ്രശ്നം.

കുറെ നാളത്തേക്ക് (ഏതാനും മാസങ്ങളിലേക്ക്)നിങ്ങൾ മുറിയിൽ തന്നെ ഒതുങ്ങി കൂടുന്നു എന്ന് സങ്കൽപ്പിക്കുക. ഓരോ ദിവസവും കഴിയും തോറും പുറത്തു പോകണമെന്ന ആഗ്രഹം നിങ്ങളിൽ ശക്തിപ്പെട്ടു വരുന്നു. ഒന്നു നടക്കണമെന്നും അൽപം യാത്ര ചെയ്യണമെന്നും നാലുപേരെ കാണണമെന്നുമുള്ള മോഹം ശക്തിയാർജ്ജിക്കുന്നു. ഒന്ന് പുറത്തുപോയാൽ പരമാനന്ദം കിട്ടുമെന്ന് നിങ്ങൾ ചിന്തിക്കുന്നു. ഒടുവിൽ നിങ്ങൾക്ക് സ്വയം നിയന്ത്രിക്കുവാനാകാതെ വരികയും നിങ്ങൾ പുറത്തു പോവുകയും ചെയ്യുന്നു. എന്നാൽ നിങ്ങൾക്ക് പരമാനന്ദം കിട്ടുന്നുണ്ടോ? രണ്ടോ മൂന്നോ ദിവസത്തേക്ക് അല്ലെങ്കിൽ ഒരാഴ്ചത്തേക്ക് നിങ്ങൾക്ക് സന്തോഷമായിരിക്കും. അപ്പോഴത്തേക്കും വിരസത ആരംഭിച്ച് തുടങ്ങിയിരിക്കും. നിങ്ങളുടെ ഇന്ദ്രിയങ്ങൾക്ക് നിങ്ങളെ ശാശ്വതമായി സന്തോഷിപ്പിക്കുവാനുള്ള കഴിവില്ല. നിങ്ങൾക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടെന്ന് കരുതുക. അതൊന്ന് മാറിക്കിട്ടിയാൽ പരമാനന്ദം കിട്ടുമെന്ന് നിങ്ങൾ കരുതുന്നു. എന്നാൽ അത് മാറിക്കഴിയുമ്പോളോ? ഏതാനും ദിവസങ്ങളോ ഒന്നോരണ്ടോ ആഴ്ചകളോ നിങ്ങൾക്ക് സന്തോഷം കിട്ടുന്നു. അപ്പോഴേക്കും പുതിയ പ്രശ്നങ്ങളും വിരസതയും നിങ്ങളെ ബാധിച്ച് കഴിഞ്ഞിരിക്കും. നിങ്ങൾ ചുട്ടുപൊള്ളുന്ന വെയിലത്തുകൂടി നടന്നു വരികയാണെന്ന് കരുതുക. പെട്ടെന്ന് നിങ്ങൾ എയർകണ്ടീഷൻ ചെയ്ത ഒരു മുറിയിലേക്ക് പ്രവേശിക്കുന്നു. എന്തോരാനന്ദം! എന്നാൽ എത്ര നേരത്തേക്ക്? ആ മുറിയിൽ തന്നെ രണ്ടാഴ്ച തുടർച്ചയായി ഇരിക്കുക. ആ ആനന്ദമെല്ലാം എവിടെ പോകുന്നു? ഇതാണ് ഇന്ദ്രിയ സുഖത്തിന്റെ കാര്യം.

ഇതിനെതുടർന്ന് മറ്റൊരപകടം കൂടി സംഭവിക്കുന്നു. ഇന്ദ്രിയങ്ങൾക്ക് നമ്മെ സന്തോഷിപ്പിക്കുവാനുള്ള കഴിവില്ലെന്ന് അറിയുന്ന നാം ആ വസ്തുത സമ്മതിച്ചുകൊടുക്കാതെ മറ്റൊരുതരം വാദഗതിയിലേക്ക് നീങ്ങുന്നു – സാഹചര്യങ്ങൾ ഒന്ന് മാറിയാൽ എനിക്ക് പരമാനന്ദം ലഭിക്കും! എന്റെ അസംതൃപ്തിയുടെ കാരണം ഇന്ദ്രിയങ്ങളുടെ പിടിപ്പുകേടല്ല, മറിച്ച് അത് സാഹചര്യത്തിന്റെ കുഴപ്പമാണ്. ഇപ്രകാരം നാം സ്വയം വഞ്ചിക്കുകയും സാഹചര്യങ്ങൾ മാറുവാൻ ഇച്ഛിക്കുകയും ചെയ്യുമ്പോൾ നമ്മുടെ മനസ്സിൽ ആഗ്രഹങ്ങൾ ജനിക്കുന്നു. പക്ഷേ ആഗ്രഹങ്ങളുടെ പിറകേ പോകുമ്പോഴും നമുക്ക് ആനന്ദമൊന്നും കിട്ടുന്നില്ല. അപ്പോഴും ആഗ്രഹങ്ങളുടെ വ്യർത്ഥത മനസ്സിലാക്കുകയോ സമ്മതിച്ച് കൊടുക്കുകയോ ചെയ്യാതെ നാം പുതിയ പുതിയ ആഗ്രഹങ്ങളുടെ പിറകെ ഓടുന്നു. ഇതൊരുതരം ഭ്രാന്ത് തന്നെയാണ്. വാസ്തവത്തിൽ നമ്മുടെ ഇന്ദ്രിയങ്ങളും നമ്മുടെ ആഗ്രഹങ്ങളും നമ്മെ കബളിപ്പിക്കുകയാണ്. ഇപ്രകാരം ആഗ്രഹങ്ങളുടെ പിറകേ നാം എത്രയോ ജന്മങ്ങൾ ഓടിക്കഴിഞ്ഞിരിക്കുന്നു! കാര്യങ്ങളുടെ നിജസ്ഥിതി മനസ്സിലാക്കുന്നില്ലെങ്കിൽ നാമിനിയും ഇപ്രകാരം ഓടിക്കൊണ്ടിരിക്കും.

എന്താണ് ഈ പ്രശ്നത്തിന്റെ അടിസ്ഥാനപരമായ കാരണം? ഇന്ദ്രിയങ്ങൾ കൊണ്ട് ഗ്രഹിക്കപ്പെടുന്ന ഈ ജഗത്തിനപ്പുറം മറ്റൊരു സത്തയുള്ളതായി നമുക്കറിഞ്ഞുകൂടാ..അറിയാമായിരുന്നുവെങ്കിൽ നാമതിനെ അന്വേഷിക്കുമായിരുന്നു. നമുക്കുള്ള ഏക അഭയവും ലക്ഷ്യവും ഈ ബാഹ്യപ്രപഞ്ചം തന്നെ. ഇതിന് പകരം വക്കുവാൻ മറ്റൊന്നില്ലെന്ന് നാം ധരിച്ച് വച്ചിരിക്കുന്നു. അതുകൊണ്ട് തന്നെ നാം യാഥാർഥ്യത്തെ നിഷേധിച്ചുകൊണ്ട് ബാഹ്യലോകത്തിന്റെ പിറകെ ഓടുന്നു. അതിൽ അത്ഭുതം ഒന്നുമില്ല! ഇന്ദ്രിയങ്ങളിലൂടെ ഗ്രഹിക്കപ്പെടുന്ന ഈ ബാഹ്യപ്രപഞ്ചം മായയാണെന്നും, അവിടെ സുഖമൊന്നും വച്ചിട്ടില്ലെന്നും, ഇന്ദ്രിയങ്ങളെ ഉൾവലിക്കുമ്പോൾ പ്രസ്തുത ലോകം തിരോഭവിക്കുമെന്നും അപ്പോൾ നമ്മുടെ മുന്നിൽ സത്യമായ ആന്തരിക ലോകവും ഈശ്വരനും പ്രത്യക്ഷമാകുമെന്നും അവിടെ (അവിടെ മാത്രം)അനന്താനന്ദം കുടികൊള്ളുന്നുവെന്നും ഒരിക്കൽ ആ അനന്ദാനന്ദത്തിൽ എത്തിയാൽ പിന്നെ ബാഹ്യ പ്രപഞ്ചത്തിലും അനന്താനന്ദം കണ്ടെത്തുവാൻ നമുക്ക് കഴിയുമെന്നും നമുക്ക് മനസ്സിലാക്കിത്തരുവാൻ നമ്മുടെ വിദ്യാഭ്യാസത്തിന് കഴിയാതെപോയി! ഇതാണ് പാശ്ചാത്യ വിദ്യാഭ്യാസം കൊണ്ടുള്ള ദോഷം. അത് നമ്മെ കഷ്ടപ്പാടുകളിലൂടെ വലിച്ചിഴക്കുന്നു. ആധുനിക പാശ്ചാത്യ സംസ്കാരം ശിഥിലമായിക്കൊണ്ടിരിക്കുന്നു. അനന്തമായ വിജ്ഞാനത്തിനും ആനന്ദത്തിനും വേണ്ടിയുള്ള മനുഷ്യന്റെ ദാഹത്തെ തൃപ്തിപ്പെടുത്തുവാൻ അതിന് കഴിവില്ല. ഇവിടെ ആധുനിക മനുഷ്യനെ സഹായിക്കാൻ ആർഷഭാരത സംസ്കാരം പുനർജ്ജനിക്കുന്നു. അവിടെ മാത്രമേ പ്രതീക്ഷക്ക് വകയുള്ളൂ. ഭാരതീയ സംസ്കാരം ഒരേസമയം പുരാതനവും ആധുനികവുമാണ്. അതിലെ ആശയങ്ങൾ അത്യന്തം അഗാധവും മനുഷ്യന്റെ എല്ലാവിധ പ്രശ്നങ്ങൾക്കുമുള്ള പരിഹാരവും ആണ്.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120

സിബി തോമസ് കാവുകാട്ട്

ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ സ്വന്തമായി പള്ളിയും അനുബന്ധ സൗകര്യങ്ങളുമുള്ള സെന്റ് മേരിസ് ആൻഡ് സെൻറ് വിൽഫ്രഡ് ഇടവകയിൽ നിന്ന് മറ്റൊരു ചരിത്ര പിറവി കൂടി . ഇടവക വികാരി ഫാ. ജോസഫ് അന്ത്യാംകുളത്തിന്റെ രക്ഷാകർത്തൃത്തിൽ ഫിഫ്റ്റി പ്ലസ് എന്ന സംവിധാനം നിലവിൽ വരികയാണ്. ജനുവരി 21-ാം തീയതി ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് പള്ളിയിൽ വച്ച് വിശുദ്ധ ബലിയോടു കൂടി ചടങ്ങുകൾ ആരംഭിക്കും. 50 വയസ്സ് കഴിഞ്ഞ എല്ലാ വിശ്വാസികൾക്കും വേണ്ടിയുള്ള ഒരു കൂട്ടായ്മയാണിത്.

മറ്റു സംഘടനകളിൽ നിന്നും ഫിഫ്റ്റി പ്ലസിനെ വ്യത്യസ്തമാക്കുന്നത് അതിൻറെ ഘടനയും ഉദ്ദേശലക്ഷ്യങ്ങളുമാണ്. അമ്പതു കഴിഞ്ഞാൽ ഓടിത്തളർന്നവർ അല്ലെന്നും ഇനിയും ഉള്ള കാലങ്ങളാണ് വസന്തകാലമെന്നുള്ള തിരിച്ചറിവിലേയ്ക്ക് അംഗങ്ങളെ നയിക്കുകയാണ് പ്രധാന ലക്ഷ്യം. കാലത്തിന്റെ വെല്ലുവിളികളെ ഒറ്റക്കെട്ടായി നിന്ന് നേരിടാൻ കാലഘട്ടത്തിന്റെ അനിവാര്യതയിൽ നിന്ന് പിറവിയെടുത്ത സംവിധാനമാണിത്. കാലപ്രവാഹത്തിൽ പാർശ്വവൽക്കരിക്കപ്പെടാതിരിക്കാൻ സഭ നൽകുന്ന കരുതലാണിത്.

വലിയ പദ്ധതികളല്ല മറിച്ച് കുറച്ചു സമയം സമപ്രായക്കാരായവർ ഒന്നിച്ചിരുന്ന് സംസാരിക്കാനും സൗഹൃദങ്ങൾ ഊട്ടി ഉറപ്പിക്കാനുമായി എല്ലാ മാസത്തേയും തേർഡ് സാറ്റർഡേയിൽ അംഗങ്ങൾ ഒരുമിച്ചു കൂടും. അംഗങ്ങൾക്കായി മലയാള പുസ്തകങ്ങളുടെ വിപുലമായ ഒരു ലൈബ്രറിയും പള്ളിയിൽ സുസജ്ജമായിരിക്കുന്നു. എല്ലാ വിശ്വാസികൾക്കും മറ്റു കമ്മ്യൂണിറ്റികൾക്കും മാതൃകയാകുന്ന ഈ സംവിധാനത്തിന് എല്ലാ സഹകരണവും അറിയിക്കുകയാണ്.

ഡയറക്ടർ റവ.ഫാ.ഷൈജു നടുവത്താനിയിൽ നയിക്കുന്ന ശുശ്രൂഷയിൽ സെഹിയോൻ മിനിസ്ട്രിയുടെ മുഴുവൻ സമയ ആത്മീയ രോഗശാന്തി ശുശ്രൂഷകരും വചന പ്രഘോഷകരുമായ ബ്രദർ ജോസ് കുര്യാക്കോസ്, ബ്രദർ സെബാസ്റ്റ്യൻ സെയിൽസ് , എന്നിവർക്കൊപ്പം അനുഗ്രഹീത സുവിശേഷ പ്രവർത്തകയും കുട്ടികളുടെയും യുവജനങ്ങളുടെയും പ്രത്യേക ആത്മീയ ശുശ്രൂഷകയുമായ സോജി ബിജോ വചന ശുശ്രൂഷ നയിക്കും . ബ്രദർ ക്ലമെൻസ് നീലങ്കാവിൽ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും .

യുകെ സമയം വൈകിട്ട് 7 മുതൽ രാത്രി 8.30 വരെയാണ് ശുശ്രൂഷ . വൈകിട്ട് 6.30 മുതൽ സൂമിൽ ഒരോരുത്തർക്കും പ്രത്യേകം പ്രാർത്ഥനയ്ക്കും സൗകര്യമുണ്ടായിരിക്കും .യുകെ സമയത്തിന് ആനുപാതികമായി വിവിധ രാജ്യങ്ങളിൽ സമയക്രമം വ്യത്യസ്തമായിരിക്കും.

ഓൺലൈനിൽ സൂം പ്ലാറ്റ്‌ഫോം വഴി 86516796292 എന്ന ഐഡി യിൽ ഈ ശുശ്രൂഷയിൽ ഏതൊരാൾക്കും പങ്കെടുക്കാവുന്നതാണ്.

താഴെപ്പറയുന്ന ലിങ്ക് വഴി സെഹിയോൻ യുകെ യുടെ പ്രത്യേക വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗങ്ങളാകുന്നതിലൂടെ ഏതൊരാൾക്കും പ്രാർത്ഥനയും രോഗശാന്തി ശുശ്രൂഷയും , സ്പിരിച്ച്വൽ ഷെയറിങ്ങും സാധ്യമാകുന്നതാണ്.

https://chat.whatsapp.com/CT6Z3qBk1PT7XeBoYkRU4N

Every Third Saturday of the month
Via Zoom
https://us02web.zoom.us/j/86516796292
വിവിധ രാജ്യങ്ങളിലെ സമയക്രമങ്ങൾ ;
യുകെ & അയർലൻഡ് 7pm to 8.30pm.
യൂറോപ്പ് : 8pm to 9.30pm
സൗത്ത് ആഫ്രിക്ക : 9pm to 10.30pm
ഇസ്രായേൽ : 9pm to 10.30pm
സൗദി : 10pm to 11.30pm.
ഇന്ത്യ 12.30 am to 2am
Please note timings in your country.

This Saturday 20th November.

UK time 7pm
Europe : 8pm
South Africa: 9pm
Israel : 9pm
Saudi / Kuwait : 10pm
India 12.30 midnight
Sydney: 6am
New York: 2pm
Oman/UAE 11pm

https://chat.whatsapp.com/LAz7btPew9WAAbbQqR53Ut
ഓസ്‌ട്രേലിയ( സിഡ്നി ) : 6am to 7.30am.
നൈജീരിയ : 8pm to 9.30pm.
അമേരിക്ക (ന്യൂയോർക്ക് ): 2pm to 3.30pm

എല്ലാ മൂന്നാം ശനിയാഴ്ച്ചകളിലും നടക്കുന്ന ഈ അനുഗ്രഹീത ശുശ്രൂഷയിലേക്ക് സെഹിയോൻ മിനിസ്ട്രി ഏവരെയും യേശുനാമത്തിൽ ക്ഷണിക്കുന്നു .

ലീഡ്സിലെ സീറോ മലബാർ സഭയുടെ ഇടവകയായ സെന്റ് മേരീസ് ആൻഡ് സെന്റ് വിൽഫ്രഡ് ചർച്ച് 50 വയസ്സ് കഴിഞ്ഞവരുടെ കൂട്ടായ്മയ്ക്ക് വേദിയൊരുക്കുന്നു. ജീവിതത്തിൻറെ ഭാരങ്ങളും ജോലി സമ്മർദ്ദങ്ങളുമെല്ലാം മാറ്റിവച്ച് പരസ്പരം പങ്കുവയ്ക്കുന്നതിനും , സന്തോഷം പങ്കിടുന്നതിനുമുള്ള വേദിയാണ് സ്നേഹ സംഗമത്തിലൂടെ ഉദ്ദേശിക്കുന്നത്. ചർച്ചകളും, സ്നേഹവിരുന്നും, മാനസികോല്ലാസത്തിന് ഉപകരിക്കുന്ന വിനോദ പരിപാടികളും സ്നേഹസംഗമത്തിന്റെ ഭാഗമായി ഉണ്ടാകും. എല്ലാ മാസവും മൂന്നാം ശനിയാഴ്ച 4 മണിക്ക് വിശുദ്ധ കുർബാനയോടെയാണ് സ്നേഹസംഗമം ആരംഭിക്കുക. പ്രഥമ സ്നേഹസംഗമം ജനുവരി 21-ാം തീയതി ശനിയാഴ്ച 4 മണിക്ക് വിശുദ്ധ കുർബാനയോടെ ആരംഭിക്കും.

സമൂഹത്തിൽ കൂടുതൽ സ്നേഹവും , സന്തോഷവും, സമാധാനവും, കൂട്ടായ്മയും വർധിക്കുവാൻ ഉപകരിക്കുന്ന സ്നേഹ സമൂഹത്തിലേയ്ക്ക് എല്ലാവരെയും സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി ഫാ. ജോസ് അന്ത്യാംകുളം അറിയിച്ചു.

ജോർജ്‌ മാത്യു പി

ബിർമിങ്ഹാം സെന്റ് സ്റ്റീഫൻസ് ഇടവകയുടെ കാവൽപിതാവും ,സഭയുടെ പ്രഥമ രക്തസാക്ഷിയുമായ സ്തേഫാനോസ് സഹദായുടെ ഓർമ്മ പെരുന്നാൾ ഭക്തി നിർഭരമായ ചടങ്ങുകളോടെ ആഘോഷിക്കുന്നു .യുകെ ,യൂറോപ്പ് ,ആഫ്രിക്ക ഭദ്രാസനാധിപൻ എബ്രഹാം മാർ സ്‌റ്റെഫാനോസ് മെത്രാപ്പോലീത്ത പെരുന്നാൾ ചടങ്ങുകൾക്ക്‌ മുഖ്യ കാർമികത്വം വഹിക്കും .ഇടവക വികാരി ഫാ . മാത്യു എബ്രഹാം സഹകാർമ്മികനാകും .

20 -ന് വൈകിട്ട് സന്ധ്യാപ്രാർത്ഥന ,ഫാ. നിതിൻ പ്രസാദ്‌ കോശി(വികാരി -സെന്റ് ഗ്രീഗോറിയോസ് ഐ ഓ സി ലണ്ടൻ )വചനപ്രഘോഷണം സൂമിലൂടെ നടത്തും . 21 -ന് പെരുന്നാൾ കൊടിയേറ്റ് ,സന്ധ്യാപ്രാർത്ഥന ,തുടർന്ന് ഭദ്രാസന മെത്രാപോലിത്തയുടെ വചനപ്രോഘോഷണം ക്രമീകരിച്ചിട്ടുണ്ട് .

22 -ന് രാവിലെ പ്രഭാത നമസ്കാരം ,എബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബാന ,തുടർന്ന് ഇടവകയിൽ വിവാഹ ജീവിതത്തിൽ 25 വർഷം പിന്നിട്ട ദമ്പതിമാരെയും, എ ലെവൽ , സൺ‌ഡേ സ്കൂൾ 12 ക്ലാസ്സ് പൂർത്തിയാക്കിയ വിദ്യാർത്ഥികളെയും ആദരിക്കൽ , പാരീഷ് ബുള്ളറ്റിൻ ഉത്ഘാടനം , ലേലം , സ്നേഹവിരുന്ന് , കൊടിയിറക്കോടെ പെരുന്നാൾ സമാപിക്കും . പെരുന്നാൾ ചടങ്ങുകൾക്ക് ഇടവക വികാരി ഫാ. മാത്യു എബ്രഹാം , ട്രസ്റ്റി ഡെനിൻ തോമസ് , സെക്രട്ടറി ലിജിയ തോമസ് എന്നിവർ നേതൃത്വം നൽകും.

ജെഗി ജോസഫ്

പ്രശസ്ത വചന പ്രഘോഷകന്‍ ഫാ സേവ്യര്‍ഖാന്‍ വട്ടായില്‍ ബ്രിസ്‌റ്റോളിലെ ഫീഷ്പോണ്ട്സ് സെന്റ് ജോസഫ് ദേവാലയത്തില്‍ ജനുവരി 22 ഞായറാഴ്ച വൈകിട്ട് 7 മണിക്ക് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നു.

ബ്രിസ്റ്റോളിലെ വിശ്വാസികളെ കാണാനായും അവര്‍ക്കായി വിശുദ്ധ കുര്‍ബാന അര്‍പ്പിക്കാനുമായി ഫാ സേവ്യര്‍ഖാൻ വട്ടായില്‍ എത്തുന്നു.പ്രശസ്ത വചന പ്രഘോഷകനും സെഹിയോന്‍, അഭിഷേകാഗ്നി മിനിസ്ട്രി, പ്രീച്ചേഴ്‌സ് ഓഫ് ഡിവൈന്‍ മേഴ്‌സി , അഭിഷേകാഗ്‌നി സിസ്റ്റേഴ്‌സ് സന്യാസ പൗരസ്ത്യ സഭ എന്നിവയുടെയും സ്ഥാപകനുമായ ഫാ. സേവ്യര്‍ ഖാന്‍ വട്ടായിലിന്റെ വചന പ്രഘോഷണം ശ്രവിക്കാനുള്ള ഒരു മികച്ച അവസരമാണിത്.

കഴിഞ്ഞ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനില്‍ ബര്‍മ്മിങ്ഹാം ബഥേല്‍ കണ്‍വെന്‍ഷന്‍ ഫാ വട്ടായിലച്ചന്‍ നയിച്ചിരുന്നു. ഫാ ഷൈജു നടുവത്താനിയുമായി ചേര്‍ന്നാണ് പുതുവത്സരത്തിലെ ആദ്യ രണ്ടാം ശനിയാഴ്ചയിലെ ശുശ്രൂഷ നടത്തിയത്. വലിയൊരു വിശ്വാസസമൂഹമാണ് കഴിഞ്ഞ കണ്‍വെന്‍ഷനില്‍ പങ്കെടുത്തത്.

വട്ടായിലച്ചനെ കാണാനും വചന പ്രഘോഷണം കേള്‍ക്കാനും ബ്രിസ്‌റ്റോളിലേക്ക് ഏവരേയും ക്ഷണിക്കുന്നതായി എസ്ടിഎസ്എംസി വികാരി ഫാ പോള്‍ വെട്ടിക്കാട്ട് അറിയിച്ചു.

വൈകിട്ട് ഏഴു മണിക്ക് ആരംഭിക്കുന്ന കുര്‍ബാന 9 മണി വരെ തുടരും. ശേഷം അച്ചനെ കാണാനും സംസാരിക്കാനും അവസരമുണ്ടാകും.

ആ ദിവസത്തെ കുര്‍ബാന സമയങ്ങളില്‍ മാറ്റമുണ്ടാകും. രാവിലെ 7.45ന് കുര്‍ബാന , സണ്‍ഡേ സ്‌കൂള്‍ 1.30, കുട്ടികളുടെ ഹോളി കുര്‍ബാന മൂന്നുമണിക്ക്.

ഏഴു മണിയ്ക്ക് വൈകിട്ട് ഫാ സേവ്യര്‍ഖാന്‍ വട്ടായില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നു. ഈ അവസരം ഏവരും വിനിയോഗിക്കണമെന്ന് എസ്.ടി.എസ്.എം.സി.സി വികാരി റവ ഫാ പോള്‍ വെട്ടിക്കാട്ട് സി.എസ്.ടി, കൈക്കാരന്മാരായ സിജി വാദ്ധ്യാനത്ത്, മെജോ ജോയി, ബിനു ജേക്കബ്, ഫാമിലി യൂണിറ്റ് വൈസ് ചെയര്‍മാന്‍ ജോര്‍ജ് തരകന്‍ എന്നിവര്‍ എല്ലാവരേയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു.

 

ഷിബു മാത്യൂ. മലയാളം യുകെ.
ഭക്തിയില്‍ നിറഞ്ഞ് കുറവിലങ്ങാട്!
മൂന്ന് നോമ്പ് തിരുനാള്‍!
പരിശുദ്ധ ദൈവമാതാവ് സ്ഥാനനിര്‍ണ്ണയം നടത്തിയ കുറവിലങ്ങാട് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ മര്‍ത്ത്മറിയം അര്‍ക്ക ദിയാക്കോന്‍ തീര്‍ത്ഥാടന ദൈവാലയത്തിലെ പ്രധാന തിരുനാളായ മൂന്ന് നോമ്പ് തിരുനാള്‍ 2023 ജനുവരി 30, 31, ഫെബ്രുവരി 1 തീയതികളില്‍ ഭക്ത്യാദരപൂര്‍വ്വം ആചരിക്കുകയാണ്. ചങ്ങനാശ്ശേരി അതിരൂപത ഉള്‍പ്പെടെ കേരളത്തിലെ വിവിധ രൂപതകളിലെ അഭിവന്ദ്യ പിതാക്കന്മാര്‍ ഇത്തവണ മൂന്ന് നോമ്പ് തിരുനാള്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കും. പതിവിലും വിപരീതമായി അത്യധികം ഭക്ത്യാദരങ്ങളോടെയാണ് ഈ വര്‍ഷത്തെ തിരുനാള്‍ ക്രമീകരിച്ചിരിക്കുന്നത്.

മൂന്ന് നോമ്പ് തിരുനാളിനെ തുടര്‍ന്ന് ദേശത്തിരുനാളും വിശുദ്ധ സെബസ്ത്യാനോസിന്റെ മാദ്ധ്യസ്ഥം തേടി പത്താം തീയതി തിരുനാളും 2023 ഫെബ്രുവരി 12 മുതല്‍ 19 വരെ തീയതികളില്‍ ആചരിക്കുന്നു. അവിഭക്ത നസ്രാണി സഭയ്ക്ക് നേതൃത്വം നല്‍കിയിരുന്നവരും സഭയ്ക്ക് അഭിമാന ഭാജനങ്ങളുമായ അര്‍ക്കദിയാക്കോന്മാര്‍ അന്തിയുറങ്ങുന്ന പകലോമറ്റം തറവാടുപള്ളിയില്‍ സഭൈക്യ വാരം 2023 ജനുവരി 22 മുതല്‍ 28 വരെ തീയതികളിലാണ്. സഭൈക്യ വാരാചരണത്തിന്റെ സമാപന ദിനമായ ജനുവരി 28ന് അര്‍ക്കദിയാക്കോന്മാരുടെ ശ്രാദ്ധവും നടത്തപ്പെടുന്നു. മൂന്ന് നോമ്പ് തിരുനാളിലും തിരുക്കര്‍മ്മങ്ങളിലും പങ്ക് ചേര്‍ന്ന് അനുഗ്രഹം പ്രാപിക്കാന്‍ എല്ലാവരേയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി ആര്‍ച്ച് പ്രീസ്റ്റ് ഡോ. അഗസ്റ്റിന്‍ കൂട്ടിയാനിയില്‍ അറിയ്ച്ചു.

മൂന്ന് നോമ്പ് തിരുന്നാളിന്റെ വിശദമായ വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

 

RECENT POSTS
Copyright © . All rights reserved